1. കോവിഡ് വകഭേദമായ ബി.1.617.2 ആദ്യം സ്ഥിരീകരിച്ച രാജ്യം?
    A. ഫിലിപ്പീൻസ്
    B. ബ്രസീൽ
    C. ഇന്ത്യ
    Correct Answer: C. ഇന്ത്യ
  2. വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് നിർമിച്ച കപ്പൽശാല?
    A. കാക്കിനഡ
    B. മസ്ഗാവ് ഡോക്
    C. കൊച്ചി
    Correct Answer: C.കൊച്ചി
  3. ഓപ്പറേഷന്‍ പി ഹണ്ട് ലക്ഷ്യം വയ്ക്കുന്നത്?
    A. ലഹരി പദാര്‍ഥങ്ങളുടെ വ്യാപനം തടയുക
    B. വന വിഭവങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക
    C. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുക
    Correct Answer: C.കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുക
  4. മാർഷൽ ദ്വീപുകൾ ഏതു സമുദ്രത്തിലാണ്?
    A. അറ്റ്ലാന്റിക് സമുദ്രം
    B. ആർട്ടിക് സമുദ്രം
    C. ശാന്ത സമുദ്രം
    Correct Answer: C. ശാന്ത സമുദ്രം
  5. ലോക വയോജന ദിനം എന്നാണ്?
    A. ഒക്ടോബർ 2
    B. ഒക്ടോബർ 1
    C. നവംബർ 1
    Correct Answer: B. ഒക്ടോബർ 1
  6. സ്ത്രീകളുടെ നേരെയുള്ള അതിക്രമങ്ങൾക്കെതിരായ രാജ്യാന്തര ദിനം?
    A. നവംബർ 25
    B. നവംബർ 26
    C. ഡിസംബർ 26
    Correct Answer: A. നവംബർ 25
  7. അസിർഗഡ് ചുരം സ്ഥിതി ചെയ്യുന്ന മലനിര?
    A. സത്പുര
    B. വിന്ധ്യ
    C. ആരവല്ലി
    Correct Answer: A.സത്പുര
  8. കിഴക്കൻ ആഫ്രിക്കൻ രാജ്യമേത്?
    A. മലാവി
    B. നൈജീരിയ
    C.മാലെ
    Correct Answer: A. മലാവി
  9. ഇന്ത്യയിലെ ആദ്യത്തെ ഐടി പാർക്ക്?
    A. ടെക്നോപാർക്ക്
    B. ഇൻഫോപാ‍ർക്ക്
    C. ഡിജി പാർക്ക്
    Correct Answer: A. ടെക്നോപാർക്ക്
  10. കേരള സ്പാർട്ടക്കസ് എന്നറിയപ്പെടുന്ന നവോത്ഥാന നായകനാര്?
    A. മന്നത്ത് പത്മനാഭൻ
    B. സി.കൃഷ്ണൻ
    C. അയ്യങ്കാളി
    Correct Answer: C. അയ്യങ്കാളി
  11. വേൾഡ് ടോയ്‌ലറ്റ് ഓർഗനൈസേഷന്റെ ആസ്ഥാനം?
    A. സിംഗപ്പൂർ
    B. ജപ്പാൻ
    C. ജർമനി
    Correct Answer: A. സിംഗപ്പൂർ
  12. ഫറ്റോർദ സ്റ്റേഡിയം എവിടെയാണ്?
    A. ബംഗാൾ
    B. ഗോവ
    C. ഒഡീഷ
    Correct Answer: B. ഗോവ
  13. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം?
    A. ത്രിപുര
    B. കേരളം
    C. പശ്ചിമബംഗാൾ
    Correct Answer: B. കേരളം
  14. കോവോവാക്സ് വാക്സീൻ നിർമാണത്തിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പങ്കാളികൾ?
    A. ഫൈസർ
    B. നോവവാക്സ്
    C. ജോൺസൻ ആൻഡ് ജോൺസൻ
    Correct Answer: B. നോവവാക്സ്
  15. രാജ്യാന്തര ഭിന്നശേഷി ദിനം?
    A. ഡിസംബർ 2
    B. ഡിസംബർ 3
    C. ഡിസംബർ 1
    Correct Answer: B. ഡിസംബർ 3
  16. ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ -2 വിക്ഷേപിച്ചതെന്ന്?
    A. 2019 സെപ്റ്റംബർ 7
    B. 2019 ജൂലൈ 3
    C. 2019 ജൂലൈ 22
    Correct Answer: C.2019 ജൂലൈ 22
  17. സൽകീർത്തി ഏതു കാർഷികവിളയുടെ അത്യുൽപാദനശേഷിയുള്ള ഇനമാണ്?
    A. വഴുതന
    B. പയർ
    C. വെണ്ട
    Correct Answer: C. വെണ്ട
  18. ആദ്യകാലങ്ങളില്‍ ഇന്ത്യയില്‍ ദാരിദ്ര്യരേഖ കണക്കാക്കാന്‍ ശ്രമിച്ച ഒരാളായിരുന്നു ദാദാഭായ് നവ്റോജി. അദ്ദേഹം അതിനായി ഉപയോഗിച്ച മാര്‍ഗം എന്തായിരുന്നു?
    A. ജയില്‍ ജീവിത ചെലവ് സൂചിക
    B. കലോറിയുടെ അടിസ്ഥാനത്തില്‍
    C. ചില്ലറ വില്‍പ്പന വിലസൂചിക
    Correct Answer: A.ജയില്‍ ജീവിത ചെലവ് സൂചിക
  19. അജാസ് പട്ടേൽ ഏതു രാജ്യത്തിന്റെ ക്രിക്കറ്റ് ടീം താരമാണ്?
    A. ന്യൂസീലൻഡ്
    B. ഇന്ത്യ
    C. യുഎഇ
    Correct Answer: A. ന്യൂസീലൻഡ്
  20. നിതി ആയോഗ് കണക്കനുസരിച്ച് കേരളത്തിൽ ദരിദ്രർ ഇല്ലാത്ത ജില്ല?
    A. കോട്ടയം
    B. വയനാട്
    C. എറണാകുളം
    Correct Answer: A. കോട്ടയം

Loading