1. ഫിഫയുടെ ആസ്ഥാനം എവിടെയാണ്?
    A. സൂറിക്ക്
    B. പാരിസ്
    C. ലണ്ടൻ
    Correct Answer: A.സൂറിക്ക്
  2. മുഹമ്മദ് ഹസൻ അഖുണ്ഡ് ഏതു രാജ്യത്തെ പ്രധാനമന്ത്രിയായിട്ടാണ് തിര‍ഞ്ഞെടുക്കപ്പെട്ടത്?
    A.ഈജിപ്ത്
    B.തുർക്കി
    C.അഫ്ഗാനിസ്ഥാൻ
    Correct Answer: C.അഫ്ഗാനിസ്ഥാൻ
  3. വടകരയിൽ നടന്ന സമ്മേളനത്തിൽ തന്റെ ആഭരണങ്ങളെല്ലാം മഹാത്മാ ഗാന്ധിക്ക് നൽകി ത്യാഗത്തിന്റെ മാതൃക രാജ്യത്തിനു നൽകിയ പതിമൂന്ന് വയസുകാരി ആര്?
    A.അമ്മു സ്വാമിനാഥൻ
    B.അക്കാമ്മ ചെറിയാൻ
    C. കൗമുദി
    Correct Answer: C.കൗമുദി
  4. മയൂർഭഞ്ജ് ശിവക്ഷേത്രം ഏതു സംസ്ഥാനത്താണ്?
    A. ജാർഖണ്ഡ്
    B. ബിഹാർ
    C. ഒഡീഷ
    Correct Answer: C.ഒഡീഷ
  5. ഗഞ്ജം ജില്ല ഏത് സംസ്ഥാനത്താണ്?
    A. തെലങ്കാന
    B. ബിഹാർ
    C. ഒഡീഷ
    Correct Answer: C.ഒഡീഷ
  6. ഹോങ്കോങ്ങിലെ ജംബോ ഫ്ലോട്ടിങ് റസ്റ്ററന്റ് ഏതു വർഷമാണ് രൂപകൽപന ചെയ്തത്?
    A.1971
    B. 1975
    C. 1977
    Correct Answer: A. 1971
  7. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം?
    A. യുപി
    B. കേരളം
    C. പഞ്ചാബ്
    Correct Answer: A.യുപി
  8. 1921 ജൂലൈ 31ന് ബോംബെയിൽ ഗാന്ധിജിയുടെ ആഹ്വാനപ്രകാരം എത്ര ബ്രിട്ടിഷ് വസ്ത്രങ്ങളാണ് സ്വാതന്ത്ര്യസമര പോരാളികൾ കത്തിച്ചത്?
    A.ഒന്നര ലക്ഷം
    B. രണ്ട് ലക്ഷം
    C.ഒരു ലക്ഷം
    Correct Answer: A. ഒന്നര ലക്ഷം
  9. ഇഹ്സാൻ ജാഫ്രി ഏതു പാർട്ടിയുടെ എം പി ആയിരുന്നു ?
    A. കോൺഗ്രസ്
    B. എസ്പി
    C. തൃണമൂൽ കോൺഗ്രസ്
    Correct Answer: A.കോൺഗ്രസ്
  10. ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടിക്കിളാണ് ഗ്രാമസഭയുടെ അധികാരങ്ങളും പ്രവർത്തനങ്ങളും വ്യക്തമാക്കുന്നത്?
    A. 40 ബി
    B. 40 എ
    C. 243 എ
    Correct Answer: C.243 എ
  11. ജെ.കെ.റോളിങ്ങിന്റെ ഹാരി പോട്ടർ ആൻഡ് ദ് ഫിലോസഫേഴ്സ് സ്റ്റോൺ പ്രസിദ്ധീകരിച്ച വർഷം?
    A. 1997
    B. 1995
    C. 1999
    Correct Answer: A.1997
  12. ഇന്ത്യൻ രാഷ്ട്രപതിമാരിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ അധികാരമേറ്റത് ആരാണ്?
    A. പ്രണബ് മുഖർജി
    B. നീലം സഞ്ജീവ റെഡ്‌ഡി
    C. വി.വി.ഗിരി
    Correct Answer: B.നീലം സഞ്ജീവ റെഡ്‌ഡി
  13. ആധുനിക പീരിയോഡിക് ടേബിളിൽ പതിനാറാം ഗ്രൂപ്പ് ഏത്?
    A. നൈട്രജൻ കുടുംബം
    B. ഓക്സിജൻ കുടുംബം
    C. കാർബൺ കുടുംബം.
    Correct Answer: B.ഓക്സിജൻ കുടുംബം
  14. രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച മദൻ ലാൽ ഡിംഗ്രയുടെ പേരിൽ ‘മദൻസ് തൽവാർ’ എന്ന പ്രസിദ്ധീകരണം ആരംഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരാണ്?
    A. രാജ്കുമാരി അമൃത്കൗർ
    B. മാഡം ഭിക്കാജി കാമ
    C. ഗോദാവരി പരുലേക്കർ
    Correct Answer: B.മാഡം ഭിക്കാജി കാമ
  15. നിതി ആയോഗ് സിഇഒ ആയി നിയമിതനായിട്ടുള്ള കോഴിക്കോട് സ്വദേശി ആരാണ്?
    A. അമിതാഭ് കാന്ത്
    B. പരമേശ്വരൻ അയ്യർ
    C. വി.കെ.സരസ്വത്
    Correct Answer: B.പരമേശ്വരൻ അയ്യർ
  16. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്ന ആരുടെ ആത്മകഥയാണ് ‘ദ് സ്‌കോപ്പ് ഓഫ് ഹാപ്പിനെസ്’ ?
    A. ബസന്തി ദേവി
    B. ഇന്ദിരാഗാന്ധി
    C. വിജയലക്ഷ്‌മി പണ്ഡിറ്റ്
    Correct Answer: C.വിജയലക്ഷ്‌മി പണ്ഡിറ്റ്
  17. രാഷ്ട്രപതി സ്ഥാനാർഥിയായ ​ദ്രൗപദി മുർമുവിന്റെ നാമനിർദേശകപത്രിക തിരഞ്ഞെടുപ്പ് വരണാധികാരിക്കു കൈമാറിയത് ആരാണ്?
    A. രാജ്നാഥ് സിങ്
    B. അമിത് ഷാ
    C. നരേന്ദ്ര മോദി
    Correct Answer: C.നരേന്ദ്ര മോദി
  18. കെ.ആർ.നാരായണൻ ഇന്ത്യൻ രാഷ്ട്രപതിയായത് എത്രാമത്തെ വയസ്സിലാണ്?
    A. 76
    B. 77
    C. 78
    Correct Answer: A.76
  19. സുസുകിയും ടൊയോട്ടയും ചേർന്ന് രൂപപ്പെടുത്തിയ മിഡ്സൈസ് എസ്‌യുവിയുടെ നിർമാണം ഏത് സംസ്ഥാനത്തെ ഫാക്ടറിയിലാണ് ആരംഭിച്ചത്?
    A. ഗുജറാത്ത്
    B. ഹരിയാന
    C. കർണാടക
    Correct Answer: C.കർണാടക
  20. ഗോതമ്പ് ഉൽപാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം ഏതാണ്?
    A. ചൈന
    B. റഷ്യ
    C.ഇന്ത്യ
    Correct Answer: A. ചൈന

Loading