1. ലോക്സഭാ സ്പീക്കർ ആയിരുന്ന വ്യക്തി?
    A. ബൽറാം ഝാക്കർ
    B. ഗോപിനാഥ് മുണ്ടെ
    C. അരുൺ ജയ്റ്റ്‌ലി
    Correct Answer: A.ബൽറാം ഝാക്കർ
  2. കംബക്ത് ഇഷ്ക് എന്ന സിനിമ സംവിധാനം ചെയ്തതാര്?
    A.ഫറ ഖാൻ
    B.സോയ അക്തർ
    C.സബീർ ഖാൻ
    Correct Answer: C.സബീർ ഖാൻ
  3. ഗാന്ധി ബിഫോർ ഇന്ത്യ എന്ന പുസ്തകത്തിന്റെ രചയിതാവ്?
    A. തുഷാർ ഗാന്ധി
    B. ശശി തരൂ‍ർ
    C. രാമചന്ദ്ര ഗുഹ
    Correct Answer: C.രാമചന്ദ്ര ഗുഹ
  4. ടോട്ടോചാൻ ദ് ലിറ്റിൽ ഗേൾ അറ്റ് ദ് വിൻഡോ എന്ന കൃതിയുടെ രചയിതാവ്?
    A. ഹറുകി മുറകാമി
    B. സയാക മുറാത്ത
    C. തെത്‌സകോ കുറോയാനഗി
    Correct Answer: C.തെത്‌സകോ കുറോയാനഗി
  5. ജി.അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന സിനിമ പുറത്തിറങ്ങിയ വർഷം?
    A. 1964
    B. 1971
    C. 1978
    Correct Answer: C.1978
  6. വില്‍ബര്‍ എന്നത് ഏത് സോഫ്റ്റ്വെയറിന്‍റെ ഔദ്യോഗിക ഭാഗ്യചിഹ്നമാണ്?
    A.ജിമ്പ്
    B. ലിനക്സ്
    C. മൈക്രോസോഫ്ട്
    Correct Answer: A. ജിമ്പ്
  7. കൊലപാതകത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന IPC സെക്ഷൻ ഏതാണ്?
    A. IPC സെക്ഷൻ 300‍
    B. IPC സെക്ഷൻ 299
    C. IPC സെക്ഷൻ 301
    Correct Answer: A.IPC സെക്ഷൻ 300‍
  8. ഒരു കംപ്യൂട്ടർ നെറ്റ്വർക്ക്, കംപ്യൂട്ടർ അല്ലെങ്കിൽ സെർവറിന് കേടുപാടുകൾ വരുത്താൻ മാത്രം രൂപകൽപ്പന ചെയ്തിരിക്കുന്ന ഏതെങ്കിലും തരത്തിലുള്ള സോഫ്റ്റ്വെയറാണ്?
    A. മാൽവെയർ
    B. ജിമ്പ്
    C. സ്പിനെക്സ്
    Correct Answer: A. മാൽവെയർ
  9. പ്രശസ്ത ചലച്ചിത്രകാരൻ മാന്റാസ് കവഡെറാവിസ്യസിന്റെ രാജ്യം?
    A. ലിത്വേനിയ
    B. യുക്രെയ്ൻ
    C. റഷ്യ
    Correct Answer: A.ലിത്വേനിയ
  10. ദുരുദ്ദേശ്യത്തോടെ കംപ്യൂട്ടറിലോ കംപ്യൂട്ടർ ശൃംഖലയിലോ അതിക്രമിച്ചു കയറി അതിലെ വിവരങ്ങൾ താറുമാറാക്കുന്ന ദുഷ്പ്രവർത്തിയാണ്?
    A. സ്പൂഫിങ്
    B. സ്ക്വാറ്റിങ്
    C. ക്രാക്കിങ്
    Correct Answer: C.ക്രാക്കിങ്
  11. ബാർസിലോന താരം എമെറിക് ഓബമെയാങ് ഏതു രാജ്യത്തെ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു?
    A. ഗാബോൺ
    B. ജമൈക്ക
    C. സെനഗൽ
    Correct Answer: A.ഗാബോൺ
  12. കേരളത്തിൽ സ്കൂൾ മേഖലയിൽ സ്കൂൾ ബസുകൾക്കു നിശ്ചയിച്ച പരമാവധി വേഗം മണിക്കൂറിൽ എത്ര കിലോമീറ്ററാണ്?
    A.25
    B. 30
    C. 38
    Correct Answer: B.30
  13. ഇന്ത്യയിലെ മൂന്നാമത് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ബന്ധിപ്പിക്കുന്ന നഗരങ്ങൾ ഏതെല്ലാം?
    A. അലഹബാദ്– പുണെ
    B. ഗാന്ധിനഗർ– മുംബൈ
    C. ഡൽഹി– ലക്നൗ
    Correct Answer: B.ഗാന്ധിനഗർ– മുംബൈ
  14. പ്രോസസറിനാൽ എഴുതാനോ വായിക്കാനോ ഉള്ള ഡേറ്റ സൂക്ഷിക്കുന്ന റജിസ്റ്റർ എന്ത് പേരിൽ അറിയപ്പെടുന്നു?
    A. ഇൻസ്ട്രക്ഷൻ റജിസ്റ്റർ
    B. മെമ്മറി ബഫർ റജിസ്റ്റർ
    C. അക്യുമുലേറ്റർ
    Correct Answer: B. മെമ്മറി ബഫർ റജിസ്റ്റർ
  15. 2022– 2023 നാഷനൽ കൊളീജിയറ്റ് ടേബിൾ ടെന്നിസ് അസോസിയേഷന്റെ പുരുഷ അത്ലീറ്റ് ഓഫ് ദി ഇയർ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ താരം?
    A. അജന്ത ശരത് കമൽ
    B. മുദിത് ഡാനി
    C.സൗമ്യജിത് ഘോഷ്
    Correct Answer: B.മുദിത് ഡാനി
  16. സാധാരണയായി FIR-ന്റെ പകർപ്പ് താഴെപ്പറയുന്ന ഏതു കാര്യങ്ങൾ പാലിച്ചുകൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിക്കുന്നത്?
    A. CrPC സെക്ഷൻ 158
    B. CrPC സെക്ഷൻ 156
    C. CrPC സെക്ഷൻ 157
    Correct Answer: C.CrPC സെക്ഷൻ 157
  17. ഇത്തവണത്തെ യുവേഫ യൂറോപ്പ ലീഗ് വിജയികളായ ഐൻട്രാക്റ്റ് ഏതു രാജ്യത്തെ ഫുട്ബോൾ ക്ലബ്ബാണ്?
    A. ഇറ്റലി
    B. സ്കോട്‌ലൻഡ്
    C. ജർമനി
    Correct Answer: C.ജർമനി
  18. നിങ്ങളുടെ കുട്ടി എന്റെ സംഘത്തിന്റെ കൈയിലാണെന്നും പത്തുലക്ഷം രൂപ തന്നില്ലെങ്കിൽ കൊല്ലുമെന്നും പറഞ്ഞുകൊണ്ട് A, B-യിൽ നിന്ന് സ്വത്ത് നേടുന്നു. ഇവിടെ A നടത്തുന്നത്?
    A. തട്ടിയെടുക്കൽ
    B. ക്രിമിനൽ വിശ്വാസലംഘനം
    C. കവർച്ച
    Correct Answer: A.തട്ടിയെടുക്കൽ
  19. അതിഥി തൊഴിലാളികളെ മലയാള ഭാഷയിൽ സമ്പൂർണ സാക്ഷരരാക്കുന്ന കേരള സർക്കാരിന്റെ പദ്ധതി?
    A. ചങ്ങാതി
    B. മലയാളത്തിളക്കം
    C. അനന്യ മലയാളം അതിഥി മലയാളം
    Correct Answer: C.അനന്യ മലയാളം അതിഥി മലയാളം
  20. ഏതു കേന്ദ്ര ഏജൻസിയുടെ ഇടക്കാല ഡയറക്ടറായിരുന്നു എം.നാഗേശ്വര റാവു?
    A. സിബിഐ
    B. എൻഐഎ
    C.ഇഡി
    Correct Answer: A. സിബിഐ

Loading