-
രജൗരി ചിക്രി വുഡ്‌ക്രാഫ്റ്റ് ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ്?
A. ജമ്മു കശ്മീർ
B. കർണാടക
C. ഗോവ
-
സി. കേശവനുമായി ബന്ധപ്പെട്ട ചരിത്രസംഭവം ഏത്?
A. കീഴരിയൂർ ബോംബ് കേസ്
B. മലബാർ കലാപം
C. കോഴഞ്ചേരി പ്രസംഗം
-
ഇന്ത്യയിലെ ഏത് പുരാവസ്തു സ്ഥലത്താണ് പുരാതന ‘ക്രിസ്റ്റൽ ക്വാർട്സ് വെയ്റ്റിംഗ് യൂണിറ്റ്’ കണ്ടെത്തിയത്?
A. ഹംപി
B. ധോളവീര
C. കീലാടി
-
മനുഷ്യശരീരത്തില്‍ യൂറിയ നിർമിക്കുന്ന അവയവം ഏതാണ്?
A. വൃക്ക
B. ഹൃദയം
C. കരൾ
-
സ്വവർഗരതി വിരുദ്ധ നിയമത്തിന് ശേഷം ഏത് രാജ്യത്താണ് ലോകബാങ്ക് പുതിയ പബ്ലിക് ഫിനാൻസ് പദ്ധതികൾ നിർത്തിവെക്കുന്നതായി പ്രഖ്യാപിച്ചത്?
A. ഇസ്രായേൽ
B. ഇറാൻ
C. ഉഗാണ്ട
-
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വ്യക്തി?
A.വിജയ് രൂപാണി
B. കമൽനാഥ്
C. ഭൂപീന്ദർ സിങ് ഹൂഡ
-
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിന്റെ (NITIE) പുതിയ പേര് എന്താണ്?
A. ഐഐഎം മുംബൈ
B. ഐഐഎം താനെ
C. ഐഐഎം പൂനെ
-
ഇറാനിയൻ സംവിധായകൻ ആരാണ്?
A. അസ്ഗർ ഫർഹാദി
B. ലജ് ലി
C. നൂമി റപാസ്
-
‘നളന്ദ ബുദ്ധമതത്തെക്കുറിച്ചുള്ള ദേശീയ സമ്മേളനം’ നടക്കുന്നത് ഏത് നഗരത്തിലാണ്?
A. ലേ
B. ഗുവാഹത്തി
C. ഷില്ലോങ്
-
വി.ടി.ഭട്ടതിരിപ്പാട് രചിച്ച ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്ന കൃതി ഏതു സാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്നു?
A. ആത്മകഥ
B. നോവൽ
C. നാടകം
-
സമീപകാല മോണിറ്ററി പോളിസി കമ്മിറ്റി പ്രഖ്യാപനം അനുസരിച്ച്, 2023 ഓഗസ്റ്റ് വരെയുള്ള റിപ്പോ നിരക്ക് എത്രയാണ്?
A. 6.5 %
B. 5.5 %
C. 8.5 %
-
കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് എംഡി?
A. ടോം ജോസ്
B. എസ്.സുഹാസ്
C. കെ.എം.ഏബ്രഹാം
-
മലബാർ 2023 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്?
A. ഇന്ത്യ
B. ഓസ്‌ട്രേലിയ
C. ശ്രീലങ്ക
-
ഗോവിന്ദ് സിങ് ഏതു സംസ്ഥാനത്തെ പ്രതിപക്ഷനേതാവായാണ് തിരഞ്ഞെടുക്കപ്പെട്ടത്?
A. രാജസ്ഥാൻ
B. മധ്യപ്രദേശ്
C. ഛത്തീസ്ഗഡ്
-
ഹൈ-സ്പീഡ് ഒപ്റ്റിക് ഫൈബർ കേബിളുമായി ഏത് രാജ്യത്തെ ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ജോലി റിലയൻസ് ജിയോ അടുത്തിടെ പൂർത്തിയാക്കി?
A. കംബോഡിയ
B. മാലിദ്വീപ്
C.ഇന്തോനേഷ്യ
-
വിസ്താര വിമാനക്കമ്പനിയിൽ ടാറ്റയ്ക്കു പുറമേ ഓഹരിയുള്ള കമ്പനി?
A. എയർ ഇന്ത്യ
B. എയർ ഏഷ്യ
C. സിംഗപ്പൂർ എയർലൈൻസ്
-
ഏത് കേന്ദ്ര മന്ത്രാലയവുമായാണ് ‘ഒരു ജില്ല ഒരു ഉൽപ്പന്നം’ അതിന്റെ സഹകരണം ആരംഭിച്ചത്?
A. MSME മന്ത്രാലയം
B. വിദേശകാര്യ മന്ത്രാലയം
C. ഗ്രാമീണ വികസന മന്ത്രാലയം
-
ഇന്ത്യൻ നാഷനൽ കോൺഗ്രസ് രൂപീകരിക്കപ്പെട്ട വർഷം?
A. 1885
B. 1886
C. 1887
-
‘സായിദ് തൽവാർ 2023’ അഭ്യാസത്തിന്റെ ആതിഥേയ രാജ്യം ഏത്?
A. യു.എ.ഇ
B. ഇസ്രായേൽ
C. പാകിസ്ഥാൻ
-
2023 ജൂലൈയിൽ ഇന്ത്യയിൽ രേഖപ്പെടുത്തിയ മൊത്തവിലപ്പെരുപ്പം എത്രയാണ്?
A. (-)1.36%
B. (+)1.36%
C.(-)3.36%