1. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
    A. ശാസ്താംകോട്ട കായൽ
    B. വേമ്പനാട്ട് കായൽ
    C. അഷ്ടമുടിക്കായൽ
    Correct Answer: A.ശാസ്താംകോട്ട കായൽ
  2. ഇന്ത്യയിലെ ആദ്യത്തെ വനിതാ സുപ്രീംകോടതി ജഡ്ജി?
    A. അന്ന ചാണ്ടി
    B.റുമ പാൽ
    C. എം.ഫാത്തിമ ബീവി
    Correct Answer: C.എം.ഫാത്തിമ ബീവി
  3. സൈനികസഖ്യമായ നാറ്റോയുടെ ആസ്ഥാനം ഏതു രാജ്യത്താണ്?
    A. ഡെൻമാർക്ക്
    B. ഫ്രാൻസ്
    C. ബൽജിയം
    Correct Answer: C.ബൽജിയം
  4. രാജീവ്ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി എവിടെ?
    A. റായ്ബറേലി
    B. ശ്രീപെരുംപുത്തൂർ
    C. തിരുവനന്തപുരം
    Correct Answer: C. തിരുവനന്തപുരം
  5. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?
    A. ആഗ്നേയഗ്രന്ഥി
    B. കരൾ
    C. വൃക്ക
    Correct Answer: B.കരൾ
  6. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വൈറ്റമിൻ?
    A. വൈറ്റമിൻ K
    B. വൈറ്റമിൻ A
    C. വൈറ്റമിൻ C
    Correct Answer: A. വൈറ്റമിൻ K
  7. രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി കുറയുമ്പോൾ ഉണ്ടാകുന്ന പേശികളുടെ കോച്ചിവലിവ് ഏതു പേരിൽ അറിയപ്പെടുന്നു?
    A. ടെറ്റനി
    B. സന്ധിവാതം
    C. ഗൗട്ട്
    Correct Answer: A.ടെറ്റനി
  8. പുകവലി മൂലം ശ്വാസകോശത്തിന് ഉണ്ടാകുന്ന രോഗം?
    A. എംഫിസിമ
    B. ടൈഫോയ്ഡ്
    C. മലേറിയ
    Correct Answer: A. എംഫിസിമ
  9. കേരള സർക്കാരിന്റെ സമ്പൂർണ അവയവദാന പദ്ധതി?
    A. മൃതസഞ്ജീവനി
    B. സാന്ത്വനം
    C. ശുഭയാത്ര
    Correct Answer: A. മൃതസഞ്ജീവനി
  10. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?
    A. കോട്ടയം
    B. കോഴിക്കോട്
    C. കാസർകോട്
    Correct Answer: C.കാസർകോട്
  11. സാമൂഹിക രംഗത്ത് പുതുചലനങ്ങൾ സൃഷ്ടിച്ചു കൊണ്ട് 1888ൽ ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം?
    A. അരുവിപ്പുറം
    B. വർക്കല
    C. ചെമ്പഴന്തി
    Correct Answer: A.അരുവിപ്പുറം
  12. ഹിൻഡൻ വ്യോമതാവളം ഏതു സംസ്ഥാനത്താണ്?
    A. ഡൽഹി
    B. യുപി
    C. ബിഹാ‍ർ
    Correct Answer: B. യുപി
  13. ഒസാക സർവകലാശാല ഏതു രാജ്യത്താണ്?
    A. ദക്ഷിണ കൊറിയ
    B. ജപ്പാൻ
    C. മലേഷ്യ
    Correct Answer: B. ജപ്പാൻ
  14. സൈനികസഖ്യമായ നാറ്റോയിൽ അംഗമായ രാജ്യം?
    A. ജോർദാൻ
    B. തുർക്കി
    C. സിറിയ
    Correct Answer: B. തുർക്കി
  15. അമേരിക്കൻ എഴുത്തുകാരനാര്?
    A. ജീൻ പോൾ
    B. റോബർട്ട് ജി.ഇംഗർസോൾ
    C. ആൽഫ്രഡ് ബോക്
    Correct Answer: B. റോബർട്ട് ജി.ഇംഗർസോൾ
  16. കേരളത്തിലെ സ്ത്രീകൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കോൾ സെന്റർ സംവിധാനം?
    A. സഹയാത്രിക
    B. സ്നേഹിത
    C. സഹജ
    Correct Answer: C. സഹജ
  17. രാജ്യാന്തര ജൈവവൈവിധ്യ ദിനമായി ആചരിക്കുന്നത് എന്ന്?
    A. ഏപ്രിൽ 22
    B. സെപ്റ്റംബർ 16
    C. മേയ് 22
    Correct Answer: C. മേയ് 22
  18. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് രൂപീകരിച്ച വർഷം?
    A. 1948
    B. 1921‌
    C. 1947
    Correct Answer: A.1948
  19. കേന്ദ്രമന്ത്രിസഭയിൽ ഡിഎംകെ പ്രതിനിധിയായിരുന്ന വ്യക്തി?
    A. ടി.ആർ.ബാലു
    B. നാരായൺ റാണെ
    C. പൊൻ രാധാകൃഷ്ണൻ
    Correct Answer: A.ടി.ആർ.ബാലു
  20. റഫീക്ക് തരാർ ഏതു രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു?
    A. പാക്കിസ്ഥാൻ
    B. പോളണ്ട്
    C. ലാത്‌വിയ
    Correct Answer: A. പാക്കിസ്ഥാൻ

Loading