-
അർമാൻഡ് ഡ്യുപ്ലന്റിസ് ഏതു രാജ്യത്തിന്റെ പോൾവോൾട്ട് താരമാണ്?
A. സ്വീഡൻ
B. യുക്രെയ്ൻ
C. സ്കോട്‌ലൻഡ്
-
മഹാരാഷ്ട്ര മന്ത്രിയായിട്ടുള്ള കോൺഗ്രസ് നേതാവ്?
A. സതീഷ് ജാർക്കിഹോളി
B.ദിനേശ് ഗുണ്ടുറാവു
C. സുനിൽ കേദാർ
-
ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കും മനുഷ്യനെയും ചരക്കും എത്തിക്കാനുള്ള എസ്എൽഎസ് റോക്കറ്റ് വികസിപ്പിച്ചതാരാണ്?
A. സ്പേസ് എക്സ്
B. വെർജിൻ ഗലാക്ടിക്
C. നാസ
-
അകം എന്ന നോവലിന്റെ രചയിതാവ്?
A. സേതു
B. വി.ആർ.സുധീഷ്
C. കെ.ആർ.മല്ലിക
-
റൊഡോപ്സിന്റെ പുനർനിർമാണം തടസ്സപ്പെടുന്നതു മൂലമുണ്ടാകുന്ന രോഗം?
A. സിറോഫ്താൽമിയ
B. നിശാന്ധത
C. ഗ്ലോക്കോമ
-
കേരള നിയമസഭാ സ്പീക്കർ ആയിരുന്ന നേതാവ്?
A. കെ.എം.സീതി സാഹിബ്
B. എം.പി.എം.അഹമ്മദ് കുരിക്കൾ
C. ഇ.അഹമ്മദ്
-
സുവർണഭൂമി വിമാനത്താവളം എവിടെ?
A. ബാങ്കോക്ക്
B. കഠ്മണ്ഡു
C. മനില
-
രാജ്യാന്തര ആണവോർജ ഏജൻസിയുടെ മേധാവി?
A. റാഫേൽ ഗ്രോസി
B. ക്രിസ്റ്റലീന ജോർജീവ
C. ടെഡ്രോസ് അദാനം
-
വനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് 1983 ൽ കർണാടകയിൽ ആരംഭിച്ച പ്രസ്ഥാനം?
A. അപ്പികോ പ്രസ്ഥാനം
B. ചിപ്കോ പ്രസ്ഥാനം
C. ജംഗിൾ ബച്ചാവോ ആന്തോളൻ
-
ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് ഇന്ത്യയ്ക്കായി എത്ര ഏകദിന മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്?
A. 30
B. 42
C. 53
-
ഗ്ലാസ്ഗോ നഗരം ഏതു രാജ്യത്താണ്?
A. സ്കോട്‌ലൻഡ്
B. പോളണ്ട്
C. യുക്രെയ്ൻ
-
പ്ലാസി യുദ്ധത്തിൽ സിറാജ് ഉദ് ദൗളയെ പരാജയപ്പെടുത്തിയത് ആരായിരുന്നു?
A. തോമസ് ഹാർവെ ബാബർ
B. റോബർട്ട് ക്ലൈവ്
C. സർ ഐർകൂട്ട്
-
ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പരാജയപ്പെട്ട മണ്ഡലം?
A. ലാൽകുവ
B. ഖാട്ടിമ
C. ഹരിദ്വാർ
-
നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനുള്ള ലയന കരാറിൽ ഒപ്പിട്ട വ്യക്തി?
A. ഡോ. രാജേന്ദ്രപ്രസാദ്
B. സർദാർ വല്ലഭ്ഭായി പട്ടേൽ
C. ജവാഹർലാൽ നെഹ്റു
-
ചന്ദ്രകാന്ത് കവ്‍ലേക്കർ ഉപമുഖ്യമന്ത്രിയായ സംസ്ഥാനം?
A. ഉത്തരാഖണ്ഡ്
B. ഗോവ
C. പഞ്ചാബ്
-
ഉപഭോക്‌തൃദിനമായി ആചരിക്കുന്നതെന്ന്?
A. മാർച്ച് 13
B. മാർച്ച് 10
C. മാർച്ച് 15
-
ഗോവ മുൻമുഖ്യമന്ത്രി ചർച്ചിൽ അലിമാവോയുടെ പാർട്ടി?
A. എൻസിപി
B. ബിജെപി
C. തൃണമൂൽ കോൺഗ്രസ്
-
പൊതുമേഖലാ സ്ഥാപനമേത്?
A. ഫാക്ട്
B. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
C. യൂണിലീവർ
-
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്?
A. 1919 ഏപ്രിൽ 13
B. 1910 ഏപ്രിൽ 13
C. 1917 ഏപ്രിൽ 13
-
ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് ലിവർപൂളിന്റെ മൈതാനം?
A. ആൻഫീൽഡ്
B. സ്റ്റാംഫോഡ് ബ്രിജ്
C. എമിറേറ്റ്സ് സ്റ്റേഡിയം