-
ഫെയ്സ്ബുക്കിന്റെ മാതൃകമ്പനി?
A. മെറ്റ
B. മെറ്റാവേഴ്സ്
C. ആൽഫബൈറ്റ്
-
കേരളത്തിൽ മുതിർന്നവരുടെ വാക്സിനേഷൻ കേന്ദ്രം തിരിച്ചറിയാൻ സ്ഥാപിക്കുന്ന ബോർഡിന്റെ നിറം?
A. പിങ്ക്
B. പച്ച
C. നീല
-
ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിന്റെ വിക്ഷേപണം നടന്നതെന്ന്?
A. 2021 ഡിസംബർ 31
B. 2021 ഡിസംബർ 1
C. 2021 ഡിസംബർ 25
-
1920 ഏപ്രിൽ 28 ന് നടന്ന അഞ്ചാമത് മലബാർ ജില്ലാ രാഷ്‌ട്രീയ സമ്മേളനം മിതവും തീവ്രവുമായ ഘടകങ്ങൾ കാരണം സംഘടനയുടെ പിളർപ്പിന് സാക്ഷ്യം വഹിച്ചു. താഴെ പറയുന്ന സ്ഥലങ്ങളിൽ ഏതായിരുന്നു അതിന്റെ വേദി?
A. ഒറ്റപ്പാലം
B. വടകര
C. മഞ്ചേരി
-
മെയ്ജി സർവകലാശാല ഏതു രാജ്യത്താണ്?
A. ചൈന
B. ജപ്പാൻ
C. സിംഗപ്പൂർ
-
ഏത് നിയമപ്രകാരമാണ് കേരള ദുരന്ത നിവാരണ അതോറിറ്റി രൂപവൽക്കരിച്ചത്?
A. ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് 2005
B. ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് 2004
C. ഡിസാസ്റ്റർ മാനേജ്‌മെന്റ ആക്ട് 2006
-
‘ഏതൊരു മനുഷ്യന്റെയും ജീവിതം’ എന്ന പുസ്തകത്തിന്റെ രചയിതാവ്?
A. ബെന്യാമിൻ
B. ശ്രീകുമാരൻ തമ്പി
C. വി.ജെ.ജെയിംസ്
-
ജമ്മു കശ്മീരിലെ മാതാ വൈഷ്ണോദേവി ക്ഷേത്രം ഏതു പർവതത്തിലാണ്?
A. ത്രികുട
B. ത്രയംബക
C.ഹിമശൈല
-
ജലവൈദ്യുതപദ്ധതികൾ കൈകാര്യം ചെയ്യുന്ന കേന്ദ്രസർക്കാർ സ്ഥാപനം?
A. എൻഎച്ച്പിസി
B. അനെർട്ട്
C. കെഎസ്ഇബി
-
കേന്ദ്ര പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത് ഏതു പോർട്ടലിലൂടെയാണ്?
A. ജീവൻ സുരക്ഷ
B. ജീവൻ മിത്ര
C. ജീവൻ പ്രമാൺ
-
കേരളത്തിലെ വനിതാ കമ്മിഷൻ അധ്യക്ഷയായിരുന്ന വ്യക്തി?
A. കെ.സി.റോസക്കുട്ടി
B. മാലേത്ത് സരളാദേവി
C. കെ.കെ.ശൈലജ
-
പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം (ക്രോണിക്കിൾ ഓഫ് എ ഡെത്ത് ഫോർടോൾഡ്) എന്ന നോവലിന്റെ രചയിതാവ്?
A. ജോർജ് ഓർവെൽ
B. ഗബ്രിയേൽ ഗാർസിയ മാർകേസ്
C. വിർജീനിയ വൂൾഫ്
-
കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന്റെ പഴയ പേര്?
A. എച്ച്എംടി
B. എച്ച്എൻഎൽ
C. എച്ച്എൽഎൽ
-
കോവിഡ് കാലത്ത് വിദേശത്തുനിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ നാവികസേന നടത്തിയ ദൗത്യം?
A. ഓപ്പറേഷൻ ബ്ലോസം
B. ഓപ്പറേഷൻ സമുദ്രസേതു
C. സമുദ്രഭാരത്
-
കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കു ലാപ്ടോപ് നൽകാൻ സർക്കാർ ആവിഷ്കരിച്ച പദ്ധതി
A. വിദ്യാകിരണം
B. ജ്യോതിർഗമയ
C. തീരോന്നതി
-
ഒരു താത്വിക അവലോകനം എന്ന സിനിമയുടെ സംവിധായകൻ?
A. മാത്തുക്കുട്ടി
B. അഖിൽ മാരാർ
C. എസ്.ജെ.സിനു
-
കേന്ദ്ര പൊതുമേഖലാ സ്ഥാപനമേത്?
A. മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ
B. ബിആർഡിസി
C. ബിഇഎൽ
-
പെഗസസ് വിഷയം അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിയുടെ അധ്യക്ഷൻ?
A. ജസ്റ്റിസ് ആർ.വി.രവീന്ദ്രൻ
B. ജസ്റ്റിസ് ദീപക് മിശ്ര
C. ജസ്റ്റിസ് കെ.ടി.തോമസ്
-
അസമിൽനിന്ന് ജ്ഞാനപീഠം പുരസ്കാരം നേടിയ കവി?
A. നീൽമണി ഫൂക്കൻ
B. നീരജ് കയാൽ
C. ദാമോദർ മൗസോ
-
കേരളത്തിലെ ആദ്യത്തെ സൈബർ പൊലീസ് സ്റ്റേഷൻ എവിടെ?
A. പട്ടം
B. മട്ടാഞ്ചേരി
C. നെട്ടുകാൽത്തേരി