1. ജർമനി മെമ്മറീസ് ഓഫ് എ നേഷൻ എന്ന പുസ്തകത്തിന്റെ രചയിതാവ്?
    A. നെയ്‌ൽ മക്ഗ്രോവർ
    B. സിഗ്രിഡ് ഗ്രാബ്നർ
    C. ഹെല്ല ബ്രോക്
    Correct Answer: A. നെയ്‌ൽ മക്ഗ്രോവർ
  2. ഒന്നാം ലോകമഹായുദ്ധവുമായി ബന്ധമില്ലാത്ത യുദ്ധം ഏതാണ്?
    A. ബാറ്റിൽ ഓഫ് സോം
    B. ബാറ്റിൽ ഓഫ് വെർഡൻ
    C. ബാറ്റിൽ ഓഫ് ബൾജ്
    Correct Answer: C.ബാറ്റിൽ ഓഫ് ബൾജ്
  3. 1945 ൽ നിലവിൽവന്ന ഏതു സ്ഥാപനത്തിന്റെ ആദ്യത്തെ മാനേജിങ് ഡയറക്‌ടറായിരുന്നു ബൽജിയംകാരനായ ഡോ.കാമിയേ ഗട്ട്?
    A. യുനസ്‌കോ
    B. യൂണിസെഫ്
    C. ഐഎംഎഫ്
    Correct Answer: C.ഐഎംഎഫ്
  4. അസദുദ്ദീൻ ഉവൈസി ലോക്സഭയിൽ പ്രതിനിധീകരിച്ച മണ്ഡലം?
    A. അലഹാബാദ്
    B. അഹമ്മദാബാദ്
    C. ഹൈദരാബാദ്
    Correct Answer: C. ഹൈദരാബാദ്
  5. ഗോവയിൽ 6 വട്ടം മുഖ്യമന്ത്രിയായിട്ടുള്ള വ്യക്തി?
    A. ദിഗംബർ കാമത്ത്
    B. പ്രതാപ് സിങ് റാണെ
    C. മനോഹർ പരീക്കർ
    Correct Answer: B. പ്രതാപ് സിങ് റാണെ
  6. ഇന്ത്യയുടെ അണ്ടർ19 ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ?
    A. ഋഷികേശ് കനിത്കർ
    B. അജിത് അഗാർക്കർ
    C. വി.വി.എസ്.ലക്ഷ്മൺ
    Correct Answer: A. ഋഷികേശ് കനിത്കർ
  7. ജാലകങ്ങൾ എന്ന ആത്മകഥ ആരുടേതാണ്?
    A. എം.ജി.എസ്.നാരായണൻ
    B. കെ.എസ്.രാധാകൃഷ്ണൻ
    C. എം.എൻ.കാരശേരി
    Correct Answer: A.എം.ജി.എസ്.നാരായണൻ
  8. ഏതു സംസ്ഥാനത്തെ മന്ത്രിയായിരുന്നു സുദീപ് റോയി ബർമൻ?
    A. ത്രിപുര
    B. ഗോവ
    C.മണിപ്പുർ
    Correct Answer: A. ത്രിപുര
  9. 2020ലെ ഒളിംപിക്സ് നടന്നതെവിടെ?
    A. ടോക്കിയോ
    B. ബെയ്ജിങ്
    C. പ്യോങ്ചാങ്
    Correct Answer: A. ടോക്കിയോ
  10. 2012ൽ അണ്ടർ19 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ?
    A. വിരാട് കോലി
    B. ബാബ അപരാജിത്
    C. ഉൻമുക്ത് ചന്ദ്
    Correct Answer: C. ഉൻമുക്ത് ചന്ദ്
  11. യുകെ ആസ്ഥാനമായുള്ള ഇന്റർനെറ്റ് സേവനദാതാക്കളായ വൺവെബിന്റെ 36 ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ട് വിക്ഷേപിച്ച ഐഎസ്ആർഒയുടെ റോക്കറ്റ്?
    A. എൽവിഎം–3എം2
    B. എസ്ഡിഎം– 5
    C. ഡിആർഎസ് –11
    Correct Answer: A. എൽവിഎം–3എം2
  12. പ്രസിഡന്റിനെ സ്ഥാനഭ്രഷ്‌ടനാക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ച എഡ്സ വിപ്ലവം നടന്നത് ഏതു രാജ്യത്താണ്?
    A. യൂഗോസ്ലാവിയ
    B. ഫിലിപ്പീൻസ്
    C. ബെലാറസ്
    Correct Answer: B. ഫിലിപ്പീൻസ്
  13. 2022 ലെ ബുക്കർ പുരസ്കാരം നേടിയത് ചുവടെ തന്നിരിക്കുന്നതിൽ ആരാണ്?
    A. ജീൻസ് ടോം ജോൺ
    B. ഷെഹാൻ കരുണതിലക
    C. കെവിൻ ലോസ് റോൺ
    Correct Answer: B. ഷെഹാൻ കരുണതിലക
  14. ചർച്ചിൽ ബ്രദേഴ്സ് ഫുട്ബോൾ ടീമിന്റെ സിഇഒ?
    A. ചർച്ചിൽ അലിമാവോ
    B. വലൻക അലിമാവോ
    C. ജോക്വിം അലിമാവോ
    Correct Answer: B. വലൻക അലിമാവോ
  15. ഇന്ത്യയുടെ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിതനായത് ?
    A. യു.യു. ലളിത്
    B. ധനഞ്ജയ വൈ. ചന്ദ്രചൂഡ്
    C. വിക്രമാദിത്യ ചതോപാധ്യായ
    Correct Answer: B. ധനഞ്ജയ വൈ. ചന്ദ്രചൂഡ്
  16. സാവിത്രി ഫുലെ സർവകലാശാല എവിടെ?
    A. കൊൽക്കത്ത
    B. പട്ന
    C. പുണെ
    Correct Answer: C. പുണെ
  17. മുതിർന്ന പൗരൻമാർക്കുള്ള കേന്ദ്ര സർക്കാരിന്റെ നിക്ഷേപ പദ്ധതി?
    A. എസ്എസ്‌വൈ
    B. പിഎംഎവൈ
    C. എസ്‌സിഎസ്എസ്
    Correct Answer: C. എസ്‌സിഎസ്എസ്
  18. രംഗറെഡ്ഡി ജില്ല ഏതു സംസ്ഥാനത്താണ്?
    A. തെലങ്കാന
    B. ആന്ധ്രപ്രദേശ്
    C. കർണാടക
    Correct Answer: A.തെലങ്കാന
  19. 2022 ലെ ഏഷ്യ കപ്പ് വനിത ട്വന്റി 20 കിരീടം നേടിയത് ?
    A. ഇന്ത്യ
    B. ബംഗ്ലദേശ്
    C. ശ്രീലങ്ക
    Correct Answer: A. ഇന്ത്യ
  20. അബൂ ഗാബെൽ അണക്കെട്ട് ഏതു രാജ്യത്താണ്?
    A. ഈജിപ്ത്
    B. ടാൻസനിയ
    C. സൊമാലിയ
    Correct Answer: A. ഈജിപ്ത്

Loading