-
ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് ഇന്ത്യയ്ക്കായി എത്ര ഏകദിന മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്?
A.53
B.27
C.10
-
അർമാൻഡ് ഡ്യുപ്ലന്റിസ് ഏതു രാജ്യത്തിന്റെ പോൾവോൾട്ട് താരമാണ്?
A. യുക്രെയ്ൻ
B. സ്വീഡൻ
C. സ്കോട്‌ലൻഡ്
-
2022 ഒക്ടോബറിൽ സർവീസ് ആരംഭിച്ച ലോകത്തെ ആദ്യ ഇലക്ട്രിക് വിമാനം?
A. മായ
B. ആലീസ്
C. പ്രചണ്ഡ്
-
ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കും മനുഷ്യനെയും ചരക്കും എത്തിക്കാനുള്ള എസ്എൽഎസ് റോക്കറ്റ് വികസിപ്പിച്ചതാരാണ്?
A. സ്പേസ് എക്സ്
B. നാസ
C. വെർജിൻ ഗലാക്ടിക്
-
2023 സെപ്റ്റംബർ 28 ന് അന്തരിച്ച ‘ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ ?
A. ഡോ. വർഗീസ് കുര്യൻ
B. ഡോ. എം.എസ്.സ്വാമിനാഥൻ
C. താണു പത്മനാഭൻ
-
റൊഡോപ്സിന്റെ പുനർനിർമാണം തടസ്സപ്പെടുന്നതു മൂലമുണ്ടാകുന്ന രോഗം?
A.സിറോഫ്താൽമിയ
B.ഗ്ലോക്കോമ
C.നിശാന്ധത
-
ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പരാജയപ്പെട്ട മണ്ഡലം?
A. ലാൽകുവ
B. ഹരിദ്വാർ
C. ഖാട്ടിമ
-
സുവർണഭൂമി വിമാനത്താവളം എവിടെ?
A. ബാങ്കോക്ക്
B. മനില
C. കഠ്മണ്ഡു
-
ചന്ദ്രകാന്ത് കവ്‍ലേക്കർ ഉപമുഖ്യമന്ത്രിയായ സംസ്ഥാനം?
A. പഞ്ചാബ്
B. ഉത്തരാഖണ്ഡ്
C. ഗോവ
-
2023 ലെ പുരുഷ ഹോക്കി ലോക കപ്പിന്റെ വേദി?
A.ഭുവനേശ്വർ, റൂർക്കേല
B.ജൊഹന്നാസ്ബർഗ്, ഡർബൻ
C.ന്യൂഡൽഹി, ചണ്ഡിഗഡ്