1. ഇന്ത്യൻ ശിക്ഷാനിയമത്തിൽ രാജ്യദ്രോഹത്തിനെതിരായ 124എ വകുപ്പ് ഉൾപ്പെടുത്തിയത് ഏതു വർഷം ?
    A. 1870
    B. 1951
    C. 1961
    Correct Answer: A.1870
  2. ലോകത്താദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനിൽ വച്ചു പിടിപ്പിച്ചത് എവിടെ?
    A.ചൈന
    B.ഫ്രാൻസ്
    C.അമേരിക്ക
    Correct Answer: C.അമേരിക്ക
  3. ’10, ഡൗണിങ് സ്ട്രീറ്റ്’ ആരുടെ ഔദ്യോഗിക വസതിയാണ് ?
    A.ബ്രിട്ടിഷ് രാജ്ഞി
    B.ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ
    C. ബ്രിട്ടിഷ് പ്രധാനമന്ത്രി
    Correct Answer: C.ബ്രിട്ടിഷ് പ്രധാനമന്ത്രി
  4. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച് (നൈസർ) എവിടെയാണ് ?
    A. ഭോപാൽ
    B .തിരുവനന്തപുരം
    C.ഭുവനേശ്വർ
    Correct Answer: C.ഭുവനേശ്വർ
  5. ‘രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്’ ആരുടെ കവിതയാണ് ?
    A. പി.പി. രാമചന്ദ്രൻ
    B. എം.ആർ. രേണുകുമാർ
    C. പി. രാമൻ
    Correct Answer: C.പി. രാമൻ
  6. ഏതു രാജ്യത്തെ ഇന്ത്യക്കാരുടെ സംഘടനയാണ് ഇന്ത്യാസ്പോറ ?
    A. ഓസ്ട്രേലിയ
    B. ബ്രസീൽ
    C. യുഎസ്
    Correct Answer: C.യുഎസ്
  7. സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം?
    A. കോട്ടയം
    B. തൃശൂർ
    C. എറണാകുളം
    Correct Answer: A.കോട്ടയം
  8. 2023 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം ലഭിച്ച നോവൽ ഏത്?
    A.പെരുമഴയത്തെ കുഞ്ഞിതളുകൾ
    B.അച്ഛൻ പിറന്ന വീട്
    C.അച്ഛന്റെ അലമാര
    Correct Answer: A.പെരുമഴയത്തെ കുഞ്ഞിതളുകൾ
  9. അന്തരീക്ഷത്തിലെ ഏറ്റവും ഉയർന്ന ഭാഗത്തെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖ ?
    A.എയ്റോണമി
    B. ഡൈനമിക് മീറ്റിയറോളജി
    C. ക്ലൈമറ്റോളജി
    Correct Answer: A.എയ്റോണമി
  10. ഇന്ത്യയിൽ എത്ര തവണയാണ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്?
    A. 1
    B. 2
    C. 3
    Correct Answer: C.3
  11. ‘Don’t be evil’ എന്നത് എന്തിന്റെ ആപ്തവാക്യമായിരുന്നു?
    A.ഗൂഗിൾ
    B.ആപ്പിൾ
    C.മൈക്രോസോഫ്റ്റ്
    Correct Answer: A.ഗൂഗിൾ
  12. സിആർപിഎഫ് ക്യാംപ് ഉള്ള ലെത്പൊര എന്ന സ്ഥലം എവിടെയാണ് ?
    A. അരുണാചൽ പ്രദേശ്
    B. കശ്മീർ
    C. സിക്കിം
    Correct Answer: B.കശ്മീർ
  13. നബാർഡിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്?
    A. ന്യൂഡൽഹി
    B. മുംബൈ
    C. കൊൽക്കത്ത
    Correct Answer: B.മുംബൈ
  14. സംസ്ഥാന പബ്ലിക് സർവീസ് കമ്മിഷൻ വർഷംതോറും റിപ്പോർട്ട് സമർപ്പിക്കേണ്ടത് ആർക്കാണ്?
    A. പ്രസിഡന്റ്
    B. ഗവർണർ
    C. മുഖ്യമന്ത്രി
    Correct Answer: B.ഗവർണർ
  15. കെ- ഫോൺ പദ്ധതിയുടെ ലോഗോയിലെ ടാഗ് ലൈൻ ?
    A. കേരള കണക്ട്സ്
    B. ഇന്റർനെറ്റ് – എ ബേസിക് റൈറ്റ്
    C. നോ ടു ഡിജിറ്റൽ ഡിവൈഡ്
    Correct Answer: B.ഇന്റർനെറ്റ് – എ ബേസിക് റൈറ്റ്
  16. ജി7 കൂട്ടായ്മയിൽ ഉൾപ്പെടാത്ത രാജ്യം ഏത് ?
    A.ഇറ്റലി
    B.കാനഡ
    C.റഷ്യ
    Correct Answer: C.റഷ്യ
  17. ഒട്ടേറെ ഭാഷകൾ സംസാരിക്കാൻ ശേഷിയുള്ളവർ ?
    A. മൾട്ടിലിങ്ഗ്വൽ
    B. പോളിലിങ്ഗ്വൽ
    C. പോളിഗ്ലോട്ട്
    Correct Answer: C.പോളിഗ്ലോട്ട്
  18. ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ പൊതുമേഖലാ സംരംഭം ?
    A.ന്യൂ സ്പേസ് ഇന്ത്യ
    B. ഇൻസ്പേസ്
    C. ആൻഡ്രിക്സ്
    Correct Answer: A.ന്യൂ സ്പേസ് ഇന്ത്യ
  19. വാർത്താമാധ്യമ ലിങ്കുകളോ വാർത്തകളുടെ ചുരുക്കമോ ഉപയോഗിക്കാൻ ഇന്റർനെറ്റ് കമ്പനികൾ പ്രതിഫലം നൽകണമെന്നു നിയമം കൊണ്ടുവന്ന ആദ്യ രാജ്യം ?
    A. സ്വീഡൻ
    B. യുഎസ്
    C. ഓസ്ട്രേലിയ
    Correct Answer: C.ഓസ്ട്രേലിയ
  20. ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തനത്തിനു തദ്ദേശസ്ഥാപനങ്ങൾക്കു നൽകുന്ന അവാർഡ് ?
    A.ആർദ്രകേരളം
    B.ആരോഗ്യകേരളം
    C.ആശ്വാസകേരളം
    Correct Answer: A. ആർദ്രകേരളം

Loading