1. ഹിരോഷിമയിൽ യുഎസ് അണുബോംബിട്ടത് ഏത് വർഷമാണ്?
    A. 1945
    B. 1942
    C. 1943
    Correct Answer: A.1945
  2. ഏത് രാജ്യത്തെ പ്രസിഡന്റായിരുന്നു റമോൺ മഗ്സസെ?
    A.റഷ്യ
    B.ഇന്തോനീഷ്യ
    C.ഫിലിപ്പീൻസ്
    Correct Answer: C.ഫിലിപ്പീൻസ്
  3. 2023 സെപ്റ്റംബര്‍ ഒന്നിന് നീറ്റിലിറക്കിയ, ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പൽ?
    A.ഐഎൻഎസ് ജലശക്തി
    B.ഐഎൻഎസ് വരുണ
    C. ഐഎൻഎസ് മഹേന്ദ്രഗിരി
    Correct Answer: C.ഐഎൻഎസ് മഹേന്ദ്രഗിരി
  4. ഇന്ത്യയുടെ ആദ്യ സൗരദൗത്യം?
    A. തേജസ് 01
    B. സൗര –0.6
    C. ആദിത്യ എൽ വൺ
    Correct Answer: C.ആദിത്യ എൽ വൺ
  5. സ്ലംഡോ​ഗ് മില്യനയർ എന്ന സിനിമയിലെ ജയഹോ… എന്ന ഗാനം രചിച്ചത് ആരാണ്?
    A. ഗോപാൽദാസ് നീരജ്
    B. ജാവേദ് അക്തർ
    C. ഗുൽസാർ
    Correct Answer: C.ഗുൽസാർ
  6. മാഗ്സസെ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ?
    A.സത്യജിത് റേ
    B. പണ്ഡിറ്റ് രവിശങ്കർ
    C. ആചാര്യ വിനോബാഭാവേ
    Correct Answer: C.ആചാര്യ വിനോബാഭാവേ
  7. ലോകത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ട വനിതാ ക്രിക്കറ്റ് താരത്തിന്റെ പ്രതിമ ആരുടേതാണ്?
    A. ബലിൻഡ ക്ലാർക്ക്
    B. സ്റ്റെഫാനി ടെയ്‌ലർ
    C. എലീസ പെറി
    Correct Answer: A.ബലിൻഡ ക്ലാർക്ക്
  8. എം.എസ്.സുബ്ബലക്ഷ്മിക്ക് ഏത് വർഷമാണ് മാഗ്സസെ പുരസ്കാരം ലഭിച്ചത്?
    A.1974
    B.1993
    C.1995
    Correct Answer: A.1974
  9. ഏത് വർഷമാണ് കോൺ​ഗ്രസ് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത്?
    A. 1942
    B. 1935
    C. 1946
    Correct Answer: A.1942
  10. ചൈനയിലെ ക്വിങ് രാജവംശം തയ്വാൻ ഭരിച്ചത് ഏത് വർഷം വരെയാണ്?
    A. 1890
    B. 1885
    C. 1895
    Correct Answer: C.1895
  11. അഞ്ചാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് (2023) ജേതാക്കൾ?
    A.മഹാരാഷ്ട്ര
    B.പശ്ചിമ ബംഗാൾ
    C.കർണാടക
    Correct Answer: A.മഹാരാഷ്ട്ര
  12. ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യം സൃഷ്ടിച്ചത് ആരാണ്?
    A. മഹാത്മ ഗാന്ധി
    B. യൂസഫ് മെഹ്റലി
    C. സർദാർ വല്ലഭ്ഭായ് പട്ടേൽ
    Correct Answer: B.യൂസഫ് മെഹ്റലി
  13. ഇരട്ട ഓസ്കർ ലഭിച്ച ഏക ഇന്ത്യക്കാരൻ?
    A. ഇളയരാജ
    B. എ.ആർ.റഹ്‌മാൻ
    C. രവി ശങ്കർ
    Correct Answer: B.എ.ആർ.റഹ്‌മാൻ
  14. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ബോംബെ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത് ആരാണ്?
    A. ഡോ.എസ്.രാധാകൃഷ്ണൻ
    B. ജവാഹർലാൽ നെഹ്റു
    C. ഇന്ദിരാ ഗാന്ധി
    Correct Answer: B.ജവാഹർലാൽ നെഹ്റു
  15. സ്ലംഡോഗ് മില്യനയർ എന്ന സിനിമയിലൂടെ ഇന്ത്യക്കാർ നേടിയത് എത്ര ഓസ്കർ പുരസ്കാരങ്ങളാണ്?
    A. 5
    B. 4
    C. 3
    Correct Answer: B.4
  16. 2023 ജനുവരിയിൽ ‘ഗ്രീൻ റെയിൽവേ സ്റ്റേഷൻ’ സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ റെയിൽവേ സ്റ്റേഷൻ?
    A.ഗുവാഹത്തി
    B.മുംബൈ സെൻട്രൽ
    C.വിശാഖപട്ടണം
    Correct Answer: C.വിശാഖപട്ടണം
  17. ഭാനു അതയ്യയ്ക്ക് ഏത് സിനിമയിലെ വസ്ത്രാലങ്കാരത്തിനാണ് ഓസ്കർ ലഭിച്ചത്?
    A. ചാന്ദ്നി
    B. ലഗാൻ
    C. ഗാന്ധി
    Correct Answer: C.ഗാന്ധി
  18. 2023 ലെ ലോക കാൻസർ ദിന പ്രമേയം?
    A. Close the care gap
    B. I am and I will
    C. Yes! we can end Cancer!
    Correct Answer: A.Close the care gap
  19. കോമൺവെൽത്ത് ഗെയിംസ് അത്‌ലറ്റിക്സിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ മലയാളി?
    A. എം.ശ്രീശങ്കർ
    B. അബ്ദുല്ല അബൂബക്കർ
    C. എൽദോസ് പോൾ
    Correct Answer: C.എൽദോസ് പോൾ
  20. പുസ്തക രൂപത്തിലുള്ള 2023 ലെ കേരള ബജറ്റ് പ്രസംഗത്തിലെ മുഖചിത്രമായ ശിൽപം?
    A.ബേർഡ് ഇൻ സ്പേസ്
    B. ഇന്ത്യാ ഗേറ്റ്
    C.കേരള ഇൻ സ്കൈ
    Correct Answer: A. ബേർഡ് ഇൻ സ്പേസ്

Loading