1. ‘കൂലി തന്നില്ലെങ്കിൽ വേല ചെയ്യരുത്’ എന്ന് തൊഴിലാളി സമൂഹത്തിനു നിർദേശം നൽകിയത് ആര് ?
    a) വൈകുണ്ഠ സ്വാമികൾ
    b) ശ്രീ നാരായണ ഗുരു
    c) തൈക്കാട് അയ്യാ
    d) ചട്ടമ്പി സ്വാമികൾ
    Correct Answer: Option A, വൈകുണ്ഠ സ്വാമികൾ
    Explanation
    സാമൂഹിക വിപ്ലവകാരി. ‘അയ്യാ വൈകുണ്ഠർ’ എന്നും അറിയപ്പെടുന്നു. ഹൈന്ദവ യാഥാസ്ഥിതികതയെയും വൈദേശിക മത പരിവർത്തനശ്രമങ്ങളെയും ശക്തിയുക്തം എതിർത്തു. ദുർബല സമൂഹങ്ങളെ ചൂഷണം ചെയ്യുന്ന ഭരണവ്യവസ്ഥയെ അദ്ദേഹം നിശിതമായി വിമർശിച്ചു. ഓരോരുത്തരിലും ദൈവം വിളങ്ങുന്നു എന്ന സമഭാവനയാണ് വൈകുണ്ഠ സ്വാമികൾക്കുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണു വൈകുണ്ഠസ്വാമികൾ കണ്ണാടിപ്രതിഷ്ഠ (1851 ൽ) നടത്തിയത്. ‘കൂലി തന്നില്ലെങ്കിൽ വേല ചെയ്യരുത്’ എന്ന് തൊഴിലാളി സമൂഹത്തിനു നിർദേശം നൽകി.
    Source: Web india
  2. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആരാണ് ?
    a) ബി.ആർ അംബേദ്‌കർ
    b) ജവാഹർലാൽ നെഹ്‌റു
    c) രാജേന്ദ്ര പ്രസാദ്
    d) സച്ചിദാനന്ദ സിൻഹ
    Correct Answer: Option B, ജവാഹർലാൽ നെഹ്‌റു
    Explanation
    ജവഹർലാൽ നെഹ്രു (നവംബർ 14, 1889 – മേയ് 27, 1964) ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്ര ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്‌, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്രു രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ആശിസ്സുകളോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പ്പോരാളിയായി മാറിയ ഇദ്ദേഹം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. . സോഷ്യലിസത്തിലൂന്നിയ നെഹ്രുവിന്റെ രാഷ്ട്രീയദർശനങ്ങളാണ്‌ നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്‌. അദ്ദേഹത്തിന്റെ ഏകമകൾ ഇന്ദിരാ ഗാന്ധിയും ചെറുമകൻ രാജീവ്‌ ഗാന്ധിയും പിന്നീട്‌ ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്‌.
    ഇന്ത്യൻ ഭരണഘടനയുടെ ആമുഖം, ഭരണഘടനയുടെ തത്വങ്ങൾ അവതരിപ്പിക്കുകയും, അതിന്റെ അധികാരത്തിന്റെ ഉറവിടങ്ങൾ സൂചിപ്പിക്കുകയും ചെയ്യുന്നു. 1949 നവംബർ 26 ന് ഭരണഘടനാ അസംബ്ലി ഇത് അംഗീകരിക്കുകയും, 1950 ജനുവരി 26 ന് ഇന്ത്യൻ റിപ്പബ്ലിക് ദിനമായി ആഘോഷിക്കുകയും ചെയ്തു.
    1946 ഡിസംബർ 13-ന് ജവഹർലാൽ നെഹ്‌റു ഭരണഘടനാ അസംബ്ലിയിൽ അവതരിപ്പിച്ചതും 1947 ജനുവരി 22-ന് ഭരണഘടനാ അസംബ്ലി അംഗീകരിച്ചതുമായ ലക്ഷ്യ പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ആമുഖം.
    ആമുഖത്തെക്കുറിച്ച് ബി.ആർ.അംബേദ്കർ പറഞ്ഞു:
    സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ജീവിതത്തിന്റെ തത്വങ്ങളായി അംഗീകരിക്കുന്ന ഒരു ജീവിതരീതിയായിരുന്നു അത്, പരസ്പരം വേർപെടുത്താനും കഴിയില്ല : സമത്വത്തിൽ നിന്ന് സ്വാതന്ത്ര്യം വേർപെടുത്താൻ കഴിയില്ല; സമത്വം സ്വാതന്ത്ര്യത്തിൽ നിന്ന് വേർപെടുത്താൻ കഴിയില്ല. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യത്തിൽ നിന്ന് വേർപെടുത്താനും കഴിയില്ല. സമത്വമില്ലായിരുന്നെങ്കിൽ, സ്വാതന്ത്ര്യം അനേകരുടെ മേൽ ചിലരുടെ മേൽക്കോയ്മ ഉണ്ടാക്കും. സ്വാതന്ത്ര്യമില്ലാത്ത സമത്വം വ്യക്തിഗത സംരംഭത്തെ ഇല്ലാതാക്കും. സാഹോദര്യമില്ലാതെ, സ്വാതന്ത്ര്യവും സമത്വവും ഒരു സ്വാഭാവിക ഗതിയായി മാറില്ല.”
    Source: wikipedia
  3. ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ?
    a) രണ്ടാം പഞ്ചവത്സരപദ്ധതി
    b) ഏഴാം പഞ്ചവത്സരപദ്ധതി
    c) എട്ടാം പഞ്ചവത്സരപദ്ധതി
    d) ഒൻപതാം പഞ്ചവത്സരപദ്ധതി
    Correct Answer: Option D, ഒൻപതാം പഞ്ചവത്സരപദ്ധതി
    Explanation
    ഇന്ത്യയിൽ പഞ്ചവൽസര പദ്ധതികൾക്കു തുടക്കം കുറിക്കുന്നത് മുൻ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവാണ്. ആസൂത്രണ കമ്മീഷനായിരിന്നു പഞ്ചവത്സര പദ്ധതികളുടെ നടത്തിപ്പു ചുമതല
    ഒമ്പതാം പ‍‍ഞ്ചവത്സര പദ്ധതി (1997–2002)
    സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികത്തിലാണ് ഒമ്പതാം പദ്ധതി ആവിഷ്കരിക്കപ്പെട്ടത്. അടൽ ബിഹാരി വാജ്പേയി ആയിരിന്നു അന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രി. ദ്രുതഗതിയിലുള്ള സാമ്പത്തീക വളർച്ചയും സാമൂഹിക നീതിയും ആ​യിരിന്നു പദ്ധതി മുഖ്യമായും ലക്ഷ്യമിട്ടത്. ചരിത്രപരമായ അസമത്വം (ജാതി വിവേചനം) ഇല്ലാതാക്കുന്നതിന് പരിഗണന നൽകിയ പദ്ധതിയായിരിന്നു ഒമ്പതാം പദ്ധതി.
    ലക്ഷ്യങ്ങൾ
    ജനസംഖ്യാ നിയന്ത്രണം
    കൃഷിക്കും ഗ്രാമവികസനത്തിനും ഊന്നൽ നൽകിക്കൊണ്ട് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക
    ദാരിദ്ര്യ നിർമാർജ്ജനം
    പാവങ്ങൾക്ക് ഭക്ഷണവും കുടിവെള്ളവും ഉറപ്പുവരുത്തുക
    പ്രാഥമീകാരോഗ്യ സൗകര്യങ്ങൾ ലഭ്യമാക്കുക
    രാജ്യത്തെ മുഴുവൻ കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക
    പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ശാക്തീകരണം
    കാർഷിക മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുക
    Source:Wikipedia
  4. കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതി ?
    a) കുട്യാടി
    b) ശബരിഗിരി
    c) ബ്രഹ്മപുരം
    d) പള്ളിവാസൽ
    Correct Answer: Option D, പള്ളിവാസൽ
    Explanation
    കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതി. രണ്ട് ഘട്ടങ്ങളിലായി ആണ് ഇത് പൂർത്തിയാക്കിയത് . ആദ്യ ഘട്ടത്തിൽ ഒരു റൺ ഓഫ് റിവർ സ്കീം ആയാണ് ആരംഭിച്ചത്. 4.5 മെഗാവാട്ട് ശേഷിയുള്ള മൂന്ന് ടർബൈനുകൾ . ആദ്യ യൂണിറ്റ് 19.03.1940 ന് കമ്മീഷൻ ചെയ്തു. 2-2-1941 ന് രണ്ടാമത്തെ യൂണിറ്റും 19-2-1942 ന് മൂന്നാമത്തെ യൂണിറ്റും കമ്മീഷൻ ചെയ്തു.
    തിരുവിതാംകൂർ ദിവാനായിരുന്ന സി. പി. രാമസ്വാമി അയ്യർ പള്ളിവാസൽ പവർഹൗസിന്റെ ഉത്‌ഘാടനം 19-3-1940 നു നിർവഹിച്ചു
    ഇടുക്കി ജില്ലയിലെ മൂന്നാറിൽ പള്ളിവാസൽ ഗ്രാമപഞ്ചായത്തിൽ ചിത്തിരപുരത്താണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്.
    Source: Wikipedia
  5. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ലാ ?
    a) പത്തനംതിട്ട
    b) ഇടുക്കി
    c) വയനാട്
    d) ആലപ്പുഴ
    Correct Answer: Option c, വയനാട്
    Explanation കേരള സംസ്ഥാനത്തിലെ 12ആം ജില്ലയാണ് വയനാട്. കൽ‌പറ്റയാണ് ജില്ലയുടെ ആസ്ഥാനം.1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്.
    കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്.
    കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്
    കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട്.
    ഡെക്കാൻ പീഠഭൂമിയുടെ തെക്കേ അറ്റത്താണ് വയനാട് ജില്ല നിലകൊള്ളുന്നത്, പശ്ചിമഘട്ടത്തിന്റെ ഒരു ഭാഗം ഉൾപ്പെടുന്നു. വയനാട് ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്, ഭൂവിഭാഗത്തിന്റെ 38 ശതമാനവും വനമാണ്.
    Source:Wikipedia
  6. കേരളത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന സംഭവം ?
    a) മിശ്രഭോജനം
    b) ചാന്നാർ ലഹള
    c) വൈക്കം സത്യാഗ്രഹം
    d) ക്ഷേത്രപ്രവേശന വിളംബരം
    Correct Answer: Option D , ക്ഷേത്രപ്രവേശന വിളംബരം
    Explanation
    തിരുവതാംകൂറിലെ അവർണ്ണ, ദളിത് , ആദിവാസി ജനവിഭാഗങ്ങൾക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചുകൊണ്ടു ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവു പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം എന്നറിയപ്പെടുന്നത്. തിരുവിതാംകൂറിലും പിന്നീടു കേരളമൊട്ടാകെയും സാമൂഹികപുരോഗതിക്കു വഴിമരുന്നിട്ട അതിപ്രധാനമായൊരു നാഴികക്കല്ലായി 1936 നവംബർ 12നു പുറത്തിറങ്ങിയ ഈ വിളംബരം വിശേഷിക്കപ്പെടുന്നു[. 1829-ൽ സതി നിരോധിച്ചശേഷം സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിൽ നിലവിൽ‌വന്ന ഏറ്റവും വലിയ സാമൂഹിക പരിഷ്കാരമായും ക്ഷേത്രപ്രവേശന വിളംബരം ഗണിക്കപ്പെടുന്നുണ്ട്.
    ജനങ്ങളുടെ അധ്യാത്മ വിമോചനത്തിന്‍റെ അധികാര രേഖയായ “സ്മൃതി’ എന്നാണ് ഈ വിളംബരത്തെ ഗാന്ധിജി വിശേഷിപ്പിച്ചത്
    Source: Wikipedia
  7. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി ?
    a) കാവേരി
    b) ഗോദാവരി
    c) കൃഷ്ണ
    d) തുംഗഭദ്ര
    Correct Answer: Option A, കാവേരി
    Explanation
    ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ നദികളിൽ ഒന്നാണ് കാവേരി .ഹിന്ദുക്കൾ, പ്രത്യേകിച്ചു ദ്രാവിഡർ ഇതിനെ പവിത്രമായ നദിയായി കരുതുന്നു. ആര്യന്മാർ ആര്യസാമ്രാജ്യത്തിലെ ഏഴു പുണ്യ നദികളിലൊന്നായും കാവേരിയെ കണക്കാക്കുന്നു.
    സമീപകാലത്തു കർണാടകവും തമിഴ്നാടും തമ്മിൽ കാവേരി നദീജലത്തിന്മേൽ അവർക്കുള്ള അവകാശം സ്ഥാ‍പിക്കാൻ നടത്തിയ വ്യവഹാരം പ്രത്യേക ശ്രദ്ധ ആകർഷിച്ചിരുന്നു. നദിയുടെ ഭൂരിഭാഗവും ഉപയോഗപ്പെടുത്തുന്നതിനാൽ അന്തിമമായി കടലിൽ പതിക്കുന്നിടത്ത് വളരെ ചെറിയ നദിയായി മാറുന്നു.
    ചെത്തിയ കല്ലുകൊണ്ട് നിർമ്മിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ അണക്കെട്ടുകളിലൊന്ന് കാവേരി നദിയിലെ കല്ലണയാണ്‌. ഇത് ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടാണ്.
    ഹിന്ദുക്കൾ കാവേരിയെ ദക്ഷിണ ഗംഗ എന്നു വിളിക്കാറുണ്ട്‌, ഇതിഹാസ പ്രകാരം ബ്രഹ്മാവിനു ഭൂമിയിൽ വിഷ്ണുമായ /ലോപമുദ്ര എന്ന പേരിൽ ഒരു മകൾ ഉണ്ടായിരുന്നു. അവളെ വളർത്തിയത് വെറും സാധാരണക്കാരനായ കാവേര മുനിയാണ്. വിഷ്ണുമായ അവളുടെ വളർത്തച്ഛനു പുണ്യം ലഭിക്കാനായി സ്വയം പാപനാശിനി നദിയായി മാറി. പവിത്രയായ ഗംഗ നദി പോലും വർ‌ഷത്തിലൊരിക്കൽ അതിന്റെ പാപവിമുക്തിക്കായി കാവേരിയിൽ നിമഗ്നമാകുന്നു എന്നു പറയപ്പെടുന്നു.
    Source: wikipedia
  8. ഇന്ത്യയിൽ വിദ്യാഭാസ ദിനമായി ആചരിക്കുന്നത് ?
    a) നവംബർ 11
    b) നവംബർ 10
    c) നവംബർ 20
    d) സെപ്റ്റംബർ 11
    Correct Answer: Option A, നവംബർ 11
    Explanation
    നവംബർ 11 ഇന്ത്യ ദേശീയ വിദ്യാഭ്യാസ ദിനം ആയി ആചരിക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസമന്ത്രിയായിരുന്ന അബുൽ കലാം ആസാദിന്റെ ജന്മദിവസമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി കൊണ്ടാടുന്നത്
    വിദ്യാഭ്യാസരംഗത്ത് ഇന്ത്യയിൽ ഇന്നു കാണുന്ന എല്ലാ മുന്നേറ്റങ്ങൾക്കും തുടക്കംകുറിച്ചവരിൽ പ്രധാനിയായിരുന്നു മൗലാനാ അബുൾകലാം ആസാദ്. 1888 നവംബർ 11-ന് മക്കയിൽ ജനിച്ച മൗലാനാ അബുൾ കലാം ആസാദ് തുടങ്ങിവെച്ച വിദ്യാഭ്യാസ പരിഷ്‌കാരങ്ങളോടുള്ള ആദരസൂചകമായാണ് ഭാരതം ഈ ദിവസം ദേശീയ വിദ്യാഭ്യാസ ദിനമായി ആഘോഷിക്കുന്നത്.
    Source: wikipedia
  9. പൊതുസ്വകാര്യ കൂട്ടായ്മയിലൂടെ ടൂറിസം മേഖലയിൽ കേരളത്തിൽ നടപ്പിലാക്കിയ ആദ്യ പദ്ധതി ?
    a) തെൻമല
    b) ആനയിറങ്കൽ
    c) തേക്കടി
    d) ജഡായു
    Correct Answer: Option D, ജഡായു
    Explanation
    ഹിന്ദു ഇതിഹാസമായ രാമായണം അനുസരിച്ച് സൂര്യസാരഥിയായ അരുണന്റെ പുത്രനാണ് ജടായു.
    ജടായു ഒരു കഴുകൻ ആണ്.
    രാവണൻ സീതയെ അപഹരിച്ചു ലങ്കയിലേക്കു പോകുമ്പോൾ മാർഗ്ഗമധ്യേ ജടായു സീതയെ രക്ഷികാൻ ശ്രമിക്കുന്നു. രാവണനുമായുള്ള യുദ്ധത്തിൽ രാവണൻ ജടായുവിന്റെ ചിറകുകൾ അരിഞ്ഞ് ജടായുവിനെ പരാജയപ്പെടുത്തുന്നു. രാമലക്ഷ്മണന്മാർ സീതയെ അന്വേഷിച്ചുവരുമ്പോൾ മാർഗ്ഗമധ്യേ മരിക്കാറായ ജടായുവിനെ കാണുന്നു. രാവണനുമായി താൻ ചെയ്ത യുദ്ധത്തെപ്പറ്റി ജടായു രാമലക്ഷ്മണന്മാരോട് പറയുകയും രാവണൻ സീതയെ അപഹരിച്ചുകൊണ്ടുപോയ ദിക്ക് കാട്ടിക്കൊടുക്കുകയും ചെയ്യുന്നു.
    രാമായണത്തിലെ ജടായുവിന്റേതായി കൊല്ലം ജില്ലയിലെ ചടയമംഗലം ജടായുപ്പാറയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിപ്രതിമ നിർമ്മിച്ചിട്ടുണ്ട്. ജഡായു-രാവണയുദ്ധം ജഡായുപ്പാറയിൽ വെച്ചാണ് നടന്നതെന്നാണ് വിശ്വാസം. വെട്ടേറ്റു വീണ ജഡായുവിനെ ഓർമപ്പെടുത്തും വിധമാണ് ശിൽപം. 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുണ്ട് പക്ഷിശിൽപത്തിന്.
    പ്രശസ്ത ചലച്ചിത്രകാരനും, വിഖ്യാത ശില്‍പ്പിയുമായ രാജീവ് അഞ്ചല്‍ ഒരു പതിറ്റാണ്ടിലേറെ നടത്തിയ സമര്‍പ്പണത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്ന ജടായു ശില്‍പ്പം ലോകത്തെ തന്നെ ഏറ്റവും വലിയ പക്ഷി ശില്‍പ്പമാണ്.
    പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചടയമംഗലം എംഎല്‍എയായിരിക്കുമ്പോൾ, ജടായുപാറയില്‍ ഒരു ശിൽപ്പം നിർമ്മിക്കുന്നതിനെ കുറിച്ച് രാജീവ് അഞ്ചലുമായി നടത്തിയ ആലോചനയാണ് ജടായുപാറ ടൂറിസം പദ്ധതിയുടെ തുടക്കം.
    Source: wikipedia
  10. സേവാഗ്രം ആശ്രമം സ്ഥിതി ചെയ്യുന്നത് ?
    a) രാജസ്ഥാൻ
    b) മഹാരാഷ്ട്ര
    c) മധ്യപ്രദേശ്
    d) ഡൽഹി
    Correct Answer: Option B, മഹാരാഷ്ട്ര
    Explanation
    മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിന്റെ പേരാണ് സേവാഗ്രാം (“സേവനത്തിനായുള്ള ഗ്രാമം”). ഇത് 1936 മുതൽ 1948-ൽ മരണം വരെ മോഹൻദാസ് ഗാന്ധിയുടെ (ഗാന്ധിജിയുടെ) ആശ്രമം സ്ഥിതിചെയ്തിരുന്ന സ്ഥലം ആയിരുന്നു.
    വാർധയിൽ നിന്ന് 8 കിലോമീറ്റർ അകലെ ഒരു ചെറിയ ഗ്രാമമാണ് സേവാഗ്രാം. ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് അവിടെ ജീവിക്കുന്ന ആയിരക്കണക്കിന് ആളുകൾക്കിടയിൽ മഹാത്മാ ഗാന്ധി ഈ ആശ്രമം സ്ഥാപിച്ചു.
    ആശ്രമത്തിന് സമീപം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ സംബന്ധിച്ച വസ്തുതകൾ സംരക്ഷിക്കുന്ന ഒരു മ്യൂസിയം സ്ഥിതിചെയ്യുന്നു.
    Source: wikipedia
  11. ഇന്ത്യ ഇന്ത്യക്കാർക്ക്… എന്ന മുദ്രവാക്യം ആദ്യമായി ഉയർത്തിയ വ്യക്തി ?
    a) ആനി ബസൻറ്
    b) ദാദാഭായി നവറോജി
    c) വി.ഡി സവർക്കർ
    d) സ്വാമി ദയാനന്ദ സരസ്വതി
    Correct Answer: Option D, സ്വാമി ദയാനന്ദ സരസ്വതി
    Explanation
    ഇന്ത്യയിലെ ഒരു ഹിന്ദു തത്വചിന്തകനും നേതാവുമായിരുന്നു ദയാനന്ദസരസ്വതി എന്നറിയപ്പെട്ട മൂലശങ്കർ തിവാരി.(12 ഫെബ്രുവരി 1824 – 30 ഒക്റ്റോബർ 1883).
    ഹിന്ദുമതത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായി രൂപീകരിക്കപ്പെട്ട ആര്യസമാജത്തിന്റെ സ്ഥാപകനാണ് ഇദ്ദേഹം.
    ഇന്ത്യയുടെ ആധ്യാത്മിക നവോത്ഥാനത്തിൽ പ്രമുഖ സ്ഥാനം വഹിച്ച വേദാന്തപണ്ഡിതൻ. ‘ഹിന്ദുമതത്തിലെ കാൽവിൻ’ ‘ഇന്ത്യയുടെ പിതാമഹൻ’ എന്നിവ അപരനാമങ്ങൾ.
    1860-ല്‍ മഥുരയില്‍വെച്ച്‌ സ്വാമി വിര്‍ജാനന്ദ്‌ സരസ്വതിയെ ഗുരുവായി സ്വീകരിച്ചു. ഇദ്ദേഹമാണ്‌ മൂലാ ശങ്കറിന്‌ “ദയാനന്ദ്‌” എന്ന പേരു നല്‍കിയത്‌.
    വേദങ്ങളിലേക്കി മടങ്ങുക” എന്ന ആഹ്വാനം നല്‍കിയതും “സ്വരാജ്, സ്വഭാഷ, സ്വധർമ്മ” എന്ന മുദ്രാവാക്യം ഉയർത്തിയതും ദയാനന്ദ സരസ്വതിയാണ്‌.
    അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യിക്കുന്നതിനുവേണ്ടി ദയാനന്ദ സരസ്വതി സ്ഥാപിച്ച സംഘടനയാണ്‌ ശുദ്ധി പ്രസ്ഥാനം.
    ‘ഇന്ത്യ, ഇന്ത്യക്കാര്‍ക്ക്‌” എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത്‌ ദയാനന്ദ സരസ്വതിയാണ്
    Source: wikipedia
  12. ചമ്പാരൺ ഏത് സംസ്ഥാനത്താണ്?
    a) ഒറീസ
    b) രാജസ്ഥാൻ
    c) തമിഴ്നാട്
    d) ബീഹാർ
    Correct Answer: Option D, ബീഹാർ
    Explanation
    മഹാത്മാഗാന്ധി ഇന്ത്യയിൽ നയിച്ച ആദ്യസമരമാണ് 1917-ലെ ചമ്പാരൻ നീലം കർഷക സമരം. ദക്ഷിണാഫ്രിക്കയിൽ പ്രായോഗികത തെളിയിച്ച തന്റെ നൂതനസമരമുറകൾ ഗാന്ധി ഇന്ത്യൻ മണ്ണിൽ ആദ്യമായി പയറ്റിനോക്കിയത് ചമ്പാരണിലായിരുന്നു. രാമായണ നായിക സീതാദേവിയുടെ ജന്മഭൂമിയായി പറയപ്പെടുന്നതാണ് ബീഹാറിലെ ചമ്പാരൺ.
    Source: keralapsc.gov website
  13. ചാൾസ് ഡാർവിൻ തൻറെ നിരീക്ഷണങ്ങൾ നടത്താൻ തെരഞ്ഞെടുത്ത ഗാലപ്പഗോസ് ദ്വീപുകൾ ഇപ്പോൾ ഏത് രാജ്യത്തിൻറെ നിയന്ത്രണത്തിലാണ്?
    a) എസ്റ്റോണിയ
    b) ഇക്വഡോർ
    c) ക്രൊയേഷ്യ
    d) ഗയാന
    Correct Answer: Option B, ഇക്വഡോർ
    Explanation
    എക്വ‍‍ഡോറിൽ നിന്ന് 965 കിലോമീറ്റർ അകലെയായി പസഫിക് സമുദ്രത്തിൽ കിടക്കുന്ന ദ്വീപുകളാണ് ഗാലപ്പഗോസ്. ഭൂകമ്പ ലാവയാൽ രൂപപ്പെട്ടിട്ടുള്ള 7 ദീപുകളുടെ കൂട്ടമാണ്‌ഇത്. സ്പാനിഷാണ് ഈ ദ്വീപുകളിലെ പ്രധാന സംസാരഭാഷ. ഈ ദ്വീപുകളും സമീപ പ്രദേശങ്ങളും ഇന്ന് ഒരു സംരക്ഷിത പ്രദേശത്തിന്റെ ഭാഗമാണ്. ചാൾസ് ഡാർവിന്റെ പഠനങ്ങളുമായി ബന്ധപ്പെട്ടും വളരെയേറെ പ്രശസ്തിയാർജ്ജിച്ചവയാണ് ഗാലപ്പഗോസ് ദ്വീപുകൾ.
    Source:Wikkipedia
  14. ചാലൂക്യ രാജാവ് പുലകേശി രണ്ടാമനെ തോൽപ്പിച്ച പല്ലവ രാജാവ്?
    a) മാനവർമ്മൻ
    b) നരസിംഹവർമൻ
    c) മഹേന്ദ്ര വർമ്മൻ
    d) പ്രതാപൻ വർമ്മ
    Correct Answer: Option B, നരസിംഹവർമൻ
    Explanation
    ദക്ഷിണേന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ച ചാലൂക്യരായിരുന്നു പല്ലവന്മാരുടെ പ്രധാന പ്രതിയോഗികൾ. ചാലൂക്യരാജാവായ പുലകേശി II പല്ലവരാജ്യത്തെ ആക്രമിച്ചുകൊണ്ടിരുന്നകാലത്താണ് നരസിംഹവർമൻ രാജ്യഭാരമേറ്റത്. കാഞ്ചിപുരത്തിന് സമീപത്തുള്ള മണിമംഗലത്തുവച്ച് പുലകേശിയെ പരാജയപ്പെടുത്തിയത് ഇദ്ദേഹത്തിന്റെ മികച്ച നേട്ടമായി വിലയിരുത്തപ്പെട്ടു.
    Source:Web india
  15. ഹൃദയത്തിന് നാല് അറകളുള്ള ഒരേയൊരു ഉരഗം?
    a) ആമകൾ‎
    b) മുതല
    c) ഇഗ്വാനകൾ‎
    d) ക്രോക്കഡിലിയ‎
    Correct Answer: Option B, മുതല
    Explanation
    ഉരഗവർഗ്ഗത്തിൽപ്പെടുന്ന ശീതരക്തമുള്ള ഒരു ജീവിയാണ് മുതല. ശൽക്കങ്ങളാൽ പൊതിയപ്പെട്ടിരിക്കുന്ന ഇവയുടെ ശരീരത്തിന്റെ താപനില അന്തരീക്ഷ താപനിലയ്ക്കനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. ഹൃദയത്തിന് നാല് അറകളുള്ള ഒരേയൊരു ഉരഗം ആണ് മുതല . കേരളത്തിൽ പറമ്പിക്കുളത്തിലെ ജലാശയങ്ങളും നദികളും നെയ്യാർ ജലാശയവും ഇതിന്റെ പ്രധാന ആവാസകേന്ദ്രങ്ങളാണ്.
    Source:psc website
  16. ഹൃദയമിടിപ്പ് നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി?
    a) പ്ലാറ്റിപസ്
    b) ധ്രുവക്കരടി
    c) സീറ്റേസിയനുകൾ‎
    d) നീലത്തിമിംഗിലം
    Correct Answer: Option D,നീലത്തിമിംഗിലം
    Explanation
    ഭൂമുഖത്തെ ഏറ്റവും വലിയജീവിയാണ് കടലിൽ ജീവിക്കുന്ന സസ്തനിയായ നീലത്തിമിംഗിലം. ലോകത്ത് ഇന്നുവരെയുണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ ജീവിയായി കരുതപ്പെടുന്ന നീലത്തിമിംഗിലങ്ങൾക്ക് 35 മീറ്റർ ( 115 അടി) നീളവും 181 മെട്രിക് ടണിലധികം ഭാരവും ഉണ്ടാകാം. ഹൃദയമിടിപ്പ് നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി ആണ് നീലത്തിമിംഗലം . നീണ്ട ശരീരപ്രകൃതിയുള്ള നീലത്തിമിംഗിലങ്ങളുടെ ശരീരം നീലകലർന്ന ചാരനിറത്തോടെയാണുണ്ടാവുക.
    Source: keralapsc.gov website
  17. കാളിദാസൻറെ ആദ്യകൃതി?
    a) ഋതുസംഹാരം
    b) കാവിലെ പാട്ട്
    c) ബലി ദർശനം
    d) അക്ഷരം
    Correct Answer: Option A, ഋതുസംഹാരം
    Explanation
    മഹാകവി കാളിദാസന്റെ ആദ്യകാലകൃതികളിലൊന്നായി കരുതപ്പെടുന്ന ഒരു ലഘു കാവ്യമാണ് ഋതുസംഹാരം. ഋതുപരിവർത്തനവും അതിലൂടെ മനുഷ്യരുടേയും പ്രകൃതിയുടേയും നിരീക്ഷണവുമാണ് ഇതിന്റെ ഉള്ളടക്കം.ആറ് ലഘുസർഗങ്ങളും 155 പദ്യങ്ങളുമടങ്ങിയ ഈ കാവ്യത്തിന്റെ കർതൃത്വത്തിന്റെ കാര്യത്തിൽ സംശയങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലും കാളിദാസന്റെ തന്നെ ആദ്യരചനയായാണ് ഇന്ന് ഇത് പൊതുവേ കണക്കാക്കപ്പെടുന്നത്
    Source:keralapsc.gov website
  18. അഭിജ്ഞാനശാകുന്തളം ആദ്യമായി ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തത് ആര് ?
    a) മാർക്ക് പോളോ
    b) ഹെൻറി ജോൺ
    c) ആൽബർട്ട്
    d) വില്യം ജോൺസ്
    Correct Answer: Option D, വില്യം ജോൺസ്
    Explanation
    അഭിജ്ഞാനശാകുന്തളം കാളിദാസൻ എഴുതിയ പ്രശസ്ത നാടകമാണ്. 1789 -ൽ സർ വില്യം ജോൺസ് ആണ് ആദ്യമായി ശാകുന്തളം ഇംഗ്ലീഷിലേക്ക് തർജ്ജമ (Sacontalá or The Fatal Ring: an Indian drama) ചെയ്യുന്നത്. ഒരു പാശ്ചാത്യഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ നാടകവും ഇതാണ്. ജോൺസിന്റെ ശാകുന്തളംതർജ്ജമ ജർമ്മനിയിൽ കാല്പനികവിപ്ലവത്തിന് ഊർജ്ജം പകർന്നു.
    Source: Wikkipedia
  19. ഗാന്ധിജി ഇന്ത്യയിൽ നിരാഹാരമനുഷ്ഠിച്ചിരുന്ന ആദ്യ സമരം?
    a) ബര്‍ദോളി സത്യാഗ്രഹം
    b) ഖേദ സത്യാഗ്രഹം
    c) അഹമ്മദാബാദ് തുണി മിൽ സമരം
    d) ചമ്പാരന്‍ സമരം
    Correct Answer: Option C, അഹമ്മദാബാദ് തുണി മിൽ സമരം
    Explanation
    1918-ൽ ജന്മദേശമായ ഗുജറാത്തിൽ ഗാന്ധിജി നേതൃത്വം നൽകിയ സമരം ആണ് അഹമ്മദാബാദ് തുണി മിൽ സമരം. അഹമ്മദാബാദിൽ തുണിമിൽ ഉടമകളും തൊഴിലാളികളും തമ്മിലുണ്ടായ വേതന സംബന്ധമായ തർക്കത്തിൽ ഗാന്ധിജി ഇടപ്പെട്ടു. തൊഴിലാളികൾക്ക് വേതനവർദ്ധനവ്‌ അനുവദിക്കണമെന്നും അവരുടെ ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം മരണം വരെയുള്ള നിരാഹാരം ആരംഭിച്ചു. ചമ്പാരൻ, ഖേദ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ സത്യാഗ്രഹ സമരങ്ങൾ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലേക്കുള്ള ഗാന്ധിജിയുടെ കടന്നുവരവിന്റെ മുന്നൊരുക്കങ്ങളായിരുന്നു.
    Source: keralapsc.gov website
  20. ഖേദ സത്യാഗ്രഹം നടന്ന വർഷം ?
    a) 1921
    b) 1920
    c) 1919
    d) 1918
    Correct Answer: Option D, 1918
    Explanation
    1918-ൽ ജന്മദേശമായ ഗുജറാത്തിൽ രണ്ടു സമരങ്ങൾക്ക് ഗാന്ധിജി നേതൃത്വം നൽകുകയുണ്ടായി. ഒന്ന് അഹമ്മദാബാദിലും മറ്റൊന്ന് ഖേദയിലും.ഖേദയിൽ (ഖൈര) കർഷകർക്കു വേണ്ടിയാണ് ഗാന്ധിജി പോരാടിയത്. ഖേദയിലെ കർഷകർ വരൾച്ച മൂലം വൻകൃഷി നാശം നേരിടുകയുണ്ടായി. ഇതിനെതുടർന്ന് കർഷകർ ഭൂനികുതിയിൽ ഇളവ് ആവശ്യപ്പെട്ടുവെങ്കിലും ഗവൺമെന്റ് അതു നൽകാൻ തയ്യാറായില്ല. ഗാന്ധിജി ഈ പ്രശ്നത്തിൽ ഇടപ്പെട്ടു. ഭൂനികുതിയിൽ ഇളവ് അനുവദിക്കുന്നതുവരെ നികുതി നിഷേധിക്കാൻ കർഷകരോട് അദ്ദേഹം ആവശ്യപ്പെട്ടു. ഒടുവിൽ ഗവൺമെന്റ് കർഷകരുടെ ആവശ്യം അംഗീകരിച്ചു. ഗാന്ധിജി സത്യാഗ്രഹത്തിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു.
    Source: psc website

തെറ്റുകൾ കണ്ടെത്തിയാൽ ദയവായി കമന്റ് ചെയ്യുമല്ലോ !! അതുപോലെ ഈ പോർട്ടലിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ എഴുതുമല്ലോ!. നിങ്ങളുടെ പഠനത്തിന് എല്ലാവിധ ആശംസകൾ !!

Loading