Kerala PSC Question Bank | Previous Questions | 005
by Admin
No Comments
താഴെ പറയുന്നവയിൽ അൽനിക്കോയിൽ അടങ്ങിയിട്ടില്ലാത്ത ലോഹം ഏതാണ് ?
a) അലൂമിനിയം
b) നിക്കൽ
c) ഇരുമ്പ്
d) ക്രോമിയം
Correct Answer: Option D, ക്രോമിയം
Explanation
അണുസംഖ്യ 24 ആയ മൂലകമാണ് ക്രോമിയം. Cr ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം
തിളങ്ങുന്നതും,കനമേറിയതും,മണമോ,രുചിയോ ഇല്ലാത്ത ഒരു ലോഹമാണ് ക്രോമിയം
Source: wikipedia
എല്ലുകളിൽ എത്ര ശതമാനം ആണ് ജലം അടങ്ങിയിരിക്കുന്നത് ?
a) 50%
b) 25%
c) 30%
d) 45%
Correct Answer: Option B, 25%
Explanation
ബോൺ മിനറൽ, ഓർഗാനിക് മാട്രിക്സ് എന്നിവയ്‌ക്ക് പുറമേ, വെള്ളം അസ്ഥികളുടെ സമൃദ്ധമായ ഘടകമാണ്, ഇത് ഭാരത്തിന്റെ 25% വരെ വരും (14). ഈ ജലത്തിന്റെ ഭൂരിഭാഗവും സംഭവിക്കുന്നത് പോഷകങ്ങളുടെ വ്യാപനത്തിനും മെറ്റീരിയലിന്റെ വിസ്കോലാസ്റ്റിക്
ഗുണങ്ങൾക്ക് കാരണമാകുന്നതുമായ സുഷിരങ്ങളിലാണ്.
Source:wikipedia
താഴെ പറയുന്നവയിൽ ഏത് പ്രകാശപ്രതിഭാസം മൂലമാണ് നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതായി തോന്നുന്നത്?
a) പ്രതിപതനം
b) അപവർത്തനം
c) വിസരണം
d) പ്രകീർണനം
Correct Answer: Option B, അപവർത്തനം
Explanation
തരംഗത്തിന്റെ വേഗതയിൽ വരുന്ന മാറ്റം കൊണ്ട് ദിശയിൽ വരുന്ന വ്യതിയാനത്തെ അപവർത്തനം (Refraction) എന്നു വിളിക്കുന്നു. തരംഗം ഒരു മാദ്ധ്യമത്തിൽ നിന്നും മറ്റൊരു മാദ്ധ്യമത്തിൽ പ്രവേശിക്കുമ്പോഴാണ് ഇത് പ്രധാനമായും കണ്ടുവരുന്നത്. പ്രകാശത്തിന്റെ
അപവർത്തനമാണ് ഇതിനു സാധാരണയായി കാണാറുള്ള ഒരു ഉദാഹരണം
Source:PSC Wikipedia
താഴെ പറയുന്നവയിൽ വിറ്റാമിൻ സി യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏത് ?
a) കണ
b) സ്കർവി
c) വായ്പ്പുണ്ണ്
d) നിശാന്ധത
Correct Answer: Option B, സ്കർവി
Explanation
ജീവകം സി യുടെ അഭാവം മൂലം ഉണ്ടാകുന്ന അസുഖമാണ് സ്കർവി. കപ്പിത്താന്മാരുടെ അസുഖം എന്നും സ്കർവി അറിയപ്പെടുന്നു. മോണയിൽ നിന്ന് രക്തം വാർന്നു പോകുന്നതാണ് പ്രധാന രോഗലക്ഷണം.
Source:Wikipedia
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാൽ?
a) ഗ്രാന്‍റ് കനാല്‍
b) കീല്‍ കനാല്‍
c) പനാമ കനാല്‍
d) ഇന്ദിരാഗാന്ധി കനാൽ
Correct Answer: Option D, ഇന്ദിരാഗാന്ധി കനാൽ
Explanation
ഇന്ദിരാഗാന്ധി കനാൽ (യഥാർത്ഥത്തിൽ, രാജസ്ഥാൻ കനാൽ ) ഇന്ത്യയിലെ ഏറ്റവും നീളമേറിയ കനാൽ ആണ്
ഇത് രാജസ്ഥാനിലെ ബാർമർ, ബിക്കാനീർ, ചുരു, ഹനുമാൻഗഡ്, ജയ്സാൽമീർ, ജോധ്പൂർ, ശ്രീഗംഗാനഗർ തുടങ്ങിയ ഏഴ് ജില്ലകളിലൂടെ കടന്നുപോകുന്നു
മുമ്പ് രാജസ്ഥാൻ കനാൽ എന്നറിയപ്പെട്ടിരുന്ന ഇത്, പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടർന്ന് 1984 നവംബർ 2-ന് ഇന്ദിരാഗാന്ധി കനാൽ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
Source: Wikipedia
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?
a) തെഹ്രി
b) ഹിരാകുഡ്
c) ഭക്രാ നങ്കൽ
d) സർദാർ സരോവർ
Correct Answer: Option A, തെഹ്രി
Explanation
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണ് തെഹ്‌രി അണക്കെട്ട്. ഉത്തർഖണ്ഡിലെ ഭാഗീരഥിനദിക്കു കുറുകെയാണ് ഈ അണക്കെട്ട്. 261 മീറ്ററാണ് ഇതിന്റെ ഉയരം
1978-ലാണ് ഇതിന്റെ നിർമ്മാണം തുടങ്ങിയത്. 2006-ൽ നിർമ്മാണം പൂർത്തിയായി
Source: wikipedia
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
a) എവറസ്റ്റ
b) നംഗപർവത്
c) നന്ദാദേവി
d) മൗണ്ട് K2; (ഗോഡ് വിൻ ഓസ്റ്റിൻ)
Correct Answer: Option D,മൗണ്ട് K2; (ഗോഡ് വിൻ ഓസ്റ്റിൻ)
Explanation
.ഹിമാലയ പർവ്വതനിരയുടെ ഭാഗമായി കണക്കാക്കുന്ന കാറക്കോറത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഇതിലേക്കുള്ള ആരോഹണം കഠിനമായതും കയറുന്നതിൽ നാലിലൊരാൾ മരണപ്പെടുന്നതും കാരണം ഇതിന്റെ കഷ്ടതയുടെ പർവ്വതം (Savage Mountain) എന്ന് പറയുന്നു.
ഏണ്ണായിരം മീറ്ററിനുമുകളിൽ ഉയരമുള്ള കൊടുമുടികളിൽ അന്നപൂർണ്ണയ്ക്ക് ശേഷം മരണനിരക്ക് കൂടുതലുള്ള പർവ്വതമാണ് ഇത്.
Source: wikipedia
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കവാടം?
a) ഇന്ത്യാ ഗേറ്റ്
b) രാംഘട്ട് ഹോട്ടയുടെ കവാടം
c) ബുലന്ദർവാസ; ഫത്തേപ്പൂർ സിക്രി
d) ഭട്കല്‍ ഗേറ്റ്, ഔറംഗബാദ്
Correct Answer: Option C, ബുലന്ദർവാസ; ഫത്തേപ്പൂർ സിക്രി
Explanation
ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിലുൾപ്പെട്ട ഒരു നഗരമാണ് ഫത്തേപ്പൂർ സിക്രി.
സിക്രിവാൽ രാജ്‌പുത് രാജാസ്(Sikriwal Rajput Rajas) ആണ് സിക്രിഗഡ് (Sikrigarh) എന്ന പേരിൽ ഈ നഗരം നിർമ്മിച്ചത്.
യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ പെടുത്തിയ ഒരു സ്ഥലമാണിത്.
Source: wikipedia
റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയതാര്?
a) ജെയിംസ് ചാഡ്‌വിക്ക്
b) ഹെൻറി ബെക്വറൽ
c) ജോൺ ഡാൽട്ടൻ
d)തോമസ് എഡിസൺ
Correct Answer: Option B, ഹെൻറി ബെക്വറൽ
Explanation
മേശയിൽ ഭദ്രമായി അടച്ചുവെച്ച ഒരു ഫോട്ടോഗ്രാഫിക് പ്ലേറ്റും യുറേനിയം ലവണവുമാണ് മനുഷ്യനെ ആണവ യുഗത്തിലേക്ക് നയിച്ച നിർണായക കണ്ടുപിടിത്തം.
തുടർന്നു റേഡിയോ ആക്ടീവത എന്ന ഈ പ്രതിഭാസം കണ്ടുപിടിച്ച മഹാനായ ശാസ്ത്രജ്ഞനാണ് അന്ത്വാൻ ഹെൻറി ബെക്വൽ.
Source: wikipedia
മാക്ബെത്ത്’ എവിടത്തെ രാജാവായിരുന്നു?
a) സ്കോട്ട്ലൻഡ്
b) യെമൻ
c) വിയറ്റ്നാം
d) കെനിയ
Correct Answer: Option A, സ്കോട്ട്ലൻഡ്
Explanation
റാഫേൽ ഹോളിൻഷെഡിന്റെ ‘ഇംഗ്ലണ്ടിന്റെയും സ്കോട്ട്ലണ്ടിന്റെയും ഐർലണ്ടിന്റെയും ചരിത്രം‘ എന്ന കൃതിയിൽ നിന്നാണ് ഷേക്സ്പിയർ ഈ നാടകത്തിലെ കഥാപാത്രങ്ങളായ മാക്ബെത്, മാക്ഡഫ്, ഡങ്കൻ തുടങ്ങിയ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയത്. എന്നാൽ സ്കോട്ട്ലണ്ട് ചരിത്രത്തിലെ സംഭവങ്ങളുമായി കഥയിലെ സംഭവങ്ങൾക്കുള്ള സാമ്യം തുച്ഛമാണ്. നാടകത്തിൽ നിന്ന് വ്യത്യസ്തമായി മക്ബെത്ത് എന്ന രാജാവ് യഥാർത്തിൽ കാര്യപ്രാപ്തിയുള്ളവനും ജനസമ്മതനുമായിരുന്നു..
Source: wikipedia
ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് ആര് ?
a) ശ്രീനാരായണഗുരു
b) പന്തളം കെ പി രാമൻ പിള്ള
b) അയ്യങ്കാളി
d) വൈകുണ്ഠ സ്വാമികൾ
Correct Answer: Option D, വൈകുണ്ഠ സ്വാമികൾ
Explanation
ഹൈന്ദവ യാഥാസ്ഥിതികതയെയും വൈദേശിക മത പരിവർത്തനശ്രമങ്ങളെയും ശക്തിയുക്തം എതിർത്തു.
1836 ൽ ശുചീന്ദ്രത്ത് ‘സമത്വസമാജം’ എന്ന സംഘടന സ്ഥാപിച്ചു. എല്ലാ മനുഷ്യരും സമന്മാരാണ് എന്ന ആശയത്തിനു ശക്തി പകർന്നു.
ഓരോരുത്തരിലും ദൈവം വിളങ്ങുന്നു എന്ന സമഭാവനയാണ് വൈകുണ്ഠ സ്വാമികൾക്കുണ്ടായിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണു വൈകുണ്ഠസ്വാമികൾ കണ്ണാടിപ്രതിഷ്ഠ (1851 ൽ) നടത്തിയത്.
Source: keralapsc.gov website
അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി എന്ന പ്രശസ്തമായ പ്രാർത്ഥന ഗാനം രചിച്ചത് ആരാണ്?
a) വൈലോപ്പള്ളി
b) പന്തളം കെ പി രാമൻ പിള്ള
c) ഈച്ഛര വാര്യർ
d) കുമാരനാശാൻ
Correct Answer: Option B, പന്തളം കെ പി രാമൻ പിള്ള
Explanation
കേരളത്തിലെ ഒരു കവിയും ഗദ്യകാരനും സ്വാതന്ത്ര്യസമരസേനാനിയും സാമുദായിക-സാമൂഹികപ്രവർത്തകനുമായിരുന്നു പന്തളം കെ.പി. എന്ന പേരിലറിയപ്പെട്ടിരുന്ന കെ.പി.രാമൻപിള്ള
മലയാള സാഹിത്യത്തിൽ ഒരു കാലത്ത് ഉദിച്ചുയർന്ന ചങ്ങമ്പുഴ പ്രസ്ഥാനത്തിൽ ഇദ്ദേഹവും പങ്കാളിയായിരുന്നു.
അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി എന്നു തുടങ്ങുന്ന വിഖ്യാതമായ പ്രാർത്ഥനാ ഗീതം രചിച്ചത് ഇദ്ദേഹമാണ്.
Source:vikaspedia
കുമാരനാശാന് മദ്രാസ് സർവ്വകലാശാലയിൽ നിന്നും പട്ടും വളയും സമ്മാനിച്ചത് ആര് ?
a) ചാൾസ് രാജകുമാരൻ
b) വെയിൽസ് രാജകുമാരൻ
c) വിക്ടർ രാജകുമാരൻ
d) പ്രിൻസ് രാജകുമാരൻ
Correct Answer: Option B, വെയിൽസ് രാജകുമാരൻ
Explanation
കഥ, ഖണ്ഡകാവ്യം, നോവൽ എന്നിവ പോലെ സാഹിത്യത്തിലെ ഒരു പ്രധാന സങ്കേതമാണ് മഹാകാവ്യം.
മഹാകാവ്യത്തിന് അതിന്റേതായ ചില നിയമാവലികളുണ്ട്. എന്നാൽ മഹാകാവ്യങ്ങളൊന്നും എഴുതാതെ കുമാരനാശാൻ മഹാകവി എന്ന പേരിൽ അറിയപ്പെടുന്നു.
അദ്ദേഹത്തിന്റെ ഖണ്ഡകാവ്യങ്ങളെല്ലാം തന്നെ മഹാകാവ്യങ്ങളോടു കിടനിൽക്കുന്നതിനാലാണ് മഹാകവിയെന്ന പേരിന് കുമാരനാശാൻ അർഹനായത്.
1922-ൽ മദ്രാസ് സർവകലാശാലയിൽ വച്ച് അന്നത്തെ വെയിൽസ് രാജകുമാരൻ ആണ് ആശാന് മഹാകവി സ്ഥാനവും പട്ടും വളയും സമ്മാനിച്ചത്.
Source:keralapsc.gov website
ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ ?
a) ഇടുക്കി
b) കോഴിക്കോട്
c) കോട്ടയം
d) എറണാകുളം
Correct Answer: Option B, കോഴിക്കോട്
Explanation
ഇന്ത്യയിലെ ആദ്യത്തെ വനിത പോലീസ് സ്റ്റേഷൻ സ്ഥാപിതമായത് കോഴിക്കോട് ജില്ലയിൽ ആണ് .
1973 ഒക്ടോബർ 27 നു ആണ് കോഴിക്കോട് ഇന്ത്യയിലെ ആദ്യ വനിതാ സ്റ്റേഷൻ സ്ഥാപിതമായത് .
കണ്ട്രോൾ റൂമിനോട് ചേർന്ന് ആദ്യമായി വനിത സ്റ്റേഷൻ തുടങ്ങുമ്പോൾ എം പത്മാവതി ആയിരുന്നു ആദ്യ എസ് ഐ.
പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധി ആയിരുന്നു ഈ സ്റ്റേഷന്റെ ഉദ്‌ഘാടനം നിർവഹിച്ചത് .
Source:keralapsc.gov website
റാവൽപിണ്ടി എക്സ്പ്രസ് എന്നറിയപ്പെടുന്ന കായികതാരം?
a) ഷോയ്ബ് മാലിക്
b) മിയാന്‍ദാദ്
c) ഇന്‍സമാം ഉള്‍ ഹഖ്
d) ഷോയ്ബ് അക്തര്‍
Correct Answer: Option D,ഷോയ്ബ് അക്തര്‍
Explanation
ഒരു പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമാണ് ഷോയിബ് അക്തർ.
“റാവൽപിണ്ടി എക്സ്പ്രസ്” എന്ന് വിളിപ്പേരുള്ള അദ്ദേഹം മണിക്കൂറിൽ 100 മൈൽ വേഗതയിൽ പന്തെറിയുന്ന ആദ്യത്തെ ബൗളറായിരുന്നു,
ഇത് തന്റെ കരിയറിൽ രണ്ട് തവണ നേടിയ നേട്ടമാണ്.
Source: keralapsc.gov website
ജൽഡാപാറ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
a) പഞ്ചിമബംഗാൾ
b) സിക്കിം
c) ഹരിയാന
d) കർണാടക
Correct Answer: Option A, പഞ്ചിമബംഗാൾ
Explanation
പശ്ചിമബംഗാളിലെ ആലിപൂർദാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ജൽഡാപാറ ദേശീയോദ്യാനം.
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 61 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജൽഡാപാറ ദേശീയോദ്യാനം ടോർസ നദിയുടെ കരയിലായി 216.51 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നിലകൊള്ളുന്നു.
പുൽമേടുകളാലും കണ്ടൽക്കാടുകളാലും സമൃദ്ധമായ ജൽഡാപാറ 1941-ൽ വന്യജീവിസങ്കേതവും 2002-ൽ ദേശീയോദ്യാനവും ആക്കപ്പെട്ടു.
Source:keralapsc.gov website
കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷന്റെ ആസ്ഥാനം എവിടെ ?
a) പത്തനംതിട്ട
b) ഇടുക്കി
c) കോട്ടയം
d) കൊല്ലം
Correct Answer: Option D, കൊല്ലം
Explanation
പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്തിലെ ഒരു പ്രധാനപ്പെട്ട വാണിജ്യ-വ്യാവസായിക കേന്ദ്രമായ ഈ നഗരം പ്രശസ്തിനേടി.
തെക്ക് തിരുവനന്തപുരം ജില്ലയും, വടക്ക് പത്തനംതിട്ട-ആലപ്പുഴ ജില്ലകളും, കിഴക്ക് തമിഴ്നാട്ടിലെ തെങ്കാശി ജില്ലയും, പടിഞ്ഞാറ് അറബിക്കടൽമാണ് കൊല്ലം ജില്ലയുടെ അതിരുകൾ.
അഷ്ടമുടിക്കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം കശുവണ്ടി വ്യവസായത്തിന്റെ നാട് എന്നറിയപ്പെടുന്നു.
കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷന്റെ ആസ്ഥാനം കൊല്ലത്താണ് സ്ഥിതി ചെയ്യുന്നത്.
Source: keralapsc.gov website
ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെടുന്നത് ആരെ ?
a) ഹാബെർ കിംഗ്
b) ക്രിസ്റ്റിൻ പോൾ
c) റോബർട്ട് ക്ലൈവ്
d) ഹെന്രി ജോൺ
Correct Answer: Option C, റോബർട്ട് ക്ലൈവ്
Explanation
ദക്ഷിണേന്ത്യയിലും ബംഗാളിലും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈനികവും രാഷ്ട്രീയവുമായ ആധിപത്യം ഉറപ്പിക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ച ബ്രിട്ടീഷ് സൈനികനായിരുന്നു മേജർ ജനറൽ റോബർട്ട് ക്ലൈവ്’
ഇന്ത്യയുടെ ക്ലൈവ് എന്നും അറിയപ്പെട്ടിരുന്നു.
വാറൻ ഹേസ്റ്റിങ്ങിനൊപ്പം ബ്രിട്ടീഷ് ഇന്ത്യയുടെ സ്ഥാപകരിൽ ഒരാളായി കണക്കാക്കപ്പെടുന്നു.
ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നും ഇദ്ദേഹത്തെ അറിയപ്പെടുന്നു.
Source: keralapsc.gov website
മനു എന്ന പേരിൽ അറിയപ്പെട്ടിരുന്ന ധീര വിപ്ലവകാരി?
a) പണ്ഡിത രമാഭായി
b) ആനന്ദിഭായ് ജോഷി
c) കിറ്റൂർ ചെന്നമ്മ
d) റാണി ലക്ഷ്മി ബായി
Correct Answer: Option D, റാണി ലക്ഷ്മി ബായി
Explanation
മറാഠ ഭരണത്തിനുകീഴിലായിരുന്ന ഝാൻസിയിലെ (നിലവിൽ ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിൽ സ്ഥിതിചെയ്യുന്നു) രാജ്ഞിയായിരുന്നു ഝാൻസി റാണി എന്നറിയപ്പെടുന്ന റാണി ലക്ഷ്മീബായ്.
മണികർണ്ണിക എന്നായിരുന്നു അവരുടെ യഥാർത്ഥ നാമം. മനുബായി എന്നും വിളിക്കപ്പെട്ടിരുന്നു.
തിരുവിതാംകൂറിൽ നേരിട്ട് രാജ്യം ഭരിച്ച ഒരേ ഒരു മഹാറാണിയാണിവർ.
Source: keralapsc.gov website
ദ ക്യൂൻ ഓഫ് ഝാൻസി എഴുതിയത് ആര് ?
a) മഹാശ്വേതാ ദേവി
b) മാധവി പിള്ള
c) ദേവി ചന്ദന
d) അരുണിമ പിള്ള
Correct Answer: Option A, മഹാശ്വേതാ ദേവി
Explanation
പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവർത്തകയുമായിരുന്നു മഹാശ്വേതാ ദേവി.
റാണി ലക്ഷ്മീബായിയുടെ ജീവിതത്തെക്കുറിച്ച്, പ്രശസ്തയായ എഴുത്തുകാരി മഹാശ്വേതാ ദേവി തയ്യാറാക്കിയ സമഗ്രപഠനഗ്രന്ഥമാണ് ദ ക്യൂൻ ഓഫ് ഝാൻസി.
റാണിയുടെ അനന്തരാവകാശികളിൽ നിന്നും ശേഖരിച്ച അറിവുകളും, മറ്റു ചരിത്രരേഖകളും അടിസ്ഥാനമാക്കി എഴുതിയതാണ് ഈ ഗ്രന്ഥം.
Source: keralapsc.gov website
തെറ്റുകൾ കണ്ടെത്തിയാൽ ദയവായി കമന്റ് ചെയ്യുമല്ലോ !! അതുപോലെ ഈ പോർട്ടലിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ എഴുതുമല്ലോ!. നിങ്ങളുടെ പഠനത്തിന് എല്ലാവിധ ആശംസകൾ !!