Kerala PSC Question Bank | Previous Questions | 006
by Admin
No Comments
വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെ വാസന വികൃതി പ്രസിദ്ധീകരിച്ച മാസിക?
a) ചില്ല മാസിക
b) വീക്ഷാഗോപുരം
c) തെളിച്ചം
d) വിദ്യാവിനോദിനി
Correct Answer: Option D, വിദ്യാവിനോദിനി
Explanation
1886ൽ (കൊല്ല വർഷം 1062) ആണു് വിദ്യാവിനോദിനി എന്ന മുദ്രാലയം സ്ഥാപിയ്ക്കപ്പെടുന്നത്.
വി.സുന്ദരയ്യർ ആൻഡ് സൺസ് എന്ന വ്യാപാരസ്ഥാപനത്തിന്റെ ഉടമയായിരുന്ന സുന്ദരയ്യരും, പുത്രൻ വിശ്വനാഥയ്യരുമായിരുന്നു ഇതിന്റെ സാരഥികൾ.
ഈ അച്ചുകൂടത്തിൽ ഒരു മാസിക ആരംഭിയ്ക്കാൻ തീരുമാനിച്ചപ്പോൾ അതിന്റെ ചുമതല വഹിയ്ക്കുന്നതിനു സി.പി.അച്യുതമേനോനെ നിയോഗിയ്ക്കുകയും ചെയ്തു.
സി.പി. അച്യുതമേനോൻ പത്രാധിപരും വിശ്വനാഥയ്യർ മാനേജരുമായി പ്രവർത്തനം ആരംഭിച്ചു.
ആദ്യകാലത്ത് ഈ മാസിക തൃശ്ശൂരിലെ കല്പദ്രുമം പ്രസ്സിലാണു് അച്ചടിച്ചിരുന്നതു്. 1900 മുതലാണ് വിദ്യാവിനോദിനി പ്രസ്സിൽ മാസിക അച്ചടിയ്ക്കാൻ തുടങ്ങിയത്.
Source: wikipedia
വാല്‌മീകിരാമായണം മലയാളത്തിൽ ആദ്യമായി പരിഭാഷപ്പെടുത്തിയത് ആര്?
a) പി. ശങ്കരൻ നമ്പ്യാർ
b) കോട്ടയം കേരളവർമ്മ
c) പവിത്രൻ തീക്കുനി
d) പരവൂർ വി. കേശവനാശാൻ
Correct Answer: Option B, കോട്ടയം കേരളവർമ്മ
Explanation
പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവിയും രാജ്യതന്ത്രജ്ഞനുമാണ് കോട്ടയത്ത് കേരളവർമ്മ തമ്പുരാൻ എന്നറിയപ്പെടുന്ന കേരളവർമ്മ. കവിയും സംഗീതവിദ്വാനും ആയിരുന്ന കേരളവർമ്മ സൈനിക കാര്യോപദേഷ്ഠാവുമായിരുന്നു.
വാല്മീകി രാമായണത്തിന്റെ മലയാള തർജ്ജമയായ വാൽമീകി രാമായണം (കേരളഭാഷാകാവ്യം) ആണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതി.
മലയാളത്തിലേക്ക് ആദ്യമായി വാൽമീകി രാമായണത്തെ തർജ്ജമ ചെയ്തത് ഇദ്ദേഹമാണെന്നു കരുതപ്പെടുന്നു.
വാൽമീകി രാമായണത്തിന്റെ ആദ്യ അഞ്ചു കാണ്ഡങ്ങൾ അദ്ദേഹത്തിന്റെ പരിഭാഷയിൽ ലഭ്യമാണ്.
ഭരണകാര്യങ്ങളിൽ നാട്ടുകാരുടെ ഇടയിൽ അനഭിമതനായി മാറിയ കേരളവർമ്മ 1696-ൽ സ്വന്തം കൊട്ടാര വളപ്പിനുള്ളിൽ വെച്ച് കൊല്ലപ്പെട്ടു.
ഭരണം കൂടുതൽ രാജ കേന്ദ്രീകൃതമാകുന്നതിൽ എതിർപ്പുണ്ടായിരുന്ന എട്ടരയോഗം എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂർ ക്ഷേത്ര ഭരണക്കാരാണ് അദ്ദേഹത്തെ കൊന്നത് എന്നു കരുതപ്പെടുന്നു.
എന്നാൽ ആരാണ് യഥാർത്ഥ കൊലയാളി എന്നത് ഒരു പ്രഹേളികയായി നിലനിൽക്കുന്നു
Source:wikipedia
പൂർണ്ണമായി മലയാളത്തിൽ അച്ചടിക്കപ്പെട്ട ആദ്യഗ്രന്ഥം?
a) ഘോഷയാത്ര
b) സംക്ഷേപവേദാർഥം
c) ചിതയിലെ വെളിച്ചം
d) ജീവന്റെ കൈയൊപ്പ്
Correct Answer: Option B, സംക്ഷേപവേദാർഥം
Explanation
റോമിലെ ഒരു മുദ്രണാലയത്തിൽ നിന്ന് 1772-ൽ അച്ചടിച്ച സംക്ഷേപവേദാർഥം എന്ന കൃതിയാണ് മലയാളലിപിയിൽ അച്ചടിക്കപ്പെട്ട ആദ്യത്തെ സമ്പുർണ്ണ മലയാളപുസ്തകം.
ഇക്കാലത്തിനടുപ്പിച്ചു കേരളത്തിൽ സുവിശേഷപ്രചാരണാർഥം താമസിച്ചിരുന്ന ക്ലെമന്റ് പിയാനിയസ് എന്ന ഒരു വൈദികനാണ് ഇതിന്റെ കർത്താവ്.
സംക്ഷേപവേദാർഥം എന്നും കുമ്പേന്തി എന്നും ഉള്ള പേരുകളിൽ അറിയപ്പെടുന്ന ഈ കൃതിയുടെ പൂർണനാമം അതിൽ അച്ചടിച്ചിരിക്കുന്നത് Compendiosa Legis Explicatio Omnibus Christains Scitu Necesaria എന്നാണ്. ചോദ്യോത്തര രൂപത്തിൽ ഗുരുശിഷ്യസംവാദമായി 270-ലധികം പുറങ്ങളിലായി അച്ചടിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിനു സമ്പൂർണമായി മലയാള ലിപികളിൽ മുദ്രിതമായ ആദ്യത്തെ പുസ്തകം എന്ന ബഹുമതി അവകാശപ്പെടാം.
Source:PSC Wikipedia
‘കേരളകൗമുദി’ എന്ന മലയാള വ്യാകരണഗ്രന്ഥം രചിച്ചതാര്?
a) കെ.ജി. രാഘവൻനായർ
b) കോവുണ്ണി നെടുങ്ങാടി
c)കെ. അയ്യപ്പപ്പണിക്കർ
d) പള്ളത്തു രാമൻ
Correct Answer: Option B, കോവുണ്ണി നെടുങ്ങാടി
Explanation
സംസ്‌കൃത പണ്ഡിതനും ‘കേരളകൗമുദി’ എന്ന മലയാള വ്യാകരണ കൃതിയുടെ രചയിതാവുമാണ് കോവുണ്ണി നെടുങ്ങാടി
മലയാളത്തിലെ പരമ്പരാഗത ഭാഷായോഗങ്ങള്‍ ഇവയെ ഏകോപിച്ച് തയ്യാറാക്കിയ കേരളകൗമുദി വ്യാകരണത്തിന്റെ രചന 1875 ല്‍ പൂര്‍ത്തിയാക്കി.
കൂനമ്മാവിലെ അച്ചുകൂടത്തിലാണിത് അച്ചടിച്ചത്. 1930 ല്‍ രണ്ടാം പതിപ്പിറങ്ങി.
Source:Wikipedia
കേരളപാണിനി എന്നറിയപ്പെടുന്ന സാഹിത്യകാരൻ?
a)പി.പി. രാമചന്ദ്രൻ
b) പൂന്തോട്ടത്ത് അച്ഛൻ നമ്പൂതിരി
c) ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ
d) എ.ആർ. രാജരാജവർമ്മ
Correct Answer: Option D, എ.ആർ. രാജരാജവർമ്മ
Explanation
മലയാള ഭാഷയുടെ വ്യാകരണം ചിട്ടപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് കേരള പാണിനി എന്ന് അറിയപ്പെട്ടിരുന്ന എ.ആർ. രാജരാജവർമ്മ
വൈയാകരണകാരൻ എന്നതിനു പുറമേ, നിരൂപകൻ, കവി, ഉപന്യാസകാരൻ, സർവ്വകലാശാലാ അദ്ധ്യാപകൻ, വിദ്യാഭ്യാസപരിഷ്കർത്താവ് എന്നീ നിലകളിലും പ്രശസ്തനായി.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലയാളഭാഷയുടെ വ്യാകരണം, ഛന്ദശാസ്ത്രം, അലങ്കാരാദിവ്യവസ്ഥകൾ എന്നിവയ്ക്ക് അദ്ദേഹം നിയതമായ രൂപരേഖകളുണ്ടാക്കി.
Source: Wikipedia
മലയാളത്തിലെ ആദ്യ മഹാകാവ്യമായ ‘രാമചന്ദ്രവിലാസം’ (1901) രചിച്ചതാര്?
a) അഴകത്ത് പത്മനാഭക്കുറുപ്പ്
b) കോമത്തു കുഞ്ഞുപണിക്കൻ
c) കൊട്ടാരത്തിൽ ശങ്കുണ്ണി
d) ഇരട്ടക്കുളങ്ങര രാമവാരിയർ
Correct Answer: Option A, അഴകത്ത് പത്മനാഭക്കുറുപ്പ്
Explanation
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമാണ് അഴകത്ത് പത്മനാഭക്കുറുപ്പ് രചിച്ച രാമചന്ദ്രവിലാസം.
മഹാകാവ്യം എന്ന പേരിനെ അർഹിക്കുന്ന ഒരു കാവ്യം മലയാളഭാഷയിൽ ആദ്യമായി ഉണ്ടായത് രാമചന്ദ്രവിലാസമാണെന്ന് ഇതിന്റെ അവതാരികയിൽ എ.ആർ. രാജരാജവർമ്മ പരാമർശിക്കുന്നു.
നിരൂപകാഭിപ്രായത്തിൽ മലയാള ഭാഷയിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യമാണ് അഴകത്തു പത്മനാഭക്കുറുപ്പിന്റെ ‘രാമചന്ദ്രവിലാസം’. 1907 ലാണ് ഈ കൃതി പ്രകാശിതമായത്.
Source: wikipedia
കെ.സി. കേശവപിള്ള രചിച്ച മഹാകാവ്യം?
a) ശിവവിലാസം
b) രാഘവീയം
c) വിശാഖവിജയം
d) കേശവീയം
Correct Answer: Option D,കേശവീയം
Explanation
കെ.സി. കേശവപിള്ള രചിച്ച മഹാകാവ്യം ആണ് കേശവീയം.
ഭാഗവതത്തിലെ സ്യമന്തകം കഥയുടെ പശ്ചാത്തലത്തിൽ എഴുതിയ ഈ കൃതി കാളിദാസ ശൈലിയായ വൈദർഭിയിലായിരുന്നു[1]. പന്ത്രണ്ടു സർഗങ്ങൾ.
ഇതിൽ യമകസർഗവും ചിത്രസർഗവും ദ്വിതീയാക്ഷരപ്രാസനിർബന്ധവും ഒഴിവാക്കിയിട്ടുണ്ട് .
Source: wikipedia
‘കേരളസാഹിത്യചരിത്രം’ ആരുടെ കൃതി ആണ്?
a) കെ.ജി. ശങ്കരപ്പിള്ള
b) ഇഞ്ചക്കാട് ബാലചന്ദ്രൻ
c) ഉള്ളൂർ എസ്. പരമേശ്വരയ്യർ
d) ഇരയിമ്മൻ തമ്പി
Correct Answer: Option C, ഉള്ളൂർ എസ്. പരമേശ്വരയ്യർ
Explanation
മലയാള ഭാഷയുടെ ഉല്പത്തി മുതൽ പരിഗണനാർഹമായ വിഷയങ്ങൾ എല്ലാം വളരെ വിശദമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണ് കേരള സാഹിത്യ ചരിത്രം . ആധുനിക മലയാള കവിത്രയത്തിൽപ്പെട്ട മഹാകവി ഉള്ളൂർ എസ്.
പരമേശ്വരയ്യർ ആണ് ഈ പുസ്തകം രചിച്ചത്.
ഏഴു വാല്യങ്ങളിലായി എഴുതപ്പെട്ടിട്ടുള്ള ഈ പുസ്തകം കേരള സർവ്വകലാശാല അഞ്ചു വാല്യങ്ങളായാണ് 1950-ൽ പ്രസിദ്ധീകരിച്ചത്.
Source: wikipedia
ഉദയവർമ്മൻ കോലത്തിരിയുടെ നിർദ്ദേശപ്രകാരം രചിച്ചുവെന്ന് കരുതപ്പെടുന്ന പ്രസിദ്ധ മലയാള കാവ്യം?
a) മേഘസന്ദേശം
b) കൃഷ്ണഗാഥ (ചെറുശ്ശേരി)
c) രാമചന്ദ്രവിലാസം
d)രാമകഥപ്പാട്ട്
Correct Answer: Option B, കൃഷ്ണഗാഥ (ചെറുശ്ശേരി)
Explanation
പ്രശസ്തനായിരുന്നു ചെറുശ്ശേരി. കൃഷ്ണഗാഥയാണു പ്രധാനകൃതി.
മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാൻ കഴിയുന്നത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലൂടെയാണ്..
ഭഗവാൻ ശ്രീകൃഷ്ണന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി ചെറുശ്ശേരി രചിച്ച കാവ്യമാണ് കൃഷ്ണഗാഥ. രണ്ടു ഭാഗങ്ങളായാണ് കൃഷ്ണഗാഥ രചിച്ചിട്ടുള്ളത്.
ശ്രീകൃഷ്ണന്റെ ജനനവും ബാലലീലകളും
Source: wikipedia
കേരളത്തിന്റെ ശാകുന്തളമെന്നു ജോസഫ് മുണ്ടശ്ശേരി വിശേഷിപ്പിച്ച (‘വായനശാലയിൽ’) ആട്ടക്കഥ ഏത്?
a) നളചരിതം (ഉണ്ണായിവാര്യർ)
b) കഥകളി
c) കർണ്ണശപഥം
d) ദുര്യോധനവധം
Correct Answer: Option A, നളചരിതം (ഉണ്ണായിവാര്യർ)
Explanation
നളചരിതം ആട്ടക്കഥയിലൂടെ കേരളഭാഷാസാഹിത്യത്തിൽ അനശ്വര പ്രതിഷ്ഠ നേടിയ ഉണ്ണായിവാര്യർ കൂടൽമാണിക്യസ്വാമിയുടെ ഭക്തനായിരുന്നു. ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തിന് വാര്യത്താണ് അദ്ദേഹം ജനിച്ചത്. രാമനെന്നായിരുന്നു പേര്. അത് ഉണ്ണിരാമനായി, ഉണ്ണായി എന്ന ചെല്ലപ്പേരായി രൂപാന്തരം പ്രാപിച്ചു.
പ്രശസ്തനായ കവി, ആട്ടക്കഥാകൃത്ത് എന്നിങ്ങനെ തിളങ്ങിയ വ്യക്തിയാണ് ഉണ്ണായിവാര്യർ.
Source: wikipedia
ഉല്ലേഖ ഗായകൻ എന്നറിയപ്പെട്ട മലയാള കവി?
a) വള്ളത്തോൾ
b) കുമാരനാശാൻ
c) വൈലോപ്പള്ളി
d) ഉള്ളൂർ
Correct Answer: Option D, ഉള്ളൂർ
Explanation
മലയാളത്തിന്റെ പ്രഗത്ഭനായ കവിയായ ഉള്ളൂർ പണ്ഡിതൻ, ഗവേഷകൻ, എന്നീ നിലകളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.
തിരുവിതാംകൂർ സർക്കാരിന്റെ കീഴിൽ സീനിയർ ദിവാൻ പേഷ്കാർ, റവന്യൂ കമ്മീഷണർ, ചീഫ് സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
ഗൗരവത്തോടുകൂടിയ സാഹിത്യ ഗവേഷണത്തിന് അടിസ്ഥാനമിട്ടത് ഉള്ളൂരാണ്.
ഉല്ലേഖ ഗായകൻ എന്നും ഇദ്ദേഹത്തെ അറിയപ്പെടുന്നു .
Source: psc website
തമിഴ് ഭക്തി കാവ്യമായ ‘പെരുമാൾ തിരുമൊഴി’ യുടെ കർത്താവ്?
a) ഭാരതി ദാസൻ
b) കുലശേഖര ആഴ്‌വാർ
c) പെരിയാഴ്‌വാർ
d) തൊണ്ടരാടിപ്പൊടി ആഴ്‌വാർ
Correct Answer: Option B, കുലശേഖര ആൾവാർ
Explanation
ചേരചക്രവർത്തിയായ കുലശേഖര ആഴ്‌വാർ രചിച്ച തമിഴ്ഭക്തികാവ്യമാണ് പെരുമാൾ തിരുമൊഴി.
105 പദ്യങ്ങളുള്ള ഈ കാവ്യത്തെ 10 തിരുമൊഴികൾ അഥവാ അദ്ധ്യായങ്ങളായി വിഭജിച്ചിരിക്കുന്നു.
ഈ കൃതിയുടെ സാഹിതീയവും സാംസ്‌കാരികവുമായ പ്രാധാന്യവും പ്രസക്തിയും അത് അർഹിക്കുന്നവിധത്തിൽ തിരിച്ചറിയപ്പെടേണ്ടതുണ്ട്.
Source:keralapsc.gov website
ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ റെയിൽവേപ്പാലം?
a) ബോഗിബീൽ പാലം
b) വേമ്പനാട്ട് പാലം
c) വിവേകാനന്ദ സേതു
d) ശരാവതി പാലം
Correct Answer: Option B, വേമ്പനാട്ട് പാലം
Explanation
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽപാലമാണ് കൊച്ചിയിൽ വേമ്പനാട്ട് കായലിനു കുറുകേയുള്ള വേമ്പനാട് പാലം.
4.62 കിലോമീറ്ററാണ് ഈ പാലത്തിന്റെ നീളം. റെയിൽ വികാസ് നിഗം ലിമിറ്റെഡ് ആണ് ഈ പാതയുടെ നിർമ്മാണം നടത്തിയത്.
വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനോടനുബന്ധിച്ച്, വല്ലാർപാടം ദ്വീപും ഇടപ്പള്ളിയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപാതയിലാണ് ഈ പാലം ഉൾക്കൊള്ളൂന്നത്.
Source:keralapsc.gov website
കർണ്ണാടക സംഗീതത്തിന്റെ പിതാവ്?
a) അസഗ
b) പുരന്ദരദാസൻ
c) ശ്രീ പൊന്ന
d) നയസേനൻ
Correct Answer: Option B, പുരന്ദരദാസൻ
Explanation
കർണ്ണാടക സംഗീതത്തിന്റെ പിതാവും പ്രശസ്തനായ ഒരു സംഗീതജ്ഞനുമായിരുന്നു പുരന്ദരദാസൻ.
കർണ്ണാടക സംഗീതത്തിനു നൽകിയ പുതുമയാർന്ന സംഭാവനകളെ മാനിച്ച് അദ്ദേഹത്തെ കർണ്ണാടക സംഗീതത്തിന്റെ പിതാവ് ആയി ആദരിക്കുന്നു.
പുരന്ദരദാസൻ ദാസസാഹിത്യത്തിന് മികവുറ്റ സംഭാവനകൾ നൽകിയവരിൽ പ്രമുഖനാണ്.
ഇദ്ദേഹത്തിന്റെ അതുല്യമായ സംഭാവനകളെ പരിഗണിച്ച് കർണ്ണാടകസംഗീതത്തിന്റെ പിതാമഹൻ എന്നാണ് വിശേഷിപ്പിക്കുന്നത്.
Source:wikkiwand
സിക്കിമിനെയും ടിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഹിമാലയൻ ചുരം?
a) സോജിലാചുരം
b) ഷിപ്കില ചുരം
c) ലിപുലേഖ് ചുരം
d) നാഥു ലാ ചുരം
Correct Answer: Option D,നാഥു ലാ ചുരം
Explanation
സിക്കിമിനെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന ഹിമാലയൻ പാതയാണ് നാഥു ലാ ചുരം.
സിക്കിമിനും ചൈനയുടെ കീഴിലുള്ള ടിബറ്റിനും ഇടക്കാണ് ഈ ചുരം. ഇന്ത്യ ചൈന അതിർത്തിയിലാണിത്.
ചരിത്രപ്രസിദ്ധമായ പട്ടുപാത എന്ന വ്യാപാര മാർഗ്ഗത്തിന്റെ ഭാഗമായിരുന്ന നാഥുലാ ചുരം ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ നേരിട്ടുള്ള ഏക സഞ്ചാരമാർഗ്ഗമാണ്.
സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ങ്‌ടോക്കിൽ നിന്ന് 56 കിലോമീറ്റർ കിഴക്കുമാറിയുള്ള നാഥുലാ ലോകത്തിലെ ഏറ്റവും ഉയരമേറിയ ഗതാഗതമാർഗങ്ങളിലൊന്നാണ്.
Source: keralapsc.gov website
സൂര്യതാപം ഭൂമിയിൽ എത്തുന്ന രീതി ഏതു ?
a) വികിരണം
b) അഭിവഹനം
c) സംവഹനം
d) ചാലനം
Correct Answer: Option A, വികിരണം
Explanation
ഊ൪ജ്ജത്തെ അന്തരീക്ഷത്തിലൂടെയോ ദ്രവ്യമാദ്ധ്യമത്തിലൂടെയോ തരംഗമായോ കണികയായോ ഉത്സ൪ജ്ജിക്കുകയോ പ്രസരിപ്പിക്കുകയോ ചെയ്യുന്നതിനെ ഭൗതികശാസ്ത്രത്തിൽ വികിരണം (Radiation) എന്നുപറയുന്നു
ഒരു ഉറവിടത്തിൽ നിന്ന് വരുന്നതും ശൂന്യതയിലൂടെ സഞ്ചരിക്കുന്നതുമായ ഊർജ്ജമാണു വികിരണം, കൂടാതെ വിവിധ വസ്തുക്കളിലേക്ക് തുളച്ചുകയറാനും ഇവയ്ക്കു കഴിയും.
ഇതിന് ദ്രവ്യത്തിൽ ചാർജ്ജ് കണങ്ങളെ (അയോണുകൾ) ഉത്പാദിപ്പിക്കാൻ കഴിയും.
അസ്ഥിരമായ ആറ്റങ്ങളാണ് അയോണൈസിംഗ് വികിരണം നിർമ്മിക്കുന്നത്.
Source:wikkipedia
ഏതു പഞ്ചവത്സര പദ്ധതികാലത്തു ആണ് ഖാദി ഗ്രാമവ്യവസായ കമ്മീഷൻ സ്ഥാപിതമായത് ?
a) ഒന്നാം പഞ്ചവത്സര പദ്ധതി
b) രണ്ടാം പഞ്ചവത്സര പദ്ധതി
c) മൂന്നാം പഞ്ചവത്സര പദ്ധതി
d) നാലാം പഞ്ചവത്സര പദ്ധതി
Correct Answer: Option D, രണ്ടാം പഞ്ചവത്സര പദ്ധതി
Explanation
ത്വരിതഗതിയിലുള്ള വ്യവസായവൽകരണത്തിന് ഊന്നൽ നൽകിയ പദ്ധതിയായിരിന്നു മഹലനോബിസ് പദ്ധതി എന്നറിയപ്പെടുന്ന രണ്ടാം പഞ്ചവത്സര പദ്ധതി.
ഇന്ത്യൻ പ്രയുക്തസ്ഥിതിവിവരശാസ്ത്രജ്ഞനായിരുന്ന പ്രശാന്ത ചന്ദ്ര മഹലനോബിസ് ആണ് ഈ പദ്ധി വിഭാവനം ചെയ്തത്.
ഖാദി ഗ്രാമവ്യവസായ കമ്മീഷൻ സ്ഥാപിതമായത് ഈ കാലയളവിൽ ആണ്.
ദി ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്, അറ്റോമിക് എനർജി കമ്മീഷൻ എന്നീ ഗവേഷണ സ്ഥാപനങ്ങൾ ആരംഭിച്ചതും ഈ കാലയളവിലാണ്. 4
Source: wikkiwand
ലോക വ്യാപാര സംഘടന (WTO)സ്ഥാപിതമായ വർഷം ?
a) 1859
b) 1858
c) 1995
d) 1862
Correct Answer: Option C, 1995
Explanation
വേൾഡ് ട്രേഡ് ഓർഗനൈസേഷൻ (ഡബ്ല്യുടിഒ) അന്താരാഷ്ട്ര വ്യാപാരത്തെ നിയന്ത്രിക്കുകയും സുഗമമാക്കുകയും ചെയ്യുന്ന ഒരു അന്തർഗവൺമെന്റൽ ഓർഗനൈസേഷനാണ്.
യുണൈറ്റഡ് നേഷൻസ് സിസ്റ്റത്തിലെ ഫലപ്രദമായ സഹകരണത്തോടെ, അന്താരാഷ്ട്ര വ്യാപാരത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ സ്ഥാപിക്കുന്നതിനും പരിഷ്കരിക്കുന്നതിനും നടപ്പിലാക്കുന്നതിനും സർക്കാരുകൾ സംഘടനയെ ഉപയോഗിക്കുന്നു.
1995 ജനുവരി 1 ന് ഇത് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.
Source: vikaspedia
ഇന്ത്യൻ ഭരണഘടന അനുഛേദം 25 മുതൽ 28 വരെ ഉള്ള ഭാഗങ്ങളിൽ ഏതു മൗലികാവകാശത്തെ കുറിച്ച് ആണ് പ്രദിപാദിക്കുന്നത് ?
a) സമത്വത്തിനുള്ള അവകാശം
b) സ്വാതന്ത്ര്യത്തിനുള്ള അവകാശം
c) ചൂഷണങ്ങൾക്കെതിരെയുള്ള അവകാശം
d) മത സ്വാതന്ത്ര്യത്തിനുള്ള അവകാശം
Correct Answer: Option D, മത സ്വാതന്ത്ര്യത്തിനുള്ള അവകാശം
Explanation
ജനാധിപത്യരാജ്യത്തിൽ പൗരന് അന്തസ്സും വ്യക്തിത്വവും സ്വാതന്ത്ര്യവും നിലനിർത്തുന്നതിന് ഒഴിവാക്കാൻ പാടില്ലാത്ത ചില പ്രാഥമിക അവകാശങ്ങൾ ഉണ്ടായിരിക്കണം. അതാണ് മൗലികാവകാശങ്ങൾ (Fundamental Rights) എന്നറിയപ്പെടുന്നത്.
ഇന്ത്യൻ ഭരണഘടനയിലെ മൂന്നാം ഭാഗത്തിൽ 12 മുതൽ 35 വരെയുള്ള അനുഛേദങ്ങളിലാണ് മൌലികവാകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്.
ഇതിൽ 25 മുതൽ 28 വരെ ഉള്ള ഭാഗങ്ങളിൽ മത സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ പറ്റി പ്രതിപാദിച്ചിരിക്കുന്നു .ഏതെങ്കിലും മതമോ വിശ്വാസമോ പ്രകടിപ്പിക്കാതിരിക്കാനുള്ള അവകാശം എന്നിവയെല്ലാം മത സ്വാതന്ത്ര്യത്തിൽ ഉൾപ്പെടുന്നു.
Source: web india
കേരള കൃഷിവകുപ്പിനു കീഴിലുള്ള കീട നിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിൽ ആണ്?
a) ആലപ്പുഴ
b) കണ്ണൂർ
c) തൃശൂർ
d) കൊല്ലം
Correct Answer: Option A, ആലപ്പുഴ
Explanation
സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ ആലപ്പുഴ ജില്ലയിൽ മങ്കൊമ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം ആണ് കെ സി പി എം എന്നറിയപ്പെടുന്ന കീട നിരീക്ഷണ കേന്ദ്രം .
കേരള വാർഷിക സർവകാല ശാല മുതലായ ഗവേക്ഷണ കേന്ദ്രങ്ങളുമായി സഹകരിച്ചുള്ള വിവിധ പ്രവർത്തനങ്ങളും ഈ സ്ഥാപനം മുഖേനെ നടപ്പിലാക്കി കൊണ്ടിരിക്കുന്നു .
Source: keralapsc.gov website
തെറ്റുകൾ കണ്ടെത്തിയാൽ ദയവായി കമന്റ് ചെയ്യുമല്ലോ !! അതുപോലെ ഈ പോർട്ടലിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ എഴുതുമല്ലോ!. നിങ്ങളുടെ പഠനത്തിന് എല്ലാവിധ ആശംസകൾ !!