Kerala PSC Question Bank | Previous Questions | 007
by Admin
No Comments
ഇന്ത്യൻ ഭരണഘടനയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
a) ലാലാ ലജ്പത് റായി
b) ഇന്ദിര ഗാന്ധി
c) മഹാത്മാ ഗാന്ധി
d) ഡോ. ഭീംറാവു അംബേദ്കർ
Correct Answer: Option D, ഡോ. ഭീംറാവു അംബേദ്കർ
Explanation
ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു അംബേദ്കർ.
അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ .ബ്രീട്ടീഷ് ഇന്ത്യയിലെ മ്ഹൌ (ഇപ്പോൾ മധ്യപ്രദേശ്) സ്ഥലത്തെ ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും ഹിന്ദു തൊടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു.
ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബേദ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു.
Source: wikipedia
ഭരണഘടന അനുവദിച്ചിരിക്കുന്ന മൗലികാവകാശങ്ങൾ എത്ര?
a) 8
b) 6
c) 5
d) 7
Correct Answer: Option B, 6
Explanation
ജനാധിപത്യരാജ്യത്തിൽ പൗരന് അന്തസ്സും വ്യക്തിത്വവും സ്വാതന്ത്ര്യവും നിലനിർത്തുന്നതിന് ഒഴിവാക്കാൻ പാടില്ലാത്ത ചില പ്രാഥമിക അവകാശങ്ങൾ ഉണ്ടായിരിക്കണം. അതാണ് മൗലികാവകാശങ്ങൾ (Fundamental Rights) എന്നറിയപ്പെടുന്നത്.
ജീവിക്കുന്നതിനും സഞ്ചരിക്കുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനുമുള്ള അവകാശങ്ങൾ ഇതിൽ പെടുന്നു.
മാഗ്‌നാകാർട്ട, ബിൽ ഒഫ് റൈറ്റ്‌സ് തുടങ്ങിയവ ഇംഗ്ലീഷ് ജനങ്ങൾ നേടിയ മൗലികാവകാശങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളാണ്
1. സമത്വത്തിനുള്ള അവകാശം
2. സ്വാതന്ത്ര്യത്തിനുള്ള അവകാശം
3 .ചൂഷണങ്ങൾക്കെതിരെയുള്ള അവകാശം
4. മത സ്വാതന്ത്ര്യത്തിനുള്ള അവകാശം
5.സാംസ്‌കാരിക-വിദ്യാഭ്യാസ അവകാശങ്ങൾ
6. ഭരണഘടനാ പരിഹാരങ്ങൾക്കായുള്ള അവകാശം
Source:wikipedia
ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്ന ദിനം?
a) 1952 ജനുവരി 27
b) 1950 ജനുവരി 26
c) 1951 ജനുവരി 28
d) 1950 ജനുവരി 15
Correct Answer: Option B, 1950 ജനുവരി 26
Explanation
ഇന്ത്യയിലെ പരമോന്നത നിയമമാണ് ഇന്ത്യയുടെ ഭരണഘടന (English: Constitution of India). രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്ട്രഭരണത്തിനായുള്ള നിർദേശകതത്ത്വങ്ങൾ മുതലായവ ഭരണഘടന മുന്നോട്ടുവയ്ക്കുന്നു.
1949 നവംബർ 26-നാണ് ഭരണഘടനാ നിർമ്മാണസഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചത്. 1950 ജനുവരി 26 ന് അത് പ്രാബല്യത്തിൽ വന്നു.
Source:PSC Wikipedia
ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ സമ്മേളനം നടന്നതെന്ന്?
a) 1946 ഡിസംബർ 15
b) 1946 ഡിസംബർ 9
c)1947 ഡിസംബർ 10
d) 1946 ഡിസംബർ 7
Correct Answer: Option B, 1946 ഡിസംബർ 9
Explanation
1946-ലെ കാബിനെറ്റ് മിഷൻ പദ്ധതിയുടെ കീഴിൽ രൂപവത്കരിച്ച ഭരണഘടനാ നിർമ്മാണസഭയെയായിരുന്നു (കോൺസ്റ്റിറ്റുവന്റ് അസ്സംബ്ലി) ഇന്ത്യൻ ഭരണഘടന രൂപവത്കരിക്കുന്നതിനുള്ള ചുമതല ഏൽപിച്ചത്
സഭയുടെ ഉദ്ഘാടനയോഗം 1946 ഡിസംബർ 9-ന് ചേർന്നു.1949 നവംബർ 26 വരെ സഭ പ്രവർത്തിച്ചു. ഡോ.സച്ചിദാനന്ദ സിൻഹ ആയിരുന്നു സഭയുടെ അന്നത്തെ താത്കാലിക ചെയർമാൻ. 1946 ഡിസംബർ 11-ന് ഡോ. രാജേന്ദ്രപ്രസാദിനെ സഭയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു.സഭയുടെ നിയമോപദേഷ്ടാവ് ശ്രീ ബി.എൻ. റാവു ആയിരുന്നു.
Source:Wikipedia
‘ഭരണഘടനയുടെ ഹൃദയവും ആത്മാവും’ എന്ന് ഡോ. അംബേദ്‌കർ വിശേഷിപ്പിച്ച മൗലികാവകാശം ഏത്?
a)സമത്വത്തിനുള്ള അവകാശം
b) സ്വാതന്ത്ര്യത്തിനുള്ള അവകാശം
c) ചൂഷണങ്ങൾക്കെതിരെയുള്ള അവകാശംപി.പി. രാമചന്ദ്രൻ
d) ഭരണഘടനാപരമായ പരിഷ്കാരങ്ങൾക്കുള്ള അവകാശം
Correct Answer: Option D, ഭരണഘടനാപരമായ പരിഷ്കാരങ്ങൾക്കുള്ള അവകാശം
Explanation
ഇന്ത്യൻ ഭരണഘടനയിലെ മൂന്നാം ഭാഗത്തിൽ 12 മുതൽ 35 വരെയുള്ള അനുഛേദങ്ങളിലാണ് മൌലികവാകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്. ചിലപ്രത്യേക സാഹചര്യങ്ങളിലൊഴിച്ച്, ഈ മൌലികാവകാശങ്ങൾ നിഷേധിക്കാനുള്ള അധികാരം ഭരണകൂടത്തിന് ഇല്ലായെന് ഇന്ത്യൻ ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. നിയമത്തിന്റെ ദൃഷ്ടിയിൽ എല്ലാ പൗരന്മാരും സമന്മാരായി കണക്കാക്കണമെന്നത് ഇത് പ്രകാരം മൗലികാവകാശമാകുന്നു. മൗലികാവകാശ ധ്വംസനമുണ്ടായാൽ കോടതി മുഖേന അതു സംരക്ഷിച്ചു കിട്ടുന്നതിനുള്ള അവകാശം പൗരനുണ്ട്.
നിയമനിയന്ത്രണങ്ങൾക്ക് വിധേയമായി വ്യക്തിയുടെ അഭിപ്രായസ്വാതന്ത്ര്യം, സംഘടനാ പ്രവർത്തനങ്ങൾക്കുള്ള സ്വാതന്ത്ര്യം, രാജ്യത്തിനകത്തുള്ള സഞ്ചാരസ്വാതന്ത്ര്യം, രാജ്യത്തിനകത്ത് എവിടെയും താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യം, തൊഴിൽ സ്വാതന്ത്ര്യം എന്നിവയാണ് പ്രധാന മൗലികാവകാശങ്ങൾ. വ്യക്തിയുടെ ജീവനോ സ്വാതന്ത്ര്യമോ അപഹരിക്കുവാൻ പാടില്ലെന്ന് ഭരണഘടനയിലെ 21-ആം വകുപ്പായ ജീവസ്വാതന്ത്ര്യസംരക്ഷണം വ്യക്തമാക്കിയിട്ടുണ്ട്
Source: Wikipedia
കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?
a) ജി. ശങ്കരകുറുപ്പ്
b) കോമത്തു കുഞ്ഞുപണിക്കൻ
c) കൊട്ടാരത്തിൽ ശങ്കുണ്ണി
d) ഇരട്ടക്കുളങ്ങര രാമവാരിയർ
Correct Answer: Option A, ജി. ശങ്കരകുറുപ്പ്
Explanation
ഈ പുരസ്കാരം 1965 ൽ ആദ്യമായി ലഭിച്ചത് മലയാളത്തിന്റെ മഹാകവി ജി.ശങ്കരക്കുറുപ്പിനാണ്.
അതിനുശേഷം എസ്.കെ. പൊറ്റക്കാട് (1980) തകഴി ശിവശങ്കരപ്പിള്ള (1984), എം.ടി. വാസുദേവൻ നായർ (1995), ഒ.എൻ.വി. കുറുപ്പ് (2007), അക്കിത്തം അച്യുതൻ നമ്പൂതിരി (2019) എന്നിവരും മലയാള സാഹിത്യത്തിലെ സംഭാവനകൾക്ക് ജ്ഞാനപീഠപുരസ്കാരം കരസ്ഥമാക്കി.
ഇന്ത്യയിലെ ഉന്നതമായ ഒരു സാഹിത്യ പുരസ്കാരമാണ് ജ്ഞാനപീഠ പുരസ്കാരം.
ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം എന്നു മുഴുവൻ പേരുള്ള ഇത് വാഗ്‌ദേവിയുടെ(സരസ്വതിദേവി) വെങ്കല ശില്പം, പ്രശസ്തിപത്രം, പതിനൊന്ന് ലക്ഷം രൂപയുടെ ചെക്ക് എന്നിവ അടങ്ങുന്നതാണ് .
Source: wikipedia
വിദൂര സൗന്ദര്യത്തിൻറെ നഗരം?
a) ലാവോസ്
b) വിയറ്റ്നാം
c) തായ്‌വാൻ
d) വാഷിങ്ടൺ ഡി.സി.
Correct Answer: Option D,വാഷിങ്ടൺ ഡി.സി.
Explanation
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തലസ്ഥാനമാണ് വാഷിങ്ടൺ, ഡി.സി. 1790 ജൂലൈ 16 നാണ് ഈ നഗരം സ്ഥാപിതമായത്. കൊളംബിയ ഡിസ്ട്രിക്റ്റ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഇതേ ഭൂപ്രദേശത്തെ തന്നെയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് കേന്ദ്ര സർക്കാറിന്റെ(Federal government of the United States) മൂന്ന് ശാഖകളുടെയും കേന്ദ്രങ്ങൾ ഇവിടെയാണ് പ്രവർത്തിക്കുന്നത്.
Source: wikipedia
പാതിരാ സൂര്യൻറെ നാട്?
a) ഫിജി
b) ക്യൂബ
c) നോർവേ
d) മനില
Correct Answer: Option C, നോർവേ
Explanation
നോർവേ (ഔദ്യോഗികമായി കിങ്ഡം ഓഫ് നോർവേ) വടക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ്. സ്വീഡൻ, ഫിൻലാന്റ്, റഷ്യ എന്നിവയാണ് ഇതിന്റെ അതിർത്തി രാജ്യങ്ങൾ. ഇതിന്റെ പടിഞ്ഞാറ് ഭാഗത്ത് നോർത്ത് കടലിന്റെ അക്കരെ യുണൈറ്റഡ് കിങ്ഡം, ഫാറോ ദ്വീപുകൾ എന്നിവ സ്ഥിതി ചെയ്യുന്നു.
Source: wikipedia
മാമാങ്ക വേദിയായിരുന്ന തിരുനാവായ ഏത് നദീതീരത്താണ്?
a) പെരിയാർ
b) ഭാരതപ്പുഴ
c) പമ്പ
d)ചാലിയാർ
Correct Answer: Option B, ഭാരതപ്പുഴ
Explanation
കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണു ഭാരതപ്പുഴ. നിള എന്നപേരിലും ഈ നദി അറിയപ്പെടുന്നു.
കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും വലിയ നദിയാണ് ഭാരതപ്പുഴ.
ഭാരതപ്പുഴയുടെ പ്രധാനശാഖ ഉത്ഭവിക്കുന്നത് പശ്ചിമഘട്ടത്തിലെ ആനമലയിൽ(തമിഴ്‌നാട് സംസ്ഥാനത്തിൽ) നിന്നാണ്. പടിഞ്ഞാറോട്ടൊഴുകുന്ന ഈ പുഴ കേരളത്തിലെ പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ കൂടി ഒഴുകുന്നു. പല കൈവഴികളും നിളയിൽ ഇതിനിടക്ക് ചേരുന്നു. 40 കിലോമീറ്ററോളം ദൂരത്തിൽ പൊള്ളാച്ചി വരെ പുഴ വടക്കോട്ടാണ് ഒഴുകുന്നത്
Source: wikipedia
‘വാസ്തുഹാര’ എന്ന സിനിമയുടെ കഥ ആരുടെതാണ്?
a) സി.വി.ശ്രീരാമന്‍
b) പി.കെ. ഗോപി
c) കെടാമംഗലം പപ്പുക്കുട്ടി
d) ആർ.കെ. ദാമോദരൻ
Correct Answer: Option A, സി.വി.ശ്രീരാമന്‍
Explanation
സി. വി. ശ്രീരാമൻ ആണ് വാസ്തുഹാര എന്ന ഗ്രന്ധത്തിന്റെ രചയിതാവ്.
ഈ കൃതിക്ക് 1983-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു
Source: wikipedia
ഇന്ത്യൻ ഭരണഘടനയിൽ പൗരത്വം വിശദികരിക്കുന്ന ആർട്ടിക്കിൾ ഏതു ?
a) 12 മുതൽ 18 വരെ
b) 1 മുതൽ 4 വരെ
c) 5 മുതൽ 11 വരെ
d) ഇവയൊന്നുമല്ല
Correct Answer: Option C, 5 മുതൽ 11 വരെ
Explanation
ഭാരതത്തിന്റെ പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ 1955-ലെ ഇന്ത്യൻ പൗരത്വനിയമത്തിലെ 5മുതൽ 11 വകുപ്പുകൾ വരെയാണ് ഇന്ത്യൻ പൗരത്വനിയമം എന്നറിയപ്പെടുന്നത്
ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം ഭാഗത്താണ് പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.
1950 ജനുവരി 26 നു ആരൊക്കെ ഇന്ത്യൻ പൗരന്മാർ ആയിരിക്കുമെന്നും മാത്രമേ വിശദീകരിക്കുന്നുള്ളൂ.
ബാക്കിയുള്ള കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം പാർലമെന്റിനാണ് നൽകിയിരുന്നത്.
Source: psc website
കേരള സർക്കാരിന്റെ ദിശ ഹെല്പ് ലൈൻ നമ്പർ ഏത് ?
a) 1076
b) 1056
c) 1080
d) 1040
Correct Answer: Option B, 1056
Explanation
ദേശീയ ആരോഗ്യ ദൗത്യവും (NHM) ആരോഗ്യ കുടുംബക്ഷേമ വകുപ്പും ചേർന്ന് നടത്തുന്ന ഒരു സംയുക്ത സംരംഭമാണ് ദിശ-1056.
ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങളിൽ മാർഗനിർദേശവും കൗൺസിലിംഗും വിവര സേവനവും നൽകുന്ന 24 #7 ടെലി ഹെൽത്ത് ഹെൽപ്പ് ലൈനാണ് ഇത്.
2013 മാർച്ചിൽ സ്ഥാപിതമായ ഇത്, സംസ്ഥാനത്തൊട്ടാകെ ബിഎസ്എൻഎൽ സൗജന്യ കോൾ സേവനമായി പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ സംരംഭമായ ഹെൽത്ത് ഹെൽപ്പ് ലൈൻ കേരളത്തിലും ലക്ഷദ്വീപിലും എല്ലാ ഭാഗങ്ങളിലേക്കും എത്തിച്ചേരുന്നു.
Source:keralapsc.gov website
വിഷൻ 2020 താഴെ പറയുന്നവയിൽ ഏതു അസുഖവും ആയി ബന്ധപ്പെട്ടിരിക്കുന്നു?
a) മാനസികരോഗം
b) അന്ധത
c) കോവിഡ് 19
d) ബധിരത
Correct Answer: Option B, അന്ധത
Explanation
അന്ധത തടയുന്നതിനുള്ള അന്താരാഷ്ട്ര ഏജൻസിയുടെ (IAPB) ആഗോള സംരംഭമായിരുന്നു VISION 2020.
2020-ഓടെ ലോകത്തിലെ എല്ലാ ആളുകൾക്കും, പ്രത്യേകിച്ച് ദശലക്ഷക്കണക്കിന് അന്ധരായ ആളുകൾക്ക് കാഴ്ചയ്ക്കുള്ള അവകാശം നൽകുന്നതിന്, ഒഴിവാക്കാവുന്ന അന്ധതയുടെ പ്രധാന കാരണങ്ങൾ ഇല്ലാതാക്കാൻ ഈ സംരംഭം ശ്രമിച്ചു.
ഒഴിവാക്കാവുന്ന അന്ധത തടയുന്നതിനുള്ള സാങ്കേതിക പിന്തുണയും വാദവും ഇതിൽ ഉൾപ്പെടുന്നു. .
VISION 2020 ആഗോള നേത്രാരോഗ്യത്തിൽ വലിയ മാറ്റമുണ്ടാക്കി, നടപടി ആവശ്യമായ രാജ്യങ്ങളിലും ജില്ലകളിലും ഒരു പ്രധാന ശ്രദ്ധാകേന്ദ്രം സൃഷ്ടിച്ചു.
Source:keralapsc.gov website
മലമ്പനിക്ക് കാരണമാകുന്ന സൂക്ഷ്മാണു ജീവി?
a) ബാക്ടീരിയ
b) പ്രോട്ടോസോവ
c) വൈറസ്
d) അമീബ
Correct Answer: Option B, പ്രോട്ടോസോവ
Explanation
മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ.
ഏകകോശ ജീവികൾ ഉൾക്കൊള്ളുന്ന ഫൈലം പ്രോട്ടോസോവ വിഭാഗത്തിൽ , പ്ലാസ്മോഡിയം ജനുസ്സിൽ പെട്ട പരാദങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്.
ഇവ അരുണ രക്താണുക്കളിൽ ഗുണീഭവിയ്ക്കുമ്പോഴാണ് മലമ്പനി ലക്ഷണങ്ങൾ പ്രകടമാകുന്നത്. അനോഫിലിസ് ജെനുസ്സിൽ പെടുന്ന ചില ഇനം പെൺകൊതുകുകളാണ് രോഗം പരത്തുന്നത്.
Source:keralapsc.gov website
AM III എന്ന പേര് നൽകിയിരിക്കുന്ന ഗ്ലാസ് ഏതു രാജ്യം വികസിപ്പിച്ചെടുത്തത് ആണ് ?
a) ഇന്ത്യ
b) ഫ്രാൻസ്
c) ബ്രിട്ടൻ
d) ചൈന
Correct Answer: Option D,ചൈന
Explanation
ഹൈടെക് വ്യവസായത്തിൽ വ്യാപകമായി ഉപയോഗിക്കാവുന്ന AM-III എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഒരു വജ്രം പോലെ കഠിനമായ ഗ്ലാസ് മെറ്റീരിയൽ ചൈനീസ് ശാസ്ത്രജ്ഞർ വികസിപ്പിച്ചതായി റിപ്പോർട്ടുണ്ട്. AM-III ഒരു അർദ്ധചാലകമാണ്.
വടക്കൻ ചൈനയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത പുതിയ മെറ്റീരിയലിന് വജ്രത്തിൽ ആഴത്തിലുള്ള പോറലുകൾ ഇടാൻ കഴിയുമെന്ന് റിപ്പോർട്ടുണ്ട്.
Source: keralapsc.gov website
അമസോണിയ 1 എന്ന ഉപഗ്രഹം ഏതു രാജ്യത്തിൻറെ ആണ് ?
a) ബ്രസീൽ
b) ചൈന
c) ബ്രിട്ടൻ
d) അമേരിക്ക
Correct Answer: Option A, ബ്രസീൽ
Explanation
Amazônia-1 അല്ലെങ്കിൽ SSR-1 ബ്രസീൽ വികസിപ്പിച്ച ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ്,
പ്രധാന കമ്പ്യൂട്ടറും മനോഭാവ നിയന്ത്രണങ്ങളും സെൻസറുകളും നൽകിയ അർജന്റീനയുടെ INVAP സഹായിച്ചു.
ബ്രസീലിയൻ എഞ്ചിനീയർമാർ, 2021 ഫെബ്രുവരി 28-ന് 04:54:00 UTC-ന് സമാരംഭിച്ചു.
Source:keralapsc.gov website
കേരളകലാമണ്ഡലത്തിൽ തുള്ളൽ പഠിച്ചു ഇറങ്ങിയ ആദ്യ വനിത ?
a) കലാമണ്ഡലം പത്മാവതി
b) കലാമണ്ഡലം രേവതി
c) കലാമണ്ഡലം പത്മ
d) കലാമണ്ഡലം ദേവകി
Correct Answer: Option D, കലാമണ്ഡലം ദേവകി
Explanation
കേരളീയയായ ഒരു ഓട്ടൻ തുള്ളൽ കലാകാരിയാണ് കലാമണ്ഡലം ദേവകി.
മലബാർ കണ്ണൻ നായരായിരുന്നു അവരുടെ ഓട്ടം തുള്ളൽ ഗുരു. കലാമണ്ഡലം ദിവാകരൻ നായർ ആയിരുന്നു മറ്റൊരു അദ്ധ്യാപകൻ.
പുരുഷ മേധാവിത്വമുള്ള ഈ മേഖലയിലെ ആദ്യ വനിതാ കലാകാരിയായിരുന്നു അവർ.
കലാമണ്ഡലം പുരസ്കാരവും കേരള സംഗീത നാടക അക്കാദമി പുരസ്കാരവും ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Source: keralapsc.gov website
ദേശിയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആരാണ് ?
a) എച്ച് എൽ ദത്തു
b) ഗയോനുൽ ഹസൻ
c) അരുൺ കുമാർ മിശ്ര
d) റോഹിങ്ടൺ നരിമാൻ
Correct Answer: Option C, അരുൺ കുമാർ മിശ്ര
Explanation
349 / 5,000
Translation results
Translation result
അരുൺ കുമാർ മിശ്ര ഇന്ത്യയുടെ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇപ്പോഴത്തെയും എട്ടാമത്തെയും ചെയർപേഴ്‌സണാണ്.
അദ്ദേഹം ഇന്ത്യയുടെ മുൻ സുപ്രീം കോടതി ജഡ്ജിയാണ്.
കൽക്കട്ട ഹൈക്കോടതിയുടെയും രാജസ്ഥാൻ ഹൈക്കോടതിയുടെയും മുൻ ചീഫ് ജസ്റ്റിസാണ്.
രാജസ്ഥാൻ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മധ്യപ്രദേശ് ഹൈക്കോടതി മുൻ ജഡ്ജി കൂടിയാണ് അദ്ദേഹം.
Source: keralapsc.gov website
പൂരണി തദ്ധിതത്തിനൊരുദാഹരണം ?
a) കള്ളത്തരം
b) നല്ലവൻ
c) മിടുക്കി
d) ഒന്നാമൻ
Correct Answer: Option D, ഒന്നാമൻ
Explanation
നാമങ്ങളിൽ നിന്നോ ഭേദകങ്ങളിൽ നിന്നോ ഉണ്ടാകുന്ന നാമശബ്ദങ്ങളാണ് തദ്ധിതം.
ക്രിയാധാതുക്കളിൽ നിന്ന് നിഷ്പാദിപ്പിക്കാവുന്ന ശബ്ദങ്ങളെ കൃത്ത് എന്നും പറയുന്നു.
ഒരു ഭാഷയുടെ നവശബ്ദനിഷ്പാദനശക്തി സ്ഥിതിചെയ്യുന്നത് അതിലെ കൃത്തുകളിലും തദ്ധിതങ്ങളിലുമാണ്.
സംസ്കൃതത്തിൽനിന്നും ഇംഗ്ലീഷിൽനിന്നും പദങ്ങൾ സ്വീകരിക്കാൻ തുടങ്ങിയതിന്റെ ഫലമായി മലയാളത്തിന്റെ തനതായ രൂപനിഷ്പാദനക്ഷമത ദുർബബലമായിത്തീരുന്നു.
Source: keralapsc.gov website
വെള്ളായിയപ്പൻ ഏതു കൃതിയിലെ കഥാപാത്രം ആണ് ?
a) കടൽത്തീരത്ത്
b) കാക്കപ്പൊന്ന്
c) കടൽകാക്കകൾ
d) കടലുകൾ
Correct Answer: Option A, കടൽത്തീരത്ത്
Explanation
ഒ.വി.വിജയൻ രചിച്ച കടൽത്തീരത്ത് എന്നത് ഒരു ചെറുകഥയാണ്.
മലയാളത്തിലെ ഏറ്റവും മികച്ച കഥകളിൽ ഒന്നായി ഇതിനെ കണക്കാക്കപ്പെടുന്നു.
വായനക്കാരൻ്റെ കണ്ണുകളെ ഈറനണിയിച്ചുകൊണ്ട് വേദനയും വീർപ്പുമുട്ടലും നിറഞ്ഞ മാനസികാവസ്ഥയിലേക്കു നയിക്കുന്ന ഒരു ചെറുകഥയാണ് കടൽത്തീരത്ത്.
ഇതിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രം ആണ് വെള്ളായിയപ്പൻ.
Source: Wikkipedia
തെറ്റുകൾ കണ്ടെത്തിയാൽ ദയവായി കമന്റ് ചെയ്യുമല്ലോ !! അതുപോലെ ഈ പോർട്ടലിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ എഴുതുക. നിങ്ങളുടെ പഠനത്തിന് എല്ലാവിധ ആശംസകൾ !!