1. മുസ്ലീം ലീഗ് രൂപീകൃതമായ വർഷം?
    a) 1905 ഡിസംബർ 30
    b) 1904 ഡിസംബർ 30
    c) 1903 ഡിസംബർ 30
    d) 1906 ഡിസംബർ 30
    Correct Answer: Option D, 1906 ഡിസംബർ 30
    Explanation
    ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടി ആയിരുന്നു 1906-ൽ ധാക്കയിൽ സ്ഥാപിതമായ മുസ്ലീം ലീഗ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പാകിസ്താൻ എന്ന മുസ്ലീം രാജ്യം സ്ഥാപിക്കുന്നതിനു പിന്നിലെ പ്രേരകശക്തി മുസ്ലീം ലീഗ് ആയിരുന്നു. രാഷ്ട്രീയമായി മുസ്ലിംകൾ സംഘടിക്കണമെന്ന ലക്ഷ്യത്തോടെ, 1906- ഡിസ. 30ന്ന്, ആഗാഖാന്റെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കപ്പെട്ടത്.
    Source: wikkipedia
  2. കറുപ്പ്(ഒപിയം) യുദ്ധത്തിൽ (1840) ചൈനയെ തോൽപ്പിച്ച രാജ്യം?
    a) അമേരിക്ക
    b) ബ്രിട്ടൻ
    c) ഇൻഡോനേഷ്യ
    d) ജപ്പാൻ
    Correct Answer: Option B, ബ്രിട്ടൻ
    Explanation
    ചൈന കറുപ്പ് ഇറക്കുമതി നിരോധിച്ചതിനെത്തുടർന്നു ബ്രിട്ടനും ചൈനയും തമ്മിൽ 1839 മുതൽ 1842 വരെ നടന്ന യുദ്ധമാണു ഒന്നാം കറുപ്പു യുദ്ധം. കറുപ്പ് പുകയിലയുമായി ചേർത്തു വലിക്കുന്ന ദുശ്ശീലം വ്യാപകമായതോടെയാണ് 1729ൽ ചൈന കറുപ്പുകച്ചവടം നിരോധിച്ചത്. 1800ൽ അതിന്റെ ഇറക്കുമതിയും നിർത്തലാക്കി. എന്നാൽ, നിരോധനത്തിനു ശേഷവും ബ്രിട്ടീഷ് – അമേരിക്കൻ കപ്പലുകളിൽ വൻതോതിൽ കറുപ്പ് ചൈനയിലേക്ക് ഇറക്കുമതി ചെയ്‌തു. ബ്രിട്ടീഷ് കറുപ്പുശേഖരം ചൈന പിടിച്ചെടുത്തതോടെ ബ്രിട്ടൻ ചൈനയെ ആക്രമിച്ചു. യുദ്ധത്തിൽ ചൈന വൻപരാജയം ഏറ്റുവാങ്ങി.
    Source:keralapsc.gov website
  3. ‘ബോൾട്ടിക് ഡയറി’ എന്ന യാത്രാവിവരണം എഴുതിയത്?
    a) സർദാർ കെ.എം. പണിക്കർ
    b) സന്തോഷ് ജോർജ്ജ് കുളങ്ങര
    c) ജി.പി. പിള്ള
    d) പരുമല മാർ ഗ്രീഗോറിയോസ്
    Correct Answer: Option B, സന്തോഷ് ജോർജ്ജ് കുളങ്ങര
    Explanation
    സന്തോഷ് ജോർജ് കുളങ്ങര രചിച്ച യാത്രാവിവരണമാണ് ബാൾട്ടിക് ഡയറി. 2012 ലെ യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനായിരുന്നു. ബാൾട്ടിക് രാജ്യങ്ങളായ ലാത്വിയ, ലിത്വാനിയ, എസ്‌റ്റോണിയ, പോളണ്ട് എന്നിവയിലൂടെ നടത്തിയ യാത്രയുടെ കഥയാണ് ഈ യാത്രാവിവരണം. കമ്യൂണിസത്തിന്റെ തകർച്ചയ്ക്ക് ശേഷമുള്ള ഈ രാജ്യങ്ങളുടെ ജീവിതമാണ് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.
    Source:keralapsc.gov website
  4. കറുപ്പ് ലഭിക്കുന്ന സസ്യം?
    a) ഗുൽമോഹർ
    b) പോപ്പി
    c) ഏഴിലംപാല
    d) നന്ത്യാർവട്ടം
    Correct Answer: Option B, പോപ്പി
    Explanation
    ഓപിയം പോപ്പി എന്നറിയപ്പെടുന്ന പാപ്പാവർ സോംനിഫെറം പാപ്പാവെറേസി കുടുംബത്തിലെ ഒരു പൂച്ചെടിയാണ് കറുപ്പും പോപ്പി വിത്തുകളും ഈ സസ്യത്തിൽനിന്ന് ലഭിക്കുന്നു. കൂടാതെ പൂന്തോട്ടങ്ങളിൽ വളരുന്ന വിലയേറിയ അലങ്കാര സസ്യമാണ്. ഭാരതത്തിലെ മധ്യപ്രദേശ്‌ ഉത്തർപ്രദേശ്‌, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും പാകിസ്താനിലെ ചില പ്രദേശങ്ങൾ, അഫ്ഗാനിസ്ഥാൻ യൂറോപ്പിലെ ചില ഭാഗങ്ങളിലും കൃഷി ചെയ്യപ്പെടുന്ന ഈ ചെടിയുടെ വിത്തുകളാണ് കശകശ
    Source:keralapsc.gov website
  5. ഹൃദയപേശിയുടെ പുറത്തെ ആവരണത്തെ എന്താണ് വിളിക്കുന്നത് ?
    a) എൻഡൊകാർഡിയം
    b) മയോ കാർഡിയം
    c) പെരികാർഡിയം
    d) എപ്പിക്കാർഡിയം
    Correct Answer: Option D,എപ്പിക്കാർഡിയം
    Explanation
    മനുഷ്യശരീരത്തിലെ ആന്തരികാവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ്‌ ഈ അവയവത്തിന്റെ പ്രധാന ധർമ്മം. ഹൃദയപേശിയുടെ പുറത്തെ ആവരണത്തെ “എപ്പിക്കാർഡിയം” എന്ന് പറയുന്നു. മാംസപേശികൾ കൊണ്ട് ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഈ അവയവം മനോനിയന്ത്രണത്തിന്റെ പരിധിക്ക് പുറത്താണ്‌.
    Source: wikkipedia
  6. പുനരുജ്ജീവന ശക്തിയുള്ള അവയവം?
    a) കരൾ
    b) മസ്തിഷ്‌കം
    c) വൃക്ക
    d) വൻകുടൽ
    Correct Answer: Option A, കരൾ
    Explanation
    ശരീരത്തിലെ മിക്ക അവയവങ്ങളും ചലിച്ചുകൊണ്ടിരിക്കുമ്പോൾ തികച്ചും നിശ്ചലമായി പ്രവർത്തിക്കുന്ന അവയവമാണ്‌ കരൾ. കരളിന്റെ മറ്റൊരവയവത്തിനുമില്ലാത്ത സവിശേഷത അതിന്റെ സ്വയം സഹന ശേഷിയും പുനരുജ്ജീവനശേഷിയുമാണ്‌. മുക്കാൽ പങ്കോളം നശിച്ചുകഴഞ്ഞാൽ പോലും കരൾ അതിന്റെ മുഴുവൻ പ്രവർത്തനങ്ങളും നടത്തിക്കൊണ്ടേയിരിക്കും. കേടുവന്ന ഭാഗം മുറിച്ചുമാറ്റിയാൽ പോലും കരൾ വീണ്ടും വളർന്നു വരും.
    Source:keralapsc.gov website
  7. ഗ്ലൈക്കോജൻ മനുഷ്യ ശരീരത്തിൽ ഏതു അവയവത്തിൽ ആണ് സൂക്ഷിക്കുന്നത് ?
    a) ​ശ്വാസകോശം
    b) മസ്തിഷ്‌കം
    c) ചെറുകുടൽ
    d) കരൾ
    Correct Answer: Option D, കരൾ
    Explanation
    കരളിൽ നിർമ്മിച്ച ഒരു വലിയ തന്മാത്രയാണ്. പ്രധാനമായും കരൾ, പേശി സെല്ലുകളിൽ സൂക്ഷിക്കുന്നു. നമ്മുടെ ശരീരം ഉപയോഗിക്കാൻ കഴിയുന്നതിനേക്കാളും കൂടുതൽ കാർബോഹൈഡ്രേറ്റ് കഴിച്ചതിനു ശേഷം, ഗ്ലൈക്കോജൻ, ഗ്ലൂക്കോസിന്റെ ശേഷിയിൽ നിന്നും ഉണ്ടാക്കുന്നു.
    Source: keralapsc.gov website
  8. മനുഷ്യ നട്ടെല്ലിൽ എത്ര കശേരുക്കൾ ഉണ്ട് ?
    a) 31
    b) 32
    c) 33
    d) 30
    Correct Answer: Option C, 33
    Explanation
    ശരീരത്തിന് നിശ്ചിത ആകൃതിയും ഉറപ്പും നല്കുകയും ശരീരത്തെ നിവർന്നു നില്ക്കുന്നതിനും ചലിക്കുന്നതിനും സഹായിക്കുകയും ചെയ്യുന്ന അസ്ഥികളുടെ ഒരു നിരയെ നട്ടെല്ല് എന്ന് പറയുന്നു. എന്നാൽ ഉയർന്നതരം കശേരുകികളിൽ കശേരുക്കൾ (vertebrae) എന്നറിയപ്പെടുന്ന അസ്ഥികൾ കൊണ്ടാണ് നട്ടെല്ല് നിർമിച്ചിരിക്കുന്നത്. മനുഷ്യന്റെ നട്ടെല്ലിൽ 33 കശേരുക്കളാണുള്ളത്.
    Source: wikkiwand
  9. കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ എണ്ണം എത്ര?
    a) 142
    b) 137
    c) 138
    d) 140
    Correct Answer: Option D, 140
    Explanation
    1956 ൽ കേരളം രൂപീകൃതമായതിനുശേഷം 1957 ൽ നടന്ന ആദ്യതിരഞ്ഞെടുപ്പിൽ 127 നിയമസഭാമണ്ഡലങ്ങളായിരുന്നു. 1965 ൽ നടന്ന മണ്ഡല പുനഃക്രമീകരണത്തിൽ മണ്ഡലങ്ങളുടെ ആകെയുള്ള എണ്ണം 127 ൽ നിന്ന് 140 ആയി വർദ്ധിച്ചു. 2008 ൽ നടന്ന മണ്ഡല പുനഃക്രമീകരണത്തിൽ മണ്ഡലങ്ങളുടെ ആകെയുള്ള എണ്ണത്തിൽ (140) മാറ്റം വന്നില്ലായെങ്കിലും മണ്ഡലങ്ങളുടെ അതിരുകൾക്ക് മാറ്റം സംഭവിച്ചിട്ടുണ്ട്.
    Source: web india
  10. നവീന വാസ്തുവിദ്യയുടെ പിതാവ് ആര് ?
    a) ലൂയിസ് ഹെന്രി സള്ളിവെൻ
    b) ഹെൻറി ഡാർവിൻ
    c) തോമസ് കരോളിൻ
    d) മാർക്ക് ഡാനിയേൽ
    Correct Answer: Option A, ലൂയിസ് ഹെന്രി സള്ളിവെൻ
    Explanation
    അംബരചുംബികളുടെ പിതാവ്”, “നവീന വാസ്തുവിദ്യയുടെ പിതാവ്” എന്നീ വിശേഷണങ്ങളുള്ള അമേരിക്കൻ വാസ്തുശില്പിയാണ് ലൂയിസ് ഹെന്രി സള്ളിവെൻ അമേരിക്കയുടെ വാസ്തുശില്പീത്രയത്തിലെ ഒരാളാണ് ഇദ്ദേഹം. അമേരിക്കയിലെ ആദ്യകാല അംബരചുംബികളുടെ സ്രഷ്ടാവും ഇദ്ദേഹമാണ്.
    Source: wikkipedia
  11. കേരളം ഭരിച്ചിരുന്ന പത്ത് ചേരരാജാക്കന്മാരെ പ്രകീർത്തിക്കുന്ന സംഘകാല കാവ്യസമാഹാരം ഏത്?
    a) ഹൃദയമർമരം
    b) നൃത്തനാളം
    c) പയ്യാമ്പലം
    d) പതിറ്റുപ്പത്ത്
    Correct Answer: Option D, പതിറ്റുപ്പത്ത്
    Explanation
    ചേര നാട്ടു രാജാക്കൻമാരായ പത്തുപേരെക്കുറിച്ചു രചിക്കപ്പെട്ട പത്തു പാട്ടുകൾ വീതമുള്ളതും ആകെ നൂറെണ്ണം ചേർന്നതുമായ ഒരു സമാഹാരത്തെയാണ് പത്തിരുപ്പത്ത് അഥവ പതിറ്റുപ്പത്ത് എന്നു പറയുന്നത്. പതിറ്റുപ്പത്തു, അകനാനൂറ്, പുറനാനൂറ് എന്നീ കൃതികളിൽ നിന്നും ആദിചേരരാജാക്കന്മാരെപ്പറ്റിയും അവരുടെ കാലത്തെ സാമൂഹ്യജീവിതത്തെപ്പറ്റിയും അറിയാൻ സാധിക്കും.
    Source: wikipedia
  12. ലോകത്തിലെ ആദ്യത്തെ നോവലായി പരിഗണിക്കപ്പെട്ടുന്ന ‘ഗഞ്ജി’യുടെ കഥ എഴുതിയ ജാപ്പനീസ് വനിതയാര്?
    a) യോക്കോ ഒഗാവ
    b) ഷികിബു മുറസാക്കി
    c) സയാക
    d) ഹിരോമി
    Correct Answer: Option B, ഷികിബു മുറസാക്കി
    Explanation
    ഒരു ജപ്പാനീസ് നോവലിസ്റ്റും കവയിത്രിയുമായിരുന്നു മുറസാക്കി ഷിക്കിബു. (ജ. 973 or 978 – മ. 1014 or 1031).ലേഡി മുറസാക്കി എന്ന പേരിൽ പ്രശസ്തയായ അവരുടെ യഥാർത്ഥനാമം അജ്ഞാതമാണ്.ജപ്പാനിൽ ഹ്യാൻ കാലഘട്ടത്തിൽ ജീവിച്ചിരുന്ന എഴുത്തുകാരിയായിരുന്നു . ഏറ്റവും പഴയ നോവലും ഒരു ജപാനീസ് ക്ലാസിക്കുമായ The Tale of Genjiയുടെ കർത്താവ് എന്ന നിലയിൽ അവർ പ്രശസ്തയാണ്.
    Source:wikipedia
  13. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ഏത്?
    a) ശുക്രൻ
    b) വ്യാഴം
    c) ചന്ദ്രൻ
    d) ശനി
    Correct Answer: Option B, വ്യാഴം
    Explanation
    സൂര്യനിൽ നിന്ന് അഞ്ചാമത്തേതും സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹവുമാണ് വ്യാഴം. സൗരപിണ്ഡത്തിന്റെ ആയിരത്തിലൊന്നിനേക്കാൾ അൽപ്പം മാത്രം കുറവ് പിണ്ഡമുള്ള ഒരു വാതകഗോളമാണ് വ്യാഴം. സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടേയും മൊത്തം പിണ്ഡത്തിന്റെ രണ്ടര ഇരട്ടി വരും ഇത്. വ്യാഴത്തിനുപുറമേ ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവയും വാതകഭീമന്മാരാണ്‌, ഈ നാല്‌ ഗ്രഹങ്ങളെ ഒരുമിച്ച് ജൊവിയൻ ഗ്രഹങ്ങൾ എന്നും വിളിക്കുന്നു.
    Source:PSC Wikipedia
  14. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം ഏത്?
    a) ശനി
    b) മെർക്കുറി
    c)ചന്ദ്രൻ
    d) ശുക്രൻ
    Correct Answer: Option B, മെർക്കുറി
    Explanation
    സൗരയൂഥത്തിലെ ഏറ്റവും ചെറുതും സൂര്യനോട്‌ ഏറ്റവും അടുത്തു കിടക്കുന്നതുമായ ഒരു ഗ്രഹമാണ്‌ ബുധൻ (ഇംഗ്ലീഷ്:Mercury). 87.969 ദിവസങ്ങൾ കൊണ്ടാണ്‌ ബുധൻ സൂര്യനുചുറ്റും ഒരു പരിക്രമണം പൂർത്തിയാക്കുന്നത്. സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് ഏറ്റവും ദീർഘവൃത്താകാരമായ പരിക്രമണപഥം ബുധന്റേതാണ്‌, അച്ചുതണ്ടിന്റെ ചെരിവ് ഏറ്റവും കുറവും ഇതിനാണ്‌
    Source:Wikipedia
  15. ഹൈഡ്രജനെ കൂടാതെ സൂര്യനിൽ ഉള്ള ഒരു പ്രധാന വാതകം ഏതാണ്?
    a) ക്ലോറിന്‍
    b) ഓക്‌സിജന്‍
    c) നൈട്രസ് ഓക്സൈഡ്
    d) ഹീലിയം
    Correct Answer: Option D, ഹീലിയം
    Explanation
    നിറമോ മണമോ രുചിയോ ഇല്ലാത്ത രാസമൂലകമാണ് ഹീലിയം. ഗ്രീക്കുഭാഷയിലെ സൂര്യൻ എന്നർത്ഥമുള്ള ഹീലിയോസ് എന്ന വാക്കിൽനിന്നാണ് ഹീലിയം എന്ന പേരുണ്ടായത്. ഉൽകൃഷ്ടവാതകങ്ങളിൽ നിയോൺ കഴിഞ്ഞാൽ ഏറ്റവും അലസമായ മൂലകമാണ് ഇത്. (മുൻ കാലങ്ങളിൽ എറ്റവും അലസമായ ഉൽകൃഷ്ടവാതകം ഹീലിയമാണെന്നാണ് കരുതിയിരുന്നത്. എന്നാൽ പുതിയ സിദ്ധാന്തങ്ങൾ പ്രകാരം എറ്റവും ഉൽകൃഷ്ടം നിയോൺ ആണ്). ക്വഥനാങ്കവും ദ്രവണാങ്കവും ഏറ്റവും കുറവുള്ള മൂലകവും ഇതാണ്. തീക്ഷ്ണമായ ഭൗതിക സാഹചര്യങ്ങളിലൊഴികെ ഇത് വാതകരൂപത്തിലാണ് നിലകൊള്ളുന്നത്. താപനില കേവലപൂജ്യത്തിനടുത്തെത്തിച്ചാൽ ഇത് അതിദ്രാവകമായി (super fluid) മാറുന്നു. ഘർഷണം ഒട്ടുമില്ലാത്ത അവസ്ഥയാണ് ഇത്.
    Source: Wikipedia
  16. ശുക്രൻ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം ഏത്?
    a) കാർബൺ ഡൈ ഓക്‌സൈഡ്
    b) ഓക്‌സിജന്‍
    c) നൈട്രസ് ഓക്സൈഡ്
    d) ക്ലോറിന്‍
    Correct Answer: Option A, കാർബൺ ഡൈ ഓക്‌സൈഡ്
    Explanation
    ഭൂമിയുടെ അന്തരീക്ഷത്തിൽ സ്വതന്ത്രമായും ജലാശയങ്ങളിൽ ഭാഗികമായി ലയിച്ച അവസ്ഥയിലും പ്രകൃത്യാ കാണപ്പെടുന്ന ഒരു രാസസംയുക്തമാണു് കാർബൺ ഡയോക്സൈഡ് അഥവാ ഇംഗാലാമ്ലവാതകം. CO2 എന്നാണു് ഇതിന്റെ രാസസൂത്രം. രണ്ട് ഓക്സിജൻ അണുക്കൾ ഒരു കാർബൺ അണുവുമായി സഹസംയോജകബന്ധനത്തിൽ പരസ്പരം ഘടിപ്പിക്കപ്പെട്ട സം‌യുക്തമാണ്‌ കാർബൺ ഡയോക്സൈഡ്
    Source: wikipedia
  17. ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം ഏത്?
    a) ക്ലോറിന്‍
    b) ഓക്‌സിജന്‍
    c) കാർബൺ ഡൈ ഓക്‌സൈഡ്
    d) നൈട്രജൻ
    Correct Answer: Option D,നൈട്രജൻ
    Explanation
    നിറം,മണം,രുചി എന്നിവയില്ലാത്ത ഒരു മൂലകമാണ് നൈട്രജൻ അഥവാ പാക്യജനകം. സാധാരണ പരിതഃസ്ഥിതികളിൽ ദ്വയാണുതന്മാത്രകളായി വാതകരൂപത്തിലാണ് ഇത് നില കൊള്ളുന്നത്. അന്തരീക്ഷവായുവിന്റെ 78.1% ഭാഗവും നൈട്രജനാണ്. ജീവനുള്ള കലകളിലേയും, അമിനോ അമ്ലങ്ങളിലേയും ഒരു ഘടകമാണ് നൈട്രജൻ. അമോണിയ, നൈട്രിക് അമ്ലം, സയനൈഡുകൾ എന്നീ വ്യാവസായിക പ്രധാന്യമുള്ള സംയുക്തങ്ങളിൽ നൈട്രജൻ അടങ്ങിയിരിക്കുന്നു.
    Source: wikipedia
  18. സൂര്യൻറെ ത്രസിക്കുന്ന ഉപരിതലത്തിന് പേര് എന്ത്?
    a) ഹീലിയോസ്ഫിയർ
    b) ഫോട്ടോസ്ഫിയർ
    c) ഫോട്ടോസ്ഫിയർ
    d) ഓറിയോൺ കരം
    Correct Answer: Option C, ഫോട്ടോസ്ഫിയർ
    Explanation
    സൂര്യന്റെ പ്രഭാമണ്ഡലത്തിൽ (ഫോട്ടോസ്ഫിയർ) പ്രകാശതീവ്രത കുറഞ്ഞതായി കാണുന്ന ക്രമരഹിതമായ മേഖലകളാണു് സൗരകളങ്കം (Sunspot) എന്നറിയപ്പെടുന്നത്. പ്രഭാമണ്ഡലത്തിലെ താരതമ്യേന താപനിലകുറഞ്ഞതും, തന്മൂലം പ്രകാശതീവ്രത കുറഞ്ഞതുമായ ഭാഗങ്ങളാണു് ഇവ. ചുറ്റുമുള്ള ഭാഗങ്ങളിലെ ശക്തമായ പ്രകാശതീവ്രതമൂലം ഈ പ്രദേശങ്ങൾ ഇരുണ്ടു് കാണപ്പെടും.
    Source: wikipedia
  19. ഏത് ഗ്രഹത്തെക്കുറിച്ചു പഠിക്കുന്നതിനുള്ള പദ്ധതിയാണ് കാസ്സിനി മിഷൻ (Cassini Mission)?
    a) ശുക്രൻ
    b) ശനിഗ്രഹം
    c) ചന്ദ്രൻ
    d)വ്യാഴം
    Correct Answer: Option B, ശനിഗ്രഹം
    Explanation
    2017 സെപ്തംബർ 15 ന് ശനി ഗ്രഹത്തിലേയ്ക്ക് വിക്ഷേപണം ചെയ്ത കാസ്സിനി എന്ന ബഹിരാകാശപേടകത്തിന്റെ അണിയറയിൽ ഇമേജിങ് സയന്റിസ്റ്റുകളുടെ ടീമിനെ കരോളിൻ പോർകോ നയിച്ചിരുന്നു. ശനി ഗ്രഹത്തിന്റെ മുകളിലെ അന്തരീക്ഷത്തിൽ വച്ച് കാസ്സിനി കത്തിനശിക്കുകയുണ്ടായി. ശനിയുടെ ആറാമത്തെ വലിയ ഉപഗ്രഹമായ എൻസിലാഡസ്, പ്ലാനെറ്ററി റിങ്സ് എന്നിവയിൽ കരോളിൻ പ്രഗല്ഭയാണ്.
    Source: wikipedia
  20. സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ ഭ്രമണ കാലയളവുള്ളത് ഏതിന്?
    a) ശുക്രൻ
    b) ശനിഗ്രഹം
    c) ചന്ദ്രൻ
    d)വ്യാഴം
    Correct Answer: Option A, ശുക്രൻ
    Explanation
    ശുക്രൻ അതിന്റെ ഒരു ഭ്രമണം പൂർത്തിയാക്കുന്നത് 243 ഭൗമദിനങ്ങൾ കൊണ്ടാണ്, ഇത് മറ്റെല്ലാ പ്രധാനപ്പെട്ട ഗ്രഹങ്ങളുടേതിനേക്കാളും കുറവാണ്. മധ്യരേഖയിൽ ശുക്രന്റെ ഉപരിതലം പ്രതിമണിക്കൂറിൽ 6.5 കിലോമീറ്ററാണ് ഭ്രമണം ചെയ്യുന്നത്, അതേസമയം ഭൂമിയുടേത് പ്രതിമണിക്കൂറിൽ 1,670 കിലോമീറ്ററും. അതിനാൽ തന്നെ ശുക്രന്റെ ഒരു ഭ്രമണ ദിനം അതിലെ ഒരു വർഷത്തിലേക്കാൾ നീണ്ടതാണ് (ഒരു ശുക്ര ഭ്രമണ ദിനം 243 ഭൗമദിനങ്ങൾക്ക് തുല്യമാണ്, ഒരു ശുക്രവർഷം 224.7 ഭൗമദിനങ്ങൾക്ക് തുല്യവും). ഇങ്ങനെയെങ്കിലും മറ്റ് ഗ്രഹങ്ങളിൽ നിന്നും വിഭിന്നമായി വിപരീത ദിശയിലുള്ള ഭ്രമണം കാരണം ശുക്രനിലെ ഒരു സൗരദിനത്തിന്റെ ദൈർഘ്യം അതിലെ ദിനത്തിനേക്കാളും കുറഞ്ഞതാണ്. ശുക്രന്റെ ഉപരിതലത്തിലുള്ള ഒരു നിരീക്ഷകന് ഒരു സുര്യോദയം മുതൽ മറ്റൊന്ന് വരെയുള്ള സമയം ഏതാണ്ട് 116.75 ഭൗമദിനങ്ങൾക്ക് തുല്യമായ ദൈർഘ്യത്തോടെ അനുഭവപ്പെടും (ഇത് ബുധനിലെ 176 ഭൗമദിനങ്ങൾക്ക് തുല്യമായ സൗരദിനത്തിനേക്കാളും കുറഞ്ഞതാണ്).
    Source: wikipedia

അടുത്ത 20 ചോദ്യങ്ങൾ ഇവിടെ !

തെറ്റുകൾ കണ്ടെത്തിയാൽ ദയവായി കമന്റ് ചെയ്യുമല്ലോ !! അതുപോലെ ഈ പോർട്ടലിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ എഴുതുക. നിങ്ങളുടെ പഠനത്തിന് എല്ലാവിധ ആശംസകൾ !!

Loading