Kerala PSC Question Bank | Previous Questions | 010
by Admin
No Comments
ചെന്നൈയിൽ നിന്ന് ‘നവസാഹിതി’ ‘ഗോപുരം’ ‘സമീക്ഷ’ എന്നീ മാസികകൾ പ്രസിദ്ധീകരിച്ച എഴുത്തുകാരനാര്?
a) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
b) സാഹിത്യപഞ്ചാനനൻ പി കെ നാരായണപിള്ള
c) പുത്തൻകാവ് മാത്തൻ തരകൻ
d) എം ഗോവിന്ദൻ
Correct Answer: Option D, എം ഗോവിന്ദൻ
Explanation
കവിയും നിരൂപകനും സാംസ്കാരിക പ്രവർത്തകനും ഒരു റാഡിക്കൽ ഹ്യൂമനിസ്റ്റുമായിരുന്നു എം. ഗോവിന്ദൻ.
മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ അദ്ദേഹം നവസാഹിതി, ഗോപുരം, സമീക്ഷ എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു.
പിൽക്കാലത്ത് മലയാളസാഹിത്യത്തിൽ ശ്രദ്ധേയരായിത്തീർന്ന ഒരു പിടി സാഹിത്യകാരന്മാരെ വളർത്തികൊണ്ടുവന്നതിൽ ഗോവിന്ദന്റെ പങ്ക് വലുതാണ്.
അങ്ങനെ എം. ഗോവിന്ദന്റെ കൈപിടിച്ച് സാഹിത്യലോകത്ത് എത്തിയവരിൽ ആനന്ദ് ഉൾപ്പെടെ പല മുൻനിര സാഹിത്യകാരന്മാരുമുണ്ട്.
Source: wikipedia
‘ലൈല മജ്നു’ എന്ന പ്രശസ്ത പേർഷ്യൻ പ്രണയകാവ്യത്തിന്റെ രചയിതാവ് ആര്?
a) മൂലൂർ എസ് പത്മനാഭപ്പണിക്കർ
b) നിസ്സാമി
c) എം കെ സാനു
d) ചീരമാൻ
Correct Answer: Option B, നിസ്സാമി
Explanation
1962-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ലൈലാ മജ്നു.
ഈ ചിത്രം സംവിധാനം ചെയ്തത് പി. ഭാസ്കരൻ ആണ്.
കേരളാ പിക്ചേഴ്സിനു വേണ്ടി കൊണ്ടറെഡിയും പി. ഭസ്കരനും കൂടിനിർമിച്ച അവരുടെ ആദ്യ സംരംഭമാണ് ലൈലാ മജ്നു.
പേർഷ്യൻ മഹാകവിയായ നിസാമിയുടെ മൂല കഥയെ ആസ്പദമാക്കിയെടുത്ത ഈ അനശ്വര പ്രേമകഥയുടെ സംഭാഷണം ജഗതി എൻ.കെ. ആചാരിയുടേതാണ്.
Source:wikipedia
‘ഇവർ ലോകത്തെ സ്നേഹിച്ചവർ’ എന്ന ജീവചരിത്ര ഗ്രന്ഥം രചിച്ചത് ആര്?
a) മൂലൂർ എസ് പത്മനാഭപ്പണിക്കർ
b) എം കെ സാനു
c) നിസ്സാമി
d) ശേഖൂട്ടി
Correct Answer: Option B, എം കെ സാനു
Explanation
മലയാളത്തിലെ പ്രശസ്ത സാഹിത്യ വിമർശകനാണ് പ്രൊഫ. എം.കെ. സാനു. അദ്ധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ, ചിന്തകൻ എന്നീ നിലകളിലും പ്രശസ്തനാണിദ്ദേഹം.
വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി സഹൊദരൻ കെ അയ്യപ്പൻ,ഇവർ ലോകത്തെ സ്നേഹിച്ചവർ എന്നീ നാല്പതോളം കൃതികളുടെ കർത്താവാണ് എം.കെ. സാനു. കർമഗതി എന്നാണ് ആത്മകഥയുടെ പേര്.
Source:PSC Wikipedia
മനുഷ്യനും മൃഗവും തമ്മിലുള്ള തീവ്ര ബന്ധം വിഷയമാക്കി ലളിതാംബിക അന്തർജനം രചിച്ച കഥ ഏത്?
a) മലബാറിന്റെ പൂന്തോട്ടം
b) മാണിക്കൻ
c) പടച്ചോന്റെ കഥകൾ
d) ഋതുമതി
Correct Answer: Option B, മാണിക്കൻ
Explanation
വളർത്തുമൃഗങ്ങളെ തങ്ങളുടെ കുടുംബാംഗങ്ങളെപ്പോലെ കരുതി അവരെ പേരിട്ട് വിളിച്ച് ഓമനിച്ച് പോറ്റിയിരുന്ന ഒരു കാലമുണ്ടായിരുന്നു.
ഇന്നതെല്ലാം മാറിയിരിക്കുന്നു. ഭൂമിയുടെ അവകാശികളായി, നമ്മോടൊപ്പം ജീവിച്ച് മരിക്കാൻ അവകാശമുള്ള അവർ ഉപയോഗം കഴിഞ്ഞാൽ ഉപേക്ഷിക്കേണ്ട ഉപഭോഗവസ്തു മാത്രമായി കരുതപ്പെടുന്ന ഇക്കാലത്ത് മലയാള കഥാസാഹിത്യത്തിലെ അമ്മയായിരുന്ന ലളിതാംബിക അന്തർജനത്തിന്റെ ഈ കഥ പ്രസക്തമാകുന്നു.
Source:Wikipedia
ഹോർത്തൂസ് മലബാറിക്കസ് എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം?
a) മഖൻ സിങ്ങിന്റെ മരണം
b) ബംഗാൾ ഗസറ്റ്
c) മാണിക്കൻ
d) മലബാറിന്റെ പൂന്തോട്ടം
Correct Answer: Option D, മലബാറിന്റെ പൂന്തോട്ടം
Explanation
കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഹോർത്തൂസ് മലബാറിക്കൂസ് (‘മലബാറിന്റെ ഉദ്യാനം’ എന്നർഥം).
കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് ആണ് ഹോർത്തൂസ് തയ്യാറാക്കിയത്.
1678 മുതൽ 1703 വരെ നെതർലാൻഡിലെ ആംസ്റ്റർഡാമിൽ നിന്നും 12 വാല്യങ്ങളിലായി പുറത്തിറക്കിയ സസ്യശാസ്ത്രഗ്രന്ഥമാണിത്.
കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ സമഗ്രഗ്രന്ഥം ഇതാണ്.
മലയാള ലിപികൾ ആദ്യമായി ചിത്രമായി അച്ചടിക്കപ്പെട്ടത് ഈ ഗ്രന്ഥത്തിലാണ്.
Source: Wikipedia
അധ്യാപക ജീവിതത്തിന്റെ ദൈന്യത പകർന്നുതന്ന കാരൂർ നീലകണ്ഠപിള്ള രചിച്ച പ്രശസ്തമായ കഥ ഏത്?
a) പൊതിച്ചോറ്
b) പ്രരോദനം
c) ഋതുമതി
d) ഏഴാംമുദ്ര
Correct Answer: Option A, പൊതിച്ചോറ്
Explanation
കാരൂർ നീലകണ്‌ഠപ്പിള്ള രചിച്ച കഥയാണ് പൊതിച്ചോറ്. അധ്യാപകരുടെ ദുരിത ജീവിത കഥയാണ് ഇതിലെ പ്രതിപാദ്യം.
പഴയകാല കേരളീയ വിദ്യാലയങ്ങളുടെയും അധ്യാപകരുടെയും പരിതപകരമായിരുന്ന അവസ്ഥയെ കാരൂർ ഈ കഥയിൽ വരച്ചുകാട്ടുന്നു.
കെ.ബി. വേണു ഈ കഥയെ ആസ്പദമാക്കി രാജീവ് നാഥിനുവേണ്ടി ഒരു തിരക്കഥ തയ്യാറാക്കിയിരുന്നുവെങ്കിലും അത് ഇതുവരെ ചലച്ചിത്രമായിട്ടില്ല.’ഒന്നാം സാർ’ എന്നു പേരിട്ട ഈ ചലച്ചിത്രത്തിൽ മോഹൻലാലിനെയായിരുന്നു നായകനായി തീരുമാനിച്ചിരുന്നത്.
Source: wikipedia
ശൃംഗാര ഭാവത്തി ന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം?
a) കുച്ചിപ്പുടി
b) കോലാട്ടം
c) ഭരതനാട്യം
d) മോഹിനിയാട്ടം
Correct Answer: Option D,മോഹിനിയാട്ടം
Explanation
മോഹിനിയാട്ടം (Mohiniyattam) കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ്.
നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ-ലാവണ്യസമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര.
ഭാരതി, സാത്വതി, ആരഭടി എന്നിവയാണു മറ്റു മൂന്നു വൃത്തികൾ. രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തിൽ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളത്.
ശൃംഗാരരസപ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ
Source: wikipedia
ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം ?
a) 1974
b) 1963
c) 1969
d) 1958
Correct Answer: Option C, 1969
Explanation
ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ സമ്മാനിക്കുന്ന പുരസ്കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം.
ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ 100-ആം ജന്മവാർഷികമായ 1969 മുതൽക്കാണ് ഈ പുരസ്കാരം നല്കിത്തുടങ്ങിയത്.
Source: wikipedia
ഇന്ത്യൻ ചിത്രകലയുടെ പിതാവ് .?
a) ഷേക്സ്പിയർ
b) നന്ദലാൽ ബോസ്
c) പുരന്തരദാസൻ
d) ജോനാഥൻ സ്വിഫ്റ്റ്
Correct Answer: Option B, നന്ദലാൽ ബോസ്
Explanation
ഭാരതത്തിലെ പ്രസിദ്ധരായ കലാകാരന്മാരിൽ അഗ്രഗണ്യരുടെ കൂട്ടത്തിൽ പെട്ട ചിത്രകാരനാണ് നന്ദലാൽ ബോസ് (3 December 1882 – 16 April 1966).
ഇദ്ദേഹം മഹാകവി രവീന്ദ്രനാഥ് ടാഗോറിന്റെ അനന്തരവനായ പ്രസിദ്ധ ചിത്രകാരൻ അവനീന്ദ്രനാഥ് ടാഗോറിന്റെ ശിഷ്യനായിരുന്നു .
ബംഗാളിത്തനിമ നിലനിർത്തിക്കൊണ്ട് ചിത്രകലയെ ഉപാസിച്ചുപോന്ന അദ്ദേഹം തന്റെ കൃതികളിൽ സ്വീകരിച്ച ഇന്ത്യൻ ശൈലികൊണ്ട് ഖ്യാതി നേടി.
Source: wikipedia
‘അപ്പുക്കിളി ‘ എന്ന കഥാപാത്രം ഏതു കൃതിയിലെയാണ്.?
a) ഖസാക്കിന്റെ ഇതിഹാസം
b) കുമാരസംഭവം
c) രഘുവംശം
d) ശിശുപാലവധം
Correct Answer: Option A, രാമചന്ദ്രവിലാസം
Explanation
ഒ.വി. വിജയന്റെ “ഖസാക്കിന്റെ ഇതിഹാസം” എന്ന പ്രസിദ്ധനോവലിലെ ഒരു കഥാപാത്രമാണ് അപ്പുക്കിളി.
നോവലിൽ 20 വയസ്സിനടുത്ത പ്രായത്തിൽ പ്രത്യക്ഷപ്പെടുന്ന അപ്പുക്കിളി ശരീരത്തിനൊപ്പം വളരാത്ത കൈകാലുകൾ ചേർന്ന അസാധാരണമായ ശരീരപ്രകൃതിയുള്ളവനും ബുദ്ധിവളർച്ച കുറഞ്ഞവനുമാണ്.
അതേസമയം, ശിശുസഹജമായ നിഷ്കളങ്കത പ്രകടിപ്പിക്കുന്ന ഈ കഥാപാത്രത്തെ നോവലിസ്റ്റ് “ജന്മാന്തരങ്ങൾ അറിഞ്ഞവൻ” എന്നു വിശേഷിപ്പിക്കുന്നുണ്ട്.
Source: wikipedia
ഭൂമിയിലെ ഏറ്റവും കഠിനമായ പ്രകൃതിദത്ത പദാർത്ഥം ഏതാണ്?
a) പോളിമർ
b) ലോഹം
c) സ്വർണം
d) ഡയമണ്ട്
Correct Answer: Option D, ഡയമണ്ട്
Explanation
ലോകത്തെ ഒരു അമൂല്യ വസ്തുവാണ് വജ്രം (Diamond).
ഒരു ലോഹം കൊണ്ട് വജ്രത്തെ മുറിക്കാൻ സാധ്യമല്ല. വജ്രത്തെ മുറിക്കാൻ വജ്രം തന്നെ വേണം.
വജ്രപ്പൊടി ചേർത്തുണ്ടാക്കിയ ലോഹവാൾ ഇതിന് ഉപയോഗിക്കുന്നു.
ഏറ്റവും കാഠിന്യമേറിയ പ്രകൃതിജന്യമായ വസ്തുവായി വജ്രം കണക്കാക്കപ്പെടുന്നു.
Source: wikipedia
ഏറ്റവും അപൂർവമായ രക്ത തരം എന്താണ്?
a) ബി പോസിറ്റീവ്
b) എബി നെഗറ്റീവ്
c) ഒ നെഗറ്റീവ്
d) എ ബി പോസിറ്റീവ്
Correct Answer: Option B, എബി നെഗറ്റീവ്
Explanation
എബി നെഗറ്റീവ് രക്തം വളരെ അപൂർവമാണ്; ഓരോ വർഷവും ജനിക്കുന്ന 10,000 കുട്ടികളിൽ 1 പേർക്ക് മാത്രമേ ഇത് ഉണ്ടാകൂ.
AB O രക്തഗ്രൂപ്പ് ആന്റിജനുകൾ ഉൽപ്പാദിപ്പിക്കുന്നതിന് ഉത്തരവാദികളായ ജീനിന്റെ അഭാവമാണ് AB നെഗറ്റീവ് രക്തം ഉണ്ടാകാനുള്ള പ്രധാന കാരണം . ഈ ആന്റിജനുകൾ ഉത്പാദിപ്പിക്കുന്നതിന് രണ്ട് ജീനുകൾ ഉത്തരവാദികളാണ്;
Source:wikipedia
1957-ൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ആദ്യത്തെ മനുഷ്യനിർമിത ഉപഗ്രഹത്തിന്റെ പേരെന്താണ്?
a) ഇൻസാറ്റ്
b) സ്പുട്‌നിക് 1
c) ലൂണ 2
d) ചന്ദ്രയാൻ
Correct Answer: Option B, സ്പുട്‌നിക് 1
Explanation
മനുഷ്യൻ ആദ്യമായി നിർമ്മിച്ച കൃത്രിമ ഉപഗ്രഹമാണ് സ്ഫുട്നിക്. (യഥാർത്ഥനാമം-സ്ഫുട്നിക്-1) സോവിയറ്റ് യൂണിയൻ നിർമ്മിച്ച് ഈ ഉപഗ്രഹം 1957 ഒക്ടോബർ 4-നാണ് ഭ്രമണപഥത്തിലെത്തിയത്.
സ്ഫുട്നിക്കാണ് ബഹിരാകാശയുഗത്തിന് തുടക്കം കുറിച്ചത്. സ്ഫുട്നിക് എന്നാൽ റഷ്യൻ ഭാഷയിൽ സഹയാത്രികൻ എന്നാണർഥം.
കസഖിസ്ഥാനിലെ ബൈക്കനൂർ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് സ്ഫുട്നിക് വിക്ഷേപിച്ചത്.
Source:PSC Wikipedia
ഒപ്റ്റിക്സ് എന്തിനെ കുറിച്ചുള്ള പഠനമാണ്?
a) മണ്ണ്
b) വെളിച്ചം
c)സസ്യങ്ങൾ
d) ജലം
Correct Answer: Option B, വെളിച്ചം
Explanation
പ്രകാശത്തിന്റെ സ്വഭാവവും ഗുണങ്ങളും പഠിക്കുന്ന ഭൗതികശാസ്ത്ര ശാഖയാണ് ഒപ്റ്റിക്സ്, ദ്രവ്യവുമായുള്ള അതിന്റെ ഇടപെടലുകളും അത് ഉപയോഗിക്കുന്നതോ കണ്ടെത്തുന്നതോ ആയ ഉപകരണങ്ങളുടെ നിർമ്മാണവും ഉൾപ്പെടുന്നു.
ഒപ്റ്റിക്സ് സാധാരണയായി ദൃശ്യ, അൾട്രാവയലറ്റ്, ഇൻഫ്രാറെഡ് പ്രകാശത്തിന്റെ സ്വഭാവത്തെ വിവരിക്കുന്നു.
പ്രകാശം ഒരു വൈദ്യുതകാന്തിക തരംഗമായതിനാൽ, എക്സ്-റേ, മൈക്രോവേവ്, റേഡിയോ തരംഗങ്ങൾ തുടങ്ങിയ വൈദ്യുതകാന്തിക വികിരണത്തിന്റെ മറ്റ് രൂപങ്ങളും സമാന ഗുണങ്ങൾ പ്രകടിപ്പിക്കുന്നു.
Source:Wikipedia
സ്രാവുകളുടെ ശരീരത്തിൽ എത്ര അസ്ഥികളുണ്ട്?
a) 2
b) 7
c) 5
d) 0
Correct Answer: Option D, 0
Explanation
മറ്റു ജീവികളിൽ കാണുന്നതരം കടുത്ത, കാത്സ്യം നിറഞ്ഞ എല്ലുകൾക്ക് പകരം മൃദുലമായ തരുണാസ്ഥി (കാർറ്റിലേജ്) കൊണ്ട് നിർമ്മിതമായ അസ്ഥികൂടമാണ് സ്രാവുകൾക്കുള്ളത്.
കാർട്ടിലേജ് അവയവങ്ങൾക്ക് രൂപം നൽകുന്നെങ്കിലും എല്ലുകളേക്കാൾ മൃദുലമാണ്.
മനുഷ്യരുടെ ചെവി, മൂക്ക് മുതലായ അവയവങ്ങൾ കാർറ്റിലേജ് നിർമ്മിതമാണ്.
Source: Wikipedia
ഒക്ടോപസിന് എത്ര ഹൃദയങ്ങളുണ്ട്?
a) 3
b) 2
c) 1
d) 4
Correct Answer: Option A, 3
Explanation
ജീവൻ നിലനിർത്താൻ ഒരേസമയം പ്രവർത്തിക്കുന്ന മൂന്നു ഹൃദയങ്ങൾ വേണം.
ജീവിക്കാൻ ഒരു ഹൃദയം മാത്രം ആവശ്യമുള്ള മനുഷ്യരിൽനിന്നും മറ്റു സസ്തനികളിൽനിന്നും വ്യത്യസ്തമായി നീരാളികൾക്കുള്ള ശാരീരിക പ്രത്യേക തന്നെയാണ് ഇതിനു കാരണം.
ഇവയുടെ രക്തത്തിൽ ചെമ്പ് മൂലകം ധാരാളം അടങ്ങിയ ഹീമോസയാനിൻ എന്ന വസ്തു രക്തത്തെ പെെട്ടന്ന് കട്ടിയുള്ളതാക്കി മാറ്റും.
അവയുടെ രക്തം ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പമ്പ് ചെയ്യുന്നതിനിടക്കുതന്നെ കട്ടിയായിപ്പോകാനും സാധ്യതയുണ്ട്. ഇത്തരത്തിൽ ഒരു പ്രശ്നത്തിന് സാധ്യതയുള്ളതുകൊണ്ടാണ് ഈ ജീവികൾക്ക് ശരീരത്തിൽ മൂന്നു ഹൃദയങ്ങൾ കാണപ്പെടുന്നത്.
Source: wikipedia
ബഹിരാകാശത്തെത്തിയ ആദ്യ വനിത ആരായിരുന്നു?
a) സാലി റൈഡ്
b) സുനിത വില്ല്യംസ്
c) കല്പന ചൗള
d) വാലെലിന തെറിസ്ക്കോവ
Correct Answer: Option D,വാലെലിന തെറിസ്ക്കോവ
Explanation
ആദ്യമായി ബഹിരാകാശ സഞ്ചാരം നടത്തിയ വനിതയാണ് വാലെന്റീന തെരഷ്ക്കോവ .
1963 ജൂൺ 16-ന് റഷ്യയുടെ വൊസ്തോക്-6 ബഹിരാകാശ വാഹനത്തിൽ സീഗൽ എന്ന കോഡ് നാമത്തിൽ ബഹിരാകാശയാത്ര നടത്തിയതോടെ പ്രസ്തുത രംഗത്തെ പ്രഥമ വനിത എന്ന അംഗീകാരം നേടി.
Source: wikipedia
ബ്രൈറ്റ്സ് ഡിസീസ് ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്?
a) കരൾ
b) മസ്തിഷ്‌കം
c) വൃക്ക
d) ശ്വാസകോശം
Correct Answer: Option C, വൃക്ക
Explanation
ആധുനിക വൈദ്യശാസ്ത്രത്തിൽ അക്യൂട്ട് അല്ലെങ്കിൽ ക്രോണിക് നെഫ്രൈറ്റിസ് എന്ന് വിവരിക്കുന്ന വൃക്കരോഗങ്ങളുടെ ചരിത്രപരമായ വർഗ്ഗീകരണമാണ് ബ്രൈറ്റ്സ് രോഗം .
വീക്കവും മൂത്രത്തിൽ ആൽബുമിൻ സാന്നിധ്യവും ഇതിന്റെ സവിശേഷതയായിരുന്നു , കൂടാതെ പലപ്പോഴും ഉയർന്ന രക്തസമ്മർദ്ദവും ഹൃദ്രോഗവും ഉണ്ടാകാറുണ്ട്
Source: wikipedia
മനുഷ്യ മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗത്തിന്റെ പേരെന്താണ്?
a) സെറിബെല്ലം
b) സെറിബ്രം
c) ഉപമസ്തിഷ്കം
d)ഹൈപ്പോതലാമസ്
Correct Answer: Option B, സെറിബ്രം
Explanation
മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗമാണ് സെറിബ്രം.
ചില ജീവികളിൽ ബ്രെയിൻസ്റ്റെമിന്റെ മുന്നിലായും ചില ജീവികളിൽ ബ്രെയിൻസ്റ്റെമിന്റെ മുകളിലായും സെറിബ്രം കാണപ്പെടുന്നു.
മനുഷ്യരിൽ, മസ്തിഷ്കത്തിന്റെ അഞ്ച് ഭാഗങ്ങളിൽ ഏറ്റവും വികസിതമായതും വലുതുമായ ഭാഗമാണ് ഇത്.
രണ്ട് സെറിബ്രൽ അർധഗോളങ്ങൾ, അവയുടെ കോർട്ടൈസുകൾ (ഗ്രേ മാറ്ററിന്റെ പുറംഭാഗം), വൈറ്റ് മാറ്ററിനുള്ളിലുള്ള ഭാഗങ്ങൾ എന്നിവയാലാണ് സെറിബ്രം നിർമ്മിതമായിരിക്കുന്നത്.
Source: wikipedia
ചാൾസ് ഡാർവിൻ വിപുലമായി പഠിച്ച ദ്വീപുകൾ ഏതാണ്?
a) ഗാലപ്പഗോസ് ദ്വീപുകൾ
b) ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
c) ലക്ഷദ്വീപ് ദ്വീപുകൾ
d) ഹോപ്പ്
Correct Answer: Option A, ഗാലപ്പഗോസ് ദ്വീപുകൾ
Explanation
പസഫിക് സമുദ്രത്തിലെ അഗ്നിപർവ്വത ദ്വീപസമൂഹമാണ് ഗാലപ്പഗോസ് ദ്വീപുകൾ. വന്യജീവികളെ കാണാനുള്ള ലോകത്തിലെ ഏറ്റവും മുൻനിര സ്ഥലങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.
ഇക്വഡോറിലെ ഒരു പ്രവിശ്യ, അതിന്റെ തീരത്ത് നിന്ന് ഏകദേശം 1,000 കിലോമീറ്റർ അകലെയാണ്.
അതിന്റെ ഒറ്റപ്പെട്ട ഭൂപ്രദേശം സസ്യങ്ങളുടെയും ജന്തുജാലങ്ങളുടെയും വൈവിധ്യത്തെ സംരക്ഷിക്കുന്നു, പലതും മറ്റെവിടെയും കാണുന്നില്ല.
1835-ൽ ചാൾസ് ഡാർവിൻ സന്ദർശിച്ചു, ഗാലപ്പഗോസിന്റെ ജീവിവർഗങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം പിന്നീട് അദ്ദേഹത്തിന്റെ പരിണാമ സിദ്ധാന്തത്തിന് പ്രചോദനമായി.
Source: wikipedia
തെറ്റുകൾ കണ്ടെത്തിയാൽ ദയവായി കമന്റ് ചെയ്യുമല്ലോ !! നിങ്ങളുടെ പഠനത്തിന് എല്ലാവിധ ആശംസകൾ !!