1. കേരളത്തിന്‍റെ തലസ്​ഥാനം?
    a) പത്തനംതിട്ട
    b) ആലപ്പുഴ
    c) കൊല്ലം
    d) തിരുവനന്തപുരം
    Correct Answer: Option D, തിരുവനന്തപുരം
    Explanation
    ഇന്ത്യയുടെ തെക്കുപടിഞ്ഞാറേഅറ്റത്തുള്ള ഒരു സംസ്ഥാനമാണ്, കേരളം. മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്‌. വൈവിദ്ധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം, ലോകത്തിലെ സന്ദർശനം നടത്തേണ്ട അമ്പതുസ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്.
    Source: wikipedia
  2. കേരളത്തിലെ ഏറ്റവും വലിയ ജില്ല ?
    a) കൊല്ലം
    b) പാലക്കാട്
    c) കൊച്ചി
    d) പത്തനംതിട്ട
    Correct Answer: Option B, പാലക്കാട്
    Explanation
    കേരളത്തിലെ പാലക്കാട് ജില്ലയുടെ ആസ്ഥാനമായ പ്രദേശമാണ്‌ പാലക്കാട്. കേരളത്തെയും തമിഴ്‌ നാടിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള പശ്ചിമഘട്ടത്തിലെ വിടവായ പാലക്കാട് ചുരത്തിനടുത്താണ് പാലക്കാട് പട്ടണത്തിന്റെ സ്ഥാനം. കേരളത്തിലെ ഏറ്റവും വലിയ ജില്ല ആണ് പാലക്കാട്.
    Source:wikiwand
  3. കേരളത്തിലെ ഏറ്റവും ആഴം കൂടിയ തുറമുഖം?
    a) നീണ്ടകര തുറമുഖം
    b) വിഴിഞ്ഞം തുറമുഖം
    c) ബേപ്പൂർ തുറമുഖം
    d) കൊച്ചി തുറമുഖം
    Correct Answer: Option B, വിഴിഞ്ഞം തുറമുഖം
    Explanation
    കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ വളരെ പ്രസിദ്ധമായ കടലോരപ്രദേശമാണ്‌ വിഴിഞ്ഞം. ഈ പ്രദേശം കൂടുതലായി അറിയപ്പെടുന്നത് പുരാതന വാണിജ്യതുറമുഖമായ വിഴിഞ്ഞം തുറമുഖത്തിന്റെ പേരിലാണ്‌. പ്രകൃദത്തമായ തുറമുഖമാണ് ഈ സ്ഥലം. ഭാരതത്തിലെ ഏറ്റവും ആഴം കൂടിയ തുറമുഖമാണിത്.
    Source:PSC Wikipedia
  4. ഇടുക്കി ഡാം സ്​ഥിതി​െചയ്യുന്ന നദി ?
    a) ഭാരതപ്പുഴ
    b) പെരിയാർ
    c)പമ്പാ നദി
    d) ചാലിയാർ
    Correct Answer: Option B, പെരിയാർ
    Explanation
    കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ .കേരളത്തിലെ 44 നദികളിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് ഈ നദിയായതിനാലും ഒരുകാലത്തും വറ്റാറില്ലെന്നതിനാലും “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടി പെരിയാർ അറിയപ്പെടുന്നു കേരളത്തിലെ ഏറ്റവുംവലിയ ജലസംഭരണിയായ ഈ റിസർവോയർ ഇടുക്കി ജില്ലയിൽ പെരിയാർ നദിയിൽ സ്ഥിതിചെയ്യുന്നു. 839 മീറ്റർ ഉയരമുള്ള കുറവൻമലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി[5] ഉയരത്തിൽ, പെരിയാറിനു കുറുകെയാണ് അണക്കെട്ടു നിർമ്മിച്ചിരിക്കുന്നത്. 60 ചതുരശ്രകിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ജലസംഭരണിയാണു ഡാമിനുള്ളത്.
    Source:Wikipedia
  5. ശ്രീനാരായണ ഗുരുവിന്‍റെ ജന്മസ്ഥലം?
    a) ആര്യനാട്
    b) പേയാട്
    c) വെള്ളറട
    d) ചെമ്പഴന്തി
    Correct Answer: Option D, ചെമ്പഴന്തി
    Explanation
    തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം പന്ത്രണ്ട് കിലോമീറ്റർ അകലെ ദേശീയ പാതയിൽ നിന്നും രണ്ട് കിലോമീറ്റർ വടക്കു മാറി ഉള്ള ഒരു ഗ്രാമ പ്രദേശമാണ് ചെമ്പഴന്തി. സാമൂഹിക നവോത്ഥാനത്തിന് പ്രധാന പങ്ക് വഹിച്ച ശ്രീ നാരായണ ഗുരുവിന്റെ ജനനത്താൽ പ്രസിദ്ധമാണ് ഈ ഗ്രാമം. ഗുരുവിന്റെ ജന്മഗൃഹമായ വയൽവാരം വീട് പഴമ നഷ്ടപ്പെടാതെ ഇപ്പോഴും സംരക്ഷിച്ചു വരുന്നുണ്ട്. ഇവിടം വിദ്യാഭ്യാസത്തിന് അനുയോജ്യമായ തരത്തിലുള്ള അന്തരീക്ഷമാണ്. പ്രൈമറി സ്ക്കൂൾ തലം മുതൽ കോളേജ് തലത്തിലുള്ള വിദ്യാഭ്യാസം വരെ ഇവിടെ ലഭിക്കുന്നു.
    Source: Wikipedia
  6. ലോകത്തിലെ ഏറ്റവും വലിയ വജ്രം?
    a) രാമവർമ കുലശേഖരൻ
    b) സാമൂതിരി
    c) കേരളവർമ്മ പഴശ്ശിരാജാ.
    d) കുലശേഖര ആഴ്വാര്‍
    Correct Answer: Option A, രാമവർമ കുലശേഖരൻ
    Explanation
    മധ്യകാല കേരളത്തിലെ ചേര പെരുമാൾ/കുലശേഖര രാജവംശത്തിന്റെ അവസാന ഭരണാധികാരിയായിരുന്നു കുലശേഖര പെരുമാൾ ചക്രവർത്തികൾ എന്നറിയപ്പെടുന്ന രാമവർമ്മ കുലശേഖരൻ (എ.ഡി. പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആറു കൊല്ലം മഹോദയപുരം ആസ്ഥാനമാക്കിയും ആറു വർഷം, കൊല്ലം ആസ്ഥാനമാക്കിയും ഇദ്ദേഹം ഭരണം നടത്തി. കുലശേഖര പരമ്പരയുടെ തുടക്കം കുറിച്ചത് ഇദ്ദേഹമാണ്.
    Source: wikipedia
  7. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രത്തിലെ രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്?
    a) ചിത്തരഞ്ജൻ ദാസ്
    b) മോട്ടിലാൽ നെഹ്രു
    c) എം.ആർ.വ്യാസ്
    d) സുഭാഷ് ചന്ദ്രബോസ്
    Correct Answer: Option D,സുഭാഷ് ചന്ദ്രബോസ്
    Explanation
    സുഭാഷ് ചന്ദ്രബോസ് ( ജനുവരി 23, 1897 – ഓഗസ്റ്റ് 18, 1945) ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഒരു പ്രധാന നേതാവായിരുന്നു. നേതാജി എന്നാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. തുടർച്ചയായി രണ്ടു തവണ (1938, 1939) അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയുടെ സമരരീതികൾ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുവാൻ പോകുന്നതല്ല എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് എന്ന പേരിൽ ഒരു രാഷ്ട്രീയപ്പാർട്ടി അദ്ദേഹം രൂപവത്കരിച്ചു.
    Source: wikipedia
  8. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി?
    a) കെ. കരുണാകരൻ
    b) എ.കെ. ആന്റണി
    c) പിണറായി വിജയൻ
    d) ഇ.കെ. നായനാർ
    Correct Answer: Option C, പിണറായി വിജയൻ
    Explanation
    കേരളത്തിന്റെ പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മുഖ്യമന്ത്രി എന്ന നിലയിൽ രണ്ടാം തവണ 2021 മേയ് 20 ന് സത്യപ്രതിജ്ഞ ചെയ്തു. പൊതുഭരണം, ആഭ്യന്തരം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം, ഐ.ടി, എയർപേർട്ട്‌, മെട്രോ റെയിൽ, വിജിലൻസ്, ഫയർ ഫോഴ്സ്, ജയിൽ വകുപ്പ്, ഇൻഫോർമേഷൻ ആൻറ്‌ പബ്ലിക്‌ റിലേഷൻ, ഷിപ്പിങ്ങ്‌ ആൻറ്‌ നാവിഗേഷൻ തുടങ്ങി മറ്റ് മന്ത്രിമാർക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളുടെയും ചുമതലയാണ് മുഖ്യമന്ത്രി വഹിക്കുന്നത്.
    Source: wikipedia
  9. ശബരി നദി ഏതു നദിയുടെ പോഷക നദി ആണ് ?
    a) ഗംഗ
    b) ഭാരതപ്പുഴ
    c) പെരിയാർ
    d) ഗോദാവരി
    Correct Answer: Option D, ഗോദാവരി
    Explanation
    ഗോദാവരി നദിയുടെ പ്രധാന പോഷകനദികളിൽ ഒന്നാണ് ശബരി നദി. ഒഡീഷ സംസ്ഥാനത്തെ കിഴക്കൻഘട്ടത്തിന്റെ പടിഞ്ഞാറൻ ചരിവുകളിൽ നിന്ന് 1370 മീറ്റർ എംഎസ്എൽ ഉയരത്തിലുള്ള സിങ്കാരം കുന്നുകളിൽ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. ഒഡീഷയിലെ കൊളാബ് നദി എന്നും ഇത് അറിയപ്പെടുന്നു. ശബരി നദീതടത്തിൽ ഏകദേശം 1250 മില്ലിമീറ്റർ വാർഷിക ശരാശരി മഴ ലഭിക്കുന്നു. ഇത് ഛത്തീസ്ഗഡ്, ഒഡീഷ സംസ്ഥാനങ്ങൾക്കിടയിൽ പൊതുവായ അതിർത്തി രൂപപ്പെടുത്തുകയും പിന്നീട് ഗോദാവരി നദിയുമായി ലയിക്കാൻ ആന്ധ്രാപ്രദേശിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.
    Source: wikipedia
  10. ഇന്ത്യയിലെ സുഗന്ധവ്യഞ്ജന സംസ്ഥാനം എന്നറിയപ്പെടുന്നത് ?
    a) കേരളം
    b) ഒറീസ
    c) രാജസ്ഥാൻ
    d) തമിഴ്നാട്
    Correct Answer: Option A, കേരളം
    Explanation
    മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്‌. മറ്റു പ്രധാനനഗരങ്ങൾ കൊച്ചി (വാണിജ്യ തലസ്ഥാനം), കോഴിക്കോട്, കൊല്ലം, തൃശ്ശൂർ, കണ്ണൂർ, കോട്ടയം എന്നിവയാണ്‌. കളരിപ്പയറ്റ്, കഥകളി, പടയണി, ആയുർവേദം, തെയ്യം മാപ്പിളപാട്ട് തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങൾക്കും കേരളം പ്രശസ്തമാണ്.
    Source: wikipedia
  11. കമ്പ്യൂട്ടർ ശാസ്ത്രരംഗത്ത് ഏറ്റവും ഉന്നതമായ ബഹുമതി?
    a) ഫിൽ കൗഫ്മാൻ അവാർഡ്
    b) ഫ്രാങ്ക് ബയറൺ റൗലറ്റ് അവാർഡ്
    c) മൗറീസ് വിൽക്സ് അവാർഡ്
    d) ട്യൂറിംഗ് അവാർഡ്
    Correct Answer: Option D, ട്യൂറിംഗ് അവാർഡ്
    Explanation
    അസോസിയേഷൻ ഫോർ കമ്പ്യൂട്ടിങ്ങ് മെഷീനറി എന്ന സംഘടന വർഷം തോറും കമ്പ്യൂട്ടർ രംഗത്തു പ്രവർത്തിക്കുന്ന പ്രതിഭകൾക്കു നൽകുന്ന പുരസ്കാരമാണ് എ, സി. എം. എ. എം. ടൂറിങ് അവാർഡ്. ഈ അവാർഡിനെ കമ്പ്യൂട്ടർ രംഗത്തു നിന്നുള്ള നോബൽ സമ്മാനം എന്നും വിശേഷിപ്പിച്ചു വരുന്നു
    Source: wikipedia
  12. ഇൻഫോസിസിന്റെ സ്ഥാപകൻ ആര്?
    a) എൻഎസ് രാഘവൻ
    b) നാരായണമൂർത്തി
    c) കെ ദിനേഷ്
    d) ക്രിസ് ഗോപാലകൃഷ്ണൻ
    Correct Answer: Option B, നാരായണമൂർത്തി
    Explanation
    ഒരു ഇന്ത്യൻ വ്യവസായിയും, സോഫ്റ്റ്‌വെയർ എഞ്ചിനീയറും, ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഫോസിസ് ടെക്‌നോളജീസിന്റെ ഏഴ് സ്ഥാപകരിൽ ഒരാളുമാണ്‌ എൻ.ആർ. നാരായണമൂർത്തി എന്നറിയപ്പെടുന്ന നാഗ്‌വാര രാമറാവു നാരായണമൂർത്തി. 1981 മുതൽ 2002 വരെ ഇൻഫോസിസിന്റെ സി.ഇ.ഒ. ആയിരുന്നു ഇദ്ദേഹം.
    Source:wikiwand
  13. പയറുചെടികളിൽ നൈട്രേറ്റായി സംഭരിക്കപ്പെടുന്ന വാതകം?
    a) ഓക്സിജൻ
    b) നൈട്രജൻ
    c) ഹീലിയം
    d) ഹൈഡ്രജൻ
    Correct Answer: Option B, നൈട്രജൻ
    Explanation
    ബാഹ്യ നൈട്രജൻ വളപ്രയോഗം ഒഴിവാക്കുന്നതിനുള്ള വർദ്ധിച്ചുവരുന്ന ആവശ്യം കാരണം പയർവർഗ്ഗ നൈട്രജൻ ഫിക്സേഷന്റെ ഉപയോഗം ഒപ്റ്റിമൈസ് ചെയ്യുന്ന കൃഷി നടപടികൾ ആവശ്യമാണ്. സെൻട്രൽ സ്വീഡനിലെ ഫീൽഡ് സാഹചര്യങ്ങളിൽ, മൊത്തത്തിലുള്ള N സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇടവിള പയറുകളുടെയും (പിസം സാറ്റിവം എൽ.) ഓട്‌സിന്റെയും (അവന സാറ്റിവ എൽ.) സംഭാവന ഞങ്ങൾ വിലയിരുത്തിയിട്ടുണ്ട്. രണ്ട് റഫറൻസ് വിളകൾ ഉപയോഗിച്ച് 15N-ഡില്യൂഷൻ രീതി ഉപയോഗിച്ച് വ്യത്യാസ രീതിയിലൂടെ N2 ഫിക്സേഷൻ നിർണ്ണയിച്ചുകൊണ്ടാണ് ഞങ്ങൾ ഇത് ചെയ്തത്. N2 ഫിക്സിംഗ് കാര്യക്ഷമത യഥാക്രമം മൊത്തം കടല നൈട്രജന്റെയും ഉണങ്ങിയ ദ്രവ്യത്തിന്റെയും നിശ്ചിത നൈട്രജൻ ആയി കണക്കാക്കുന്നു.
    Source:PSC Wikipedia
  14. ക്ലോറോഫിൽ ഇല്ലാത്ത കരസസ്യം?
    a) പ്ലാശ്
    b) കുമിൾ
    c)തുളസി
    d) പേര
    Correct Answer: Option B, കുമിൾ
    Explanation
    വർഷകാലങ്ങളിൽ പറമ്പുകളിലോ,ഉണങ്ങിയ മരങ്ങളുടെയോ മറ്റോ മുകളിലോ സാധാരണ കണ്ടുവരുന്ന മൃദുവായതും, വീർത്തതുമായ ഒരിനം ഫംഗസാണ്‌ കൂൺ . സസ്യങ്ങളോട് സാമ്യമുണ്ടെങ്കിലും ഹരിതകം ഇല്ലാത്തതിനാൽ സസ്യങ്ങളായി കൂണിനെ കണക്കാക്കാറില്ല. ചപ്പുചറുകൾ കൂടിക്കിടക്കുന്ന സ്ഥലങ്ങളിലും ദ്രവിച്ച തടികൾ കിടക്കുന്ന സ്ഥലങ്ങൾ ചതുപ്പ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കാണാൻ സാധിക്കുന്ന കുടയുടെ ആകൃതിയിൽ വളരുന്ന പൂപ്പൽ ആണിത്
    Source:Wikipedia
  15. കോശങ്ങളെ ആദ്യമായി കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
    a) വില്യം ഹാർവി
    b) റുഡോൾഫ് വിർച്ചോ
    c) റോബർട്ട് ബ്രൗൺ
    d) റോബർട്ട് ഹുക്ക്
    Correct Answer: Option D, റോബർട്ട് ഹുക്ക്
    Explanation
    ഇംഗ്ലീഷുകാരനായ പ്രകൃതി തത്ത്വജ്ഞാനിയും ശിൽപിയും സസ്യകോശമുൾപ്പെടെ നിരവധി കണ്ടുപിടിത്തങ്ങൾ നടത്തിയ ഒരു ശാസ്ത്രപ്രതിഭയുമായിരുന്നു റോബർട്ട് ഹുക്ക്. 1665 ൽ റോബർട്ട് ഹുക്ക് തന്റെ പുസ്തകമായ മൈക്രോഗ്രാഫിയ പ്രസിദ്ധീകരിച്ചു. മൈക്രോസ്കോപ്, ടെലിസ്കോപ് എന്നിവയിൽക്കൂടിയുള്ള തന്റെ നിരീക്ഷണങ്ങളും ജീവശാസ്ത്രത്തിലെ കണ്ടെത്തലുകളുമാണ് ഇതിൽ വിശദീകരിച്ചത്. കോശങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് Cell എന്ന പദം ആദ്യമായി ഈ ഗ്രന്ഥത്തിലാണ് ഉപയോഗിച്ചത്
    Source: Wikipedia
  16. ലോകത്തിലെ ഏറ്റവും വലിയ വജ്രം?
    a) കുള്ളിനൻ
    b) പരൽ
    c) ലെസെഡി ലാ റോണാ
    d) ഹോപ്പ്
    Correct Answer: Option A, കുള്ളിനൻ
    Explanation
    1905 ജനുവരി 26-ന് ദക്ഷിണാഫ്രിക്കയിലെ കുള്ളിനനിലെ പ്രീമിയർ നമ്പർ 2 വജ്ര ഖനിയിൽ നിന്നു കണ്ടെത്തിയ 3,106.75 കാരറ്റ് (621.35 ഗ്രാം) ഭാരമുള്ളതും ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും ഗുണമേന്മയുള്ളതുമായ പരുക്കൻ വജ്രമാണ് കുള്ളിനൻ വജ്രം. ഈ വജ്രത്തിന് ഖനിയുടെ ചെയർമാനായിരുന്ന തോമസ് കുള്ളിനൻ്റെ പേര് നൽകുകയുണ്ടായി
    Source: wikipedia
  17. ഓസ്ട്രേലിയയിൽ മാത്രം കാണുന്ന പക്ഷി?
    a) മൂങ്ങ
    b) റോക്ക് പാരറ്റ്
    c) ഒട്ടകപക്ഷി
    d) എമു
    Correct Answer: Option D,എമു
    Explanation
    ഒട്ടകപ്പക്ഷിയുടെ ratite ആപേക്ഷികമായി ജീവിച്ചിരിക്കുന്ന രണ്ടാമത്തെ ഏറ്റവും ഉയരമുള്ള പക്ഷിയാണ് . ഓസ്‌ട്രേലിയയിൽ മാത്രം കാണപ്പെടുന്ന ഇത് ഏറ്റവും വലിയ പ്രാദേശിക പക്ഷിയും ഡ്രോമിയസ് ജനുസ്സിലെ ഏക അംഗവുമാണ് . എമുവിന്റെ ശ്രേണി ഓസ്‌ട്രേലിയയുടെ ഭൂരിഭാഗം ഭൂപ്രദേശങ്ങളും ഉൾക്കൊള്ളുന്നു, എന്നാൽ ടാസ്മാനിയൻ , കംഗാരു ദ്വീപ് , കിംഗ് ഐലൻഡ് എന്നീ ഉപജാതികൾ 1788 -ൽ ഓസ്‌ട്രേലിയയിലെ യൂറോപ്യൻ കുടിയേറ്റത്തിനുശേഷം വംശനാശം സംഭവിച്ചു .
    Source: wikipedia
  18. ശരീരത്തിലെ രാസപ്രവർത്തനത്തെ നിയന്ത്രിക്കുന്ന രാസവസ്തുക്കൾ?
    a) പ്രോട്ടീനുകൾ
    b) മിനറലുകൾ
    c) എൻസൈമുകൾ
    d) വിറ്റമിനുകൾ
    Correct Answer: Option C, എൻസൈമുകൾ
    Explanation
    ജീവികളുടെ ശരീരത്തിലുള്ള ഉൽ‌പ്രേരകങ്ങളെയാണ്‌ രാസാഗ്നികൾ (ഇംഗ്ലീഷ്:Enzyme) എന്നു പറയുന്നത്. രാസപ്രവർതനങ്ങളിൽ അവയുടെ വേഗത കൂട്ടുകയോ കുറക്കുകയോ ചെയ്യുകയും രാസമാറ്റത്തിനു വിധേയമാവാതിരിക്കുകയും ചെയ്യുന്ന രാസവസ്തുക്കളെയാണു ഉത്പ്രേരകങ്ങളെന്നു പറയുന്നത്. ദഹനം, കോശശ്വസനം, മാംസ്യസംശ്ലേഷണം മുതലായ ശരീരത്തിലെ എല്ലാ രാസപ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് ഇത്തരം രാസാഗ്നികളാണ്‌
    Source: wikipedia
  19. കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്‌പീക്കർ ?
    a) മുഹമ്മദ് കോയ
    b) അവുക്കാദർകുട്ടിനഹോ
    c) പി ടി ചാക്കോ
    d) കെ ഒ ആയിഷ ബീവി
    Correct Answer: Option D, കെ ഒ ആയിഷ ബീവി
    Explanation
    കെ. ഒ. ആയിഷാ ബീവി (25 ഒക്ടോബർ 1926 – 28 ഒക്ടോബർ 2005),ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രീയക്കാരിയായിരുന്നു. കേരള നിയമസഭയുടെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു അവർ (6 മെയ് 1957 – 31 ജൂലൈ 1959).[ആധുനിക കേരളത്തിൽ പൊതു പ്രശസ്തിയിലേക്ക് ഉയർന്ന ആദ്യ മുസ്ലീം സ്ത്രീയാണ് ആയിഷ ബീവി . മാപ്പിള സ്ത്രീകളുടെ മുന്നോട്ടുള്ള പുരോഗതിക്ക് വേണ്ടിയുള്ള ആക്രമണോത്സുകമായ വക്താവായിരുന്നു അവർ. വനിതാ സമാജങ്ങളുടെ (മഹിളാ സമാജം) പയനിയർ ഓർഗനൈസർ കൂടിയായിരുന്നു അവർ.
    Source: wikipedia
  20. കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്ന കായൽ?
    a) വേമ്പനാട്ട് കായൽ
    b) കൊട്ടക്കായൽ
    c) അഷ്ടമുടിക്കായൽ
    d) പരവൂർ കായൽ
    Correct Answer: Option A, വേമ്പനാട്ട് കായൽ
    Explanation
    കേരളത്തിലെ ഏറ്റവും വലിയ കായലും, ഭാരതത്തിലെ ഏറ്റവും നീളം കൂടിയ തടാകവുമാണ് വേമ്പനാട് കായൽ. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന വേമ്പനാടിന്റെ വിസ്തീർണം 1512 ച.കി.മി. ആണ്. 14 കി.മി.ആണ് ഏറ്റവും കൂടിയ വീതി. അച്ചൻകോവിലാർ, മണിമലയാർ, മീനച്ചിലാർ , മൂവാറ്റുപുഴയാർ , പമ്പാനദി, പെരിയാർ തുടങ്ങിയ നദികൾ ഈ കായലിൽ ഒഴുകി എത്തുന്നു. പാതിരാമണൽ, പള്ളിപ്പുറം, പെരുമ്പളം തുടങ്ങിയ ദ്വീപുകൾ വേമ്പനാട് കായലിലാണ്. വേമ്പനാട്ടുകായൽ അറബിക്കടലുമായി ചേരുന്ന പ്രദേശത്താണ് കൊച്ചി തുറമുഖം.
    Source: wikipedia

Loading