Kerala PSC Question Bank | Previous Questions | 012
by Admin
No Comments
ഏറ്റവും കൂടുതൽ കുരുമുളക് ഉല്പാദിപ്പിക്കുന്ന ജില്ല?
a) പാലക്കാട്
b) എറണാകുളം
c) കൊല്ലം
d) ഇടുക്കി
Correct Answer: Option D, ഇടുക്കി
Explanation
സുഗന്ധദ്രവ്യങ്ങളുടെ ജില്ലയായാണ് ഇടുക്കി അറിയപ്പെടുന്നത്.
ഇവിടുത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും തോട്ടവിളകൾക്ക് ഏറ്റവും അനുയോജ്യമാണ്.
തേയില, കാപ്പി, റബ്ബറ്, തെങ്ങ്, ഏലം, കുരുമുളക് എന്നിവയാണ് പ്രധാന വിളകൾ.
കാർഷികോൽപ്പാദനത്തിന്റെ കാര്യത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് ഇടുക്കി ജില്ല.
ചെറുകിടകർഷകരാണ് കൂടുതലെങ്കിലും തേയില, ഏലം മുതലായ തോട്ടങ്ങൾ നടത്തുന്നത് വൻകിട കാർഷിക കമ്പനികളാണ്.
Source: wikipedia
സർദാർ കെ എം പണിക്കരുടെ മുഴുവൻ പേര് ?
a) പി കൃഷ്ണപിള്ള
b) കാവാലം മാധവപ്പണിക്കർ
c) വി പി മേനോൻ
d) കെ കേളപ്പൻ
Correct Answer: Option B, കാവാലം മാധവപ്പണിക്കർ
Explanation
പ്രമുഖ സാഹിത്യകാരനും നയതന്ത്രജ്ഞനും വിദ്യാഭ്യാസവിദഗ്ധനും പത്രപ്രവർത്തകനും ചരിത്രകാരനുമായിരുന്നു സർദാർ കെ എം പണിക്കർ.
1895 ജൂൺ മൂന്നിന് കുട്ടനാട്ടിലെ കാവാലത്താണ് ജനനം.
1933 – 48 കാലത്ത് പഴയ പാട്യാലയിൽ മന്ത്രിയും ബിക്കാനീറിൽ മന്ത്രിയും പ്രധാനമന്ത്രിയും ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കാവാലം മാധവപ്പണിക്കർ എന്ന കെ.എം.പണിക്കരാണ് ആദ്യമായി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട മലയാളി.
ജമ്മു – കാശ്മീർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്നിട്ടുണ്ട്.
ചൈനയിലും ഫ്രാൻസിലും ഈജിപ്തിലും 1948 – 59 കാലത്ത് സ്ഥാനപതിയായിരുന്നു.
Source:wikiwand
ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?
a) പുലിഝട് തടാക०
b) ചിൽക്ക തടാക०
c) കനിഐരി തടാകം
d) മുച്ചലിന്ദ തടാകം
Correct Answer: Option B, ചിൽക്ക തടാക०
Explanation
ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്ത് കിഴക്ക് തീരത്ത് ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള ലവണജല തടാകമാണ് ചിൽക്ക തടാകം.
പുരി, ഖുർദ, ഖഞ്ജാം എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ തടാകം ദയ നദിയുടെ പതനപ്രദേശം കൂടിയാണ്.
വലിപ്പത്തിൽ ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേയും ലഗൂൺ ആണിത്.
മൺസൂൺ കാലത്തും വേനൽക്കാലത്തും ഇതിന്റെ വിസ്തീർണ്ണം വ്യത്യസ്തപ്പെട്ടിരിക്കും.
ശരാശരി 1100 ചതുരശ്ര കിലോമീറ്റർ ആണിതിന്റെ വിസ്തീർണ്ണം
Source:PSC Wikipedia
ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി ?
a) അറ്റക്കാമ മരുഭൂമി
b) ഥാർ മരുഭൂമി
c) സൊണോറന്‍ മരുഭൂമി
d) നെഗേവ് മരുഭൂമി
Correct Answer: Option B, ഥാർ മരുഭൂമി
Explanation
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തു കിടക്കുന്ന വിശാലമായ വരണ്ട ഭൂമേഖലയാണ് ഥാർ മരുഭൂമി .
ഗ്രേറ്റ് ഇന്ത്യൻ ഡിസർട്ട് എന്നും അറിയപ്പെടുന്നു.
രണ്ടു ലക്ഷം ചതുരശ്രകിലോമീറ്ററിലധികം വിസ്തൃതിയുള്ള ഈ മരുഭൂമി വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ലോകത്തിൽ 18-ആം സ്ഥാനത്താണ്.
Source:Wikipedia
ഇന്ത്യയിലെ ഏറ്റവും വലിയ പരവ്വതനിര?
a) ബർഫു ധുര
b) നന്ദ കോട്ട്
c) മുല്ലയനഗിരി
d) ആരവല്ലി
Correct Answer: Option D, ആരവല്ലി
Explanation
ഡൽഹി അതിർത്തിക്കു തെക്കുപടിഞ്ഞാറുനിന്നു തുടങ്ങി ഹരിയാനയും രാജസ്ഥാനും കടന്ന് കിഴക്കൻ ഗുജറാത്ത് വരെ 700 കി.മീ നീളത്തിൽ ആരവല്ലി സ്ഥിതിചെയ്യുന്നു.
സിന്ധു ഗംഗാ നദീവ്യവസ്ഥകളെ വേർതിരിക്കുന്ന വാട്ടർഷെഡ് ആയും ആരവല്ലി വർത്തിക്കുന്നു.
രാജസ്ഥാനെ കിഴക്കും പടിഞ്ഞാറുമായി ആരവല്ലി വിഭജിക്കുന്നു. വടക്കുപടിഞ്ഞാറ് ഭാഗം മരുപ്രദേശമാണ്.
മൗണ്ട് അബുവിലെ ഗുരു ശിഖർ (1722 മീ) ആണ് ആരവല്ലി പർവതനിരയിലെ ഏറ്റവും ഉയർന്ന കൊടുമുടി.
ലോകത്തിലെ ഏറ്റവും പ്രാചീനമായ പർവതനിരകളിൽ ഒന്നാണ് ആരവല്ലി.
Source: Wikipedia
ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ?
a) ജമ്മു- കാശ്മീർ
b) ഭൂട്ടാൻ
c) മിസോറാം
d) രാജസ്ഥാൻ
Correct Answer: Option A, ജമ്മു- കാശ്മീർ
Explanation
ജമ്മു-കശ്മീർ ഇന്ത്യയുടെ വടക്കേ അതിർത്തിയിൽ ഹിമാലയൻ പർവതനിരകളിലും താഴ്വാരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു കേന്ദ്രഭരണ പ്രദേശമാണ് .
തെക്ക് ഹിമാചൽപ്രദേശ്, പടിഞ്ഞാറ് പാകിസ്താൻ, വടക്ക് ചൈന കിഴക്ക് ലഡാക്ക് എന്നിവയാണ് ജമ്മു-കാശ്മീരിന്റെ അതിർത്തികൾ.
ജമ്മു, കശ്മീർ, എന്നിങ്ങനെ രണ്ടു പ്രദേശങ്ങളുടെ സഞ്ചയമാണീ പ്രദേശം.
വേനൽക്കാലത്ത് ശ്രീനഗറും മഞ്ഞുകാലത്ത് ജമ്മുവുമാണ് തലസ്ഥാനം.
Source: wikipedia
ആഫ്രിക്ക യൂറോപ്പ് എന്നിവയെ വേർതിരിക്കുന്ന കടലിടുക്ക് ഏതു ?
a) പിയേഴ്‌സ് കനാൽ
b) സൂയസ് കനാൽ
c) ഇസ്താംബൂൾ കടലിടുക്ക്
d) ജിബ്രാൾട്ടർ കടലിടുക്ക്
Correct Answer: Option D,ജിബ്രാൾട്ടർ കടലിടുക്ക്
Explanation
സ്‌പെയിനിലെ പോയിന്റ് മാരോക്വിക്കും മൊറോക്കോയിലെ പോയിന്റ് സിയേഴ്‌സിനും ഇടയിലുള്ള കടലിടുക്കിലെ ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് 13 കിലോമീറ്റർ (8.1 മൈൽ; 7.0 നോട്ടിക്കൽ മൈൽ) സമുദ്രത്താൽ രണ്ട് ഭൂഖണ്ഡങ്ങളെയും വേർതിരിക്കുന്നു.
എല്ലാ ദിവസവും 35 മിനിറ്റിനുള്ളിൽ രണ്ട് ഭൂഖണ്ഡങ്ങൾക്കിടയിൽ ഫെറികൾ കടന്നുപോകുന്നു.
കടലിടുക്കിന്റെ വടക്ക് ഭാഗത്ത് സ്പെയിനും ജിബ്രാൾട്ടറും (ഐബീരിയൻ പെനിൻസുലയിലെ ഒരു ബ്രിട്ടീഷ് വിദേശ പ്രദേശം), തെക്ക് ഭാഗത്ത് മൊറോക്കോയും സ്യൂട്ടയും (വടക്കൻ ആഫ്രിക്കയിലെ ഒരു സ്പാനിഷ് സ്വയംഭരണ നഗരം) ഉണ്ട്.
അതിന്റെ അതിരുകൾ പുരാതനകാലത്ത് ഹെർക്കുലീസിന്റെ തൂണുകൾ എന്നാണ് അറിയപ്പെട്ടിരുന്നത്.
Source: wikipedia
ആൽപ്സ് പർവതനിര ഏതു ഭൂഖണ്ഡത്തിൽ ആണ് ?
a) ഏഷ്യ
b) ആഫ്രിക്ക
c) യൂറോപ്പ്
d) ഓസ്ട്രേലിയ
Correct Answer: Option C, യൂറോപ്പ്
Explanation
യൂറോപ്പിലെ ഏറ്റവും വലിയ പർവതനിരയാണ് ആൽപ്സ്.
1200 കിലോമീറ്റർ നീളത്തിൽ ഓസ്ട്രിയ, സ്ലൊവേന്യ, ഇറ്റലി, സ്വിറ്റ്സർലന്റ്, ലിച്ചെൻസ്റ്റെയ്ൻ, ജർമനി, ഫ്രാൻസ്, മൊണാക്കോ എന്നീ എട്ടു രാജ്യങ്ങളിലായി ഇത് വ്യാപിച്ചു കിടക്കുന്നു.
പ്രധാനമായും കിഴക്കൻ ആൽപ്സ്, പടിഞ്ഞാറൻ ആൽപ്സ് എന്നിങ്ങനെ ഇതിനെ വിഭാഗീകരിച്ചിരിക്കുന്നു.
Source: wikipedia
അമേരിക്ക,കാനഡ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം ഏതു ?
a) വിക്ടോറിയ
b) ഏഞ്ചൽ
c) വെർജീനിയ
d) നയാഗ്ര
Correct Answer: Option D, നയാഗ്ര
Explanation
കാനഡയിലെ ഒന്റാറിയോ പ്രവിശ്യയ്ക്കും യുണൈറ്റഡ് സ്റ്റേറ്റ്സിലെ ന്യൂയോർക്ക് സംസ്ഥാനത്തിനും ഇടയിലുള്ള അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന നയാഗ്ര ഗോർജിന്റെ തെക്കേ അറ്റത്തുള്ള മൂന്ന് വെള്ളച്ചാട്ടങ്ങളുടെ ഒരു കൂട്ടമാണ് നയാഗ്ര വെള്ളച്ചാട്ടം.
മൂന്നെണ്ണത്തിൽ ഏറ്റവും വലുത് ഇരുരാജ്യങ്ങളുടെയും അന്താരാഷ്‌ട്ര അതിർത്തിയിലൂടെ കടന്നുപോകുന്ന ഹോഴ്‌സ്‌ഷൂ വെള്ളച്ചാട്ടമാണ്.
Source: wikipedia
ആദ്യത്തെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കൃതി ഏതു ?
a) ഉമ്മാച്ചു
b) ഒരു തെരുവിന്റെ കഥ
c) നാലുകെട്ട്
d) നിഴൽപ്പാടുകൾ
Correct Answer: Option A, ഉമ്മാച്ചു
Explanation
ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന പി.സി. കുട്ടികൃഷ്ണൻ രചിച്ച നോവലാണ് ഉമ്മാച്ചു.
1958-ൽ ആദ്യത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
ആയിരത്തി തൊള്ളായിരത്തി അൻപത്തിനാല് ഡിസംബർ മാസത്തിലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകരിച്ചത്.
പ്രശസ്ത കഥാകാരൻ എൻ പി മുഹമ്മദിന്റെ ആമുഖ പഠനത്തോടെ കെ ആർ ബ്രദേർസ് കോഴിക്കോട് പ്രസാധകർ ആണ് പ്രസിദ്ധീകരിച്ചത്.
1991 ഒക്ടോബർ മുതൽ ഉമ്മാച്ചു ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്നു.
Source: wikipedia
ഏതു ചിത്രത്തിന് ആണ് ഒ ൻ വി കുറുപ്പിന് മികച്ച ഗാന രചയിതാവിനുള്ള ദേശിയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് ?
a) നഖക്ഷതങ്ങൾ
b) ആദാമിന്റെ വാരിയെല്ല്
c) അക്ഷരങ്ങൾ
d) വൈശാലി
Correct Answer: Option D, വൈശാലി
Explanation
എം.ടി. വാസുദേവൻനായരുടെ തിരക്കഥയെ അടിസ്ഥാനമാക്കി ഭരതൻ സംവിധാനം ചെയ്ത ചലച്ചിത്രമാണ് വൈശാലി.
1988-ൽ പുറത്തിറങ്ങിയ ഈ ചിത്രം പുരാണകഥ അവതരിപ്പിക്കുന്ന ഏക ഭരതൻ ചിത്രമാണ്.
മികച്ച ഗാന രചയിതാവിനുള്ള ദേശിയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് ഒ ൻ വി കുറുപ്പിന് ആണ്.
Source: wikipedia
1962 ൽ ‘ക്യാമ്പ്‌ബെല്ലിന്റെ സൂപ്പ് ക്യാനുകൾ’ സൃഷ്ടിച്ച കലാകാരൻ?
a) ഹെൻറി മൂർ
b) ആൻഡി വാർഹോൾ
c) ഡാമിയൻ ഹർസ്റ്റ്
d) ജോസഫ് പ്രീസ്റ്റ്ലി
Correct Answer: Option B, ആൻഡി വാർഹോൾ
Explanation
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ പോപ് ആർട്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട ആർട്ടിസ്റ്റായി ആൻഡി വാർലോൾ.
കാംപ്ബെൽ സൂപ്പ് ക്യാനുകളിൽ പെയിന്റിംഗുകൾക്ക് ഏറെ ഓർമ്മയുണ്ടെങ്കിലും, അദ്ദേഹം വാണിജ്യ സിനിമകൾക്കും ചലച്ചിത്രങ്ങൾക്കുമൊപ്പം നൂറുകണക്കിന് കൃതികൾ സൃഷ്ടിച്ചു.
Source:wikiwand
കേരളത്തിൽ മഹാശിലാ സ്മാരകങ്ങൾ കണ്ടെത്തിയ ആനക്കര ഏതു ജില്ലയിൽ ആണ് ?
a) തൃശൂർ
b) പാലക്കാട്
c) ഇടുക്കി
d) വയനാട്
Correct Answer: Option B, പാലക്കാട്
Explanation
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ തൃത്താല ബ്ളോക്കിൽ ആനക്കര ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആനക്കര.
കേരളത്തിലെ അറിയപ്പെടുന്ന ഒരു കലാഗ്രാമം എന്ന ഖ്യാതിയും ഈ ഗ്രാമത്തിനുണ്ട്.കേരളത്തിലും ദേശീയതലത്തിലും പ്രസിദ്ധരായ ഒട്ടേറെ സാഹിത്യ-കലാ രംഗത്തെ പ്രമുഖരുടെ നാട് എന്ന നിലയിലാണ് ഈ ശ്രദ്ധേയത. സാഹിത്യഭൂപടത്തിലും സ്വാതന്ത്ര്യസമരത്തിലും ഈ നാട് ഇടം നേടിയിട്ടുണ്ട്.
കേരള ലളിത കലാ അക്കാദമിക്ക് കലാഗ്രാമം എന്ന പദ്ധതി ആരംഭിക്കാനിരിക്കുന്നത് ആനക്കരയിലാണ്.
ആനക്കര കാങ്കപ്പുഴ കാറ്റാടി കടവിൽ സർക്കാറിൻെറ അഞ്ചേക്കർ ഭൂമിയാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്.
Source:PSC Wikipedia
ആരുടെ അധ്യക്ഷതയിൽ ആണ് കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപീകരിച്ചത് ?
a) പട്ടം താണുപിള്ള
b) വി. ആർ. കൃഷ്ണനെഴുത്തച്ഛൻ
c) ശക്തൻ തമ്പുരാൻ
d) വീര കേരളവർമ
Correct Answer: Option B, വി. ആർ. കൃഷ്ണനെഴുത്തച്ഛൻ
Explanation
ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ ചരിത്ര ഗതിവിഗതികൾ നിയന്ത്രിച്ച പല രാഷ്ട്രീയ സാമൂഹ്യപ്രസ്ഥാനങ്ങളുടേയും നടുനായകത്വം വഹിച്ച മഹദ്‌വ്യക്തിയായിരുന്നു വി. ആർ. കൃഷ്ണനെഴുത്തച്ഛൻ.
ഗാന്ധിയൻ, കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ സ്ഥാപകനേതാക്കളിലൊരാൾ, കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്റെ മുന്നണിപ്രവർത്തകൻ എന്നീ നിലകളിലും കൃഷി, വ്യവസായം, സാമൂഹ്യക്ഷേമപദ്ധതികൾ തുടങ്ങിയ രംഗങ്ങളിലെ സജീവനായകൻ എന്ന നിലയിലും അദ്ദേഹം സ്വന്തന്ത്ര്യപൂർവ്വകേരളത്തിന്റെയും സ്വാതന്ത്ര്യാനന്തരകേരളത്തിന്റേയും നയപരിപാടികളിൽ ഗണ്യമായ പങ്കു വഹിച്ചു.
Source:Wikiwand
ഹോർത്തൂസ് മലബാറിക്കസ് ആദ്യമായി പ്രസിദ്ധികരിച്ചത് ഏതു ഭാഷയിൽ ആണ്?
a) ജർമൻ
b) ഇംഗ്ലീഷ്
c) മലയാളം
d) ലാറ്റിൻ
Correct Answer: Option D, ലാറ്റിൻ
Explanation
കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഹോർത്തൂസ് മലബാറിക്കൂസ് (‘മലബാറിന്റെ ഉദ്യാനം’ എന്നർഥം).
കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് ആണ് ഹോർത്തൂസ് തയ്യാറാക്കിയത്.
Source: Wikipedia
നൈനിതാൾ സുഖവാസ കേന്ദ്രം ഏതു സംസ്ഥാനത്തു ആണ് ?
a) ഉത്തരാഖണ്ഡ്
b) ഉത്തർപ്രദേശ്
c) ജമ്മു കാശ്മീർ
d) ഹിമാചൽ പ്രദേശ്
Correct Answer: Option A, ഉത്തരാഖണ്ഡ്
Explanation
ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് നൈനിതാൾ.
സമുദ്രോപരിതലത്തിൽ നിന്നും ഏകദേശം 6350 അടി ഉയരത്തിലാണ് നൈനിതാൾ സ്ഥിതി ചെയ്യുന്നത്.
കുമയോൺ താഴ്വരയിലെ ഒരു സ്ഥലമാണ് നൈനിതാൾ.
Source: wikipedia
2016 ൽ വീശിയടിച്ച വർധ ചുഴലിക്കാറ്റിനു ആ പേര് നൽകിയ രാജ്യം ഏത് ?
a) ബംഗ്ലാദേശ്
b) ഇന്ത്യ
c) മ്യാൻമർ
d) പാകിസ്ഥാൻ
Correct Answer: Option D,പാകിസ്ഥാൻ
Explanation
ബംഗാള്‍ ഉള്‍ക്കടലിലാണ് വര്‍ധ ചുഴലിക്കാറ്റ് രൂപമെടുത്തത്.
പാകിസ്ഥാനാണ് ഈ ചുഴലിക്കാറ്റിന് വര്‍ധ എന്ന പേരു നല്‍കിയത്.
അറബിയിലും ഉറുദുവിലും വര്‍ധ എന്നാല്‍ റോസാ പുഷ്പം എന്നാണ് അര്‍ത്ഥം വരുന്നത്.
Source: wikipedia
വില്ലുവണ്ടി യാത്ര സമരം നടത്തിയ സാമൂഹ്യ പരിഷ്‌കർത്താവ് ?
a) ചട്ടമ്പി സ്വാമികൾ
b) പണ്ഡിറ്റ് കറുപ്പൻ
c) അയ്യങ്കാളി
d) കുമാര ഗുരുദേവൻ
Correct Answer: Option C, അയ്യങ്കാളി
Explanation
ഉയർന്ന ജാതിക്കാർ താഴ്ന്നവരോട് കാണിക്കുന്ന അനീതിക്കെതിരായ ശക്തമായ പ്രതികരണമായിരുന്നു വില്ലുവണ്ടി സമരം.
അയിത്തജാതിക്കാർക്കുവേണ്ടി അതിശക്തമായി പൊരുതിയ ആ സാമൂഹ്യപരിഷ്കർത്താവാണ് അയ്യൻകാളി.
വില്ലുവണ്ടിയിൽ യാത്രചെയ്യാൻ അക്കാലത്ത് പിന്നാക്കവിഭാഗക്കാർക്ക് അനുവാദമില്ലായിരുന്നു.
ആ വിലക്കിനെ നിഷേധിച്ചുകൊണ്ടാണ് അയ്യങ്കാളി വെങ്ങാനൂരിൽ നിന്ന് തിരുവനന്തപുരം വരെ വില്ലുവണ്ടിയിൽ യാത്ര ചെയ്തത്.
സവർണാധിപത്യത്തിനേറ്റ കനത്ത പ്രഹരമായിരുന്നു 1893 ൽ അദ്ദേഹം നടത്തിയ ‘വില്ലുവണ്ടി യാത്ര’.
Source: wikipedia
കർണാടകയിൽ രൂപംകൊണ്ട വീരശൈവ പ്രസാധനത്തിൻ്റെ നേതാവ് ?
a) രാമാനുജം
b) മീരാഭായി
c) സൂർദാസ്
d) ബസവേശ്വരൻ
Correct Answer: Option D, ബസവേശ്വരൻ
Explanation
വീരശൈവരുടെ പ്രധാന ആചാര്യനായിരുന്നു പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബസവേശ്വരൻ .
ഒരു സാമൂഹ്യ പരിഷ്കർത്താവും, കവിയും, ദാർശനികനുമായിരുന്ന അദ്ദേഹം സമൂഹത്തിൽ നിലവിലിരുന്ന വർണ്ണധർമ്മാശ്രമത്തിനെതിരെ തന്റെ തൂലിക ചലിപ്പിക്കുകയും അതിലൂടെ ഒരു ജാതിരഹിത സമൂഹം കെട്ടിപ്പടുക്കുവാൻ ഉദ്യമിക്കുകയും ചെയ്തു.
Source: wikipedia
ചൈൽഡ് ലൈൻ സ്ഥാപിതമായ വർഷം ?
a) 1996
b) 1997
c) 1998
d) 2000
Correct Answer: Option A, 1996
Explanation
കുട്ടികളുടെ സംരക്ഷണത്തിനായുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് ചൈല്‍ഡ്ലൈന്‍.
മുംബൈ ആസ്ഥാനമായ റ്റാറ്റാ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിന്‍റെ സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിന്‍റെ പ്രോജക്ടായിട്ടാണ് ചൈല്‍ഡ് ലൈനിന്‍റെ ആരംഭം.
കുട്ടികള്‍ക്ക് പ്രയോജനപ്രദമാണ് എന്ന് മനസ്സിലാക്കിയതിനുശേഷം കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം ഏറ്റെടുക്കുകയും പിന്നീട് വനിതാ ശിശുവികസന മന്ത്രാലയത്തിന്‍റെ കീഴില്‍ ചൈല്‍ഡ്ലൈന്‍ ഇന്‍ഡ്യ ഫൗണ്ടേഷന്‍റെ നേതൃത്വത്തിലാണ് ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്‍റെ പ്രവര്‍ത്തനം.
Source: wikipedia
തെറ്റുകൾ കണ്ടെത്തിയാൽ ദയവായി കമന്റ് ചെയ്യുമല്ലോ !! പഠനത്തിന് എല്ലാവിധ ആശംസകളും