Kerala PSC Question Bank | Previous Questions | 013
by Admin
No Comments
മനുഷ്യാവകാശത്തെ സംബന്ധിക്കുന്ന ആദ്യത്തെ ആഗോള രേഖ ഏത് ?
a) യു എൻ ചാർട്ടർ
b) മനുഷ്യാവകാശ പ്രഖ്യാപനം
c) ബിൽ ഓഫ് റൈറ്റ്സ്
d) മാഗ്നാകാർട്ട
Correct Answer: Option D, മാഗ്നാകാർട്ട
Explanation
പതിമൂന്നാം നൂറ്റാണ്ടിൽ ഇറങ്ങിയ ഒരു ഇംഗ്ലീഷ് നിയമസംഹിത ആണ് ഇത് .
1215ജൂൺ 15 ൽ രചിക്കപ്പെട്ട ഈ സംഹിതക്ക് മാഗ്നകാർട്ട ലിബർറ്റേറ്റം (സ്വാതന്ത്ര്യത്തിന്റെ വലിയ ഉടമ്പടി) എന്നും പേരുണ്ട്.
ലാറ്റിൻ ഭാഷയിലെഴുതപ്പെട്ടിട്ടുള്ള ഈ ഉടമ്പടി ലാറ്റിൻ പേരിൽ അറിയപ്പെടുന്നു.
ഇംഗ്ലീഷ് ഭാഷയിലുള്ള ഇതിന്റെ പരിഭാഷയാണ് ഗ്രേറ്റർ ചാർട്ടർ(greater charter).
Source: wikipedia
കേന്ദ്ര വിവരാവകാശ കമ്മീഷൻ്റെ ആദ്യത്തെ ചെയർപേഴ്സൺ ?
a) എ എൻ തിവാരി
b) വജാഹത് ഹബീബുള്ള
c) സുഷമസിങ്
d) ദീപക് സന്ധു
Correct Answer: Option B, വജാഹത് ഹബീബുള്ള
Explanation
ദേശീയ ന്യൂനപക്ഷ കമ്മിഷന്റെ അധ്യക്ഷനായിരുന്നു വജാഹത്ത് ഹബീബുള്ള. ഇതിനുമുമ്പ്, അദ്ദേഹം ഇന്ത്യയുടെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ സ്ഥാനം വഹിച്ചു.
1968 മുതൽ 2005 ഓഗസ്റ്റിൽ വിരമിക്കുന്നതുവരെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥനായിരുന്നു.
Source:wikipedia
ആധാർ തുടങ്ങിയത് ഏതു സംസ്ഥാനത്തു നിന്നാണ് ?
a) ഉത്തർപ്രദേശ്
b) മഹാരാഷ്ട്ര
c) ഗുജറാത്ത്
d) ഹരിയാന
Correct Answer: Option B, മഹാരാഷ്ട്ര
Explanation
2009 ഓഗസ്റ്റിലാണ് ഇൻഫോസിസിസ് കമ്പനിയുടെ മുൻ ചെയർമാനായിരുന്ന നന്ദൻ നിലേക്കനിയുടെ നേതൃത്ത്വത്തിൽ യു ഐ ഡി അതോറിറ്റി പ്രവർത്തിച്ച് തുടങ്ങിയത്.
2010 സെപ്തംബർ 29-ന് മഹാരാഷ്ട്രയിലെ നന്ദർബാറിലെ തെംപാലി പട്ടിക വർഗ ഗ്രാമത്തിലാണ് ആധാർ വിതരണത്തിന്റെ ഉദ്ഘാടനം നടന്നത്.
782474317884 നമ്പരുള്ള ആദ്യത്തെ ആധാർ, രജന സോണെവാനെ എന്ന ഗിരിവർഗ വനിതക്ക് നൽകി പദ്ധതിക്ക് ഇന്ത്യയിൽ തുടക്കം കുറിച്ചു.
മഹാരാഷ്ട്രയിലെ 1098 പേരുള്ള ഈ ഗ്രാമമായിരിയ്ക്കും ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം.
Source:PSC Wikipedia
അന്താരാഷ്ട്ര ഫുട്ബോളിൽ 50 ഗോൾ നേടിയ ആദ്യ ഇന്ത്യൻ താരം ?
a) ബെച്ചിങ് ബൂട്ടിയ
b) സുനിൽ ഛേത്രി
c) ഐ എം വിജയൻ
d) നേക് ചന്ദ്
Correct Answer: Option B, സുനിൽ ഛേത്രി
Explanation
ഇന്ത്യൻ പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കാരിലൊരാളും ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സി ക്ലബിന്റെ സ്‌ട്രൈക്കറുമാണ് സുനിൽ ഛേത്രി.
ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ കൂടിയാണ് ഇദ്ദേഹം.
2019 ഒക്ടോബർ 15 ന് അന്താരാഷ്ട്ര ഫുട്ബോളിൽ പരമാവധി ഗോൾ നേടിയ മികച്ച 10 ഫുട്ബോൾ താരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യക്കാരനായി ഛേത്രി മാറി.
Source:Wikiwand
മരണാനന്തര ബഹുമതിയായി ആദ്യമായി ഭാരതരത്‍ന നേടിയ വനിതാ?
a) ഇന്ദിരാഗാന്ധി
b) സരോജിനി നായിഡു
c) വിജയലക്ഷ്മി പണ്ഡിറ്റ്
d) അരുണാ ആസിഫ് അലി
Correct Answer: Option D,അരുണാ ആസിഫ് അലി
Explanation
അരുണ ആസഫ് അലി (ജൂലൈ 16, 1909, ജൂലൈ 29, 1996) ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു.
ക്വിറ്റ് ഇന്ത്യ സമരത്തിനിടയിൽ ബോംബെയിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പതാക ഉയർത്തി ശ്രദ്ധേയയായി.
1997-ൽ ഭാരതരത്നം പുരസ്കാരം ലഭിച്ചു.
Source: Wikipedia
തവിട്ട് കൽക്കരി എന്നറിയപ്പെടുന്ന ധാതുവിഭവം ?
a) ലിഗ്നൈറ്റ്
b) പീറ്റ്
c) ആന്ത്രസൈറ്റ്
d) ബിറ്റുമിൻ
Correct Answer: Option A, ലിഗ്നൈറ്റ്
Explanation
കൽക്കരിയുടെ ഏറ്റവും താണ രുപമാണ് ലിഗ്നൈറ്റ്. ബ്രൌൺ കൽക്കരി എന്നും അറിയപ്പെടുന്നു.
കറുപ്പും ബ്രൌണും നിറത്തിൽ കാണപ്പെടുന്ന ഇതിലെ കാർബണിൻറെ അളവ് 25 ശതമാനം മുതൽ 35 ശതമാനം വരെയാണ്.
ലിഗ്നൈറ്റ് രണ്ട് തരത്തിൽ കാണപ്പെടുന്നു.
സൈലോയ്ഡ് ലിഗ്നൈറ്റ് അഥവാ ഫോസിൽ വുഡ് ആണ് ആദ്യത്തേത്.
കോപാക്ട് ലിഗ്നൈറ്റ് അഥവാ പെർഫെക്ട് ലിഗ്നൈറ്റ് ആണ് രണ്ടാമത്തേത്.
Source: wikipedia
നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനം ഏത് ?
a) പീറ്റ് മണ്ണ്
b) ലാറ്ററൈറ്റ് മണ്ണ്
c) കരിമണ്ണ്
d) എക്കൽ മണ്ണ്
Correct Answer: Option D,എക്കൽ മണ്ണ്
Explanation
മഴക്കാലത്ത് വെള്ളപ്പൊക്കത്തിൽ മലയിൽനിന്നും നദികളിൽക്കൂടി ഒലിച്ചുവന്ന് കരയ്ക്ക് അടിയുന്ന മണ്ണിനെയാണ് എക്കൽ മണ്ണ് എന്ന് വിളിക്കുന്നത്.
ഫലഭൂയിഷ്ടമായ എക്കൽമണ്ണ് നദീതടങ്ങളിലും തീരപ്രദേശങ്ങളിലാണ് പ്രധാനമായി കണ്ടുവരുന്നത്.
കൃഷിക്ക് ഏറെ അനുയോജ്യമായ ഫലഭൂയിഷ്ടമായ എക്കൽ മണ്ണ്, ഇന്ത്യയിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട ഒരു മണ്ണിനമാണ്.
തൃശ്ശൂർ ജില്ലയിലെ കോൾപ്പാടങ്ങളിലും കുട്ടനാട്ടിലും ഈ മണ്ണാണ് കാണപ്പെടുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ള ഒരു ഇനമാണ് ഇത്
Source: wikipedia
ഷിന്റോ മതം പ്രധാനമായും ഏതു രാജ്യത്ത് ആണ് ഉള്ളത് ?
a) ഇംഗ്ലണ്ട്
b) ജർമനി
c) ജപ്പാൻ
d) ഇറ്റലി
Correct Answer: Option C, ജപ്പാൻ
Explanation
ജപ്പാനിൽ പരക്കെ പ്രചാരത്തിലുള്ള മതമാണ് ഷിന്റോയിസം.
രണ്ടാം ലോകമഹായുദ്ധം വരെ ജപ്പാന്റെ ദേശീയമതമായിരുന്നു ഇത്.
പ്രകൃതിയിലെ ജീവജാലങ്ങളെ ആരാധിയ്ക്കുന്നവരാണ് ഷിന്റോ വിശ്വാസികൾ.
അവരുടെ പ്രധാന ദൈവം ‘കാമി’ എന്നറിയപ്പെടുന്നു.
എല്ലാജീവികളിലും അടങ്ങിയിരിയ്ക്കുന്ന ആത്മീയസത്തയാണ് കാമി എന്നാണ് ഈ മതസ്ഥരുടെ വിശ്വാസം.
Source: wikipedia
ഏറ്റവും അധികകാലം തമിഴ്നാട് ഭരിച്ച മുഖ്യമന്ത്രി ആര്?
a) സ്റ്റാലിൻ
b) ജയലളിത
c) ഒ. പനീർശെൽവം
d) എം കരുണാനിധി
Correct Answer: Option D, എം കരുണാനിധി
Explanation
എം. കരുണാനിധി (3 ജൂൺ 1924 – 7 ഓഗസ്റ്റ് 2018) തമിഴ്‌നാട് സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയും, ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയുടെ നേതാവുമായിരുന്നു.
1969-ൽ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി.എൻ. അണ്ണാദുരൈ അന്തരിച്ചതിനെ തുടർന്നാണ് കരുണാനിധി പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്.
അഞ്ച് തവണ തമിഴ്‌നാട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുള്ള ഇദ്ദേഹം ഓരോ തവണയും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് ഭൂരിപക്ഷമാണ് നേടിയിരുന്നത്.
Source: wikipedia
ഫ്രെനോളജി എന്തിൻ്റെ പഠനശാഖ ആണ് ?
a) തലച്ചോറ്
b) കിഡ്നി
c) ശ്വാസകോശം
d) കണ്ണ്
Correct Answer: Option A, തലച്ചോറ്
Explanation
ഫ്രെനോളജി (പുരാതന ഗ്രീക്കിൽ നിന്ന് ‘മനസ്സ്’, കൂടാതെ ‘അറിവ്’ മാനസിക സ്വഭാവവിശേഷങ്ങൾ പ്രവചിക്കുന്നതിനായി തലയോട്ടിയിലെ മുഴകൾ അളക്കുന്നത് ഉൾപ്പെടുന്ന ഒരു കപടശാസ്ത്രമാണ്.
മസ്തിഷ്കം മനസ്സിന്റെ അവയവമാണെന്നും ചില മസ്തിഷ്ക മേഖലകൾക്ക് പ്രാദേശികവൽക്കരിക്കപ്പെട്ട, നിർദ്ദിഷ്ട പ്രവർത്തനങ്ങളോ മൊഡ്യൂളുകളോ ഉണ്ടെന്നുള്ള ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.
Source: wikipedia
ഗുഹകളെ കുറിച്ചുള്ള പഠനശാഖയുടെ പേരെന്ത്?
a) ഡയനാമിൿസ്
b) അക്കൗസ്റ്റിക്സ്
c) ടോപ്പൊനിമി
d) സ്പീലിയോളജി
Correct Answer: Option D, സ്പീലിയോളജി
Explanation
സ്‌പെലിയോളജി എന്നത് ഗുഹകളെയും മറ്റ് കാർസ്റ്റ് സവിശേഷതകളെയും അവയുടെ മേക്കപ്പ്, ഘടന, ഭൗതിക സവിശേഷതകൾ, ചരിത്രം, ജീവിത രൂപങ്ങൾ, കാലക്രമേണ അവ രൂപപ്പെടുന്നതും മാറുന്നതുമായ പ്രക്രിയകൾ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ്.
Source: wikipedia
തിരുവിതാംകൂറിൽ ആദ്യമായി നിയമബിരുദം നേടിയ വനിത ?
a) കെ കെ ഉഷ
b) അന്നാ ചാണ്ടി
c) സിന്ധു മോൾ
d) സുജാത വി മനോഹർ
Correct Answer: Option B, അന്നാ ചാണ്ടി
Explanation
ഇന്ത്യയിലെ ആദ്യത്തെ വനിതാജഡ്ജിയാണ് ജസ്റ്റിസ്. അന്ന ചാണ്ടി .
ഒരു ജഡ്ജ് ആയി 1937 ലാണ് അന്ന ജില്ലാകോടതിയിൽ അധികാരമേറ്റത്.
ഇന്ത്യയിലെ ആദ്യത്തെ വനിതാജഡ്ജി എന്നതിനു പുറമേ, ലോകത്തിലെ തന്നെ രണ്ടാമത്തെ വനിതാജഡ്ജിയും അന്നയാണെന്ന് കണക്കാക്കപ്പെടുന്നു.
1959 ൽ ഹൈക്കോടതിയിൽ അധികാരമേറ്റു.
Source:wikipedia
പാലാ ചക്രവർത്തി ധർമപാലൻ സ്ഥാപിച്ച സർവകലാശാല ഏത് ?
a) ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല
b) വിക്രമശില സർവകലാശാല
c) കണ്ണൂർ സർവ്വകലാശാല
d) കേരള സർവകലാശാല
Correct Answer: Option B, വിക്രമശില സർവകലാശാല
Explanation
വിക്രമശില ഇന്ത്യയിലെ പാലാസ്റ്റുരിയിലെയും ബുദ്ധമതത്തിലെയും പാലാസ്റ്റുരിയിലെയും ബുദ്ധമതത്തിലെയും ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാലഘട്ടങ്ങളിൽ ഒന്നായിരുന്നു.
ഇതിന്റെ സ്ഥാനം ഇപ്പോൾ ബീഹാറിലെ ഭഗൽപൂർ ജില്ലയിലെ അന്തിച്ചക് ഗ്രാമമാണ്.
നളന്ദയിലെ സ്കോളർഷിപ്പിന്റെ നിലവാരത്തകർച്ചയ്ക്ക് മറുപടിയായി പാലാ ചക്രവർത്തി ധർമ്മപാലനാണ് (എഡി 783 മുതൽ 820 വരെ) വിക്രമശില സ്ഥാപിച്ചത്.
Source:PSC Wikipedia
ഡക്കാൻ കലാപം മൂലം ഉണ്ടായ ഭരണവംശം ഏത് ?
a) സയ്യിദ് വംശം
b) ബഹ്മനി വംശം
c) ശാതാവഹനർ വംശം
d) തിമൂറിഡ് വംശം
Correct Answer: Option B, ബഹ്മനി വംശം
Explanation
ബഹ്മനിദ് സാമ്രാജ്യം എന്നും അറിയപ്പെട്ട ബഹ്മനി സൽത്തനത്ത് തെക്കേ ഇന്ത്യയിലെ ഡെക്കാൻ ഭരിച്ച ഒരു മുസ്ലീം സാമ്രാജ്യമായിരുന്നു.
മദ്ധ്യകാല ഇന്ത്യയിലെ പ്രശസ്ത സാമ്രാജ്യങ്ങളിൽ ഒന്നായിരുന്നു ബഹ്മനി സൽത്തനത്ത്.
ഫെരിഷ്താ എന്ന തൂലികാനാമത്തിൽ ബീജാപൂർ ദർബാറിലെ ആസ്ഥാന ലേഖകൻ മുഹമ്മദ് കാസിം ഹിന്ദു ഷാ(1560-1620) ബഹ്മനി സാമ്രാജ്യത്തിന്റെ സവിസ്തരമായ ചരിത്രം രേഖപ്പെടുത്തി.
Source:Wikiwand
തുഗ്‌ളക് വംശത്തിനു ശേഷം ദില്ലി ഭരിച്ച വംശം ഏത് ?
a) ബഹ്മനി വംശം
b) ശാതാവാഹനർ വംശം
c) തിമൂറിഡ് വംശം
d) സയ്യിദ് വംശം
Correct Answer: Option D,സയ്യിദ് വംശം
Explanation
തുഗ്ലക്ക് രാജവംശത്തിൻറെ പതനത്തിനുശേഷം 1414 മുതൽ 1451 വരെ ദില്ലി സുൽത്താനത്ത് ഭരിച്ച നാലാമത്തെ രാജവംശമാണ് സയ്യിദ് രാജവംശം.
പ്രവാചകൻ മുഹമ്മദിൻറെ പിന്മുറക്കാരാണ് തങ്ങളെന്ന് സയ്യിദ് രാജവംശം അവകാശപ്പെടുന്നുണ്ട്.
ദില്ലിയിലെ സുൽത്താൻ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 1398 ൽ തിമൂർ ദില്ലി ആക്രമിച്ച് കീഴ്പ്പെടുത്തിയപ്പോൾ ഈ സയ്യിദ് വംശക്കാരെയാണ് അവിടുത്തെ ഗവർണർമാരായി നിയമിച്ചത്.
Source: keralapsc.gov
സോറിയാസിസ് ശരീരത്തിലെ ഏത് ഭാഗത്തെ ബാധിക്കുന്നു ?
a) ത്വക്ക്
b) കണ്ണ്
c) തലച്ചോറ്
d) കിഡ്‌നി
Correct Answer: Option A, ത്വക്ക്
Explanation
ദീർഘ കാലം നീണ്ടുനിൽക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ ത്വക്ക് രോഗമാണ് സോറിയാസിസ്.
ത്വക്കിൽ അസാധാരണമായ പാടുകൾ കാണാം.
ഈ പാടുകൾ സാധാരണയായി ചുവന്ന നിറത്തിലും, ചൊറിച്ചിൽ ഉണ്ടാക്കുന്നതുമാണ്.
ഇവ ശരീരത്തിൻറെ ഒരു ഭാഗത്ത് മാത്രം എന്നാ രീതിയിലും ശരീരം മുഴുവൻ എന്നാ രീതിയിലും കാണപ്പെടാറുണ്ട്.
ത്വക്കിനു പറ്റുന്ന പരിക്കുകൾ ത്വക്കിൽ സോറിയാസിസ് മാറ്റങ്ങൾക്കു കാരണമാകാം, ഇതിനെ കോബ്നർ ഫിനോമെനൻ എന്ന് പറയുന്നു.
Source: keralapsc.gov
ടൈഫോയിഡ് രോഗം ബാധിക്കുന്നതെവിടെ?
a) ശ്വാസകോശം
b) വൃക്ക
c) തലച്ചോറ്
d) കുടൽ
Correct Answer: Option D,കുടൽ
Explanation
ശരീരത്തിന്റെ വിവിധ അവയവങ്ങളെ ബാധിക്കുന്നതും ലോകവ്യാപകമായി കണ്ടുവരുന്നതുമായ ഒരു പകർച്ചവ്യാധിയാണ് ടൈഫോയ്ഡ്.
വിഷജ്വരം , സന്നിപാതജ്വരം എന്നീ പേരുകളുമുണ്ട്. സാൽമോണല്ല ടൈഫി (Salmonella Typhi ) എന്ന ബാക്ടീരിയ അണുബാധയെ തുടർന്നാണ് ടൈഫോയ്ഡ് ഉണ്ടാകുന്നത്.
കുടലിൽ രക്തംവാർന്നു പോകൽ, വൃക്ക തകരാർ, ആന്ത്രസ്തര വീക്കം തുടങ്ങിയവ രോഗം സങ്കീർണ്ണമായാലുണ്ടാകുന്ന അവസ്ഥകളാണ്. ഈ സാഹചര്യത്തിൽ രണ്ടു മുതൽ നാലാഴ്ചകൾക്കുള്ളിൽ രോഗം മൂർച്ഛിക്കും. വിദഗ്ദ്ധചികിത്സ ലഭിച്ചില്ലെങ്കിൽ രോഗിയുടെ നില ഗുരുതരമായേക്കാം.
രോഗം മുഴുവനും വിട്ടുമാറിയില്ലെങ്കിൽ വീണ്ടും വരാനുള്ള സാധ്യതയുമുണ്ട്.
Source: keralapsc.gov
സാലിം അലിയുടെ ആത്മകഥ ഏതാണ് ?
a) കഴിഞ്ഞ കാലം
b) കണ്ണീരും കിനാവും
c) ഒരു കുരുവിയുടെ പതനം
d) ഓർമ്മക്കിളിവാതിൽ
Correct Answer: Option C, ഒരു കുരുവിയുടെ പതനം
Explanation
വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനിരീക്ഷണത്തിന് ഇന്ത്യയിൽ അടിസ്ഥാനമിട്ട ആളാണ് സാലിം അലി (സാലിം മുഇസുദ്ദീൻ അബ്ദുൾ അലി, നവംബർ 12, 1896 – ജൂലൈ 27, 1987) അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ, ഭാരതത്തിലെ ജനങ്ങളിൽ പക്ഷിനിരീക്ഷണത്തിനും, പ്രകൃതിസ്നേഹത്തിനും അടിത്തറയിട്ടു.
‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തിൻ്റെ ആത്മകഥയാണ്. പക്ഷിശാസ്ത്രത്തിൽ നാഷണൽ പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സർവകലാശാലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു.
Source: keralapsc.gov
ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ എന്നറിയപ്പെടുന്നതാര് ?
a) റിച്ചാർഡ് വെല്ലസ്ലി
b) ഡെൽഹൗസി
c) കഴ്‌സൺ പ്രഭു
d) ആർതർ വെല്ലസ്ലി
Correct Answer: Option D, ആർതർ വെല്ലസ്ലി
Explanation
യൂറോപ്പിലും ഇന്ത്യയിലും അനവധിപടയോട്ടങ്ങൾ നടത്തി ബ്രിട്ടിഷ് സാമ്രാജ്യത്തിൻ പതാക എങ്ങും പാറിച്ച പടനായകനാണ് ആർതർ വെല്ലസ്ലി പ്രഭു. Arthur Wellesley, 1st Duke of Wellington, KG GCB PC FRS (1 മെയ് 1769 – 14 സെപ്തംബർ 1852).
1769-ൽ അയർലൻണ്ടിലെ ഒരു പ്രഭുകുടുംബത്തിലാണ് വെല്ലസ്ലി ജനിച്ചത്.
Source: keralapsc.gov
ലോട്ടസ് മഹൽ എന്ന ശില്പസൗധം എവിടെയാണ് ?
a) ഹംപി
b) ഡൽഹി
c) ഫത്തേപുർ സിക്രി
d) ഔറംഗബാദ്
Correct Answer: Option A, ഹംപി
Explanation
ഉത്തരകർണാടകത്തിലെ വിജയനഗര സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്ന പുരാതന നഗരമാണ് ഹംപി .
ഹുബ്ലിയിൽനിന്ന് 163 കി.മീ. കിഴക്കും ബെല്ലാരിയിൽ നിന്ന് 65-ഓളം കി.മീ. വടക്കുപടിഞ്ഞാറുമായി തുംഗഭദ്രനദിയുടെ തെക്കേക്കരയിലാണ് ഹംപി.
രാജ്ഞിയുടെ അന്തഃപുരം സ്ഥിതിചെയ്യുന്ന കോട്ടയ്ക്കകത്ത്, ജൽമഹലിന്റെ കിഴക്കുവശത്താണ് പ്രസിദ്ധമായ ലോട്ടസ് മഹൽ.
Source: keralapsc.gov
തെറ്റുകൾ കണ്ടെത്തിയാൽ ദയവായി കമന്റ് ചെയ്യുമല്ലോ !! അതുപോലെ ഈ പോർട്ടലിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ എഴുതുമല്ലോ!. നിങ്ങളുടെ പഠനത്തിന് എല്ലാവിധ ആശംസകൾ !!