1. താഴെ പറയുന്നവയിൽ ദേശ സാൽക്കൃത ബാങ്ക് ഏതാണ് ?
    a) ഫെഡറൽ ബാങ്ക്
    b) ആക്സിസ് ബാങ്ക്
    c) സൗത്ത് ഇന്ത്യൻ ബാങ്ക്
    d) വിജയാ ബാങ്ക്
    Correct Answer: Option D, വിജയാ ബാങ്ക്
    Explanation
    കർണാടകത്തിലെ ബാംഗ്ലൂർ ആസ്ഥാനമായ ഒരു പൊതുമേഖലാ ബാങ്കാണ് വിജയാ ബാങ്ക്. ഇന്ത്യയിലെ ആദ്യകാല ദേശസാൽകൃത ബാങ്കുകളിലൊന്നാണ് ഇത്. ഇന്ത്യയിലുടനീളം 2031 ശാഖകളും (2017 മാർച്ച് വരെ) 2001 എടിഎമ്മുകളും വിജയാ ബാങ്കിനുണ്ട്.
    Source: wikipedia
  2. ഇന്ത്യയിൽ ഇലക്ട്രോണിക്സ് വോട്ടിങ് മെഷീൻ ഉപയോഗിച്ച് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത് എവിടെ ?
    a) ഗുജറാത്ത്
    b) കേരളം
    c) ന്യൂഡൽഹി
    d) ബംഗാൾ
    Correct Answer: Option B, കേരളം
    Explanation
    ഇന്ത്യയിൽ ഇലക്ട്രോണിക് വോട്ടിംഗ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി 1999 മുതൽ നടക്കുന്ന എല്ലാ പൊതുതിരഞ്ഞെടുപ്പുകളിലും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (“ഇ.വി.എം”) ഉപയോഗിച്ചുവരുന്നു. 1982 – ൽ കേരളത്തിലെ നോർത്ത് പറവൂർ നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിര‍ഞ്ഞെടുപ്പിലായിരുന്നു ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ വളരെ കുറച്ച് പോളിങ് സ്റ്റേഷനുകളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിച്ചത്.
    Source:wikipedia
  3. ജൂട്ട് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ ?
    a) മുംബൈ
    b) കൊൽക്കത്ത
    c) ലക്‌നൗ
    d) ഭുവനേശ്വർ
    Correct Answer: Option B, കൊൽക്കത്ത
    Explanation
    ജൂട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ജെസിഐ) ഇന്ത്യൻ ഗവൺമെന്റിന്റെ ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ്. ഓരോ വർഷവും സർക്കാർ പ്രഖ്യാപിക്കുന്ന ഏറ്റവും കുറഞ്ഞ താങ്ങുവിലയ്ക്ക് (MSP) കർഷകരിൽ നിന്ന് യാതൊരു അളവിലും പരിധിയില്ലാതെ അസംസ്കൃത ചണം / മെസ്റ്റ സംഭരിക്കുന്നതിനുള്ള വ്യക്തമായ ഉത്തരവോടുകൂടിയ ഒരു വില പിന്തുണ ഏജൻസിയായി 1971-ൽ ഇന്ത്യാ ഗവൺമെന്റ് ഇത് സംയോജിപ്പിച്ചു. കമ്മീഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റ് ആൻഡ് പ്രൈസ് (സിഎസിപി) നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ. ജൂട്ട് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം കൊൽക്കത്ത ആണ് .
    Source:PSC Wikipedia
  4. ഡിഫ്ത്തീരിയ രോഗനിർണയത്തിന് ഉപയോഗിക്കുന്ന ടെസ്റ്റ് ?
    a) ഡോട്ട് ടെസ്റ്റ്
    b) ഷിക് ടെസ്റ്റ്
    c) വൈഡൽ ടെസ്റ്റ്
    d) ഇഷിഹാര ടെസ്റ്റ്
    Correct Answer: Option B, ഷിക് ടെസ്റ്റ്
    Explanation
    മനുഷ്യന്റെ തൊണ്ടയിലേയും മൂക്കിലേയും ശ്ലേഷ്മ ചർമ്മത്തെ ബാധിക്കുന്ന ഒരു രോഗമാണ് ഡിഫ്തീരിയ അഥവാ തൊണ്ടമുള്ള്. വളരെയധികം സാംക്രമിക ശേഷിയുള്ള ഒരു രോഗമാണെങ്കിലും സമയാസമയങ്ങളിലുള്ള പ്രതിരോധ കുത്തിവയ്പ് കൊണ്ട് ഈ രോഗത്തെ തടയാവുന്നതാണ്.
    Source:Wikiwand
  5. ഏറ്റവും ഭാരം കൂടിയ വാതകം ?
    a) ഓക്സിജൻ
    b) ഓസ്മിയം
    c) ഹൈഡ്രജൻ
    d) റാഡോൺ
    Correct Answer: Option D,റാഡോൺ
    Explanation
    അണുസംഖ്യ 118 ആയ മൂലകത്തിന്റെ ഐയുപിഎസി നാമമാണ് ഓഗനെസൺ. Og എന്നതാണിതിന്റെ പ്രതീകം. ഇതിന്റെ താത്കാലിക ഐയുപിഎസി നാമമായിരുന്നു അൺഅൺഒക്റ്റിയം. ഏക റാഡോൺ, മൂലകം 118 എന്നീ പേരുകളിലും അറിയപ്പെടുന്നു. Uuo ആയിരുന്നു ഈ ട്രാൻസ്‌ആക്ടിനൈഡ് മൂലകത്തിന്റെ താത്കാലിക പ്രതീകം. ആവർത്തനപ്പട്ടികയിൽ പി ബ്ലോക്കിലും 7ആം പിരീഡിലും 18ആം ഗ്രൂപ്പിലും ഉൾപ്പെടുന്നു.
    Source: Wikipedia
  6. ലോകാരോഗ്യ സംഘടന ആഗോള മഹാമാരി ആയി പ്രഖ്യാപിച്ച രോഗം?
    a) എബോള
    b) സാർസ്
    c) പ്ലേഗ്
    d) എയ്ഡ്സ്
    Correct Answer: Option A, എബോള
    Explanation
    ഒരു വൈറസ് രോഗമാണ് എബോള. ഇംഗ്ലീഷിൽ ഇത് എബോള വൈറസ് ഡിസീസ് (Ebola virus disease) അല്ലെങ്കിൽ എബോള ഹെമോറേജിക് ഫീവർ (Ebola hemorrhagic fever (EHF)) എന്നു അറിയപ്പെടുന്നു. 1976 ൽ സുഡാനിലും കോംഗോയിലുമാണ് എബോള രോഗബാധ ആദ്യമായി കാണപ്പെട്ടത്. കോംഗോയിൽ എബോള എന്ന നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തിലായതിനാൽ എബോള ഡിസീസ് എന്ന് വിളിക്കപ്പെട്ടു. എബോള വൈറസ് ശരീരത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ രണ്ടു ദിവസം മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന ഒരു രോഗമാണ് ഇത്.
    Source: wikipedia
  7. ആരായിരുന്നു കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ തുരത്തിയത് ?
    a) പരീക്ഷിത്തു തമ്പുരാന്‍
    b) ശക്തന്‍ തമ്പുരാന്‍
    c) സ്വാതി തിരുനാള്‍
    d) മാർത്താണ്ഡവർമ
    Correct Answer: Option D,മാർത്താണ്ഡവർമ
    Explanation
    തിരുവിതാംകൂറും ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിലുള്ള യുദ്ധങ്ങളുടെ ഭാഗമായി [O.S. 1741 ജൂലൈ 31] [1]-ന് നടന്ന പോരാട്ടമാണ് കുളച്ചൽ യുദ്ധം. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ നിർണായകമായ ഈ യുദ്ധത്തിലെ തോൽവിയിലൂടെ ഡച്ചുകാർക്ക് ഇന്ത്യയിലെ കോളനികളുടെ ആധിപത്യം നഷ്ടമായി. മേഖലയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉയർച്ചക്ക് ഈ യുദ്ധം വഴിതെളിക്കുകയും ചെയ്തു.
    Source: wikipedia
  8. ചോളവംശ സ്ഥാപകൻ ആര്?
    a) ഇമയവരമ്പൻ നെടുഞ്ചേരലാതൻ
    b) പൽയാനൈ ചെൽകെഴുകുട്ടുവൻ
    c) വിജയാലയൻ
    d) കളങ്കായ് കണ്ണിനാർ മുടിച്ചേരൽ
    Correct Answer: Option C, വിജയാലയൻ
    Explanation
    848 CE കാലഘട്ടത്തിൽ ചോള സാമ്രാജ്യം പുനഃസ്ഥാപിച്ച ഭരണാധികാരിയായിരുന്നു വിജയാലയ ചോഴൻ. കാവേരി നദിക്ക് വടക്കുള്ള പ്രദേശമാണ് ഇദ്ദേഹം ഭരിച്ചിരുന്നത്. മദ്ധ്യകാല ചോളസാമ്രാജ്യത്തിന്റെ സ്ഥാപകൻ ആയി വിജയാലയൻ അറിയപ്പെടുന്നു.
    Source: wikipedia
  9. നിക്കോളോ ഡി കോണ്ടിയുടെ സ്വദേശം ?
    a) ജർമനി
    b) ഇംഗ്ലണ്ട്
    c) ഫ്രാൻസ്
    d) ഇറ്റലി
    Correct Answer: Option D, ഇറ്റലി
    Explanation
    ഒരു ഇറ്റാലിയൻ വ്യാപാരിയും പര്യവേക്ഷകനും എഴുത്തുകാരനുമായിരുന്നു നിക്കോളോ ഡി കോണ്ടി (c. 1395-1469)[1]. ചിയോഗ്ഗിയയിൽ ജനിച്ച അദ്ദേഹം 15-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയിലേക്കും തെക്കുകിഴക്കൻ ഏഷ്യയിലേക്കും ഒരുപക്ഷേ ദക്ഷിണ ചൈനയിലേക്കും യാത്ര ചെയ്തു. 1450 ഫ്രാ മൗറോ മാപ്പ് സൃഷ്ടിക്കാൻ ഉപയോഗിച്ച സ്രോതസ്സുകളിൽ ഒരാളാണ് അദ്ദേഹം, യൂറോപ്പിൽ നിന്ന് ആഫ്രിക്കയ്ക്ക് ചുറ്റും ഇന്ത്യയിലേക്ക് ഒരു കടൽ പാതയുണ്ടെന്ന് സൂചിപ്പിച്ചു.
    Source: wikipedia
  10. ക്ലോണിങ്ങിലൂടെ ആദ്യമായി ജനിച്ച ചെമ്മരിയാടിൻ്റെ പേര് ?
    a) ഡോളി
    b) ബാച്ചസ്
    c) ബാലാന്തസാർ
    d) ബാരനബാസ്
    Correct Answer: Option A, ഡോളി
    Explanation
    അലൈംഗിക പ്രത്യുൽ‌പാദനത്തിലൂടെ പിറവിയെടുത്ത ആദ്യ സസ്തനിയാണ് ഡോളി എന്ന ചെമ്മരിയാട്. ജൈവ പകർപ്പെടുക്കൽ അഥവാ ക്ലോണിംഗ് എന്ന പ്രക്രിയയിലൂടെയാണ് ഗവേഷകർ ഡോളിക്ക് ജന്മം നൽകിയത്. സ്കോട്‌ലാൻഡിലെ റോസ്‌ലിൻ ഇൻസ്റ്റിട്യൂട്ടിലെ ഗവേഷകനായ ഡോ.ഇയാൻ വിൽമെറ്റും സഹപ്രവർത്തകരുമാണ് ശാസ്ത്രലോകത്തെ വിപ്ലവകരമായ ഈ പിറവിക്കു പിന്നിൽ പ്രവർത്തിച്ചവർ.
    Source: wikipedia
  11. കേരള സംസ്ഥാന വനിതാ കമ്മീഷൻ്റെ ആദ്യത്തെ അധ്യക്ഷ ആര്?
    a) ജയന്തി പട്നായിക്
    b) ജസ്റ്റിസ് ശ്രീദേവി
    c) റോസക്കുട്ടി
    d) സുഗതകുമാരി
    Correct Answer: Option D, സുഗതകുമാരി
    Explanation
    മലയാളത്തിലെ പ്രശസ്ത കവയിത്രിയും കേരളത്തിന്റെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവായ സാമൂഹിക, പരിസ്ഥിതി പ്രവർത്തകയുമായിരുന്നു സുഗതകുമാരി. കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സണായിരുന്നു. പ്രകൃതി സംരക്ഷണ സമിതിയുടെയും, അഗതികളായ വനിതകൾക്കും മാനസികവെെകല്യമുള്ളവർക്കും ഡേ കെയർ സെൻ്ററായി പ്രവർത്തിക്കുന്ന അഭയ എന്ന സ്ഥാപനത്തിന്റെയും സ്ഥാപക സെക്രട്ടറിയാണ് ഇവർ.
    Source: wikipedia
  12. നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്‌കർത്താവ്?
    a) വാഗ്ഭടനാന്ദൻ
    b) ബ്രഹ്മാനന്ദ ശിവയോഗി
    c) അയ്യാഗുരു
    d) വൈകുണ്ഡ സ്വാമികൾ
    Correct Answer: Option B, ബ്രഹ്മാനന്ദ ശിവയോഗി
    Explanation
    പാലക്കാട് ആലത്തൂര്‍ സിദ്ധാശ്രമത്തിലെ ശ്രീ ബ്രഹ്മാനന്ദ ശിവയോഗി (1852-1929) വിഗ്രഹാരാധനയെ വിട്ട് രാജയോഗം പരിശീലിക്കാന്‍ ആഹ്വാനം ചെയ്തു. വിഗ്രഹാരാധനയെ അദ്ദേഹം എതിര്‍ത്തു എന്നുമാത്രം മനസ്സിലാക്കി ചിലര്‍ അദ്ദേഹത്തെ യുക്തിവാദി / നിരീശ്വരവാദി എന്ന് ചിത്രീകരിക്കാറുണ്ട് എന്നതാണ് വൈചിത്ര്യം.
    Source:wikipedia
  13. NOTA നടപ്പിലാക്കിയ ആദ്യ രാജ്യം?
    a) ഫ്രാൻസ്
    b) അമേരിക്ക
    c) ഇന്ത്യ
    d) ബ്രിട്ടൻ
    Correct Answer: Option B, അമേരിക്ക
    Explanation
    ഒരു തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥികളിൽ ആരോടും താൽപര്യമില്ലാത്ത വോട്ടർമാർക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാനായി വോട്ടിംഗ് യന്ത്രത്തിൽ ചേർത്തിട്ടുള്ള ബട്ടൺ ആണ് നോട്ട. None Of The Above എന്നതിന്റെ ചുരുക്കരൂപമാണ് NOTA. ഇന്ത്യ, ഗ്രീസ്, അമേരിക്ക, ഉക്രൈയിൻ, സ്പെയിൻ തുടങ്ങിയ 13 രാജ്യങ്ങളിൽ ഈ സംവിധാനം നിലവിലുണ്ട്.
    Source:PSC Wikipedia
  14. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് ഒരു ബാങ്ക് അക്കൗണ്ട് എന്ന രീതിയിൽ ആരംഭിച്ച പദ്ധതി ?
    a) മുദ്രാ ബാങ്ക്
    b) ജൻധൻ യോജന
    c) സ്വച്ഛഭാരത് അഭിയാൻ
    d) സ്‌കിൽ ഇന്ത്യ
    Correct Answer: Option B, ജൻധൻ യോജന
    Explanation
    ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് എക്കൗണ്ട് എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ 2014 ആഗസ്ത് 28ന് പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന. സൗജന്യമായി ലഭിക്കുന്ന എക്കൗണ്ടുകളാണിത്. നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഏറ്റവും ജനപ്രിയ പദ്ധതികളില്‍ ഒന്നാണ് പ്രധാനമന്ത്രി ജന്‍ ധന്‍ യോജന.
    Source:Wikiwand
  15. ഇന്ത്യൻ ബജറ്റിന്റെ പിതാവ് ?
    a) എം വിശേശ്വരയ്യ
    b) ആർ കെ ഷൺമുഖം ചെട്ടി
    c) സർദാർ വല്ലഭായി പട്ടേൽ
    d) പി സി മഹലനോബിസ്
    Correct Answer: Option D,പി സി മഹലനോബിസ്
    Explanation
    പ്രശാന്ത ചന്ദ്ര മഹലനോബിസ് ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനും സ്റ്റാറ്റിസ്റ്റിഷ്യനുമായിരുന്നു. മഹലനോബിസിന്റെ ദൂരം, സ്ഥിതിവിവരക്കണക്കുകളുടെ അളവുകോൽ, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആസൂത്രണ കമ്മീഷനിലെ അംഗങ്ങളിൽ ഒരാളായതിനാൽ അദ്ദേഹം ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെടുന്നു. ഇന്ത്യയിൽ ആന്ത്രോപോമെട്രിയിൽ അദ്ദേഹം പയനിയറിംഗ് പഠനം നടത്തി. അദ്ദേഹം ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും വലിയ തോതിലുള്ള സാമ്പിൾ സർവേകളുടെ രൂപകല്പനയ്ക്ക് സംഭാവന നൽകുകയും ചെയ്തു.
    Source: Wikipedia
  16. സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം?
    a) പൂക്കോട് തടാകം
    b) ശാസ്താംകോട്ട കായൽ
    c) വെള്ളായണി കായൽ
    d) ഉപ്പള കായൽ
    Correct Answer: Option A, പൂക്കോട് തടാകം
    Explanation
    കേരളത്തിലെ വയനാട് ജില്ലയിലെ ഒരു തടാകമാണ് പൂക്കോട് തടാകം. തടാകത്തിനു ചുറ്റും ഇടതൂർന്ന വനങ്ങളും മലകളുമാണ്. സമുദ്ര നിരപ്പിൽ നിന്നും 2100 അടി ഉയരത്തിലായാണ് തടാകത്തിന്റെ സ്ഥാനം. ചുറ്റും നടക്കുവാനായി നടപ്പാത തയ്യാറാക്കിയിട്ടുള്ള തടാകത്തിൽ പെഡൽ ബോട്ടുകൾ സവാരിക്കായി ഉണ്ട്.
    Source: wikipedia
  17. ആയുർവേദത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം ഏതാണ് ?
    a) പട്ടാമ്പി
    b) എറണാകുളം
    c) തൃശ്ശൂർ
    d) കോട്ടക്കൽ
    Correct Answer: Option D,കോട്ടക്കൽ
    Explanation
    മലപ്പുറം ജില്ലയിൽ, ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കി.മീ തെക്കു-പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കോട്ടയ്ക്കൽ. വൈദ്യരത്നം പി. എസ്. വാര്യർ സ്ഥാപിച്ച പ്രശസ്തമായ കോട്ടയ്ക്കൽ ആര്യ വൈദ്യശാല ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തെ വിശ്വപ്രശസ്തമാക്കിയത് ആര്യവൈദ്യശാലയുടെ പ്രശസ്തി തന്നെയാണ്.
    Source: wikipedia
  18. ഉത്തര റെയിൽവേയുടെ ആസ്ഥാനം ?
    a) ജമ്മു
    b) കൽക്കട്ട
    c) ഡൽഹി
    d) ഗോഹട്ടി
    Correct Answer: Option C, ഡൽഹി
    Explanation
    ഇന്ത്യൻ റെയിൽവേയുടെ പതിനേഴ് മേഖലകൾ ഉള്ളതിൽ ഒന്നാണ് നോർത്തേൺ റെയിൽ‌വേ. ഇതിന്റെ ആസ്ഥാനം ഡെൽഹിയിലാണ്. ഇന്ത്യയിലെ ഏറ്റവും പഴയ റെയിൽ‌വേ മേഖലകളിൽ ഒന്നും, ഏറ്റവും കൂടുതൽ റെയിൽ‌വേ പാതകൾ ഉള്ളതുമായ ഒരു മേഖലയാണിത്. ഇതിന്റെ കീഴിലുള്ള മൊത്തം റെയിൽ‌വേ പാതയുടെ നീളം 6807 കി. മി ദൂരമാണ്.
    Source: wikipedia
  19. മേഘാലയയുടെ തലസ്ഥാനം ഏതു ?
    a) ഗ്യാൻടോക്
    b) ഐസ് വാൾ
    c) ഗോഹട്ടി
    d) ഷില്ലോങ്
    Correct Answer: Option D, ഷില്ലോങ്
    Explanation
    മേഘാലയ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌ ഷില്ലോങ്ങ്‍ . മേഘാലയ സംസ്ഥാനരൂപവത്കരണത്തിനു മുൻപേ, 1972-വരെ ആസാമിന്റെ തലസ്ഥാനമായിരുന്നു. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഷില്ലോങ്ങ്‍ ആ ജില്ലയുടെ തലസ്ഥാനം കൂടിയാണ്‌.
    Source: wikipedia
  20. പല്ലവന്മാരുടെ തലസ്ഥാനം?
    a) കാഞ്ചി
    b) കേരളം
    c) നളന്ദ
    d) തക്ഷശില
    Correct Answer: Option A, കാഞ്ചി
    Explanation
    ഒരു പുരാതന തെക്കേ ഇന്ത്യൻ സാമ്രാജ്യമായിരുന്നു പല്ലവ സാമ്രാജ്യം . ആന്ധ്രയിലെ ശാതവാഹനരുടെ കീഴിലെ ജന്മി പ്രഭുക്കന്മാരായിരുന്ന പല്ലവർ അമരാവതിയുടെ അധഃപതനത്തിനു ശേഷം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 4-ആം നൂറ്റാണ്ടോടെ ഇവർ കാഞ്ചീപുരം ആസ്ഥാനമാക്കി.
    Source: wikipedia

തെറ്റുകൾ കണ്ടെത്തിയാൽ ദയവായി കമന്റ് ചെയ്യുമല്ലോ !! അതുപോലെ ഈ പോർട്ടലിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ എഴുതുമല്ലോ!. നിങ്ങളുടെ പഠനത്തിന് എല്ലാവിധ ആശംസകൾ !!

Loading