Kerala PSC Question Bank | Previous Questions | 015
by Admin
No Comments
സ്ഥിരതയുള്ള എത്ര ഐസോട്ടോപ്പുകളാണ് മെർക്കുറിക്കുള്ളത്?
a) 9
b) 8
c) 6
d) 7
Correct Answer: Option D, 7
Explanation
അണുസംഖ്യ 80 ആയ മൂലകമാണ് രസം അഥവാ മെർക്കുറി. Hg ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളിനിറമുള്ള ഒരു ഡി-ബ്ലോക്ക് മൂലകമാണിത്.
സ്ഥിരതയുള്ള ഏഴ് ഐസോട്ടോപ്പുകളാണ് മെർക്കുറിക്കുള്ളത്.
അവയിൽ Hg-202 ആണ് ഏറ്റവും കൂടുതലായുള്ളത് (29.86%).
Source: Webindia
വാസ്കോ ഡ ഗാമ ഇന്ത്യയിൽ എത്തിയ വര്ഷം?
a) 1499
b) 1498
c) 1500
d) 1502
Correct Answer: Option B, 1498
Explanation
സമുദ്രമാർഗ്ഗം ഇന്ത്യയിൽ ആദ്യമായി എത്തിയ യൂറോപ്യൻ സഞ്ചാരിയാണ് വാസ്കോ ഡ ഗാമ.
കോഴിക്കോടിനടുത്തുള്ള കാപ്പാട് ആണ് ഇദ്ദേഹം ആദ്യം എത്തിയത്.
ദീർഘകാലം യൂറോപ്യന്മാർക്ക് അപ്രാപ്യമായിരുന്നു ഇന്ത്യ.
1488-ൽ ബർത്തലോമിയോ ഡയസ് എന്ന കപ്പിത്താൻ ഗുഡ് ഹോപ്പ് മുനമ്പ് കണ്ടെത്തിയ ശേഷം 1498-ൽ ഇന്ത്യയിലേക്കുള്ള കപ്പൽ മാർഗ്ഗം വഴി ആദ്യമായി എത്തിയത് ഗാമയാണ്.
Source:psc website
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഏതു വർഷമാണ് സ്ഥാപിച്ചത് ?
a) 1588
b) 1600
c) 1602
d) 1603
Correct Answer: Option B, 1600
Explanation
ഈസ്റ്റ് ഇന്ത്യാ കമ്പനി (EIC)[a] ഒരു ഇംഗ്ലീഷും പിന്നീട് ബ്രിട്ടീഷ്, ജോയിന്റ്-സ്റ്റോക്ക് കമ്പനിയും 1600[b]-ൽ സ്ഥാപിക്കപ്പെടുകയും 1874-ൽ പിരിച്ചുവിടപ്പെടുകയും ചെയ്തു.
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ, തുടക്കത്തിൽ ഈസ്റ്റ് ഇൻഡീസുമായി (ഇന്ത്യൻ ഉപഭൂഖണ്ഡവും തെക്കുകിഴക്കൻ ഏഷ്യയും), പിന്നീട് കിഴക്കൻ ഏഷ്യയുമായും വ്യാപാരം നടത്താനാണ് ഇത് രൂപീകരിച്ചത്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വലിയ ഭാഗങ്ങളുടെയും തെക്കുകിഴക്കൻ ഏഷ്യയുടെയും ഹോങ്കോങ്ങിന്റെയും കോളനിവത്ക്കരിച്ച ഭാഗങ്ങളുടെ നിയന്ത്രണം കമ്പനി പിടിച്ചെടുത്തു.
Source:PSC website
പോർച്ചുഗീസ് ബന്ധത്തിൽ ഉണ്ടായ കലാരൂപം ഏത് ?
a) കഥകളി
b) ചവിട്ടുനാടകം
c) ഓട്ടൻതുള്ളൽ
d) ഭരതനാട്യം
Correct Answer: Option B, ചവിട്ടുനാടകം
Explanation
കേരളത്തിലെ ലത്തീൻ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപമാണ് ചവിട്ടു നാടകം.
കൊടുങ്ങല്ലൂരിനു വടക്കു ചാവക്കാട് മുതൽ തെക്കു കൊല്ലം വരെയുള്ള തീരപ്രദേശങ്ങളിലെ ലത്തീൻ കാതോലിക്കരുടെ ഇടയിലാണ് ചവിട്ടു നാടകത്തിനു പ്രചാരം.
അവയിൽത്തന്നെ പോർച്ചുഗീസ് പ്രാധാന്യമുള്ള കൊച്ചിയും കൊടുങ്ങലൂരുമാണ് ഈ കലാരൂപത്തിന്റെ മൂലത്തറവാടുകൾ.
Source:psc website
നിക്കി എന്നത് ഏതു രാജ്യത്തെ വിപണി സൂചിക ആണ് ?
a) അമേരിക്ക
b) ബ്രിട്ടൻ
c) ഫ്രാൻസ്
d) ജപ്പാൻ
Correct Answer: Option D,ജപ്പാൻ
Explanation
ജപ്പാനിലെ ഓഹരി വിപണിയുടെ നിലവാരം സൂചിപ്പിക്കുന്ന ഓഹരി സൂചികയാണ് നിക്കി.
ടോക്യോ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഈ സൂചിക 1971 മുതൽ തയ്യാറാക്കൂന്നത് നിഹാൻ കിസായ് ഷിംബുൺ എന്ന പത്രമാണ്.
225 ഓഹരികൾ ഉൾപ്പെടുന്ന സൂചിക തുടങ്ങിയത് 1950-ലാണ്.
Source: Wikiwand
ഇന്ത്യയിൽ പ്രാദേശിക സ്വയംഭരണ സർക്കാരുകൾക്ക് തുടക്കം കുറിച്ച ബ്രിട്ടീഷ് ഗവർണർ ജനറൽ ?
a) റിപ്പൺ പ്രഭു
b) അശോക് മേത്ത
c) പെഡ്രൊ ഡൈക്സിരിയ
d) അബ്ദുൾ ഹസ്സൻ
Correct Answer: Option A, റിപ്പൺ പ്രഭു
Explanation
ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്, 1880-1884 കാലത്ത് വൈസ്രോയിയായിരുന്ന റിപ്പൺ പ്രഭുവാണ്.
ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണു അദ്ദേഹത്തിന്റെ കാലത്ത് പാസാക്കിയ ലോക്കൽ സെൽഫ് ഗവണ്മന്റ് ആക്ട്.
Source: psc website
ദക്ഷിണ ധ്രുവം കണ്ടെത്തിയ വ്യക്തി ?
a) റിച്ചാർഡ് ബെയർഡ്
b) ലിൻസ് ബർഗ്
c) അയൂബ്ഖാൻ
d) ആമുണ്ട്സെൻ
Correct Answer: Option D, ആമുണ്ട്സെൻ
Explanation
അന്റാർട്ടിക്കാ ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്ന ദക്ഷിണധ്രുവം അല്ലെങ്കിൽ ഭൂമിശാസ്ത്രപരമായ ദക്ഷിണധ്രുവം, ഭൂമിയുടെ പ്രതലത്തിലെ ഏറ്റവും തെക്കേ അറ്റമാണ്. ഇത് ഉത്തരധ്രുവത്തിന് നേർ എതിർദിശയിൽ സ്ഥിതി ചെയ്യുന്നു.
1956-ൽ സ്ഥാപിതമായ ആമുണ്ട്സെൻ-സ്കോട്ട് ദക്ഷിണധ്രുവ ഗവേഷണകേന്ദ്രം ഇവിടെ സ്ഥിതി ചെയ്യുന്നു.
പ്രസ്തുത ചിഹ്നത്തിൽ, റോആൾഡ് ആമുണ്ട്ഡ്സെന്നും റോബർട്ട് ഫാൽക്കൺ സ്കോട്ടും ധ്രുവം കീഴടക്കിയ ദിവസവും പ്രസ്തുത വ്യക്തികൾ പറഞ്ഞ ഓരോ പ്രസിദ്ധ വാചകവും, സമുദ്രനിരപ്പിൽനിന്ന് 9,301 അടി ഉയരത്തിലാണ് പാളിയുടെ പ്രതലം സ്ഥിതി ചെയ്യുന്നത് എന്ന സൂചനയും ആലേഖനം ചെയ്തിരിക്കുന്നു.
Source: PSC website
മണ്ടേല 27 വർഷം തടവിൽ കിടന്ന ദ്വീപ് ?
a) സെന്റ് ഹെലീന
b) കോർഷ്കാ ദ്വീപ്
c) റോബൻ ദ്വീപ്
d) ഷഹീദ് ദ്വീപ്
Correct Answer: Option C, റോബൻ ദ്വീപ്
Explanation
ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നിന്നും പതിനൊന്ന് കി.മീ. മാറി ടേബിൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് റോബൻ ദ്വീപ് .
നോബെൽ സമ്മാന ജേതാവും ദക്ഷിണാഫ്രിക്കയുടെ മുൻപ്രസിഡന്റുമായ നെൽസൺ മണ്ടേലയെ വർണ്ണവിവേചനം അവസാനിക്കുന്നതിനു മുമ്പ് 27 വർഷം തടവിലിട്ടതിൽ 18 വർഷം പാർപ്പിച്ച സ്ഥലം എന്ന പേരിൽ ശ്രദ്ധേയമാണ് റോബൻ ദ്വീപ്.
Source: psc website
ഏവൺ നദിയിലെ രാജഹംസം എന്നറിയപ്പെടുന്നത് ആരെ ?
a) ആർതർ
b) അരിസ്റ്റോട്ടിൻ
c) ഗുന്തർ ഗ്രാസ്
d) ഷേക്സ്പിയർ
Correct Answer: Option D, ഷേക്സ്പിയർ
Explanation
‘ഏവൺ നദിയിലെ രാജഹംസം’ (Bard of Avon) എന്നറിയപ്പെടുന്നത് ഷേക്സ്പിയറാണ്.
1564-1616 ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലഘട്ടം എന്ന് കരുതപ്പെടുന്നു.
ഷേക്സ്പിയർ അന്തരിച്ച ഏപ്രിൽ 23 ആണ് ‘ലോക പുസ്തക ദിനം’. ‘എന്റെ ശവകുടീരം തുറക്കുന്നവൻ ശപിക്കപ്പെട്ടവനാകും’ എന്ന് ആലേഖനം ചെയ്തിരിക്കുന്നത് സ്ട്രാറ്റ്‌ഫെഡിലെ ഹോളി ട്രിനിറ്റി ചർച്ചിലുള്ള ഷേക്‌സ്‌പിയറുടെ ശവകുടീരത്തിലാണ്.
Source: Webindia
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപ്പ് ഉല്പാദിപ്പിക്കുന്ന സംസഥാനം?
a) ഗുജറാത്ത്
b) രാജസ്ഥാൻ
c) ആസാം
d) കേരളം
Correct Answer: Option A, ഗുജറാത്ത്
Explanation
ബി.സി.ഇ ആറായിരം മുതൽക്കേ മനുഷ്യർ ഉപ്പ് നിർമ്മിച്ചുപയോഗിച്ചു തുടങ്ങിയിരുന്നു. ഉപ്പുരസമുള്ള നീരുറവകളിലെ/തടാകങ്ങളിലെ ജലം വറ്റിച്ചാണ് അവർ ഉപ്പുണ്ടാക്കിയിരുന്നത്.
ചൈന, അമേരിക്ക എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ഏറ്റവും അധികം ഉപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ.
ഭാരതത്തിൽ ഏറ്റവും കൂടുതൽ ഉപ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഗുജറാത്ത് ആണ്.
Source: psc website
ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം?
a) ഷില്ലോംഗ്
b) കർണാൽ
c) കോർബ
d) ലഡാക്ക്
Correct Answer: Option D, ലഡാക്ക്
Explanation
വടക്കേ ഇന്ത്യയിൽ കേന്ദ്രഭരണപ്രദേശമായ ലഡാക്കിലുള്ള ഒരേഒരു ലോകസഭാമണ്ഡലമാണ് ലഡാക്ക് (ലോകസഭാമണ്ഡലം) .
ബിജെപി നേതാവായ നംഗ്യാൽ ആണ് നിലവിലെ ലോകസഭാംഗം.
2019 ഓഗസ്റ്റ് വരെ പഴയ ജമ്മു കശ്മീർ സംസ്ഥാനത്തെ ആറ് ലോക്സഭാ സീറ്റുകളിൽ ഒന്നായിരുന്നു ഇത്.
173266.37 കി.മീ 2 വിസ്തീർണ്ണമുള്ള വിസ്തൃതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലമാണ് ലഡാക്ക് (ലോകസഭാ മണ്ഡലം).
ലഡാക്കിലെ ലോകസഭാമണ്ഡലത്തിൽ വോട്ടർമാരുടെ എണ്ണം 1.59 ലക്ഷമാണ്.
Source: wikipedia
ഇന്ത്യയിലെ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലം?
a) അരക്കു
b) ചാന്ദിനി ചൗക്ക്
c) ബാപത്ല
d) സർജുജ
Correct Answer: Option B, ചാന്ദിനി ചൗക്ക്
Explanation
ചാന്ദ്‌നിചൗക്ക് (ലോകസഭാ മണ്ഡലം) ( ഇന്ത്യൻ ദേശീയ തലസ്ഥാന പ്രദേശമായ ദില്ലിയിലെ ഏഴ് ലോകസഭാ(പാർലമെന്ററി) നിയോജകമണ്ഡലങ്ങളിൽ ഒന്നാണ്.
1956 ലാണ് ഈ നിയോജകമണ്ഡലം നിലവിൽ വന്നത്.
ബിജെപി നേതാവ് ഹർഷവർദ്ധൻ ആണ് നിലവിൽ ഈ മണ്ഡലത്തിന്റെ പ്രതിനിഥി
Source:wikipedia
ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം ?
a) ഗുജറാത്ത്
b) ജമ്മു-കാശ്മീർ
c) തമിഴ്നാട്
d) രാജസ്ഥാൻ
Correct Answer: Option B, ജമ്മു-കാശ്മീർ
Explanation
ജമ്മു-കശ്മീർ ഇന്ത്യയുടെ വടക്കേ അതിർത്തിയിൽ ഹിമാലയൻ പർവതനിരകളിലും താഴ്വാരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു കേന്ദ്രഭരണ പ്രദേശമാണ് .
തെക്ക് ഹിമാചൽപ്രദേശ്, പടിഞ്ഞാറ് പാകിസ്താൻ, വടക്ക് ചൈന കിഴക്ക് ലഡാക്ക് എന്നിവയാണ് ജമ്മു-കാശ്മീരിന്റെ അതിർത്തികൾ.
Source:Wikipedia
‘ബിഹു’ ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് ?
a) ഗോവ
b) ആസാം
c) ഗുജറാത്ത്
d) രാജസ്ഥാൻ
Correct Answer: Option B, ആസാം
Explanation
ആസാമിൻ്റെ ദേശീയോത്സവമാണ് ബിഹു. കാർഷികവൃത്തി ആരംഭിക്കുന്നതിന്റെ ആഘോഷമാണ് രൊംഗാളി ബിഹു.
പുതുവത്സര ദിനമാണ് ഇത്. വർഷത്തിൽ മൂന്ന് ബിഹുവാണ് അസമുകാർ ആഘോഷിക്കുക.
ഒക്ടോബർ മാസത്തിന്റെ മധ്യത്തിൽ കാതി ബിഹുവും ജനവരിയുടെ മധ്യത്തിൽ മാഗ് ബിഹുവും ഏപ്രിൽ മാസത്തിന്റെ മധ്യത്തിൽ രൊംഗാളി ബിഹുവുമാണ് ഈ ആഘോഷങ്ങൾ.
Source:Wikiwand
തിക്കോടിയൻ എന്ന് അറിയപ്പെടുന്നത് ആര് ?
a) എം വിശേശ്വരയ്യ
b) വി കെ നാരായണൻ കുട്ടി
c) ആർ. ശങ്കർ
d) പി. കുഞ്ഞനന്തൻ നായർ
Correct Answer: Option D,പി സി പി. കുഞ്ഞനന്തൻ നായർ
Explanation
മലയാളസാഹിത്യത്തിലെ ശ്രദ്ധേയനായ ഒരു എഴുത്തുകാരനാണ് തിക്കോടിയൻ എന്ന പി. കുഞ്ഞനന്തൻ നായർ (1916 – ജനുവരി 28, 2001).
പ്രശസ്ത ഹാസ്യസാഹിത്യകാരൻ സഞ്ജയനാണ് കുഞ്ഞനന്തൻനായർക്ക് തിക്കോടിയനെന്ന പേരിട്ടത്.
കോഴിക്കോട് ജില്ലയിലെ തിക്കോടിയിലാണ് അദ്ദേഹം ജനിച്ചത്.
Source: Wikipedia
കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച യാത്രവിവരണ ഗ്രന്ഥo ഏത് ?
a) മദിരാശി യാത്ര
b) ബിലാത്തി വിശേഷം
c) അമേരിക്കയിലൂടെ
d) കാടുകളുടെ താളം തേടി
Correct Answer: Option A, മദിരാശി യാത്ര
Explanation
പച്ച മലയാള പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന കവിയായിരുന്നു കേരളവ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ.
കൊടുങ്ങല്ലൂർ കോവിലകത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു.
നിമിഷകവി എന്ന പേരിലും അറിയപ്പെടുന്നു. രാമവർമ്മ എന്നായിരുന്നു യഥാർത്ഥ പേര്.
അദ്ദേഹത്തിന്റെ കയാത്രവിവരണ ഗ്രന്ഥങ്ങളിൽ ഒന്നാണ് മദിരാശി യാത്ര.
Source: wikipedia
എൻ.വി. കൃഷ്ണവാരിയർ രചിച്ച യാത്രവിവരണ ഗ്രന്ഥo ഏത് ?
a) മദിരാശി യാത്ര
b) കാടുകളുടെ താളം തേടി
c) ബിലാത്തി വിശേഷം
d) അമേരിക്കയിലൂടെ
Correct Answer: Option D,അമേരിക്കയിലൂടെ
Explanation
മലയാളത്തിലെ പത്രപ്രവർത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു വ്യക്തിത്വമായിരുന്നു ഞെരൂക്കാവിൽ വാരിയത്ത് കൃഷ്ണവാരിയർ എന്ന എൻ.വി. കൃഷ്ണവാരിയർ (1916-1989).
അദ്ദേഹത്തിന്റെ യാത്രവിവരണ ഗ്രന്ഥങ്ങളിൽ ഒന്നാണ് അമേരിക്കയിലൂടെ .
Source: wikipedia
ഖുർ ആനിൽ എത്ര അധ്യായങ്ങൾ ഉണ്ട് ?
a) 113
b) 111
c) 114
d) 112
Correct Answer: Option C, 114
Explanation
ഇസ്‌ലാം മതത്തിന്റെ അടിസ്ഥാന ഗ്രന്ഥമാണ് പരിശുദ്ധ ഖുർആൻ.
അറബി ഭാഷയിലെ സാഹിത്യ ഭംഗിയുടെ ഉത്തമോദാഹരണമായി പരിശുദ്ധ ഖുർആൻ വിലയിരുത്തപ്പെടുന്നു.
മുഴുവൻ മനുഷ്യർക്കും വേണ്ടി സൃഷ്ടാവായ ദൈവം നൽകിയ അവസാന വേദഗ്രന്ഥമാണ് 114 അധ്യായങ്ങളുള്ള പരിശുദ്ധ ഖുർആൻ.
Source: wikipedia
മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം ഏത് ?
a) ആത്മാവിൽ ഒരു ചിത
b) ദുരവസ്ഥ
c) ഞാൻ ഒരു പുതിയ ലോകം കണ്ടു
d) വീണപൂവ്
Correct Answer: Option D, വീണപൂവ്
Explanation
മലയാളത്തിലെ പ്രശസ്ത കവിയായ കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമാണ് വീണപൂവ്.
1907 ഡിസംബറിൽ ‘മിതവാദി’ പത്രത്തിലാണ് ഈ രചന ആദ്യമായി പ്രസിദ്ധീകരിച്ചത്.
തുടർന്ന്, അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യമാസികയായ ഭാഷാപോഷിണിയിലും ആ കാവ്യം പ്രസിദ്ധീകരിച്ചു.
മലയാളകാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരനുഭവമായിരുന്നു വീണപൂവ്.
Source: wikipedia
എന്നിലൂടെ എന്ന ആത്മകഥ ആരുടെ ആണ് ?
a) കുഞ്ഞുണ്ണി
b) നാരായണൻകുട്ടി
c) തകഴി
d) എഴുത്തച്ഛൻ
Correct Answer: Option A, കുഞ്ഞുണ്ണി
Explanation
കുഞ്ഞുണ്ണി എന്നിലൂടെ, നമ്മുടെ ഭാഷയുടെ ചരിത്രത്തിലും നാട്ടു തനിമയിലും ഊന്നി നിവര്‍ന്നുനില്‍ക്കാന്‍ കുറുങ്കവിതകളിലൂടെയും കുട്ടിക്കവിതകളിലൂടെയും മലയാളിയെ പ്രചോദിപ്പിച്ച കുഞ്ഞുണ്ണിമാഷിന്റെ ആത്മകഥ.
അനന്തകോടി ജീവജാലങ്ങള്‍ക്കിടയില്‍ അഞ്ഞൂറുകോടി മനുഷ്യര്‍ക്കിടയില്‍ ഒരാള്‍ മാത്രമാണ് താനെന്ന് പറഞ്ഞ കുഞ്ഞുണ്ണിമാഷിന്റെ ജീവിതവും കവിതയും പടര്‍ന്ന ആഴങ്ങള്‍ തെളിനീരിലെന്നപോലെ ഈ കൃതിയിലൂടെ കാണാം.
Source: wikipedia
തെറ്റുകൾ കണ്ടെത്തിയാൽ ദയവായി കമന്റ് ചെയ്യുമല്ലോ !! അതുപോലെ ഈ പോർട്ടലിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ എഴുതുമല്ലോ!. നിങ്ങളുടെ പഠനത്തിന് എല്ലാവിധ ആശംസകൾ !!