Kerala PSC Question Bank | Previous Questions | 016
by Admin
No Comments
ദേശിയ സ്റ്റാറ്റിറ്റിക്‌സ് ദിനം എന്ന്?
a) ജൂലൈ 28
b) ജൂൺ 28
c) ജൂലൈ 29
d) ജൂൺ 29
Correct Answer: Option D, ജൂൺ 29
Explanation
ദൈനംദിന ജീവിതത്തിൽ സ്ഥിതിവിവരക്കണക്കുകളുടെ ഉപയോഗം ജനപ്രിയമാക്കുന്നതിനും
നയങ്ങൾ രൂപപ്പെടുത്തുന്നതിന് സ്ഥിതിവിവരശാസ്‌ത്രം എങ്ങനെ
പ്രയോജനപ്പെടുന്നുവെന്ന് പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതിനും സർക്കാർ
സ്റ്റാറ്റിസ്റ്റിക്സ് ദിനം ആചരിക്കുകയാണ്. ദേശീയ സ്റ്റാറ്റിസ്റ്റിക്സ്
സംവിധാനം സ്ഥാപിക്കുന്നതിനു നൽകിയ വിലമതിക്കാനാവാത്ത സംഭാവകളെ മാനിച്ച്
പ്രൊഫ. പി. സി. മഹലനോബിസിന്റെ ജന്മവാർഷിക ദിനമായ ജൂൺ 29 ആണ്
സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആഘോഷിക്കുന്നത്.
Source: PSC website
മുരിയാട് തടാകം സ്ഥിതി ചെയ്യുന്ന ജില്ലാ?
a) എറണാകുളം
b) തൃശൂർ
c) ആലപ്പുഴ
d) ഇടുക്കി
Correct Answer: Option B, തൃശൂർ
Explanation
തൃശ്ശൂർ ജില്ലയിലെ ഒരു പ്രധാന തണ്ണീർത്തടം ആണ് മുരിയാട് തടാകം. ഇത് മുരിയാട്
കായൽ എന്ന പേരിലും അറിയപ്പെടുന്നു. ഇവിടെ ഏതാണ്ട് അഞ്ച് മാസവും വെള്ളം കെട്ടി
കിടക്കുകയും ബാക്കിയുള്ള സമയങ്ങളിൽ കൃഷി ചെയ്യുകയും ചെയ്യുന്നു. തൃശ്ശൂർ
കോൾനിലങ്ങളിൽ പെട്ട ഈ ഭാഗം പ്രധാന നെല്ല് ഉല്പാദന കേന്ദ്രം കൂടിയാണ്.
Source:psc website
2016ലെ എഴുത്തച്ഛൻ പുരസ്ക്കാരം ആർക്കാണ് കിട്ടിയത് ?
a) പ്രകാശ് രാജ്
b) സി.രാധാകൃഷ്ണൻ
c) തുളസീധരൻ
d) ചെമ്പക രാമൻപിള്ള
Correct Answer: Option B, സി.രാധാകൃഷ്ണൻ.
Explanation
സി. രാധാകൃഷ്ണൻ മലയാളത്തിലെ നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരൻ എന്നീ
നിലകളിൽ അറിയപ്പെടുന്നു. ശാസ്ത്രജ്ഞനായും ശാസ്ത്രമാസികാ
പത്രാധിപസമിതിയംഗമായും ജോലിചെയ്ത ഇദ്ദേഹം പത്രപ്രവർത്തനവും എഴുത്തും
മുഖ്യകർമ്മമണ്ഡലമാക്കി. ഭാരതീയ ജ്ഞാനപീഠ പുരസ്കാരസമിതി നൽകുന്ന മൂർത്തീദേവി
പുരസ്കാരം 2013 ൽ ലഭിച്ചു. 2016 ൽ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചു
Source:PSC website
ബഷീറിന്റെ ആദ്യ നോവൽ ഏതു ?
a) കഥാബീജം
b) പ്രേമലേഖനം
c) ബഷീറിന്റെ എടിയേ
d) ഉജ്ജീവനം
Correct Answer: Option B, പ്രേമലേഖനം
Explanation
വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകരൂപത്തിൽ പ്രസാധനം ചെയ്യപ്പെട്ട ആദ്യരചനയാണ്
പ്രേമലേഖനം. 1942’ൽ അദ്ദേഹം ജയിലിൽ കിടക്കുന്ന ഒരവസരത്തിൽ ആണ് ഈ ലഘുനോവൽ
എഴുതിയത്.
Source:psc website
ഉത്തരകേരളത്തിൽ നിലവിലുള്ള അനുഷ്ഠാന കലാരുപം?
a) ഓട്ടൻതുള്ളൽ
b) കൂടിയാട്ടം
c) കഥകളി
d) പൂരക്കളി
Correct Answer: Option D,പൂരക്കളി
Explanation
കേരളത്തിലെ പ്രാചീനോത്സവങ്ങളിലൊന്നാണ് പൂരോൽസവം. വടക്കേമലബാറിൽ പ്രത്യേകിച്ച്
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഭഗവതികാവുകളിൽ മീനമാസത്തിലെ കാർത്തിക മുതൽ പൂരം
വരെയുള്ള ഒമ്പത് ദിവസങ്ങളിലായി നടത്തപ്പെടുന്ന അനുഷ്ഠാന കലാവിശേഷമാണ്
പൂരക്കളി.
Source: Wikiwand
കേസരി എന്ന പേരിൽ അറിയപ്പെടുന്ന ചെറുകഥാകൃത്ത്?
a) വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ.
b) നാരായണ നമ്പുതിരി
c) ഗോവിന്ദൻ കുട്ടി ആചാര്യർ
d) കൃഷ്ണകുമാർ
Correct Answer: Option A, വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ.
Explanation
പ്രശസ്തനായ പത്രപ്രവർത്തകനും ഉപന്യാസകാരനും ചെറുകഥാകൃത്തും
നിരൂപകനുമായിരുന്നു വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (ജീവിതകാലം: 1861- 14 നവംബർ
1914). മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ വാസനാവികൃതി എഴുതിയത് അദ്ദേഹമാണ്.
കേസരി, വജ്രസൂചി, വജ്രബാഹു എന്നീ തൂലികാനാമങ്ങളിൽ അദ്ദേഹം കൃതികൾ
പ്രസിദ്ധീകരിച്ചിരുന്നു. അക്കാലത്ത് കേരളത്തിൽ നിലവിലുണ്ടായിരുന്ന
സാമൂഹ്യവ്യവസ്ഥയെ, പ്രത്യേകിച്ചും സാമൂഹികാസമത്വത്തെ കേസരി നിശിതമായി
വിമർശിച്ചിരുന്നു.
Source: psc website
മലയാളത്തിലെ ആദ്യ വ്യാകരണഗ്രന്ഥത്തിന്റെ കർത്താവ് ആര് ?
a) പ്രകാശ് രാജ്
b) ബിജു നാരായണൻ
c) ജെ .ജോസഫ്
d) ജോർജ്ജ് മാത്തൻ
Correct Answer: Option D, ജോർജ്ജ് മാത്തൻ
Explanation
ആധുനിക മലയാള ഗദ്യസാഹിത്യത്തിന്റെ പ്രോദ്ഘാടകനും മലയാളിയായ ആദ്യ മലയാള
ഭാഷാവ്യാകരണ കർത്താവും ആദ്യ മലയാളിപത്രാധിപരും സാമൂഹിക പരിഷ്കരണയത്നങ്ങളിൽ
സജീവ പങ്കാളിയും ആംഗ്ലിക്കൻ സഭയിലെ (സി എം എസ് സഭ )ആദ്യ
നാട്ടുപട്ടക്കാരനും(വൈദികൻ)ആയിരുന്നു ജോർജ്ജ് മാത്തൻ (25 സെപ്റ്റംബർ 1819 – 4
മാർച്ച് 1870)
Source: PSC website
വാസനാ വികൃതി പ്രസിദ്ധികരിച്ച വർഷം?
a) 1896
b) 1993
c) 1891
d) 1892
Correct Answer: Option C, 1891
Explanation
മലയാളത്തിലെ ആദ്യത്തെ ചെറുകഥയാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ രചിച്ച
വാസനാവികൃതി. 1891ൽ വിദ്യാവിനോദിനി മാസികയിലാണ് ഇത് പ്രസിദ്ധീകരിച്ചത്.
പാത്രസ്വഭാവപ്രധാനവും കർമ്മഫലത്തിന്റെ അനിവാര്യതയെ ആലോചനാമൃതമാക്കി
നർമ്മബോധത്തോടെ ചിത്രീകരിക്കുന്നതുമായ സരസകഥയാണിത്.
Source: psc website
ഫൈബ്രിനോജിൻ എവിടെ നിർമ്മിക്കപെടുന്നു ?
a) വൻകുടൽ
b) ആമാശയം
c) ശ്വാസകോശം
d) കരൾ
Correct Answer: Option D, കരൾ
Explanation
ഫൈബ്രിനോജൻ (ഘടകം I) ഒരു ഗ്ലൈക്കോപ്രോട്ടീൻ സമുച്ചയമാണ്, കരളിൽ
ഉൽപ്പാദിപ്പിക്കപ്പെടുന്നു, ഇത് എല്ലാ കശേരുക്കളുടെയും രക്തത്തിൽ
പ്രചരിക്കുന്നു. കോശങ്ങളുടെയും രക്തക്കുഴലുകളുടെയും പരിക്ക് സംഭവിക്കുമ്പോൾ,
ഇത് ത്രോംബിൻ വഴി എൻസൈമാറ്റിക്കായി ഫൈബ്രിൻ ആയും പിന്നീട് ഫൈബ്രിൻ
അടിസ്ഥാനമാക്കിയുള്ള രക്തം കട്ടപിടിക്കുകയും ചെയ്യുന്നു.
Source: Webindia
ഒന്നാം ബുദ്ധമത സമ്മേളനം നടന്നതെവിടെ?
a) രാജഗൃഹം
b) വൈശാലി
c) പാടലിപുത്രം
d) കാശ്മീർ
Correct Answer: Option A, രാജഗൃഹം
Explanation
അഞ്ചാം നൂറ്റാണ്ടിൽ, ശ്രീബുദ്ധന്റെ മരണശേഷം അധികകാലം കഴിയുന്നതിനു മുന്നേ,
മഗധചക്രവർത്തിയായിരുന്ന അജാതശത്രുവിന്റെ ആഭിമുഖ്യത്തിൽ രാജഗൃഹം (ഇപ്പോൾ
രാജ്‌ഗിർ) എന്ന സ്ഥലത്തുവച്ചാണ് ഒന്നാം ബുദ്ധമത കാര്യസമിതി നടന്നത്.
മഹാകാശ്യപൻ എന്ന സന്യാസിയായിരുന്നു അദ്ധ്യക്ഷൻ.
Source: Webindia
ഉജ്ജയന്ത കൊട്ടാരം ഏതു സംസ്ഥാനത്തു ആണ് ?
a) ഗുജറാത്ത്
b) രാജസ്ഥാൻ
c) കേരളം
d) ത്രിപുര
Correct Answer: Option D, ത്രിപുര
Explanation
ഇന്ത്യയിലെ പ്രസിദ്ധ നഗരങ്ങളിൽ ഒന്നാണ് അഗർത്തല. വടക്ക് കിഴക്കൻ സംസ്ഥാനമായ
ത്രിപുരയുടെ തലസ്ഥാനമാണിത്. അഗർത്തല നഗരത്തിൽ തന്നെയാണ് ഉജ്ജയന്ത പാലസും.
മാണിക്യരാജവംശത്തിന്റെ കൊട്ടാരവും മ്യൂസിയവുമാണ് ഇവിടത്തെ ആകർഷണം.
Source: PSC website
കുരുക്ഷേത്രം ഏതു സംസ്ഥാനത്തു ആണ് ?
a) ജമ്മു
b) ഹരിയാന
c) തമിഴ്നാട്
d) രാജസ്ഥാൻ
Correct Answer: Option B, ഹരിയാന
Explanation
ഇന്ത്യൻ സംസ്ഥാനമായ ഹരിയാനയിലെ ഒരു നഗരമാണ് കുരുക്ഷേത്രം. ചരിത്രപരമായും
മതപരമായും ഒട്ടേറെ പ്രത്യേകതകളുള്ള ഒരു സ്ഥലമാണ് കുരുക്ഷേത്രം. ധർമ്മക്ഷേത്രം
എന്നും കുരുക്ഷേത്രം അറിയപ്പെടുന്നു.
Source:psc website
എഴുത്തച്ഛൻ സർവകലാശാലയുടെ വൈസ് ചാൻസലർ ?
a) പ്രകാശ് രാജ്
b) കെ ജയകുമാർ
c) തുളസീധരൻ
d) ചെമ്പക രാമൻപിള്ള
Correct Answer: Option B, കെ ജയകുമാർ
Explanation
കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ
അറിയപ്പെടുന്ന മലയാളിയായ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് കെ. ജയകുമാർ (K.
Jayakumar). കേരളസംസ്ഥാനത്തിലെ ചീഫ് സെക്രട്ടറിയായിയിരുന്ന ഇദ്ദേഹം
തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാലയുടെ വൈസ് ചാൻസലറായി
സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Source:PSC website
കൂടിയാട്ടത്തിന്റെ അവതരണ ഭാഷ ഏത് ?
a) മലയാളം
b) സംസ്കൃതം
c) തമിഴ്
d) കന്നഡ
Correct Answer: Option B, സംസ്കൃതം
Explanation
ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് കൂടിയാട്ടം.
അഭിനയകലയ്ക്ക് നൃത്തത്തേക്കാൾ പ്രാധാന്യം നൽകുന്നതിനാൽ കൂടിയാട്ടത്തിനെ
“അഭിനയത്തിന്റെ അമ്മ” എന്നും വിശേഷിപ്പിക്കുന്നു. കൂടിയാട്ടത്തിന്റെ
ഇപ്പോഴുള്ള രൂപത്തിന് എണ്ണൂറ് വർഷങ്ങളുടെ പഴക്കമേയുള്ളു. ഏറ്റവും പ്രാചീനമായ
സംസ്കൃതനാടകരൂപങ്ങളിലൊന്നാണിത്.
Source:psc website
ഇൻഫർമേഷൻ കേരള മിഷൻ നിലവിൽ വന്ന വർഷം ?
a) 1993
b) 2000
c) 1995
d) 1999
Correct Answer: Option D,1999
Explanation
ഇൻഫർമേഷൻ കേരള മിഷൻ [1] (IKM), കേരളത്തിലെ (ഇന്ത്യ) തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ കമ്പ്യൂട്ടർവൽക്കരണത്തിനും നെറ്റ്‌വർക്കിംഗിനുമായി കേരള
സർക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്,
1999 ഓഗസ്റ്റ് മുതൽ ഒരു പതിറ്റാണ്ടായി ഇത് നിലവിലുണ്ട്.
Source: Wikiwand
ഏതു സാമൂതിരി ആണ് കൃഷ്ണഗീതി രചിച്ചത്?
a) മാനവേദൻ
b) നാരായണ നമ്പുതിരി
c) ഗോവിന്ദൻ കുട്ടി ആചാര്യർ
d) കൃഷ്ണകുമാർ
Correct Answer: Option A, മാനവേദൻ
Explanation
സാമൂതിരി രാജാക്കന്മാരിൽ പ്രഗൽഭനും കൃഷ്ണഗീതി കർത്താവുമാൺ
മാനവേദൻരാജ(1585–1658 കൃ.വ.). കൃഷ്ണനാട്ടം എന്ന കലാരൂപം ചിട്ടപ്പെടുത്തിയത്
മാനവേദൻ രാജാവാണ്. മാനവേദൻരാജയുടെ ഗുരു ആനായത്ത് കൃഷ്ണപ്പിഷാരോടിയായിരുന്നു.
മാനവേദൻ തന്റെ കൃതിയായ പൂർവ്വഭാരത ചമ്പുവിൽ ഗുരുവായ കൃഷ്ണപ്പിഷാരോടിയെ
സ്തുതിക്കുന്നുണ്ട്. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദനാൽ രചിക്കപ്പെട്ട
കൃഷ്ണഗീതിയെന്ന കാവ്യത്തിൽ നിന്ന് ഉടലെടുത്ത കലാരൂപമാണ് കൃഷ്ണനാട്ടം.
Source: psc website
ഏതു വർഷം ആണ് സുഗതകുമാരിക്ക് സരസ്വതി സമ്മാൻ ലഭിച്ചത് ?
a) 2006
b) 2008
c) 2011
d) 2012
Correct Answer: Option D, 2012
Explanation
ഓരോ വർഷവും ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള മികച്ച സാഹിത്യസൃഷ്ടിക്ക് നൽകിവരുന്ന
ഒരു പുരസ്ക്കാരമാണ് സരസ്വതി സമ്മാൻ. ഹിന്ദുപുരാണങ്ങളിലെ വിദ്യാദേവിയായ
സരസ്വതിയാണ് പേരിന്റെ ആധാരം. 1991-ൽ കെ.കെ.ബിർള ഫൗണ്ടേഷൻ ആണ് ഇത്
രൂപീകരിച്ചത്. 2005ൽ അയ്യപ്പപ്പണിക്കരും 2012ൽ സുഗതകുമാരിയും സരസ്വതി സമ്മാൻ
നേടി.
Source: PSC website
സുഗതകുമാരിയുടെ ഏതു കൃതിക്ക് ആണ് സരസ്വതി സമ്മാൻ ലഭിച്ചത് ?
a) രാത്രിമഴ
b) മലമുകളിലിരിക്കെ
c) മണലെഴുത്ത്
d) ദേവദാസി
Correct Answer: Option C, മണലെഴുത്ത്
Explanation
സുഗതകുമാരിയുടെ 25ലധികം കവിതകളുടെ സമാഹാരമാണ് മണലെഴുത്ത്. 2012 ലെ
സരസ്വതീസമ്മാനം ഈ കൃതിക്കായിരുന്നു. 2006ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ
മൂന്ന് പതിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്. ഡി.സി.ബുക്സ് ആയിരുന്നു പ്രസാധകർ.
Source: psc website
കൊച്ചിൻ ഷിപ്പിയാർഡ് നിലവിൽ വന്ന വർഷം ?
a) 1984
b) 1986
c) 1968
d) 1972
Correct Answer: Option D, 1972
Explanation
ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണവും പരിപാലന സൗകര്യവും CSL ആണ്.
പ്ലാറ്റ്ഫോം കപ്പലുകളും ഡബിൾ-ഹൾഡർ ഓയിൽ ടാങ്കറുകളും ഉൾപ്പെടുന്നു. ഇന്ത്യൻ
നാവികസേനക്ക് CSL ആണ് തദ്ദേശീയമായി നിർമ്മിച്ച നാവികകപ്പൽ. 1972-ൽ ഇന്ത്യാ
ഗവൺമെന്റ് കമ്പനിയായി ചേർന്നു. അതിന്റെ ആദ്യ ഘട്ടം 1982 ലാണ് ഓൺലൈനിൽ വന്നത്.
യാർഡിന് 1.25 മില്ല്യൺ ടൺ വരെ കപ്പലുകൾ നിർമ്മിക്കാനുള്ള സൗകര്യമുണ്ട്.
Source: Webindia
സരസ്വതി സമ്മാൻ പുരസ്‌കാരം ആദ്യമായി കിട്ടിയത് ആർക്ക് ?
a) ബാലാമണിയമ്മ
b) സുഗതകുമാരി
c) ഗീത കൃഷ്ണകുമാർ
d) ഉഷ ശർമ്മ
Correct Answer: Option A, ബാലാമണിയമ്മ
Explanation
ഭാരതീയ ഭാഷകളിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ പ്രസിദ്ധീകരിച്ച മികച്ച
സാഹിത്യകൃതിക്ക് കെ.കെ.ബിർള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് സരസ്വതി
സമ്മാൻ. മലയാളത്തിൽ ആദ്യമായി ഈ പുരസ്‌കാരം ലഭിച്ചത് 1995ൽ നിവേദ്യം എന്ന
കൃതിക്ക് ബാലാമണി അമ്മയ്ക്കാണ്.
Source: psc website
തെറ്റുകൾ കണ്ടെത്തിയാൽ ദയവായി കമന്റ് ചെയ്യുമല്ലോ !! അതുപോലെ ഈ പോർട്ടലിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ എഴുതുമല്ലോ!. നിങ്ങളുടെ പഠനത്തിന് എല്ലാവിധ ആശംസകൾ !!