1. ഉജ്ജയന്ത കൊട്ടാരം ഏതു സംസ്ഥാനത്തു ആണ് ?
    a) ഗുജറാത്ത്
    b) രാജസ്ഥാൻ
    c) കേരളം
    d) ത്രിപുര
    Correct Answer: Option D, ത്രിപുര
    Explanation
    ഇന്ത്യയിലെ പ്രസിദ്ധ നഗരങ്ങളിൽ ഒന്നാണ് അഗർത്തല. വടക്ക് കിഴക്കൻ സംസ്ഥാനമായ ത്രിപുരയുടെ തലസ്ഥാനമാണിത്. അഗർത്തല നഗരത്തിൽ തന്നെയാണ് ഉജ്ജയന്ത പാലസും. മാണിക്യരാജവംശത്തിന്റെ കൊട്ടാരവും മ്യൂസിയവുമാണ് ഇവിടത്തെ ആകർഷണം.
    Source: PSC website
  2. കുരുക്ഷേത്രം ഏതു സംസ്ഥാനത്തു ആണ് ?
    a) ജമ്മു
    b) ഹരിയാന
    c) തമിഴ്നാട്
    d) രാജസ്ഥാൻ
    Correct Answer: Option B, ഹരിയാന
    Explanation
    ഇന്ത്യൻ സംസ്ഥാനമായ ഹരിയാനയിലെ ഒരു നഗരമാണ് കുരുക്ഷേത്രം. ചരിത്രപരമായും മതപരമായും ഒട്ടേറെ പ്രത്യേകതകളുള്ള ഒരു സ്ഥലമാണ് കുരുക്ഷേത്രം. ധർമ്മക്ഷേത്രം എന്നും കുരുക്ഷേത്രം അറിയപ്പെടുന്നു.
    Source:psc website
  3. എഴുത്തച്ഛൻ സർവകലാശാലയുടെ വൈസ് ചാൻസലർ ?
    a) പ്രകാശ് രാജ്
    b) കെ ജയകുമാർ
    c) തുളസീധരൻ
    d) ചെമ്പക രാമൻപിള്ള
    Correct Answer: Option B, കെ ജയകുമാർ
    Explanation
    കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെടുന്ന മലയാളിയായ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്‌ കെ. ജയകുമാർ (K. Jayakumar). കേരളസംസ്ഥാനത്തിലെ ചീഫ് സെക്രട്ടറിയായിയിരുന്ന ഇദ്ദേഹം തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാലയുടെ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
    Source:PSC website
  4. കൂടിയാട്ടത്തിന്റെ അവതരണ ഭാഷ ഏത് ?
    a) മലയാളം
    b) സംസ്കൃതം
    c) തമിഴ്
    d) കന്നഡ
    Correct Answer: Option B, സംസ്കൃതം
    Explanation
    ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് കൂടിയാട്ടം. അഭിനയകലയ്ക്ക് നൃത്തത്തേക്കാൾ പ്രാധാന്യം നൽകുന്നതിനാൽ കൂടിയാട്ടത്തിനെ “അഭിനയത്തിന്റെ അമ്മ” എന്നും വിശേഷിപ്പിക്കുന്നു. കൂടിയാട്ടത്തിന്റെ ഇപ്പോഴുള്ള രൂപത്തിന് എണ്ണൂറ് വർഷങ്ങളുടെ പഴക്കമേയുള്ളു. ഏറ്റവും പ്രാചീനമായ സംസ്കൃതനാടകരൂപങ്ങളിലൊന്നാണിത്.
    Source:psc website
  5. ഇൻഫർമേഷൻ കേരള മിഷൻ നിലവിൽ വന്ന വർഷം ?
    a) 1993
    b) 2000
    c) 1995
    d) 1999
    Correct Answer: Option D,1999
    Explanation
    ഇൻഫർമേഷൻ കേരള മിഷൻ [1] (IKM), കേരളത്തിലെ (ഇന്ത്യ) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടർവൽക്കരണത്തിനും നെറ്റ്‌വർക്കിംഗിനുമായി കേരള സർക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്, 1999 ഓഗസ്റ്റ് മുതൽ ഒരു പതിറ്റാണ്ടായി ഇത് നിലവിലുണ്ട്.
    Source: Wikiwand
  6. ഏതു സാമൂതിരി ആണ് കൃഷ്ണഗീതി രചിച്ചത്?
    a) മാനവേദൻ
    b) നാരായണ നമ്പുതിരി
    c) ഗോവിന്ദൻ കുട്ടി ആചാര്യർ
    d) കൃഷ്ണകുമാർ
    Correct Answer: Option A, മാനവേദൻ
    Explanation
    സാമൂതിരി രാജാക്കന്മാരിൽ പ്രഗൽഭനും കൃഷ്ണഗീതി കർത്താവുമാൺ മാനവേദൻരാജ(1585–1658 കൃ.വ.). കൃഷ്ണനാട്ടം എന്ന കലാരൂപം ചിട്ടപ്പെടുത്തിയത് മാനവേദൻ രാജാവാണ്. മാനവേദൻരാജയുടെ ഗുരു ആനായത്ത് കൃഷ്ണപ്പിഷാരോടിയായിരുന്നു. മാനവേദൻ തന്റെ കൃതിയായ പൂർവ്വഭാരത ചമ്പുവിൽ ഗുരുവായ കൃഷ്ണപ്പിഷാരോടിയെ സ്തുതിക്കുന്നുണ്ട്. കോഴിക്കോട്‌ സാമൂതിരിയായിരുന്ന മാനവേദനാൽ രചിക്കപ്പെട്ട കൃഷ്ണഗീതിയെന്ന കാവ്യത്തിൽ നിന്ന്‌ ഉടലെടുത്ത കലാരൂപമാണ്‌ കൃഷ്ണനാട്ടം.
    Source: psc website
  7. ഏതു വർഷം ആണ് സുഗതകുമാരിക്ക് സരസ്വതി സമ്മാൻ ലഭിച്ചത് ?
    a) 2006
    b) 2008
    c) 2011
    d) 2012
    Correct Answer: Option D, 2012
    Explanation
    ഓരോ വർഷവും ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള മികച്ച സാഹിത്യസൃഷ്ടിക്ക് നൽകിവരുന്ന ഒരു പുരസ്ക്കാരമാണ് സരസ്വതി സമ്മാൻ. ഹിന്ദുപുരാണങ്ങളിലെ വിദ്യാദേവിയായ സരസ്വതിയാണ് പേരിന്റെ ആധാരം. 1991-ൽ കെ.കെ.ബിർള ഫൗണ്ടേഷൻ ആണ് ഇത് രൂപീകരിച്ചത്. 2005ൽ അയ്യപ്പപ്പണിക്കരും 2012ൽ സുഗതകുമാരിയും സരസ്വതി സമ്മാൻ നേടി.
    Source: PSC website
  8. സുഗതകുമാരിയുടെ ഏതു കൃതിക്ക് ആണ് സരസ്വതി സമ്മാൻ ലഭിച്ചത് ?
    a) രാത്രിമഴ
    b) മലമുകളിലിരിക്കെ
    c) മണലെഴുത്ത്
    d) ദേവദാസി
    Correct Answer: Option C, മണലെഴുത്ത്
    Explanation
    സുഗതകുമാരിയുടെ 25ലധികം കവിതകളുടെ സമാഹാരമാണ് മണലെഴുത്ത്. 2012 ലെ സരസ്വതീസമ്മാനം ഈ കൃതിക്കായിരുന്നു. 2006ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ മൂന്ന് പതിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്. ഡി.സി.ബുക്സ് ആയിരുന്നു പ്രസാധക‌ർ.
    Source: psc website
  9. കൊച്ചിൻ ഷിപ്പിയാർഡ് നിലവിൽ വന്ന വർഷം ?
    a) 1984
    b) 1986
    c) 1968
    d) 1972
    Correct Answer: Option D, 1972
    Explanation
    ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണവും പരിപാലന സൗകര്യവും CSL ആണ്. പ്ലാറ്റ്ഫോം കപ്പലുകളും ഡബിൾ-ഹൾഡർ ഓയിൽ ടാങ്കറുകളും ഉൾപ്പെടുന്നു. ഇന്ത്യൻ നാവികസേനക്ക് CSL ആണ് തദ്ദേശീയമായി നിർമ്മിച്ച നാവികകപ്പൽ. 1972-ൽ ഇന്ത്യാ ഗവൺമെന്റ് കമ്പനിയായി ചേർന്നു. അതിന്റെ ആദ്യ ഘട്ടം 1982 ലാണ് ഓൺലൈനിൽ വന്നത്. യാർഡിന് 1.25 മില്ല്യൺ ടൺ വരെ കപ്പലുകൾ നിർമ്മിക്കാനുള്ള സൗകര്യമുണ്ട്.
    Source: Webindia
  10. സരസ്വതി സമ്മാൻ പുരസ്‌കാരം ആദ്യമായി കിട്ടിയത് ആർക്ക് ?
    a) ബാലാമണിയമ്മ
    b) സുഗതകുമാരി
    c) ഗീത കൃഷ്ണകുമാർ
    d) ഉഷ ശർമ്മ
    Correct Answer: Option A, ബാലാമണിയമ്മ
    Explanation
    ഭാരതീയ ഭാഷകളിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ പ്രസിദ്ധീകരിച്ച മികച്ച സാഹിത്യകൃതിക്ക് കെ.കെ.ബിർള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് സരസ്വതി സമ്മാൻ. മലയാളത്തിൽ ആദ്യമായി ഈ പുരസ്‌കാരം ലഭിച്ചത് 1995ൽ നിവേദ്യം എന്ന കൃതിക്ക് ബാലാമണി അമ്മയ്ക്കാണ്.
    Source: psc website
  11. കണ്ണുനീർത്തുള്ളി എന്ന വിലാപകാവ്യം രചിച്ചത് ആര് ?
    a) ജോസഫ് മുണ്ടശ്ശേരി
    b) വയലാർ
    c) കുഞ്ഞുണ്ണി
    d) നാലപ്പാട്ട് നാരായണമേനോൻ
    Correct Answer: Option D, നാലപ്പാട്ട് നാരായണമേനോൻ
    Explanation
    പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനായിരുന്നു നാലപ്പാട്ട് നാരായണമേനോൻ (ജീവിതകാലം: 1887 ഒക്ടോബർ 7 – 1954 ഒക്ടോബർ 31). വിവർത്തനം, കവിതാരചന തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. സഹധർമ്മിണിയുടെ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ച്‌ നാലപ്പാട്ട്‌ നാരായണമേനോൻ രചിച്ച കണ്ണുനീർത്തുള്ളി മലയാളത്തിലെ എക്കാലത്തെയും മികച്ച വിലാപകാവ്യങ്ങളിൽ ഒന്നാണു്.
    Source: wikipedia
  12. ഫ്രാങ്കെൻസ്റ്റൈൻ എന്ന കഥാപാത്രത്തെ സൃഷ്‌ടിച്ച എഴുത്തുകാരി ആര് ?
    a) ഇ.എം.ഫോസ്റ്റർ
    b) മേരി ഷെല്ലി
    c) ഏണസ്റ്റ്
    d) അമിതാവ്
    Correct Answer: Option B, മേരി ഷെല്ലി
    Explanation
    ഒരു ഇംഗ്ലീഷ് നോവലിസ്റ്റും, ചെറുകഥാകൃത്തും, നാടകരചയിതാവും ആയിരുന്നു മേരി ഷെല്ലി (ജീവിതകാലം : 1797 – 1851). അവരുടെ ഏറ്റവും പ്രശസ്തമായ നോവൽ ആണ് ഫ്രാങ്കെൻസ്റ്റൈൻ അഥവാ മോഡേൺ പ്രോമിത്യൂസ്. ഭർത്താവ് പ്രശസ്ത കാല്പനിക കവി പെഴ്സി ബിഷ് ഷെല്ലി ആയിരുന്നു.
    Source:psc website
  13. ആലീസ് ഇൻ വണ്ടർ ലാൻഡ് ആരുടെ കൃതി ആണ് ?
    a) പേൾ എസ് ബക്ക്
    b) ലൂയിസ് കരോൾ
    c) എമിലി ബ്രോണ്ടി
    d) ബ്രാം സ്റ്റോക്കർ
    Correct Answer: Option B, ലൂയിസ് കരോൾ
    Explanation
    ലൂയിസ് കരോൾ രചിച്ച ആലീസെസ് അഡ്വെഞ്ചേഴ്സ് ഇൻ വണ്ടർലാൻറ്, ത്രൂ ദ് ലുക്കിംഗ് ഗ്ലാസ് എന്നീ നോവലുകളെ ആസ്പദമാക്കി നിർമ്മിച്ചാ് പുറത്തിറങ്ങിയ അമേരിക്കൻ ഫാൻറസി സാഹസിക ചലച്ചിത്രമാണ് ആലീസ് ഇൻ വണ്ടർലാൻഡ്. ടിം ബർട്ടൻ സംവിധാനം ചെയ്ത് 2010 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് തിരക്കഥ എഴുതിയത് ലിൻഡ വൂൾവേർട്ടൺ ആണ്.
    Source:PSC Webindia
  14. ഇംഗ്ലീഷ് കവിതയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
    a) എമിലി ബ്രോണ്ടി
    b) ജെഫ്രി ചോസർ
    c) ഇ.എം.ഫോസ്റ്റർ
    d) ബ്രാം സ്റ്റോക്കർ
    Correct Answer: Option B, ജെഫ്രി ചോസർ
    Explanation
    ഇംഗ്ലീഷ് ഭാഷയിൽ രചന നടത്തിയ ആദ്യത്തെ പ്രധാന കവി എന്നതിനു പുറമേ തത്ത്വചിന്തകനും, സർക്കാർ സേവകനും നയതന്ത്രജ്ഞനും ആയിരുന്നു ജെഫ്രി ചോസർ (1343? – ഒക്ടോബർ 25, 1400). കാന്റർബറി റ്റേൽസ് എന്ന വിഖ്യാത കഥാസമാഹാരത്തിന്റെ രചയിതാവാണ് അദ്ദേഹം. ഇംഗ്ലീഷ് കവിതയുടെ പിതാവെന്ന് ചോസർ വിശേഷിക്കപ്പെടുന്നു.
    Source:Webindia
  15. ലോകത്ത്‌ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മത ഗ്രന്ഥO ഏത് ?
    a) ജൈന മത ഗ്രന്ഥO
    b) മഹാഭാരതം
    c) ഖുർ ആൻ
    d) വിശുദ്ധ ബൈബിൾ
    Correct Answer: Option D,വിശുദ്ധ ബൈബിൾ
    Explanation
    ക്രിസ്ത്യാനികളുടെയും യഹൂദരുടെയും വിശുദ്ധ ഗ്രന്ഥമാണ് ബൈബിൾ. ഹീബ്രു ഭാഷയിലുള്ള പഴയനിയമം മാത്രമാണ് യഹൂദർക്ക് ബൈബിൾ. ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രന്ഥമാണ് ബൈബിൾ. 469 ഭാഷകളിൽ[2]ബൈബിൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിരുന്ന[3] ഗ്രന്ഥവും ഇതുതന്നെ. അഞ്ഞൂറ് കോടിയിലേറെ പ്രതികൾ പലഭാഷകളിലായി വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.
    Source: Wikiwand
  16. കൈരളിയുടെ ശൈലി വല്ലഭൻ എന്ന് വിളിക്കുന്നത് ആരെ ?
    a) ജോസഫ് മുണ്ടശ്ശേരി
    b) വയലാർ
    c) കുഞ്ഞുണ്ണി
    d) നാലപ്പാട്ട് നാരായണമേനോൻ
    Correct Answer: Option A, ജോസഫ് മുണ്ടശ്ശേരി
    Explanation
    ജോസഫ് മുണ്ടശ്ശേരി അഥവാ മുണ്ടശ്ശേരി മാസ്റ്റർ മലയാളത്തിലെ സാഹിത്യകാരനും സാഹിത്യനിരൂപകനുമായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായി സേവനം അനുഷ്ഠിച്ചു. കൈരളിയുടെ ശൈലി വല്ലഭൻ എന്നും അറിയപ്പെടുന്നു .
    Source: psc website
  17. കഥാസരിത് സാഗരം എഴുതിയത് ആര് ?
    a) ഭാസൻ
    b) വിഷ്ണു ശർമ്മ
    c) ബാണഭട്ടൻ
    d) സോമദേവൻ
    Correct Answer: Option D,സോമദേവൻ
    Explanation
    11-ാം നൂറ്റാണ്ടിൽ സോമദേവൻ എന്ന പേരിൽ ശൈവ രചിച്ച ഇന്ത്യൻ കഥകളുടെ സമാഹാരമാണ് കഥാ സരിത് സാഗരം. കഥകൾ, നാടോടിക്കഥകൾ, മുത്തശ്ശിക്കഥകൾ, മിത്തുകൾ തുടങ്ങിയവ സംസ്കൃതത്തിൽ പുനരാഖ്യാനം നടത്തിയിരിക്കുന്ന പുസ്തകമാണിത്.
    Source: wikiwand
  18. അഭിനയ ദർപ്പണം എന്ന ഗ്രന്ഥo എഴുതിയത് ആര് ?
    a) ഭാസൻ
    b) വിഷ്ണു ശർമ്മ
    c) നന്ദകേശ്വര
    d) ബാണഭട്ടൻ
    Correct Answer: Option C, നന്ദകേശ്വര
    Explanation
    നന്ദികേശ്വരൻ ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി രചിച്ച ഗ്രന്ഥമാണ് അഭിനയ ദർപ്പണം. ഇതിലെ നാട്യ തത്ത്വങ്ങളെ ആധാരമാക്കിയാണ് ഭരതനാട്യത്തിന്റെയും ഒഡീസി നൃത്തത്തിന്റെയും സാങ്കേതികാംശങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്.
    Source: psc website
  19. വെയ്റ്റിംഗ് ഫോർ ദി മഹാത്മാ എന്ന നോവൽ എഴുതിയത് ആര്?
    a) പ്രേം ചന്ദ്
    b) ജവഹർലാൽ നെഹ്‌റു
    c) മുൽക്ക് രാജ് ആനന്ദ്
    d) ആർ കെ നാരായണൻ
    Correct Answer: Option D, ആർ കെ നാരായണൻ
    Explanation
    1955-ൽ ആർ.കെ. നാരായന്റെ നോവലാണ് വെയ്റ്റിംഗ് ഫോർ ദി മഹാത്മാ. മഹാത്മാവിനായി കാത്തിരിക്കുന്നത് നാരായണന്റെ സൗമ്യമായ കോമിക് ശൈലിയിലാണ് എഴുതിയിരിക്കുന്നത്. ഈ നോവലിന്റെ അസാധാരണമായ സവിശേഷത ഗാന്ധിയുടെ ഒരു കഥാപാത്രത്തിന്റെ പങ്കാളിത്തമാണ്. അദ്ദേഹത്തിന്റെ വിപ്ലവകരമായ ആശയങ്ങളും സമ്പ്രദായങ്ങളും പട്ടണത്തിലെ പ്രമുഖരും ശ്രീറാമിന്റെ മുത്തശ്ശിയും പോലുള്ള പാരമ്പര്യവാദികളുടെ വീക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമാണ്.
    Source: wikipedia
  20. അമ്മ എന്ന പ്രസിദ്ധമായ നോവൽ രചിച്ചതാര് ?
    a) മാക്സിം ഗോർക്കി
    b) കുമാരനാശാൻ
    c) തകഴി
    d) എഴുത്തച്ഛൻ
    Correct Answer: Option A, മാക്സിം ഗോർക്കി
    Explanation
    മാക്സിം ഗോർക്കിയുടെ വിശ്രുതനോവലാണ് അമ്മ. 1906ലാണ് മാക്സിം ഗോർക്കി അമ്മ എഴുതുന്നത്. ആദ്യം പ്രസിദ്ധീകരിക്കുന്നത് ഇംഗ്ലീഷിലും. മൂലകൃതി പ്രസിദ്ധീകരിക്കുന്നതിനു മുൻപേ വിവർത്തനം പുറത്തിറങ്ങിയെന്ന് ചുരുക്കം.
    Source: psc website
  21. തെറ്റുകൾ കണ്ടെത്തിയാൽ ദയവായി കമന്റ് ചെയ്യുമല്ലോ !! അതുപോലെ ഈ പോർട്ടലിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ എഴുതുമല്ലോ!. നിങ്ങളുടെ പഠനത്തിന് എല്ലാവിധ ആശംസകൾ !!

    Loading