Kerala PSC Question Bank | Previous Questions: 018
by Admin
No Comments
രണ്ടാം ബുദ്ധമത സമ്മേളനം നടന്നതെവിടെ?
a) രാജഗൃഹം
b) പാടലിപുത്രം
c) കാശ്മീർ
d) വൈശാലി
Correct Answer: Option D, വൈശാലി
Explanation
ഒരു നൂറ്റാണ്ടിനുള്ളിൽ തന്നെ വൈശാലി യിൽ വച്ച് ബുദ്ധഭിക്ഷുക്കളുടെ രണ്ടാമത്തെ സമിതി ചേരുകയുണ്ടായി. ഈ സമ്മേളനത്തില് പിളർപ്പിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരുന്നു.
തങ്ങളുടെ നിയമാവലിയിലും ആചാരസംഹിതകളിലും അയവു വരുത്തണമെന്ന് ഒരു വിഭാഗം വാദിച്ചു. ബുദ്ധമതത്തിലെ പാരമ്പര്യവാദികളും പുരോഗമനവാദികളും തമ്മിലുള്ള ഈ തർക്കങ്ങളെ തുടർന്ന് അശോകരാജാവാണ് വൈശാലി യിൽ രണ്ടാം ബുദ്ധമത കാര്യസമിതി വിളിച്ചുചേർത്തത്.
Source: keralapsc.gov website
രണ്ടാം ബുദ്ധമത സമ്മേളനം നടന്നത് ഏതു വർഷം ?
a) ബി സി 385
b) ബി സി 383
c) ബി സി 384
d) ബി സി 386
Correct Answer: Option B, ബി സി 383
Explanation
ക്രി.മു. 383 ൽ , അതായത് ഒരു നൂറ്റാണ്ടിനുള്ളിൽ തന്നെ വൈശാലി യിൽ വച്ച് ബുദ്ധഭിക്ഷുക്കളുടെ രണ്ടാമത്തെ സമിതി ചേരുകയുണ്ടായി. ഈ സമ്മേളനത്തില് പിളർപ്പിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരുന്നു.
തങ്ങളുടെ നിയമാവലിയിലും ആചാരസംഹിതകളിലും അയവു വരുത്തണമെന്ന് ഒരു വിഭാഗം വാദിച്ചു. ബുദ്ധമതത്തിലെ പാരമ്പര്യവാദികളും പുരോഗമനവാദികളും തമ്മിലുള്ള ഈ തർക്കങ്ങളെ തുടർന്ന് അശോകരാജാവാണ് വൈശാലി യിൽ രണ്ടാം ബുദ്ധമത കാര്യസമിതി വിളിച്ചുചേർത്തത്.
Source:keralapsc.gov website
തിരുവിതാംകൂറിലെ ആദ്യ ആഭ്യന്തര മന്ത്രി ആര്?
a) എബ്രഹാം മാത്യു
b) റ്റി എം വർഗീസ്
c) സി കെ ജെയിംസ്
d) മാത്യു ജോൺ
Correct Answer: Option B, റ്റി എം വർഗീസ്
Explanation
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപകരിലൊരാളും തിരു-കൊച്ചി സംസ്ഥാനത്തിലെ 1952-ലെ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നു ടി.എം. വർഗീസ്.
ടി.എം. വർഗ്ഗീസായിരുന്നു മന്ത്രി സഭയിലെ ആദ്യ അദ്ധ്യക്ഷൻ. 1952-ലെ എ.ജെ. ജോൺ മന്ത്രിസഭയിൽ ഇദ്ദേഹം ആഭ്യന്തരമന്ത്രിയായി. ഈ സഭയുടെ പതനത്തോടെ വർഗ്ഗീസ് സജീവ രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങി.
1961 ഡിസംബർ 31-ന് വർഗ്ഗീസ് അന്തരിച്ചു.
Source:keralapsc.gov website
അന്താരാഷ്ട്ര ബാലികദിനം എന്ന്?
a) ജനുവരി 23
b) ഒക്ടോബർ 11
c) ജനുവരി 22
d) ജനുവരി 26
Correct Answer: Option B, ഒക്ടോബർ 11
Explanation
പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി എല്ലാവർഷവും ഒക്ടോബർ 11-ന് അന്താരാഷ്ട്ര ബാലികാദിനം (International Day of the Girl Child) ആയി ആചരിക്കുന്നു.
2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇങ്ങനെയൊരു ദിനം ആചരിച്ചുതുടങ്ങിയത്.
Source:keralapsc.gov website
കേരള ഗവർണർ ആയിരുന്ന വ്യക്തി പിന്നീട് ഇന്ത്യൻ പ്രെസിഡന്റ് ആയി .ആര്?
a) കെ. ഉണ്ണി കൃഷ്ണൻ
b) സഞ്ജയൻ
c) സി ബാലകൃഷ്ണൻ
d) വി വി ഗിരി
Correct Answer: Option D,വി വി ഗിരി
Explanation
വി.വി.ഗിരി എന്നറിയപ്പെടുന്ന വരാഹഗിരി വെങ്കട ഗിരി (ഓഗസ്റ്റ് 10, 1894 – ജൂൺ 23, 1980) സ്വതന്ത്ര ഇന്ത്യയുടെ നാലാമത് രാഷ്ട്രപതി ആയിരുന്നു.
1975-ൽ ഭാരതരത്നം പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആക്ടിംഗ് പ്രസിഡന്റ് സ്ഥാനം വഹിച്ച വ്യക്തിയായ ഇദ്ദേഹമാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ഇന്ത്യൻ രാഷ്ട്രപതിയായത്
Source: keralapsc.gov website
ആദ്യമായി അർജുന അവാർഡ് നേടിയ മലയാളി ?
a) സി ബാലകൃഷ്ണൻ
b) കെ. ഉണ്ണി കൃഷ്ണൻ
c) സഞ്ജയൻ
d) കൃഷ്ണകുമാർ
Correct Answer: Option A, സി ബാലകൃഷ്ണൻ
Explanation
കേരളീയനായ പർവ്വതാരോഹകനാണ് സി. ബാലകൃഷ്ണൻ.
ആദ്യമായി എവറസ്റ്റ് കീഴടക്കിയ ഇന്ത്യൻ സംഘത്തിലെ അംഗമായിരുന്നു.
പട്ടാളത്തിൽ ഹവിൽദാർ ആയിരുന്ന ബാലകൃഷ്‌ണൻ ഇന്ത്യൻ ആർമി നടത്തിയ പരാജയപ്പെട്ട ആദ്യ രണ്ടു എവറസ്റ്റ് പര്യവേഷണങ്ങളുടെയും വിജയിച്ച 1965 ൽ ക്യാപ്റ്റൻ എം എസ് കോഹ്‌ലിയുടെ നേതൃത്വത്തിൽ നടന്ന ഈ മൂന്നാം ഇന്ത്യൻ എവറസ്റ്റ് പര്യവേഷണത്തിന്റെയും സംഘത്തിലെ അംഗമായ വയർലെസ്സ് ഓപ്പറേറ്റർ ആയി ഉണ്ടായിരുന്നു.
ഈ നേട്ടം അദ്ദേഹത്തെ അർജുന അവാർഡിന് അർഹമാക്കിയിരുന്നു.
അർജുന അവാർഡ് ലഭിച്ച ആദ്യ ദക്ഷിണേന്ത്യക്കാരനാണ്
Source:keralapsc.gov website
ഏതു വർഷം ആണ് സി ബാലകൃഷ്ണനു അർജുന അവാർഡ് കിട്ടിയത് ?
a) 1963
b) 1962
c) 1964
d) 1965
Correct Answer: Option D, 1965
Explanation
1965 ലാണ് ബാലകൃഷ്ണന് അർജുന അവാർഡ് ലഭിച്ചത്.
ആദ്യമായിട്ടായിരുന്നു ഒരു ദക്ഷിണേന്ത്യക്കാരന് ഈ ബഹുമതി ലഭിച്ചത്.
ആദ്യമായി എവറസ്റ്റ് കീഴടക്കിയ ഇന്ത്യൻ സംഘത്തിലെ അംഗം എന്ന നിലക്കാണ് ബാലകൃഷ്ണന് അർജുന സമ്മാനിച്ചത്.
പഞ്ചാബിയായ ലഫ്. കമാൻഡർ എം.എസ്. കോലിക്കൊപ്പം എവറസ്റ്റ് ആരോഹണത്തിന് നിയോഗിക്കപ്പെട്ട സംഘത്തിലെ ഏക മലയാളിയായിരുന്നു പട്ടാളക്കാരനായ ബാലകൃഷ്ണൻ.
Source: keralapsc.gov website
ഏറ്റവുമധികം റോമൻ കത്തോലിക്കൻ മതവിഭാഗക്കാർ അധിവസിക്കുന്നത് എവിടെ ?
a) അമേരിക്ക
b) ബ്രിട്ടൻ
c) ബ്രസീൽ
d) ജർമ്മനി
Correct Answer: Option C, ബ്രസീൽ
Explanation
ബ്രസീൽ ഒരു പോർച്ചുഗൽ കോളനിയായിരുന്നു.
അമേരിക്കൻ ഭൂഖണ്ഡത്തിൽ പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഒരേയൊരു രാജ്യവും ബ്രസീലാണ്.
യുറോപ്യൻ, അമേരിക്കൻ-ഇന്ത്യക്കാർ, ആഫ്രിക്കൻ, ഏഷ്യൻ എന്നിങ്ങനെ ബഹുവംശജരായ ജനങ്ങൾ ഇടകലർന്നു താമസിക്കുന്ന ഒരു രാജ്യമാണ് ബ്രസീൽ.
ലോകത്തിലെ ഏറ്റവുമധികം റോമൻ കത്തോലിക്കൻ മതവിഭാഗക്കാർ അധിവസിക്കുന്നത് ഇവിടെയാണുള്ളത്.
Source: keralapsc.gov website
മകര അയനാന്തം എന്നാണ് ?
a) ഡിസംബർ 19
b) ഡിസംബർ 21
c) ഡിസംബർ 20
d) ഡിസംബർ 22
Correct Answer: Option D, ഡിസംബർ 22
Explanation
സൂര്യന്റെ ആപേക്ഷികസ്ഥാനം ഉത്തരായന രേഖയ്ക്ക് നേർമുകളിൽ വരുന്ന ജൂൺ 21 ഗ്രീഷ്മ അയനാന്തദിനം എന്നും, ദക്ഷിണായന രേഖയ്ക്ക് നേർമുകളിൽ വരുന്ന ഡിസംബർ 22 ശൈത്യഅയനാന്തദിനം എന്നും അറിയപ്പെടുന്നു.
സൂര്യന്റെ ആപേക്ഷികസ്ഥാനം ദക്ഷിണായന രേഖയ്ക്ക് ((Tropic of Capricorn) )നേർമുകളിൽ വരുന്നു
ദക്ഷിണായനരേഖയിൽ സൂര്യപ്രകാശം ലംബമായി പതിയ്ക്കുകയും തത്ഫലമായി ദക്ഷിണാർദ്ധഗോളത്തിൽ കൂടുതൽ പകലും,ഉത്തരാർദ്ധഗോളത്തിൽ കൂടുതൽ രാത്രിയും ഉണ്ടാവുന്നു.
Source: keralapsc.gov website
വാത്മീകി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?
a) ബീഹാർ
b) രാജസ്ഥാൻ
c) ആസാം
d) മണിപ്പുർ
Correct Answer: Option A, ബീഹാർ
Explanation
ബീഹാർ സംസ്ഥാനത്തിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് വാല്മീകി ദേശീയോദ്യാനം.
1989-ലാണ് ഇത് ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.
ഉദ്യാനത്തിന്റെ വിസ്തൃതി 336 ചതുരശ്ര കിലോമീറ്ററാണ്.
Source: keralapsc.gov website
സരസ്വതി ദേവിയുടെ ചിത്രം വരച്ചു വിവാദത്തിൽ ആയ ചിത്രകാരൻ ?
a) മുരളി പിള്ള
b) അബ്ദുൽഖാദർ
c) ബാദുഷ
d) എം എഫ് ഹുസ്സൈൻ
Correct Answer: Option D, എം എഫ് ഹുസ്സൈൻ
Explanation
ഇന്ത്യയിലെ പ്രശസ്തനായ ആധുനികചിത്രകാരനായിരുന്നു മഖ്‌ബൂൽ ഫിദാ ഹുസൈൻ (എം.എഫ് ഹുസൈൻ) (സെപ്റ്റംബർ 17 1915 – ജൂൺ 9 2011).
ഹുസൈൻ ഒരു ചിത്രകാരനായി അറിയപ്പെട്ടു തുടങ്ങിയത് 1940-കളിലാണ്.
കുറ്റാരോപിതമായ ചിത്രങ്ങൾ 1970-ൽ വരച്ചതായിരുന്നു. എങ്കിലും ഇവ ഒരു ഹിന്ദു മാസികയിൽ 1996-ൽ പ്രസിദ്ധീകരിക്കപ്പെടുന്നതുവരെ വിവാദമായില്ല.
മുൻപ് ഇതിനെതിരായ കുറ്റാരോപണങ്ങൾ 2004-ൽ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു (ദുർഗ്ഗയെയും സരസ്വതിയെയും മോശമായി ചിത്രീകരിച്ച് വിവിധ സമുദായങ്ങൾ തമ്മിൽ ശത്രുത സൃഷ്ടിക്കുന്നു എന്ന കുറ്റം)
Source: keralapsc.gov website
മഹാത്മാഗാന്ധി സമാധാന പുരസ്‌കാരം ഏർപ്പെടുത്തിയ വർഷം ?
a) 1993
b) 1995
c) 1994
d) 1992
Correct Answer: Option B, 1995
Explanation
മഹാത്മാഗാന്ധിയുടെ 125-ാം ജന്മവാർഷികമായിരുന്ന 1995 മുതൽ ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച വാർഷിക പുരസ്‌കാരമാണ് ഗാന്ധി സമാധാന സമ്മാനം.
ഒരു കോടി രൂപയുടെ സമ്മാനത്തോടൊപ്പം ,ഒരു ഫലകം ,പ്രശ്തി പത്രം , വിശിഷ്ട്മായ ഒരു കരകൗശല സമ്മാനം എന്നിവ അടങ്ങുന്നതാണ് ഗാന്ധി സമാധാന പുരസ്‌കാരം.
Source:keralapsc.gov website
അമേരിക്കയിൽ അടിമത്ത നിരോധനം നടപ്പിലാക്കിയ പ്രസിഡന്റ് ?
a) ജോർജ് ബുഷ്
b) ലിങ്കൺ
c) വില്യം ഹെൻറി
d) ജോർജ് വാഷിംഗ്‌ടൺ
Correct Answer: Option B, ലിങ്കൺ
Explanation
അമേരിക്കൻ ഐക്യനാടുകളുടെ 16-ആം പ്രസിഡന്റായിരുന്നു എബ്രഹാം ലിങ്കൺ.
അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനായിരുന്ന അദ്ദേഹം.
പ്രസിഡന്റായിരിക്കെ അടിമത്തം അവസാനിപ്പിക്കുന്നതിനായി ശക്തമായ നിലപാടു കൈക്കൊണ്ട ലിങ്കൺ സ്വീകരിച്ച പ്രധാന നിയമ നടപടിയാണ് 1863-ലെ വിമോചന വിളംബരം അഥവാ ഇമാൻസിപ്പേഷൻ പ്രൊക്ലമേഷൻ.
അമേരിക്കൻ ഐക്യനാടുകളിൽ അടിമത്തം പൂർണ്ണമായും നിരോധിച്ച ഭരണഘടനയുടെ പതിമൂന്നാം ഭേദഗതിക്കുള്ള അടിസ്ഥാനമായി മാറി ഈ വിമോചന വിളംബരം.
Source:keralapsc.gov website
എബ്രഹാം ലിങ്കൺ ഏതു വർഷം ആണ് വധിക്കപ്പെട്ടത്?
a) 1864 april 13
b) 1865 april 14
c) 1864 april 14
d) 1863 april 14
Correct Answer: Option B, 1865 april 14
Explanation
1865 ഏപ്രിൽ 14 വെള്ളിയാഴ്ച്ച വാഷിങ്ടൺ, ഡി.സി.യിലെ ഫോർഡ്സ് തിയറ്ററിൽ വെച്ച്, നടനും കോൺഫെഡറേറ്റ് അനുകൂലിയുമായ ജോൺ വിൽക്കിസ് ബൂത്ത് എന്നയാളുടെ വെടിയേറ്റാണ് ലിങ്കൺ മരണമടഞ്ഞത്.
അമേരിക്കൻ ചരിത്രത്തിൽ, വധിക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റും പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രസിഡന്റുമാണ് അബ്രഹാം ലിങ്കൺ.
Source:keralapsc.gov website
ആർക്കമിഡീസ് ഏതു വർഷം ആണ് അന്തരിച്ചത് ?
a) B.C 214
b) B.C 213
c) B.C 211
d) B.C 212
Correct Answer: Option D,B.C 212
Explanation
ക്രി.മു. 212-ൽ രണ്ടാം പ്യൂണിക് യുദ്ധത്തിന്റെ നാളുകളിലാണ് ആർക്കിമിഡീസ് കൊല്ലപ്പെട്ടത്.
പുരാതന ഗ്രീക്ക് ചരിത്രകാരനായ പ്ലൂട്ടാർക്ക് ആർക്കിമിഡീസിന്റെ മരണത്തെപ്പറ്റി രണ്ടു ഭാഷ്യങ്ങൾ നൽകുന്നുണ്ട്.
Source: keralapsc.gov website
അരിസ്റ്റോട്ടിൽ ഏതു വർഷം ആണ് അന്തരിച്ചത് ?
a) B C 322
b) B C 321
c) B C 320
d) B C 319
Correct Answer: Option A, B C 322
Explanation
ഏഥൻസുകാർ ഏറെ ഇഷ്ടപ്പെടാതിരുന്ന അലക്സാണ്ടർ ചക്രവർത്തിയെ ന്യായീകരിച്ച് പ്രസംഗങ്ങൾ നടത്തിയ അരിസ്റ്റോട്ടിലിന് ധാരാളം ശത്രുക്കൾ ഉണ്ടായി.
അലക്സാണ്ടറുടെ മരണശേഷം ഏഥൻസിൽ തുടരുന്നത് അപകടകരമാണെന്നു തോന്നിയപ്പോൾ അരിസ്റ്റോട്ടിൽ ഏഥൻസ് വിട്ടു.
നേരത്തേ ഏഥൻസുകാർ പ്ലേറ്റോയുടെ ഗുരുവായിരുന്ന തത്ത്വചിന്തകൻ സോക്രട്ടീസിനെ വധിച്ചതിനെ ഓർമ്മിപ്പിച്ച്, ഏഥൻസുകാർ തത്ത്വചിന്തക്കെതിരെ രണ്ടുവട്ടം പാതകം ചെയ്തവരായിക്കാണാൻ താൻ ആഗ്രിഹിക്കുന്നില്ലെന്നു പറഞ്ഞാണ് അദ്ദേഹം ഏഥൻസിൽ നിന്നു പോയത്.
ബി.സി.ഇ. 322-ൽ അറുപത്തിരണ്ടാം വയസ്സിൽ അരിസ്റ്റോട്ടിൽ മരണമടഞ്ഞു..
Source:keralapsc.gov website
1885 മുതൽ 1924 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവ് ആര് ?
a) വിശാഖം തിരുന്നാൾ
b) മാർത്താണ്ഡ വർമ്മ
c) വലിയകോയി തിരുന്നാൾ
d) ശ്രീമൂലം തിരുന്നാൾ
Correct Answer: Option D, ശ്രീമൂലം തിരുന്നാൾ
Explanation
1885 മുതൽ 1924 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായിരുന്നു ശ്രീമൂലം തിരുനാൾ മഹാരാജാവ്. GCSI, GCIE, MRAS. വിശാഖം തിരുനാൾ (1880-1885) മഹാരാജാവിനു ശേഷമാണ് അദ്ദേഹം അധികാരം ഏറ്റെടുത്തത്.
Source: keralapsc.gov website
ലോക മണ്ണ് ദിനം എന്ന് ?
a) 2016 ഡിസംബർ 5
b) 2013 ഡിസംബർ 5
c) 2014 ഡിസംബർ 5
d) 2012 ഡിസംബർ 5
Correct Answer: Option C, 2014 ഡിസംബർ 5
Explanation
ആരോഗ്യകരമായ മണ്ണിന്റെ പ്രാധാന്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മണ്ണിലെ വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിനായി ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും എല്ലാ വർഷവും ഡിസംബർ 5 ന് ലോക മണ്ണ് ദിനം (World Soil Day) ആചരിക്കുന്നു.
2014 ഡിസംബർ 5 മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഈ ദിനം ആചരിച്ചു വരുന്നു.
ഭക്ഷ്യ കാർഷിക സംഘടനയുടെ 2013 ജൂണിൽ കൂടിയ കോൺഫറൻസ് ലോക മണ്ണ് ദിനം ഏകകണ്ഠമായി അംഗീകരിക്കുകയും 68-ാമത് യു.എൻ ജനറൽ അസംബ്ലിയിൽ അതിനെ ഔദ്യോഗികമായി അംഗീകരിക്കുവാൻ അഭ്യർത്ഥിക്കുകയും ചെയ്തു.
` 2013 ഡിസംബറിൽ, യു.എൻ ജനറൽ അസംബ്ലി ഈ നിർദ്ദേശത്തെ അംഗീകരിക്കുകയും 2014 ഡിസംബർ 5-നെ ആദ്യ ഔദ്യോഗിക ലോക മണ്ണ് ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.
Source: keralapsc.gov website
കേരള ഹൈക്കോടതിയുടെ പഴയ മന്ദിരം പ്രവർത്തിച്ചിരുന്നത് ഏതു ജില്ലയിൽ?
a) കൊല്ലം
b) തൃശൂർ
c) കൊല്ലം
d) എറണാകുളം
Correct Answer: Option D, എറണാകുളം
Explanation
കേരള ഹൈക്കോടതിയുടെ പഴയ മന്ദിരം പ്രവർത്തിച്ചിരുന്നത് എറണാകുളത്തെ റാംമോഹൻ പാലസിലാണ്.
പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം 1994 മാർച്ച് 14-ന് സുപ്രീം കോടതിയുടെ അപ്പോഴത്തെ മുഖ്യന്യായാധിപനായ എം.എൻ. വെങ്കിട ചെല്ലയ്യ നിർവഹിച്ചു
Source: keralapsc.gov website
കേരളത്തിൽ എത്ര ജില്ലാ കോടതികൾ ഉണ്ട് ?
a) 14
b) 13
c) 12
d) 15
Correct Answer: Option A, 14
Explanation
14 ജില്ലാ കോടതികളാണ് കേരളസംസ്ഥാനത്തിലുള്ളത്.
ഇവയിൽ തൊടുപുഴ, മഞ്ചേരി, തലശ്ശേരി എന്നിവ ജില്ലാ ആസ്ഥാനങ്ങളിൽ നിന്നും മാറി സ്ഥിതിചെയ്യുന്ന ജില്ലാ കോടതികളാണ്. 29 അഡിഷണൽ ജില്ലാ കോടതികളുണ്ട്. ഇവയിൽ മാവേലിക്കര, ഉത്തര പറവൂർ എന്നിവിടങ്ങളിലെ കോടതികൾ ജില്ലാ കോടതികൾക്ക് തുല്യമായ ഫയലിംഗ് പവർ ഉള്ളവയാണ്.
Source: keralapsc.gov website
തെറ്റുകൾ കണ്ടെത്തിയാൽ ദയവായി കമന്റ് ചെയ്യുമല്ലോ !! അതുപോലെ ഈ പോർട്ടലിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ എഴുതുമല്ലോ!. നിങ്ങളുടെ പഠനത്തിന് എല്ലാവിധ ആശംസകൾ !!