Kerala PSC Question Bank | Previous Questions: 019
by Admin
No Comments
ഏതു വർഷം ആണ് ആർ ശങ്കർ മുഖ്യമന്ത്രി പദവിയിൽ എത്തിയത്?
a) 1961
b) 1960
c) 1958
d) 1962
Correct Answer: Option D, 1962
Explanation
1962-ൽ കേരള മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയെ കേന്ദ്ര സർക്കാർ സംസ്ഥാന ഗവർണറായി നിയമിച്ചപ്പോൾ ശങ്കർ കേരളത്തിൻ്റെ മൂന്നാമത് മുഖ്യമന്ത്രിയായി അധികാരമേറ്റു.
മികച്ച ഭരണാധികാരിയും രാജ്യതന്ത്രജ്ഞനുമായിരുന്നു ശങ്കർ. മുഖ്യമന്ത്രി എന്ന പദവിയിലിരുന്ന് നല്ല ഭരണം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.
ധനകാര്യ വകുപ്പ് മന്ത്രി എന്ന നിലയിൽ ഒട്ടനവധി പരിഷ്കാരങ്ങൾ അദ്ദേഹം കൊണ്ടുവന്നു.
Source: keralapsc.gov website
കെ കരുണാകരൻ്റെ ജന്മസ്ഥലം ?
a) പയ്യോളി
b) ചിറയ്ക്ൽ
c) വൈക്കം
d) മാനന്തവാടി
Correct Answer: Option B, ചിറയ്ക്ൽ
Explanation
1918 ജൂലൈ 5-ന് മിഥുനമാസത്തിലെ കാർത്തിക നക്ഷത്രത്തിൽ തെക്കേടത്ത് രാമുണ്ണി മാരാരുടെയും കണ്ണോത്ത് കല്യാണി അമ്മയുടെയും മകനായി കണ്ണൂരിലെ ചിറക്കലിൽ ജനിച്ചു.
കുഞ്ഞിരാമമാരാർ, ബാലകൃഷ്ണമാരാർ, ദാമോദരമാരാർ (അപ്പുണ്ണിമാരാർ) എന്നിവർ സഹോദരന്മാരും ദേവകി സഹോദരിയുമായിരുന്നു.
Source:keralapsc.gov website
കരുണാകരൻ തൃശ്ശൂർ നഗരസഭയിൽ അംഗമായത് ഏതു വർഷം ?
a) 1948
b) 1945
c) 1947
d) 1949
Correct Answer: Option B, 1945
Explanation
ഐ.എൻ.ടി.യു.സിയുടെ സ്ഥാപക നേതാവായിരുന്നു കരുണാകരൻ.
പിന്നീട് തൃശ്ശൂർ നഗരസഭയിൽ അംഗമായതോടെ ആണ് അധികാരത്തിലേക്കുള്ള പടയോട്ടം ആരംഭിച്ചത്.
1945 ലായിരുന്നു കരുണാകരൻ തൃശ്ശൂർ നഗരസഭയിൽ അംഗമായത്.
തുടർന്ന് 1948 കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു
Source:keralapsc.gov website
ഇന്ത്യയിലെ എത്രാമത്തെ പ്രധാനമന്ത്രി ആണ് നരേന്ദ്രമോദി ?
a) 13
b) 14
c) 12
d) 11
Correct Answer: Option B, 14
Explanation
ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ ഇന്ത്യയിലെ പ്രധാന രാഷ്ട്രീയനേതാവുമാണ് നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്ര മോദി
നിയമസഭ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയം മൂലം കേശുഭായ് പട്ടേൽ രാജിവച്ചതിനെത്തുടർന്ന് 2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത നരേന്ദ്രമോദി അന്നു മുതൽ തുടർച്ചയായി 2014 മേയ് 21 വരെ ഭരണം നടത്തി.
Source:keralapsc.gov website
എ കെ ആന്റണിയുടെ ജന്മസ്ഥലം ?
a) പട്ടം
b) പുതിയകാവ്
c) വെഞ്ഞാറമൂട്
d) ചേർത്തല
Correct Answer: Option D,ചേർത്തല
Explanation
ഭാരതത്തിന്റെ പ്രതിരോധമന്ത്രി, കേരളത്തിന്റെ മുൻ മുഖ്യമന്ത്രി, കേരള നിയമസഭാ പ്രതിപക്ഷനേതാവ് എന്നീ നിലകളിൽ പ്രശസ്തനായ കോൺഗ്രസിൻ്റെ മുതിർന്ന നേതാവാണ് അറയ്ക്കപ്പറമ്പിൽ കുര്യൻ ആൻ്റണി എന്നറിയപ്പെടുന്ന എ.കെ.ആൻറണി.
1940 ഡിസംബർ 28 നു അറയ്ക്കപറമ്പിൽ കുര്യൻ പിള്ളയുടെയും ഏലിക്കുട്ടിയുടേയും മകനായി ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് എ.കെ.ആന്റണി ജനിച്ചത്.
Source: keralapsc.gov website
ലോകത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന വിള ?
a) ഉരുളക്കിഴങ്ങ്
b) തക്കാളി
c) ഇഞ്ചി
d) കുരുമുളക്
Correct Answer: Option A, ഉരുളക്കിഴങ്ങ്
Explanation
മണ്ണിനടിയിൽ വളരുന്ന ഒരു ഭക്ഷ്യയോഗ്യമായ കിഴങ്ങാണ് ഉരുളക്കിഴങ്ങ് .
ഉരുളൻ കിഴങ്ങ് എന്നും പറയാറുണ്ട്. അന്നജമാണ് ഇതിൽ കൂടുതലായി അടങ്ങിയിരിക്കുന്നത്.
ലോകത്തിൽ ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന കിഴങ്ങായ ഇതിന്റെ ജന്മദേശം തെക്കേ അമേരിക്കയാണ്.
Source:keralapsc.gov website
സവില്ല്യം ഗാഡ് ഏതു വർഷം ഉപയോഗിച്ച വാക്കാണ് ഹരിതവിപ്ലവം?.
a) 1965
b) 1964
c) 1960
d) 1968
Correct Answer: Option D, 1968
Explanation
1940 മുതൽ 1970 വരെ കാർഷിക മേഖലയിൽ ഉൽപാദനം വർധിപ്പിക്കാനായി ആഗോളതലത്തിൽ വ്യാപകമായി നടപ്പാക്കിയ ഗവേഷണ, വികസന, സാങ്കേതികവിദ്യാകൈമാറ്റമാണ് ഹരിതവിപ്ലവം
യുണൈറ്റഡ് സ്റ്റേറ്റ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്പ്മെന്റ് (USAID) ഡയറക്ടറായിരുന്ന വില്ല്യം ഗാഡ് 1968 ൽ ഉപയോഗിച്ച വാക്കാണ് ഹരിതവിപ്ലവം.
Source: keralapsc.gov website
അന്തരീക്ഷത്തിൽ ഈർപ്പം സ്ഥിരമായി നിലനിൽക്കുന്ന മിതോഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന മരം ഏതു ?
a) തേക്ക്
b) ആഞ്ഞിലി
c) റബ്ബർ
d) മാവ്
Correct Answer: Option C, റബ്ബർ
Explanation
അന്തരീക്ഷത്തിൽ ഈർപ്പം സ്ഥിരമായി നിലനിൽക്കുന്ന മിതോഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ഒരു മരമാണ് റബ്ബർ.
1850-കളിൽ വരെ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പ്രത്യേകിച്ച് ബ്രസീലിലായിരുന്നു റബർ ഉണ്ടായിരുന്നത്. കോളനിവത്കരണത്തിന്റെ ഭാഗമായി ഈ വൃക്ഷം ലോകമെമ്പാടുമുള്ള അനുയോജ്യകാലാവസ്ഥകളിലേക്ക് പടരുകയുണ്ടായി.
Source: keralapsc.gov website
ഡോ .ബോർലോഗിന് നോബൽ സമ്മാനം ലഭിച്ച വര്ഷം?
a) 1961
b) 1964
c) 1965
d) 1970
Correct Answer: Option D, 1970
Explanation
ഒരു അമേരിക്കൻ കാർഷികശാസ്ത്രജ്ഞനായിരുന്നു നോർമൻ ബോർലോഗ്
നോർമൻ ബോർലോഗിന്റെ നേതൃത്വത്തത്തിൽ നടന്ന ഹരിതവിപ്ലവം, ലോകത്തെങ്ങും കാർഷികോൽപ്പാദനം വൻതോതിൽ വർദ്ധിപ്പിക്കുകയെന്ന പ്രക്രിയക്കു കാരണമായിരുന്നു.
ഇത് ഇദ്ദേഹത്തിനെ ഹരിതവിപ്ലവത്തിന്റെ പിതാവായി വിളിക്കപ്പെടാൻ കാരണമായി.
ലോകഭക്ഷ്യസുരക്ഷയ്ക്കുനൽകിയ സംഭാവനകളെ മാനിച്ച് ബോർലോഗിന് 1970 -ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചു
Source: keralapsc.gov website
ധവളവിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്നത് ആരെ ?
a) വർഗീസ് കുര്യൻ
b) സ്വാമിനാഥൻ
c) സുബ്രമണ്യൻ
d) ഫിലിപ്പ് ചാണ്ടി
Correct Answer: Option A, വർഗീസ് കുര്യൻ
Explanation
ഒരു ഇന്ത്യൻ എഞ്ജിനീയറും പ്രശസ്തനായ സാമൂഹിക സംരംഭകനുമാണ് പൊതുവേ ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന വർഗീസ് കുര്യൻ (26 നവംബർ 1921 – 9 സെപ്റ്റംബർ 2012).
ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യമായി മാറ്റിയതിൽ സുപ്രധാന പങ്കുവഹിച്ചു
Source: keralapsc.gov website
വേടന്തങ്കൽ ഏതു സംസ്ഥാനത്തു ആണ് ഉള്ളത് ?
a) കേരളം
b) പഞ്ചാബ്
c) ഗുജറാത്ത്
d) തമിഴ്നാട്
Correct Answer: Option D, തമിഴ്നാട്
Explanation
വിസ്തീർണമുള്ള വേടന്താങ്കൽ പക്ഷിസങ്കേതം..
വേടന്താങ്കൽ എന്ന വാക്കിനർത്ഥം വേട്ടക്കാരൻ്റെ ഗ്രാമം എന്നാണ്.
ദേശീയ പാത 45 ൽ, ചെന്നൈയിൽ നിന്നും 75 കിലോമീറ്റർ അകലത്തിൽ ചെങ്കൽപ്പട്ടിനു തെക്കാണ് ഈ സങ്കേതം.സമുദ്രനിരപ്പിൽ നിന്നും 122 മീറ്റർ ഉയരത്തിലായി ബംഗാൾ ഉൾക്കടലിനു 48 കിലോമീറ്റർ പടിഞ്ഞാറായിട്ട് ചെങ്കൽപ്പട്ട് ജില്ലയിൽ ഈ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നു.
Source: keralapsc.gov website
ഗണിതത്തിലെ ഗണസിദ്ധാന്തം ആവിഷ്കരിച്ചതു ആര്?
a) പീറ്റർ ചാൾസ്
b) ജോർജ് കാന്റർ
c) വില്യം ഡോൺ
d) ജോൺ മാർക്
Correct Answer: Option B, ജോർജ് കാന്റർ
Explanation
ഗണിതശാസ്ത്രത്തിലെ അടിസ്ഥാന തിയറികളിൽ ഒന്നായ സെറ്റ് തിയറിയുടെ ഉപഞ്ജാതാവാണ് ജോർജ് ഫെർഡിനാൻഡ് ലുഡ്‌വിഗ് ഫിലിപ് കാന്റർ
വയസ്ട്രസ്, ക്രോനെക്കാർ തുടങ്ങിയ പ്രഗല്ഭന്മാരുടെ കീഴിൽ കാന്റർഗണിത്തം പഠിച്ചു.
Source:keralapsc.gov website
ബാക്കാൻ ദ്വീപുകൾ എവിടെ കാണപ്പെടുന്നു ?
a) അമേരിക്ക
b) ഇൻഡോനേഷ്യ
c) സിംഗപ്പൂർ
d) അർമേനിയ
Correct Answer: Option B, ഇൻഡോനേഷ്യ
Explanation
ബച്ചൻസ്, ബാച്ചിയൻസ്, ബറ്റ്ച്ചിയൻസ് എന്നീ പേരുകളിലറിയപ്പെട്ടിരുന്ന ബാക്കാൻ ദ്വീപുകൾ, ഇൻഡോനേഷ്യയിലെ മോലൂക്കസിലുള്ള ഒരു കൂട്ടം ദ്വീപുകളാണ്.
അവ പർവ്വതങ്ങൾ നിറഞ്ഞ വനപ്രദേശങ്ങളോടുകൂടി ഹാൽമീർറയുടെ തെക്ക് പടിഞ്ഞാറും തെക്ക് ടെർനേറ്റുമായി ചേർന്നുകിടക്കുന്നു.
Source:keralapsc.gov website
IISST യുടെ ആസ്ഥാനം എവിടെ ആണ് ?
a) പത്തനംതിട്ട
b) തിരുവനതപുരം
c) ഇടുക്കി
d) എറണാകുളം
Correct Answer: Option B, തിരുവനതപുരം
Explanation
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി, കേരളത്തിലെ തിരുവനന്തപുരം, നെടുമങ്ങാട്, വലിയമലയിൽ സ്ഥിതി ചെയ്യുന്ന ബഹിരാകാശ ശാസ്ത്രത്തിന്റെ പഠനത്തിനും ഗവേഷണത്തിനുമായി സർക്കാർ-എയ്ഡഡ് സ്ഥാപനവും ഡീംഡ് സർവ്വകലാശാലയുമാണ്.
ബഹിരാകാശത്തെക്കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനുമായി മാത്രം സമർപ്പിക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ സർവകലാശാലയാണിത്.
Source:keralapsc.gov website
KSFE യുടെ ആസ്ഥാനം എവിടെ ആണ് ?
a) കൊല്ലം
b) ഇടുക്കി
c) എറണാകുളം
d) തൃശൂർ
Correct Answer: Option D,തൃശൂർ
Explanation
തൃശൂർ നഗരം ആസ്ഥാനമാക്കി 1969 നവംബർ 6-ന് കമ്പനി പ്രവർത്തനം ആരംഭിച്ചു.
2,00,000 രൂപ മൂലധനത്തിൽ ആരംഭിച്ച ഇതിന് 45 ജീവനക്കാരും 10 ശാഖകളും ഉണ്ടായിരുന്നു.
Source: keralapsc.gov website
എവിടെ ആയിരുന്നു മീരാഭായിയുടെ നാട് ?
a) രാജസ്ഥാൻ
b) ഗുജറാത്ത്
c) ആസാം
d) ജമ്മു
Correct Answer: Option A, രാജസ്ഥാൻ
Explanation
രാജസ്ഥാനിൽ ജീവിച്ചിരുന്ന വലിയ ഒരു കൃഷ്ണഭക്തയും മീരാഭജനുകൾ എഴുതി എന്നു കരുതിപ്പോരുന്ന കവിയുമാണ് മീര അഥവാ മീരാഭായി.
അതീവപ്രശസ്തമാണ് മീരാഭജനുകൾ. ഇന്ത്യയിലെങ്ങും വിവർത്തനം ചെയ്ത് വിദേശങ്ങളിലും ഇവ പാടിപ്പോരുന്നു.
എല്ലാ ആഗ്രഹങ്ങളും മറക്കാൻ ഉതകുന്ന കൃഷ്ണഭക്തിയാണ് ഇവയിലെ മുഖ്യപ്രമേയം. മീരയെക്കുറിച്ച് ധാരാളം സിനിമകളും ഉണ്ടായിട്ടുണ്ട്.
Source:keralapsc.gov website
സംഗീത കലാനിധി പുരസ്‍കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വൃക്തി ?
a) നീലിമ അരുൺ
b) രുഗ്മിണി ദേവി
c) സുബ്ബലക്ഷ്മി
d) എം എൽ വസന്തകുമാരി
Correct Answer: Option D, എം എൽ വസന്തകുമാരി
Explanation
ഒരു കർണാടക സംഗീതജ്ഞയും പിന്നണിഗായകയുമായിരുന്നു എം.എൽ. വസന്തകുമാരി (ജൂലൈ 3, 1928 – ഒക്ടോബർ 31, 1990).
എം.എൽ.വി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വസന്തകുമാരിയെയും സമകാലികരായ ഡി.കെ. പട്ടമ്മാൾ, എം.എസ്. സുബ്ബലക്ഷ്മി എന്നിവരെയും ചേർത്ത് സംഗീതാസ്വാദകർ ‘കർണ്ണാടകസംഗീതത്തിലെ ഗായികാത്രയം’ എന്ന് പരാമർശിച്ചിരുന്നു.
സംഗീത കലാനിധി പുരസ്‍കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വൃക്തി ആണ് എം എൽ വസന്തകുമാരി .
Source: keralapsc.gov website
ഏഞ്ചൽസ് ഒളിമ്പിക്സിൽ പി റ്റി ഉഷയുടെ സ്ഥാനം എത്രയായിരുന്നു ?
a) 2
b) 3
c) 4
d) 1
Correct Answer: Option C, 4
Explanation
ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായിരുന്നു പി.ടി. ഉഷ അഥവാ പിലാവുള്ളകണ്ടി തെക്കേപ്പറമ്പിൽ ഉഷ
1982 ൽ ഡെൽഹിയിൽ വച്ചു നടന്ന ഏഷ്യാഡിൽ നൂറുമീറ്റർ ഓട്ടത്തിലും, ഇരുന്നൂറുമീറ്റർ ഓട്ടത്തിലും വെള്ളിമെഡൽ കരസ്ഥമാക്കി.
1984 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ നാനൂറു മീറ്റർ ഹർഡിൽസ് ഓട്ടത്തിൽ സെമിഫൈനലിൽ ഒന്നാമതായി ഓടിയെത്തിയെങ്കിലും ഫൈനലിൽ ഫോട്ടോഫിനിഷിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Source: keralapsc.gov website
പി റ്റി ഉഷയുടെ ജന്മദേശം എവിടെ ആണ്?
a) വൈക്കം
b) ഈരാറ്റുപേട്ട
c) എളമക്കര
d) പയ്യോളി
Correct Answer: Option D, പയ്യോളി
Explanation
കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ 1964 ജൂൺ 27-ന് ജനിച്ചു.
അച്ഛൻ പൈതൽ, അമ്മ ലക്ഷ്മി. ആറുമക്കളിൽ രണ്ടാമതായി ഉഷ ജനിച്ചു.
വസ്ത്രകച്ചവടക്കാരനായിരുന്നു പിതാവ് പൈതൽ.
പ്രാഥമിക വിദ്യാഭ്യാസം തൃക്കോട്ടൂർ സ്കൂളിൽ ആയിരുന്നു.
അക്കാലത്തായിരുന്നു കേരളത്തിൽ കായികസ്കൂളായ ജി.വി.രാജാ സ്പോർട്ട് സ്കൂൾ ആരംഭിക്കന്നത്.
Source: keralapsc.gov website
ആർ ശങ്കറിന്റെ പൂർണനാമം എന്ത് ?
a) രാമൻ ശങ്കരൻ
b) കൃഷ്ണ ശങ്കരൻ
c) മൂർത്തി ശങ്കരൻ
d) റാം ശങ്കരൻ
Correct Answer: Option A, രാമൻ ശങ്കരൻ
Explanation
പിന്നോക്കസമുദായത്തിൽ നിന്ന് കേരളത്തിൻ്റെ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യത്തെ വ്യക്തിയാണ് രാമൻ ശങ്കർ എന്ന ആർ.ശങ്കർ (1909-1972) .
കോൺഗ്രസുകാരനായ ആദ്യത്തെ കേരള മുഖ്യമന്ത്രി ശങ്കറാണ്.
കേരളത്തിൻ്റെ ആദ്യ ഉപമുഖ്യമന്ത്രി എന്ന ബഹുമതിയും ശങ്കറിന് അവകാശപ്പെട്ടതാണ്.
Source: keralapsc.gov website