1. ന്യൂയോർക്ക് ഏത് സമുദ്രത്തിൻറെ തീരത്താണ്?
    a) പസഫിക് മഹാസമുദ്രം
    b) ആർട്ടിക് സമുദ്രം
    c) ഇന്ത്യൻ മഹാസമുദ്രം
    d) അറ്റ്ലാൻറിക് സമുദ്രം
    Correct Answer: Option D, അറ്റ്ലാൻറിക് സമുദ്രം
    Explanation
    അമേരിക്കൻ ഐക്യനാടുകളിലെ വടക്കുകിഴക്കൻ തീരത്ത് അറ്റ്‌ലാന്റിക് മഹാസമുദ്രത്തോടു ചേർന്നു സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് ന്യൂ യോർക്ക്. ഏറ്റവും വലിയ നഗരം ന്യൂ യോർക്ക് നഗരവും തലസ്ഥാനം ആൽബനിയുമാണ്‌. അമേരിക്കൻ ഐക്യനാടുകൾ രൂപംകൊള്ളുന്നതിനു കാരണമായ പതിമൂന്ന് യഥാർത്ഥ കോളനികളിലൊന്നാണ് ന്യൂയോർക്ക്.
    Source: keralapsc.gov website
  2. ”ഒരച്ഛന്‍റെ ഓർമ്മക്കുറിപ്പുകൾ”രചിച്ചതാര്?
    a) വൈലോപ്പള്ളി
    b) ഈച്ഛര വാര്യർ
    c) വള്ളത്തോൾ
    d) കുമാരനാശാൻ
    Correct Answer: Option B, ഈച്ഛര വാര്യർ
    Explanation
    കേരള സാഹിത്യ അക്കാദമിയുടെ ജീവചരിത്ര – ആത്മകഥാവിഭാഗത്തിലെ കൃതികൾക്കുള്ള 2004-ലെ പുരസ്ക്കാരം ലഭിച്ച കൃതിയാണ് ഈച്ചരവാര്യരുടെ ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ എന്ന ഗ്രന്ഥം[2][3]. അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട തന്റെ മകന്റെ മരണത്തിന് മുപ്പതോളം വർഷങ്ങൾക്ക് ശേഷം ഈച്ചരവാര്യർ എഴുതിയതാണ് ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ എന്ന ഗ്രന്ഥത്തിന് 2004-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു
    Source:keralapsc.gov website
  3. അവനവൻ കടമ്പ രചിച്ചത്?
    a) എഴുത്തച്ഛൻ
    b) കാവാലം നാരായണപ്പണിക്കർ
    c) കുമാരനാശാൻ
    d) വൈലോപ്പള്ളി
    Correct Answer: Option B, കാവാലം നാരായണപ്പണിക്കർ
    Explanation
    ‘തിരുവരങ്ങ്‌’ നാടകസംഘത്തിലൂടെ തനതു നാടകങ്ങൾക്ക്‌ രൂപവും ഭാവവും നൽകി ആവിഷ്‌ക്കരിച്ചത്‌ കാവാലമാണ്‌. നാടൻ ശീലുകളുടെയും വായ്‌ത്താരികളിലൂടെയും നാടൻ കലാരൂപങ്ങളുടേയും പ്രയോക്താവായി അറിയപ്പെടുന്നു. വാചിക ആംഗിക ആഹാര്യരീതികൾ തന്റേതായ രീതിയിൽ അദ്ദേഹം അവതരിപ്പിക്കുന്നു. അതിന്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌. ‘അവനവൻ കടമ്പ’.
    Source:keralapsc.gov website
  4. മാപ്പിള സമരവുയുമായി ബന്ധപ്പെട്ട്‌ വധിക്കപ്പെട്ട മലബാറിലെ ബ്രിട്ടീഷ് കലക്ടർ?
    a) തോമസ് ഹാർവേ ബാബർ
    b) എച്ച്.വി. കനോലി
    c) വില്യം ലോഗൻ
    d) മാർക്ക് ഹെൻറി
    Correct Answer: Option B, എച്ച്.വി. കനോലി
    Explanation
    ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയുടെ കലക്ടറും മജിസ്ത്രേട്ടും ആയി ഏകദേശം 1841 മുതൽ 1855 വരെ സേവനമനുഷ്ഠിച്ച ഒരു ബ്രിട്ടീഷുകാരനായിരുന്നു ലെഫ്ടനന്റ് സർ ഹെന്രി വാലന്റൈൻ കനോലി കനോലിയുടെ മലബാർ ജില്ലയിൽ ഭരണ സാരഥ്യം മുട്ടിച്ചറ ലഹള , ചേരൂർ കലാപം, കൊളത്തൂർ ലഹള, മഞ്ചേരി കലാപം, തൃക്കാളൂർ ലഹള എന്നിവകൾ ഉൾപ്പെടെ മാപ്പിള ലഹളകൾ ശക്തമായ കാലത്തായിരുന്നു. ആയതിനാൽ തന്നെ മാപ്പിള കർഷക പോരാളികളുടെ നേരെ മർക്കടമുഷ്ടി പ്രയോഗിച്ച ഉദ്യോഗസ്ഥനായാണ് കനോലി ചരിത്രത്തിൽ അറിയപ്പെടുന്നത്.
    Source:keralapsc.gov website
  5. കേരള നവോത്ഥാനത്തിന്‍റെ പിതാവ് ആര് ?
    a) എഴുത്തച്ഛൻ
    b) മഹാത്മാഗാന്ധി
    c) ജവഹർലാൽ നെഹ്‌റു
    d) ശ്രീ നാരായണ ഗുരു
    Correct Answer: Option D,ശ്രീ നാരായണ ഗുരു
    Explanation
    ആധുനിക ഭാരതം കണ്ട ഏറ്റവും വലിയ തത്വചിന്തകനും മഹാനായ സന്യാസിവര്യനും കേരള നവോത്ഥാന ചരിത്രത്തിലെ അതുല്യനായ സാമൂഹ്യ പരിഷ്കർത്താവും ആണ് ശ്രീനാരായണഗുരു (1856-1928). ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നതും അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായി വരേണം എന്നുള്ളതും ആയിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും
    Source: keralapsc.gov website
  6. പ്രത്യക്ഷ രക്ഷാ ദൈവ സഭ എന്ന മതത്തിന്റെ സ്ഥാപകൻ ആര് ?
    a) പൊയ്‌കയിൽ യോഹന്നാൻ
    b) ജോസഫ് ചാണ്ടി
    c) ജോർജ് പീറ്റർ
    d) ഔസേപ്പ് കുട്ടി
    Correct Answer: Option A, പൊയ്‌കയിൽ യോഹന്നാൻ
    Explanation
    ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ കീഴാളജനങ്ങളുടെ കഷ്ടപ്പാടുകളെ ഗാനരൂപത്തിൽ പൊതുജനങ്ങൾക്കിടയിൽ അവതരിപ്പിച്ച സാമൂഹികനേതാവും പ്രത്യക്ഷ രക്ഷാ ദൈവഭ വിശ്വാസികൾക്ക് ദൈവവും ആയിരുന്നു . പൊയ്കയിൽ യോഹന്നാൻ എന്ന പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ(1878-1938). ഇദ്ദേഹം പൊയ്കയിൽ അപ്പച്ചൻ എന്നും അറിയപ്പെടുന്നു. പ്രത്യക്ഷ രക്ഷാ ദൈവ സഭ എന്ന മതത്തിന്റെ സ്ഥാപകനുമാണ്
    Source:keralapsc.gov website
  7. മുസ്ലിങ്ങളുടെ ഏറ്റവും പാവന സ്ഥലമായ കഅബ ഏത് രാജ്യത്താണ്?
    a) ബഹാമാസ്
    b) ബഹ്റൈൻ
    c) ദുബായ്
    d) സൗദി അറേബ്യ
    Correct Answer: Option D, സൗദി അറേബ്യ
    Explanation
    സൗദി അറേബ്യയിലെ മക്കയിലെ ഇസ്ലാമിന്റെ ഏറ്റവും പ്രധാനപ്പെട്ട പള്ളിയായ മസ്ജിദുൽ ഹറാമിന്റെ മധ്യഭാഗത്തുള്ള ഒരു കെട്ടിടമാണ് കഅബ, കഅബ അല്ലെങ്കിൽ കബ എന്നും അറിയപ്പെടുന്നു, ചിലപ്പോൾ അൽ-കഅബ അൽ-മുഷറഫ എന്നും അറിയപ്പെടുന്നു. ഇസ്ലാമിലെ ഏറ്റവും പവിത്രമായ സ്ഥലമാണിത്
    Source: keralapsc.gov website
  8. മൂക്കുത്തി വിളംബരം പ്രഖ്യാപനം ഏതു വർഷം ?
    a) 1859
    b) 1858
    c) 1860
    d) 1862
    Correct Answer: Option C, 1860
    Explanation
    മൂക്കുത്തി വിളംബരവും അച്ചിപ്പുടവ സമരവും ഉൾപ്പടെ കേരള നവോത്ഥാന ചരിത്രത്തിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു പാട് സമരങ്ങൾക്കും സംഭവങ്ങൾക്കും നേതൃത്വം നൽകിയ വ്യക്തിയാണ് ആറാട്ടുപുഴ വേലായുധ പണിക്കർ. 1859 വരെ ബ്രാഹ്മണർക്ക് മാത്രമേ മൂക്കുത്തി ധരിക്കാനുള്ള അവകാശം ഉണ്ടായിരുന്നുള്ളൂ. 1859 അവസാനം നായൻമാർകും ബ്രാഹ്മണരെ പോലെ മൂക്കുത്തി ധരിക്കാമെന്ന് റീജൻറ് മഹാറാണി ഉത്തരവു പുറപ്പെടുവിച്ചു. പന്തളത്തിനടുത്തു മൂക്കുത്തി ധരിച്ച ഒരു ഈഴവ സ്ത്രീയുടെ മൂക്കുത്തി ഒരു ബ്രാഹ്മണൻ പറിച്ചു ചോരചിന്തിയ വിവരമറിഞ്ഞ പണിക്കർ സ്വർണ്ണപണിക്കാരെ വിളിച്ച്, സ്വർണം, വെള്ളി, ചെമ്പ് എന്നിവയിൽ ‌ നിരവധി മൂക്കുത്തികൾ നിർമ്മിക്കാൻ നിർദ്ദേശിച്ചു. ആയിരം സ്ത്രീകളെ വിളിച്ചുകൂട്ടി മൂക്കുത്തി ധരിപ്പിച്ചു. എന്നിട്ട് പന്തളത്തുവച്ച് ഒരു വിളംബരം നടത്തി.1860-ലെ[16] ഈ പ്രഖ്യാപനത്തെ മൂക്കുത്തി വിളംബരം എന്നു വിളിക്കപ്പെടുന്നു.
    Source: keralapsc.gov website
  9. കുങ്കുമച്ചെടി ലൈലാക് നിറത്തിലുള്ള പൂക്കൾ ഉല്പാദിപ്പിക്കുന്നത് ഏതു മാസം ?
    a) ജൂലൈ
    b) ജൂൺ
    c) നവംബർ
    d) ഒക്ടോബർ
    Correct Answer: Option D, ഒക്ടോബർ
    Explanation
    വസന്തകാലത്തിൽ നടുന്ന കുങ്കുമക്കിഴങ്ങുകൾ മൂന്നു മാസത്തോളം വളരാതെ ഇരിക്കും. അതിനു ശേഷം നാലു മുതൽ പതിനൊന്നു വരെ ഇളം തണ്ടുകൾ മണ്ണിനു പുറത്തേക്കു വരുന്നു. ഏകദേശം 4 സെ.മീ നീളമുള്ള ഇലകളാണ് ഉണ്ടാവുന്നത്. ശിശിരകാലമാകുമ്പോൾ പർപ്പിൾ നിറത്തിലുള്ള പൂമൊട്ടുകൾ വിരിയുന്നു. ഒക്ടോബർ മാസമാകുന്നതോടെ കുങ്കുമച്ചെടി ലൈലാക് നിറത്തിലുള്ള പൂക്കൾ ഉല്പാദിപ്പിക്കുന്നു.
    Source: keralapsc.gov website
  10. സുവ ഏതു രാജ്യത്തിന്റെ തലസ്ഥാനം ആണ് ?
    a) ഫിജി
    b) അർമീനിയ
    c) ബെൽജിയം
    d) അംഗോള
    Correct Answer: Option A, ഫിജി
    Explanation
    ഫിജി (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ഫിജി ഐലന്റ്സ്) തെക്കൻ ശാന്തസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ്. വിറ്റി ലെവു, വനുവ ലെവു എന്നിവയാണ് പ്രധാന ദ്വീപുകൾ. രാജ്യത്തിലെ ആകെ ജനസംഖ്യയുടെ 87 ശതമാനവും ഈ രണ്ട് ദ്വീപുകളിലാണ്. സുവ ഫിജിയുടെ തലസ്ഥാനമാണ്.
    Source: keralapsc.gov website
  11. ഇന്ത്യൻ ടെലഗ്രാഫ് ചെടി എന്നറിയപ്പെടുന്നത്?
    a) കയ്യോന്നി
    b) ഇലഞ്ഞി
    c) ആമ്പൽ
    d) രാമനാഥ പച്ച
    Correct Answer: Option D, രാമനാഥ പച്ച
    Explanation
    പയർ കുടുംബത്തിൽ ഉള്ള ഒരു ചെറുസസ്യമാണ് തൊഴുകണ്ണി അഥവാ രാമനാമപ്പച്ച, (ശാസ്ത്രീയനാമം: Codariocalyx motorius). ടെലിഗ്രാഫ് ചെടി, ഡാൻസിങ് ചെടി, സെമാഫോർ ചെടി എന്നെല്ലാം അറിയപ്പെടുന്നുണ്ട്. ഇതിനെ പലപ്പോഴും ഡെസ്‌മോഡിയം ജനുസിൽ ഉൾപ്പെടുത്ത്തിക്കാണാറുണ്ട്.
    Source: keralapsc.gov website
  12. ഇന്ത്യയിലെ ഏറ്റവും ഉപ്പുരസം കൂടിയ തടാകം?
    a) പുലിഝട് തടാക०
    b) സംഭാർ
    c) ജോയ്സാഗർ
    d) കാൺവർ
    Correct Answer: Option B, സംഭാർ
    Explanation
    ഇന്ത്യയിലെ, കരയാൽ ചുറ്റപ്പെട്ട ഏറ്റവും വലിയ ഉപ്പ് തടാകമാണ് സാംഭർ തടാകം. രാജസ്ഥാനിലെ ജയ്പൂർ നഗരത്തിൽ നിന്നും തെക്ക്പടിഞ്ഞാറ് ദിശയിൽ 96 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്നു. 1990-ൽ റാംസർ ഉടമ്പടി പ്രകാരം ഇത് അന്താരാഷ്ട്രപ്രാധാന്യമുള്ള തണ്ണീർത്തടമായി പ്രഖ്യാപിക്കപ്പെട്ടു
    Source:keralapsc.gov website
  13. ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി ഏതു ?
    a) കേരള ഹൈക്കോടതി‎
    b) അലഹാബാദ് ഹൈക്കോടതി
    c) ഡെൽഹി ഹൈക്കോടതി
    d) മദ്രാസ് ഹൈക്കോടതി
    Correct Answer: Option B, അലഹാബാദ് ഹൈക്കോടതി
    Explanation
    അലഹാബാദിലെ അലഹബാദ് ഹൈക്കോടതിയോ ജൂഡികേന്ദ്രത്തിന്റെ ഹൈക്കോടതിയാണ് ഉത്തർപ്രദേശ് സംസ്ഥാനത്തെ അധികാര പരിധിയിൽ അലഹാബാദ് കേന്ദ്രീകരിച്ചിരിക്കുന്ന ഒരു ഹൈ കോടതി. ഇത് ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതികളിൽ ഒന്നാണ്.
    Source:keralapsc.gov website
  14. ഇന്ത്യയിലെ ഹൈക്കോടതികളുടെ എണ്ണം?
    a) 27
    b) 25
    c) 24
    d) 28
    Correct Answer: Option B, 25
    Explanation
    ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ നീതിന്യായ വ്യവസ്ഥിതിയിലെ പരമോന്നത പദവി വഹിക്കുന്ന സ്ഥാപനമാണ്‌ ഹൈക്കോടതി. ഇന്ത്യൻ ഭരണഘടനയുടെ 214 മുതൽ 231 വരെയുള്ള അനുച്ഛേദങ്ങളിലാണ്‌ ഹൈക്കോടതിയെക്കുറിച്ച് പ്രതിപാദിക്കുന്നത്. നിലവിൽ ഇപ്പോൾ ഇന്ത്യയിൽ ഉള്ള ഹൈക്കോടതികളുടെ എണ്ണം 25 ആണ്.
    Source:keralapsc.gov website
  15. താർഷിഷ് എന്ന് അറിയപ്പെട്ടിരുന്ന ജില്ല ?
    a) ഇടുക്കി
    b) മലപ്പുറം
    c) പാലക്കാട്
    d) കൊല്ലം
    Correct Answer: Option D,കൊല്ലം
    Explanation
    കൊല്ലം കേരളത്തിലെ ഒരു നഗരമാണ്. കൊല്ലം ജില്ലയുടെ ആസ്ഥാനം. മുൻപ് ക്വയ്‍ലോൺ (Quilon) എന്നും ദേശിങ്ങനാട്[3] എന്നും താർഷിഷ് (Tarsish) എന്നും അറിയപ്പെട്ടിരുന്നു.[4] പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്തിലെ ഒരു പ്രധാനപ്പെട്ട വാണിജ്യ-വ്യാവസായിക കേന്ദ്രമായ ഈ നഗരം പ്രശസ്തിനേടി. പ്രാചീനകാലം മുതലേ പ്രമുഖ തുറമുഖമായിരുന്നു കൊല്ലം.
    Source: keralapsc.gov website
  16. ഇന്ത്യയിലെ തേയിലത്തോട്ടം എന്നറിയപ്പെടുന്നത്?
    a) ആസാം
    b) പഞ്ചാബ്
    c) ഒറീസ
    d) ബീഹാർ
    Correct Answer: Option A, ആസാം
    Explanation
    ആസാം ഇന്ത്യയുടെ വടക്കുകിഴക്കുള്ള സംസ്ഥാനമാണ്‌. ഹിമാലയൻ താഴ്‌വരയുടെ കിഴക്കുഭാഗത്തായാണ്‌ ആസാമിന്റെ സ്ഥാനം. അരുണാചൽ പ്രദേശ്‌, നാഗാലാൻഡ്‌, മണിപ്പൂർ, മിസോറം, ത്രിപുര, മേഘാലയ എന്നിവയാണ്‌ ആസാമിന്റെ അതിർത്തി സംസ്ഥാനങ്ങൾ. ഭൂട്ടാൻ, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. ഇന്ത്യയിലെ തേയില തോട്ടം എന്നും ഈ സംസ്ഥാനത്തെ അറിയപ്പെടുന്നു.
    Source:keralapsc.gov website
  17. ഇന്ത്യയിലെത്തിയ ആദ്യ ചൈനീസ് സഞ്ചാരി?
    a) ​ഹുയാങ്​ സാങ്
    b) ഇബ്​നു ബത്തൂത്ത
    c) അൽബീറൂനി
    d) ഫാഹിയാൻ
    Correct Answer: Option D, ഫാഹിയാൻ
    Explanation
    ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ചൈനീസ്​ സഞ്ചാരിയായിരുന്നു ഫാഹിയാൻ 401നും 410നുമിടക്കായിരുന്നു സന്ദർശനം. ബുദ്ധസന്യാസിയായിരുന്ന ഫാഹിയാൻ രചിച്ച ​’ബൗദ്ധരാജ്യങ്ങളുടെ ഒരു രേഖ’ എന്ന പുസ്​തകം 1500 വർഷം മുമ്പുള്ള ഇന്ത്യയെപ്പറ്റി വിവരിക്കുന്നു.എ.ഡി 399​ൽ അദ്ദേഹം ബുദ്ധജന്മഭൂമിയായ ഇന്ത്യയിലേക്ക്​ പോകാൻ തീരുമാനിച്ചു. ആറുവർഷം സഞ്ചാരത്തിലും ആറുവർഷം ഇന്ത്യയിലും രണ്ടു വർഷം സിലോണിലും ചെലവിട്ടു.
    Source: keralapsc.gov website
  18. ലക്ഷദ്വീപ് സമൂഹത്തിൽ എത്ര ദ്വീപുകൾ ഉണ്ട്?
    a) 37
    b) 38
    c) 36
    d) 25
    Correct Answer: Option C, 36
    Explanation
    ഔദ്യോഗികമായി ലക്ഷദ്വീപിൽ 12 പവിഴപുറ്റുകളും, 3 ശൈലസേതുകളും, 5 തീരങ്ങളും ഉൾക്കൊള്ളുന്നതാണ്, ഇതിലെല്ലാം കൂടി ആകെ 36 ദ്വീപുകളും തുരുത്തുകളും ഉണ്ട്. ശൈലസേതുക്കളും പവിഴപുറ്റുകൾ തന്നെയാണെങ്കിലും ചെറിയ ഭാഗം മാത്രം ജലനിരപ്പിനു വെളിയിൽ ആയവയാണ്. തീരങ്ങൾ വെള്ളത്തിനടിയിലുള്ള പവിഴപുറ്റുകളാണ്.
    Source: keralapsc.gov website
  19. ഋഷികേശിൽ വെച്ച് ഗംഗയുമായി സംഗമിക്കുന്ന നദി?
    a) കവ്വായി
    b) ഭവാനി
    c) കബനി
    d) ചന്ദ്രഭാഗ
    Correct Answer: Option D, ചന്ദ്രഭാഗ
    Explanation
    പഞ്ചാബിന് ആ പേര് നൽകുന്ന പഞ്ചനദികളിൽ ഒന്നാണ് ചെനാബ് നദി(ചന്ദ്രഭാഗ). ഏകദേശം 960 കിലോമീറ്റർ നീളമുണ്ട്. സിന്ധു നദീജല ഉടമ്പടി പ്രകാരം ചെനാബിലെ ജലം പാകിസ്താന് അവകാശപ്പെട്ടതാണ്.
    Source: keralapsc.gov website
  20. ലീ ക്വാൻ യു ഏതു രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ആണ്?
    a) സിംഗപ്പൂർ
    b) മലേഷ്യ
    c) ബ്രസീൽ
    d) ജർമനി
    Correct Answer: Option A, സിംഗപ്പൂർ
    Explanation
    ആധുനിക സിംഗപ്പൂരിന്റെ പിതാവും സ്ഥാപക പ്രധാനമന്ത്രിയുമായ വ്യക്തിയാണ് ലീ ക്വാൻ യു. 1959 മുതൽ 1990 വരെ മൂന്നു ദശാബ്ദക്കാലം പ്രധാന മന്ത്രി പദത്തിലിരുന്നു. സിംഗപ്പൂരിനെ ലോകത്തിലെ മുൻനിര രാജ്യമാക്കുന്നതിൽ ലീ ക്വാൻ യു വഹിച്ച പങ്ക് നിസ്തുലമായിരുന്നു. അഴിമതി, നിയമ നിർവഹണം തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം ശക്തമായ നിലപാടുകൾ സ്വീകരിച്ചു.
    Source: keralapsc.gov website

Loading