Kerala PSC Question Bank | Previous Questions: 021
by Admin
No Comments
ലോകത്തു ആദ്യമായി നാണയങ്ങൾ നിലവിൽ വന്നത് ഏതു രാജ്യത്ത് ആണ്?
a) അമേരിക്ക
b) ബംഗ്ലാദേശ്
c) ബെൽജിയം
d) ഇന്ത്യ
Correct Answer: Option D, ഇന്ത്യ
Explanation
ലോകത്തിൽ തന്നെ ആദ്യമായി നാണയങ്ങൾ നിലവിൽ വന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ (ഏകദേശം ബിസി ആറാം നൂറ്റാണ്ടിൽ).
ഒരു രൂപ ഒഴിച്ച് മറ്റെല്ലാ കറൻസികളും പുറത്തിറക്കുന്നത് റിസർവ് ബാങ്കാണ്.
Source: keralapsc.gov website
ഗാന്ധി ശ്രേണിയിലെ നോട്ടുകൾ പുറത്തിറക്കിയത് ഏതു വർഷം ?
a) 1995
b) 1996
c) 1997
d) 1998
Correct Answer: Option B, 1996
Explanation
ഇന്ന് നിലവിലുള്ള ഗാന്ധി ശ്രേണിയിലെ നോട്ടുകൾ 1996-ലാണ് പുറത്തിറക്കിയത്.
ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ, ജനറൽ ബാങ്ക് ഇൻ ബംഗാൾ & ബീഹാർ, ബംഗാൾ ബാങ്ക് എന്നീ ബാങ്കുകൾ ആദ്യകാലത്തെ ഇന്ത്യയിൽ നോട്ടുകൾ പുറത്തിറക്കിയിട്ടുണ്ട്.
Source:keralapsc.gov website
യു എൻ ജനറൽ അസംമ്പ്ളിയുടെ ആദ്യവനിതാ അധ്യക്ഷ ആര്?
a) ശശികല കകോദ്കർ
b) വിജയലക്ഷ്മി പണ്ഡിറ്റ്
c) ജാനകി രാമചന്ദ്രൻ
d) നന്ദിനി സത്പതി
Correct Answer: Option B, വിജയലക്ഷ്മി പണ്ഡിറ്റ്
Explanation
യു എൻ ജനറൽ അസംമ്പ്ളിയുടെ ആദ്യവനിതാ അധ്യക്ഷയും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളികളിലൊരാളുമായിരുന്നു വിജയലക്ഷ്മി പണ്ഡിറ്റ്( 18 ഓഗസ്റ്റ് 1900- 1 ഡിസംബർ 1990).
ജവഹർലാൽ നെഹ്‌റുവിന്റെ സഹോദരിയും ഇന്ത്യൻ നയതന്ത്രജ്ഞയും ആണ്.
ഒന്നും മൂന്നും നാലും ലോക്‌സഭകളിലെ അംഗമായിരുന്നു.
Source:keralapsc.gov website
യു എൻ ജനറൽ അസംബ്ളിയുടെ പ്രസിഡന്റായി വിജയലക്ഷ്മി പണ്ഡിറ്റ് തിരഞ്ഞെടുക്കപ്പെട്ടത് ഏതു വർഷം ?
a) 1954 സെപ്റ്റംബർ 15
b) 1953 സെപ്റ്റംബർ 15
c) 1955 സെപ്റ്റംബർ 15
d) 1956 സെപ്റ്റംബർ 15
Correct Answer: Option B, 1953 സെപ്റ്റംബർ 15
Explanation
സ്വാതന്ത്ര്യത്തിനുശേഷം 1947, 1948, 1952, 1953 വർഷങ്ങിൽ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധിസംഘത്തിന്റെ നേതാവായി വിജയലക്ഷ്മി നിയോഗിക്കപ്പെട്ടു.
1953 സെപ്റ്റംബർ 15-നു യു എൻ ജനറൽ അസംബ്ളിയുടെ പ്രസിഡന്റായി വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.
ആ സ്ഥാനം വഹിക്കുന്ന ആദ്യവനിതയും പ്രഥമ ഇന്ത്യൻ പൗരനും വിജയലക്ഷ്മി പണ്ഡിറ്റ് ആയിരുന്നു
Source:keralapsc.gov website
താഷ്കെന്റ് കരാർ ഒപ്പു വെച്ച പാക്കിസ്ഥാൻ പ്രസിഡന്റ്?
a) യഹ്യ ഖാൻ
b) ആസിഫ് അലി സർദാരി
c) ആരിഫ് അൽവി
d) അയ്യൂബ് ഖാൻ
Correct Answer: Option D,അയ്യൂബ് ഖാൻ
Explanation
1965 – ലെ ഇന്ത്യ-പാകിസ്താൻ യുദ്ധാനന്തരം 1966 ജനുവരി 10-ന് ഇന്ത്യയും പാകിസ്താനും തമ്മിൽ ഉസ്ബെക്കിസ്താൻ്റെ തലസ്ഥാാനമായ താഷ്കെൻ്റിൽ വച്ച് റഷ്യൻ പ്രീമിയർ അലക്സി കോസിഗിൻ്റെ മധ്യസ്ഥതയിൽ നടത്തിയ സമാധാന ഉടമ്പടിയാണ് താഷ്കെന്റ് ഉടമ്പടി.
സംഘടനയുടെ രൂപീകരണത്തിനുശേഷം ഇടപെടേണ്ടി വന്ന പ്രാഥമിക ദൗത്യങ്ങളിൽ ഒന്ന് എന്ന നിലയിൽ കാശ്മീർ പ്രശ്നം, ഐക്യരാഷ്ട്രസഭയെ സംബന്ധിച്ചിടത്തോളം, രമ്യമായി പരിഹരിക്കപ്പെടേണ്ടതായ വളരെ അനിവാര്യ വിഷയമായിരുന്നു.
എന്നാൽ ശീതസമരത്തിൻ്റെ കാലഘട്ടമായിരുന്നതിനാൽ ഈ വിഷയത്തിൽ അന്നത്തെ ലോക ശക്തികളുടെ ശക്തമായ ഇടപെടലുകൾ ഉണ്ടായി. ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗൺസിൽ വെടിനിർത്തൽ പ്രഖ്യാപനം നടത്തുകയും റഷ്യയുടെ മധ്യസ്ഥതയിൽ ഇരു രാഷ്ട്രങ്ങളേയും സമാധാനത്തിനായി ഒരു ഉടമ്പടിക്കായി താഷ്കെൻ്റിലേക്ക് ക്ഷണിക്കുകയും ചെയ്തു.
തുടർന്ന് 1966 ജനുവരി 10ന് ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാകിസ്താൻ പ്രസിഡൻ്റ് അയൂബ് ഖാനും താഷ്കെൻ്റ് ഉടമ്പടിയിൽ ഒപ്പുവെക്കുകയും അതുമൂലം യുദ്ധം അവസാനിക്കുകയും ചെയ്തു.
താഷ്കന്റ ഇപ്പോൾ ഉസ്ബക്കിസ്ഥാന്റെ തലസ്ഥാനമാണ്
Source: keralapsc.gov website
ഇന്ത്യൻ സംസ്ഥാനത്തെ മുഖ്യമന്ത്രി ആയ ആദ്യ ദളിത് വനിത?
a) മായാവതി
b) മമത ബാനർജി
c) ശശികല കകോദ്കർ
d) ഷീല ദീക്ഷിത്
Correct Answer: Option A, മായാവതി
Explanation
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി, ലോക്സഭാംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച മുതിർന്ന ബി.എസ്.പി നേതാവാണ് ബഹൻജി എന്നറിയപ്പെടുന്ന മായാവതി.
മായാവതിയുടെ അധികാര വാഴ്ചക്കാലം ഇന്ത്യയിലെമ്പാടുമുള്ള ദളിത്-പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കി.
ബഹൻ-ജി എന്ന പേരിൽ മായാവതിയെ അവർ തങ്ങളുടെ നേതാവായി അംഗീകരിച്ചു.
Source:keralapsc.gov website
അരുണാചൽപ്രദേശ് ഇന്ത്യയിലെ 24-മത്തെ സംസ്ഥാനം ആയത് ഏത് വർഷം ?
a) 1988 ഫെബ്രുവരി 20
b) 1989 ഫെബ്രുവരി 20
c) 1986 ഫെബ്രുവരി 20
d) 1987 ഫെബ്രുവരി 20
Correct Answer: Option D, 1987 ഫെബ്രുവരി 20
Explanation
അരുണാചൽ പ്രദേശിന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത് 1826 ഫെബ്രുവരി 24-ന് യാന്തോബോ കരാർ പ്രകാരം തുടക്കമിട്ട ബ്രിട്ടീഷ് ഭരണത്തോടെയാണ്.
1972-ലാണ് അരുണാചൽ പ്രദേശ് എന്ന പേര് ലഭിച്ചത്. സൂര്യോദയത്തിന്റെ നാട് എന്നാണിതിനർഥം.
1986-ൽ സ്റ്റേറ്റ് ഓഫ് അരുണാചൽ പ്രദേശ് ബിൽ പാർലമെന്റിൽ പാസാക്കുകയും 1987 ഫെബ്രുവരി 20-ന് ഇന്ത്യയിലെ 24-മത്തെ സംസ്ഥാനമാകുകയും ചെയ്തു.
Source: keralapsc.gov website
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ജനസംഖ്യ കൂടിയത്?
a) കേരളം
b) രാജസ്ഥൻ
c) ഉത്തർ പ്രദേശ്
d) ഗുജറാത്ത്
Correct Answer: Option C, ഉത്തർ പ്രദേശ്
Explanation
ഭാരതത്തിൽ, ജനസംഖ്യയനുസരിച്ച് ഒന്നാമത്തേയും വിസ്തീർണമനുസരിച്ച് അഞ്ചാമത്തേയും സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്
ഉത്തർപ്രദേശിനെ ഒരു രാജ്യമായി കണക്കാക്കിയാൽ ജനസംഖ്യ കൊണ്ട് ലോകത്തിലെ അഞ്ചാമത്തെ വലിയ രാഷ്ട്രമായി കണക്കാക്കാമെന്ന് വിശേഷിപ്പിക്കാറുണ്ട്.
Source: keralapsc.gov website
കേരളത്തിന്റെ ആകെ വിസ്തീർണം ?
a) 39,860 ചതുരശ്ര കിലോമീർ
b) 37,861 ചതുരശ്ര കിലോമീർ
c) 36,862 ചതുരശ്ര കിലോമീർ
d) 38,863 ചതുരശ്ര കിലോമീർ
Correct Answer: Option D, 38,863 ചതുരശ്ര കിലോമീർ
Explanation
ഇന്ത്യയുടെ വെറും 1.18 ശതമാനം വിസ്തീർണ്ണമേ കേരളത്തിനുള്ളൂ.
എന്നാൽ ജനസംഖ്യയുടെ കാര്യത്തിൽ 3-4 % വരുന്നുണ്ട്.
അക്ഷാംശം 8o17′ 30″ മുതൽ 12o47‘40“ വരെയും രേഖാംശം കിഴക്ക് 74o51‘57“ മുതൽ 77o 24‘47“ വരെയുമാണ് കേരളത്തിന്റെ കിടപ്പ്.
ആകെ വിസ്തീർണ്ണം 38,863 ചതുരശ്ര കിലോമീറ്ററാണ്.
Source: keralapsc.gov website
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിതമായ വർഷം?
a) 1920
b) 1921
c) 1922
d) 1923
Correct Answer: Option A, 1920
Explanation
ഇന്ത്യയിലുടനീളം 700-ലധികം ശാഖകളുടെ ശൃംഖലയുണ്ട്.
മറ്റ് അന്താരാഷ്ട്ര റെഡ് ക്രോസ് സൊസൈറ്റികളുമായി പൊതുവായുള്ള ഒരു ചിഹ്നമായി സൊസൈറ്റി റെഡ് ക്രോസിനെ ഉപയോഗിക്കുന്നു.
1920-ൽ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ തുടക്കം മുതൽ സന്നദ്ധപ്രവർത്തനം അതിന്റെ ഹൃദയഭാഗത്താണ്,
സൊസൈറ്റിയിൽ യൂത്ത്, ജൂനിയർ സന്നദ്ധസേവന പരിപാടികളുണ്ട്.
Source: keralapsc.gov website
കാസര്‍ഗോഡ് ജില്ലയിലെ U ആകൃതിയില്‍ ചുറ്റി ഒഴുകുന്ന നദി?
a) കുപ്പം പുഴ
b) വാമനപുരം പുഴ
c) വളപട്ടണം പുഴ
d) ചന്ദ്രഗിരിപ്പുഴ
Correct Answer: Option D, ചന്ദ്രഗിരിപ്പുഴ
Explanation
കേരളത്തിലെ കാസർഗോഡ് ജില്ലയിൽ ഒഴുകുന്ന എറ്റവും വലിയ നദിയാണ് ചന്ദ്രഗിരി പുഴ അഥവാ പയസ്വിനി .
17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ചന്ദ്രഗിരി കോട്ട ഈ നദിക്കരയിലാണ് സ്ഥിതിചെയ്യുന്നത്.
തുളുനാടിനും മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾക്കും ഇടക്കുള്ള പരമ്പരാഗതമായ അതിർത്തിയായി ഈ നദി പരിഗണിക്കപ്പെട്ടുപോരുന്നു.
കർണാടകത്തിലെ പട്ടിഘാട്ട് മലനിരകൾ നിന്നും ആണ് ചന്ദ്രഗിരി പുഴ ഉത്ഭവിക്കുന്നത്ത്.
കാസര്‍ഗോഡ് ജില്ലയിലെ U ആകൃതിയില്‍ ചുറ്റി ഒഴുകുന്ന നദി ആണ് ചന്ദ്രഗിരി .
Source: keralapsc.gov website
സിഖു മതം സ്ഥാപിച്ചത്?
a) ഗുരു ഗോബിന്ദ് സിങ്
b) ഗുരു നാനാക്ക്
c) ഗുരു അംഗദ് ദേവ്
d) ഗുരു അമർദാസ്
Correct Answer: Option B, ഗുരു നാനാക്ക്
Explanation
സിഖ് മതത്തിന്റെ സ്ഥാപനും ആദ്യ സിഖ് ഗുരുവുമാണ് ഗുരു നാനാക്ക്
പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇന്ത്യയിലെ പഞ്ചാബിലും ഇന്നത്തെ പാകിസ്താന്റെ ചിലഭാഗങ്ങളിലും ഉടലെടുത്ത വിശ്വാസസംഹിതയാണ് സിഖ് മതം.
ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സംഘടിതമതമാണിത്.
മതസ്ഥാപകനായ ഗുരു നാനക് ആണ് ഈ മതസ്ഥരുടെ ആദിഗുരു.
Source:keralapsc.gov website
ആദിഭാഷ ആരുടെ കൃതി ആണ്?
a) ശ്രീ നാരായണ ഗുരു
b) ചട്ടമ്പി സ്വാമികൾ
c) രാമനാഥ പിള്ള
d) വാസുദേവൻ നായർ
Correct Answer: Option B, ചട്ടമ്പി സ്വാമികൾ
Explanation
ചട്ടമ്പിസ്വാമികൾ അഥവാ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ (ഓഗസ്റ്റ് 25, 1853 – മേയ് 5, 1924) കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു.
ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്.
മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി.
സാഹിത്യ വിദ്യാർഥികൾക്കും ഭാഷാപഠിതാക്കൾക്കും ഗവേഷകർക്കും പ്രയോജനപ്പെടുന്ന ഭാഷാഗവേഷണ പഠനം. ചട്ടമ്പി സ്വാമികൾ ‘ആദിഭാഷയിൽ‘ സ്‌ഥാപിക്കുന്നത് മലയാളം സംസ്കൃതത്തിൽ നിന്നുണ്ടായതല്ലെന്നു മാത്രമല്ല, മലയാളത്തിന്റെ പെറ്റമ്മയായ തമിഴാണ് സംസ്കൃതത്തിന്റെയും ആദിഭാഷ എന്നു കൂടിയാണ്.
Source:keralapsc.gov website
മലമ്പുഴ റോക്ക് ഗാര്‍ഡന്‍റെ ശില്‍പ്പി?
a) നാനാക്ക് ചൗള
b) നേക്ക് ചന്ദ്
c) ചന്ദ്രസേന നായിഡു
d) മൗലിക് റാം
Correct Answer: Option B, നേക്ക് ചന്ദ്
Explanation
കേരളത്തിലെ ആദ്യത്തെ റോക്ക് ഗാര്‍ഡന്‍ ആണ് മലമ്പുഴയിലേത്, ഇന്ത്യയിലെ രണ്ടാമത്തേതും. അണക്കെട്ടിനും പൂന്തോട്ടത്തിനും അടുത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. മനോഹരമായ ശില്‍പങ്ങളാണ് ഇവിടെയുള്ളത്.
പൊട്ടിയ വളകള്‍, ഒഴിഞ്ഞ പ്ലാസ്റ്റിക് കാനുകള്‍, ടിന്നുകള്‍ എന്നു തുടങ്ങിയ പാഴ് വസ്തുക്കള്‍ ഉപയോഗിച്ചാണ് ഈ ശില്‍പങ്ങളെല്ലാം തയ്യാറാക്കിയിരിക്കുന്നത്.
വിസ്മയമായ ചണ്ഡീഗഡ് റോക്ക് ഗാര്‍ഡന്‍ പണിത പത്മശ്രീ ജേതാവായ നെക്ചാന്ത് സെയ്‌നി തന്നെയാണ് ഈ റോക്ക് ഗാര്‍ഡനും തയ്യാറാക്കിയത്.
1996മുതലാണ് ഈ റോക്ക് ഗാര്‍ഡന്‍ പ്രവര്‍ത്തനം തുടങ്ങിയത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണ് ഈ പാര്‍ക്ക് പരിപാലിച്ചുപോരുന്നത്.
Source:keralapsc.gov website
ലോകത്തിലെ ഏറ്റവും നീളമുള്ള പാമ്പ്?
a) മണ്ണൂലി
b) ശംഖുവരയൻ
c) മൂർഖൻ
d) റെറ്റിക്കുലേറ്റഡ് പൈത്തൺ
Correct Answer: Option D,റെറ്റിക്കുലേറ്റഡ് പൈത്തൺ
Explanation
പൈതനിഡെ (Pythanidae) കുടുംബത്തിൽപ്പെടുന്ന മലമ്പാമ്പുകൾ (Pythons) ഏഷ്യയിലും, ആസ്ട്രേലിയയിലും, ആഫ്രിക്കയിലും കാണപ്പെടുന്ന വിഷമില്ലാത്ത വലിയ പാമ്പുകൾ ആണ്. ഏഷ്യയിലും ആഫ്രിക്കയിലുമായി, പൈതൺ (Genus: Python) ജനുസ്സിൽപ്പെടുന്ന ഏഴ് സ്പീഷീസുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഈ വർഗത്തിൽപ്പെടുന്നതും, തെക്കുകിഴക്കേ ഏഷ്യയിൽ കണ്ടുവരുന്നതുമായ റെറ്റിക്കുലേറ്റഡ് പൈതൺ (Reticulated Python) ആണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പ്.
Source: keralapsc.gov website
സ്വാതന്ത്ര്യ സമരമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു സമരം ഏതു ?
a) കുറിച്യകലാപം
b) മലബാർ കലാപം
c) വാഗൺ ട്രാജഡി
d) വൈക്കം സത്യാഗ്രഹം
Correct Answer: Option A, കുറിച്യകലാപം
Explanation
1812-ൽ വയനാട്ടിൽ നടന്ന സ്വാതന്ത്ര്യ സമരമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു സമരമാണ് കുറിച്യകലാപം.
കുറിച്യകലാപത്തിന്റെ പ്രധാനകാരണം മലബാറിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നടപ്പാക്കിയ ജനവിരുദ്ധ നികുതിനയങ്ങളായിരുന്നു.
കുറിച്യലഹള ആദ്യകാല സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു.
പഴശ്ശിരാജക്കു വേണ്ടി കുറിച്യരും കുറുമ്പരും നടത്തിയ പടയോട്ടങ്ങൾ ചരിത്രത്തിൽ പേരുകേട്ടവയാണ്.
Source:keralapsc.gov website
കുറിച്യർ കലാപത്തിൻറെ പ്രധാന നേതാവ്?
a) ടി കെ മാധവൻ
b) പി കേശവ മേനോൻ
c) രാജഗോപാലാചാരി
d) രാമനമ്പി
Correct Answer: Option D,രാമനമ്പി
Explanation
കുറിച്യകലാപത്തിന്റെ പ്രധാനകാരണം മലബാറിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നടപ്പാക്കിയ ജനവിരുദ്ധ നികുതിനയങ്ങളായിരുന്നു.
കുറിച്യർ അവിടെത്തന്നെയുള്ള കുറുമ്പർ എന്ന് ഗോത്രവർഗ്ഗക്കാരുമായി ചേർന്ന് അവരുടെ തലവൻ രാമനമ്പിയുടെ നേതൃത്വത്തിൽ 1812 ൽ കലാപം തുടങ്ങി.
മല്ലൂരിൽ മാർച്ച് 25ന് കുറിച്യർ ഒരു ആലോചനായോഗം കൂടിയിരുന്നു. ഇത് പിരിച്ചുവിടാൻ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. ഇതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
അമ്പും വില്ലുമായിരുന്നു ഈ കലാപത്തിനുപയോഗിച്ച ആയുധങ്ങൾ.
Source: keralapsc.gov website
പേശികളുടെ ചലനം നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം?
a) തലാമസ്
b) മെഡുല ഓംബ്ലോഗേറ്റ
c) സെറിബെല്ലം
d) സെറിബ്രം
Correct Answer: Option C, സെറിബെല്ലം
Explanation
മസ്തിഷ്കത്തിന്റെ ഒരു പ്രധാന ഭാഗമാണ് അനുമസ്തിഷ്കം അഥവാ സെറിബെല്ലം.
ഇതിന്റെ ഘടന വെർമിസ് (vermis) എന്ന ഒരു കേന്ദ്രഭാഗവും രണ്ട് പാർശ്വാർധഗോളങ്ങളും (hemispheres) ചേർന്നതാണ്.
വെർമിസിനകത്ത് രണ്ട് മർമകേന്ദ്രങ്ങളുണ്ട്.
മാംസപേശികളുടെ ചലനങ്ങളെ നിയന്ത്രിച്ച് അവയെ ചുരുക്കാനും സന്തുലിതാവസ്ഥയിലേക്ക് വികസിപ്പിക്കാനുമുള്ള പ്രേരണയും ശരീരത്തിന് മുൻപോട്ടും പുറകോട്ടും ചലിക്കാനുള്ളശേഷിയും നൽകുന്നത് ഈ കേന്ദ്രങ്ങളാണ്.
Source: keralapsc.gov website
പ്രസിദ്ധമായ കുണ്ടറ വിളംബരം പുറപ്പെടുവിച്ച ദിവാൻ?
a) ടി കെ മാധവൻ
b) ചട്ടമ്പി സ്വാമികൾ
c) ശ്രീകുമാർ തമ്പി
d) വേലുത്തമ്പി ദവള
Correct Answer: Option D, വേലുത്തമ്പി ദവള
Explanation
പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ദളവയായിരുന്ന (പ്രധാനന്ത്രി) വേലുത്തമ്പി ദളവ കൊല്ലത്തെ കുണ്ടറയിൽ വച്ച് 1809 ജനുവരി 11-ന് നടത്തിയ പ്രസ്താവനയാണ് കുണ്ടറ വിളംബരം എന്നറിയപ്പെടുന്നത്.
ചരിത്രകാരന്മാരിൽ ചിലർ ഇതിനെ കേരള ചരിത്രത്തിലെ സുപ്രധാനമായ സംഭവമായി പരിഗണിക്കുന്നു.
1765-ൽ തിരുവിതാംകൂർ സംസ്ഥാനത്തിൻറെ ഭാഗമായിരുന്ന കൽക്കുളം ഗ്രാമത്തിൽ കുഞ്ഞുമായിട്ടിപിള്ളയുടെയും വള്ളിയമ്മതങ്കച്ചിയുടെയും മകനായിരുന്ന വേലുത്തമ്പിയുടെ യഥാർഥ പേര് വേലായുധൻ ചെമ്പകരാമൻ തമ്പി എന്നായിരുന്നു.
Source: keralapsc.gov website
ആദിവാസി സംസ്ഥാനം എന്നറിയപ്പെടുന്നത്?
a) ജാർഖണ്ഡ്
b) ജയ്‌പൂർ
c) ഭോപ്പാൽ
d) മണിപ്പൂർ
Correct Answer: Option A, ജാർഖണ്ഡ്
Explanation
ഝാർഖണ്ഡ് ഇന്ത്യയുടെ വടക്കുകിഴക്കുള്ള സംസ്ഥാനമാണ്, തലസ്ഥാനം റാഞ്ചി.
ബീഹാർ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, ഒറീസ്സ എന്നിവയാണ് ഝാർഖണ്ഡിന്റെ അതിർത്തി സംസ്ഥാനങ്ങൾ. 2000 നവംബർ 15-നാണ് ഈ സംസ്ഥാനം രൂപികൃതമായത്,
നേരത്തെ ബീഹാറിന്റെ ഭാഗമായ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് ഈ സംസ്ഥാനം രൂപീകരിച്ചത്
ആദിവാസി സംസ്ഥാനം എന്നും ഇതിനെ അറിയപ്പെടുന്നു
Source: keralapsc.gov website
തെറ്റുകൾ കണ്ടെത്തിയാൽ ദയവായി കമന്റ് ചെയ്യുമല്ലോ !! അതുപോലെ ഈ പോർട്ടലിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ എഴുതുമല്ലോ!. നിങ്ങളുടെ പഠനത്തിന് എല്ലാവിധ ആശംസകൾ !!