1. ഐ.യു.സി.എൻ എന്ന അന്താരാഷ്ട്ര ജൈവവൈവിധ്യ സംരക്ഷണ സംഘടനയുടെ ആസ്ഥാനം?
    a) ജർമ്മനി
    b) ഇറ്റലി
    c) അമേരിക്ക
    d) സ്വിറ്റ്സർലൻഡ്
    Correct Answer: Option D, സ്വിറ്റ്സർലൻഡ്
    Explanation
    പ്രകൃതിയെയും പ്രകൃതിവിഭവങ്ങളേയും സംരക്ഷിക്കാനായി രൂപം നൽകപ്പെട്ട ഒരു സംഘടനയാണ് ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആ‍ൻഡ് നാച്ചുറൽ റിസോഴ്‌സ്. ഇത് വേൾഡ് കൺസർവേഷൻ യൂണിയൻ എന്ന പേരിലും, ഐ.യു.സി.എൻ എന്ന പേരിലും അറിയപ്പെടുന്നു. 1948 ഒക്ടോബറിൽ ഇത് സ്ഥാപിക്കപ്പെട്ടു.ഐ.യു.സി.എൻ പുറത്തിറക്കുന്ന പുസ്തകമാണ് റെഡ്‌ ലിസ്റ്റ്
    Source: keralapsc.gov website
  2. പാക് കടലിടുക്ക് ഏത് സമുദ്രത്തിലാണ്?
    a) പസഫിക് സമുദ്രം
    b) ഇന്ത്യൻ മഹാസമുദ്രം
    c) അറ്റ്ലാന്റിക് സമുദ്രം
    d) ആർട്ടിക് സമുദ്രം
    Correct Answer: Option B, ഇന്ത്യൻ മഹാസമുദ്രം
    Explanation
    ഇന്ത്യൻ മഹാ സമുദ്രത്തിൽ ബംഗാൾ ഉൾക്കടലിനും മാന്നാർ ഉൾക്കടലിനും മദ്ധ്യേ വ്യാപിച്ചുകിടക്കുന്ന കടലിടുക്കാണ്‌ പാക് കടലിടുക്ക് തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാടിനും ശ്രീലങ്കയുടെവടക്കൻ പ്രവിശ്യയായ മാന്നാർ ജില്ലയ്ക്കും ഇടയിലാണ്‌ പാക് കടലിടുക്ക് (Palk Strait) സ്ഥിതി ചെയ്യുന്നത് മദ്രാസ് പ്രസിഡൻസിയിലെ 1755-1763 കാലയളവിലെ ഗവർണ്ണർ ആയിരുന്ന റോബർട്ട് പാക്കിന്റെ (Sir Robert Palk) കാലത്താണ്‌ ഈ ഭാഗത്തിന്‌ പാക് കടലിടുക്ക് എന്ന പേരു വന്നത്
    Source:Wikkipedia
  3. ആത്മീയ സഭയുടെ സ്ഥാപകൻ?
    a) ലാൽ ബഹദൂർ
    b) രാജാറാം മോഹൻ റോയ്
    c) കരൺ ചന്ദ്
    d) ജവാഹർലാൽ നെഹ്‌റു
    Correct Answer: Option B, രാജാറാം മോഹൻ റോയ്
    Explanation
    1805-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഉദ്യോഗസ്ഥനായി. 1815-ൽ ജോലി രാജിവെച്ച് കൊൽക്കത്തയിൽ എത്തി സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ‘ആത്മീയ സഭ’ എന്നാരു സംഘടനയ്ക്ക് രൂപംകൊടുത്തു. 1828-ൽ ‘ബ്രഹ്മസമാജം’ എന്നൊരു മറ്റൊരു സംഘടനയും സ്ഥാപിച്ചു. മതകാപട്യങ്ങൾ തുറന്നു ജനങ്ങൾക്ക് കാണിച്ചുകൊടുക്കുക എന്നതായിരുന്നു ഈ സംഘടനകളുടെ ലക്ഷ്യം.
    Source:Web india
  4. 1972 ൽ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ഓംചേരിയുടെ ഏതു നാടകത്തിനു ആണ് ലഭിച്ചത് ?
    a) ചെരിപ്പു കടിക്കില്ല
    b) പ്രളയം
    c) തേവരുടെ ആന
    d) കള്ളൻ കയറിയ വീട്
    Correct Answer: Option B, പ്രളയം
    Explanation
    കേരളത്തിലെ പ്രശസ്തനായ നാടകകൃത്താണ് ഓംചേരി നാരായണപിള്ള നാരായണപിള്ള എന്ന ഓംചേരി എൻ.എൻ. പിള്ള. 1972 ൽ ‘പ്രളയം’ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും സാഹിത്യ പ്രവർത്തക സഹകരണ സംഘം പുരസ്ക്കാരവും ലഭിച്ചു. 2010 ലാണ് സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചത്.
    Source:psc website
  5. കായികലോകത്തെ ഓസ്കർ എന്നറിയപ്പെടുന്ന അവാർഡ് ?
    a) ജി. വി. രാജ അവാർഡ്
    b) ഗിഫ അവാർഡ്
    c) ജീജാാഭായി അവാർഡ്
    d) ലോറസ് അവാർഡ്
    Correct Answer: Option D,ലോറസ് അവാർഡ്
    Explanation
    വർഷം മുഴുവൻ കായിക നേട്ടങ്ങൾക്കൊപ്പം കായിക ലോകത്തെ വ്യക്തികളെയും ടീമുകളെയും ബഹുമാനിക്കുന്ന വാർഷിക അവാർഡ് ദാന ചടങ്ങാണ് ലോറസ് വേൾഡ് സ്പോർട്സ് അവാർഡ്. 1999-ൽ ലോറസ് സ്പോർട്ട് ഫോർ ഗുഡ് ഫൗണ്ടേഷൻ സ്ഥാപക രക്ഷാധികാരികളായ ഡൈംലറും റിച്ചെമോണ്ടും ചേർന്നാണ് ഇത് സ്ഥാപിച്ചത്.
    Source: keralapsc.gov website
  6. കാലാപാനി എന്നറിയപ്പെട്ടിരുന്ന ജയിൽ?
    a) സെല്ലുലാർ ജയിൽ
    b) തിഹാർ ജയിൽ
    c) ഹിജ്ലി തടങ്കൽപ്പാളയം
    d) യർവാദാ സെൻട്രൽ ജയിൽ
    Correct Answer: Option A, സെല്ലുലാർ ജയിൽ
    Explanation
    ഇന്ത്യൻ സ്വാതന്ത്ര സമര സേനാനികളെ തടവിൽ പാർപ്പിക്കുന്നതിനായി ബ്രിട്ടീഷുകാർ 1906-ൽ -പണി കഴിപ്പിച്ച ജയിലാണ് സെല്ലുലാർ ജയിൽ അഥവാ കാലാപാനി. ആൻഡമാനിലെ പോർട്ട് ബ്ലെയറിലാണ് കുപ്രസിദ്ധമായ ഈ തടവറ സ്ഥിതി ചെയ്യുന്നത്. 698 ജയിലറകളാണ് ഇവിടെയുള്ളത്
    Source:keralapsc.gov website
  7. ഇംഗ്ലീഷ് ഭാക്ഷ ആദ്യമായി സംസാരിക്കപ്പെട്ടത് ഏതു രാജ്യത്തു ആണ് ?
    a) ജർമ്മനി
    b) ഓസ്ട്രേലിയ
    c) അമേരിക്ക
    d) ഇംഗ്ലണ്ട്
    Correct Answer: Option D, ഇംഗ്ലണ്ട്
    Explanation
    ഇന്തോ-യൂറോപ്യൻ‍ ഭാഷാകുടുംബത്തിൽ പെടുന്ന ജർമാനിക് ഭാഷയുടെ ഉപശാഖയായ പശ്ചിമ ജർമ്മാനിക് ഭാഷയിൽ നിന്നു രൂപപ്പെട്ട ഭാഷയായ ഇംഗ്ലീഷ് (ആംഗലേയഭാഷ) ആദ്യമായി ഇംഗ്ലണ്ടിലാണ് സംസാരിക്കപ്പെട്ടത്. ഇന്ന് ലോകത്തിലേറ്റവും കൂടുതൽ ആളുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു പൊതുഭാഷ കൂടിയാണിത്. ഇന്ത്യയിലെ രണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നു കൂടിയാണ് ഇംഗ്ലീഷ്. ഇന്ത്യയിൽ ഉപയോഗിക്കപ്പെടുന്ന ഇംഗ്ലീഷ് ഭാഷയെ ഇന്ത്യൻ ഇംഗ്ലീഷ് എന്നും വിശേഷിപ്പിക്കാറുണ്ട്.
    Source: Wikkipedia
  8. 1957 ൽ വിദ്യാഭ്യാസ ബില്ല് അവതരിപ്പിച്ചുകൊണ്ട് പ്രസംഗം നടത്തിയ വ്യക്തി ?
    a) ടി പി രാജേന്ദ്രൻ
    b) മധുസൂദനൻ നായർ
    c) ജോസഫ് മുണ്ടശ്ശേരി
    d) പ്രകാശ് പിള്ള
    Correct Answer: Option C, ജോസഫ് മുണ്ടശ്ശേരി
    Explanation
    കേരളത്തിന്‍റെ വിദ്യാഭ്യാസമന്ത്രിയായി ചരിത്രം സൃഷ്ടിച്ച പ്രൊഫ: ജോസഫ് മുണ്ടശ്ശേരി 1957 ജൂലൈ 13-ന് അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ല് ചരിത്രപ്രസിദ്ധമാണ്. എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക നിയമനവും പി.എസ്.സിക്ക് വിടണം എന്നത് ആ ബില്ലിലെ പ്രധാന നിർദ്ദേശമായിരുന്നു. അന്ന്‌ കേരളത്തിൽ പ്രവർത്തിച്ചിരുന്ന 9000 ത്തോളം വിദ്യാലയങ്ങളിൽ ബഹുഭൂരിപക്ഷവും സ്വകാര്യമേഖലയിലായിരുന്നു. ഇത്തരം സ്കൂളുകളിൽ അദ്ധ്യാപകർക്ക്‌ നിയമപരമായ പരിരക്ഷ നൽകാൻ കൂടിയുള്ളതായിരുന്നു അദ്ധ്യാപകരുടെ മാഗ്നാകാർട്ട എന്നറിയപ്പെട്ട ഈ ബിൽ.
    Source: Wikkipedia
  9. ബഹുരാഷ്ട്ര ഉരുക്ക് കമ്പനിയായ ടാറ്റാ അയൺ ആൻഡ് സ്റ്റീൽ കമ്പനി (ടിസ്ക്കോ) സ്ഥാപിക്കപ്പെട്ട വർഷം ഏത്?
    a) 1921
    b) 1920
    c) 1919
    d) 1907
    Correct Answer: Option D, 1907
    Explanation
    ടാറ്റ അയൺ ആൻഡ് സ്റ്റീൽ കമ്പനി (ടിസ്‌കോ) ജാംസെറ്റ്ജി നുസർവാൻജി ടാറ്റ സ്ഥാപിച്ചു, 1907 ഓഗസ്റ്റ് 26-ന് സർ ഡൊറാബ്ജി ടാറ്റ സ്ഥാപിച്ചു. ടിസ്കോ 1911-ൽ പിഗ് അയേൺ ഉൽപ്പാദനം ആരംഭിക്കുകയും 1912-ൽ ജംസെറ്റ്ജിയുടെ ടാറ്റ ഗ്രൂപ്പിന്റെ ഒരു ശാഖയായി സ്റ്റീൽ ഉൽപ്പാദനം ആരംഭിക്കുകയും ചെയ്തു. 1912 ഫെബ്രുവരി 16-നാണ് ആദ്യത്തെ സ്റ്റീൽ ഇൻഗോട്ട് നിർമ്മിച്ചത്. ഒന്നാം ലോകമഹായുദ്ധസമയത്ത് (1914-1918) കമ്പനി അതിവേഗം പുരോഗതി കൈവരിച്ചു.
    Source: psc website
  10. ലന്തക്കാർ എന്നറിയപ്പെട്ടിരുന്നത്?
    a) ഡച്ചുകാർ
    b) പോര്‍ച്ചുഗീസുകാര്‍
    c) ബ്രിട്ടീഷുകാര്‍
    d) ഏഷ്യക്കാർ
    Correct Answer: Option A, ഡച്ചുകാർ
    Explanation
    ഡച്ചുകാരെ അല്ലെങ്കിൽ നെതർ‌ലാൻഡുകാരെ, ലന്തക്കാർ എന്ന് പഴയ കാലത്ത് കേരളത്തിൽ വിളിച്ചുപോന്നിരുന്നു. കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ക്കഥകളില്‍ ‘ലന്തപ്പറങ്കിയുമിങ്കിരിയേസും’ എന്നുള്ള പരാമര്‍ശങ്ങളുണ്ട്. ലന്ത എന്ന വാക്ക് ഉരുത്തിരിഞ്ഞിരിക്കുന്നത് ‘ഹോളണ്ട് ജനത‘ എന്ന് അർത്ഥം വരുന്ന പദത്തിൽ നിന്നാണ് . ലന്ത, നെതർ‌ലാൻഡ്, ഹോളണ്ട് എന്നതെല്ലാം പതിനേഴാം നൂറ്റാണ്ടിൽ കച്ചവടത്തിനായി കടൽ മാർഗ്ഗം കേരളത്തിലെത്തി ഒന്നേകാൽ നൂറ്റാണ്ടോളം കൊച്ചി ഭരിച്ചിരുന്ന നെതർ‌ലാൻ‌ഡുകാർ തന്നെ.
    Source: Web india
  11. ലോക ടെലിവിഷൻ ദിനമായി ആചരിക്കുന്നത് എന്ന് ?
    a) നവംബർ 23
    b) നവംബർ 22
    c) നവംബർ 20
    d) നവംബർ 21
    Correct Answer: Option D, നവംബർ 21
    Explanation
    1996 ഡിസംബർ 17 നു ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസ്സംബ്ലിയിൽ ആണ് നവംബർ 21 ലോക ടെലിവിഷൻ ദിനമായി ആചരിക്കാൻ ഉള്ള പ്രഖ്യാപനം ഉണ്ടായത് . ഐക്യരാഷ്ട സഭയിൽ ആദ്യമായി ടെലിവിഷൻ ഫോറം നടത്തിയതിന്റെ ഓർമ്മക്കാണ് ഈ ദിനാചരണം .
    Source: keralapsc.gov website
  12. 10-ാം നൂറ്റാണ്ടിനടുത്ത്‌ വേണാട്ടില്‍ ലയിച്ച രാജവംശം ഏത്‌?
    a) മന്നനാർ രാജവംശം
    b) ആയ് രാജവംശം
    c) കൊടുങ്ങല്ലൂർ രാ‍ജവംശം
    d) പുറക്കാട് രാജവംശം
    Correct Answer: Option B, ആയ് രാജവംശം
    Explanation
    കേരളത്തിലെ ഒന്നാമത്തെ രാജവംശമായിട്ടാണ് ആയ് രാജവംശത്തെ കണക്കാക്കി വരുന്നത്. വടക്കു തിരുവല്ല മുതൽ തെക്കു നാഗർകോവിൽ വരെയും കിഴക്കൻ മലനിരകൾ വരെയും ഉള്ള നിലപ്പരപ്പ് ആയ് രാജവാഴ്ചയുടെ കീഴിലായിരുന്നു. ഇവരുടെ തലസ്ഥാനം പൊതിയൻമലയായിരുന്നു, ഇതു വിഴിഞ്ഞം ആണെന്നും‌ ഒരു വാദം നിലനിൽക്കുന്നുണ്ട്. അക്കാലത്ത് വിഴിഞ്ഞം വലിയൊരു തുറയും പട്ടണവും ആയിരുന്നു. കരുനന്തടുക്കൻ, പിൻമുറക്കാരൻ വിക്രമാദിത്യ വരഗുണൻ എന്നിവരായിരുന്നു ആയ് പരമ്പരയിലെ ചൊൽപ്പെട്ട രാജാക്കൻമാർ. ആദ്യരാജാവ് ആണ്ടിരൻ ആയിരുന്നു.
    Source:vikaspedia
  13. ജീവിത പാത എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?
    a) കുമാരനാശാൻ
    b) ചെറുകാട്
    c) എഴുത്തച്ഛൻ
    d) ശ്രീധരമേനോൻ
    Correct Answer: Option B, ചെറുകാട്
    Explanation
    മലയാളത്തിലെ നോവലിസ്റ്റും നാടകകൃത്തും കമ്മ്യൂണിസ്റ്റ് സഹയാത്രികനും പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന ഗോവിന്ദപിഷാരോടി എന്ന ചെറുകാടിന്റെ ആത്മകഥയാണ് ജീവിതപ്പാത. 1975-ൽ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ശക്തിപെടുത്താൻ കഠിനപ്രയത്നം ചെയ്ത പ്രവർത്തകരിൽ പ്രമുഖനാണ് ഗോവിന്ദ പിഷാരടി അഥവാ ചെറുകാട്. മലയാള സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്.
    Source:keralapsc.gov website
  14. ഹിമാചല്‍പ്രദേശിലെ പ്രധാന ചുരം?
    a) നാഥുലാചുരം
    b) റോഹ്താങ്
    c) കുൻസും ചുരം
    d) ഖൈബര്‍ ചുരം
    Correct Answer: Option B, റോഹ്താങ്
    Explanation
    ഹിമാലയത്തിലെ പിർ പഞ്ജൽ പർവതനിരയുടെ കിഴക്കേ അറ്റത്ത് മനാലിയിൽ നിന്ന് ഇന്ത്യയിലെ ഹിമാചൽ പ്രദേശിലെ ലാഹൗൾ, സ്പിതി താഴ്‌വരകളിലെ കുള്ളു താഴ്വരൗൗമായി ബന്ധിപ്പിക്കുന്ന 51 കി.മീ (167,000 അടി) നീളമുള്ള മലമ്പാതയാണ് റോഹ്താങ് പാസ് മോശം കാലാവസ്ഥയിൽ ജോലി ചെയ്യുന്ന ആളുകൾ പാസ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനാലാണ് ഇതിന് പേര് നൽകിയിരിക്കുന്നത് ചെനാബ്, ബിയാസ് നദീതടങ്ങൾക്കിടയിലുള്ള നീരൊഴുക്കിലാണ് പാസ്.
    Source:keralapsc.gov website
  15. പാടലനഗരം (പിങ്ക് സിറ്റി) എന്നറിയപ്പെടുന്നത്?
    a) കർണാടക
    b) ഭോപ്പാൽ
    c) ഒറീസ
    d) ജയ്പൂർ
    Correct Answer: Option D,ജയ്പൂർ
    Explanation
    രാജസ്ഥാന്റെ തലസ്ഥാനമാണ്‌ ജയ്‌പൂർ. പിങ്ക് സിറ്റി എന്ന അപരനാമത്തിലും ജയ്പൂർ അറിയപ്പെടുന്നു. രജപുത്ര രാജാക്കന്മാർ വീരചരിതമെഴുതിയ ജയ്പൂരിനെ ആധുനിക ലോകം പിങ്ക് സിറ്റിയെന്നാണു വിശേഷിപ്പിക്കുന്നത്. സ്വാമി രാം സിങിന്റെ കാലത്ത് വെയില്‍സ് രാജകുമാരനെ സ്വാഗതം ചെയ്യാനാണ് ജയ്പൂര്‍ ആദ്യം പിങ്ക് നിറമണിഞ്ഞത്. പിന്നീടെത്തിയ സഞ്ചാരികളേയും ഇതേ നിറത്തില്‍ ജയ്പൂര്‍ സ്വാഗതം ചെയ്തതോടെ ഈ നഗരത്തിന്റെ പേരു തന്നെ പിങ്ക് സിറ്റിയെന്നായി…. 1727-ൽ മഹാരാജാ സവാഇ ജയ് സിങ് II ആണ്‌‍ ഈ നഗരം സ്ഥാപിച്ചത്‌.
    Source: Wikkiwand
  16. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ള സംസ്ഥാനം ഏതു ?
    a) ഗുജറാത്ത്
    b) കേരളം
    c) കർണാടക
    d) തമിഴ്നാട്
    Correct Answer: Option A, ഗുജറാത്ത്
    Explanation
    ഇന്ത്യയുടെ പടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ്‌ ഗുജറാത്ത് . ഏറ്റവുമധികം വ്യവസായവല്കൃതമായ സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്ത്, തുണിവ്യവസായത്തിന്റെ കേന്ദ്രംകൂടിയാണ്‌. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരം (1600 കി.മി) ഉള്ള സംസ്ഥാനമാണ് ഗുജറാത്ത്. രൂപം കൊണ്ട നാൾ മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനം കൂടിയാണിത്.
    Source:keralapsc.gov website
  17. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക്?
    a) Axis Bank
    b) Canara Bank
    c) HDFC Bank
    d) ICICI
    Correct Answer: Option C, HDFC Bank
    Explanation
    എച്ച്‌ഡിഎഫ്‌സി ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണ്. ഇന്ത്യയിലെ ഈ അന്താരാഷ്ട്ര ബാങ്കിന് 6,342 ശാഖകളും 18,130 എടിഎമ്മുകളും ഉണ്ട്, കൂടാതെ രാജ്യത്ത് 1.41 ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ സൃഷ്ടിക്കുന്നു.
    Source: keralapsc.gov website
  18. ഇന്ത്യയുടെ ആകെ വിസ്തീർണ്ണം?
    a) 3187260 ച.കി.മി
    b) 3087267 ച.കി.മി
    c) 3287263 ച.കി.മി
    d) 3487268 ച.കി.മി
    Correct Answer: Option C, 3287263 ച.കി.മി
    Explanation
    32,87,263 ചതുരശ്ര കിലോമീറ്ററാണ്‌ ഇന്ത്യയുടെ വിസ്തൃതി. വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ 3,214 കിലോമീറ്ററും കിഴക്കേയറ്റം മുതൽ പടിഞ്ഞാറേയറ്റം വരെ 2,933 കിലോമീറ്ററുമാണ്‌ ഇന്ത്യയുടെ ദൈർഘ്യം. ഇന്ത്യയുടെ കര അതിർത്തിയുടെ നീളം ഏതാണ്ട് 15,200 കിലോമീറ്ററാണ്‌. ദ്വീപുകളടക്കം കടൽത്തീരമാകട്ടെ 7,516.6 കിലോമീറ്ററും.
    Source: keralapsc.gov website
  19. പന്തൽ തകർന്നുവീണു മരിച്ച തുഗ്ലക് സുൽത്താൻ ?
    a) സിഖന്ദർ ഷാ I
    b) ഫിറോസ് ഷാ തുഗ്ലക്ക്
    c) ഘിയാത്ത് അൽ-ദിൻ തുഗ്ലക്ക്
    d) ഗിയാസുദ്ദീൻ തുഗ്ലക്
    Correct Answer: Option D, ഗിയാസുദ്ദീൻ തുഗ്ലക്
    Explanation
    ജനക്ഷേമകരവും മാനുഷികവുമായ ഒരു നയമാണ് ഗിയാസുദ്ദീൻ പിന്തുടർന്നത്. കൃഷിയിലും കാർഷികവൃത്തിയുടെ വ്യാപനത്തിലും അദ്ദേഹം താല്പര്യമെടുത്തു. അലാവുദ്ദീന്റെ കുടുംബത്തോട് അദ്ദേഹം ഉദാരമായാണ് പെരുമാറിയത്. അവർക്ക് ഉന്നത ഉദ്യോഗങ്ങളും ഇക്താറും അദ്ദേഹം നൽകുകയുണ്ടായി. 1325-ൽ ഒരു മരപ്പന്തൽ തകർന്നുവീണ് ഗിയാസുദ്ദീൻ മരണമടഞ്ഞു.
    Source: keralapsc.gov website
  20. ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ്?
    a) വിവേക് എക്സ്പ്രസ്
    b) ചെന്നൈ സൂപ്പർ ഫാസ്റ്റ്
    c) മംഗളൂരു എക്സ്പ്രസ്
    d) കണ്ണൂർ എക്സ്പ്രസ്
    Correct Answer: Option A, വിവേക് എക്സ്പ്രസ്
    Explanation
    2013-ൽ നടക്കാനിരുന്ന സ്വാമി വിവേകാനന്ദയുടെ 150-ആം ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ഈ ട്രെയിനിനു വിവേക് എക്സ്പ്രസ്സ്‌ എന്ന പേര് നൽകിയത്. ദിബ്രുഗർ മുതൽ കന്യാകുമാരി വരെ പോകുന്ന വിവേക് എക്സ്പ്രസ്സ്‌ ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും നീളം കൂടിയ റൂട്ടാണ്‌, സമയത്തിൻറെ അടിസ്ഥാനത്തിലും ദൂരത്തിൻറെ അടിസ്ഥാനത്തിലും, ലോകത്തിലെ നീളം കൂടിയ ഒൻപതാമത്തേയും.
    Source: keralapsc.gov website

Loading