1. പൈനാവ് ജില്ല ആസ്ഥാനം ആയിട്ടുള്ള ജില്ല ഏതാണ്?
    a) എറണാകുളം
    b) മലപ്പുറം
    c) കോഴിക്കോട്
    d) ഇടുക്കി
    Correct Answer: Option D, ഇടുക്കി
    Explanation
    ഇടുക്കി ജില്ലയുടെ ആസ്ഥാനമാണ് പൈനാവ്. ഇടുക്കി ജില്ലാ കളക്ട്രേറ്റ് ഇവിടെ കുയിലിമലയിൽ സ്ഥിതി ചെയ്യുന്നു. പ്രകൃതി രമണീയമായ ഭൂപ്രദേശം ആണ്, പശ്ചിമഘട്ട മലനിരകൾ കടന്നു പോകുന്നു. ജില്ലാ ആസ്ഥാനം ജില്ലയുടെ തന്നെ പേരിൽ അറിയപ്പെടാത്ത കേരളത്തിലെ രണ്ടു ജില്ലകളിൽ ഒന്നിന്റെ ആസ്ഥാനമാണ് പൈനാവ്. വയനാട് ജില്ലയുടെ ആസ്ഥാനമായ കല്പറ്റ ആണ് രണ്ടാമത്തേത്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് , ഇടുക്കി അണക്കെട്ട് എന്നിവ പൈനാവിനടുത്തായി സ്ഥിതി ചെയ്യുന്നു.
    Source: keralapsc.gov website
  2. ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
    a) ഉത്തരാഖണ്ഡ്
    b) ഹിമാചൽ പ്രദേശ്
    c) ത്രിപുര
    d) ജാർഖണ്ഡ്
    Correct Answer: Option B, ഹിമാചൽ പ്രദേശ്
    Explanation
    ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം. ജവഹർലാൽ നെഹ്റു ദേശീയോദ്യാനം എന്നും ഇതറിയപ്പെടുന്നു. 1984-ലാണ് ഇത് നിലവിൽ വന്നത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2500 മീറ്റർ ഉയരത്തിൽ 765 ചതുരശ്ര കിലോമീറ്ററുകളിലായി ഈ ഉദ്യാനം വ്യാപിച്ചു കിടക്കുന്നു.
    Source:Wikkipedia
  3. ശകവർഷത്തിലെ രണ്ടാമത്തെ മാസം?
    a) ആശ്വിനം
    b) വൈശാഖം
    c) ഫാൽഗുനം
    d) കാർത്തിക
    Correct Answer: Option B, വൈശാഖം
    Explanation
    നമ്മുടെ ഭാരതത്തിന്റെ ഔദ്യോദിക കലണ്ടർ ആയി അംഗീകരിച്ചിട്ടുള്ളത് ശകവർഷം ആണ്. കുശാന വംശത്തിലെ കനിഷ്കനാണ് ശകവർഷം തുടങ്ങിയത് . ശകവർഷത്തിലെ 2 മത്തെ മാസം ആണ് വൈശാഖം
    Source:Web india
  4. ലൂഷായി ഹിൽസ് എന്നറിയപ്പെടുന്ന സംസ്ഥാനം?
    a) ജാർഖണ്ഡ്
    b) മിസോറാം
    c) ഛത്തീസ്ഗഡ്
    d) അരുണാചൽ പ്രദേശ്
    Correct Answer: Option B, മിസോറാം
    Explanation
    1889-ൽ ബ്രിട്ടീഷുകാർ മിസോ കുന്നുകൾ തങ്ങളുടെ ഭരണത്തിനു കീഴിലാണെന്നു പ്രഖ്യാപിച്ചു . ലുഷായ് കുന്നുകൾ എന്ന പേരിൽ ഒരു ജില്ല രുപികരിച്ച് ഐസ്വാൾ തലസ്ഥാനമായി അവർ ഭരിച്ചു. മംഗളോയിഡ് വംശത്തിൽപ്പെട്ട മനുഷ്യരാണ് മിസോറമിലുളളത്. മിസോകളിൽ എറ്റവും വലിയ വിഭാഗം ലൂഷായ്‌കളാണ്. മിസോറാമിലെ ജനസംഖ്യയിലെ മുന്നിൽ രണ്ടും അവരാണ്. ലുഷായ് അണ് പ്രധാന ഭാഷ.
    Source:psc website
  5. ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ ?
    a) സർ ജോൺ ഷോർ
    b) ജോൺ മക്ഫേഴ്സൺ
    c) സർ ജോർജ് ബാർലോ
    d) ചാൾസ് കോൺവാലിസ്
    Correct Answer: Option D,ചാൾസ് കോൺവാലിസ്
    Explanation
    ഒരു ബ്രിട്ടിഷ് സൈന്യാധിപനും കൊളോനിയൽ ഭരണകർത്താവുമായിരുന്നു കോൺവാലിസ് പ്രഭു എന്നറിയപ്പെടുന്ന ചാൾസ് കോൺവാലിസ്. ഐർലൻഡിലും ഇന്ത്യയിലും ബ്രിട്ടീഷ് അധീനപ്രദേശങ്ങളുടെ ഭരണകർത്താവും സൈന്യാധിപനും ആയിരുന്നു. ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ഇദ്ദേഹമാണ്. ഇന്ത്യയിൽ ആദ്യമായി ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കി.
    Source: keralapsc.gov website
  6. ഇന്ത്യയുടെ പ്രഥമ അറ്റോർണി ജനറൽ?
    a) എം.സി.സെതൽവാദ്
    b) ജോർജ് പീറ്റർ
    c) എം .റാം റോയ്
    d) വെങ്കയ്യ നായിഡു
    Correct Answer: Option A, എം.സി.സെതൽവാദ്
    Explanation
    പ്രമുഖ നിയമ പണ്ഡിതനും സ്വതന്ത്ര ഭാരതത്തിലെ പ്രഥമ അറ്റോണി ജനറലും ആയിരുന്നു എം.സി. സെതൽവാദ് 1950 മുതൽ 1963 വരെ തുടർച്ചയായി 13 വർഷം അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ചു എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ലോ കമ്മീഷന്റെ ചെയർമാനും ഇദ്ദേഹമായിരുന്നു
    Source:keralapsc.gov website
  7. ദി വില്ലേജ് ബിഫോർ ടൈം എന്ന പേരിൽ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയ വി.കെ. മാധവൻകുട്ടിയുടെ കഥ ഏതു ?
    a) അശ്രീകരം
    b) നിഴൽപോലെ അവൻ വീണ്ടും
    c) പത്രപ്രവർത്തനം ഒരു യാത്ര
    d) ഓർമകളുടെ വിരുന്ന്
    Correct Answer: Option D, ഓർമകളുടെ വിരുന്ന്
    Explanation
    പ്രസിദ്ധ പത്ര, മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമാണ് വി.കെ. മാധവൻകുട്ടി . ‘സൺഡേ’, ‘ടൈംസ്‌ ഒഫ്‌ ഇൻഡ്യ’ എന്നീ പത്രങ്ങളിൽ ഇദ്ദേഹം ലേഖനങ്ങൾ എഴുതിയിരുന്നു. യാത്രാവിവരണം ഉൾപ്പെടെ ഇംഗ്ലീഷിലും മലയാളത്തിലുമായി പതിനൊന്ന് കൃതികൾ. ദി വില്ലേജ് ബിഫോർ ടൈം എന്ന പേരിൽ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയ വി.കെ. മാധവൻകുട്ടിയുടെ കഥ ആണ് ഓർമകളുടെ വിരുന്ന് .
    Source: Wikkipedia
  8. കക്കാട് പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?
    a) കൊല്ലം
    b) ഇടുക്കി
    c) പത്തനംതിട്ട
    d) എറണാകുളം
    Correct Answer: Option C, പത്തനംതിട്ട
    Explanation
    കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ഒരു ജലവൈദ്യുതപദ്ധതിയാണ് കക്കാട് ജലവൈദ്യുത പദ്ധതി. പ്രതിവർഷം 262 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണിത്. പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ സീതത്തോടിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്. 50 മെഗാവാട്ട് ആണ് പദ്ധതിയുടെ ശേഷി. പദ്ധതിയിൽ 3 ജലസംഭരണികളും 3 അണക്കെട്ടുകളും ഒരു പവർഹൗസും ഉൾപ്പെടുന്നു.
    Source: keralapsc.gov website
  9. ആര്യസമാജത്തിന്റെ സ്ഥാപകൻ ആര് ?
    a) വിവേകാനന്ദ സ്വാമി
    b) ജവഹർലാൽ നെഹ്‌റു
    c) ഗാന്ധിജി
    d) ദയാനന്ദ സരസ്വതി
    Correct Answer: Option D, ദയാനന്ദ സരസ്വതി
    Explanation
    ഇന്ത്യയിലെ ഒരു ഹിന്ദു തത്വചിന്തകനും നേതാവുമായിരുന്നു ദയാനന്ദസരസ്വതി എന്നറിയപ്പെട്ട മൂലശങ്കർ തിവാരി. ഹിന്ദുമതത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായി രൂപീകരിക്കപ്പെട്ട ആര്യസമാജത്തിന്റെ സ്ഥാപകനാണ് ഇദ്ദേഹം ഉത്തർപ്രദേശിലെ മധുരയിൽ സ്വാമി വൃജാനന്ദയുടെ ശിഷ്യത്വം സ്വീകരിക്കുകയും ദയാനന്ദ സരസ്വതി എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
    Source: psc website
  10. ‘കേരളാ മോപ്പസാങ്ങ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
    a) തകഴി ശിവശങ്കരപ്പിള്ള
    b) ആർ ശ്രീധരമേനോൻ
    c) പ്രകാശ് വാര്യർ
    d) ഉള്ളൂർ
    Correct Answer: Option A, തകഴി ശിവശങ്കരപ്പിള്ള
    Explanation
    ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ മേഖലകളിലും സംഭാവനകൾ നൽകിയ തകഴിക്ക് 1984-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. വ്യക്തിയേക്കാൾ സമൂഹത്തിന്റെ ചിത്രം കൂടുതലായി തെളിയുന്നതാണ് തകഴിയുടെ നോവലുകൾ. സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കിയ എഴുത്തുകാരനാണ് ഇദ്ദേഹം. കേരള മോപ്പസാങ്ങ്‌ എന്നും തകഴിയെ വിശേഷിപ്പിക്കാറുണ്ട്‌.
    Source: Web india
  11. ഏറ്റവും വലിയ ഭാഷാ ഗോത്രം?
    a) കാകേഷ്യസ് ഗോത്രം
    b) സെമെറ്റിക് ഗോത്രം
    c) ബാണ്ടൂഗോത്രം
    d) ഇന്തോ-യൂറോപ്പ്യൻ
    Correct Answer: Option D, ഇന്തോ-യൂറോപ്പ്യൻ
    Explanation
    17-ആം നൂറ്റാണ്ടിൽ ഇന്ത്യൻ ഭാഷകളിൽ പരിജ്ഞാനം നേടിയ ചില യൂറോപ്യൻ പണ്ഡിതന്മാർ സംസ്കൃതം, ഗ്രീക്ക്,ലാറ്റിൻ എന്നീ പുരാതന ഭാഷകളിൽ പ്രഥമദൃഷ്ട്യാ കണ്ടെത്തിയ സാദൃശ്യങ്ങളെ അടിസ്ഥാനമാക്കി താരതമ്യപഠനത്തിൽ ഏർപ്പെടുകയും, ഈ ഭാഷകൾ മൂന്നും ഏതോ ഒരു ആദിഭാഷയിൽ നിന്നും ഉദ്ഭവിച്ചതാണെന്ന് അനുമാനിക്കുകയും ചെയ്തു. ഇത് ഭാഷകളുടെ ശാസ്ത്രീയമായ ഗോത്രവിഭജനത്തിന്‌ തുടക്കം കുറിച്ചു. അവർ കണ്ടെത്തിയ ഭാഷാഗോത്രം ഇന്ന് ഇന്തോ-യൂറോപ്യൻ ഗോത്രം എന്നറിയപ്പെടുന്നു. സർ വില്യം ജോൺസ് ആയിരുന്നു ഒരു ആദ്യകാല വക്താവ്.
    Source: keralapsc.gov website
  12. കാസര്‍ഗോഡ് ജില്ലയിലൂടെ ഒഴുകുന്ന നദികളുടെ എണ്ണം?
    a) 15
    b) 12
    c) 13
    d) 10
    Correct Answer: Option B, 12
    Explanation
    കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ് കാസർകോട് ജില്ല. ആസ്ഥാനം കാസർഗോഡ്. 1984 മെയ്‌ 24-നാണ്‌ ഈ ജില്ല രൂപീകൃതമായത്‌. കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ എണ്ണം നദികൾ കാസറഗോഡാണുള്ളത്. കൂർഗിലെ പട്ടിമലയിൽ നിന്നും ആരംഭിച്ച് തളങ്കരയിൽ വെച്ച് സമുദ്രത്തോടു ചേരുന്ന 105 കിലോമീറ്റർ നീളമുള്ള ചന്ദ്രഗിരിപ്പുഴ (പയസ്വിനി) യടക്കം പന്ത്രണ്ട് നദികൾ കാസറഗോഡ് ജില്ലയിലുണ്ട്.
    Source:vikaspedia
  13. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്?
    a) 1894
    b) 1895
    c) 1899
    d) 1896
    Correct Answer: Option B, 1895
    Explanation
    കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള ഒരണക്കെട്ടാണ്, മുല്ലപ്പെരിയാർ അണക്കെട്ട്. പീരുമേട് താലൂക്കിൽ, കുമിളി ഗ്രാമപഞ്ചായത്ത്പ്രദേശത്താണ്, ഈ അണക്കെട്ടു സ്ഥിതിചെയ്യുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തത് 1895 ആണ് .
    Source:keralapsc.gov website
  14. ഇന്ത്യ കായിക ദിനം എന്ന് ?
    a) നാഥുലാചുരം
    b) ആഗസ്റ്റ് 29
    c) കുൻസും ചുരം
    d) ഖൈബര്‍ ചുരം
    Correct Answer: Option B, ആഗസ്റ്റ് 29
    Explanation
    ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ധ്യാൻ ചന്ദ് എന്ന ഹോക്കി മാന്ത്രികനോടുള്ള ആദരസൂചകമായാണ് ധ്യാൻ ചന്ദ് ജനിച്ച ആഗസ്ത് 29 ന് ഇന്ത്യ ദേശീയ കായികദിനമായി ആചരിക്കുന്നത്. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം, അർജുന പുരസ്കാരം, ദ്രോണാചാര്യ പുരസ്കാരം തുടങ്ങിയ ദേശീയ കായിക പുരസ്കാരങ്ങൾ ദേശീയ കായിക ദിനത്തിൽ രാഷ്‌ട്രപതി ഭവൻ ഇൽ വച്ച് സമ്മാനിക്കപെടുന്നു.
    Source:keralapsc.gov website
  15. ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവ്വതനിര?
    a) നീൽകാന്ത
    b) ഫെതർടോപ്പ്
    c) കിളിമഞ്ചാരോ
    d) ആന്തിസ്
    Correct Answer: Option D,ആന്തിസ്
    Explanation
    തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ സ്ഥിതിചെയ്യുന്ന പർവ്വതനിരയാണ്‌ ആന്തിസ്. പടിഞ്ഞാറൻ തീരത്തിനു സമാന്തരമായി ഉയർന്ന ഭൂമേഖലകളുടെ ശൃംഖലകളായാണ്‌ ഇത് നിലകൊള്ളുന്നത്. 7000 കി.മീറ്ററിൽ കൂടുതൽ നീളമുണ്ട് ഇതിന്‌, 200 കിമീ മുതൽ 700 കി.മീ. വരെ വീതിയും ഇതിനുണ്ട്. ശരാശരി ഉയരം 4000 മീറ്ററാണ്‌ (13,000 അടി). ഭൗമോപരിതലത്തിലുള്ള ഏറ്റവും നീളം കൂടീയ പർവ്വതനിരയാണ്‌ ആന്തിസ്.
    Source: keralapsc.gov website
  16. ഇന്ത്യൻ ആർമിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ ?
    a) മേജർ സ്ട്രിങ്ങർ ലോറൻസ്
    b) സർ റോയ് ബുച്ചർ
    c) സർ റോബർട്ട്‌ ലോക്ഹാർട്ട്
    d) റോബർട്ട്‌ ക്ളൈവ്
    Correct Answer: Option A, മേജർ സ്ട്രിങ്ങർ ലോറൻസ്
    Explanation
    ഇന്ത്യയുടെ ഭൂതല സൈനികപ്രവർത്തനങ്ങളുടെ ചുമതലയുള്ള സേനാവിഭാഗമാണ്‌ ഇന്ത്യൻ കരസേന.പതിനൊന്നു ലക്ഷത്തിലേറെ സ്ഥിരം അംഗങ്ങളും പത്തു ലക്ഷത്തോളം റിസർവ് അംഗങ്ങളും ചേർന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയാണ്‌ ഇന്ത്യൻ കരസേന. 1748-ൽ ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ കീഴിലുള്ള സേനകളുടെ കമാണ്ടർ-ഇൻ – ചീഫ് ആയി ചുമതലയേറ്റ മേജർ സ്ട്രിങ്ങർ ലോറൻസ് ആണ് ‘ഇന്ത്യൻ ആർമിയുടെ പിതാവ് എന്നറിയപ്പെടുന്നത്.
    Source:keralapsc.gov website
  17. കൊച്ചിൻ സ്റ്റേറ്റ് അവസാന പ്രധാന മന്ത്രി?
    a) ചെമ്മണ്ണൂർ കാരണവർ
    b) ശ്രീ വരിയർ
    c) ജവഹർലാൽ നെഹ്റു
    d) ഇ. ഇക്കണ്ട വാര്യർ
    Correct Answer: Option D, ഇ. ഇക്കണ്ട വാര്യർ
    Explanation
    ജവഹർലാൽ നെഹ്റു ഇന്ത്യ യുടെ പ്രധാന മന്ത്രി ആയിരുന്ന സമയത്ത് ശ്രീ ഇക്കണ്ട വാര്യർ ആയിരുന്നു കൊച്ചിൻ സ്റ്റേറ്റ് പ്രധാന മന്ത്രി. ശ്രീ ഇക്കണ്ട വാര്യർ മാത്രം ആണ് കൊച്ചിൻ സ്റ്റേറ്റ് ലെ ആദ്യത്തെയും അവസാനത്തെയും പ്രധാനമന്ത്രി ആയിട്ടുള്ളത്. അദ്ദേഹത്തിന് മുൻപ് ഉള്ളവർ ആരും ജനങ്ങളുടെ വോട്ടെടുപ്പിൽ വിജയിച്ച് പ്രധാനമന്ത്രി ആയവരല്ല. കൊച്ചിൻ സ്റ്റേറ്റിൽ ബ്രിട്ടീഷ് കാർ കോൺഗ്രസ്സ് ന് നിരോധനം കല്പിച്ചത് കൊണ്ട്, പനം കുറ്റിച്ചിറ യിലെ ജനങ്ങൾ കൊച്ചിൻ രാജ്യ പ്രജ മണ്ഡലം എന്ന രാഷ്്രീയ പ്രസ്ഥാനം ആരംഭിച്ചു അതിൻ കീഴിലാണ് രാഷ്ട്രിയ പ്രവർത്തനം നടത്തിയിരുന്നത്.
    Source: keralapsc.gov website
  18. ജന്തർ മന്തർ വാനനിരീക്ഷണ നിലയം സ്ഥിതി ചെയ്യുന്നത്?
    a) കേരളം
    b) തമിഴ്നാട്
    c) ജയ്പൂർ
    d) കർണാടക
    Correct Answer: Option C, ജയ്പൂർ
    Explanation
    ദില്ലിയിൽ കൊണാട് പ്ലേസിൽ നിന്നു പാർലമെന്റ് സ്ട്രീറ്റിൽ കടന്നു ഏതാണ്ട് 200 മീ. പോയാൽ റോഡിനു ഇടതുവശത്തായി സ്ഥിതി ചെയ്യുന്ന ഒരു നിർമ്മിതിയാണ് ജന്തർ മന്തർ. സമ്രാട് യന്ത്രം, രാമയന്ത്രം, ജയപ്രകാശ യന്ത്രം, മിശ്ര യന്ത്രങ്ങൾ തുടങ്ങിയവയാണ് ജന്ത‍ർ മന്തറിലുള്ള യന്ത്രങ്ങൾ. ജയ്പൂരിലെ മഹാരാജാവ് സാവോയ് ജയ് സിങ്ങ് (മഹാരാജാ ജയ്സിങ്ങ് രണ്ടാമൻ) 1724ൽ നിർമ്മിച്ചതാണിത്. ഇതിലെ മിക്ക യന്ത്രങ്ങളും മഹാരാജാ ജയ് സിങ്ങ് തന്നെ കണ്ട് പിടിച്ചതാണ്.
    Source: keralapsc.gov website
  19. പുനലൂർ തൂക്കുപാലം സ്ഥിതി ചെയ്യുന്ന നദി?
    a) പമ്പ
    b) ഗോദാവരി
    c) അച്ചൻകോവിലാർ
    d) കല്ലടയാർ
    Correct Answer: Option D, കല്ലടയാർ
    Explanation
    പുനലൂരിലെ പ്രശസ്തമായ തൂക്കുപാലം കല്ലടയാറിനു കുറുകെ ആണ്. കൊല്ലം ജില്ലയിലെ മലയോര പട്ടണമായ പുനലൂരിൽ, ജില്ലയുടെ പ്രധാനനദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പുനലൂർ തൂക്കുപാലം. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിർമ്മിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്നത്തെ ദിവാൻ നാണുപിള്ളയാണ് കല്ലടയാറിനു മുകളിലൂടെ പുനലൂരിൽ തൂക്കുപാലം നിർമ്മിക്കാൻ 1871 ൽ അനുമതി നൽകിയത്.
    Source: keralapsc.gov website
  20. കടലിനോട് അടുക്കുമ്പോൾ ബേപ്പൂർ പുഴ എന്നറിയപ്പെടുന്ന നദി?
    a) ചാലിയാർ
    b) കുപ്പം
    c) അച്ചൻകോവിലാർ
    d) കല്ലടയാർ
    Correct Answer: Option A, ചാലിയാർ
    Explanation
    കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് ചാലിയാർ. 169 കി.മി. ആണ് ഇതിന്റെ നീളം. ചാലിയാർ കടലിനോട് അടുക്കുമ്പോൾ ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു. നിലമ്പൂർ, എടവണ്ണ, അരീക്കോട്, ചെറുവാടി, മാവൂർ, ഫറോക്ക്, ബേപ്പൂർ എന്നിവയാണ്‌ ചാലിയാറിന്റെ തീരത്തുള്ള പ്രധാനസ്ഥലങ്ങൾ.
    Source: Wikipedia

Loading