Kerala PSC Question Bank | Previous Questions: 024
by Admin
No Comments
യക്ഷഗാനം ഏത് സംസ്ഥാനത്തെ കലാരൂപം ആണ് ?
a) തമിഴ്നാട്
b) കേരളം
c) മണിപ്പൂർ
d) കർണാടക
Correct Answer: Option D, കർണാടക
Explanation
ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിലെ ഒരു നാടോടി കലാരൂപമാണ് യക്ഷഗാനം.
കർണാടകത്തിലെ തീരപ്രദേശങ്ങളാണ് യക്ഷഗാനത്തിന്റെ കേന്ദ്രം.
കേരളത്തിന്റെ തനത് നൃത്തകലയായ കഥകളിയുമായി നല്ല സാമ്യമുള്ള കലാവിശേഷമാണ് “ബയലാട്ടം” എന്നു കൂടി അറിയപ്പെടുന്ന “യക്ഷഗാനം”.
കേരളത്തിലെ കാസർഗോഡ് ജില്ലയിലും യക്ഷഗാനം പ്രചാരത്തിലുണ്ട്.
Source: keralapsc.gov website
ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം ?
a) ഇടുക്കി
b) ലക്ഷദ്വീപ്
c) വയനാട്
d) മലപ്പുറം
Correct Answer: Option B, ലക്ഷദ്വീപ്
Explanation
ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തുനിന്നും 200-440 കി.മീ അകലെയുള്ള ഒരു ദ്വീപസമൂഹമാണ് ലക്ഷദ്വീപ്
ലക്ഷദ്വീപ് കടലിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപസമൂഹം, ഇന്ത്യയിലെ ഒരു കേന്ദ്രഭരണപ്രദേശമാണ്.
32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതുമാണ്.
Source:Wikipedia
മലയാളത്തിലെ 2 മത്തെ വർത്തമാന പത്രം?
a) ഭാഷാപോഷിണി
b) പഞ്ചിമോദയം
c) വിജ്ഞാനകൈരളി
d) വായന
Correct Answer: Option B, പഞ്ചിമോദയം
Explanation
മലയാളത്തിലെ രണ്ടാമത്തെ വർത്തമാന പ്രസിദ്ധീകരണമാണ് പശ്ചിമോദയം.
ഒക്ടോബർ 1847 മുതൽ തലശ്ശേരിയിൽനിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു.
ബേസൽ മിഷൻ സൊസൈറ്റിയായിരുന്നു ഉടമസ്ഥർ . രാജ്യസമാചാരത്തിന് സമാനമായിരുന്നു ഈ പത്രത്തിന്റേയും ഘടന.
രൂപഭംഗിയിൽ രാജ്യസമാചാരത്തിനേക്കാളും മികച്ചുനിന്ന പശ്ചിമോദയം അച്ചടിച്ചിരുന്നതു് റോയൽ ഒക്ടാവോ ഗാർബ് (234മി.മീ.x 156 മി.മീ.)വലിപ്പത്തിലുള്ള കടലാസിലായിരുന്നു.
Source:Web india
റാപിഡ് ഡിപ്പ് സ്റ്റിക് ടെസ്റ്റ് ഏതു രോഗ നിർണയ ടെസ്റ്റ് ആണ് ?
a) മലമ്പനി
b) കോളറ
c) കുഷ്ഠം
d) എലിപ്പനി
Correct Answer: Option B, കോളറ
Explanation
ഏതൊരു രോഗത്തിനും രണ്ടു രീതികളിൽ ഉള്ള രോഗനിർണയ ടെസ്റ്റുകൾ ഉണ്ടാകാറുണ്ട്.
ഒരു കൂട്ടം ആളുകളിൽനിന്ന് രോഗിയേയും രോഗമില്ലതയാളെയും ദ്രുതഗതിയിൽ തിരിച്ചറിയാനുള്ള ദൃതരോഗനിർണയ അഥവാ സ്ക്രീനിംഗ്(screening ) ടെസ്റ്റും, രോഗം അതു തന്നെ എന്ന് ഉറപ്പിക്കാനുള്ള കൺഫർമെഷൻ ടെസ്റ്റും.
റാപിഡ് ഡിപ്പ് സ്റ്റിക് ടെസ്റ്റ് എന്ന ടെസ്റ്റ് ആണ് കോളറയുടെ ദൃതരോഗനിർണയ ടെസ്റ്റ്.
Source:psc website
നാം മുന്നോട്ട് എന്ന ഗ്രന്ഥo രചിച്ചത് ആര് ?
a) എസ് .കേശവപിള്ള
b) മധുസൂദനൻ പിള്ള
c) രാഘവൻ മേനോൻ
d) കെ പി കേശവമേനോൻ
Correct Answer: Option D,കെ പി കേശവമേനോൻ
Explanation
നാം മുന്നോട്ട് 5 വാല്യങ്ങളുള്ള ഗ്രന്ഥമാണ്. കെ. പി. കേശവമേനോൻ രചിച്ച ഈ പുസ്തകം ജിവിതമൂല്യങ്ങൾ, ലൈഫ് സ്കിൽ എന്നിവയെപ്പറ്റി രസകരവും വിജ്ഞാനപ്രദവുമായുള്ള ലേഖനങ്ങളുടെ സമാഹാരമാണ്.
ആദ്യമായി 1972ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ അനേകായിരം കോപ്പികൾ ഇതിനകം വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.
യുവാക്കൾക്കു വഴികാട്ടിയായാണ് ഈ പുസ്തകം രചിച്ചത്.
Source: keralapsc.gov website
പിന്നോട്ടു പറക്കാൻ കഴിവുള്ള പക്ഷി?
a) ഹമ്മിങ് പക്ഷി
b) ടെരെക് പക്ഷി
c) ഗോഡ്‌വിറ്റ് പക്ഷി
d) ഐബിസ് പക്ഷി
Correct Answer: Option A, ഹമ്മിങ് പക്ഷി
Explanation
ലോകത്തിലെ ഏറ്റവും ചെറിയ പക്ഷികളുടെ കുടുംബമാണ് ഹമ്മിങ് ബേഡ്.
പക്ഷികളിൽ പിന്നോട്ടു പറക്കാൻ കഴിവുള്ള ഏക ഇനവും ഹമ്മിങ് ബേഡാണ്.
അതിന്റെ ചിറകുകൾ അതിവേഗം പറത്തി വായുവിൽ സഞ്ചരിക്കാനുള്ള കഴിവിന് പേരുകേട്ടതാണ്.
ഇവയുടെ ജന്മദേശം അമേരിക്കയാണ്, വർണ്ണാഭമായ വർണ്ണാഭമായ തൂവലുകൾക്കും നീളമുള്ള മെലിഞ്ഞ കൊക്കുകൾക്കും പേരുകേട്ടവയാണ്, അവ പൂക്കളിൽ നിന്ന് അമൃത് എത്താൻ അനുയോജ്യമാണ്. ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഹമ്മിംഗ് ബേർഡുകളും പ്രധാന പരാഗണകാരികളാണ്.
Source:keralapsc.gov website
സുനാമി ഏതു ഭാഷയിലെ വാക്ക് ആണ് ?
a) മലയാള ഭാഷ
b) തമിഴ് ഭാഷ
c) ജർമൻ ഭാഷ
d) ജപ്പാൻ ഭാഷ
Correct Answer: Option D, ജപ്പാൻ ഭാഷ
Explanation
കടലിലെയും മറ്റും ജലത്തിനു് വൻതോതിൽ സ്ഥാനചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണ് സുനാമി എന്നു വിളിയ്ക്കുന്നത്.
സുനാമി എന്ന വാക്ക്, ജപ്പാൻ ഭാഷയിൽ നിന്നും ഉടലെടുത്തതാണ്.
ജപ്പാൻ ഭാഷയിലെ “സു” എന്നും (തുറമുഖം) “നാമി” എന്നും (തിര) രണ്ടു വാക്കുകൾ കൂടിച്ചേർന്നതാണു് സുനാമി.
ഏകദേശം 195 ഓളം സുനാമികൾ ജപ്പാനിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
Source: Wikipedia
ആത്മോപദേശശതകം രചിക്കപ്പെട്ട വർഷം ?
a) 1895
b) 1896
c) 1897
d) 1897
Correct Answer: Option C, 1897
Explanation
പ്രശസ്ത സാമൂഹ്യപരിഷ്കർത്താവും ആത്മീയാചാര്യനുമായിരുന്ന ശ്രീനാരായണഗുരുവിന്റെ ഒരു പ്രമുഖ ദാർശനിക കൃതിയാണ് ആത്മോപദേശശതകം.
പ്രധാനമായും ആത്മാവിനെപ്പറ്റിയും മോക്ഷത്തെപ്പറ്റിയും പ്രതിപാദിച്ചിരിക്കുന്നതു കൊണ്ട് ‘ആത്മോപദേശം’ എന്നും നൂറു ശ്ലോകങ്ങളിൽ നിബന്ധിച്ചിരിക്കുന്നതു കൊണ്ട് ‘ശതകം’ എന്നും നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.
ആത്മോപദേശം എന്നതു കൊണ്ട് ആത്മാവിനെക്കുറിച്ചുള്ള ഉപദേശമെന്നും ആത്മാവിനോട് (തന്നോടു തന്നെ) നൽകുന്ന ഉപദേശം എന്നും അർത്ഥം പറയാം.1897 ൽ ആണ് ആത്മോപദേശശതകം രചിക്കപ്പെത്
Source: Wikipedia
സഹ്യപർവ്വതത്തിലെ ഏറ്റവും തെക്കുള്ള കൊടുമുടി ?
a) പർവത കൊടുമുടി
b) കാഞ്ചൻജംഗ കൊടുമുടി
c) എവറസ്റ്റ് കൊടുമുടി
d) അഗസ്ത്യകൂടം കൊടുമുടി
Correct Answer: Option D, അഗസ്ത്യകൂടം കൊടുമുടി
Explanation
അഗസ്ത്യകൂടം അല്ലെങ്കിൽ അഗസ്ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്.
1868 മീറ്റർ ഉയരമുണ്ട് അഗസ്ത്യകൂടത്തിന്. കേരളത്തിൽ സ്ഥിതി ചെയുന്ന ഈ കൊടുമുടി തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു.
തമിഴ്‌നാട്ടിലെ തിരുനെൽവേലി, കന്യാകുമാരി എന്നീ ജില്ലകളിലും, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലുമായാണ് അഗസ്ത്യമലനിരകൾ സ്ഥിതി ചെയ്യുന്നത്.
Source: psc website
നീലത്തിമിംഗിലങ്ങളുടെ ശബ്ദം എത്ര ഡെസിബെൽ വരെ ശക്തമായിരിക്കും?
a) 155 മുതൽ 188
b) 160 മുതൽ 188
c) 170 മുതൽ 188
d) 180 മുതൽ 188
Correct Answer: Option A, 155 മുതൽ 188
Explanation
കണ്ണിങ്സ്, തോംസൺ എന്നിവർ നടത്തിയ പഠന(1971) പ്രകാരം നീലത്തിമിംഗിലങ്ങളുടെ ശബ്ദം മീറ്ററിൽ ഒരു മൈക്രോപാസ്കൽ മർദ്ദത്തിൽ 155 മുതൽ 188 ഡെസിബെൽ വരെ ശക്തമായിരിക്കും.
എല്ലാ നീലത്തിമിംഗിലക്കൂട്ടങ്ങൾക്കും 10-നും 40-നും ഹെർട്സ് ആവർത്തിക്കിടയിലുള്ള ഒരു സ്വന്തം ആവൃത്തി ഉണ്ടാകും. ഈ ഒച്ചയുണ്ടാക്കൽ പത്തുമുതൽ മുപ്പതു സെക്കന്റ് നീണ്ടിരിക്കും.
Source: Web india
ലൂണ 9 ചന്ദ്രനിലിറങ്ങിയത് ഏതു വർഷം ?
a) 1974
b) 1988
c) 1970
d) 1966
Correct Answer: Option D, 1966
Explanation
ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമിത വസ്തു ലൂണ 2 ആണ്.
വിജയകരവും അപകടരഹിതവുമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ യാനം എന്ന ബഹുമതി 1966-ൽ ചന്ദ്രനിലിറങ്ങിയ ലൂണ 9-ന് അവകാശപ്പെട്ടതാണ്.
Source: keralapsc.gov website
ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ വിജയകരമായി കാലു കുത്തിയത് ഏതു ശൂന്യാകാശയാനത്തിലാണ്?
a) അപ്പോളോ 8
b) അപ്പോളോ 11
c) ലൂണ 3
d) ലൂണ 9
Correct Answer: Option B, അപ്പോളോ 11
Explanation
മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ആദ്യത്തെ ചന്ദ്രയാത്ര അപ്പോളോ 8 എന്ന യാനം നിർവഹിച്ചെങ്കിലും ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ വിജയകരമായി കാലു കുത്തിയത് 1969-ൽ അപ്പോളോ 11 എന്ന ശൂന്യാകാശയാനത്തിലാണ്.
ഭൂമിക്ക് പുറത്ത് മനുഷ്യൻ ചെന്നെത്തിയിട്ടുള്ള ഒരേയൊരു ശൂന്യാകാശഗോളം ചന്ദ്രനാണ്.
Source:vikaspedia
ദൂരദർശൻ പ്രക്ഷേപണം ആരംഭിച്ചത് ഏതു വർഷം ?
a) 1958 സെപ്റ്റംബർ
b) 1959 സെപ്റ്റംബർ
c) 1957 സെപ്റ്റംബർ
d) 1960 സെപ്റ്റംബർ
Correct Answer: Option B, 1959 സെപ്റ്റംബർ
Explanation
പ്രസാർ ഭാരതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പൊതു പ്രക്ഷേപണ ഭൂതല ടെലിവിഷൻ ചാനൽ ആണ് ദൂരദർശൻ.
സന്നാഹങ്ങൾ, സ്റ്റുഡിയോകൾ, ട്രാൻസ്മിറ്ററുകൾ, എന്നിവയുടെ എണ്ണം എടുത്താൽ ദൂരദർശൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രക്ഷേപണ നിലയങ്ങളിൽ ഒന്നാണ്.
1959 സെപ്തംബറിൽ പ്രക്ഷേപണം ആരംഭിച്ച ദൂരദർശൻ 2004 അവസാനത്തോടെ ദൂരദർശൻ ഡിജിറ്റൽ പ്രക്ഷേപണവും ആരംഭിച്ചു.
Source:keralapsc.gov website
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാട് കടത്തിയ സ്ഥലം ?
a) മധുര
b) തിരുനെൽവേലി
c) കോയമ്പത്തൂർ
d) ഈറോട്
Correct Answer: Option B, തിരുനെൽവേലി
Explanation
രാജാധികാരത്തെ ചോദ്യം ചെയ്യുകയും പൗരാവകാശങ്ങൾക്കുവേണ്ടി വാദിക്കുകയും ചെയ്തുകൊണ്ട് ‘സ്വദേശാഭിമാനി’യുടെ താളുകളിൽ സർക്കാരിന്റെ അഴിമതിയും ഭരണവൈകല്യങ്ങളും വിമർശന വിധേയമാക്കി.
തിരുവിതാംകൂർ ദിവാനായിരുന്ന പി.രാജഗോപാലാചാരിക്കെതിരെയുള്ള നിരന്തരവിമർശനങ്ങളെ തുടർന്ന് 1910-ൽ പത്രം കണ്ടുകെട്ടാനും രാമകൃഷ്ണപിള്ളയെ നാടുകടത്താനും തീരുമാനിക്കുകയുണ്ടായി.
തുടർന്ന് തിരുനെൽവേലിയിലേക്ക് നാടുകടത്തി.
Source:keralapsc.gov website
ഏതിന്റെ ശാസ്ത്രീയനാമം ആണ് മാനിഹോട്ട് എസ്കുലാൻറാ?
a) ഉരുളൻകിഴങ്ങ്
b) പയർ
c) തക്കാളി
d) മരച്ചീനി
Correct Answer: Option D,മരച്ചീനി
Explanation
ഭക്ഷ്യയോഗ്യമായ ഒരു കിഴങ്ങാണ് മരച്ചീനി. സസ്യത്തിന്റെ വേരാണ് കിഴങ്ങായി മാറുന്നത്.
യൂഫോർബിയേസീ എന്ന സസ്യകുടുംബത്തിലെ അംഗമായ മരച്ചീനിയുടെ ശാസ്ത്രീയനാമം മാനിഹോട്ട് എസ്കുലാൻറാ (Manihot esculanta) എന്നാണ്.
ഇവയെ തെക്കൻ കേരളത്തിൽ കപ്പ എന്നും വടക്കൻ കേരളത്തിൽ പൂള എന്നും മധ്യകേരളത്തിൽ പല പ്രദേശങ്ങളിലും കൊള്ളി എന്നുമാണ് അറിയപ്പെടുന്നത്.
Source: Wikiwand
ആർദ്രത അളക്കുന്ന ഉപകരണം ?
a) ഹൈഗ്രോമീറ്റർ
b) തെർമോ മീറ്റർ
c) ബാരോ മീറ്റർ
d) ഹൈഡ്രോ മീറ്റര്‍
Correct Answer: Option A, ഹൈഗ്രോമീറ്റർ
Explanation
ആപേക്ഷിക ആർദ്രത അളക്കാനുള്ള ഒരു ഉപകരണമാണ് ഹൈഗ്രോമീറ്റർ അഥവാ ആർദ്രമാപിനി. വെറ്റ് ആന്റ് ഡ്രൈ ബൾബ് ഹൈഗ്രോമീറ്റർ , ഹെയർ ഹൈഗ്രോമീറ്റർ ഇവയാണ് സാധാരണ ഉപയോഗിക്കുന്ന ചില ഹൈഗ്രോമീറ്ററുകൾ.
ഈർപ്പം ആഗീരണം ചെയ്യുന്നതിനനുസൃതമായി തലമുടിയുടെ നീളം വർദ്ധിക്കുന്നുവെന്ന തത്ത്വത്തെ ആസ്പദമാക്കിയാണ് ഹെയർ ഹൈഗ്രോമീറ്റർ പ്രവർത്തിക്കുന്നത്.
Source:keralapsc.gov website
ജലാശയങ്ങളുടെ ആഴം അളക്കുന്നതിനുള്ള ഉപകരണം?
a) ഹൈഗ്രോ മീറ്റർ
b) ബാരോ മീറ്റർ
c) ഹൈഡ്രോ മീറ്റർ
d) ഫാത്തോ മീറ്റർ
Correct Answer: Option D, ഫാത്തോ മീറ്റർ
Explanation
സമുദ്രങ്ങൾ, തടാകങ്ങൾ, നദികൾ എന്നിവയിലെ ജലത്തിന്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ഫാത്തോമീറ്റർ (അല്ലെങ്കിൽ ഫാത്തോമീറ്റർ).
വെള്ളത്തിലേക്ക് ഒരു ശബ്‌ദ പൾസ് പുറപ്പെടുവിക്കുകയും അടിയിൽ തട്ടിയ ശേഷം ശബ്ദം തിരിച്ചുവരാൻ എടുക്കുന്ന സമയം അളക്കുകയും ചെയ്തുകൊണ്ടാണ് ഇത് പ്രവർത്തിക്കുന്നത്. വെള്ളത്തിലെ ശബ്ദത്തിന്റെ വേഗതയും ശബ്ദം തിരികെ വരാൻ എടുത്ത സമയവും അടിസ്ഥാനമാക്കിയാണ് ആഴം കണക്കാക്കുന്നത്.
Source: keralapsc.gov website
ആന്തര ദഹന യന്ത്രത്തിൽ പെട്രോൾ ബാഷ്പവും വായുവും തമ്മിൽ കലർത്തുന്ന ഉപകരണം?
a) കാലിഡോ
b) റൈൻഗേജ്
c) കാർബ്യുറേറ്റർ
d) സീസ്മോ
Correct Answer: Option C, കാർബ്യുറേറ്റർ
Explanation
ആന്തരിക ജ്വലന എഞ്ചിനുകൾക്കായി വായുവും ഇന്ധനവും സംയോജിപ്പിക്കുന്ന ഒരു ഉപകരണമാണ് കാർബ്യൂറേറ്റർ.
ഇത് സാധാരണയായി പഴയ വാഹനങ്ങളിൽ കാണപ്പെടുന്നു, ജ്വലനത്തെ പിന്തുണയ്ക്കുന്നതിനായി എഞ്ചിന് വായുവും ഗ്യാസോലിനും നിയന്ത്രിത മിശ്രിതം നൽകുക എന്നതാണ് ഇതിന്റെ പ്രധാന പ്രവർത്തനം.
എഞ്ചിനിലേക്കുള്ള ഇന്ധനത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ കാർബ്യൂറേറ്റർ വാക്വം പ്രഷർ, മീറ്ററിംഗ് ജെറ്റുകൾ എന്നിവയുടെ സംയോജനമാണ് ഉപയോഗിക്കുന്നത്. കാലക്രമേണ, കാർബ്യൂറേറ്ററുകൾക്ക് പകരം ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനങ്ങൾ വന്നു, അത് മെച്ചപ്പെട്ട ഇന്ധനക്ഷമതയും എമിഷൻ നിയന്ത്രണവും വാഗ്ദാനം ചെയ്യുന്നു.
Source: keralapsc.gov website
കുട്ടികൾക്കെതിരായ അതിക്രമം തടയുന്നതിൽ രാജ്യ വ്യാപക ബോധവത്ക്കരണം ലക്ഷ്യമിട്ട് ഭാരത യാത്ര നടത്തുന്ന നോബൽ ജേതാവ് ?
a) സിഖന്ദർ
b) രാജ്കുമാർ ഭട്ട്
c) ഘിയാത്ത്
d) കൈലേഷ് സത്യാർത്ഥി
Correct Answer: Option D, കൈലേഷ് സത്യാർത്ഥി
Explanation
2014-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനാർഹനായ ഇന്ത്യൻ വംശജനാണ് കൈലാഷ് സത്യാർത്ഥി.
കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് അദ്ദേഹത്തിന് പുരസ്‌കാരം നേടി കൊടുത്തത്.
ബാലവേലയ്‌ക്കെതിരെ രൂപവത്കരിച്ച ‘ബച്ച്പൻ ബച്ചാവോ ആന്ദോളൻ’ എന്ന സംഘടനയുടെ സ്ഥാപകനാണ് സത്യാർഥി.
‘ഗ്ലോബൽ മാർച്ച് എഗയിൻസ്റ്റ് ചൈൽഡ് ലേബർ’, ‘ഗ്ലോബൽ കാമ്പയിൻ ഫോർ എജ്യുക്കേഷൻ’ എന്നീ അന്താരാഷ്ട്ര സംഘടനകൾക്കും നേതൃത്വം നൽകുന്നു. കുട്ടികൾക്കായി നിരവധി നിയമങ്ങളും ഉടമ്പടികളും നിലവിൽ വരാൻ മുൻകൈയെടുത്തു.
Source: keralapsc.gov website
ഒ എൻ വി കുറുപ്പ് രചിച്ച ആദ്യ കവിത സമാഹാരം ?
a) പൊരുതുന്ന സൗന്ദര്യം
b) മരുഭൂമി
c) നറുമൊഴി
d) ദിനാന്തം
Correct Answer: Option A, പൊരുതുന്ന സൗന്ദര്യം
Explanation
മലയാളത്തിലെ പ്രശസ്തകവിയായിരുന്നു ഒ. എൻ. വി. കുറുപ്പ്
നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻസീരിയലുകൾക്കും നൃത്തശിൽപങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
1949-ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാസമാഹാരം.
ബാലമുരളി എന്നപേരിൽ പാട്ടെഴുതിയിരുന്ന ഒ.എൻ.വി. ശ്രീ ഗുരുവായൂരപ്പൻ എന്ന ചലച്ചിത്രംമുതലാണ് ഒ.എൻ.വി. എന്നപേരിൽത്തന്നെ ഗാനങ്ങളെഴുതിത്തുടങ്ങിയത്.
Source: keralapsc.gov website