1. കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന പ്രദേശം ?
    a) കുമളി
    b) തേക്കടി
    c) നേര്യമംഗലം
    d) ലക്കിടി
    Correct Answer: Option D, ലക്കിടി
    Explanation
    ലക്കിടി എന്നാ പേര് വന്നത് ടിപ്പുവിന്റെ പടയോട്ടവുമായി ബന്ധപ്പെട്ടിട്ടാണ് . ടിപ്പുവിന്റെ പടയോട്ട കാലത്ത് ഇവിടെ നിന്നാണ് ആവശ്യത്തിനുള്ള വിറകു ശേഖരിച്ചിരുന്നത്. അങ്ങനെ ആണ് ലക്കിടി എന്ന് ഈ സ്ഥലത്തിനു പേര് വന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിലെ ചിറാപുഞ്ചി എന്നും ഈ പ്രദേശം അറിയപ്പെടുന്നു
    Source: keralapsc.gov website
  2. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പർവത നിര ?
    a) പശ്ചിമഘട്ടം
    b) ആരവല്ലി
    c) പൂർവഘട്ടം
    d) വിന്ധ്യ
    Correct Answer: Option B, ആരവല്ലി
    Explanation
    ഭാരതത്തിന്റെ പശ്ചിമഭാഗത്തായി നിലകൊള്ളുന്ന,ഏകദേശം 800 കിലോമീറ്റർ നീളം വരുന്ന മലനിരകളാണ്‌ ആരവല്ലി മലനിരകൾ. രാജസ്ഥാൻ,ഹരിയാന,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ വടക്കുകിഴക്ക് മുതൽ തെക്ക്പടിഞ്ഞാറ് ഭാഗം വരെ നീളുന്നതാണ്‌ ഈ പർ‌വ്വത നിരകൾ 5653 അടി(1723 മീറ്റർ) ഉയരത്തിൽ ഗുജറാത്ത് ജില്ലയുടെ അതിർത്തിയിൽ മലനിരകളുടെ തെക്കുപടിഞ്ഞാറൻ അറ്റത്തായാണ്‌ ഇതിന്റെ കിടപ്പ്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പർവത നിര ആണ് ആരവല്ലി .
    Source:Wikipedia
  3. മെലാനോമ ഏതു അവയവത്തെ ബാധിക്കുന്ന രോഗം ആണ് ?
    a) തൊണ്ട
    b) ത്വക്ക്
    c) കരൾ
    d) കുടൽ
    Correct Answer: Option B, ത്വക്ക്
    Explanation
    ചർമ്മത്തിൽ പിഗ്മെന്റ് ഉത്പാദിപ്പിക്കുന്ന കോശങ്ങളായ മെലനോസൈറ്റുകളിൽ നിന്ന് ഉണ്ടാകുന്ന ഒരു തരം ത്വക്ക് ക്യാൻസറാണ് മെലനോമ. ശരീരത്തിന്റെ ഏത് ഭാഗത്തും ഇത് സംഭവിക്കാം, പക്ഷേ സൂര്യപ്രകാശം ഏൽക്കുന്ന പ്രദേശങ്ങളിൽ ഇത് സാധാരണയായി കാണപ്പെടുന്നു. മെലനോമയ്ക്കുള്ള ചികിത്സയിൽ ക്യാൻസറിന്റെ ഘട്ടവും തീവ്രതയും അനുസരിച്ച് ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി അല്ലെങ്കിൽ ഈ സമീപനങ്ങളുടെ സംയോജനം എന്നിവ ഉൾപ്പെട്ടേക്കാം.
    Source:Web india
  4. ലോക ഭക്ഷ്യദിനം എന്ന് ?
    a) ഒക്ടോബർ 15
    b) ഒക്ടോബർ 16
    c) ഒക്ടോബർ 14
    d) ഒക്ടോബർ 13
    Correct Answer: Option B, ഒക്ടോബർ 16
    Explanation
    ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO ) രൂപീകരിച്ചത്. എല്ലാവർക്കും ഭക്ഷണം എന്നതാണ് സംഘടനയുടെ ആപ്തവാക്യം. ആ ഓർമ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം(World Food Day : WFD ) ആയി ആചരിക്കുന്നു
    Source:psc website
  5. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം ഏത് ?
    a) ദേശാഭിമാനി
    b) സ്വരാജ്
    c) യാങ് ഇന്ത്യ
    d) ഇന്ത്യൻ ഒപ്പീനിയൻ
    Correct Answer: Option D,ഇന്ത്യൻ ഒപ്പീനിയൻ
    Explanation
    1903-ൽ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രമാണ് ഇന്ത്യൻ ഒപ്പീനിയൻ. ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന വർണ്ണ വിവേചനത്തിനെതിരെ പോരാടാനും, ഇന്ത്യൻ കുടിയേറ്റകാരുടെ പൗരാവകാശങ്ങൾക് സംരക്ഷിക്കുന്നതിനു വേണ്ടിയുമാണ് പത്രം ആരംഭിച്ചത് ഇംഗ്ലീഷിനു പുറമേ ഹിന്ദി, ഗുജറാത്തി, തമിഴ് ഭാഷകളിലും പത്രം അച്ചടിച്ചിരുന്നു.
    Source: keralapsc.gov website
  6. കേരളത്തിൽ ഏറ്റവും കൂടുതൽ പുകയില ഉല്പാദിപ്പിക്കുന്ന ജില്ല ?
    a) കാസർഗോഡ്
    b) കോഴിക്കോട്
    c) കൊല്ലം
    d) വയനാട്‌
    Correct Answer: Option A, കാസർഗോഡ്
    Explanation
    ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മാദക ദ്രവ്യമാണ്‌ ഇത്. നൂറ്റാണ്ടുകളായി മനുഷ്യർ ഉപയോഗിച്ചിരുന്ന ഒരു ലഹരി വസ്തുവാണ്‌ ഇത്. കേരളത്തിൽ കാസറഗോഡ് ജില്ലയിലെ പലയിടത്തും ഇത് കൃഷി ചെയ്യുന്നുണ്ട് സിഗരറ്റ്, ബീഡി തുടങ്ങിയവയുടെ രൂപത്തിലാണ് ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.
    Source:keralapsc.gov website
  7. നാടുകാണി ചുരം സ്ഥിതി ചെയ്യുന്ന ജില്ല ?
    a) വയനാട്‌
    b) കൊല്ലം
    c) കോഴിക്കോട്
    d) മലപ്പുറം
    Correct Answer: Option D, മലപ്പുറം
    Explanation
    മലപ്പുറം ജില്ലയിലെ വഴിക്കടവിനു സമീപത്തായുള്ള ഒരു ചുരമാണ് നാടുകാണി ചുരം. കോഴിക്കോട് – ഗൂഡല്ലൂർ- നിലമ്പൂർ അന്തർസംസ്ഥാന പാത ഇതുവഴി കടന്നു പോകുന്നു. നാടുകാണി ചുരം കണ്ടെത്തിയത് ബ്രിട്ടീഷുകാരനായ വില്യംക്യാംപെയിലാണെന്ന് വിശ്വസിക്കുന്നു. ഒരു ആദിവാസിയുടെ സഹായത്തോടെയാണ് ചുരം കണ്ടെത്തിയതെന്നും പറയപ്പെടുന്നു. ഇദ്ദേഹത്തിന്റെ ഓർമയ്ക്കായി ബ്രിട്ടീഷുകാർ നാടുകാണി അണ്ണാനഗറിൽ ഒരു സ്മാരകം നിർമ്മിച്ചിട്ടുണ്ട്.
    Source: Wikipedia
  8. രക്തം കട്ടപിടിക്കാതിരിക്കുന്ന അസുഖം ?
    a) ഹെപ്പറ്റിറ്റിസ്
    b) അനീമിയ
    c) ഹീമോഫീലിയ
    d) ലുക്കീമിയ
    Correct Answer: Option C, ഹീമോഫീലിയ
    Explanation
    രക്തം കട്ട പിടിക്കുവാൻ സഹായിക്കുന്ന മാംസ്യങ്ങളായ ഫാക്ടർ എട്ടിൻറെയോ ഫാക്ടർ ഒമ്പതിന്റെയോ അഭാവം (കുറവ്) മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഹീമോഫീലിയ അഥവാ രക്തം കട്ട പിടിക്കായ്മ ഇംഗ്ലണ്ടിലെ രാജകുടുംബത്തിൽ ഈ അസുഖം ഉണ്ടായിരുന്നത്കൊണ്ട് ഇതിന് രാജകീയരോഗം എന്നും പേരുണ്ട്.കൂടാതെ ക്രിസ്മസ് രോഗം എന്നു വിളിക്കുന്നതും ഈ രോഗത്തെയാണ്‌.
    Source: Wikipedia
  9. ഇന്ത്യൻ റയിൽവേയുടെ ഏറ്റവും നീളമുള്ള ചരക്ക് തീവണ്ടി ?
    a) വന്ദേ ഭാരത്
    b) സിൽവർ ലൈൻ
    c) ഹിമ സാഗർ
    d) വാസുകി
    Correct Answer: Option D, വാസുകി
    Explanation
    സൂപ്പർ വാസുകി എന്ന് പേരിട്ടിരിക്കുന്ന ട്രെയിനിന് മൂന്നര കിലോമീറ്ററാണ് നീളം ഉള്ളത്. ട്രെയിൻ നിയന്ത്രിക്കുന്നത് ആറ് ലോക്കോ പൈലറ്റുമാരാണ്. 295 വാഗണുകളാണ് സൂപ്പർ വാസുകിയിൽ ഉള്ളത്. 25,962 ടൺ ഭാരം വഹിക്കാനുള്ള ശേഷിയാണ് സൂപ്പർ വാസുകിക്കുള്ളത്.
    രാജ്യത്തെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടി ‘സൂപ്പർ വാസുകി’യുടെ പരീക്ഷണ ഓട്ടം ഭിലായിയിൽ നിന്നും കോർബയിലേക്കായിരുന്നു. Source: psc website
  10. വൃക്കയിൽ ജലത്തിന്റെ പുനരാഗിരണത്തിനു സഹായിക്കുന്ന ഹോർമോൺ ഏത് ?
    a) ADH
    b) TSH
    c) FSH
    d) GTH
    Correct Answer: Option A, ADH
    Explanation
    ADH എന്നത് ആൻറിഡ്യൂററ്റിക് ഹോർമോണിനെ സൂചിപ്പിക്കുന്നു, വാസോപ്രെസിൻ എന്നും അറിയപ്പെടുന്നു. ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന ഹോർമോണാണിത്, പിറ്റ്യൂട്ടറി ഗ്രന്ഥി പുറത്തുവിടുന്നു. വൃക്കയിലെ ജലത്തിന്റെ പുനഃശോഷണം വർദ്ധിപ്പിച്ച് ശരീരത്തിലെ ജല സന്തുലിതാവസ്ഥ നിയന്ത്രിക്കാൻ ADH സഹായിക്കുന്നു, ഇത് മൂത്രത്തിന്റെ ഉത്പാദനം കുറയ്ക്കാനും രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കും. ADH-ന്റെ ക്രമരഹിതമായ നിയന്ത്രണം പ്രമേഹ ഇൻസിപിഡസ്, അനുചിതമായ ആൻറിഡ്യൂററ്റിക് ഹോർമോൺ സ്രവത്തിന്റെ (SIADH) സിൻഡ്രോം പോലുള്ള അവസ്ഥകളിലേക്ക് നയിച്ചേക്കാം.
    Source: Web india
  11. ആന്തര സമസ്ഥിതി പരിപാലനത്തിന് പ്രധാന പങ്ക് വഹിക്കുന്ന മസ്തിഷ്‌ക ഭാഗം?
    a) സെറിബെല്ലം
    b) സെറിബ്രം
    c) തലാമസ്
    d) ഹൈപ്പോതലാമസ്
    Correct Answer: Option D, ഹൈപ്പോതലാമസ്
    Explanation
    മസ്തിഷ്കത്തിൽ ഡയൻസെഫലോൺ എന്ന ഭാഗത്തുള്ള നാഡീയവും അന്തഃസ്രാവീയവുമായ ധർമ്മങ്ങൾ നിർവ്വഹിക്കുന്ന ഭാഗമാണ് ഹൈപ്പോതലാമസ്. ഇതിലുള്ള നാഡീകോശങ്ങളുടെ കോശശരീരഭാഗങ്ങൾ ചേർന്നുണ്ടാകുന്ന മർമ്മങ്ങൾ (ന്യൂക്ലിയസ്സുകൾ) ആണ് പെരുമാറ്റപരവും വൈകാരികപരവുമായ ശാരീരികപ്രവർത്തനങ്ങളുടെ നിയന്ത്രണത്തിൽ പങ്കെടുക്കുന്നത് ഗർഭാശയഭിത്തി സങ്കോചം എന്നിവയിലെല്ലാം നിയതധർമ്മങ്ങൾ നിർവ്വഹിക്കുന്ന ഹൈപ്പോതലാമസ് ശരീരത്തിൽ മറ്റെല്ലാ അന്തഃസ്രാവി ഗ്രന്ഥികളുടേയും പ്രവർത്തനത്തിൽ അതിശ്രദ്ധേയമായ നിയന്ത്രണം നിർവ്വഹിക്കുന്നു.
    Source: keralapsc.gov website
  12. കേരള പത്രിക പ്രസിദ്ധികരിച്ച ജില്ല ?
    a) കണ്ണൂർ
    b) കോഴിക്കോട്
    c) കാസർഗോഡ്
    d) കോട്ടയം
    Correct Answer: Option B, കോഴിക്കോട്
    Explanation
    1884-ൽ കോഴിക്കോടുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച മലയാള പത്രമാണ് കേരളപത്രിക. ആഴ്ചയിൽ ഒന്ന് വീതമാണ് ഇത് പ്രസിദ്ധീകരിച്ചിരുന്നത്. ചെങ്കളത്ത് ‘വലിയ’ കുഞ്ഞിരാമ മേനോനായിരുന്നു പത്രത്തിന്റെ പത്രാധിപരും ഉടമയും. വായനക്കാരിൽ ദേശീയ അവബോധം വളർത്തുന്നതിന് പത്രാധിപർ വളരെ പ്രാധാന്യം നൽകിയിരുന്നു. കൽകത്തയിലെ “അമൂതബസാർ പത്രിക” എന്ന പത്രത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് കുഞ്ഞിരാമ മേനോൻ കേരളപത്രിക ആരംഭിക്കുന്നത്. 1884 ഒക്‌ടോബർ 19 ന് ആണ് കേരളപത്രിക ആദ്യലക്കം പുറത്തിറങ്ങിയത്
    Source:vikaspedia
  13. ഏഴിമല നാവിക അക്കാദമി ഉദ്‌ഘാടനം ചെയ്തത് ആര്?
    a) എ പി ജെ അബ്ദുൾകലാം
    b) മൻമോഹൻസിങ്
    c) പ്രതിഭ പട്ടേൽ
    d) ഇന്ദിരാഗാന്ധി
    Correct Answer: Option B, മൻമോഹൻസിങ്
    Explanation
    ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ പരിശീലന കേന്ദ്രമാണു് കേരളത്തിലെ കണ്ണൂർജില്ലയിൽ ഏഴിമലയിൽ സ്ഥിതി ചെയ്യുന്ന ഏഴിമല നാവിക അക്കാദമി. ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് 2009 ജനുവരി 8-നു നാവിക അക്കാദമി ഉദ്ഘാടനം ചെയ്തു. ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രം കൂടിയാണു ഏഴിമല നാവിക അക്കാദമി
    Source:keralapsc.gov website
  14. മലയാള കലാഗ്രാമം സ്ഥിതി ചെയ്യുന്നത് എവിടെ?
    a) പാലക്കാട്
    b) കണ്ണൂർ
    c) മലപ്പുറം
    d) തിരുവനന്തപുരം
    Correct Answer: Option B, കണ്ണൂർ
    Explanation
    കേരളത്തിലെ കണ്ണൂർ ജില്ലാ ആസ്ഥാനത്തിന് 29 കിലോമീറ്റർ അകലെ ന്യൂ മാഹിയിൽ മയ്യഴിപ്പുഴയോരത്ത് സ്ഥിതിചെയ്യുന്ന മലയാള കലാഗ്രാമം (മകം) കലാപഠനത്തിനും സാംസ്കാരികസംവാദങ്ങൾക്കുള്ള വേദിയുമാണ്. മലയാളസാഹിത്യത്തിലെ ആധുനികതാപ്രസ്ഥാനത്തിന്റെ നായകനായിരുന്ന എം.ഗോവിന്ദന്റെ ആശയങ്ങൾ കലാഗ്രാമം എന്ന സങ്കല്പത്തെ രൂപപ്പെടുത്തുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. സംഗീതവും നൃത്തവും ചിത്രകലയും ശിൽപ്പനിർമ്മാണവുമെല്ലാം ഇവിടെ അഭ്യസിപ്പിക്കുന്നു.
    Source:keralapsc.gov website
  15. ശിലകളുടെ മാതാവ് എന്നറിയപ്പെടുന്നത് ?
    a) അവസാദ ശില
    b) കായാന്തരിത ശില
    c) ചുണ്ണാമ്പ് ശില
    d) ആഗ്നേയ ശില
    Correct Answer: Option D,ആഗ്നേയ ശില
    Explanation
    ശിലകളുടെ മൂന്ന് തരങ്ങളിലൊന്നാണ്‌ ആഗ്നേയ ശില. മാഗ്മ തണുത്തുറഞ്ഞാണ് ഇവ രൂപം കൊള്ളുന്നത്. ക്രിസ്റ്റലീകരണം വഴിയോ അല്ലാതെയോ ഭൗമോപരിതലത്തിലോ അതിനു താഴെയോ ഇവ രൂപപ്പെടാം. ഭൂമിയുടെ പുറമ്പാളിയിലോ മാന്റിലിലോ ഉള്ള പാറകൾ ഭാഗികമായി ഉരുകിയാണ് മാഗ്മ ഉണ്ടാകുന്നത്. ശിലകളുടെ മാതാവ് എന്നും ആഗ്നേയ ശിലയെ അറിയപ്പെടുന്നു .
    Source: Wikiwand
  16. പഞ്ചാബിലെ കൊയ്ത്തുത്സവം ഏതു ?
    a) വൈശാഖി
    b) പൊങ്കൽ
    c) ഹോളി
    d) ദീപാവലി
    Correct Answer: Option A, വൈശാഖി
    Explanation
    പഞ്ചാബ് മേഖലയിലെ ഒരു കാർഷിക ഉത്സവമാണ് വൈശാഖി. സിഖുകാർക്കിടയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണിത്. വശാഖി, ബൈശാഖി തുടങ്ങിയ പേരുകളിലും ഈ ഉത്സവം അറിയപ്പെടുന്നു. പഞ്ചാബ് സോളാർ കലണ്ടറിലെ ഒന്നാമത്തെ മാസമായ വൈശാഖ് മാസത്തെ ആദ്യ ദിവസമാണ് ആഘോഷം നടക്കുന്നത്.
    Source:keralapsc.gov website
  17. ഇന്ത്യയിൽ മരുഭൂമിയിൽ കൂടെ ഒഴുകുന്ന നദി ?
    a) സിന്ധു
    b) ഗംഗ
    c) യമുന
    d) ലൂണി
    Correct Answer: Option D, ലൂണി
    Explanation
    ഇന്ത്യയിലെ പടിഞ്ഞാറൻ രാജസ്ഥാനിലെ ഒരു നദിയാണ് ലൂണി. സംസ്കൃതത്തിൽ ലവണവാരി എന്നാണ് പേര്. രാജസ്ഥാൻ സംസ്ഥാനത്തിലെ ആരവല്ലി പർ‌വത നിരയിലെ പുഷ്കർ താഴ്വരയിലാണ് ലൂണിയുടെ ഉദ്ഭവം. ഉദ്ഭവസ്ഥാനത്തുനിന്ന് തെക്ക് പടിഞ്ഞാറൻ ദിശയിൽ ഒഴുകുന്ന നദി അല്പ ദൂരം ‍ഥാർ മരുഭൂമിയിലൂടെയും ഒഴുകുന്നു. പിന്നീട് റാൻ ഓഫ് കച്ചിലെ ചതുപ്പിൽ അവസാനിക്കുന്നു.
    Source: keralapsc.gov website
  18. കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി ?
    a) ഗംഗ
    b) യമുന
    c) കബനി
    d) പെരിയാർ
    Correct Answer: Option C, കബനി
    Explanation
    കബിനി നദിയിലെ നദീതടത്തിൽ 950 ഏക്കർ വിസ്തീർണമുള്ള ഒരു ദ്വീപു സമൂഹമാണ് കുറുവദ്വീപ്. കേരളത്തിൽ നിന്നും കിഴക്കോട്ട് ഒഴുകുന്ന നദിയായ കബനിയുടെ പോഷക നദിയിലാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ വയനാട് ജില്ലയിലാണ് ഈ ദ്വീപ്. 150 ഓളം ചെറുദ്വീപുകളുടെ കൂട്ടമാണ് ഈ പ്രദേശം.
    Source: keralapsc.gov website
  19. കാനഡയുടെ പതാകയിൽ ആലേഖനം ചെയ്ത ഇല ?
    a) പൈൻ
    b) തെങ്ങോല
    c) പനയോല
    d) മാപ്പിൾ
    Correct Answer: Option D, മാപ്പിൾ
    Explanation
    സാപിൻഡേസി കുടുംബത്തിലെ മരങ്ങളുടെയും കുറ്റിച്ചെടികളുടെയും ഒരു ജനുസ്സാണ് മാപ്പിൾ. ഏതാണ്ട് 128 സ്പീഷിസുകളിൽ ഭൂരിഭാഗവും ഏഷ്യൻ തദ്ദേശവാസിയാണ്. യൂറോപ്പ്, നോർത്ത് ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും ഈ മരം കാണപ്പെടുന്നു. ഏസർ ലോറിനിയം എന്ന ഒരേ ഒരു സ്പീഷീസ് ദക്ഷിണേന്ത്യൻ ഹെമിസ്ഫിയറിലേയ്ക്ക് വ്യാപിച്ചിരിക്കുന്നു. കനേഡിയൻ പതാകയിലെ ചിഹ്നം മേപ്പിൾ ഇല ആണ്.
    Source: keralapsc.gov website
  20. പന്തിഭോജനം എന്ന് അറിയപ്പെട്ട സമരം നടന്നത് ഏത് വർഷം ?
    a) 1917 മെയ് 29
    b) 1918 മെയ് 29
    c) 1919 മെയ് 29
    d) 1915 മെയ് 29
    Correct Answer: Option A, 1917 മെയ് 29
    Explanation
    കേരളസസ്കാരത്തിൽ ജാതിതിരിച്ചുള്ള വിവേചനം ബോധ്യമാക്കാൻ ഉദാഹരിക്കാവുന്ന ഏറ്റവും പ്രമുഖമായ ഒരു ഒരു പ്രവൃത്തിയാണ് പന്തിഭോജനം അഥവാ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കൽ. ഒരു സദ്യയിലെ തന്നെ വിവിധ പന്തികൾ വിവിധ ജാതിവ്യത്യാസങ്ങളെ ഉയർന്നത് താഴ്‌ന്നത് എന്ന രീതിയിൽ അതിൽ പങ്കെടുക്കുന്നവരുടെ ആത്മാഭിമാനത്തെത്തന്നെ ചോദ്യം ചെയ്തുതാഴ്ത്തിക്കെട്ടാൻ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ 1917 മെയ് 29 ന് ചെറായിൽ സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ വിവിധ ജാതിക്കാരെ ഒരേ പന്തിയിൽ ഒന്നിച്ചിരുത്തി ഭക്ഷണം കഴിപ്പിച്ച് കൊണ്ട് പന്തിഭോജനം എന്ന് അറിയപ്പെട്ട സമരം നടന്നു.
    Source: keralapsc.gov website

Loading