1. കേരളം രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന ഒരു ജില്ല ഏതാണ് ?
    a) പത്തനംതിട്ട
    b) ഇടുക്കി
    c) എറണാകുളം
    d) മലബാർ
    Correct Answer: Option D, മലബാർ
    Explanation
    കേരളത്തിലെ പാലക്കാട് മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളാണ് മലബാർ എന്നറിയപ്പെടുന്നത്. മുൻ‌കാലങ്ങളിൽ കേരളം മുഴുവനും മലബാർ എന്നറിയപ്പെട്ടിരുന്നു. സ്വതന്ത്ര കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളാണ് മലബാർ എന്നു വിശേഷിപ്പിക്കപ്പെട്ട സ്ഥലം. മധ്യ കാലഘട്ടത്തിൽ കേരളം മലബാർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്
    Source: keralapsc.gov website
  2. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആരായിരുന്നു ?
    a) ഇ കെ നായനാർ
    b) ഇ എം എസ് നമ്പൂതിരിപ്പാട്
    c) സി അച്യുതമേനോൻ
    d) ആർ ശങ്കർ
    Correct Answer: Option B, ഇ എം എസ് നമ്പൂതിരിപ്പാട്
    Explanation
    ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും കേരളീയ കമ്മ്യൂണിസത്തിൻ്റെ താത്വികാചാര്യനും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ തലവനെന്ന നിലയിലും അറിയപ്പെടുന്നു. ചരിത്രകാരൻ, മാർക്സിസ്റ്റ്‌ തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ്‌ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ്‌.
    Source:Wikipedia
  3. ഒന്നാം കേരളനിയമസഭ നിലവിൽ വന്ന വർഷം ?
    a) 1958 മാർച്ച് 16
    b) 1957 മാർച്ച് 16
    c) 1959 മാർച്ച് 16
    d) 1954 മാർച്ച് 16
    Correct Answer: Option B, 1957 മാർച്ച് 16
    Explanation
    കേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന ആദ്യ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു ഒന്നാം കേരള നിയമസഭയെ പ്രതിനിധീകരിച്ചത്. 1957 മാർച്ച് പതിനാറിനാണ് ഒന്നാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്. ഒന്നാം കേരള നിയമസഭ രൂപം കൊള്ളുന്നതിനു മുൻപ് കേരളസംസ്ഥാനം രാഷ്ട്രപതിയുടെ ഭരണത്തിൻ കീഴിലായിരുന്നു.
    Source:Web india
  4. കേരള ഗാനം രചിച്ചത് ആര് ?
    a) അൻവർ അലി
    b) ബോധേശ്വരൻ
    c) അക്കിത്തം
    d) എം പി അപ്പൻ
    Correct Answer: Option B, ബോധേശ്വരൻ
    Explanation
    ബോധേശ്വരൻ, ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകനും സാമൂഹ്യ പരിഷ്കർത്താവും മലയാള സാഹിത്യത്തിലെ കവിയുമായിരുന്നു. കേരളഗാനം പോലുള്ള ദേശീയ കവിതകൾക്കും വൈക്കം സത്യാഗ്രഹം പോലുള്ള സാമൂഹിക പ്രസ്ഥാനങ്ങളിലും 1936 ലെ ക്ഷേത്രപ്രവേശന വിളംബരത്തിലേക്ക് നയിച്ച മറ്റ് അനുബന്ധ പരിപാടികളിലും അദ്ദേഹം ഇടപെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ ക്ഷേത്ര പ്രവേശന സമരം വൈക്കം സത്യാഗ്രഹം തുടങ്ങി നിരവധി സമരങ്ങളിൽ പങ്കെടുത്തു. ദേശാഭിമാന പ്രചോദിതമായ കവിതകളിലൂടെ ശ്രദ്ധേയനായി.
    Source:psc website
  5. കേരളത്തിലെ ആദ്യത്തെ ദേശിയ ഉദ്യാനം ഏത് ?
    a) പാമ്പാടും ചോല
    b) സൈലന്റ് വാലി
    c) ആനമുടി
    d) ഇരവികുളം
    Correct Answer: Option D,ഇരവികുളം
    Explanation
    മൂന്നാറിൽ നിന്ന് 17 കിലോമീറ്റർ അകലെയായി വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവിൽ വന്ന ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. പശ്ചിമഘട്ടത്തിന്റെ ചെരുവിൽ 2000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദേശിയോദ്യാനമാണ്‌
    Source: keralapsc.gov website
  6. റിപ്പബ്ലിക്ക് ദിന ചടങ്ങുകൾ അരങ്ങേറുന്ന രാജ്പഥിന്റെ പുതിയ പേര് ?
    a) കർത്തവ്യ പഥ്
    b) മോദി പഥ്
    c) കലാം പഥ്
    d) ഹസാരി പഥ്
    Correct Answer: Option A, കർത്തവ്യ പഥ്
    Explanation
    രാജ്യതലസ്ഥാനമായ ദല്‍ഹിയിലെ രാജ്പഥിന് കർത്തവ്യ പഥ് എന്ന് പുനർനാമകരണം ചെയ്തുകൊണ്ടുള്ള നരേന്ദ്രമോദി സർക്കാരിന്റെ തീരുമാനം എല്ലാ അർത്ഥത്തിലും ചരിത്രപരമാണ് . ഭാരതം എന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ അന്തസ്സും കരുത്തും വിളിച്ചോതുന്ന റിപ്പബ്ലിക്ക് ദിന പരേഡിന് വേദിയാകുന്ന വീഥി എന്ന നിലക്ക് ലോകത്തിനു മുഴുവൻ സുപരിചിതമായിരുന്ന രാജ് പഥ് ഇനി കർത്തവ്യ പഥ് എന്ന പേരിൽ അറിയപ്പെടും .
    Source:keralapsc.gov website
  7. ഓ ആർ എസ് ലായനിയുടെ ഉപജ്ഞാതാവ് ?
    a) മുലായംസിങ്
    b) ശ്രീനിവാസ വരദൻ
    c) ചെറുവയൽ രാമൻ
    d) ദിലീപ് മഹലനോബിസ്
    Correct Answer: Option D, ദിലീപ് മഹലനോബിസ്
    Explanation
    1971 ലെ ഇന്ത്യ-പാക് യുദ്ധകാലത്താണ് ഒ.ആര്‍.എസിന്റെ ഗുണങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത്. കല്‍ക്കട്ട ജോണ്‍ ഹോപ്കിന്‍സ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയ്‌നിങ്ങിലെ ഡോ. ദിലീപ് മഹലനാബിസ് ആണ് ഒ.ആര്‍.എസ്. ലായനിയുടെ ഉപജ്ഞാതാവ് .. ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ മഹലനോബിസിന് ലഭിച്ചിട്ടുണ്ട്.
    Source: Wikipedia
  8. മുലായംസിംഗ് യാദവ് ഏതു സംസ്ഥാനത്തെ മുഖ്യമന്ത്രി ആയിരുന്നു ?
    a) പഞ്ചാബ്
    b) ഹരിയാന
    c) ഉത്തർപ്രദേശ്
    d) ബീഹാർ
    Correct Answer: Option C, ഉത്തർപ്രദേശ്
    Explanation
    ഭാരതത്തിൻ്റെ മുൻ പ്രതിരോധ വകുപ്പ് മന്ത്രി, ഏഴു തവണ ലോക്സഭാംഗം, മൂന്ന് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രി, പത്ത് തവണ നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന സമാജ്വാദി പാർട്ടി നേതാവായിരുന്നു. മുലായംസിംഗ് യാദവ് കീഴ്-ജാതിയിൽ നിന്ന് ഉയർന്ന് വരികയും 1992-ൽ രൂപീകരിച്ച സമാജ്വാദി പാർട്ടിയിലൂടെ രാജ്യത്ത് പ്രാദേശിക രാഷ്ട്രീയത്തിൻ്റെ പുതിയ അധ്യായങ്ങൾ രചിച്ച മുലായം സിംഗ് പിന്നീട് ദേശീയ രാഷ്ട്രീയത്തിൽ ഉത്തർപ്രദേശിലെ നിർണായക ശക്തിയായി മാറുകയായിരുന്നു.
    Source: Wikipedia
  9. രാഷ്ട്രപതിയുടെ പരമ വിശിഷ്ട സേവാ മെഡൽ നേടിയ പ്രദീപ് ചന്ദ്രൻ നായർ ഏതു സൈനിക വിഭാഗ തലവനാണ് ?
    a) സി ആർ പി എഫ്
    b) സി ഐ എസ് എഫ്
    c) ഇന്ത്യൻ നേവി
    d) അസം റൈഫിൾസ്
    Correct Answer: Option D, അസം റൈഫിൾസ്
    Explanation
    ലെഫ്റ്റനന്റ് ജനറൽ പ്രദീപ് ചന്ദ്രൻ നായർ, വൈ.എസ്.എം., എ.വി.എസ്.എം., ഇന്ത്യൻ ആർമിയുടെ സർവീസ് ജനറൽ ഓഫീസറാണ്. നിലവിൽ അസം റൈഫിൾസിന്റെ 21-ാമത് ഡയറക്ടർ ജനറലായാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. കരസേനാ ആസ്ഥാനത്തെ തന്റെ അവസാന അസൈൻമെന്റിൽ, ഇന്ത്യൻ ആർമിയിലെ ഉദ്യോഗസ്ഥരെയും പുരുഷന്മാരെയും സ്ത്രീകളെയും റിക്രൂട്ട് ചെയ്യുന്നതിനുള്ള ചുമതലയുള്ള ഡയറക്ടർ ജനറൽ റിക്രൂട്ടിംഗ് ആയിരുന്നു അദ്ദേഹം.
    Source: psc website
  10. ഈ വർഷത്തെ പദ്മശ്രീ അവാർഡ് നേടിയ പരമ്പരാഗത നെൽവിത്തിനങ്ങളുടെ സംരക്ഷകനായ കർഷകൻ ?
    a) ചെറുവയൽ രാമൻ
    b) അപ്പുകുട്ടൻ പൊതുവാൾ
    c) നഞ്ചിയമ്മ
    d) വാണി ജയറാം
    Correct Answer: Option A, ചെറുവയൽ രാമൻ
    Explanation
    വയനാട് മാനന്തവാടി കമ്മനയിലെ ആദിവാസി കർഷകനാണ് തലക്കര ചെറിയ രാമൻ എന്ന ‘ചെറുവയൽ രാമൻ 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് ഇദ്ദേഹമാണ് 2023 റിപ്പബ്ളിക്ക് ദിനത്തിൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു.നെല്ലിനങ്ങളുടെ ഒരു ജീൻബാങ്കർ ആണ് ചെറുവയൽ രാമൻ. കുറിച്യസമുദായത്തിൽപ്പെട്ട ഇദ്ദേഹം 45 ഇനം നെല്ല് കൃഷിചെയ്ത് സംരക്ഷിക്കുന്നു.
    Source: Web india
  11. ഏതു ചടങ്ങോട് കൂടിയാണ് റിപ്പബ്ലിക്ക് ദിന ചടങ്ങുകൾ അവസാനിക്കുന്നത് ?
    a) ബീറ്റിംഗ് റിട്രീറ്റ്
    b) ഗൺ സല്യൂട്ട്
    c) അമർജ്യോതി
    d) ഇവയോന്നുമല്ല
    Correct Answer: Option A, ബീറ്റിംഗ് റിട്രീറ്റ്
    Explanation
    റിപ്പബ്ലിക്ക് ആഘോഷങ്ങള്‍ക്ക് ഓരോവര്‍ഷവും തിരശീല വീഴുന്നത് ബീറ്റിംഗ് റിട്രീറ്റ് എന്ന് വിളിക്കുന്ന സൈനിക പരിപാടിയുടെ അകമ്പടിയോടെയാണ്. റിപ്പബ്ലിക്ക് ദിനം ജനുവരി 26‌ ന് ആണെങ്കിലും ബീറ്റിംഗ് റിട്രീറ്റ് പിന്നെയും മൂന്നുദിവസം കഴിഞ്ഞ് 29‌ ന് ആണ് അരങ്ങേറുക. ഇന്ത്യന്‍ പട്ടാളത്തിന്റെ മൂ‍ന്നുവിഭാഗങ്ങളും അണിനിരന്ന് റെയ്സിന ഹില്ലില്‍ നടത്തുന്ന വാദ്യമേളമാണ് ബീറ്റിംഗ് റിട്രീറ്റിന്റെ ആകര്‍ഷണീയത.
    Source: keralapsc.gov website
  12. സ്പെക്ട്രം പദ്ധതി എന്തുമായി ബന്ധപ്പെട്ടതാണ് ?
    a) ഭിന്നശേഷിക്കാരായ പെൺകുട്ടികൾ
    b) ഓട്ടിസം ബാധിച്ച കുട്ടികൾ
    c) അവിവാഹിതരായ യുവതികൾ
    d) ഭിന്നലിംഗക്കാർ
    Correct Answer: Option B, ഓട്ടിസം ബാധിച്ച കുട്ടികൾ
    Explanation
    സ്പെക്ട്രം എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ പദ്ധതിയിലൂടെ ഓട്ടിസം സ്ക്രീനിംഗ് , അനുയോജ്യരായ ഇടപെടൽ പ്രവർത്തനങ്ങൾ, ആധുനിക തെറാപ്പി സൗകര്യങ്ങൾ, ഓട്ടിസം മേഖലയിലെ പഠനങ്ങളും ഗവേഷണങ്ങളും, പ്രവർത്തിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്കുള്ള വിദഗ്ദ്ധ പരിശീലനം, വിവര സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ഓട്ടിസം കുട്ടികളുടെ ആശയവിനിമയ ക്ഷമത വർദ്ധിപ്പിക്കാനുള്ള സംവിധാനങ്ങൾ വികസിപ്പികളും ലഭ്യമാക്കലും, ഓട്ടിസം കുട്ടികളുടെ നൈപുണ്യ വികസനം തുടങ്ങിയവയാണ് സ്പെക്ട്രം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
    Source:vikaspedia
  13. അന്തർരാഷ്ട്ര ദാരിദ്രനിർമാർജ്ജന ദിനം എന്ന് ?
    a) ഒക്ടോബർ 18
    b) ഒക്ടോബർ 17
    c) ഒക്ടോബർ 19
    d) ഒക്ടോബർ 14
    Correct Answer: Option B, ഒക്ടോബർ 17
    Explanation
    അന്താരാഷ്ട്ര ദാരിദ്രനിർമാർജ്ജന ദിനാചരണത്തിന്റെ തുടക്കം 1987 ഒക്ടോബർ 17നാണ്. ദാരിദ്രം, അക്രമം, പട്ടിണി എന്നിവയാൽ ലോകമെമ്പാടും ദുരിതമനുഭവിക്കുന്നവരെ മഹത്ത്വപ്പെടുത്തുന്നതിലേക്കായി അന്നേദിവസം ലക്ഷത്തിൽപ്പരം ജനങ്ങൾ പാരിസ് പട്ടണത്തിൽ ഒത്തുകൂടി. തുടർന്നുള്ള വർഷങ്ങളിൽ ഈ ദിനം, ദാരിദ്രനിർമാർജ്ജന പ്രതിബദ്ധത ഉറപ്പിക്കാനും പ്രവർത്തങ്ങൾ ശക്തിപ്പെടുത്തുവാനുള്ള അവസരമായി വ്യക്തികളും സംഘടനകളും ഉപയോഗപ്പെടുത്തി വരുകയാണ്. ഐക്യരാഷ്ട്രപൊതുസഭയുടെ 1993 മാർച്ച്‌ 31ലെ നമ്പർ – 47 /196 തീരുമാനം അനുസരിച്ച് ഒക്ടോബർ 17 അന്തർരാഷ്ട്ര ദാരിദ്രനിർമാർജ്ജന ദിനമായി പ്രഖ്യാപിച്ചു.
    Source:Vikaspedia
  14. ജി എസ് ടി ബില്ലുകളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനു വേണ്ടി കേരള സർക്കാർ ആരംഭിച്ച പുതിയ മൊബൈൽ അപ്ലിക്കേഷൻ ?
    a) ജി എസ് ടി ആപ്പ്
    b) ലക്കി ബിൽ
    c) കസ്റ്റമർ
    d) Buy & Go
    Correct Answer: Option B, ലക്കി ബിൽ
    Explanation
    കേരളത്തിലെ ഉപഭോക്താക്കൾക്ക് GST ഇൻവോയ്‌സുകൾ/ബില്ലുകൾ അപ്‌ലോഡ് ചെയ്യാനും ഭാഗ്യ നറുക്കെടുപ്പുകളിൽ പങ്കെടുക്കാനും പ്രത്യേക സമ്മാനങ്ങൾ നേടാനും കേരള സർക്കാരിന്റെ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോം ആണ് ഇത് . “ആസ്ക് ഫോർ ബില്ലുകൾ” പ്രൊമോട്ട് ചെയ്യുന്നതിനായി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ഒരു സവിശേഷ പ്ലാറ്റ്ഫോമാണ് ലക്കി ബിൽ ആപ്പ്.
    Source:keralapsc.gov website
  15. ലോക അവയവദാന ദിനം എന്നാണ് ?
    a) ആഗസ്റ്റ് 12
    b) ആഗസ്റ്റ് 19
    c) ആഗസ്റ്റ് 14
    d) ആഗസ്റ്റ് 13
    Correct Answer: Option D,ആഗസ്റ്റ് 13
    Explanation
    ആഗസ്റ്റ് 13 ലോക അവയവദാന ദിനമാണ്. അവയവ ദാനം രണ്ട് രീതികളിലായാണ്. ഒന്ന് നാം ജീവിച്ചിരിക്കുമ്പോൾ ദാനം ചെയ്യുന്നത്. ഇതിനെ നാം ലൈവ് ഡോണർ ട്രാൻസ്പ്ലാന്റ് എന്ന് പറയും മറ്റൊന്ന് മസ്തിഷ്ക മരണം സംഭവിച്ചതിന് ശേഷം ദാനം ചെയ്യുന്നത്.ഇതിനെ ഡിസീസ്ഡ് ഡോണർ ട്രാൻസ്പ്ലാന്റ് എന്ന് പറയുന്നു
    Source: Wikiwand
  16. വെളുത്ത ഭൂഖണ്ഡം എന്ന് അറിയപ്പെടുന്നത് ?
    a) അന്റാർട്ടിക്ക
    b) ഏഷ്യ
    c) ആഫ്രിക്ക
    d) യൂറോപ്പ്
    Correct Answer: Option A, അന്റാർട്ടിക്ക
    Explanation
    ഭൂമിയുടെ തെക്കെ അറ്റത്തുള്ള ഭൂഖണ്ഡമാണ് അന്റാർട്ടിക്ക അഥവാ അന്റാർക്‌‌ട്ടിക്ക.ഇതിനെ വെളുത്ത ഭൂഖണ്ഡം എന്നും അറിയപ്പെടുന്നു ഭൂമിയുടെ ദക്ഷിണധ്രുവം ഈ ഭൂഖണ്ഡത്തിലാണ് സ്ഥിതിചെയ്യുന്നത്.98% മഞ്ഞു മൂടിക്കിടക്കുന്ന ഈ വൻകര യൂറോപ്പ്‌,ഓസ്ട്രേലിയ എന്നിവയെക്കാളും വലുതാണ്‌. അന്റാർട്ടിക്കയെ ആവരണം ചെയ്യുന്ന മഞ്ഞിന്റെ ശരാശരി കനം 1.6 കി.മീ ആണ്.
    Source:keralapsc.gov website
  17. നമ്മുടെ രാജ്യത്ത് ഭൂപടങ്ങൾ നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസി ?
    a) NIFTI
    b) NPA
    c) CBI
    d) സർവ്വേ ഓഫ് ഇന്ത്യ
    Correct Answer: Option D, സർവ്വേ ഓഫ് ഇന്ത്യ
    Explanation
    ഭൂപടരചനക്കും ഭൂസർവേ നടത്തുന്നതിനുമുള്ള ഇന്ത്യയിലെ കേന്ദ്രീയസമിതിയാണ്‌ സർവേ ഓഫ് ഇന്ത്യ. ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഡെറാഡൂണിലാണ്‌ ഇതിന്റെ ആസ്ഥാനം. 1767-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധീനതയിലുള്ള പ്രദേശങ്ങളുടെ കണക്കെടുക്കുന്നതിനായി ആരംഭിച്ച സ്ഥാപനമാണിത്. ഇന്ത്യാഗവണ്മെന്റിന്റെ കീഴിലുള്ള ഏറ്റവും പഴയ സാങ്കേതികവിഭാഗങ്ങളിലൊന്നുമാണിത്.
    Source: keralapsc.gov website
  18. ഇന്ത്യയുടെ സമയം നിർണയിക്കുന്ന ഔദ്യോഗിക രേഖാംശം ഏതു ?
    a) ഗ്രീനിച്ച് രേഖ
    b) ഉത്തരായനരേഖ
    c) 82.5° E രേഖാംശം
    d) ദക്ഷിണായനരേഖ
    Correct Answer: Option C, 82.5° E രേഖാംശം
    Explanation
    ഇന്ത്യയിൽ മുഴുവൻ ഉപയോഗിക്കുന്ന സമയ മേഖലയാണ് ഔദ്യോഗിക ഇന്ത്യൻ സമയം. ഗ്രീനിച്ച് സമയത്തിൽ നിന്നും അഞ്ചരമണിക്കൂർ (UTC+5:30) മുന്നിലായാണ് ഇന്ത്യയുടെ സമയം കണക്കാക്കുന്നത്. ഉത്തർ പ്രദേശിലെ അലഹബാദിനടുത്തുള്ള മിർസാപൂരിനു തൊട്ടുപടിഞ്ഞാറുള്ള 82.5° E എന്ന രേഖാംശത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ സമയം കണക്കാക്കുന്നത്.
    Source: keralapsc.gov website
  19. ദ്രോണാചാര്യ അവാർഡ് നൽകപ്പെടുന്നത് ആർക്ക് ?
    a) മികച്ച അത്‍ലറ്റിന്
    b) മികച്ച ടെന്നീസ് താരത്തിന്
    c) മികച്ച സ്പോർട്സ് താരത്തിന്
    d) മികച്ച പരിശീലകന്
    Correct Answer: Option D, മികച്ച പരിശീലകന്
    Explanation
    മികച്ച കായിക പരിശീലകർക്ക് ഇന്ത്യാ ഗവണ്മെന്റ് നൽകി വരുന്ന പുരസ്കാരമാണ് ദ്രോണാചാര്യ പുരസ്കാരം പാണ്ഡവരുടെയും കൗരവരുടെയും ഗുരുനാഥനായ ദ്രോണരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരം മികച്ച കായികാധ്യാപനത്തിനായി 1985 മുതലാണ് നൽകിത്തുടങ്ങിയത്. ദ്രോനാചാര്യരുടെ ഒരു വെങ്കല പ്രതിമയും പ്രശസ്തിപത്രവും 5 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
    Source: keralapsc.gov website
  20. ഉറുമ്പുകൾ സ്രവിപ്പിക്കുന്ന ആസിഡ് ?
    a) ഫോർമിക് ആസിഡ്
    b) സൾഫ്യൂരിക് ആസിഡ്
    c) കാർബോണിക് ആസിഡ്
    d) ഹൈഡ്രോക്ലോറിക് ആസിഡ്
    Correct Answer: Option A, ഫോർമിക് ആസിഡ്
    Explanation
    കാർബോക്സിലിക് അ‌മ്ലങ്ങളിൽ ഏറ്റവും ലഘുവായഘടനയുള്ളതാണ് ഫോർമിക് അ‌മ്ലം അഥവാ മെഥനോയിക് അ‌മ്ലം. ഇതിന്റെ രാസസൂത്രം HCOOH അല്ലെങ്കിൽ HCO2H. എന്നാണ്. ഉറുമ്പിന്റെ ശരീരത്തിൽ കാണുന്നത് ഇതാണ്
    Source: keralapsc.gov website

Loading