1. കേരള വനിതാകമ്മീഷൻ ചെയർപേഴ്‌സൺ ?
    a) നളിനി നെറ്റോ
    b) അഡ്വ ലിസ്സി ജോസ്
    c) പി സതീദേവി
    d) എം സി ജോസഫൈൻ
    Correct Answer: Option C, പി സതീദേവി
    Explanation
    സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമാണ്. ലോക്‌സഭാ എംപിയായും അവർ തിരഞ്ഞെടുക്കപ്പെട്ടു (2004)
    Source: wikipedia
  2. മംഗോളിയൻ സാമ്രാജ്യം സ്ഥാപിച്ചത് ആര് ?
    a) മുഹമ്മദ് ഗോറി
    b) ചെങ്കിസ് ഖാൻ
    c) ഇൽത്തുമിഷ്
    d) കുത്തബ്‌ദിൻ ഐബക്
    Correct Answer: Option B, ചെങ്കിസ് ഖാൻ
    Explanation
    മംഗോൾ സാമ്രാജ്യത്തിന്റെ സ്ഥാപകനും ആദ്യത്തെ ഗ്രേറ്റ് ഖാനും (ഭരണാനാധികാരി) ചക്രവർത്തിയും ആയിരുന്നു മംഗോൾ വംശജനായ ചെങ്കിസ് ഖാൻ ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു മംഗോൾ സാമ്രാജ്യം. അദ്ദേഹത്തിന്റെ മരണശേഷം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായി ഇത് മാറി. സാർവത്രിക ഭരണാധികാരി എന്നാണ് ചെങ്കിസ് ഖാൻ എന്ന പേരിന്റെ അർത്ഥം
    Source:keralapsc.gov website
  3. കല്ലെന്‍ പൊക്കുടന്റെ ആത്മകഥ ?
    a) നിശബ്ദതവസന്തം
    b) കണ്ടൽകാടുകളിലൂടെ എന്റെ ജീവിതം
    c) തക്ഷസ്വരൂപം
    d) കഴിഞ്ഞകാലം
    Correct Answer: Option B, കണ്ടൽകാടുകളിലൂടെ എന്റെ ജീവിതം
    Explanation
    പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ വനങ്ങൾ സം‌രക്ഷിക്കുകയും, അവ നശിപ്പിച്ചാലുള്ള ഭവിഷത്തുകളെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്തിരുന്ന മലയാളിയായ ഒരു പരിസ്ഥിതി പ്രവർത്തകൻ ആയിരുന്നു പൊക്കുടൻ. കേരളത്തിലെ പരിസ്ഥിതി പ്രവർത്തനത്തിനു തുടക്കം കുറിച്ചവരിൽ പ്രധാനിയാണ് കല്ലേൻ പൊക്കുടൻ. പൊക്കുടന്റെ ആത്‌മകഥയായ ‘കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം’ എന്ന പുസ്തകത്തിലെ ഒരു ഭാഗം ആറാം ക്ലാസിലെ മലയാളപാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു.
    Source:keralapsc.gov website
  4. വനങ്ങളുടെയും വന വിഭവങ്ങളുടെയും സംരക്ഷണത്തിനായി ഇന്ത്യയിൽ 1974 ൽ ആരംഭിച്ച സാമൂഹിക പ്രസ്ഥാനം ഏതു ?
    a) ജജറും പ്രസ്ഥാനം
    b) ചിപ്കോ പ്രസ്ഥാനം
    c) ചേരി ചേരാ പ്രസ്ഥാനം
    d) ബിഷ്ണോയ് പ്രസ്ഥാനം
    Correct Answer: Option B, ചിപ്കോ പ്രസ്ഥാനം
    Explanation
    ഇന്ത്യയിലെ പരിസ്ഥിതിസംരക്ഷണ സമരപ്രസ്ഥാനങ്ങളിൽ പ്രശസ്തമായ ഒന്നാണ് ചിപ്കോ പ്രസ്ഥാനം. 1970-കളിൽ വനവൃക്ഷങ്ങൾ മുറിക്കുന്നതിന് കോൺട്രാക്ടർമാരെ അനുവദിക്കുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ നയത്തിനെതിരെ കർഷകരും ഗ്രാമീണജനങ്ങളും ഒത്തുചേർന്ന് നടത്തിയ അക്രമരഹിത സമരമാണ് ഇത്. ചിപ്കോ പ്രസ്ഥാനം പരിസ്ഥിതിവാദത്തിന്‌ പൊതുവായി നൽകിയ സംഭാവനകളിലൊന്ന് ‘ആവാസ വ്യവസ്ഥയാണ്‌ സ്ഥിരസമ്പത്ത്’ എന്ന മുദ്രാവാക്യമാണ്‌. ചിപ്കോ പ്രസ്ഥാനത്തിനു നേതൃത്വം നൽകിയത് സുന്ദർലാൽ ബഹുഗുണ, ചണ്ടി പ്രസാദ് ഭട്ട് എന്നിവർ ആയിരുന്നു.
    Source:keralapsc.gov website
  5. ഒരു കോശത്തിനുള്ളിലെ പാരമ്പര്യ വാഹകരനാണ് :
    a) മൈറ്റോകോൺഡ്രിയ
    b) റൈബോസോം
    c) ഡി എൻ എ
    d) ലൈസോസോം
    Correct Answer: Option C,ഡി എൻ എ
    Explanation
    എല്ലാ ജീവജാലങ്ങളുടെയും (അർഎൻഎ വൈറസുകൾ ഒഴികെ) വളർച്ചയും ഘടനയും പ്രവർത്തനങ്ങളും ഉൾപ്പെടെയുള്ള ജനിതക വിവരങ്ങൾ എഴുതപ്പെട്ടിരിക്കുന്ന ഒരു ന്യൂക്ലിക് അമ്ലമാണ് ഡിയോക്സിറൈബോന്യുക്ലിക്ക് ആസിഡ്, അതായത് ഡിഎൻഎ. ജീവന്റെ ചുരുളുകൾ എന്നറിയപ്പെടുന്ന ഡി.എൻ.എ.ജീനുകൾ, ഡി.എൻ.എ ഖണ്ഡങ്ങളായിട്ടാണ് പാരമ്പര്യസ്വഭാവങ്ങൾ കൈമാറുന്നത്. ജനിതക വിവരങ്ങൾ ദീർഘകാലത്തേക്ക് സൂക്ഷിക്കുക എന്നതാണ് ഡിഎൻഎയുടെ പ്രധാന ദൗത്യം
    Source: wikipedia
  6. ശബ്‌ദം വായുവിൽ കൂടെ സഞ്ചരിക്കുമ്പോൾ ഉള്ള വേഗത എത്രയാണ് ?
    a) 343 m/s
    b) 6420 m/s
    c) 1482 m/s
    d) 965 m/s
    Correct Answer: Option A, 343 m/s
    Explanation
    ശബ്ദം എന്നാൽ കേൾവിശക്തിയാൽ അറിയുന്ന കമ്പനം ആണ്. കമ്പനം ചെയ്യുന്ന വസ്തു അതിന്റെ ചുറ്റുമുള്ള വായുവിൽ ദ്രുതഗതിയിൽ മർദ്ദവ്യത്യാസമുണ്ടാക്കുന്നു. ഈ ഏറ്റക്കുറച്ചിലുകൾ വായുവിലൂടെ സഞ്ചരിച്ച് ചെവിയിലെ കർണ്ണപുടത്തിൽ കമ്പനമുണ്ടാക്കുന്നു. ശബ്ദത്തിന് വായുവിൽ 343 m/s (20°C ൽ) ആണ് വേഗത. ജലത്തിലൂടെ ശബ്ദത്തിന് കൂടുതൽ വേഗമുണ്ട്. ശബ്ദത്തിന് കാരണം ആകുന്ന വസ്തുവിനെ ശബ്ദത്തിന്റെ ഉത്ഭവസ്ഥാനം എന്നു പറയുന്നു.
    Source:keralapsc.gov website
  7. ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതി പ്രവർത്തനം ഉണ്ടായിരിക്കും.ഇത് ന്യൂട്ടന്റെ ഏതു ചലന നിയമം ആണ് ?
    a) ​മൂന്നാം ചലന നിയമം
    b) ഒന്നാം ചലന നിയമം
    c) രണ്ടാം ചലന നിയമം
    d) ഇവയൊന്നുമല്ല
    Correct Answer: Option A, മൂന്നാം ചലന നിയമം
    Explanation
    നൃൂട്ടൻ്റെ മൂന്നാം ചലനനിയമം പ്രസ്താവിക്കുന്നു, ഏതൊരു പ്രവർത്തനത്തിനും തിരിച്ച് അതുപോലെ തുലൃമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും. മൂന്നാം ചലനനിയമം സൂചിപ്പിക്കുന്നത്, അതായത് ഒരു വസ്തു വേറൊരു വസ്തുവിലേക്ക് ബലം പ്രയോഗിക്കുമ്പോൾ രണ്ടാമത്തെ വസ്തു പൊടുന്നനെ ഒരു ബലം തിരിച്ച് ആദൃത്തെ വസ്തുവിൽ പ്രയോഗിക്കുന്നതായി കാണുന്നു. ഈ രണ്ട് ബലങ്ങൾക്കും മിക്കവാറും ഒരേ അളവോ വൃാപ്തിയോ ആയിരിക്കും , അഥവാ ഇവ തുലൃമായിരിക്കും , പക്ഷേ വിപരീത ദിശയായിരിക്കും.
    Source: keralapsc.gov website
  8. അക്ഷയ പദ്ധതി നടപ്പിലാക്കിയ ആദ്യ ജില്ല ?
    a) തിരുവനന്തപുരം
    b) എറണാകുളം
    c) മലപ്പുറം
    d) കോഴിക്കോട്
    Correct Answer: Option C, മലപ്പുറം
    Explanation
    കേരള സർക്കാർ രൂപം നൽകിയ കമ്പ്യൂട്ടർ സാക്ഷരത പദ്ധതിയാണ് അക്ഷയ പദ്ധതി വിവരസാങ്കേതികവിദ്യ ജനകീയമാക്കുകയും സർക്കാർ സംവിധാനങ്ങൾ ഓൺലൈനായി ജനങ്ങളിലെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കിയതാണ് ഈ പദ്ധതി ഈ പദ്ധതി ആദ്യം ആരംഭിച്ചത് മലപ്പുറം ജില്ലയിലാണ്.മലപ്പുറം ജില്ല ഈ പദ്ധതിയിലൂടെ ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരത ജില്ലയായി മാറി
    Source: wikiwand
  9. ഏറ്റവും കൂടുതൽ ആദിവാസികൾ ഉള്ള ഇന്ത്യൻ സംസ്ഥാനം ?
    a) അരുണാചൽ പ്രദേശ്
    b) മഹാരാഷ്ട്ര
    c) മണിപ്പൂർ
    d) മധ്യപ്രദേശ്
    Correct Answer: Option D, മധ്യപ്രദേശ്
    Explanation
    പേരു സൂചിപ്പിക്കുമ്പോലെ ഇന്ത്യയുടെ ഒത്ത നടുക്കുള്ള സംസ്ഥാനമാണു മധ്യപ്രദേശ്. 2000 നവംബർ 1-ന്‌ ഛത്തീസ്‌ഗഢ് സംസ്ഥാനം രൂപവത്കരിക്കുന്നതുവരെ മധ്യപ്രദേശായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം. ഏറ്റവും കൂടുതൽ ആദിവാസികൾ ഉള്ള ഇന്ത്യൻ സംസ്ഥാനമാണു മഹാരാഷ്ട്ര
    Source: web india
  10. ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് വിപ്ലവകാരി എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത് ആരെ ?
    a) ഭഗത്‌സിംഗ്
    b) മംഗൾ പാണ്ഡെ
    c) സുഭാഷ് ചന്ദ്രബോസ്
    d) ജവാഹർലാൽ നെഹ്‌റു
    Correct Answer: Option A, ഭഗത്‌സിംഗ്
    Explanation
    ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത സോഷ്യലിസ്റ്റ് വിപ്ലവകാരികളിലൊരാളായിരുന്നു ഭഗത് സിംഗ് ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ആദ്യ വിപ്ലവകാരിയായി അദ്ദേഹത്തെ കണക്കാക്കുന്നു അക്രമരഹിതമായ സമരമാർഗങ്ങളേക്കാൾ സായുധപോരാട്ടത്തിനു മുൻ‌ഗണന നൽകിയ അദ്ദേഹത്തെ ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് വിപ്ലവകാരി എന്നും ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു
    Source: wikipedia
  11. കേരള ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപകൻ ?
    a) വി എൻ പണിക്കർ
    b) സി കൃഷ്‌ണൻ
    c) പട്ടം താണുപിള്ള
    d) പി എൻ പണിക്കർ
    Correct Answer: Option D, പി എൻ പണിക്കർ
    Explanation
    കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച വ്യക്തിയാണ് പുതുവയിൽ നാരായണപ്പണിക്കർ എന്ന പി.എൻ.പണിക്കർ. ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാലാ സംഘം സ്ഥാപിതമാകുന്നത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു.
    Source: wikipedia
  12. തിരുവിതാംകൂറിലെ ആദ്യ ദിവാൻ ആരാണ് ?
    a) വേലുത്തമ്പി ദളവ
    b) രാജ കേശവദാസ്
    c) ഉമ്മിണിതമ്പി
    d) കേണൽ മൺറോ
    Correct Answer: Option B, രാജ കേശവദാസ്
    Explanation
    തിരുവിതാംകൂറിലെ ആദ്യത്തേ ദിവാനായിരുന്നു രാജാ കേശവദാസ് . സമ്പ്രതി(1768), സർവ്വാധികാര്യക്കാരൻ(1788) എന്നിങ്ങനെ പടിപടിയായി ഉയർന്ന് 1789 സെപ്റ്റംബർ 22-ന്‌ ഇദ്ദേഹം തിരുവിതാംകൂറിന്റെ ദിവാൻ ആയി. ദിവാൻ ചെമ്പകരാമൻപിള്ള വാർദ്ധക്യസഹജമായ അവശതയെത്തുടർന്ന് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ്‌ ഈ സ്ഥാനാരോഹണം.
    Source:keralapsc.gov website
  13. ‘ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്നത്?
    a) ബാംഗ്ലൂർ
    b) ചണ്ഡീഗഡ്‌
    c) കാശ്മീർ
    d) ഡൽഹി
    Correct Answer: Option B, ചണ്ഡീഗഡ്‌
    Explanation
    സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യകാല ആസൂത്രിത നഗരങ്ങളിലൊന്നാണ് ചണ്ഡീഗഡ്. നഗരത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത് സ്വിസ്-ഫ്രഞ്ച് ആർക്കിടെക്റ്റ് ലെ കോർബ്യൂസിയർ ആണ്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള നഗരങ്ങളിലൊന്നാണിത്. 2015-ൽ, LG ഇലക്‌ട്രോണിക്‌സ് നടത്തിയ ഒരു സർവേ, സന്തോഷ സൂചികയിൽ ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള നഗരമായി ഇതിനെ തിരഞ്ഞെടുത്തു.
    Source:keralapsc.gov website
  14. മനുഷ്യശരീരത്തിലെ ഏറ്റവും വലിപ്പം കൂടിയ അന്തഃസ്രാവി ഗ്രന്ഥി ഏത് ?
    a) കരൾ
    b) തൈറോയിഡ്
    c) അഡ്രിനാൽ
    d) പിറ്റ്യൂട്ടറി
    Correct Answer: Option B, തൈറോയിഡ്
    Explanation
    മനുഷ്യശരീരത്തിലെ ഒരു അന്തഃസ്രാവി ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. അന്ത്രഃസ്രാവികളിൽവച്ച് ഏറ്റവും വലിപ്പം കൂടിയ ഗ്രന്ഥിയാണിത്. നാളീരഹിത ഗ്രന്ഥിയായ തൈറോയ്ഡ് ഗ്രന്ഥിയുടെ ധർമം ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുക എന്നതാണ്.
    Source:keralapsc.gov website
  15. ഹൈഡ്രജൻ ബോംബിന്റെ അടിസ്ഥാന തത്വം എന്താണ് ?
    a) ന്യൂക്ലിയർ ഫിഷൻ
    b) ന്യൂക്ലിയർ ഡിഫ്യൂഷൻ
    c) ന്യൂക്ലിയർ ഫ്യൂഷൻ
    d) ഇവയൊന്നുമല്ല
    Correct Answer: Option C,ന്യൂക്ലിയർ ഫ്യൂഷൻ
    Explanation
    ന്യുക്ലിയർ ഫ്യൂഷൻ ആധാരമാക്കി പ്രവർത്തിക്കുന്ന ആണവായുധമാണ് തെർമോ ന്യൂക്ലിയർ ബോംബ് അഥവാ ഹൈ‍ഡ്രജൻ ബോംബ്. ഭാരം കുറഞ്ഞ അണുകേന്ദ്രങ്ങൾ സംയോജിപ്പിച്ച് ഭാരം കൂടുതലുള്ള അണുകേന്ദ്രം സൃഷ്ടിക്കുമ്പോൾ വൻതോതിൽ ഊർജ്ജം പുറന്തള്ളപ്പെടും എന്ന സിദ്ധാന്തത്തെ പ്രയോഗവത്കരിക്കുകയാണ് ഈ ആയുധത്തിൽ ചെയ്യുന്നത്
    Source: wikipedia
  16. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്?
    a) ആന്ത്രോത്ത്
    b) കവരത്തി
    c) ബിത്ര
    d) അഗത്തി
    Correct Answer: Option A, ആന്ത്രോത്ത്
    Explanation
    ലക്ഷദ്വീപ് ദ്വീപസമൂഹങ്ങളിലെ ഇന്ത്യാ ഉപഭൂഖണ്ഡത്തോട് ഏറ്റവും അടുത്ത്‌ കിടക്കുന്ന ദ്വീപാണ് ആന്ത്രോത്ത്. കൊച്ചിയിൽ നിന്നും 293 കിലോമീറ്ററും, കവരത്തിയിൽ നിന്നും 119 കിലോമീറ്റർ അകലെയാണ് ഈ ദ്വീപ്. 4.66 കിലോമീറ്റർ നീളവും, 1.43 കിലോമീറ്റർ വീതിയുമാണ് ഈ ദ്വീപിനുള്ളത്. ദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയതും, ഇസ്ലാം മതം സ്വീകരിച്ചതുമായ ദ്വീപാണ് ആന്ത്രോത്ത്. ദ്വീപസമൂഹത്തിൽ ഏറ്റവും കുറവ് ലഗൂണുകൾ ഉള്ള ദ്വീപാണ് ആന്ത്രോത്ത്.
    Source:keralapsc.gov website
  17. 2013 നവംബർ 5ൽ ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ ദൗത്യo ?
    a) ​ചന്ദ്രയാൻ
    b) അഗ്നി
    c) പ്രിത്വി
    d) മംഗൾയാൻ
    Correct Answer: Option D, മംഗൾയാൻ
    Explanation
    2013 നവംബർ 5ൽ ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ ദൗത്യമാണ് മാർസ് ഓർബിറ്റർ മിഷൻ . അനൗദ്യോഗികമായി ഇത് മംഗൾയാൻ എന്നും അറിയപ്പെടുന്നു. ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമാണ് ഇത്. ഈ ഉപഗ്രഹം ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായാണ് വിക്ഷേപിച്ചത്.
    Source: keralapsc.gov website
  18. തണ്ണീർമുക്കം ബണ്ട് സ്ഥിതി ചെയ്യുന്നത് ഏതു കായലിൽ ആണ് ?
    a) വെള്ളയാനി
    b) ശാസ്താംകോട്ട
    c) വേമ്പനാട്ട്
    d) അഷ്ടമുടി
    Correct Answer: Option C, വേമ്പനാട്ട്
    Explanation
    കുട്ടനാട്ടിലെ സമുദ്രനിരപ്പിനേക്കാൾ താഴെയുള്ള കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നതു തടയുന്നതിനായി നിർമ്മിച്ച ബണ്ടാണ്‌ തണ്ണീർമുക്കം ബണ്ട്. നിർമ്മാണം 1958ൽ ആരംഭിച്ച് 1975ൽ പൂർത്തിയാക്കി. വടക്ക് വെച്ചൂർ മുതൽ തെക്ക് തണ്ണീർമുക്കം വരെ വേമ്പനാട്ടു കായലിനു കുറുകേയാണിതു പണിഞ്ഞിരിക്കുന്നത്. ഡിസംബർ മാസത്തിൽ ഷട്ടറുകൾ താഴ്ത്തുകയും മെയ് മാസത്തിൽ ഉയർത്തുകയും ചെയ്യുന്നു.
    Source: wikiwand
  19. മുത്തങ്ങ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ?
    a) ഇടുക്കി
    b) മലപ്പുറം
    c) പാലക്കാട്
    d) വയനാട്
    Correct Answer: Option D, വയനാട്
    Explanation
    മുത്തങ്ങയിലെ വള്ളിപ്പടർപ്പ് വിശാലമായ വനമേഖലയാണ്. ഇവിടെ വയനാടൻ വനത്തിനോട് ലയിച്ച് കിടക്കുന്നത് തമിഴ്‌നാട്, കർണ്ണാടക വനപ്രദേശമാണ്. മൂന്ന് സംസ്ഥാനത്തുമായി വ്യാപിച്ചുകിടക്കുന്ന വയനാട് ബന്ദിപ്പൂർ-മുതുമല നാഷണൽ പാർക്ക് 2500 ചതുരശ്ര കിലോമീറ്ററിലധികം വരും. ചെറുതും വലുതുമായ അനേകതരം മൃഗജാതികൾ ഇവിടെ കാണപ്പെടുന്നു. മുത്തങ്ങ വൈൽഡ് ലൈഫ് ടൂറിസം മേഖല കൂടിയാണ്.
    Source: web india
  20. പക്ഷിപ്പനിക്ക് കാരണമായ വൈറസ് ?
    a) H5N1
    b) കൊറോണ വൈറസ്
    c) വേരിയോള വൈറസ്
    d) H1N5
    Correct Answer: Option A, H5N1
    Explanation
    പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്‌ പക്ഷിപ്പനി. പക്ഷികളിൽ വരുന്ന ഒരുതരം വൈറൽ പനിയാണിത്. മനുഷ്യരിലേക്ക് രോഗം പടരാൻ സാധ്യതയുണ്ടെന്നുള്ളതാണ് പക്ഷിപ്പനിയുടെ പ്രത്യേകത. പക്ഷികളിൽ നിന്നും മനുഷ്യനിലേക്ക് പടർന്നു പിടിക്കുന്ന ഈ രോഗം 2003 ൽ ഏഷ്യയാകെ ഭീതി വിതയ്ക്കുകയുണ്ടായി. മനുഷ്യനിലും പന്നിയിലും ജ്വരം ഉണ്ടാക്കുന്ന ഓർത്തോമിക്സോവൈറസുകളിൽ ചിലത് ഘടനാവ്യത്യാസം വരുത്തി പക്ഷികളിലും ജീവിക്കാൻ കഴിവുനേടിയതാണ്‌ പക്ഷികളിലും ഈ അസുഖമുണ്ടാവാൻ കാരണം.പക്ഷി പനിക്ക് കാരണമായ വൈറസ് ആണ് H5N1
    Source: wikipedia

Loading