1. ഇന്ത്യയിലെ ഏക സജീവ അഗ്നി പർവതം ഏത് ?
    a) നാർകോണ്ടം
    b) ഡെക്കാൻ
    c) തോഷം
    d) ബാരൺ
    Correct Answer: Option D, ബാരൺ
    Explanation
    ഇന്ത്യയിലെ ഒരേയൊരു സജീവ അഗ്നിപർവ്വതമാണ് ആൻഡമാൻ സമുദ്രത്തിലെ ആൻഡമാൻ-നിക്കോബാർ ദ്വീപസമൂഹത്തിലുൾപ്പെട്ട ബാരൻ ദ്വീപ്. പത്തു ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഏകദേശ വൃത്താകാരത്തിൽ 12°16′N 93°51′E സ്ഥിതിചെയ്യുന്ന ബാരെൻ ദ്വീപുതന്നെയാണ്, തെക്കനേഷ്യാ പ്രദേശത്തിൽ സ്ഥിരീകരിക്കപ്പെട്ട ഒരേയൊരു സജീവ അഗ്നിപർവ്വതവും.
    Source: keralapsc.gov website
  2. മുളകിന് എരിവ് നൽകുന്ന രാസപദാർത്ഥം ഏതു ?
    a) അല്ലിസിൻ
    b) കാപ്സേസിൻ
    c) കുർക്കുമിൻ
    d) മെസ്‌ക്കലിൻ
    Correct Answer: Option B, കാപ്സേസിൻ
    Explanation
    മുളക് പോലുള്ള എരിവുള്ള കുരുമുളകിൽ കാണപ്പെടുന്ന ഒരു രാസ സംയുക്തമാണ് കാപ്‌സൈസിൻ, അത് അവയുടെ തീവ്രതയ്ക്കും ചൂടിനും കാരണമാകുന്നു. ഇത് ചർമ്മത്തിലെ നാഡികളുടെ അറ്റങ്ങളെ ഉത്തേജിപ്പിക്കുന്നു, ഇത് കത്തുന്നതോ കുത്തുന്നതോ ആയ സംവേദനം ഉണ്ടാക്കുന്നു, കൂടാതെ പലപ്പോഴും അതിന്റെ വേദനസംഹാരികൾക്കും വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങൾക്കും പ്രാദേശിക ക്രീമുകളിലും തൈലങ്ങളിലും ഉപയോഗിക്കുന്നു. ക്യാപ്‌സൈസിൻ ഭക്ഷണങ്ങളിൽ സ്വാദും ചില മൃഗങ്ങളെ അകറ്റുന്ന വസ്തുവായും ഉപയോഗിക്കുന്നു.
    Source:Wikipedia
  3. ഇന്ത്യയുടെ ആദ്യത്തെ യഥാർത്ഥ ചക്രവർത്തി ആര് ?
    a) അശോക
    b) ചന്ദ്രഗുപ്തൻ
    c) ബിന്ദുസാര
    d) ആലംഗീർ
    Correct Answer: Option B, ചന്ദ്രഗുപ്തൻ
    Explanation
    മൗര്യ സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്നു ചന്ദ്രഗുപ്തൻ . ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളെയും ഒരുമിപ്പിച്ചു. തത്‌ഫലമായി ഇന്ത്യയെ ആദ്യമായി ഒരുമിപ്പിച്ചയാൾ ചന്ദ്രഗുപ്തനാണെന്ന് കരുതുന്നു. ഇന്ത്യയുടെ ആദ്യത്തെ യഥാർത്ഥ ചക്രവർത്തിയായും ചന്ദ്രഗുപ്തനെ കരുതുന്നു.
    Source:Web india
  4. റേഡിയോ ആക്ടിവിറ്റി അളക്കുന്ന യൂണിറ്റ് ഏതു ?
    a) കിലോവാട്ട്
    b) ക്യൂറി
    c) ജൂൾ
    d) പാസ്കൽ
    Correct Answer: Option B, ക്യൂറി
    Explanation
    ക്യൂറി സാധാരണയായി റേഡിയോ ആക്ടിവിറ്റിയുടെ തീവ്രത വിവരിക്കാൻ ഉപയോഗിക്കുന്ന അളവെടുപ്പ് യൂണിറ്റിനെ സൂചിപ്പിക്കുന്നു. ഒരു ക്യൂറി (Ci) ഒരു സെക്കൻഡിൽ 3.7 x 10^10 ന്യൂക്ലിയർ പരിവർത്തനങ്ങൾക്ക് വിധേയമാകുന്ന റേഡിയോ ആക്ടീവ് മെറ്റീരിയലിന്റെ അളവിന് തുല്യമാണ്. ക്യൂറിയെ ഇപ്പോൾ നോൺ-എസ്‌ഐ (ഇന്റർനാഷണൽ സിസ്റ്റം ഓഫ് യൂണിറ്റ്സ്) യൂണിറ്റായി കണക്കാക്കുന്നു,
    Source:psc website
  5. ആദ്യമായി കാർബൺ ടാക്സ് നിലവിൽ വന്ന രാജ്യം ?
    a) സ്വിറ്റസർലാന്റ്
    b) അയർലൻഡ്
    c) ഫിൻലൻഡ്‌
    d) ന്യൂസ്‌ലൻഡ്
    Correct Answer: Option D,ന്യൂസ്‌ലൻഡ്
    Explanation
    അന്തരീക്ഷത്തിലേക്ക് കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്ന വ്യവസായ സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും മേൽ ചുമത്തുന്ന നികുതിയാണ് കാർബൺ നികുതി. ആഗോളതാപനത്തിന് ഒരു പ്രധാന കാരണം കാർബൺഡയോക്സൈഡിന്റെ അമിതമായ പുറത്തുവിടലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അതിന്റെ അളവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ആഗോള തലത്തിൽ ‘കാർബൺ നികുതി’ എന്ന പുതിയ ഒരു നികുതി സമ്പ്രദായം നിലവിൽ വന്നത്. ഇതുപ്രകാരം ന്യൂസീലൻഡാണ് ലോകത്തിൽ ആദ്യമായി കാർബൺ നികുതി ഏർപ്പെടുത്തിയ രാജ്യം.
    Source: keralapsc.gov website
  6. G20 ഉച്ചകോടി നിലവിൽ വന്ന വർഷം ?
    a) 1999 സെപ്റ്റംബർ 26
    b) 1998 സെപ്റ്റംബർ 26
    c) 1997 സെപ്റ്റംബർ 26
    d) 1996 സെപ്റ്റംബർ 26
    Correct Answer: Option A, 1999 സെപ്റ്റംബർ 26
    Explanation
    ലോകത്തെ വ്യാവസായികമായി വികസിച്ചതും ഉയർന്നുവരുന്നതുമായ പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-20. ജി-20 നിലവിൽ വന്നത് 1999 സെപ്റ്റംബർ 26നാണ്. പേരിൽ ഇരുപതെങ്കിലും അതിലധികം രാജ്യങ്ങളുണ്ട് ഇതിൽ. പത്തൊൻപത് രാജ്യങ്ങളും പിന്നെ യൂറോപ്യൻ യൂണിയനും ചേർന്നതാണ് ഈ ഗ്രൂപ്പ്.
    Source:keralapsc.gov website
  7. ഭൂമിയെ ചുറ്റാൻ ചന്ദ്രൻ എത്ര സമയം എടുക്കും ?
    a) 21.3 ദിവസ്സം
    b) 14.8 ദിവസ്സം
    c) 15.6 ദിവസ്സം
    d) 27.3 ദിവസ്സം
    Correct Answer: Option D, 27.3 ദിവസ്സം
    Explanation
    ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ. ഭൂമിയിൽ നിന്ന്‌ ശരാശരി 3,84,403 കിലോമീറ്റർ ദൂരെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്‌; ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം മുപ്പത് മടങ്ങ് വരും ഈ ദൂരം. ഭൂമിക്ക് ചുറ്റും ഒരു തവണ പ്രദക്ഷിണം ചെയ്യാൻ ചന്ദ്രന് 27.3 ദിവസങ്ങൾ വേണം.
    Source: Wikipedia
  8. കേരളത്തിലെ ഏറ്റവും വലിയ കോട്ട ഏതാണ് ?
    a) പള്ളിപ്പുറം കോട്ട
    b) കണ്ണൂർ കോട്ട
    c) ബേക്കൽ കോട്ട
    d) പാലക്കാട് കോട്ട
    Correct Answer: Option C, ബേക്കൽ കോട്ട
    Explanation
    കേരളത്തിലെ കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോട്ടയാണ് ബേക്കൽ കോട്ട. കേരളത്തിലെ വലിയ കോട്ടയും ഏഷ്യ വൻകരയിലെ ഒരു പ്രധാന കോട്ടയും ആണിത്. അറബിക്കടലിന്റെ തിരത്തായി 35 ഏക്കറിൽ പരന്നു കിടക്കുന്ന ഈ കോട്ട പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പണികഴിപ്പിച്ചതാണ്. ഈ കോട്ട നിർമ്മിച്ചിരിക്കുന്നത് ചെങ്കല്ലുകൊണ്ടാണ്.
    Source: Wikipedia
  9. കേരളത്തിലെ ഏറ്റവും ചെറിയ നദി ?
    a) മാമം
    b) കല്ലായി
    c) ഉപ്പളം
    d) മഞ്ചേശ്വരം
    Correct Answer: Option D, മഞ്ചേശ്വരം
    Explanation
    കേരളത്തിലെ ഏറ്റവും ചെറിയ നദിയാണ് കേരളത്തിന്റെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം പുഴ. ഇതിന്റെ ആകെ നീളം 16 കി.മീ.ആണ്. കാസർഗോഡ് ജില്ലയിലൂടെ മാത്രമാണ് ഈ പുഴ ഒഴുകുന്നത്. 60 മീറ്റർ ഉയരത്തിലുള്ള ബലേപുനിൽ നിന്നാണ് ഈ പുഴ ഉത്ഭവിക്കുന്നത്. നദീതടത്തിന്റെ വിസ്തീർണ്ണം 90ച.കി. മി.ആണ്. നദിയിൽ ലഭിക്കുന്ന വർഷപാത അനുപാതം 3478 എം.എം ആണ്. ഈ നദിക്ക് തലപ്പാടിപ്പുഴ എന്നും പേരുണ്ട്
    Source: psc website
  10. കേരള സർക്കസ്സിന്റെ പിതാവായി അറിയപ്പെടുന്ന വ്യക്തി ആരാണ് ?
    a) കീലേരി കുഞ്ഞിക്കണ്ണൻ
    b) ഇട്ടി അച്യുതൻ
    c) മാധവമേനോൻ
    d) പൂമുള്ളി നീലകണ്ഠൻ
    Correct Answer: Option A, കീലേരി കുഞ്ഞിക്കണ്ണൻ
    Explanation
    കേരള സർക്കസ്സിന്റെ പിതാവായി അറിയപ്പെടുന്ന വ്യക്തിയാണ്‌ കീലേരി കുഞ്ഞിക്കണ്ണൻ. കളരിയും മെയ്യഭ്യാസവും പഠിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ തൊഴിൽ. കീലേരി കുഞ്ഞിക്കണ്ണന്റെ കീഴിൽ സർക്കസ്സ് അഭ്യസിച്ച പരിയാളി കണ്ണനാണ്‌ കേരളത്തിലെ ആദ്യത്തെ സർക്കസ്സ് കമ്പനിയായ മലബാർ ഗ്രാന്റ് സർക്കസ്സ് 1904-ൽ ആരംഭിച്ചത്.
    Source: Web india
  11. കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്നത് എന്ന് ?
    a) മേടം ഒന്ന്
    b) വൃശ്ചികം ഒന്ന്
    c) കന്നി ഒന്ന്
    d) ചിങ്ങം ഒന്ന്
    Correct Answer: Option D, ചിങ്ങം ഒന്ന്
    Explanation
    ശകവര്‍ഷ പിറവി ദിനമായ ചിങ്ങം 1 കേരളത്തില്‍ കര്‍ഷകദിനമായി ആചരിച്ചുവരുന്നു. കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനും പുതുതലമുറയില്‍ കാര്‍ഷിക അവബോധം വളര്‍ത്തുന്നതിനും ഈ ദിനാചരണം ഏറെ ഉപകരിക്കുന്നു. കേരളത്തില്‍ ചിങ്ങം 1 ആണ് കര്‍ഷകദിനം എങ്കിലും ഇന്ത്യയിലാകെ ഡിസംബര്‍ 23 ആണ് കര്‍ഷകദിനം.
    Source: keralapsc.gov website
  12. കേരളത്തിലെ ഏഴാമത്തെ സർവ്വകലാശാല ഏത് ?
    a) കൊച്ചി സർവ്വകലാശാല
    b) കണ്ണൂർ സർവ്വകലാശാല
    c) സംസ്‌കൃത സർവ്വകലാശാല
    d) മഹാത്മാഗാന്ധി സർവ്വകലാശാല
    Correct Answer: Option B, കണ്ണൂർ സർവ്വകലാശാല
    Explanation
    കേരളത്തിലെ ഏഴാമത്തെ പൊതു സർവ്വകലാശാലയാണ് കണ്ണൂർ സർവ്വകലാശാല. കണ്ണൂർ നഗരത്തിലെ താവക്കര ആണ് കണ്ണൂർ സർവ്വകലാശാലയുടെ മുഖ്യ ആസ്ഥാനം. ബൃഹദാരണ്യകോപനിഷത്തിലെ “തമസോമാ ജ്യോതിർഗമയ” എന്ന ശ്ലോകമാണ് സർവ്വകലാശാലയുടെ ആപ്തവാക്യം ഒമ്പതാം കേരള നിയമസഭ ആക്ട് 22 പ്രകാരം കണ്ണൂർ സർവ്വകലാശാല സ്ഥാപിക്കുവാൻ അനുവാദം നൽകുകയും തുടർന്ന് 1996 മാർച്ച് 2-ന് അന്നത്തെ കേരള മുഖ്യമന്ത്രി ഇ.കെ നായനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് കേരളത്തിലെ ഏഴാമത്തെ സർവ്വകലാശാലയായി കണ്ണൂർ സർവ്വകലാശാല പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
    Source:vikaspedia
  13. ക്രിസ്തുമസ് ദ്വീപ് ഏത് രാജ്യത്ത് ആണ് ?
    a) ഗ്രീൻലാൻഡ്
    b) ആസ്‌ട്രേലിയ
    c) ശ്രീലങ്ക
    d) അമേരിക്ക
    Correct Answer: Option B, ആസ്‌ട്രേലിയ
    Explanation
    ഓസ്ട്രേലിയയുടെ അധികാരപരിധിയിലാണ് ഈ ദ്വീപ് നിലകൊള്ളുന്നത്. ഫ്ലൈയിങ്ങ് ഫിഷ് കോവ് ആണ് ഇതിൻറെ തലസ്ഥാനം. ഇംഗ്ലീഷാണ് ഔദ്യോഗിക ഭാഷ. ഓസ്ട്രേലിയയിലെ നഗരമായ പെർത്തിൽ നിന്നും 2600 കിലോമീറ്ററും, ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്നും 360 കിലോമീറ്ററും, കൊക്കോസ് ദ്വീപിൽ നിന്നും 975 കിലോമീറ്ററും ദൂരത്തായാണ് ക്രിസ്തുമസ് ദ്വീപിന്റെ സ്ഥാനം. 1403 പേർ ആണ് ഈ ദ്വീപിലുള്ളത്. ഓസ്ട്രേലിയ അഭായർഥികൾക്കായി ദ്വീപിൽ ക്യാമ്പ് നടത്തുന്നുണ്ട്.
    Source:keralapsc.gov website
  14. ആർട്ട് ഫൗണ്ടേഷന്റെ സ്ഥാപക ആര് ?
    a) ചിത്ര ഗൽറാണി
    b) റൂബിൾ നാഗി
    c) മേരി നിക്കോളാസ്
    d) സുഹാസിനി വർമ്മ
    Correct Answer: Option B, റൂബിൾ നാഗി
    Explanation
    ശില്പങ്ങൾ, ആർട്ട് ഇൻസ്റ്റാളേഷൻസ്, പെയിന്റിംഗുകൾ എന്നിവയിൽ വിദഗ്ദ്ധയായ ഒരു ഇന്ത്യൻ കലാകാരിയാണ് റൂബിൾ നാഗി ഇന്ത്യയിലുടനീളം കുട്ടികൾക്കായി ആർട്ട് വർക്ക് ഷോപ്പുകൾ നടത്തുന്ന എൻ‌ജി‌ഒയായ റൂബിൾ നാഗി ആർട്ട് ഫൗണ്ടേഷന്റെ സ്ഥാപകയാണ് റൂബിൾ നാഗി. കലയിലൂടെ സമൂഹത്തെ പരിവർത്തനം ചെയ്യുകയാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.
    Source:keralapsc.gov website
  15. നവജാത ശിശുവിന്റെ ശരീരത്തിലെ ജലത്തിന്റെ അളവ് എത്ര ?
    a) 64%
    b) 68%
    c) 80%
    d) 77%
    Correct Answer: Option D,77%
    Explanation
    മനുഷ്യശരീരത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ജലമാണ്. നവജാതശിശുവിൽ 77ശതമാനത്തോളവും പ്രായപൂർത്തിയായ ഒരാളിൽ65ശതമാനത്തോളവും പ്രായം ചെന്നവരിൽ 50ശതമാനത്തോളവും ജലം ഉണ്ട്. ശരീരത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്ക് ഓക്സിജനും പോഷകഘടകങ്ങളും എത്തിക്കുക എന്നതാണ് പ്രധാനധർമ്മം.അതോടൊപ്പം ശരീരത്തിൽ ഉല്പാദിപ്പിക്കുന്ന മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യുന്നു
    Source: Wikiwand
  16. വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ ?
    a) മൈക്കേൽ ഫാരഡേ
    b) റൂഥർ ഫോർഡ്
    c) നീൽസ്‌ബോർ
    d) തോമസ് ആൽവാ എഡിസൺ
    Correct Answer: Option A, മൈക്കേൽ ഫാരഡേ
    Explanation
    വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് മൈക്കേൽ ഫാരഡേ. വൈദ്യുതി കൃത്രിമമായി ഉല്പാദിപ്പിക്കുവാനുള്ള വഴി കണ്ടെത്തിയ ഫാരഡേയാണ് ഇന്നു ലോകത്തുള്ള എല്ലാ അത്യന്താധുനിക കണ്ടുപിടിത്തങ്ങൾക്കും നാന്ദി കുറിച്ചത് എന്നു പറയാം. വൈദ്യുത കാന്തിക ഇൻഡക്ഷൻ, ഡയാമാഗ്നറ്റിസം, ഇലക്ട്രോലൈസിസ് എന്നീ മേഖലകളിലെ ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾ എടുത്തുപറയാവുന്നവയാണ്.
    Source:keralapsc.gov website
  17. ഗ്രിഗോറിയൻ കലണ്ടറുകൾക്ക് രൂപം നൽകിയ വർഷം ?
    a) 1540
    b) 1568
    c) 1570
    d) 1582
    Correct Answer: Option D, 1582
    Explanation
    കണക്കുകൂട്ടുക എന്നർത്ഥം വരുന്ന കലൻഡേഎന്ന പദത്തിൽ നിന്നുമാണ് കലണ്ടർ എന്ന പദമുണ്ടായത് ഭൂമിശാസ്ത്രപരവും കാലാവസ്ഥാസം‌ബന്ധിയുമായ പ്രതിഭാസങ്ങളായിരുന്നു ആദ്യകാല കലണ്ടർ സം‌വിധാനങ്ങൾക്ക് അടിസ്ഥാനം. സൂര്യന്റേയും ഭൂമിയുടേയും ചലനങ്ങളേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായപ്പോൾ ജൂലിയൻ കലണ്ടറിന്റെ പ്രസക്തി നഷ്ടമാവുകയും 1582ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ ഗ്രിഗോറിയൻ കലണ്ടറുകൾക്ക് രൂപം നൽകുകയും ചെയ്തു.
    Source: keralapsc.gov website
  18. ഏഷ്യയിലെ ഏറ്റവും വലിയ മരുഭൂമി ഏത് ?
    a) സഹാറ മരുഭൂമി
    b) ഥാർ മരുഭൂമി
    c) ഗോബി മരുഭൂമി
    d) കലാഹാരി മരുഭൂമി
    Correct Answer: Option C, ഗോബി മരുഭൂമി
    Explanation
    ഏഷ്യയിലെ ഏറ്റവും വലിയ മരുഭൂമിയാണ് ഗോബി. ഭൂമിശാസ്ത്രപരമായും കാലാവസ്ഥയിലെ വ്യത്യസ്തതയെ അടിസ്ഥാനമാക്കിയുള്ള ആവാസപരമായും നിരവധി മേഖലകൾ ഉൾക്കൊള്ളുന്നതാണ് ഗോബി. ഇത് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ മരുഭൂമിയാണ്.
    Source: keralapsc.gov website
  19. ഫ്ളയിങ്ങ് സിംഗ് എന്നറിയപ്പെടുന്ന ഇന്ത്യൻ കായിക താരം?
    a) ഹനുമന്ത് സിംഗ്
    b) ജയ്‌പാൽ സിംഗ്
    c) ഹർഭജൻ സിംഗ്
    d) മിൽഖാ സിംഗ്
    Correct Answer: Option D, മിൽഖാ സിംഗ്
    Explanation
    ഇന്ത്യ കണ്ട ഏറ്റവും മികച്ച കായികതാരങ്ങളിൽ ഒരാളായിരുന്നു മിൽഖാ സിംഗ്. “പറക്കും സിഖ്” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മിൽഖാ സിങ്ങ് മധ്യദൂര ഓട്ടത്തിലായിരുന്നു ഐതിഹാസികമായ പ്രകടനങ്ങൾ നടത്തിയത്. ഒന്നിലധികം ഒളിംപിക്സ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്.
    Source: keralapsc.gov website
  20. സെല്ലുലാർ ഫോണിന്റെ പിതാവ് ?
    a) മാർട്ടിൻ കൂപ്പർ
    b) ജോർജ് ബുൾ
    c) ഡൊണാൾഡ് കുന്ത്
    d) അലൻടേണർ
    Correct Answer: Option A, മാർട്ടിൻ കൂപ്പർ
    Explanation
    ആധുനിക മൊബൈൽ ഫോണിന്റെ പിതാവായി പരക്കെ അറിയപ്പെടുന്ന ഒരു അമേരിക്കൻ എഞ്ചിനീയറും കണ്ടുപിടുത്തക്കാരനുമാണ് മാർട്ടിൻ കൂപ്പർ. 1973-ൽ, മോട്ടറോളയിൽ ജോലിചെയ്യുമ്പോൾ, മോട്ടറോള ഡൈനാടാക് എന്നറിയപ്പെടുന്ന ആദ്യത്തെ ഹാൻഡ്‌ഹെൽഡ് സെല്ലുലാർ മൊബൈൽ ഫോൺ വികസിപ്പിച്ചെടുത്ത ഒരു ടീമിനെ കൂപ്പർ നയിച്ചു. 1973 ഏപ്രിൽ 3-ന്, ഡൈനാടാക് ഉപയോഗിച്ച് കൂപ്പർ ആദ്യത്തെ പൊതു മൊബൈൽ ഫോൺ കോൾ നടത്തി. ബെൽ ലാബ്‌സിലെ ഗവേഷണ മേധാവിയായിരുന്ന തന്റെ എതിരാളി ജോയൽ എസ്. ഏംഗലിനെ അദ്ദേഹം വിളിച്ചു. ഏകദേശം 10 മിനിറ്റോളം നീണ്ടുനിന്ന ആ കോൾ മൊബൈൽ ആശയവിനിമയത്തിന്റെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി.
    Source: keralapsc.gov website

Loading