1. പഞ്ചാബിലെ സിംഹം എന്നറിയപ്പെടുന്നത് ആരെ ?
    a) അമരീന്ദർ സിംഗ്
    b) ഗുരു നാനാക്ക്
    c) ഗുരുഗോവിന്ദ് സിംഗ്
    d) ലാലാ ലജ്പത്‌റായ്
    Correct Answer: Option D, ലാലാ ലജ്പത്‌റായ്
    Explanation
    ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തകനായിരുന്നു ലാലാ ലജ്പത് റായ്. ബ്രിട്ടീഷ് രാജിനെതിരെയുള്ള രാഷ്ട്രിയപടനീക്കത്തിൽ പ്രധാനിയായിരുന്നു അദ്ദേഹം. അടുപ്പമുള്ളവർ ലാലാജി എന്നാണ്‌ ഇദ്ദേഹത്തെ വിളിച്ചിരുന്നത്. പഞ്ചാബിലെ സിംഹം എന്ന അപരനാമത്തിലും അറിയപ്പെട്ടിരുന്ന ഇദ്ദേഹം, പഞ്ചാബ് നാഷണൽ ബാങ്ക്, ലക്ഷ്മി ഇൻഷുറൻസ് കമ്പനി എന്നീ സ്ഥാപനങ്ങളുടെ സ്ഥാപക നേതാക്കളിലൊരാളാണ്.
    Source: keralapsc.gov website
  2. ടേബിൾ ഷുഗർ എന്നറിയപ്പെടുന്ന പദാർത്ഥം ?
    a) ലാക്ടോസ്
    b) സുക്രോസ്
    c) മാൾട്ടോസ്
    d) ഗ്ലുക്കോസ്
    Correct Answer: Option B, സുക്രോസ്
    Explanation
    സാധാരണ ഉപയോഗിക്കുന്ന പഞ്ചസാരയാണ് സുക്രോസ്. ഇതൊരു ഡൈസാക്കറൈഡ് ആണ്, അതായത് രണ്ട് മോണോസാക്കറൈഡുകൾ അടങ്ങിയ ഒരു തന്മാത്ര. ഗ്ലൂക്കോസും ഫ്രക്ടോസും ആണ് ആ തന്മാത്രകൾ. സ്വതേ പ്രകൃതിയിൽ സസ്യങ്ങളിൽ ഉണ്ടാകുന്ന സുക്രോസ് ശുദ്ധീകരിച്ചെടുക്കുന്നതാണ് പഞ്ചസാര. സുക്രോസിന്റെ രാസസൂത്രം C12H22O11 എന്നാണ്.
    Source:Wikipedia
  3. ഫ്യൂജിയാമ അഗ്നിപർവതം ഏത് രാജ്യത്ത് ആണ് ?
    a) ഇറ്റലി
    b) ജപ്പാൻ
    c) ഫ്രാൻസ്
    d) ചൈന
    Correct Answer: Option B, ജപ്പാൻ
    Explanation
    ടോക്കിയോയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ തെക്ക് പടിഞ്ഞാറുള്ള ഒരു സജീവ അഗ്നിപർവ്വതമാണ് ജപ്പാനിലെ ഫുജി മൗണ്ട്. സാധാരണയായി “ഫ്യൂജി-സാൻ” എന്ന് വിളിക്കപ്പെടുന്ന ഇത് രാജ്യത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്, 3,776 മീറ്റർ. നൂറ്റാണ്ടുകളായി ഒരു തീർത്ഥാടന കേന്ദ്രം, ഇത് ജപ്പാനിലെ 3 പവിത്രമായ പർവതങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു, കൂടാതെ കൊടുമുടി കയറ്റങ്ങൾ ഒരു ജനപ്രിയ പ്രവർത്തനമായി തുടരുന്നു. അതിന്റെ ഐക്കണിക് പ്രൊഫൈൽ നിരവധി കലാസൃഷ്ടികളുടെ വിഷയമാണ്, പ്രത്യേകിച്ച് ഹോകുസായിയുടെയും ഹിരോഷിഗിന്റെയും എഡോ കാലഘട്ടത്തിലെ പ്രിന്റുകൾ.
    Source:Web india
  4. ക്വിക് സിൽ‌വർ എന്നറിയപ്പെടുന്ന ലോഹം ?
    a) വെള്ളി
    b) മെർക്കുറി
    c) പ്ലാറ്റിനം
    d) അലുമിനിയം
    Correct Answer: Option B, മെർക്കുറി
    Explanation
    അണുസംഖ്യ 80 ആയ മൂലകമാണ് രസം അഥവാ മെർക്കുറി. Hg ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. റൂം താപനിലയിലോ അതിനടുത്തോ ദ്രാവകാവസ്ഥയിലാവുന്ന ആറ് മൂലകങ്ങളിൽ ഒന്നാണ് രസം. ക്വിക് സിൽ‌വർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതും മെർ‌ക്യുറിയാണ്‌.
    Source:psc website
  5. ശാസ്ത്രീയ നാമം ഒസിമം സാങ്റ്റം എന്നറിയപ്പെടുന്ന സസ്യം ?
    a) നാരകം
    b) കുറുന്തോട്ടി
    c) അരയാൽ
    d) തുളസി
    Correct Answer: Option D,തുളസി
    Explanation
    ലാമിയേസി (Lamiaceae) സസ്യകുടുംബത്തിൽപ്പെടുന്ന ഔഷധസസ്യം. ആധുനിക ശാസ്ത്രീയ നാമം ഒസിമം സാങ്റ്റം (Ocimum sanctum) എന്നാണ്. സംസ്കൃതത്തിൽ മാൻജരി, കൃഷ്ണതുളസി, സുരസാ, ഗ്രാമ്യാ, സുരഭി, ബഹുമഞ്ജരി, ഭൂതഘ്നി എന്നീ പേരുകളിൽ അറിയപ്പെടുന്നു.
    Source: keralapsc.gov website
  6. പാലിന്റെ ഗുണനിലവാരം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
    a) ലാക്ടോമീറ്റർ
    b) മാനോമീറ്റർ
    c) ഹൈഡ്രോമീറ്റർ
    d) സാക്കറി മീറ്റർ
    Correct Answer: Option A, ലാക്ടോമീറ്റർ
    Explanation
    പാലിന്റെ പ്രത്യേക ഗുരുത്വാകർഷണമോ സാന്ദ്രതയോ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ലാക്ടോമീറ്റർ. ഇടുങ്ങിയ തണ്ടോടുകൂടിയ ഒരു ഗ്ലാസ് ബൾബും ഉള്ളിൽ ഭാരമുള്ള ഫ്ലോട്ടും അടങ്ങുന്ന ഒരു ലളിതമായ ഉപകരണമാണിത്. കൊഴുപ്പിന്റെ അളവ് അനുസരിച്ച് പാലിന്റെ സാന്ദ്രത കാണിക്കാൻ തണ്ട് കാലിബ്രേറ്റ് ചെയ്യുന്നു, സാധാരണയായി 0% മുതൽ 10% വരെയാണ്. പാലിന്റെ ഗുണമേന്മ പരിശോധിക്കുന്നതിനും മായം കലർന്നിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനും ക്ഷീരവ്യവസായത്തിൽ ലാക്ടോമീറ്ററുകൾ സാധാരണയായി ഉപയോഗിക്കുന്നു. കർഷകർക്ക് അവരുടെ പാലുത്പാദനത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കാനും അവ ഉപയോഗിക്കാം.
    Source:keralapsc.gov website
  7. അജിനോമോട്ടോ ആദ്യമായി ഉപയോഗിച്ച രാജ്യം ?
    a) ഇറ്റലി
    b) ഇന്ത്യ
    c) ചൈന
    d) ജപ്പാൻ
    Correct Answer: Option D, ജപ്പാൻ
    Explanation
    ഭക്ഷണപദാർത്ഥങ്ങളിൽ പ്രത്യേകിച്ച് മാംസം പാചകം ചെയ്യുമ്പോൾ രുചിയും മണവും കൂട്ടുന്നതിനായ് ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ്‌ അജിനോമോട്ടോ. അജീനൊമൊട്ടോ എന്നത്‌ Mono Sodium Glutamate (MSG) എന്ന വസ്തുവിന്റെ ഒരു ബ്രാൻട്‌ നെയിം മാത്രമാണ്‌. ജപ്പാനിലാണ്‌ അജീനൊമൊട്ടോ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത്.
    Source: Wikipedia
  8. ഭൂമിയുടെ “സഹോദര ഗ്രഹം” എന്നറിയപ്പെടുന്ന ഗ്രഹം ?
    a) യുറാനസ്
    b) ചൊവ്വ
    c) ശുക്രൻ
    d) ഭൂമി
    Correct Answer: Option C, ശുക്രൻ
    Explanation
    സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ. ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്ത്‌ ഏറ്റവും പ്രഭയോടെ കാണുന്ന ജ്യോതിർഗോളം ശുക്രനാണ്‌ പാറഗ്രഹങ്ങളുടെ ഗണത്തിൽപ്പെടുത്തിയിരിക്കുന്ന ഇതിനെ ഭൂമിയുടെ “സഹോദര ഗ്രഹം” എന്നും വിളിക്കാറുണ്ട്, വലിപ്പം, ഗുരുത്വാകർഷണ ശക്തി, മൊത്തത്തിലുള്ള പദാർത്ഥ ഘടകങ്ങൾ എന്നിവയിലെ സാമ്യം കാരണമായാണ്‌ ഇത്.
    Source: Wikipedia
  9. പാതാള ഗംഗ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നദി ?
    a) ദാമോദർ
    b) ഗോദാവരി
    c) കാവേരി
    d) കൃഷ്‌ണ
    Correct Answer: Option D, കൃഷ്‌ണ
    Explanation
    ഇന്ത്യയിലെ നീളം കൂടിയ നദികളിൽ പ്രധാനമാണ്‌. ഈ നദിയുടെ തീരങ്ങൾ ഇന്ത്യയിലെ നദീതടങ്ങളിൽ നാലാം സ്ഥാനത്ത് സ്ഥിതിചെയ്യുന്നു ഗോദാവരി നദി കഴിഞ്ഞാൽ തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നദിയാണിത്.പാതാള ഗംഗ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നദി ആണ് കൃഷ്‌ണ
    Source: psc website
  10. ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ ഏത് ?
    a) കൊൽക്കത്ത
    b) ന്യൂഡൽഹി
    c) ബംഗളൂരു
    d) ചെന്നൈ
    Correct Answer: Option A, കൊൽക്കത്ത
    Explanation
    കൊൽക്കത്ത നഗരത്തിലെ ഒരു ഭൂഗർഭ അതിവേഗ റെയിൽ‌വേ ഗതാഗതമാണ് കൊൽക്കത്ത മെട്രോ റെയിൽ‌വേ. ഇതിന്റെ നടത്തിപ്പ് ഇന്ത്യൻ റെയിൽ‌വേയുടെ കീഴിലാണ്. ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ റെയിൽ‌വേ പാതയാണ്. 1984 ലാണ് ഇതിന്റെ സേവനം തുടങ്ങിയത്. ഇതിനു ശേഷം ഇന്ത്യയിൽ ഒരു ഭൂഗർഭ റെയിൽ‌വേ പാത വന്നത് പിന്നീട് 2004 ൽ തുടങ്ങിയ ഡെൽഹി മെട്രോ ആണ്.
    Source: Web india
  11. ജന്തുലോകത്തെ എഞ്ചിനീയർ എന്നറിയപ്പെടുന്ന ജീവി?
    a) സ്പോഞ്ച്
    b) ചിലന്തി
    c) എലി
    d) ബീവർ
    Correct Answer: Option D, ബീവർ
    Explanation
    കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്ന ജീവി. അണക്കെട്ടു നിർമ്മാണത്തിൽ അതിവിദഗ്ദ്ധരാണ് ബീവറുകൾ. സ്വന്തം പല്ലുകളും ശരീരഭാഗങ്ങളുമുപയോഗിച്ച് മരങ്ങൾ മുറിച്ച് കാട്ടിൽ അണകെട്ടേണ്ട സ്ഥലത്തെത്തിക്കും. ഇങ്ങനെ വെള്ളം കെട്ടിനിർത്തി അതിനു നടുവിൽതന്നെ ബീവറുകൾ വീടും ഒരുക്കും കാട്ടിലെ എഞ്ചിനീയർ എന്ന വിശേഷണത്തിനു ബീവർ തികച്ചും യോഗ്യൻ തന്നെയാണ്.[1] കാനഡയുടെ ദേശീയ മൃഗമാണ് ബീവർ.
    Source: keralapsc.gov website
  12. ഇന്ത്യയിലെ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്നതാര് ?
    a) ഋഷി കപൂർ
    b) രാജ് കപൂർ
    c) രാജേഷ് ഖന്ന
    d) അമിതാബ് ബച്ചൻ
    Correct Answer: Option B, രാജ് കപൂർ
    Explanation
    പ്രശസ്ത ഹിന്ദി നടനും നിർമ്മാതാവും സം‌വിധായകനുമായിരുന്ന രാജ്‌ കപൂർ. 1951-ല് “ആവാര” എന്ന സിനിമയിൽ രാജ്കപൂർ തെണ്ടിയുടെ വേഷം അഭിനയിക്കുകയും ആ സിനിമ അദ്ദേഹത്തിന് “ഇന്ത്യയുടെ ചാർളിചാപ്‌ളിൻ“ എന്ന വിശേഷണം നേടി കൊടുക്കുകയും ചെയ്തു. രാജ്‌കപൂറിന് 1971-ൽ പത്മഭൂഷണും 1987-ൽ ദാദാസാഹേബ്‌ ഫാൽക്കെ അവാർഡും ലഭിച്ചിട്ടുണ്ട്‌.
    Source:vikaspedia
  13. കേരളത്തിലെ മനുഷ്യനിർമ്മിത ദ്വീപ് ?
    a) പാതിരാമണൽ
    b) വെല്ലിംഗ്ടൺ ദ്വീപ്
    c) മൺറോതുരുത്ത്
    d) വൈപ്പിൻ
    Correct Answer: Option B, വെല്ലിംഗ്ടൺ ദ്വീപ്
    Explanation
    കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്ന ഒരു മനുഷ്യനിർമ്മിത ദ്വീപാണ് വെല്ലിങ്ടൺ ഐലന്റ്. കൊച്ചി തുറമുഖത്ത് വലിയ കപ്പലുകൾ വരുന്നതിനുവേണ്ടി കൊച്ചി കായലിന് ആഴം കൂട്ടാനായി എടുത്ത മണ്ണും ചെളിയും നിക്ഷേപിച്ചാണ് ഈ ദ്വീപ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന വില്ലിങ്ടൻ പ്രഭുവിന്റെ പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്.
    Source:keralapsc.gov website
  14. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ആരെ ?
    a) ആർ സി ദത്ത്‌
    b) ദാദാഭായി നവറോജി
    c) ഫിറോസ് ഷാ മേത്ത
    d) എം എൻ റോയി
    Correct Answer: Option B, ദാദാഭായി നവറോജി
    Explanation
    എ.ഓ. ഹ്യൂമിന്റെ കൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കുവാൻ മുൻകൈയെടുത്ത ഭാരതീയ സ്വാതന്ത്രസമരസേനാനിയാണ്‌ ദാദാഭായ് നവറോജി ഇദ്ദേഹം “ഇന്ത്യയുടെ വന്ദ്യവയോധികൻ” എന്നറിയപ്പെടുന്നു. വസ്ത്രവ്യാപാരി, വിദ്യാഭ്യാസ വിചക്ഷണൻ, ബുദ്ധിജീവി എന്നീ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം പാർസി വംശജനായിരുന്നു.
    Source:keralapsc.gov website
  15. ഇന്ത്യൻ റിസർവ് ബാങ്ക് സ്ഥാപിതമായ വർഷം ?
    a) 1938
    b) 1945
    c) 1940
    d) 1935
    Correct Answer: Option D,1935
    Explanation
    റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്റ്റ് (1934) പ്രകാരം 1935 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന ധനകാര്യ സ്ഥാപനമാണ് ഭാരതീയ റിസർവ് ബാങ്ക്. നിലവിൽ ഭാരത സർക്കാറിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള റിസർവ് ബാങ്ക്, 1949-ലെ ദേശസാൽകരണത്തിനു മുൻപ് ഒരു സ്വകാര്യ സ്ഥാപനമായിരുന്നു.
    Source: Wikiwand
  16. ഭാരതത്തിന്റെ ആദ്യ കൃത്രിമോപഗ്രഹം ഏത് ?
    a) ആര്യഭട്ട
    b) രോഹിണി
    c) അഗ്നി
    d) ഇൻസാറ്റ് 1
    Correct Answer: Option A, ആര്യഭട്ട
    Explanation
    ഭാരതത്തിന്റെ ആദ്യ കൃത്രിമോപഗ്രഹമാണ് ആര്യഭട്ട. എ.ഡി 5ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആര്യഭടൻ എന്ന ഗണിതശാസ്ത്രജ്ഞന്റെ ബഹുമാനാർത്ഥമായാണ് ഈ കൃത്രിമോപഗ്രഹത്തിന് പേര് നൽകിയത്. ഐ.എസ്.ആർ.ഓ നിർമ്മിച്ച ആര്യഭട്ട 1975 ഏപ്രിൽ 19-നു സോവിയറ്റ് യൂണിയൻ ആണ്‌ വിക്ഷേപിച്ചത്. ജ്യോതിശ്ശാസ്ത്രസംബന്ധമായ പരീക്ഷണങ്ങൾ നടത്തുന്നതിനുവേണ്ടിയാണ് ഇത് നിർമ്മിച്ചത്.
    Source:keralapsc.gov website
  17. ലോക പുസ്തക ദിനം എന്ന് ?
    a) മാർച്ച് 8
    b) മെയ് 21
    c) സെപ്റ്റംബർ 5
    d) ഏപ്രിൽ 23
    Correct Answer: Option D, ഏപ്രിൽ 23
    Explanation
    എല്ലാ വര്‍ഷവും ഏപ്രില്‍ 23 ലോക പുസ്തക ദിനവും പകര്‍പ്പവകാശ ദിനവുമായി ആചരിക്കുന്നു. വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്‌സ്പിയര്‍, മിഗ്വേല്‍ ഡേ സര്‍വെന്‍ടീസ്, ഗാര്‍സിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ് ഏപ്രില്‍ 23. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാന്‍ 1995 ലെ യുനെസ്‌കോ പൊതു സമ്മേളനത്തില്‍ തീരുമാനിച്ചത്.
    Source: keralapsc.gov website
  18. ലോകത്തിൽ ആദ്യമായി കണ്ടെത്തിയ കമ്പ്യൂട്ട൪ സാംക്രമികാണു ഏത് ?
    a) ബൂട്ട് ജനറിക്
    b) മിങ്കി
    c) ക്രീപ്പർ
    d) റെയിൻഡ്രോപ്പ്
    Correct Answer: Option C, ക്രീപ്പർ
    Explanation
    കമ്പ്യൂട്ടർ ശാസ്ത്രത്തിൽ, കമ്പ്യൂട്ടറുകളുടെ പ്രവർ‍ത്തനത്തെ തകരാറിലാക്കാൻ എഴുതപ്പെടുന്ന സോഫ്‌റ്റ്‌വെയർ പ്രോഗ്രാമുകളെയാണ്‌ കമ്പ്യൂട്ടർ വൈറസ്‌ അഥവാ കമ്പ്യൂട്ട൪ സാംക്രമികാണു എന്നു പറയുന്നത്‌. ഇന്റർനെറ്റ്,ഫ്ലോപ്പി ഡിസ്ക്,സി.ഡി.,യു.എസ്.ബി ഡ്രൈവ് എന്നിവയിലൂടെയാണ്‌ വൈറസുകൾ പ്രധാനമായും വ്യാപിക്കുന്നത്.1970 കളിൽ ഇറങ്ങിയ ക്രീപ്പർ ആണ് ലോകത്തിൽ ആദ്യമായി കണ്ടെത്തിയ കമ്പ്യൂട്ട൪ സാംക്രമികാണു.
    Source: keralapsc.gov website
  19. ക്രിസ്‌മസ്‌ രോഗം എന്നറിയപ്പെടുന്ന രോഗം ഏത് ?
    a) യെല്ലോ ഫീവർ
    b) ഗോയിറ്റർ
    c) ഡിഫ്ത്തീരിയ
    d) ഹീമോഫീലിയ
    Correct Answer: Option D, ഹീമോഫീലിയ
    Explanation
    രക്തം കട്ട പിടിക്കുവാൻ സഹായിക്കുന്ന മാംസ്യങ്ങളായ ഫാക്ടർ എട്ടിൻറെയോ ഫാക്ടർ ഒമ്പതിന്റെയോ അഭാവം (കുറവ്) മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഹീമോഫീലിയ അഥവാ രക്തം കട്ട പിടിക്കായ്മ ഇംഗ്ലണ്ടിലെ രാജകുടുംബത്തിൽ ഈ അസുഖം ഉണ്ടായിരുന്നത്കൊണ്ട് ഇതിന് രാജകീയരോഗം എന്നും പേരുണ്ട്. കൂടാതെ ക്രിസ്മസ് രോഗം എന്നു വിളിക്കുന്നതും ഈ രോഗത്തെയാണ്‌.
    Source: keralapsc.gov website
  20. വ്യാവസായിക വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം ?
    a) ഇംഗ്ലണ്ട്
    b) യു എസ് എ
    c) റഷ്യ
    d) ഫ്രാൻസ്
    Correct Answer: Option A, ഇംഗ്ലണ്ട്
    Explanation
    തൊഴിലാളികൾ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി രൂപവത്കരിക്കുന്ന സംഘടനയാണ്‌ ട്രേഡ് യൂണിയൻ. ട്രേഡ് യൂണിയനുകൾ വ്യാവസായിക വിപ്ലവത്തിന്റെ ഉത്പന്നമാണ്. വ്യാവസായിക വിപ്ലവത്തിന് തുടക്കം കുറിച്ച ഇംഗ്ലണ്ടിലാണ്,ആധുനിക ട്രേഡ് യൂണിയൻ പ്രസ്ഥാനം ആവിർഭവിച്ചത്. ഇംഗ്ലണ്ടിലും ഇതര യൂറോപ്യൻ രാജ്യങ്ങളിലും ആദ്യമായി ട്രേഡ് യൂണിയൻ രൂപം കൊണ്ടപ്പോൾ, അവ ക്രിമിനൽ സംഘടനകളായിട്ടാണ് ആദ്യം വീക്ഷിക്കപ്പെട്ടത്.
    Source: keralapsc.gov website

Loading