1. ബുദ്ധമത കേന്ദ്രമായ സാഞ്ചി ഏതു സംസ്ഥാനത്തു ആണ് ?
    a) ബീഹാർ
    b) ആന്ധ്രാപ്രദേശ്
    c) ഒറീസ
    d) മധ്യപ്രദേശ്
    Correct Answer: Option D, മധ്യപ്രദേശ്
    Explanation
    ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് സാഞ്ചി എന്ന ചെറുഗ്രാമത്തെ വിശ്വപ്രസിദ്ധമാക്കുന്നത്. മദ്ധ്യപ്രദേശിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്, ഭോപ്പാലിനു വടക്കുകിഴക്കായി 46 കിലോമീറ്ററകലെ. ക്രിസ്തുവിനു മുമ്പ് മൂന്നാം നൂറ്റാണ്ടു മുതൽ ക്രിസ്തുവിനു പിൻപ് പന്ത്രണ്ടാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന ബുദ്ധമതകേന്ദ്രമാണ് സാഞ്ചി.
    Source: wikipedia
  2. ഇന്ത്യയിൽ ആദ്യത്തെ സെൻസസ് നടന്നത് ഏതു വർഷം ?
    a) 1873
    b) 1872
    c) 1874
    d) 1875
    Correct Answer: Option B, 1872
    Explanation
    ഇന്ത്യയിലെ 15-മത് സെൻസസ് (കാനേഷുമാരി)ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ഏപ്രിൽ 1, 2010 ന്‌ ആരംഭിച്ച് ,ജൂൺ 15 നു അവസാനിച്ചു. ഇതിനു മുൻപ് സെൻസസ് നടന്നത് 2001 ലാണ്‌. ഇന്ത്യയിൽ ആദ്യത്തെ സെൻസസ് നടന്നത് 1872 ലാണ്. ആദ്യമായാണ്‌ ഓരോരുത്തരുടെയും ജൈവശാസ്ത്രപരമായ വിവരങ്ങൾ കൂടി ഇപ്പോഴത്തെ സെൻസസിൽ ഉൾപ്പെടുത്തുന്നുണ്ട്.
    Source:keralapsc.gov website
  3. ഏറ്റവും ബുദ്ധി വികാസം ഉള്ള കടൽജീവി ?
    a) സീൽ
    b) ഡോൾഫിൻ
    c) തിമിംഗലം
    d) കടൽകുതിര
    Correct Answer: Option B, ഡോൾഫിൻ
    Explanation
    ജലത്തിൽ ജീവിക്കുന്ന ഒരു സസ്തനിയാണ്‌ ഡോൾഫിൻ (കടൽപ്പന്നി). തിമിംഗിലത്തിന്റെ ബന്ധുവായ ഇവർ ബുദ്ധിശാലികളും സമൂഹജീവികളുമാണ്‌. മനുഷ്യരോട് നന്നായി ഇണങ്ങുന്ന ഇവയെ പരിശീലിപ്പിച്ച് വിനോദത്തിനും, സമുദ്ര പര്യവേഷണത്തിനും, നാവികസേനയിലും ഉപയോഗിച്ചു പോന്നിരുന്നു. ഡോൾഫിന്റെ പ്രത്യേകതകളിൽ ഒന്നാണ് ഇക്കോലൊക്കേഷനിനുള്ള അതിന്റെ കഴിവ്.
    Source:keralapsc.gov website
  4. ഹെർപ്പറ്റോളജി എന്ന ശാസ്ത്രശാഖ എന്തിനെ സൂചിപ്പിക്കുന്നതാണ് ?
    a) മത്സ്യങ്ങളെ
    b) ഉരഗങ്ങളെ
    c) ഷഡ്‌പദങ്ങളെ
    d) പക്ഷികളെ
    Correct Answer: Option B, ഉരഗങ്ങളെ
    Explanation
    ജന്തുശാസ്ത്രത്തിലെ ഒരു ശാഖയാണ് ഹെർപറ്റോളജി. ഉഭയജീവികളും (തവള, പേക്കാന്തവള, സലമാണ്ടർ, ന്യൂട്ട്, സിസിലിയൻ) ഉരഗങ്ങളും ( പാമ്പ്, പല്ലി, ആംഫിസ്‍ബേനിഡുകൾ, ആമകൾ, ടെറാപിനുകൾ, മുതലകൾ, ട്യൂട്ടാറസ് ) ഉൾപ്പെടെയുള്ളവയെക്കുറിച്ച് ഇതിൽ പ്രതിപാദിക്കുന്നു. ആഗോള പരിസ്ഥിതിശാസ്‌ത്രത്തിൽ ഉഭയജീവികളുടെയും ഉരഗങ്ങളുടെയും പങ്ക് പഠിക്കുന്നതിൽ ഹെർപ്പറ്റോളജിയിൽ വളരെ പ്രാധാന്യമുണ്ട്.
    Source:keralapsc.gov website
  5. മയോപ്പിയ ഏതു അവയവത്തെ ബാധിക്കുന്ന രോഗമാണ് ?
    a) ചെവി
    b) തലച്ചോറ്
    c) കണ്ണ്
    d) പ്ലീഹ
    Correct Answer: Option C,കണ്ണ്
    Explanation
    കണ്ണിന്റെ നീളം കൂടുന്നത് മൂലമോ കണ്ണിലെ ലെൻസിന്റെയോ കോർണ്ണിയയുടെയോ വക്രത കൂടുന്നത് മൂലമോ ഉണ്ടാകുന്ന ഒരു കാഴ്ചവൈകല്യമാണ് ഹ്രസ്വദൃഷ്ടി എന്ന് അറിയപ്പെടുന്നത് സാധാരണ ആംഗലേയ ഭാഷയിൽ Near-sightedness, Short-sightedness എന്നിങ്ങനെ വിളിക്കപ്പെടുന്നു. വൈദ്യശാസ്ത്രത്തിൽ മയോപ്പിയ (Myopia) എന്ന പേരിൽ വിശദീകരിക്കപ്പെടുന്നു.
    Source: wikipedia
  6. വാർധക്യത്തെ കുറിച്ചു പഠിക്കുന്ന ശാസ്ത്ര ശാഖയുടെ പേരെന്ത് ?
    a) ജെറന്റോളോജി
    b) ഓർണിത്തോളജി
    c) ഫിസിയോളജി
    d) വൈറോളജി
    Correct Answer: Option A, ജെറന്റോളോജി
    Explanation
    ജെറന്റോളജി ഒരു മൾട്ടി ഡിസിപ്ലിനറി ആണ്, അത് വിവിധ പഠന മേഖലകളെ സംയോജിപ്പിക്കുന്നു. ഫിസിഷ്യൻമാർ, നഴ്‌സുമാർ, ബയോളജിസ്റ്റുകൾ, ബിഹേവിയറൽ, സോഷ്യൽ സയന്റിസ്റ്റുകൾ, മനശാസ്ത്രജ്ഞർ, സാമൂഹിക പ്രവർത്തകർ, സാമ്പത്തിക വിദഗ്ധർ, നയ വിദഗ്ധർ, മാനവികതകളും കലകളും പഠിക്കുന്നവർ, കൂടാതെ വാർധക്യത്തിലെ മറ്റ് നിരവധി പണ്ഡിതന്മാരും ഗവേഷകരും തമ്മിലുള്ള സഹകരണം GSA വളർത്തുന്നു. പ്രായമായവരിലെ രോഗങ്ങൾ തടയുന്നതിനും ചികിത്സിക്കുന്നതിനുമായി ബന്ധപ്പെട്ട മെഡിക്കൽ സയൻസിന്റെ ശാഖയായ ജെറിയാട്രിക്സ്, ജെറന്റോളജിയുടെ വിശാലമായ മേഖലയുടെ ഭാഗമാണ്.
    Source:keralapsc.gov website
  7. എക്‌സിമ മനുഷ്യ ശരീരത്തിലെ ഏതു അവയവത്തെ ആണ് ബാധിക്കുന്നതു ?
    a) ത്വക്ക്
    b) നേത്രം
    c) തലച്ചോറ്
    d) ഹൃദയം
    Correct Answer: Option A,ത്വക്ക്
    Explanation
    ഒരു ചർമ രോഗം ആണ് എക്‌സിമ. തിളച്ചു മറിയുന്ന എന്നർഥമുള്ള ഒരു ഗ്രീക്കു പദത്തിൽ നിന്നാണ് എക്സിമ ഉണ്ടായിട്ടുള്ളത്. ചില ചായങ്ങൾ, സോപ്പുകൾ, ആന്റീസെപ്റ്റിക്കുകൾ മുതലായ രാസവസ്തുക്കളും ചില ചെടികളുമായുള്ള സമ്പർക്കവും നല്ല തണുപ്പ്, നല്ല വെയിൽ മുതലായ കാലാവസ്ഥകളും ചില പരാദങ്ങളുടെയും ബാക്റ്റീരിയകളുടെയും പ്രവത്തനങ്ങളും എക്സിമയ്ക്കു കാരണമാകാറുണ്ട്.
    Source: keralapsc.gov website
  8. മരത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതം ?
    a) മംഗളവനം
    b) തട്ടേക്കാട്
    c) ചെന്തുരുണി
    d) കുറിഞ്ഞിമല
    Correct Answer: Option C, ചെന്തുരുണി
    Explanation
    അഗസ്ത്യകൂടത്തിൽ വിശിഷ്യാ കൊല്ലം ജില്ലയിലെ തെന്മലയിൽ മാത്രം കാണപ്പെടുന്ന ഒരിനം മരമാണ് ചെന്തുരുണി. ചുവന്ന നിറത്തിലുള്ള കറ വരുന്നതിനാലാണ് ഇതിന് ചെന്തുരുണി എന്ന പേര് ലഭിച്ചതെന്നു കരുതപ്പെടുന്നു. മരത്തിന്റെ പേരിൽ നിന്നുമാണ് ചെന്തുരുണി വന്യജീവി സങ്കേതം എന്ന പേര് ലഭിച്ചത്.
    Source: wikiwand
  9. പട്ട് നിർമ്മാണം ആദ്യമായി തുടങ്ങിയത് ഏതു രാജ്യത്ത് ആണ് ?
    a) അമേരിക്ക
    b) ഇംഗ്ലണ്ട്
    c) ഇന്ത്യ
    d) ചൈന
    Correct Answer: Option D, ചൈന
    Explanation
    പ്രകൃതിദത്തമായ ഒരുതരം മാംസ്യനാരാണ്‌ സിൽക്ക് അഥവാ പട്ട്. പൊതുവേ അറിയപ്പെടുന്ന തരം പട്ട് പട്ടുനൂൽപ്പുഴുവിന്റെ കൊക്കൂണിൽ നിന്നുമാണ്‌ നിർമ്മിക്കുന്നത്. ബി.സി.ഇ. 5000 ആണ്ടിനടുത്ത് ചൈനയിലാണ് പട്ട് നിർമ്മാണം ആദ്യമായി തുടങ്ങിയത്. ആയിരക്കണക്കിന് വർഷങ്ങളോളം പട്ട് നിർമ്മാണത്തിനുള്ള ഈ വിദ്യ ചൈനക്കാർ അതീവരഹസ്യമായി സൂക്ഷിച്ചുപോന്നു
    Source: web india
  10. ക്യാൻസറിനെതിരെ ജീൻ തെറാപ്പി വികസിപ്പിച്ചെടുത്ത ആദ്യ രാജ്യം ?
    a) അമേരിക്ക
    b) ഇംഗ്ലണ്ട്
    c) ഓസ്ട്രേലിയ
    d) ഇറ്റലി
    Correct Answer: Option A, അമേരിക്ക
    Explanation
    പാരമ്പര്യരീതിയിൽ പകരാൻ സാദ്ധ്യതയുള്ള രോഗങ്ങൾ വഹിക്കുന്ന ജീനുകളെ ജനിതകഘടനയിൽനിന്ന് മാറ്റി ട്രാൻസ്ജീനുകൾ എന്ന മാറ്റം വരുത്തപ്പെട്ട ജീനുകൾ കൂട്ടിച്ചേർത്ത് രോഗത്തെ തടയുന്ന രീതിയാണ് ജീൻ തെറാപ്പി. ക്യാൻസറിനെതിരെ ജീൻ തെറാപ്പി വികസിപ്പിച്ചെടുത്ത ആദ്യ രാജ്യം അമേരിക്ക ആണ് . ജീൻ തെറാപ്പി വഴി ആദ്യമായി ചികിത്സിക്കപ്പെട്ട രോഗിയാണ് അശാന്തി ഡി സിൽവ.അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെൽത്തിലെ ആർ. മൈക്കേൽ ബ്ലീസ് ആണ് ഇതിനുനേതൃത്വം കൊടുത്ത ശാസ്ത്രജ്ഞൻ.
    Source: wikipedia
  11. കൊല്ലവർഷം ആരംഭിച്ചത് എന്നാണ് ?
    a) എ ഡി 826
    b) എ ഡി 827
    c) എ ഡി 824
    d) എ ഡി 825
    Correct Answer: Option D, എ ഡി 825
    Explanation
    കേരളത്തിന്റേതു മാത്രമായ കാലഗണനാ രീതിയാണ് മലയാളവർഷം എന്നും അറിയപ്പെടുന്ന കൊല്ലവർഷം. AD 825 – ലാണ് കൊല്ല വര്‍ഷത്തിന്റെ തുടക്കം. AD 825 ആഗസ്ത് 25-ന് ആണ് കൊല്ല വർഷം ആദ്യമായി കണക്കുകൂട്ടി തുടങ്ങിയത്. ഈ ദിവസം തന്നെയാണ് ചേരമാൻ പെരുമാൾ മക്കത്തേക്ക് യാത്രപോയത് എന്ന്‌ “കേരളോൽപത്തിയും”, “കേരളമാഹാത്മ്യവും” പറയുന്നത്.
    Source: wikipedia
  12. കൊച്ചി കപ്പൽ നിർമാണ ശാലയിൽ നിർമിച്ച ആദ്യത്തെ കപ്പൽ ഏതാണ് ?
    a) എം വി മറാത്തമിഷൻ
    b) എം വി റാണിപത്മിനി
    c) എം വി ജെ ഷാലിൻ
    d) എം വി രൺദീപ്
    Correct Answer: Option B, എം വി റാണിപത്മിനി
    Explanation
    രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ ഉള്‍പ്പെടുത്തി 1959ലാണ് കേന്ദ്രസര്‍ക്കാര്‍ ദക്ഷിണമേഖലയില്‍ കപ്പല്‍ശാല പ്രഖ്യാപിച്ചത്. ശക്തമായ പ്രക്ഷോഭത്തെത്തുടര്‍ന്ന് 1972ല്‍ കപ്പല്‍ശാലയ്ക്ക് തറക്കല്ലിട്ടു. ഇവിടെ നിര്‍മിച്ച ആദ്യ കപ്പല്‍ എം വി റാണിപത്മിനി 1980ല്‍ നീരണിഞ്ഞു.
    Source:keralapsc.gov website
  13. ഇന്ത്യയിലെ ആദ്യത്തെ തീവണ്ടി പാത ഏതാണ് ?
    a) ബോംബെ -പൂനെ
    b) ബോംബെ -താനെ
    c) കൊൽക്കത്ത- ഡൽഹി
    d) ഷൊർണൂർ- മംഗലാപുരം
    Correct Answer: Option B, ബോംബെ -താനെ
    Explanation
    റെയിൽവേ മന്ത്രാലയത്താൽ നടത്തപ്പെടുന്ന ഇന്ത്യയുടെ ദേശീയ റെയിൽവേ ശൃംഖലയാണ് ഇന്ത്യൻ റെയിൽവേ. 1853 ഏപ്രിൽ16 ആം തീയതി ഇന്ത്യയിലെ ആദ്യത്തെ യാത്രാതീവണ്ടി ഓടിത്തുടങ്ങി. അങ്ങനെ ഇംഗ്ലണ്ടിൽ തീവണ്ടി ആദ്യമായി ഓടിയതിനു ശേഷം വെറും 28 വർഷം കൊണ്ടുതന്നെ അത് ഇന്ത്യയിലെത്തി. ബോംബെ, താനെ എന്നീ സ്ഥലങ്ങളിലൂടെയാണ് തീവണ്ടി ആദ്യമായി ഓടിയത്.
    Source:keralapsc.gov website
  14. കുണ്ടറ വിളംബരം നടത്തിയ ഭരണാധികാരി ആരാണ് ?
    a) ശക്തൻ തമ്പുരാൻ
    b) വേലുത്തമ്പി ദളവ
    c) പാലിയത്തച്ചൻ
    d) പഴശ്ശിരാജാ
    Correct Answer: Option B, വേലുത്തമ്പി ദളവ
    Explanation
    പഴയ തിരുവിതാംകൂർ ‌രാജ്യത്തിന്റെ ദളവയായിരുന്ന (പ്രധാനന്ത്രി) വേലുത്തമ്പി ദളവ കൊല്ലത്തെ കുണ്ടറയിൽ വച്ച് 1809 ജനുവരി 11-ന് നടത്തിയ പ്രസ്താവനയാണ്‌ കുണ്ടറ വിളംബരം . ചരിത്രകാരന്മാരിൽ ചിലർ ഇതിനെ കേരള ചരിത്രത്തിലെ സുപ്രധാനമായ സംഭവമായി പരിഗണിക്കുന്നു.
    Source:keralapsc.gov website
  15. ക്രെസ്‌ക്കോഗ്രാഫ് ഉപയോഗിച്ചു മനസ്സിലാക്കുന്നത് താഴെ പറയുന്നവയിൽ ഏതാണ് ?
    a) സസ്യങ്ങളുടെ പ്രായം
    b) ജനസംഖ്യ വളർച്ച
    c) സസ്യങ്ങളുടെ വളർച്ച
    d) ജന്തുക്കളുടെ പ്രായം
    Correct Answer: Option C,സസ്യങ്ങളുടെ വളർച്ച
    Explanation
    സസ്യങ്ങളുടെ വളർച്ച അളക്കുന്നതിനുള്ള ഉപകരണമാണ് ക്രെസ്‌കോഗ്രാഫ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സർ ജഗദീഷ് ചന്ദ്രബോസ് ആണ് ഇത് കണ്ടുപിടിച്ചത്. ഇലക്‌ട്രോണിക് ക്രെസ്‌കോഗ്രാഫ് പ്ലാന്റ് മൂവ്‌മെന്റ് ഡിറ്റക്ടറിന് ഒരു ഇഞ്ചിന്റെ 1/1,000,000 വരെ ചെറിയ അളവുകൾ നടത്താൻ കഴിയും.
    Source: wikipedia
  16. മാട്ടുപ്പെട്ടി അണക്കെട്ട് ഏതു ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത് ?
    a) ഇടുക്കി
    b) പത്തനംതിട്ട
    c) വയനാട്
    d) പാലക്കാട്
    Correct Answer: Option A, ഇടുക്കി
    Explanation
    കേരളത്തിലെ ഇടുക്കി ജില്ലയിൽ മൂന്നാറിനു സമീപം ദേവികുളം പഞ്ചായത്തിൽ മാട്ടുപ്പെട്ടിയിൽ ചിത്തിരപുരം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ് മാട്ടുപ്പെട്ടി അണക്കെട്ട് ഇത് പെരിയാറിന്റെ പോഷകനദിയായ മുതിരപ്പുഴയാറിലാണ് ഇത് നിർമിച്ചിട്ടുള്ളത് . വൈദ്യുതോല്പാദനത്തിനായി നിർമ്മിച്ച കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണിത്.
    Source:keralapsc.gov website
  17. ഭക്ഷ്യയോഗ്യമായ മാരക വിഷമുള്ള മത്സ്യം ?
    a) പഫർ
    b) ട്യൂണ
    c) സാൽമൺ
    d) തിരണ്ടി
    Correct Answer: Option A,പഫർ
    Explanation
    വേട്ടക്കാർക്ക് ഭക്ഷണം കഴിക്കുന്നത് ബുദ്ധിമുട്ടാക്കാൻ സ്വയം വീർപ്പുമുട്ടാനുള്ള കഴിവിന് പേരുകേട്ട ഒരു തരം മത്സ്യമാണ് പഫർഫിഷ്. ടെട്രോഡോടോക്സിൻ എന്ന ശക്തമായ വിഷവസ്തു അടങ്ങിയിരിക്കുന്നതിനാൽ, ശരിയായി തയ്യാറാക്കിയില്ലെങ്കിൽ അവ കഴിക്കുന്നത് അപകടകരമാണെങ്കിലും, ചില ഇനം പഫർഫിഷുകളും ചില പാചകരീതികളിൽ ഒരു സ്വാദിഷ്ടമായി കണക്കാക്കപ്പെടുന്നു.
    Source: keralapsc.gov website
  18. ജീവിതകാലം മുഴുവൻ വെള്ളം കുടിക്കാത്ത ജീവി ?
    a) ഗിനി പന്നി
    b) മുള്ളൻ പന്നി
    c) കങ്കാരു എലി
    d) ഇഗ്വാന
    Correct Answer: Option C, കങ്കാരു എലി
    Explanation
    തെക്കുപടിഞ്ഞാറൻ അമേരിക്കയിൽ കാണപ്പെടുന്ന കരണ്ടുതീനി വർഗ്ഗമാണ് കങ്കാരു എലി. ഇവ ആഴത്തിൽ കുഴിച്ച മാളങ്ങൾക്കുള്ളിൽ പകൽസമയം കഴിയുന്നു. രാത്രികാലങ്ങളിൽ ആഹാരം തേടി പുറത്തിറങ്ങുന്നു. വെള്ളം കുടിക്കുന്ന സ്വഭാവം ഒട്ടുമില്ലാത്ത കങ്കാരു എലികൾ ദാഹം ശമിപ്പിക്കാൻ കിഴങ്ങുകളാണ് കഴിക്കുന്നത്.
    Source: wikiwand
  19. 5 വർഷം വരെ മണ്ണിനടിയിൽ വെള്ളവും ഭക്ഷണവും ഇല്ലാതെ ജീവിക്കാൻ കഴിയുന്ന മത്സ്യം ?
    a) വരാൽ
    b) ആരൽ
    c) പഫർ
    d) ലങ്ഫിഷ്
    Correct Answer: Option D, ലങ്ഫിഷ്
    Explanation
    ഒരു ശുദ്ധജല മത്സ്യമാണു് ലങ്ഫിഷ്. ശ്വാസകോശ മത്സ്യങ്ങളുൾപ്പെടുന്ന ഡിപ്നോയ് എന്ന ഉപവർഗ്ഗത്തിലെ ഏക മത്സ്യഗോത്രമാണിതു്. വരണ്ട മണ്ണിനുള്ളിൽ ഉറങ്ങിക്കിടക്കുന്ന ലങ് ഫിഷ് എന്ന മത്സ്യത്തെ കുഴിയെടുത്താണ് പിടിക്കുന്നത്. ജീവ ലോകത്തെ വിസ്മയങ്ങളിലൊന്നാണ് ആഫ്രിക്കയിലെ ലങ് ഫിഷ്. ഭക്ഷണവും വെള്ളവുമില്ലാതെ അഞ്ചുവർഷം മണ്ണിനുള്ളിൽ ജീവിക്കാൻ ഈ മത്സ്യത്തിന് കഴിയും.
    Source: web india
  20. ആദ്യത്തെ കൃത്രിമ ഹൃദയം ഏതു ?
    a) ജാർവിക്ക് 7
    b) ജാർവിക്ക് 5
    c) ജാർവിക്ക് 6
    d) ജാർവിക്ക് 4
    Correct Answer: Option A, ജാർവിക്ക് 7
    Explanation
    മനുഷ്യർക്കുള്ള ആദ്യ കൃത്രിമ ഹൃദയം 1950 കളിൽ കണ്ടുപിടിക്കുകയും പേറ്റന്റ് ചെയ്യുകയും ചെയ്തു. എന്നാൽ 1982 വരെ ജാർവിക് -7 എന്ന ഒരു കൃത്രിമ ഹൃദ്രോഗമാണ് ഒരു മാനുഷിക രോഗിയിൽ വിജയകരമായി നടപ്പിലാക്കിയത്. അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞൻ റോബർട്ട് ജാർവിക്, അദ്ദേഹത്തിൻറെ ഉപദേശകൻ വില്ലം കോൾഫ് എന്നിവർ ജാർവിക്ക് -7 ഹൃദയമാണ് വികസിപ്പിച്ചത്.
    Source: wikipedia

Loading