Kerala PSC Question Bank | Previous Questions: 032
by Admin
No Comments
തലയോട്ടിയെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് ?
a) കാർഡിയോളജി
b) സൈക്കോളജി
c) ന്യൂറോളജി
d) ക്രേനിയോളജി
Correct Answer: Option D, ക്രേനിയോളജി
Explanation
ക്രാനിയോളജി, ഫ്രെനോളജി എന്നും അറിയപ്പെടുന്നു, മാനസിക കഴിവുകളുടെയും സ്വഭാവ സവിശേഷതകളുടെയും സൂചകമായി മനുഷ്യന്റെ തലയോട്ടിയുടെ ആകൃതിയും വലുപ്പവും സംബന്ധിച്ച ഒരു ശാസ്ത്ര പഠനമാണ് ഇത് .
തലച്ചോറിന്റെ വിവിധ ഭാഗങ്ങൾ വ്യത്യസ്ത മാനസിക പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളാണെന്നും തലയോട്ടിയുടെ അനുബന്ധ ഭാഗങ്ങളുടെ ആകൃതിയും വലുപ്പവും പരിശോധിച്ച് ഈ പ്രദേശങ്ങൾ തിരിച്ചറിയാമെന്നുമാണ് ക്രാനിയോളജിക്ക് പിന്നിലെ അടിസ്ഥാന ആശയം.
Source: keralapsc.gov website
നാഡി വ്യവസ്ഥയുടെ അടിസ്ഥാന ഘടകം ?
a) മസ്തിഷ്‌കം
b) ന്യൂറോൺ
c) മയ്ലിൻ ഉറ
d) ആക്സോൺ
Correct Answer: Option B, ന്യൂറോൺ
Explanation
നാഡീവ്യവസ്ഥയുടെ ജീവധർമ്മപരവും ഘടനാപരവുമായ അടിസ്ഥാനയൂണിറ്റുകളാണ് നാഡീകോശങ്ങൾ.
നൂറ് നൂറുകോടിയിലധികം ന്യൂറോണുകൾ മനുഷ്യശരീരത്തിലുള്ളതായി കണക്കാക്കപ്പെടുന്നു.
ഓരോ നാഡീകോശവും 25000 ത്തോളം ഇതര കോശങ്ങളുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്.
ന്യൂറോണുകളെ പരിപോഷിപ്പിക്കുന്നതും താങ്ങിനിർത്തുന്നതും വിസർജ്ജ്യവസ്തുക്കൾ നീക്കം ചെയ്യുന്നതും അവയ്ക്കിടയിൽ അടുക്കിക്കാണപ്പെടുന്ന ഗ്ലിയൽ (Glial) കോശങ്ങളാണ്.
Source:Wikipedia
കുഞ്ഞുങ്ങളിൽ ഹൃദയ സ്പന്ദന നിരക്ക് എത്രയാണ് ?
a) 135
b) 130
c) 140
d) 142
Correct Answer: Option B, 130
Explanation
മനുഷ്യശരീരത്തിലെ ആന്തരികാവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ് ഈ അവയവത്തിന്റെ പ്രധാന ധർമ്മം.
ഓരോ മിനിറ്റിലും പുരുഷന്മാർക്ക് 70-72 തവണയും സ്ത്രീകൾക്ക് 78-82 തവണയും[1] (വിശ്രമാവസ്ഥയിൽ) സ്പന്ദിക്കേണ്ടിയിരിക്കുന്ന ഈ അവയവത്തെ പണ്ട് കാലങ്ങളിൽ മനസ്സിന്റെ മൂലസ്ഥാനമെന്ന് കല്പിച്ചിരുന്നു.
കുഞ്ഞുങ്ങളിൽ ഹൃദയം ഏകദേശം 130 പ്രാവശ്യവും സ്പന്ദിക്കുന്നുണ്ട്.
Source:Web india
മനുഷ്യ ഹൃദയത്തിന്റെ അറകളുടെ എണ്ണം ?
a) 3
b) 4
c) 2
d) 1
Correct Answer: Option B,4
Explanation
മനുഷ്യ ഹൃദയത്തിന് നാലു അറകളാണുള്ളത്.
ഇവയിലെ മുകൾഭാഗത്തെ രണ്ട് അറകളെ ഏട്രിയ അല്ലെങ്കിൽ ഓറിക്കിളുകൾ (auricles)എന്നും കീഴ്ഭാഗത്തു സ്ഥിതി ചെയ്യുന്ന അറകളെ വെന്‌ട്രിക്കിളുകള് (ventricles)എന്നും വിളിക്കുന്നു.
ഓറിക്കിളുകൾക്കു വളരെ ലോലമായ ഭിത്തികളും, വെന്‌ട്രിക്കിളുകൾക്ക് തടിച്ച ഭിത്തികളുമാണുള്ളത്.
Source:psc website
സുഷുമ്നാ നാഡിയുടെ നീളം എത്രയാണ് ?
a) 40 CM
b) 42 CM
c) 44 CM
d) 45 CM
Correct Answer: Option D,45 CM
Explanation
കേന്ദ്ര നാഡീ വ്യവസ്ഥയുടെ ഭാഗമായ നാഡിയാണ് സുഷുമ്നാ നാഡി.
തലച്ചോറിൽ നിന്നും ആരംഭിച്ച് നട്ടെല്ലിനിടയിലൂടെ കടന്നു പോകുന്ന ഈ നാഡിക്ക് ഏകദേശം 45 സെൻറി മീറ്റർ നീളമുണ്ടാകും
തലച്ചോറിൽ നിന്നും ശരീരത്തിൻറെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ചും നാഡീയ സന്ദേശങ്ങൾ എത്തിക്കുന്നതിന് സഹായിക്കുന്നത് സുഷുമ്നാ നാഡിയാണ്.
Source: keralapsc.gov website
ചന്ദ്രയാൻ 1 വിക്ഷേപിക്കാൻ ഉപയോഗിച്ച റോക്കറ്റ് ഏതു ?
a) PSLV-C11
b) PSLV-C1
c) PSLV-C7
d) PSLV-C8
Correct Answer: Option A, PSLV-C11
Explanation
ചന്ദ്രയാൻ-1 ബഹിരാകാശ പേടകം വിക്ഷേപിക്കാൻ തിരഞ്ഞെടുത്ത പിഎസ്എൽവി-സി11, ഐഎസ്ആർഒയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ സ്റ്റാൻഡേർഡ് കോൺഫിഗറേഷന്റെ പരിഷ്കരിച്ച പതിപ്പായിരുന്നു. ലിഫ്റ്റ്-ഓഫിൽ 320 ടൺ ഭാരമുള്ള ഈ വാഹനം ഉയർന്ന പേലോഡ് ശേഷി കൈവരിക്കാൻ വലിയ സ്ട്രാപ്പ്-ഓൺ മോട്ടോറുകൾ (PSOM-XL) ഉപയോഗിച്ചു.
ഐഎസ്ആർഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനമാണ് പിഎസ്എൽവി.
Source:keralapsc.gov website
കേരളത്തിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
a) ഇടുക്കി
b) ശ്രീഹരിക്കോട്ട
c) മൂന്നാർ
d) തുമ്പ
Correct Answer: Option D, തുമ്പ
Explanation
കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം ആണ് തുമ്പ.
ഇസ്രോയുടെ(ISRO) , ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം(Thumba Equatorial Rocket Launching Station – TERLS ) സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന നിലയിൽ പ്രസിദ്ധമായ സ്ഥലമാണിത്.
ഭൂമിയുടെ കാന്തിക മധ്യരേഖ(magnetic equator) ഇവിടെക്കൂടി കടന്നു പോകുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത
Source: Wikipedia
ISRO നിലവിൽ വന്ന വർഷം ?
a) 1968 ഓഗസ്റ്റ് 15
b) 1967 ഓഗസ്റ്റ് 15
c) 1969 ഓഗസ്റ്റ് 15
d) 1964 ഓഗസ്റ്റ് 15
Correct Answer: Option C, 1969 ഓഗസ്റ്റ് 15
Explanation
ബഹിരാകാശ ഗവേഷണത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെ നിർബന്ധപ്രകാരം 1962-ൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് അറ്റോമിക് എനർജി (ഡിഎഇ)യുടെ കീഴിൽ ജവഹർലാൽ നെഹ്‌റു സ്ഥാപിച്ചതാണ് ഇന്ത്യൻ നാഷണൽ കമ്മറ്റി ഫോർ സ്‌പേസ് റിസർച്ച് (ഇൻകോസ്പാർ).
INCOSPAR വളർന്ന് 1969 ഓഗസ്റ്റ് 15-ന് DAE-ൽ ISRO ആയി മാറി.
1972-ൽ, ഇന്ത്യൻ സർക്കാർ ഒരു സ്‌പേസ് കമ്മീഷനും DOS-നും രൂപം നൽകി, ISRO-യെ അതിന്റെ കീഴിലാക്കി.
Source: Wikipedia
ബഹിരാകാശത്തു നടന്ന ആദ്യ വ്യക്തി ആര് ?
a) നീൽ ആംസ്ട്രോങ്
b) ജോഹാന്നസ് കെപ്ലർ
c) ഐസക് ന്യൂട്ടൺ
d) അലക്സി ലിയനോവ്
Correct Answer: Option D, അലക്സി ലിയനോവ്
Explanation
ഒരു സോവിയറ്റ് ബഹിരാകാശ സഞ്ചാരിയാണ് അലക്സി ലിയനോവ്.
ആദ്യമായി ബഹിരാകാശത്ത് നടന്ന വ്യക്തി എന്ന റെക്കോർഡ് ഇദ്ദേഹത്തിന്റെ പേരിലാണ്.
വോസ്കോഡ് 2 ബഹിരാകാശ വാഹതിലെ ആദ്യ യാത്രയിലായിരുന്നു ഇത്.
Source: psc website
ഗ്രഷാംസ് എന്ന നിയമത്തിന്റെ ഉപജ്ഞാതാവ് ആര് ?
a) കോപ്പർ നിക്കസ്
b) അൽമേഡ
c) വാസ്കോഡഗാമ
d) മാനുവൽ ഒന്നാമൻ
Correct Answer: Option A, കോപ്പർ നിക്കസ്
Explanation
ധനതത്വശാസ്ത്രത്തിലെ ഗ്രഷാംസ് എന്ന നിയമത്തിന്റെ ഉപജ്ഞാതാവ് ആയിരുന്ന നിക്കോളാസ് കോപ്പർനിക്കസ് ഒരു പുരോഹിതൻ ആയിരുന്നിട്ടുകൂടി ഗണിതശാസ്ത്രജ്ഞൻ, ജ്യോതിഷ പണ്ഡിതൻ, ഭാഷാജ്ഞാനി എന്നീ നിലകളിൽ പ്രശസ്തനായിരുന്നു.
സൂര്യൻ നിശ്ചലമാണെന്നും ഭൂമിയും മറ്റു ഗ്രഹങ്ങളും അതിനെ ചുറ്റി സഞ്ചരിക്കുകയാണെന്നും അദ്ദേഹം തെളിയിക്കുകയും ചെയ്തു
Source: Web india
നാസ (NASA)സ്ഥാപിതമായ വർഷം ?
a) 1964
b) 1956
c) 1957
d) 1958
Correct Answer: Option D, 1958
Explanation
ബഹിരാകാശ പഠന പര്യവേക്ഷണങ്ങൾക്കായി സ്ഥാപിച്ച യു.എസ്. ഗവൺമെന്റ് സ്ഥാപിച്ചിട്ടുള്ള സ്ഥാപനമാണ് നാസ.
ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ, വിജയകരമായ അനേകം ബഹിരാകാശ യാത്രകൾക്കും പദ്ധതികൾക്കും രൂപംനല്കുകയും ഏകദേശം 150 പ്രാവശ്യം മനുഷ്യനെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്.
1958-ൽ സ്ഥാപിതമായ നാസയുടെ ആസ്ഥാനം വാഷിങ്ടൺ ആണ്.
Source: keralapsc.gov website
അസ്‌കോർബിക് ആസിഡ് ഏത് ജീവകത്തിന്റെ ശാസ്ത്രീയ നാമം ആണ് ?
a) ജീവകം K
b) ജീവകം C
c) ജീവകം E
d) ജീവകം D
Correct Answer: Option B, ജീവകം C
Explanation
വെള്ളത്തിൽ ലയിക്കുന്ന ഒരു ജീവകമാണു് ജീവകം സി (എൽ. അസ്കോർബിക് അമ്ലം).
അസ്കോർബിക് അമ്ലത്തിന്റെ ഒരു അയോൺ ആയ അസ്കോർബേറ്റ് എല്ലാ ജീവജാലങ്ങളിലും ചയാപചയത്തിനു(metabolism) അവശ്യമായ ഘടകമാണ്.
ജീവകം സി യുടെ കുറവു മൂലം ഉണ്ടാവുന്ന രോഗമാണു് സ്കർവി
Source:vikaspedia
യെൻ ഏതു രാജ്യത്തിൻറെ നാണയമാണ്?
a) നേപ്പാൾ
b) ജപ്പാൻ
c) ജർമ്മനി
d) ചൈന
Correct Answer: Option B, ജപ്പാൻ
Explanation
ജപ്പാന്റെ ഔദ്യോഗിക നാണയമാണ് ജാപ്പനീസ് യെൻ.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളറിനും യൂറോയ്ക്കും പിന്നിലായി വിദേശ വിനിമയ കമ്പോളത്തിൽ ഏറ്റവുമധികം കൈമാറ്റം ചെയ്യപ്പെടുന്ന മൂന്നാമത്തെ നാണയമാണ് ജാപ്പനീസ് യെൻ.
യുഎസ് ഡോളർ, യൂറോ, പൗണ്ട് സ്റ്റെർലിങ് എന്നിവക്ക് പിന്നിലായി കരുതൽ നാണയമായി ഏറ്റവുമധികം ഉപയോഗിക്കുന്ന നാലാമത്തെ നാണയവുമാണിത്.
Source:keralapsc.gov website
പ്രാണികളെ പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖ ഏത് ?
a) എത്തനോളജി
b) എൻഡോമോളജി
c) എറ്റിമോളജി
d) എത്തോളജി
Correct Answer: Option B, എൻഡോമോളജി
Explanation
പ്രാണികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം ആണ് എൻഡോമോളജി .
മുറിക്കുക എന്നർത്ഥമുള്ള എൻഡോമോൺ എന്ന ഗ്രീക്ക് പദം പ്രാണിയുടെ വേർപെടുത്തിയ ശരീരത്തെ കാണിക്കുന്നു.
ബിസി നാലാം നൂറ്റാണ്ടിൽ അരിസ്റ്റോട്ടിൽ പ്രാണികളുടെ ശരീര ഘടനയെകുറിച്ചു വിശദീകരണം നൽകുകയും ആധുനിക എൻഡോമോളജിക്ക് അടിത്തറ ഇടുകയും ചെയ്തു
Source:keralapsc.gov website
പ്രാർത്ഥന സമാജത്തിന്റെ സ്ഥാപകൻ ?
a) കേശവ ചന്ദ്രൻ
b) വീരേശലിംഗം പന്തലു
c) ജ്യോതി റാവു ഫുലെ
d) ആത്മാറാം പാണ്ഡുരംഗ
Correct Answer: Option D,ആത്മാറാം പാണ്ഡുരംഗ
Explanation
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സാമൂഹ്യപരിഷ്കർത്താവായിരുന്നു ആത്മാറാം പാണ്ഡുരംഗ് അഥവാ ആത്മാറാം പാണ്ഡുരംഗ് തുർഖദേകർ
പ്രാർത്ഥനാസമാജം സ്ഥാപിച്ച അദ്ദേഹം ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി സ്ഥാപനത്തിൽ സഖാറാം അർജുൻ തുടങ്ങിയവരോടൊപ്പം പങ്കുവഹിച്ചു
Source: Wikiwand
ദേശിയ വിദ്യാഭ്യാസ നയം നിലവിൽ വന്നത് എന്ന് ?
a) 2020 ജൂലൈ 29
b) 2019 ജൂലൈ 29
c) 2018 ജൂലൈ 29
d) 2017 ജൂലൈ 29
Correct Answer: Option A, 2020 ജൂലൈ 29
Explanation
ഇന്ത്യയുടെ ജനങ്ങളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരതസർക്കാർ രൂപീകരിച്ച ഒരു നയമാണ് ദേശീയ വിദ്യാഭ്യാസ നയം .
കരട് ദേശീയ വിദ്യാഭ്യാസ നയം 2019 അടിസ്ഥാനമാക്കിയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം, 2020 പ്രഖ്യാപിച്ചത്.
ഇന്‍ഡ്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ മുന്‍ചെയര്‍മാന്‍ ഡോ.കെ.കസ്തൂരിരംഗന്റെ അദ്ധ്യക്ഷതയിലുള്ള സമിതി രൂപീകരിച്ച നയം 2020 ജൂലൈ 29 ന് കേന്ദ്രമന്ത്രി സഭ അംഗീകരിച്ചു.
Source:keralapsc.gov website
കേരളത്തിലെ ആദ്യ റബർ ചെക്ക് ഡാം നിലവിൽ വന്നത് ?
a) പാലക്കാട്
b) ഇടുക്കി
c) പത്തനംതിട്ട
d) കാസർകോട്
Correct Answer: Option D, കാസർകോട്
Explanation
സംസ്ഥാനത്തെ ആദ്യ റബ്ബര്‍ ചെക്ക് ഡാമുകള്‍ കാസര്‍കോട് ജില്ലയില്‍.
ജില്ലയില്‍ ജല പരിപാലനത്തിനും വെളളപ്പൊക്ക പ്രതിരോധത്തിനും വേണ്ടി ചിലവ് കുറഞ്ഞതും എളുപ്പം സാധ്യമായതുമായ റബ്ബര്‍ചെക്ക് ഡാമുകളുടെ നിര്‍മ്മാണത്തിന് കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഭരണാനുമതിയായി.
ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയത്.
Source: keralapsc.gov website
അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചത് ആര് ?
a) എം മുകുന്ദൻ
b) ആർ രാമചന്ദ്രൻ
c) എം കെ സാനു
d) എഴാച്ചേരി രാമചന്ദ്രൻ
Correct Answer: Option C, എം കെ സാനു
Explanation
മലയാളത്തിലെ പ്രശസ്ത സാഹിത്യ വിമർശകനാണ് പ്രൊഫ. എം.കെ. സാനു.
അദ്ധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ, ചിന്തകൻ എന്നീ നിലകളിലും പ്രശസ്തനാണിദ്ദേഹം.
1958ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു.
1960ൽ വിമർശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി.
Source: keralapsc.gov website
നൃത്തങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നൃത്തരൂപം ?
a) കുച്ചിപ്പുടി നൃത്തം
b) സാത്രിയ നൃത്തം
c) ഭരതനാട്യം
d) ഭാൻഗ്ര നൃത്തം
Correct Answer: Option D, ഭാൻഗ്ര നൃത്തം
Explanation
പുരുഷന്മാരുടെ നൃത്തമാണിത്.
ആഘോഷങ്ങൾ ഏതായാലും അതിനു താളമേളങ്ങൾ പകരാൻ പഞ്ചാബികൾ ഭാംഗ്രയുടെ ചുവടു വെക്കുന്നു.
കൊയ്ത്തു കാലത്തേ ബൈശാഖി ഉത്സവും ആയി ഇതിനു ബന്ധം ഉണ്ട്.
ബോലി എന്നറിയപ്പെടുന്ന ഈരടികൾ നൃത്തത്തെ സംഗീതാത്മകമാക്കുന്നു. വര്ണശബളമാണ് നൃത്തക്കാരുടെ വേഷങ്ങൾ
Source: keralapsc.gov website
ഭാൻഗ്ര നൃത്തം ഏതു സംസ്ഥാനത്തെ പരമ്പരാഗത നൃത്തരൂപം ആണ് ?
a) പഞ്ചാബ്
b) ഒറീസ
c) തമിഴ്നാട്
d) കർണാടക
Correct Answer: Option A, പഞ്ചാബ്
Explanation
പഞ്ചാബ് പ്രദേശങ്ങളിലെ ഒരു പരമ്പരാഗത നൃത്തരൂപമാണ് ഭാൻഗ്ര.
പഞ്ചാബിലെ മഹ്ജ എന്ന സ്ഥലത്താണ് ഈ നൃത്തരൂപം രൂപം കൊണ്ടത്.
പഞ്ചാബിൽ രൂപംകൊണ്ട ഈ പരമ്പരാഗത നൃത്ത രൂപത്തിന് ഒരു ആധുനിക പതിപ്പുകൂടിയുണ്ട്,
പഞ്ചാബിൽ നിന്നും മറ്റു പ്രദേശങ്ങളിലേക്ക് കുടിയേറിപാർത്തവർ രൂപപ്പെടുത്തിയ ഇതിനെ ആധുനികഭാൻഗ്ര എന്നാണ് വിളിക്കുന്നത്.
Source: keralapsc.gov website