Kerala PSC Question Bank | Previous Questions: 033
by Admin
No Comments
ബെയർഫൂട്ട് പെയിന്റർ എന്നറിയപ്പെടുന്നത് ആരെ ?
a) പിക്കാസ്സോ
b) ആർ കെ ലക്ഷ്മണൻ
c) രാജ രവിവർമ്മ
d) എം എഫ് ഹുസൈൻ
Correct Answer: Option D, എം എഫ് ഹുസൈൻ
Explanation
ഇന്ത്യയിലെ പ്രശസ്തനായ ആധുനികചിത്രകാരനായിരുന്നു മഖ്‌ബൂൽ ഫിദാ ഹുസൈൻ.
ഹുസൈൻ ഒരു ചിത്രകാരനായി അറിയപ്പെട്ടു തുടങ്ങിയത് 1940-കളിലാണ്.ഇദ്ദേഹത്തെ ബെയർഫൂട്ട് പെയിന്റർ എന്നും അറിയപ്പെടുന്നു .
1952-ൽ സൂറിച്ചിൽ അദ്ദേഹത്തിന്റെ ആദ്യത്തെ ഏകാംഗ ചിത്രപ്രദർശനം നടന്നു. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തിന്റെ സൃഷ്ടികൾ യൂറോപ്പിലും അമേരിക്കയിലും പരക്കെ അംഗീകാരം നേടി.
Source: keralapsc.gov website
ലോക റേഡിയോ ദിനം എന്ന് ?
a) ഡിസംബർ 27
b) ഫെബ്രുവരി 13
c) നവംബർ 24
d) മെയ് 16
Correct Answer: Option B, ഫെബ്രുവരി 13
Explanation
ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നു.
1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ ആദര സൂചകമായാണ് അംഗ രാജ്യങ്ങൾ ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നത്.
2011 ഇൽ തീരുമാനിച്ച പ്രകാരം 2012 ഫെബ്രുവരി 13 മുതൽ യുനെസ്കോ ലോക റേഡിയോ ദിനം ആചരിച്ചു തുടങ്ങി .
Source:Wikipedia
മംഗള വനം പക്ഷിസങ്കേതം കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
a) പാലക്കാട്
b) എറണാകുളം
c) ഇടുക്കി
d) കണ്ണൂർ
Correct Answer: Option B, എറണാകുളം
Explanation
കേരളത്തിലെ പക്ഷിസങ്കേതങ്ങളിൽ നഗര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതമാണ് മംഗളവനം പക്ഷി സങ്കേതകേന്ദ്രം.
കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു ദ്വീപിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
മേയ് 2006 ൽ നടത്തിയ ഒരു സർവ്വേ പ്രകാരം ഇവിടെ 32 ഇനത്തിൽ പെടുന്ന 194 ലധികം പക്ഷികൾ ഉള്ളതായി കണക്കാക്കപ്പെടുന്നു.
Source:Web india
ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകം ഏതു ?
a) ജീവകം A
b) ജീവകം E
c) ജീവകം D
d) ജീവകം B
Correct Answer: Option B, ജീവകം E
Explanation
ശരീരത്തിലെ കോശങ്ങളുടെയും ടിഷ്യൂകളുടെയും അവയവങ്ങളുടെയും ആരോഗ്യം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന കൊഴുപ്പ് ലയിക്കുന്ന പോഷകമാണ് വിറ്റാമിൻ ഇ.
കോശങ്ങളെ ദോഷകരമായി ബാധിക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ വികാസത്തിന് കാരണമാകുകയും ചെയ്യുന്ന അസ്ഥിര തന്മാത്രകളായ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു ആന്റിഓക്‌സിഡന്റാണിത്.
ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകം ആണ് ജീവകം E
Source:psc website
ഇന്ദുചൂഢൻ എന്നത് ആരുടെ തൂലിക നാമം ആണ് ?
a) ടി രാമചന്ദ്രൻ
b) രാമൻ നായർ
c) കൃഷ്ണപിള്ള
d) കെ കെ നീലകണ്ഠൻ
Correct Answer: Option D,കെ കെ നീലകണ്ഠൻ
Explanation
ഇന്ത്യയിലെ പ്രശസ്തനായ പക്ഷിനിരീക്ഷകനായിരുന്നു ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കെ.കെ. നീലകണ്ഠൻ.
കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായി അദ്ദേഹം കരുതപ്പെടുന്നു.
Source: keralapsc.gov website
ഇന്ത്യൻ കരസേനാ ദിനം എന്ന് ?
a) ജനുവരി 15
b) ജനുവരി 16
c) ജനുവരി 17
d) ജനുവരി 18
Correct Answer: Option A, ജനുവരി 15
Explanation
ഇന്ത്യയുടെ ഭൂതല സൈനികപ്രവർത്തനങ്ങളുടെ ചുമതലയുള്ള സേനാവിഭാഗമാണ് ഇന്ത്യൻ കരസേന.
1949 ജനുവരി 15-ന് സർവസൈന്യാധിപനായി ഇന്ത്യക്കാരനായ ജനറൽ കെ.എം.കരിയപ്പെയെ നിയമിക്കുകയും അങ്ങനെ ഇന്ത്യൻ കരസേന പരിപൂർണമായും ഭാരതീയമാവുകയും ചെയ്തു.
ഇതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ””’ജനുവരി 15 ഇന്ത്യൻ കരസേനാ ദിനം ആയി ആചരിച്ചുവരുന്നു.
Source:keralapsc.gov website
ചന്ദ്രൻ എന്നർത്ഥം വരുന്ന മൂലകം ഏതു ?
a) ടെലിയൂറിയം
b) ഫെർമിയം
c) യുറേനിയം
d) സെലീനിയം
Correct Answer: Option D, സെലീനിയം
Explanation
അണുസംഖ്യ 34 ആയ മൂലകമാണ് സെലീനിയം. Se ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.
ചന്ദ്രൻ എന്നർത്ഥം വരുന്ന ഈ അലോഹം രാസസ്വഭാവങ്ങളിൽ സൾഫർ, ടെലൂറിയം എന്നിവയുമായി സാദൃശ്യം പ്രകടിപ്പിക്കുന്നു.
ശരീരത്തിൽ അമിതമായ അളവിൽ kKന്നാൽ വിഷകരമാണെങ്കിലും മിക്ക ജന്തുക്കളുടെയും കോശ പ്രവർത്തനങ്ങൾക്ക് ഈ മൂലകം ആവശ്യമാണ്.
Source: Wikipedia
വോട്ടിംഗ് മഷിയിൽ അടങ്ങിയിട്ടുള്ള രാസവസ്തു ?
a) മഗ്നീഷ്യം സൾഫേറ്റ്
b) അലൂമിനിയം സൾഫേറ്റ്
c) സിൽവർ നൈട്രേറ്റ്
d) ബേരിയം ക്ലോറൈഡ്
Correct Answer: Option C, സിൽവർ നൈട്രേറ്റ്
Explanation
സിൽവർ നൈട്രേറ്റാണ് വോട്ടിംഗ് മഷിയിലെ പ്രധാന ഘടകം.അടയാളം നീണ്ടുനിൽക്കേണ്ട സമയപരിധി അനുസരിച്ച് മഷിയിൽ പത്തു മുതൽ പതിനഞ്ച് ശതമാനം വരെ സിൽവർ നൈട്രേറ്റ് ചേർക്കുന്നു
ഈ സിൽവർ നൈട്രേറ്റ് സൂര്യപ്രകാശത്തിലെ അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യത്തിൽ നഖത്തിലും ത്വക്കിലും ഉണങ്ങിപ്പിടിക്കുന്നു
തൽഫലമായി ഉണ്ടാകുന്ന അടയാളം രണ്ടാഴ്ച മുതൽ നാലാഴ്ച വരെ മായാതെ നിൽക്കുന്നു. തൊലിപ്പുറത്തെയും നഖത്തിലെയും കോശങ്ങൾ നശിച്ച് പുതിയവ രൂപപ്പെടുന്നതു വരെയും അടയാളം നീണ്ടു നിൽക്കാറുണ്ട്
Source: Wikipedia
ഇന്ത്യയുടെ കിഴക്കൻ നാവികപ്പടയുടെ ആസ്ഥാനം എവിടെ ?
a) ബോംബെ
b) കൊച്ചി
c) മർമ്മ ഗോവ
d) വിശാഖ പട്ടണം
Correct Answer: Option D, വിശാഖ പട്ടണം
Explanation
ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു നഗരമാണ് വിശാഖപട്ടണം.
ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള ഈ നഗരം ഒരു പ്രമുഖ പ്രകൃതിദത്തതുറമുഖവുമാണ്.
ഇന്ത്യയുടെ കിഴക്കൻ നാവികപ്പടയുടെ ആസ്ഥാനം കൂടിയാണ് ഇത്. ഒരു ആധുനിക കപ്പൽ നിർമ്മാണശാലയും ഇവിടെയുണ്ട്.
Source: psc website
പരുത്തിയുടെ ജന്മദേശം ?
a) ഇന്ത്യ
b) അഫ്ഗാനിസ്ഥാൻ
c) പാകിസ്ഥാൻ
d) ചൈന
Correct Answer: Option A, ഇന്ത്യ
Explanation
ലോകവ്യാപകമായി വസ്ത്രങ്ങൾ ഉണ്ടാക്കാനുപയോഗിക്കുന്ന പ്രധാനപ്പെട്ട പ്രകൃതിദത്തനാരാണ് പരുത്തി.
ഈ നാരുണ്ടാകുന്ന ചെടിയേയും പരുത്തി എന്നു തന്നെയാണ് അറിയപ്പെടുന്നത്. ഈ ചെടിയുടെ വിത്തിനെ പൊതിഞ്ഞാണ് പഞ്ഞി അഥവാ സെല്ലുലോസ് ഉണ്ടാകുന്നത്.
മാൽവേസീ എന്ന സസ്യകുടുംബത്തിലെ അംഗവും ഗോസിപ്പിയം ജനുസ്സിൽ പ്പെട്ട ആർബോറിയം, ഹെർബേസിയം, ഹിർദൂസം, ബാർബഡൻസ് എന്നീ ഇനങ്ങളുമാണ് ഇന്ത്യയിൽ കൃഷി ചെയ്തുവരുന്നത്.
Source: Web india
രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന രോഗം ?
a) മന്ത്
b) വസൂരി
c) ഡിഫ്തീരിയ
d) ക്ഷയം
Correct Answer: Option D, ക്ഷയം
Explanation
പ്രധാനമായും മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ക്ഷയരോഗം.
ക്ഷയരോഗം പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്.രോഗങ്ങളുടെ രാജാവ് എന്നും ഈ രോഗത്തെ അറിയപ്പെടുന്നു
Source: keralapsc.gov website
ഇലക്ട്രോൺ കണ്ടുപിടിച്ചതാര് ?
a) ജോൺ ഡാൽട്ടൻ
b) ജെ ജെ തോംസൺ
c) ഏണസ്റ്റ് റുഥർഫോർഡ്
d) ബ്രൂസ് കോർക്ക്
Correct Answer: Option B, ജെ ജെ തോംസൺ
Explanation
കാഥോഡ് രശ്മികൾ വൈദ്യുത മേഖലയിൽ വ്യതിചലിക്കപ്പെടും എന്നു അദ്ദേഹം കണ്ടെത്തി.
കൂടാതെ ഈ സൂക്ഷമകണങ്ങൾ പദാർത്ഥത്തിന്റെ ഏറ്റവും ചെറിയ കണമായ പരമാണുവിനേക്കാൾ ചെറുതാണെന്നും തോംസൺ മനസ്സിലാക്കി.
അണുവിന്റെ സൂക്ഷ്മകണത്തെ അദ്ദേഹം ഇലക്ട്രോൺ എന്നുവിളിച്ചു.
Source:vikaspedia
ഭാരം ഏറ്റവും കുറഞ്ഞ ഖരമൂലകം ഏതു ?
a) സോഡിയം
b) ലിഥിയം
c) പൊട്ടാസ്യം
d) മെർക്കുറി
Correct Answer: Option B, ലിഥിയം
Explanation
ക്ഷാരലോഹങ്ങളുടെ കൂട്ടത്തിൽപ്പെടുന്ന ഒരു മൂലകമാണ് ലിഥിയം.
മഹാവിസ്ഫോടനത്തിന്റെ ആദ്യ മൂന്നു മിനിറ്റിനുള്ളിൽ നിർമ്മിക്കപ്പെട്ട നാലു മൂലകങ്ങളിൽ ഒന്നാണ് ലിഥിയവും എന്നാണ് കരുതപ്പെടുന്നത്.
ഭാരം ഏറ്റവും കുറഞ്ഞ ഖരമൂലകമാണ് ഇത്.
Source:keralapsc.gov website
തിമിംഗലത്തിൽ നിന്ന് ലഭിക്കുന്ന സുഗന്ധദ്രവ്യം ?
a) കസ്തൂരി
b) അംബർഗ്രീസ്
c) ലാവെൻഡർ
d) പുൽത്തൈലം
Correct Answer: Option B, അംബർഗ്രീസ്
Explanation
കസ്‌തൂരിമാനുകൾ ഇണകളെ ആകർഷിക്കാൻ പുറപ്പെടുവിക്കുന്ന സ്രവം കസ്‌തൂരി എന്ന സുഗന്ധദ്രവ്യമായി നമ്മൾ ഉപയോഗിക്കുന്നുണ്ട്
ഇതുപോലെ മറ്റ് ജന്തുക്കളുടെ പല ഭാഗങ്ങളും മനുഷ്യർ ഓരോ ആവശ്യത്തിന് ഉപയോഗിക്കുന്നു.
എന്നാൽ സ്‌പേം വെയിൽ അഥവാ എണ്ണത്തിമിംഗലം ഛർദ്ദിച്ച് കളയുന്ന അവശിഷ്‌ടം നമ്മൾ മനുഷ്യർക്ക് സുഗന്ധ ദ്രവ്യമാണ്
ഇവയാണ് അംബർ ഗ്രീസ് അഥവാ തിമിംഗല ഛർദ്ദി
Source:keralapsc.gov website
കൊട്ടാരങ്ങളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന നഗരം ഏത് ?
a) ന്യൂഡൽഹി
b) ചെന്നൈ
c) മുംബൈ
d) കൊൽക്കത്ത
Correct Answer: Option D,കൊൽക്കത്ത
Explanation
1773 മുതൽ 1912 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു കൽക്കത്ത.
എന്നാൽ വേനൽക്കാലത്ത് തലസ്ഥാനം ഇവിടെ നിന്നും ഏതാണ്ട് 1000 മൈൽ ദൂരെയുള്ള സിംലയിലേക്ക് മാറ്റിയിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിലെ അതിന്റെ പ്രതാപകാലത്ത് കിഴക്കിന്റെ സെയിന്റ് പീറ്റേഴ്സ്ബർഗ് എന്നും കൊട്ടാരങ്ങളുടെ നഗരം എന്നും കൊൽക്കത്ത വിശേഷിപ്പിക്കപ്പെട്ടിരുന്നു.
Source: Wikiwand
കാൽപാദത്തിൽ വെച്ച് മുട്ട വിരിയിക്കുന്ന പക്ഷി ?
a) പെൻഗ്വിൻ
b) പൊന്മാൻ
c) അരയന്നം
d) ഫാൽക്കൺ
Correct Answer: Option A, പെൻഗ്വിൻ
Explanation
ദക്ഷിണാർദ്ധഗോളത്തിൽ കാണപ്പെട്ടുവരുന്ന പറക്കാൻ സാധിക്കാത്ത സ്ഫെനിസിഡേ കുടുംബത്തിലെ കടൽ പക്ഷിയാണ് പെൻഗ്വിൻ.
ക്രിൽ, ചെറു മത്സ്യങ്ങൾ, കണവ , കൊഞ്ച്, പുറംതോടുള്ള സമുദ്രജീവികൾ മുതലായവ ആണ് ഇവയുടെ ഭക്ഷണം. അവർ തങ്ങളുടെ ജീവിതത്തിന്റെ പകുതിയോളം കരയിലും ബാക്കി പകുതി കടലിലും ചെലവഴിക്കുന്നു.
പെൻഗ്വിനുകൾ മുട്ടയിട്ട് കരയിൽ കുഞ്ഞുങ്ങളെ വളർത്തുന്നു.കാൽപാദത്തിൽ വെച്ച് ആണ് ഇവ മുട്ട വിരിയിക്കാറുള്ളത്
Source:keralapsc.gov website
നളന്ദ സർവ്വകലാശാല ആക്രമിച്ചു നശിപ്പിച്ചത് ആര് ?
a) ഹൈദരാലി
b) ബാബർ
c) അലക്‌സാണ്ടർ
d) ബക്തിയാർ ഖിൽജി
Correct Answer: Option D, ബക്തിയാർ ഖിൽജി
Explanation
പുരാതന ഇന്ത്യയിലെ ഒരു സർവകലാശാലയായിരുന്നു നളന്ദ. ലോകത്തെ ആദ്യ അന്താരാഷ്ട്ര റെസിഡെൻഷ്യൽ സർവകലാശാലയായി കണക്കാക്കുന്നു
1193-ൽ മുഹമ്മദ് ബിൻ ബക്തിയാർ ഖിൽജി നളന്ദാ സർവകലാശാലാസമുച്ചയം ആക്രമിച്ചു കീഴടക്കുകയും തീവക്കുകയും ചെയ്തു.
സർവകലാശാല ഒരു നൂറുവർഷം കൂടി നിലനിന്നുവെങ്കിലും അധഃപതനത്തിലേക്ക് കൂപ്പുകുത്തി.
Source: keralapsc.gov website
സുപ്രീം കോടതി സ്ഥാപിതമായത് ഏതു വർഷം ?
a) 1951 ജനുവരി 25
b) 1952 ജനുവരി 25
c) 1950 ജനുവരി 25
d) 1958 ജനുവരി 25
Correct Answer: Option C, 1950 ജനുവരി 25
Explanation
ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയാണ് സുപ്രീം കോടതി.
സുപ്രീം കോടതി സ്ഥാപിതമായത് 1950 ജനുവരി 25നാണ്.
പ്രധാന ന്യായാധിപൻ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ആണ്.
ഇതു വരെ 24,000 കേസുകളിൽ സുപ്രീം കോടതി വിധി പറഞ്ഞിട്ടുണ്ട് എന്നാണ് കണക്ക്.
Source: keralapsc.gov website
ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച ആദ്യ വനിത ?
a) സരോജിനി നായിഡു
b) ദാക്ഷായണി വേലായുധൻ
c) വിജയലക്ഷ്മി പണ്ഡിറ്റ്
d) രുഗ്മിണി ലക്ഷ്മിപതി
Correct Answer: Option D, രുഗ്മിണി ലക്ഷ്മിപതി
Explanation
ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകയുമായിരുന്നു രുക്മിണി ലക്ഷ്മിപതി
1930 – ൽ വേദാരണ്യത്തിൽ വച്ചു നടന്ന ഉപ്പു സത്യാഗ്രഹത്തിൽ സജീവമായി പങ്കെടുത്തു. ഇതിനെത്തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുകയും തടവിലാക്കപ്പെട്ടുതയും ചെയ്തിരുന്നു.
ഉപ്പു സത്യാഗ്രഹ പ്രസ്ഥാനത്തിന്റെ ഭാഗമായി ജയിലിലടയ്ക്കപ്പെട്ട ആദ്യത്തെ വനിതയായിരുന്നു രുക്മിണി ലക്ഷ്മിപതി.
Source: keralapsc.gov website
കാർട്ടൂൺ സിനിമയുടെ പിതാവ് ?
a) വാൾട്ട് ഡിസ്‌നി
b) ഹിച്ച് കോക്ക്
c) ജോൺഗ്രിയേഴ്‌സൺ
d) എഡ്‌വിൻ എസ് പോട്ടർ
Correct Answer: Option A, വാൾട്ട് ഡിസ്‌നി
Explanation
ഒരു അമേരിക്കൻ ചലച്ചിത്ര നിർമാതാവും, സംവിധായകനും, തിരക്കഥാകൃത്തും, അനിമേറ്ററും, സംരംഭകനുമായിരുന്നു വാൾട്ടർ എലിയാസ് ഡിസ്നി.
അനിമേഷൻ മേഖലയിലും തീം പാർക്ക് ഘടനയിലും ഇദ്ദേഹം പല പുതുമകൾ വരുത്തി. അമ്പത്തൊമ്പത് തവണ അക്കാഡമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇദ്ദേഹം ഇരുപത്താറ് ഓസ്കർ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
കാർട്ടൂൺ സിനിമയുടെ പിതാവ് ആണ് വാൾട്ട് ഡിസ്‌നി
Source: keralapsc.gov website