1. തേനീച്ചമെഴുകിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
    a) ഫോർമിക് ആസിഡ്
    b) മാലിക് ആസിഡ്
    c) ബോറിക് ആസിഡ്
    d) സെറോട്ടിക് ആസിഡ്
    Correct Answer: Option D, സെറോട്ടിക് ആസിഡ്
    Explanation
    പൂക്കളിൽ നിന്നും പഴങ്ങളിൽ നിന്നും പൂന്തേൻ ശേഖരിച്ച് മധുരവും ഔഷധഗുണവുമുള്ള പാനീയമായ തേൻ ഉല്പാദിപ്പിക്കുന്ന ഒരു ഷഡ്പദമാണ് തേനീച്ച‍. തേനീച്ചകൾ നിർമ്മിക്കുന്ന മെഴുക് അറകളിലാണ് തേനും പൂമ്പൊടിയും സംഭരിക്കുന്നത്.തേനീച്ചമെഴുകിൽ അടങ്ങിയിരിക്കുന്ന ആസിഡ് ആണ് സെറോട്ടിക് ആസിഡ് പൂർവഏഷ്യയിലെ ഉഷ്ണമേഖല പ്രദേശങ്ങളാണ് ഇവയുടെ ജന്മദേശം.
    Source: keralapsc.gov website
  2. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യൻ വനിത ?
    a) ബചേന്ദ്രി പാൽ
    b) ആരതി സാഹ
    c) അരുണിമ സിൻഹ
    d) ആരതി ഗുപ്ത
    Correct Answer: Option B, ആരതി സാഹ
    Explanation
    ഇന്ത്യക്കാരിയായ ദീർഘദൂര നീന്തൽ താരമായിരുന്നു ആരതി സാഹ. 1959 സെപ്റ്റംബർ 29 ന് ഇംഗ്ലീഷ് ചാനൽ നീന്തിക്കടക്കുന്ന ആദ്യത്തെ ഏഷ്യൻ വനിതയായി. 1960 ൽ രാജ്യം, ഇന്ത്യയിലെ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പദ്മശ്രീ നൽകി ആദരിച്ചു. പദ്മശ്രീ ലഭിക്കുന്ന ആദ്യത്തെ വനിതാ നീന്തൽ താരമായിരുന്നു ആരതി.
    Source:Wikipedia
  3. ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ചത് ആര് ?
    a) ലൂയി XV
    b) ലൂയി XIV
    c) ലൂയി XVI
    d) ഹിറ്റ്ലർ
    Correct Answer: Option B, ലൂയി XIV
    Explanation
    ഫ്രാൻസിന്റെയും നവാരേയുടെയും രാജാവായിരുന്നു ലൂയി പതിനാലാമൻ. ലൂയിയുടെ ഭരണകാലത്തിന്റെ പ്രധാനഭാഗത്തും ഫ്രാൻസ് യൂറോപ്പിലെ ശക്തിയേറിയ രാജ്യമായിരുന്നു. രാഷ്ട്രീയം, യുദ്ധതന്ത്രം, സാംസ്കാരികം എന്നീ വിഷയങ്ങളിൽ പ്രശസ്തരായ പല പ്രധാനികളെയും അദ്ദേഹം തന്റെ ഭരണകാലത്ത് പരിപോഷിപ്പിക്കുകയും അവരിൽ നിന്ന് ഭരണത്തിന് ധാരാളം ഗുണങ്ങളുണ്ടാവുകയും ചെയ്തു.”ഞാനാണ് രാഷ്ട്രം” എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
    Source:Web india
  4. മേഘങ്ങൾക്ക് പേരുനൽകുന്ന പദ്ധതി ആവിഷ്കരിച്ചത് ഏതു വർഷം ?
    a) 1888
    b) 1887
    c) 1886
    d) 1889
    Correct Answer: Option B,1887
    Explanation
    കാഴ്ചയ്ക്ക് ഗോചരമായ രീതിയിൽ ഭൗമാന്തരീക്ഷത്തിലെ നീരാവി ഘനീഭവിച്ചുണ്ടാകുന്ന വാതകപിണ്ഡങ്ങളാണ് മേഘങ്ങൾ. 1802 ൽ ലാമർക്ക് (Lamarck)ആണ് ആദ്യമായി മേഘങ്ങൾക്ക് പേരിടാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. 1887 ൽ ആബെർ കോംബി, ഹിൽഡിബ്രാന്റ്സൺ (Abercromby and Hildebrandson) എന്നീ ശാസ്ത്രജ്ഞരാണ് ഇന്നത്തെ രീതിയിൽ ഉയരവും, ആകൃതിയും അടിസ്ഥാനമാക്കി മേഘങ്ങൾക്ക് പേരുനൽകുന്ന പദ്ധതി ആവിഷ്കരിച്ചത്.
    Source:psc website
  5. ഭൂമിയുടെ അന്തരീക്ഷത്തിന്റെ മൂന്നാമത്തെ പാളി ഏത് ?
    a) ട്രോപ്പോസ്ഫിയർ
    b) അയണോസ്ഫിയർ
    c) സ്ട്രാറ്റോസ്ഫിയർ
    d) മെസോസ്ഫിയർ
    Correct Answer: Option D,മെസോസ്ഫിയർ
    Explanation
    ഭൂമിയുടെ അന്തരീക്ഷത്തിന്റെ മൂന്നാമത്തെ പാളിയാണ് മെസോസ്ഫിയർ, ഇത് സ്ട്രാറ്റോസ്ഫിയറിനും തെർമോസ്ഫിയറിനും താഴെ സ്ഥിതിചെയ്യുന്നു. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ മുതൽ 85 കിലോമീറ്റർ വരെ നീളത്തിലാണ് മെസോസ്ഫിയർ. ഭൂമിയുടെ ഉപരിതലത്തിലേക്ക് എത്തുന്നതിനുമുമ്പ് മിക്ക ഉൽക്കകളെയും ഛിന്നഗ്രഹങ്ങളെയും നശിപ്പിക്കുന്നതിനാൽ ഭൂമിയുടെ സംരക്ഷണ പാളിയാണ് മെസോസ്ഫിയർ.
    Source: keralapsc.gov website
  6. ദക്ഷിണായന രേഖ രണ്ടു തവണ ഏതു നദിയെ ആണ് മുറിച്ചുകടക്കുന്നതു ?
    a) ലിംപോപോ
    b) ഡാന്യൂബ്
    c) കോംഗോ
    d) വോൾഗ
    Correct Answer: Option A, ലിംപോപോ
    Explanation
    പോപോ നദി മദ്ധ്യ തെക്കൻ ആഫ്രിക്കയിൽനിന്നുത്ഭവിച്ച് കിഴക്കു ദിക്കിലേയ്ക്കൊഴുകി ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പതിക്കുന്നു. ലിംപോപോ നദി ഒരു വലിയ വക്രരേഖയിലാണ് ഒഴുകുന്നത്. ഈ നദിയുടെ രണ്ടു പോഷകനദികളായ മാരിക്കോ നദിയും ക്രൊക്കഡയിൽ നദിയും സംഗമിക്കുന്നിടത്തുവച്ചാണ് ഇത് ലിംപോപോ നദിയെന്ന പേരിലറിയപ്പെടുന്നത്. ദക്ഷിണായന രേഖ രണ്ടു തവണ ലിംപോപോ നദിയെ മുറിച്ച് കടക്കുന്നു.
    Source:keralapsc.gov website
  7. ചിന്നസ്വാമി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെ ?
    a) കൊൽക്കത്ത
    b) ചെന്നൈ
    c) ഹൈദരാബാദ്
    d) ബംഗളൂരു
    Correct Answer: Option D, ബംഗളൂരു
    Explanation
    ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന എം. ചിന്നസ്വാമി സ്റ്റേഡിയം ഇന്ത്യയിലെ പ്രധാനപ്പെട്ട ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നാണ്‌. കബ്ബൺ പാർക്കിനും, എം.ജി. റോഡിനും സമീപത്തായി സ്ഥിതി ചെയ്യുന്ന മുപ്പതു വർഷത്തിലധികം പഴക്കമുള്ള ഈ സ്റ്റേഡിയം ബാംഗ്ലൂറ് നഗരത്തിന്റെ ഹൃദയഭാഗത്തായാണ്‌ സ്ഥിതി ചെയ്യുന്നത്. കർണാടക ക്രിക്കറ്റ് ടീമിന്റെയും, റോയൽ ചാലഞ്ചേഴ്‌സ്, ബാംഗ്ലൂരിന്റെയും ഹോം ഗ്രൗണ്ട് കൂടിയാണ്‌ ഈ സ്റ്റേഡിയം.
    Source: Wikipedia
  8. ഇന്ത്യൻ മിലിട്ടറി അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ ?
    a) ഖടക്ക് വാസല
    b) പൂനെ
    c) ഡെറാഡൂൺ
    d) ന്യൂഡൽഹി
    Correct Answer: Option C, ഡെറാഡൂൺ
    Explanation
    ഇന്ത്യയിൽ കരസേനയിലെ ഉയർന്ന തസ്തികകളിലേക്ക് ഉദ്യോഗസ്ഥന്മാരെ പരിശീലിപ്പിച്ചെടുക്കുന്ന ഒരു പ്രധാന കേന്ദ്രമാണ്ഇന്ത്യൻ മിലിട്ടറി അക്കാദമി. ഇത് 1931-ൽ ഡെറഡൂണിൽ സ്ഥാപിതമായി.ആരംഭകാലത്ത് മിലിട്ടറികോളജ് എന്നായിരുന്നു പേർ. ശരിയായ പരിശീലനം 1932-ൽ ആരംഭിച്ചു.
    Source: Wikipedia
  9. മൃതദേഹം പക്ഷികൾക്ക് തീറ്റിയായി സമർപ്പിക്കുന്ന ആചാരരീതിയുള്ള മതം ?
    a) ബുദ്ധമതം
    b) ജൈനമതം
    c) കൺഫ്യൂഷനിസം
    d) സൊരാഷ്ട്രനിസം
    Correct Answer: Option D, സൊരാഷ്ട്രനിസം
    Explanation
    ലോകത്തിലെ ഏറ്റവും പൗരാണിക മതങ്ങളില്‍ ഒന്നാണ് സൊരാഷ്ട്ര മതം. 3500 വര്‍ഷം മുമ്പ് ഇറാനില്‍ ജീവിച്ച സൊരാഷ്ട്രര്‍ എന്ന പ്രവാചകനാണ് സൊരാഷ്ട്ര മതം സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഏതെങ്കിലും ഒരു പാഴ്‌സി മതവിശ്വാസി മരിച്ചാല്‍ ആ ശവശരീരം അലങ്കരിച്ച ശവമഞ്ചത്തിലാക്കി ദഖ്മയില്‍ എത്തിക്കുന്നു. ശവശരീരം അവിടെ വച്ചശേഷം കൊണ്ടുവന്നവര്‍ മാറിനിന്നു കൈ കൊട്ടുമ്പോള്‍ അവിടുത്തെ ഗോപുരങ്ങളില്‍ കഴിയുന്ന കഴുകന്‍മാര്‍ കൂട്ടത്തോടെയെത്തി ഈ ശവശരീരം ഭക്ഷിക്കുന്നു ഇത് ഇവരുടെ മതത്തിന്റെ ആചാരരീതി ആയി കാണപ്പെടുന്നു
    Source: psc website
  10. ശാസ്ത്ര വൈദ്യ പ്രവീൺ എന്ന പദവി നൽകി ആദരിച്ചത് ആരെ ?
    a) അൽബുക്കർക്ക്
    b) അൽമേഡ
    c) വാസ്കോഡഗാമ
    d) മാനുവൽ ഒന്നാമൻ
    Correct Answer: Option A, അൽബുക്കർക്ക്
    Explanation
    പ്രൊഫഷണലായി എംസി അൽബുക്കർക്ക് എന്നറിയപ്പെടുന്നു മേരി സി അൽബുക്കർക്ക്. 1937 മുതൽ 1948 വരെ ബാംഗ്ലൂരിലെ വാണിവിലാസ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടായിരുന്നു അവർ. ഓൾ-ഇന്ത്യ ട്യൂബർകുലോസിസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ അവർ വാദിച്ചു. അവരെ മൈസൂർ സംസ്ഥാന സർക്കാർ “ശാസ്ത്ര വൈദ്യ പ്രവീൺ” എന്ന പദവി നൽകി ആദരിച്ചു.
    Source: Web india
  11. അമേരിക്കൻ പ്രെസിഡന്റിന്റെ കാലാവധി ?
    a) ഒരു വർഷം
    b) അഞ്ച് വർഷം
    c) ആറ് വർഷം
    d) നാല് വർഷം
    Correct Answer: Option D, നാല് വർഷം
    Explanation
    അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രത്തലവനും,ഗവൺമെന്റിന്റെ അദ്ധ്യക്ഷനുമാണ്‌ പ്രസിഡന്റ്. പ്രസിഡന്റു സ്ഥാനത്തേക്ക് നാലുവർഷം കൂടുമ്പോൾ പൊതുതിരഞ്ഞെടുപ്പുണ്ടെങ്കിലും പ്രസ്തുത തിരഞ്ഞെടുപ്പിനുശേഷം രൂപവത്കരിക്കപ്പെടുന്ന ഇലക്ടറൽ കോളജാണ്‌ യഥാർത്ഥത്തിൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് അമേരിക്കൻ ഭരണഘടനയുടെ 22ആം ഭേദഗതി പ്രകാരം (1951ൽ കൊണ്ടുവന്നത്) ഒരാൾക്ക് രണ്ടു പ്രാവശ്യത്തിലധികം അമേരിക്കൻ പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടാൻ സാധിക്കില്ല.
    Source: keralapsc.gov website
  12. സയാം ഏതു രാജ്യത്തിൻറെ പഴയ പേര് ആണ് ?
    a) ജപ്പാൻ
    b) തായ്‌വാൻ
    c) തായ്‌ലൻഡ്
    d) മ്യാന്മാർ
    Correct Answer: Option B, തായ്‌വാൻ
    Explanation
    കിങ്ങ്ഡം ഓഫ് തായ്‌ലാന്റ് ചുരുക്കത്തിൽ തായ്‌ലാന്റ് തെക്കുകിഴക്കേ ഏഷ്യയിലെ ഒരു രാജ്യമാണ്. തായ്‌ലാന്റിലെ ഏറ്റവും വലിയ നഗരവും തലസ്ഥാനവും ബാങ്കോക്ക് ആണ്. ഈ രാജ്യം പണ്ട് സയാം എന്ന പേരിലും അറിയപ്പെട്ടിരുന്നു.
    Source:vikaspedia
  13. ജീവകം ബി 3 യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം ?
    a) ബെറിബെറി
    b) പെല്ലഗ്ര
    c) സ്കർവി
    d) റിക്കറ്റ്സ്
    Correct Answer: Option B, പെല്ലഗ്ര
    Explanation
    നിക്കോട്ടിനാമൈഡ് അഡിനൈൻ ഡൈന്യൂക്ലിയോടൈഡ് (NAD), നിക്കോട്ടിനാമൈഡ് അഡിനൈൻ ഡൈന്യൂക്ലിയോടൈഡ് ഫോസ്ഫേറ്റ് (NADP) എന്നിവയുടെ ഉത്പാദനത്തിന് പ്രധാനമായ നിയാസിൻ (വിറ്റാമിൻ ബി 3), ട്രിപ്റ്റോഫാൻ എന്നിവയുടെ കുറവ് മൂലമുണ്ടാകുന്ന ഒരു രോഗമാണ് പെല്ലഗ്ര. മദ്യപാനം, അനോറെക്സിയ അല്ലെങ്കിൽ പോഷകങ്ങളുടെ ആഗിരണത്തെ ബാധിക്കുന്ന മറ്റ് അവസ്ഥകൾ ഉള്ളവരിലും കർശനമായ സസ്യാഹാരം കഴിക്കുന്ന ആളുകളിലും പെല്ലഗ്ര ഉണ്ടാകാം. പെല്ലഗ്രയ്ക്കുള്ള ചികിത്സയിൽ സാധാരണയായി ഭക്ഷണത്തിലൂടെയോ സപ്ലിമെന്റുകളിലൂടെയോ നിയാസിൻ, ട്രിപ്റ്റോഫാൻ എന്നിവയുടെ അളവ് വർദ്ധിപ്പിക്കുന്നത് ഉൾപ്പെടുന്നു.
    Source:keralapsc.gov website
  14. ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നതാര് ?
    a) കെന്നത്ത് കൗണ്ട
    b) ഡോ രാജേന്ദ്രപ്രസാദ്
    c) ഖാൻ അബ്ദുൽ ഗാഫർ ഖാൻ
    d) സി കൃഷ്ണൻ നായർ
    Correct Answer: Option B, ഡോ രാജേന്ദ്രപ്രസാദ്
    Explanation
    ഡോക്ടർ.രാജേന്ദ്രപ്രസാദ് റിപ്പബ്ലിക്ക് ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയാണ്. രാഷ്ട്രീയ പ്രവർത്തകനായും അഭിഭാഷകനായും സ്വാതന്ത്ര സമര സേനാനിയായും സേവനമനുഷ്ടിച്ച ഇദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തുന്നത്. ബീഹാർ ഗാന്ധി എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്നു.1962-ൽ അദ്ദേഹത്തിന് ഭാരതരത്ന പുരസ്കാരം ലഭിച്ചു.
    Source:keralapsc.gov website
  15. വിന്ധ്യ സത്പുര പർവ്വത നിരകൾക്കിടയിലൂടെ ഒഴുകുന്ന നദിയേത് ?
    a) സിന്ധു
    b) കൃഷ്‌ണ
    c) ഗോദാവരി
    d) നർമ്മദ
    Correct Answer: Option D,നർമ്മദ
    Explanation
    ഇന്ത്യയുടെ മദ്ധ്യത്തിലുള്ള ഒരു പർവതനിരയാണ് വിന്ധ്യ പർ‌വതനിരകൾ . ഗുജറാത്ത്, രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നു. ഇന്ത്യയെ വടക്കേ ഇന്ത്യയായും തെക്കേ ഇന്ത്യയായും വേർതിരിക്കുന്ന വിന്ധ്യ പർ‌വതനിരകൾക്ക് സമാന്തരമായാണ്‌ കൂടുതൽ ഉയരമുള്ള സത്പുര പർവതനിര നിലകൊള്ളുന്നത്. വിന്ധ്യ പർ‌വതനിരകളുടെ തെക്കുഭാഗത്തെ ജലപ്രവാഹം നർമദ നദിയിലേക്കും വടക്കുഭാഗത്തേത് ഗംഗയുടെ പോഷകനദികളായ കാലി സിന്ധ്, പർബതി, ബേത്വാ, കെൻ, സോൻ, താംസ എന്നീ നദികളിലേക്കുമാണ്.
    Source: Wikiwand
  16. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന പട്ടണമേത് ?
    a) ബാംഗ്ലൂർ
    b) സൂററ്റ്
    c) ഹൈദരാബാദ്
    d) പൂനെ
    Correct Answer: Option A, ബാംഗ്ലൂർ
    Explanation
    കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ബാംഗ്ലൂർ. കർണ്ണാടകത്തിലെ തെക്കു കിഴക്കൻ സമതലങ്ങളിലാണു ഇതു സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ സിലിക്കൺ വാലി എന്നാണ്‌ ബാംഗ്ലൂർ അറിയപ്പെടുന്നത്. 1500-കളിൽ വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന കെമ്പഗൗഡ ഒന്നാമനെയാണ്‌ ആണ്‌ ബാംഗ്ലൂരിന്റെ സ്ഥാപകനായിട്ട് കണക്കാക്കപ്പെടുന്നത്.
    Source:keralapsc.gov website
  17. മഹാത്മാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമേത് ?
    a) ശാന്തിവനം
    b) വിജയഘട്ട്
    c) കിസാൻഘട്ട്
    d) രാജ്‌ഘട്ട്
    Correct Answer: Option D, രാജ്‌ഘട്ട്
    Explanation
    ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധിയുടെ ശവസംസ്കാരം നടത്തിയിട്ടുള്ള സ്മാരകമാണ് രാജ്‌ഘട്ട് എന്നറിയപ്പെടുന്നത്. അദ്ദേഹത്തെ ഇവിടെ സംസ്കരിച്ചത് 31 ജനുവരി 1948 ലാണ്. ഇത് തുറന്ന ഒരു സ്ഥലമാണ്. രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത് യമുനയുടെ തീരത്തായിട്ടാണ്.
    Source: keralapsc.gov website
  18. വന്ദേമാതാരത്തിന്റെ രചയിതാവ് ആര് ?
    a) രവീന്ദ്രനാഥ ടാഗോർ
    b) സുബ്രഹ്മണ്യഭാരതി
    c) ബങ്കിം ചന്ദ്ര ചാറ്റർജി
    d) സരോജിനി നായിഡു
    Correct Answer: Option C, ബങ്കിം ചന്ദ്ര ചാറ്റർജി
    Explanation
    ബംഗാളി ഭാഷയിലെ കവിയും നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു ബങ്കിം ചന്ദ്ര ചതോപാഥ്യായ എന്ന ബങ്കിം ചന്ദ്ര ചാറ്റർജി വന്ദേമാതരത്തിന്റെ രചയിതാവെന്ന നിലയിൽ അദ്ദേഹം പ്രശസ്തനാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രവർത്തകർക്ക് പ്രചോദനമായ ഈ ഗാനം പിന്നീട് ഭാരതത്തിന്റെ ദേശീയ ഗീതമായി സർക്കാർ പ്രഖ്യാപിച്ചു.
    Source: keralapsc.gov website
  19. ഇന്ത്യയുടെ ആദ്യത്തെ ആണവ അന്തർവാഹിനി ഏതാണ് ?
    a) ഐ എൻ എസ് വിരാട്
    b) ഐ എൻ എസ് വിക്രാന്ത്
    c) ഐ എൻ എസ് കൊച്ചി
    d) ഐ എൻ എസ് അരിഹന്ത്‌
    Correct Answer: Option D, ഐ എൻ എസ് അരിഹന്ത്‌
    Explanation
    ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ ആണവ അന്തർവാഹിനിയാണ് ഐ.എൻ.എസ്. അരിഹന്ത്. 2009 ജൂലൈ 26ന് ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആണ് ഇത് പുറത്തിറക്കിയത്. തന്ത്രപ്രദാനമായ ആക്രമണശേഷിയുള്ള ആണവ അന്തർവാഹിനിയാണിത്.
    Source: keralapsc.gov website
  20. ചന്ദ്രനിൽ ജലസാന്നിധ്യം കണ്ടുപിടിച്ചത് ?
    a) ചന്ദ്രയാൻ 1
    b) അപ്പോളോ 13
    c) ചന്ദ്രയാൻ 2
    d) സ്പുടിനിക്
    Correct Answer: Option A, ചന്ദ്രയാൻ 1
    Explanation
    2008 ഒക്ടോബർ 22ന് കൃത്യം 6.22ന്‌‍ ചന്ദ്രനിലേയ്ക്ക്‌ അയച്ച യാത്രികരില്ലാത്ത യാന്ത്രികപേടകമാണ്‌ ചന്ദ്രയാൻ 1 പത്തുമാസത്തെ പ്രവർത്തനത്തിനുശേഷം ചന്ദ്രയാൻ 1 എന്ന ഉപഗ്രഹവുമായുള്ള ഭൂമിയുടെ ബന്ധം നിലച്ചു. എന്നാൽ ഇതിനിടയിൽ ചന്ദ്രനിൽ മുമ്പ് കരുതിയിരുന്നതിനെക്കാളധികം ജലമുണ്ടെന്ന സുപ്രധാന കണ്ടെത്തലിന്‌ ഈ ഉപഗ്രഹം കാരണമായി. 2009 സെപ്റ്റംബർ 24-നാണ്‌ ഈ കണ്ടെത്തൽ പുറത്തുവിട്ടത്
    Source: keralapsc.gov website

Loading