Kerala PSC Question Bank | Previous Questions: 035
by Admin
No Comments
സഞ്ചയ എന്ന വെബ് അപ്പ്ലിക്കേഷനിലൂടെ ലഭ്യമാകുന്ന ഓൺലൈൻ സേവനം ഏത് ?
a) ചരക്ക് സേവന നികുതി അടക്കൽ
b) ഭൂനികുതി അടക്കൽ
c) സിനിമ ടിക്കറ്റ് റിസർവ് ചെയ്യൽ
d) കെട്ടിട നികുതി അടക്കൽ
Correct Answer: Option D, കെട്ടിട നികുതി അടക്കൽ
Explanation
വസ്തു നികുതി, വിനോദ നികുതി, ലെവികൾ, ലൈസൻസ് ഫീസ് തുടങ്ങിയ മറ്റ് നികുതികൾ തിരയുന്നതിനും അടയ്ക്കുന്നതിനുമായി കേരള സർക്കാരിന്റെ സമർപ്പിത പോർട്ടലാണ് സഞ്ചയ.
കേരള സർക്കാരിന്റെ സഞ്ചയ നികുതി പേയ്‌മെന്റ് സംവിധാനം ഡിജിറ്റൽ നികുതി പേയ്‌മെന്റിന്റെ മികച്ച ഉദാഹരണമാണ്.
Source: keralapsc.gov website
d ബ്ലോക്ക് മൂലകങ്ങൾ എന്നറിയപ്പെടുന്നത് ?
a) ലാൽഥനൈഡുകൾ
b) സംക്രമണ മൂലകങ്ങൾ
c) ആക്ടിനൈഡുകൾ
d) ഇതൊന്നുമല്ല
Correct Answer: Option B, സംക്രമണ മൂലകങ്ങൾ
Explanation
ആവർത്തനപ്പട്ടികയിലെ ഡി-ബ്ലോക്കിലുള്ള , സിങ്ക്, കാഡ്മിയം, മെർക്കുറി എന്നിവയുൾപ്പെടെയുള്ള മൂലകങ്ങൾ സംക്രമണ മൂലകങ്ങൾ എന്ന് അറിയപ്പെടുന്നു.
ഇത് ആവർത്തനപ്പട്ടികയിൽ 3 മുതൽ 12 വരെയുള്ള ഗ്രൂപ്പുകളാണ്.
ഐ.യു.പി.എ.സി യുടവചന പ്രകാരം, “അപൂർണ്ണമായ ഡി ഉപ-ഷെൽ ഉള്ളതോ അല്ലെങ്കിൽ അപൂർണ്ണമായ ഡി ഉപ-ഷെൽ ഉള്ളതായ ധന അയോണുകൾ നൽകുന്ന മൂലകങ്ങൾ ആണ് സംക്രമണ ലോഹങ്ങൾ.”
Source:Wikipedia
പൊവ്വൽ കോട്ട ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
a) കണ്ണൂർ
b) കാസർകോട്
c) കോഴിക്കോട്
d) വയനാട്
Correct Answer: Option B, കാസർകോട്
Explanation
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ പൊവ്വൽ എന്ന സ്ഥലത്തെ ഒരു കോട്ടയാണ് പൊവ്വൽ കോട്ട.
കാസർഗോഡ്-മുള്ളേരിയ വഴിയിൽ കാസർഗോഡ് പട്ടണത്തിൽ നിന്നും 10 കിലോമീറ്റർ അകലെയായി ആണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്.
വളരെ പഴക്കം ചെന്ന ഈ കോട്ടയ്ക്കുള്ളിൽ ഒരു ഇടിഞ്ഞുപൊളിഞ്ഞ ഹനുമാൻ ക്ഷേത്രവും ഉണ്ട്.
Source:Web india
മുന്തിരികിണർ സ്ഥാപിച്ചത് ആര് ?
a) ചട്ടമ്പി സ്വാമി
b) വൈകുണ്ഠ സ്വാമികൾ
c) ശ്രീ നാരായണഗുരു
d) അയ്യങ്കാളി
Correct Answer: Option B,വൈകുണ്ഠ സ്വാമികൾ
Explanation
അയിത്തവും അനാചാരവും കാര്‍ന്നുതിന്നിരുന്ന കാലത്ത് തിരുവിതാംകൂറിലെ കിണറുകളില്‍ നിന്നും ചാന്നാര്‍ വിഭാഗം ഉള്‍പ്പെടെയുള്ള കീഴ്ജാതിക്കാര്‍ക്ക് വെള്ളം കോരുവാന്‍ അവകാശം ഉണ്ടായിരുന്നില്ല.
ഈ സമ്പ്രദായത്തെ വൈകുണ്ഡസ്വാമി ചോദ്യം ചെയ്തു. എല്ലാ ജാതി മതസ്ഥര്‍ക്കും ഉപയോഗിക്കാന്‍ പലയിടത്തും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കിണറുകള്‍ കുഴിച്ചു.
ഈ കിണറുകളാണ് മുന്തിരികിണറുകള്‍ എന്ന് അറിയപ്പെട്ടിരുന്നത്.
Source:psc website
കിഷൻ ഗംഗ ജല വൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്തു ആണ് ?
a) ഹിമാചൽ പ്രദേശ്
b) ഉത്തർപ്രദേശ്
c) ഉത്തരാഞ്ചൽ
d) ജമ്മുകശ്മീർ
Correct Answer: Option D,ജമ്മുകശ്മീർ
Explanation
ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കാശ്മീർ മേഖലയിലെ ഒരു നദിയാണ് കിഷൻ ഗംഗ.
ഇന്ത്യയിൽ കിഷൻഗംഗ എന്നും പാക്കിസ്ഥാനിൽ നീലം നദി എന്നും അറിയപ്പെടുന്നു.
ഇത് ഇന്ത്യൻ ജമ്മു കാശ്മീരിന്റെ വടക്ക് ഭാഗത്താണ് ഉത്ഭവിക്കുന്നത്, പാകിസ്ഥാനിലെ ആസാദ് കശ്മീരിലെ നീലം ജില്ലയിലൂടെ ഒഴുകുന്നു, തുടർന്ന് മുസാഫറാബാദ് നഗരത്തിന് സമീപം ഝലം നദിയിൽ ലയിക്കുന്നു.
നീലം നദി ഇന്ത്യയിൽ നിന്ന് നിയന്ത്രണരേഖയിലെ ഗുറൈസ് സെക്ടറിൽ നിന്ന് പാകിസ്ഥാനിലേക്ക് പ്രവേശിക്കുന്നു, തുടർന്ന് മുസാഫറാബാദിന് വടക്ക് ഝലം സന്ദർശിക്കുന്നത് വരെ പടിഞ്ഞാറോട്ട് ഒഴുകുന്നു.
Source: keralapsc.gov website
ഇന്ത്യ പാകിസ്ഥാൻ അതിർത്തി രേഖ തയ്യാറാക്കിയത് ആര് ?
a) സിറിൽ റാഡ്ക്ലിഫ്
b) ജോൺ മാർഷൽ
c) ഡൽഹൗസി
d) മൗണ്ട് ബാറ്റൺ പ്രഭു
Correct Answer: Option A, സിറിൽ റാഡ്ക്ലിഫ്
Explanation
ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ്, ബംഗാൾ പ്രവിശ്യകളിലെ ഇന്ത്യൻ, പാകിസ്താൻ ഭാഗങ്ങൾ തമ്മിലുള്ള അതിർത്തി നിർണ്ണയ രേഖയായിരുന്നു റാഡ്ക്ലിഫ് രേഖ.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിർത്തി നിർണ്ണയിക്കുവാൻ വേണ്ടിയുള്ള കമ്മീഷന്റെ ചെയർമാനായിരുന്ന സർ.സിറിൽ റാഡ്‌ക്ലിഫിന്റെ പേരിലാണ് ഈ രേഖ അറിയപ്പെടുന്നത്.
1947 ജൂൺ 8-ന് ഇന്ത്യയിലെത്തിയതിനുശേഷം റാഡ്‌ക്ലിഫിന് കഷ്ടിച്ച് അഞ്ചാഴ്ച്ച സമയമാണ് വിഭജനരേഖ തയ്യാറാക്കാൻ ലഭിച്ചത്.
Source:keralapsc.gov website
സ്നെല്ലെൻ ചാർട്ട് ഉപയോഗിക്കുന്നത് എന്തിന് ?
a) കേൾവി ശക്തി പരിശോധിക്കാൻ
b) ഓർമ ശക്തി പരിശോധിക്കാൻ
c) കാഴ്ച്ച പരിശോധിക്കാൻ
d) ഇവയൊന്നുമല്ല
Correct Answer: Option C, കാഴ്ച്ച പരിശോധിക്കാൻ
Explanation
കാഴ്ച പരിശോധിക്കാൻ ലോകവ്യാപകമായി ഉപയോഗിക്കുന്നതും ഏറ്റവും സാധാരണമായതുമായ ഒരു ചാർട്ട് ആണ് സ്നെല്ലെൻ ചാർട്ട്.
1862 ൽ ഈ ചാർട്ട് വികസിപ്പിച്ച ഡച്ച് നേത്രരോഗവിദഗ്ദ്ധൻ ഹെർമൻ സ്നെല്ലന്റെ പേരിലാണ് സ്നെല്ലെൻ ചാർട്ടുകൾ അറിയപ്പെടുന്നത്.
5 × 5 യൂണിറ്റ് ഗ്രിഡ് അടിസ്ഥാനമാക്കിയുള്ള ചിഹ്നങ്ങൾ ഉപയോഗിച്ച് ആണ് സ്നെല്ലെൻ ചാർട്ടുകൾ വികസിപ്പിച്ചത്.
Source: Wikipedia
സമൂഹശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് ആരെ ?
a) എമിലി സർക്കിം
b) കാറൽ മാർക്സ്
c) ഒഗൂസ്ത് കോംത്
d) ഇവരാരുമല്ല
Correct Answer: Option C, ഒഗൂസ്ത് കോംത്
Explanation
സമൂഹശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഫ്രഞ്ച് തത്വചിന്തകനാണ് ഒഗൂസ്ത് കോംത്.
അനുഭവസത്താവാദത്തെ ഒരു പ്രധാന തത്ത്വദർശനസിദ്ധാന്തമായി വികസിപ്പിച്ചെടുത്തത് അഗസ്റ്റെ കോംതെയാണ്.
കോംതെയുടെ അനുഭവസത്താവാദം അനുസരിച്ച് മാനവചരിത്രം മൂന്നുഘട്ടങ്ങളിലൂടെ കടന്നാണ് വളർച്ച പ്രാപിക്കുന്നത്.ഇവയെ ത്രിഘട്ടനിയമങ്ങൾ(Law of three stages) എന്നറിയപ്പെടുന്നു
Source: Wikipedia
നൂമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനമാണ് ?
a) ചിത്രം
b) സ്റ്റാമ്പ്
c) മണ്ണ്
d) നാണയം
Correct Answer: Option D, നാണയം
Explanation
നാണയങ്ങളെയും കറൻസികളെയും കുറിച്ചുള്ള പഠനത്തിന് നൂമിസ്മാറ്റിക്സ് എന്ന് പറയുന്നു.
വിപുലമായ ഒരു വിജ്ഞാനശാഖയാണു നാണയവിജ്ഞാനീയം.
.ന്യൂമിസ്മാറ്റിക്സ് എന്നാണു ഇംഗ്ലീഷിൽ ഈ ശാഖയുടെ പേരു.നാണയങ്ങൾ,മെഡലുകൾ,കടലാസുകറൻസി എന്നിവയുടെ ശേഖരണവും ക്രമനിബന്ധമായ പഠനവുമാണു നാണയവിജ്ഞാനീയം.
Source: psc website
പ്രകാശം ഒരു വൈദ്യുതകാന്തിക തരംഗമാണന്ന് തെളിയിച്ചത് ആര് ?
a) ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ
b) ഹെന്റി ബെക്കറേസ
c) ഗിറർ മുള്ളർ
d) ലിയുഗി ഗാൽവാനി
Correct Answer: Option A, ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ
Explanation
പത്തൊൻപതാം നൂറ്റാണ്ടിലെ പ്രശസ്തനായ സ്കോട്ടിഷ് ഊർജ്ജതന്ത്രജ്ഞനാണ് ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ.
പ്രകാശം ഒരു വൈദ്യുതകാന്തിക തരംഗമാണന്ന് തെളിയിച്ചത് അദ്ദേഹമാണ്.
ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ പ്രകാശത്തിന്റെ പ്രതിഭാസങ്ങളെല്ലം ഏറെക്കുറെ വിശദീകരിയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു
Source: Web india
ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യ മന്ത്രി ആര് ?
a) ആനി മസ്‌ക്രീൻ
b) എ കെ പ്രേമജം
c) സുശീല ഗോപാലൻ
d) ലക്ഷ്‌മി എൻ മേനോൻ
Correct Answer: Option D, ലക്ഷ്‌മി എൻ മേനോൻ
Explanation
കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിതയായിരുന്നു ലക്ഷ്മി എൻ. മേനോൻ.
ഇവർ ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യ മന്ത്രിയുമായിരുന്നു
വിദേശകാര്യമന്ത്രാലയത്തിൽ പാർലമെന്ററി സെക്രട്ടറിയായി 1952 മുതൽ 1957 വരെ സേവനമനുഷ്ഠിച്ചു,
1957 മുതൽ 1962 വരെ സഹമന്ത്രിയായും പിന്നീട് 1962 മുതൽ 1967 കാലഘട്ടത്തിൽ വിദേശകാര്യമന്ത്രിയുമായിരുന്നു.
Source: keralapsc.gov website
നിവർത്തന എന്ന വാക്ക് നിർദ്ദേശിച്ചതാര് ?
a) സി കേശവൻ
b) ഐ സി ചാക്കോ
c) പി ടി ചാക്കോ
d) വി ടി ഭട്ടതിരിപ്പാട്
Correct Answer: Option B, ഐ സി ചാക്കോ
Explanation
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ബഹുഭാഷാ പണ്ഡിതനായിരുന്നു ഐ.സി. ചാക്കോ.
ശാസ്ത്രവിഷയങ്ങൾ മലയാളത്തിൽ പ്രതിപാദിക്കുന്നതിനായി, സാങ്കേതിക പദങ്ങളുണ്ടാക്കുന്നതിനായി കഠിന പ്രയത്നം നടത്തി.
ഇംഗ്ളീഷിലുള്ള പല പദങ്ങളുടേയും നിഷ്പത്തി, ലാറ്റിൻ-ഗ്രീക്കു ധാതുക്കളിൽ കണ്ടെത്തി, അവയ്ക്കു സമാനമായ സംസ്കൃത ധാതുക്കളിൽ നിന്ന്, മലയാള ഭാഷാശൈലിക്ക് ഇണങ്ങുന്ന രീതിയിൽ പദങ്ങൾ സൃഷ്ടിക്കുക എന്ന മാർഗ്ഗമായിരുന്നു ചാക്കോ അവലംബിച്ചത്.
Source:vikaspedia
പാണിനീയപ്രദ്യോതം ആരുടെ രചന ആണ് ?
a) പി ടി ചാക്കോ
b) ഐ സി ചാക്കോ
c) വി ടി ഭട്ടതിരിപ്പാട്
d) സി കേശവൻ
Correct Answer: Option B, ഐ സി ചാക്കോ
Explanation
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ബഹുഭാഷാ പണ്ഡിതനായിരുന്നു ഐ.സി. ചാക്കോ.
ചാക്കോയുടെ ഏറ്റവും പ്രധാന രചന “പാണിനീയപ്രദ്യോതം” ആണ്.
പാണിനിസൂത്രങ്ങളുടെ സമഗ്രമായ വ്യഖ്യാനമായ ഈ കൃതിക്കായിരുന്നു മലയാളത്തിലെ രണ്ടാമത്ത കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.
Source:keralapsc.gov website
ഗ്രേറ്റർ ഹിമാലയ ,ഇന്നർ ഹിമാലയ എന്നീ പേരുകളിൽ അറിയപ്പെടുന്ന പർവത നിര ?
a) ഹിമാചൽ
b) ഹിമാദ്രി
c) കിഴക്കൻ മലനിരകൾ
d) ടാൻസ് ഹിമാലയൻ നിരകൾ
Correct Answer: Option B, ഹിമാദ്രി
Explanation
ഏറ്റവും ഉയരമേറിയ പർവതനിരയാണ് ഹിമാദ്രി (ഹിമാലയം). ഇത് ഹിമാലയത്തിന്റെ നട്ടെല്ല് എന്നറിയപ്പെടുന്നു
ഹിമാദ്രിയുടെ ഉപരിതലം ഗ്രാനൈറ്റാൽ നിർമ്മിതമാണ്.
എവറസ്റ്റ്, കാഞ്ചൻജംഗ, നംഗ പർവതം, നന്ദാ ദേവി തുടങ്ങിയവ ഹിമാദ്രിയിലെ കൊടുമുടികളാണ്.
ഗ്രേറ്റർ ഹിമാലയ ,ഇന്നർ ഹിമാലയ എന്നീ പേരുകളിൽ അറിയപ്പെടുന്ന പർവത നിരകളാണ് ഹിമാദ്രി .
Source:keralapsc.gov website
ഉൽക്കാ പതനത്തിന്റെ ഫലമായി രൂപം കൊണ്ട ഇന്ത്യയിലെ ഏക തടാകം ഏത് ?
a) ലോക് ടാക് തടാകം
b) വുളാർ തടാകം
c) സംഭാർ തടാകം
d) ലോണാർ തടാകം
Correct Answer: Option D,ലോണാർ തടാകം
Explanation
ബുല്‍ധാന ജില്ലയില്‍ സ്ഥിതി ചെയ്യുന്ന തടാകം അയ്യായിരത്തോളം വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ ഉല്‍ക്കാ പതനത്തിലാണ് രൂപംകൊണ്ടതെന്നാണ് കരുതുന്നത്…….
ഉപ്പുജലം നിറഞ്ഞ ഈ തടാകം പിങ്ക് നിറത്താലാണ് കാണപ്പെടുന്നത് .ഹാലോര്‍ക്കിയ എന്ന സൂക്ഷ്മജീവിയുടെ അളവില്‍ക്കൂടുതലുള്ള സാന്നിധ്യമാണിതിന് കാരണം
Source: Wikiwand
വൃക്ഷത്തൈ നടീൽ വാരം സംഘടിപ്പിച്ചത് ഏത് വർഷം ?
a) 1947
b) 1948
c) 1949
d) 1950
Correct Answer: Option A, 1947
Explanation
ജൂലായ് ആദ്യവാരം ആഘോഷിക്കുന്ന ഇന്ത്യയിലെ ഒരാഴ്‌ചത്തെ വൃക്ഷത്തൈ നടീൽ ഉത്സവമാണ് വനമഹോത്സവം.
ആദ്യത്തെ ഇന്ത്യൻ ദേശീയ വൃക്ഷത്തൈ നടീൽ വാരം സംഘടിപ്പിച്ചത് 1947 ജൂലൈ 20 മുതൽ 27 വരെ എം.എസ്.രൺധാവയാണ്.
1947 ജൂലൈ 20-ലെ ആദ്യ പരിപാടി രാവിലെ ഡൽഹി കമ്മീഷണർ ഖുർഷിദ് അഹമ്മദ് ഖാൻ ബൌഹിനിയ തൈകൾ നട്ടുപിടിപ്പിച്ചു.
Source:keralapsc.gov website
കൽപ്പാത്തി സമരം നടന്ന വർഷം ?
a) 1929
b) 1928
c) 1927
d) 1926
Correct Answer: Option D,1926
Explanation
പാലക്കാട് ജില്ലയിലെ കൽപ്പാത്തിയിലെ പുരാതനമായ വിശ്വനാഥക്ഷേത്രത്തിന് സമീപത്തുള്ള അഗ്രഹാരത്തെരുവുകളിലൂടെ താഴ്ന്ന ജാതിയിൽപ്പെട്ടവർക്ക് സഞ്ചരിക്കുന്നതിന്അവകാശം ആവശ്യപ്പെട്ടുകൊണ്ട് 1926 ൽ നടത്തിയ സമരമാണ് കൽപ്പാത്തി സമരം
ആര്യസമാജം നയിച്ച കൽപാത്തി വിപ്ലവത്തിന് നേതൃത്വം വഹിച്ച ബ്രാഹ്മണൻ ആണ് ആനന്ദ ഷേണോയി
Source: keralapsc.gov website
നെയ്ത്തുകാരുടെ പട്ടണം എന്നറിയപ്പെടുന്നത് ?
a) ലുധിയാന
b) ധൻബാദ്
c) പാനിപ്പത്ത്
d) ജോധ്പുർ
Correct Answer: Option C, പാനിപ്പത്ത്
Explanation
ഹരിയാന സംസ്ഥാനത്തെ ഒരു പുരാതന ചരിത്ര നഗരമാണ് പാനിപ്പത്ത്.
ഇത് പാനിപ്പത്ത് ജില്ലയിൽ പെടുന്ന സ്ഥലമാണ്. ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡെൽഹിയിൽ നിന്ന് 90 km ദൂരത്തിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയുടെ നെയ്ത്തുപട്ടണം എന്ന് പാനിപ്പത്ത് അറിയപ്പെടുന്നു.
Source: keralapsc.gov website
ലോക ബഹിരാകാശ വാരം ആഘോഷിക്കുന്നത് എന്ന് ?
a) ഒക്ടോബർ 5 മുതൽ 10
b) ഒക്ടോബർ 3 മുതൽ 10
c) ഒക്ടോബർ 6 മുതൽ 10
d) ഒക്ടോബർ 4 മുതൽ 10
Correct Answer: Option D,ഒക്ടോബർ 4 മുതൽ 10
Explanation
മനുഷ്യരാശിയുടെ അഭിവൃദ്ധിയ്ക്കും വളർച്ചയ്ക്കും ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും ഉപയോഗിക്കുന്നതിന് അന്താരാഷ്ട്ര തലത്തിൽ ഒക്ടോബർ 4 മുതൽ 10 വരെയാണ് ലോക ബഹിരാകാശ വാരം ആഘോഷിക്കുന്നത്.
1999 ഡിസംബർ 6 ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയാണ് ലോക ബഹിരാകാശ വാരത്തെ ആഘോഷമായി പ്രഖ്യാപിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ആഘോഷമാണ് ലോക ബഹിരാകാശ വാരം
Source: keralapsc.gov website
ഇന്ത്യൻ നാഷണൽ അസോസിയേഷൻ എന്ന സംഘടനയുടെ സ്ഥാപകൻ ആര് ?
a) ആനന്ദ മോഹൻ ബോസ്
b) സുരേന്ദ്ര നാഥ ബാനർജി
c) സി പി മുതലിയാർ
d) ശിശിർ കുമാർ ഘോഷ്
Correct Answer: Option A, ആനന്ദ മോഹൻ ബോസ്
Explanation
ബ്രിട്ടീഷ് രാജ് ഭരണകാലത്തിലെ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവും ഒരു ബാരിസ്റ്ററുമായിരുന്നു ആനന്ദ മോഹൻ ബോസ്.
ഇന്ത്യൻ നാഷണൽ അസോസിയേഷൻ എന്ന സംഘടനയുടെ സ്ഥാപകനായിരുന്ന ആനന്ദമോഹൻ ബോസ്, പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായി.
1898-ൽ മദ്രാസിൽ വച്ചു നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
Source: keralapsc.gov website