1. വാഗൺ ട്രാജഡി ഏതു വർഷം ?
    a) 1922
    b) 1920
    c) 1919
    d) 1921
    Correct Answer: Option D, 1921
    Explanation
    1921-ലെ (മലബാർ കലാപം) തുടർന്ന് നവംബർ 20-ന് ബ്രിട്ടീഷ് പട്ടാളം തിരൂരിൽ നിന്നും കോയമ്പത്തൂർ ജയിലിലടക്കാൻ റെയിൽവേയുടെ ചരക്ക് വാഗണിൽ കുത്തി നിറച്ച് കൊണ്ടുപോയ തടവുകാർ ശ്വാസം മുട്ടി മരിച്ച സംഭവമാണ് വാഗൺ ട്രാജഡി അഥവാ വാഗൺ ദുരന്തം എന്നറിയപ്പെടുന്നത്. മലബാർ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ഏറ്റവും ക്രൂരമായ നരനായാട്ടാണ് വാഗൺ ട്രാജഡി. തിരൂരിൽ നിന്നും കോയമ്പത്തൂർ ജയിലിലടക്കാൻ റെയിൽവേയുടെ ചരക്കുവാഗണിൽ കുത്തിനിറച്ചുകൊണ്ടുപോയ 64 തടവുകാരാണ് അന്ന് ശ്വാസം മുട്ടി മരിച്ചത്.
    Source: keralapsc.gov website
  2. ലോകത്തിലെ ഏറ്റവും ആദ്യത്തെ തേക്ക് മ്യൂസിയം ?
    a) പീച്ചി
    b) നിലമ്പുർ
    c) മറയൂർ
    d) നെയ്യാർ
    Correct Answer: Option B, നിലമ്പുർ
    Explanation
    ലോകത്തിലെ ഏറ്റവും ആദ്യത്തെ തേക്ക് മ്യൂസിയമാണ് നിലമ്പൂർ തേക്ക് മ്യൂസിയം. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ടിന് കീഴിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത്. തേക്കുകളുമായി ബന്ധപ്പെട്ട ചരിത്രം, ആവാസവ്യവസ്ഥ, തേക്കിന്റെ ഉപയോഗങ്ങൾ, പഠനങ്ങൾ തുടങ്ങി അനേകം വിഷയങ്ങളിലുള്ള ചാർട്ടുകളും ചിത്രങ്ങളും ദൃശ്യസംവിധാനങ്ങളും മ്യൂസിയത്തിലുണ്ട്. തേക്കുകളെ പറ്റി കലാപരവും ശാസ്ത്രപരവും ചരിത്രപരവുമായ വിവരങ്ങൾ മ്യൂസിയത്തിലുൾക്കൊള്ളുന്നു.
    Source:Wikipedia
  3. സ്റ്റാമ്പ് ശേഖരണത്തിന്റെ സാങ്കേതിക നാമം ?
    a) ന്യൂമിസ്മാറ്റിക്സ്
    b) ഫിലാറ്റലി
    c) ഓഷ്യാനോഗ്രാഫി
    d) പെഡോളജി
    Correct Answer: Option B, ഫിലാറ്റലി
    Explanation
    തപാൽ സ്റ്റാമ്പുകളുടെയും തപാൽ ചരിത്രത്തിന്റെയും പഠനമാണ് ഫിലാറ്റലി. ഇത് സ്റ്റാമ്പുകളുടെയും മറ്റ് ഫിലാറ്റലിക് ഉൽപ്പന്നങ്ങളുടെയും ശേഖരണത്തെയും വിലമതിപ്പിനെയും സൂചിപ്പിക്കുന്നു. തപാൽ ശേഖരണമോ തപാൽപഠനമോ മാത്രമല്ല ഫിലാറ്റലിയിൽ ഉൾപ്പെടുന്നത്; സ്റ്റാമ്പുകളൊന്നും സ്വന്തമാക്കാതെ തന്നെ ഒരു ഫിലാറ്റലിസ്റ്റ് ആകാൻ സാധിക്കും. ഉദാഹരണത്തിന്, പഠിക്കുന്ന സ്റ്റാമ്പുകൾ വളരെ അപൂർവമായിരിക്കാം അല്ലെങ്കിൽ മ്യൂസിയങ്ങളിൽ മാത്രം വസിക്കുന്നു.
    Source:Web india
  4. ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭു ബംഗാൾ വിഭജനം നടപ്പിലാക്കിയത് ഏതു വർഷം ?
    a) 1904 ഒക്ടോബർ 16
    b) 1905 ഒക്ടോബർ 16
    c) 1903 ഒക്ടോബർ 16
    d) 1902 ഒക്ടോബർ 16
    Correct Answer: Option B,1905 ഒക്ടോബർ 16
    Explanation
    1905 ഒക്ടോബർ 16-നു ആണ് അന്നത്തെ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭു ബംഗാൾ വിഭജനം നടപ്പിലാക്കിയത്. വിഭജനം കൊണ്ടുണ്ടായ വൻപിച്ച രാഷ്ട്രീയ പ്രത്യാഘാതങ്ങളെ തുടർന്ന് പശ്ചിമ, പൂർവ്വ ബംഗാളുകൾ 1911-ൽ വീണ്ടും ഒരുമിപ്പിച്ചു. ബംഗാൾ പ്രവിശ്യയ്ക്ക് 189,000 ച.മൈൽ വിസ്തീർണ്ണം ഉണ്ടായിരുന്നു. വിഭജന കാലത്തെ ജനസംഘ്യ 7.85 കോടി ആയിരുന്നു.
    Source:psc website
  5. ആന്തമാൻ നിക്കോബാർ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന സമുദ്രം ?
    a) അറബിക്കടൽ
    b) ഇന്ത്യൻ മഹാസമുദ്രം
    c) ശാന്ത സമുദ്രം
    d) ബംഗാൾ ഉൾക്കടൽ
    Correct Answer: Option D,ബംഗാൾ ഉൾക്കടൽ
    Explanation
    ഇന്ത്യയുടെ മുഖ്യ ഭൂപ്രദേശത്തു നിന്ന് ഏകദേശം 1200 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപുസമൂഹമാണ് ആന്തമാൻ നിക്കോബാർ ദ്വീപുകൾ ഇന്ത്യയുടെ പ്രധാന കരയേക്കാൾ മ്യാന്മറിനോടാണ് ഈ ദ്വീപുകൾക്ക് കൂടുതൽ സാമീപ്യമുള്ളത്. വെറും 8249 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ദ്വീപസമൂഹം ഇന്ത്യാ ചരിത്രത്തിലും രാജ്യരക്ഷാഭൂപടത്തിലും ഒരു പോലെ പ്രാധാന്യമർഹിക്കുന്നു.
    Source: keralapsc.gov website
  6. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം ?
    a) എഡ്യൂസാറ്റ്
    b) മംഗൾയാൻ
    c) രോഹിണി
    d) ഭാസ്ക്കര
    Correct Answer: Option A, എഡ്യൂസാറ്റ്
    Explanation
    വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള ഇന്ത്യയുടെ തദ്ദേശനിർമ്മിത ഉപഗ്രമാണ്‌ ജിസാറ്റ്-3 (എഡ്യുസാറ്റ്). 2004 സപ്തംബർ 20 തിങ്കളാഴ്ച 4.01നാണ് എഡ്യുസാറ്റ് വിക്ഷേപിച്ചത്. 4.18ഓടെ ഉപഗ്രഹം ഭൂസ്ഥിര ഭ്രമണ പഥത്തിലെത്തിച്ചു. വിദ്യാഭ്യാസമേഖലക്ക് മാത്രമായി ഉദ്ദേശിച്ചുള്ള ഭാരതത്തിന്റെ ആദ്യ ഉപഗ്രഹമാണിത്.
    Source:keralapsc.gov website
  7. പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ ?
    a) അഭിനവ് ബിന്ദ്ര
    b) അർജുൻ ശേഖർ
    c) അഭിലാഷ് ടോമി
    d) ആനന്ദ് വർമ്മ
    Correct Answer: Option C, അഭിലാഷ് ടോമി
    Explanation
    പായ്‌വഞ്ചിയിൽ ഒറ്റയ്ക്ക് ലോകംചുറ്റിയ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരനാണ് മലയാളിയായ അഭിലാഷ് ടോമി. പായ്‌വഞ്ചിയിൽ ഇത്തരത്തിൽ ലോകംചുററിയ രണ്ടാമത്തെ ഏഷ്യക്കാരനുമാണിദ്ദേഹം. നാവികസേനയിൽ ലഫറ്റനന്റ് കമാൻഡറാണ് അഭിലാഷ് ടോമി ഇദ്ദേഹം യാത്രക്കായി ഉപയോഗിച്ച പായ്‌വഞ്ചിയുടെ പേരാണ് മാദേയി.
    Source: Wikipedia
  8. ആദായ നികുതി വകുപ്പ് നൽകുന്ന തിരിച്ചറിയൽ രേഖ ?
    a) ആധാർ കാർഡ്
    b) എ ടി എം കാർഡ്
    c) പാൻ കാർഡ്
    d) ക്രെഡിറ്റ് കാർഡ്
    Correct Answer: Option C, പാൻ കാർഡ്
    Explanation
    ഇന്ത്യൻ ആദായനികുതി നിയമം, 1961 പ്രകാരം തിരിച്ചറിയാവുന്ന എല്ലാ ജുഡീഷ്യൽ സ്ഥാപനങ്ങൾക്കും നൽകുന്ന ഒരു അദ്വിതീയ ഐഡന്റിഫയറാണ് പാൻ. ആദായനികുതി നിയമത്തിലെ സെക്ഷൻ 139A പ്രകാരമാണ് ആദായനികുതി പാനും അതിന്റെ ലിങ്ക് ചെയ്‌ത കാർഡും നൽകിയിരിക്കുന്നത്. സെൻട്രൽ ബോർഡ് ഫോർ ഡയറക്ട് ടാക്‌സിന്റെ (CBDT) മേൽനോട്ടത്തിൽ ഇന്ത്യൻ ആദായനികുതി വകുപ്പാണ് ഇത് നൽകുന്നത്, കൂടാതെ ഇത് തിരിച്ചറിയലിന്റെ ഒരു പ്രധാന തെളിവായും വർത്തിക്കുന്നു.
    Source: Wikipedia
  9. അധിവർഷം ഉണ്ടാകുന്നത് എത്ര വർഷത്തിലൊരിക്കലാണ് ?
    a) 1
    b) 2
    c) 3
    d) 4
    Correct Answer: Option D, 4
    Explanation
    ഒരു വർഷത്തിൽ ഫെബ്രുവരി മാസത്തിനു 29 ദിവസം ഉണ്ടെങ്കിൽ ആ വർഷത്തെ അധിവർഷം എന്നു പറയുന്നു. ഒരു വർഷം 365.2425 ദിവസമാണ്‌ (365 ദിവസം, 5 മണിക്കൂർ , 49 മിനുട്ട് 12 സെക്കന്റ്). പക്ഷേ ഒരു സാധാരണ വർഷത്തിൽ 365 ദിവസം മാത്രമാണുള്ളത്. അതു കൊണ്ട് നാലു വർഷത്തിൽ ഒരിക്കൽ ഫെബ്രുവരി മാസത്തിൽ ഒരു ദിവസം അധികം ചേർക്കുന്നു. അങ്ങനെ ഉള്ള വർഷങ്ങളെ ആണു അധിവർഷം എന്നു പറയുന്നത്.
    Source: psc website
  10. ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറയിട്ട യുദ്ധം ?
    a) പ്ലാസി യുദ്ധം
    b) ബക്‌സാർ യുദ്ധം
    c) കർണാട്ടിക് യുദ്ധം
    d) പാനിപ്പത്ത് യുദ്ധം
    Correct Answer: Option A, പ്ലാസി യുദ്ധം
    Explanation
    ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബംഗാൾ നവാബിന്റെയും അദ്ദേഹത്തിന്റെ ഫ്രഞ്ച് സഖ്യകക്ഷികളുടെയും മേൽ നേടിയ നിർണ്ണാ‍യകമായ യുദ്ധവിജയമായിരുന്നു പ്ലാസ്സി യുദ്ധം അടുത്ത രണ്ടു നൂറ്റാണ്ടിൽ ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണംസ്ഥാപിക്കുന്നതിൽ ഈ യുദ്ധം നിർണ്ണാ‍യകമായ നാഴികക്കല്ലായിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സ്ഥാപനത്തിന്റെ നിർണ്ണായകമായ ഒരു നാഴികക്കല്ലായി പ്ലാസ്സി യുദ്ധം ഇന്ന് കരുതപ്പെടുന്നു.
    Source: Web india
  11. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ഗവർണർ ?
    a) വെങ്കിട്ട രമണൻ
    b) രഘുറാം രാജൻ
    c) മൽഹോത്ര
    d) ശക്തികാന്ത ദാസ്
    Correct Answer: Option D, ശക്തികാന്ത ദാസ്
    Explanation
    1980 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ‌എ‌എസ്) തമിഴ്‌നാട് കേഡറിലെ ഉദ്യോഗസ്ഥനാണ് ശക്തികാന്ത ദാസ്. നിലവിൽ റിസർവ് ബാങ്ക് (ആർ‌ബി‌ഐ) യുടെ 25-ാമത്തെ ഗവർണറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം നേരത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ അംഗവും ജി 20 യിൽ ഇന്ത്യൻ പ്രതിനിധിയുമായിരുന്നു. ഐ‌എ‌എസ് ഉദ്യോഗസ്ഥനായി ഇന്ത്യൻ, തമിഴ്‌നാട് സർക്കാരുകൾക്കായി വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിച്ചു.
    Source: keralapsc.gov website
  12. ദേശിയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവിൽ വന്ന വർഷം ?
    a) 2004
    b) 2005
    c) 2002
    d) 2001
    Correct Answer: Option B, 2005
    Explanation
    1993-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രാധാനമന്ത്രി പ്രഖ്യാപിച്ച പരിപാടിയാണ് തൊഴിലുറപ്പുപദ്ധതി. ഗ്രാമങ്ങളിൽ വസിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കു കാർഷിക പ്രവർത്തനങ്ങൾക്കു മാന്ദ്യമുള്ള സമയങ്ങളിൽ വർഷത്തിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുകയാണിതിന്റെ പ്രഥമലക്ഷ്യം. 2005 സെപ്റ്റംബർ മാസം ദേശീയ തൊഴിലുറപ്പുനിയമം പാർലമെന്റ് പാസ്സാക്കി. ഈ നിയമപ്രകാരം ഗ്രാമീണ മേഖലയിലെ ഓരോ കുടുംബത്തിനും ഒരു വർഷം 100 തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്തുന്നു.
    Source:vikaspedia
  13. മാഡിബ എന്ന പേരിൽ അറിയപ്പെടുന്ന ദക്ഷിണാഫ്രിക്കൻ നേതാവ് ?
    a) ഹ്യൂഗോ ചാവേസ്
    b) നെൽസൺ മണ്ടേല
    c) സമോറ മാഷേൽ
    d) വിന്നി മണ്ടേല
    Correct Answer: Option B, നെൽസൺ മണ്ടേല
    Explanation
    ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖനേതാവാണ്‌ നെൽസൺ മണ്ടേല. വർണ്ണ-വംശ വ്യത്യാസമില്ലാതെ ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളേയും ഉൾപ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച മണ്ടേല 1994 മുതൽ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായിരുന്നു. ഇദ്ദേഹത്തെ മാഡിബ എന്ന പേരിലും അറിയപ്പെടുന്നു
    Source:keralapsc.gov website
  14. ലോകബാങ്കിന്റെ ആസ്ഥാനം ?
    a) ജനീവ
    b) വാഷിങ്ടൺ
    c) വിയന്ന
    d) റോം
    Correct Answer: Option B, വാഷിങ്ടൺ
    Explanation
    ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്രബാങ്കിങ് സ്ഥാപനമാണ് അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്ക് യു.എസ്സിലെ ന്യൂഹാംപ്ഷയർ സംസ്ഥാനത്ത് ബ്രെട്ടൻവുഡ്സ് എന്ന സ്ഥലത്തുവച്ചാണ് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1944 ജൂലൈയിൽ നടന്ന സമ്മേളനത്തിൽ ബാങ്ക് രൂപവത്കരണത്തിനുള്ള തീരുമാനമുണ്ടായത്. ബാങ്കിന്റെ സ്ഥാപനപ്രമാണം ഒപ്പുവച്ചതോടെ 1945 ഡിസംബർ 27-ന് ബാങ്ക് നിലവിൽവന്നു. 1946 ജൂണിൽ വാഷിംഗ്ടൺ ഡി.സി. ആസ്ഥാനമാക്കി ബാങ്ക് പ്രവർത്തനമാരംഭിച്ചു.
    Source:keralapsc.gov website
  15. ശാന്തി നികേതൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
    a) ഉത്തർപ്രദേശ്
    b) പഞ്ചാബ്
    c) മധ്യപ്രദേശ്
    d) പശ്ചിമ ബംഗാൾ
    Correct Answer: Option D,പശ്ചിമ ബംഗാൾ
    Explanation
    കൊൽക്കത്തയിൽ നിന്ന് ഏകദേശം 152 കിലോമീറ്റർ വടക്ക്, പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിലെ ബോൾപൂർ ഉപവിഭാഗത്തിലെ ബോൽപൂർ പട്ടണത്തിന്റെ സമീപപ്രദേശമാണ് ശാന്തിനികേതൻ. മഹർഷി ദേവേന്ദ്രനാഥ ടാഗോറാണ് ഇത് സ്ഥാപിച്ചത്, പിന്നീട് അദ്ദേഹത്തിന്റെ മകൻ രവീന്ദ്രനാഥ ടാഗോർ ഇത് വിപുലീകരിച്ചു, അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വിശ്വഭാരതിയുടെ സൃഷ്ടിയോടെ ഇപ്പോൾ ഒരു സർവകലാശാലാ നഗരമായി മാറി.
    Source: Wikiwand
  16. ദോലനചലനത്തിന് ഉദാഹരണം താഴെ പറയുന്നവയിൽ ഏതാണ് ?
    a) ക്ലോക്കിലെ പെൻഡുലനത്തിന്റെ ചലനം
    b) ക്ലോക്കിലെ സൂചിയുടെ ചലനം
    c) ഭൂമിയുടെ പരിക്രമണം
    d) തറയിലൂടെ ഉരുളുന്ന പന്ത്
    Correct Answer: Option A, ക്ലോക്കിലെ പെൻഡുലനത്തിന്റെ ചലനം
    Explanation
    ഒരു കേന്ദ്രബിന്ദുവിനെ ആധാരമാക്കിയോ അല്ലെങ്കിൽ രണ്ടോ അതിലധികമോ അവസ്ഥകൾക്കിടയിലോ സമയാന്തരാളത്തിൽ ആവർത്തിച്ചുളള വ്യതികരണമാണ് ദോലനം (Oscillation). യാന്തിക ദോലനത്തെ പ്രദിപാതിക്കാൻ കമ്പനം എന്ന പദം ഉപയോഗിക്കുന്നു. ആടുന്ന പെൻഡുലവും പ്രത്യാവർത്തിധാരാ വൈദ്യുതിയും ദോലനത്തിന്റെ പരിചിതമായ ഉദാഹരണങ്ങളാണ്.
    Source:keralapsc.gov website
  17. മനുഷ്യശരീരത്തിന്റെ താപനില സെൽഷ്യസ് സ്കെയിലിൽ എത്ര ആണ് ?
    a) 34 degree സെൽഷ്യസ്
    b) 35 degree സെൽഷ്യസ്
    c) 36 degree സെൽഷ്യസ്
    d) 37 degree സെൽഷ്യസ്
    Correct Answer: Option D,37 degree സെൽഷ്യസ്
    Explanation
    ഊർജ്ജത്തിന്റെ ഒരു രൂപമാണ് താപം മനുഷ്യശരീരത്തിന്റെ താപനില സെൽഷ്യസ് സ്കെയിലിൽ 370C ആണ്. ഇന്ത്യയിലും യൂറോപ്പിലുമാണ് സാധാരണയായി സെൽഷ്യസ് സ്കെയിൽ ഉപയോഗിക്കുന്നത്.
    Source: keralapsc.gov website
  18. സ്ഥിതി വൈദ്യുത ചാർജിന്റെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
    a) ബാരോമീറ്റർ
    b) തെർമോമീറ്റർ
    c) ഇലക്ട്രോസ്കോപ്
    d) ലാക്ടോമീറ്റർ
    Correct Answer: Option C, ഇലക്ട്രോസ്കോപ്
    Explanation
    വെർസോരിയം (ലാറ്റിനിനിൽ “തിരിഞ്ഞ് ” എന്നർത്ഥം) എന്നത് ആദ്യ ക്രൂഡ് ഇലക്ട്രോസ്കോപ് ആകുന്നു, സ്റ്റാറ്റിക് ഇലക്ട്രിക്ക് ചാർജ് സാന്നിധ്യം കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ആദ്യത്തെ ഉപകരണം . 1600 ൽ എലിസബത്ത് I ൻറെ വൈദ്യനായിരുന്ന വില്യം ഗിൽബെർട്ടാണ് ഈ ഉപകരണം കണ്ടു പിടിച്ചത്.
    Source: keralapsc.gov website
  19. ഹൃദയ അറകളുടെ സങ്കോചത്തിന് എന്താണ് പറയുന്നത് ?
    a) ഡയസ്റ്റോളി
    b) പൾസ്
    c) ഡയസ്റ്റോളിക്
    d) സിസ്റ്റോളി
    Correct Answer: Option D,സിസ്റ്റോളി
    Explanation
    ഹൃദയ അറകളുടെ സങ്കോചത്തെ സിസ്റ്റോളി (Systole) എന്നും വിശ്രാന്താവസ്ഥയെ ഡയസ്റ്റോളി എന്നും പറയുന്നു. ഒരു സിസ്റ്റോളിയും ഡയസ്റ്റോളിയും ചേർന്നതാണ് ഹൃദയസ്പന്ദനം. ഒരോ തവണയും ഹൃദയം സങ്കോചിക്കുമ്പോൾ 70 മില്ലിലിറ്റർ രക്തം ധമനികളിലേക്ക് പമ്പ് ചെയ്യപ്പെടുന്നു
    Source: keralapsc.gov website
  20. ഇന്ത്യയിൽ കാർഷിക വായ്പകൾ നൽകുന്ന ധനകാര്യ സ്ഥാപനങ്ങളുടെ അന്തിമ ബാങ്ക് ?
    a) നബാർഡ്
    b) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
    c) ഓംബിബുഡ്സ്മാൻ
    d) റിസർവ് ബാങ്ക്
    Correct Answer: Option A,നബാർഡ്
    Explanation
    ഭാരതത്തിലെ ഒരു ഉന്നത വികസന ബാങ്ക് ആണ് നാഷ്ണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്റ് റൂറൽ ഡവലപ്മെന്റ്.നബാർഡ് എന്ന് പൊതുവെ അറിയപ്പെടുന്നു. പൊതുമേഖലാ സ്ഥാപനമായ നബാർഡ് മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു. കാർഷിക മേഖലാ വികസനം, ചെറുകിട-കുടിൽ വ്യവസായങ്ങളുടെ വികസനം, കൈത്തൊഴിൽ വികസനം, ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തിക നിലയെ താങ്ങി നിർത്തൽ, ഗ്രാമപ്രദേശങ്ങളിൽ നിലനിൽക്കാവുന്ന സമഗ്ര വികസനപദ്ധതികൾ നടപ്പാക്കുക എന്നിവയാണ് നബാർഡിന്റെ ഉദ്ദേശലക്ഷ്യങ്ങൾ
    Source: keralapsc.gov website

Loading