Kerala PSC Question Bank | Previous Questions: 037
by Admin
No Comments
വാതകങ്ങൾ തണുത്ത് ദ്രാവകം ആകുന്ന പ്രക്രിയ ?
a) ബാഷ്പീകരണം
b) നവീകരണം
c) ഘനീഭവിക്കൽ
d) സാന്ദ്രീകരണം
Correct Answer: Option D, സാന്ദ്രീകരണം
Explanation
വാതകാവസ്ഥയിൽ നിന്നും ഒരു വസ്തു ദ്രാവകാവസ്ഥയിലേക്ക് മാറുന്നതിനെ സാന്ദ്രീകരണം എന്നു പറയുന്നു.
ബാഷ്പീകരണത്തിന്റെ നേർഎതിർ പ്രവർത്തിയാണിത്. പ്രധാനമായും ഇത് ജലചാക്രികത്തെപ്പറ്റിയാവും സൂചിപ്പിക്കുന്നത്.
സാന്ദ്രീകരണം നടക്കുമ്പോൾ ഒരു നിശ്ചിത അളവ് ഊർജ്ജം ഉത്സർജിക്കപ്പെടും.
Source: keralapsc.gov website
പ്രകാശം പൂർണമായും കടത്തിവിടുന്ന വസ്തുക്കളുടെ പേര് ?
a) അതാര്യ വസ്തുക്കൾ
b) സുതാര്യ വസ്തുക്കൾ
c) അർദ്ധതാര്യ വസ്തുക്കൾ
d) നിഴലുകൾ
Correct Answer: Option B, സുതാര്യ വസ്തുക്കൾ
Explanation
പ്രകാശത്തെ കടത്തിവിടുന്ന കാര്യത്തിൽ എല്ലാ മാധ്യമ(medium)ങ്ങളും ഒന്നുപോലെയല്ല.
പ്രകാശം കടന്നുപോകാൻ ഉതകുന്ന വസ്തുക്കളെ സുതാര്യം (transparent) എന്നും അതിനുതകാത്തവയെ അതാര്യം (opaque) എന്നും പറയുന്നു.
ചില വസ്തുക്കൾ ചില പ്രത്യേക വികിരണങ്ങളെ സംബന്ധിച്ചിടത്തോളം അതാര്യവും മറ്റു ചിലതിനെ അപേക്ഷിച്ചു സുതാര്യവുമായിരിക്കും.
Source:Wikipedia
ലഘുയന്ത്രങ്ങളിൽ നാം പ്രയോഗിക്കുന്ന ബലം ?
a) രോധം
b) യത്നം
c) ധാരം
d) ഉത്തോലകം
Correct Answer: Option B, യത്നം
Explanation
ഒരു സ്ഥിരബിന്ദു കേന്ദ്രമാക്കി ചലിക്കത്തക്കവണ്ണം ഘടിപ്പിച്ചിട്ടുള്ള ദണ്ഡാണ് ഉത്തോലകം അഥവാ പാര.
ധാരം, രോധം, യത്നം എന്നീ മൂന്ന് ഭാഗങ്ങൾ ഒരു ഉത്തോലകത്തിനുണ്ട്.
ഉത്തോലകം ചലിക്കുമ്പോൾ കേന്ദ്രമാക്കിരിക്കുന്ന സ്ഥിരവിന്ദുവാണ് ധാരം.
ഉത്തോലകത്തിൽ നാം പ്രയോഗിക്കുന്ന ബലമാണ് യത്നം.
Source:Web india
മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം ?
a) 205
b) 206
c) 204
d) 203
Correct Answer: Option B,206
Explanation
മുതിർന്ന മനുഷ്യരിൽ 206 അസ്ഥികളും കുട്ടികളിൽ 270 അസ്ഥികളും ആണ്.
ശരീരത്തിനു മുഴുവൻ താങ്ങായി പ്രവർത്തിക്കുന്നതോടൊപ്പം ചലനത്തിനു സഹായിക്കുകയും ആന്തരികാവയവങ്ങളെ ക്ഷതങ്ങളിൽ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു.
രക്താണുക്കളുടെ ഉത്പാദനവും വ്യത്യസ്ത ലവണങ്ങളുടെ സംഭരണവും അസ്ഥികളുടെ മറ്റ് സുപ്രധാന ധർമ്മങ്ങളാണ്.
Source:psc website
മൂന്നാറിലെ രാജമല ഏതു ജീവിയുടെ സംരക്ഷണ കേന്ദ്രമാണ് ?
a) ആന
b) കടുവ
c) കാട്ടുപോത്ത്
d) വരയാട്
Correct Answer: Option D,വരയാട്
Explanation
കേരളത്തിലെ ഇടുക്കി ജില്ലയിലെ മൂന്നാറിനടുത്തുള്ള ഒരു മലയാണ് രാജമല.
രാജമല വന്യജീവി സങ്കേതം ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമാണ്.
നീലഗിരി വരയാടുകളുടെ പ്രധാന വാസസ്ഥലമാണിത്.മൂന്നാറിനടുത്തുള്ള ഒരു വിനോദസഞ്ചാരകേന്ദ്രമാണിത്.
Source: keralapsc.gov website
മനുഷ്യ ശരീരത്തിലെ ക്രോമോസോമുകളുടെ എണ്ണം ?
a) 23 ജോഡി
b) 24 ജോഡി
c) 25 ജോഡി
d) 21 ജോഡി
Correct Answer: Option A, 23 ജോഡി
Explanation
എല്ലാ ജീവജാലങ്ങളുടേയും ശരീരകോശങ്ങളിലെ ജീവൽപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഡി.എൻ.എ. ഉൾപ്പെട്ടിരിക്കുന്ന ന്യൂക്ലിയോപ്രോട്ടീൻ തന്മാത്രസങ്കലനമാണ് ക്രോമസോമുകൾ
മനുഷ്യനിൽ ഓരോ കോശത്തിലും 23 ജോഡി അഥവാ 46 ക്രോമസോമുകളുണ്ട്.
ജീവജാലങ്ങളിലെ ക്രോമസോം വിഭിന്നതയാണ് വ്യത്യസ്തജീവിവർഗ്ഗങ്ങൾ രൂപപ്പെടുന്നതിനും ഭൂമിയിലെ ജൈവസമ്പന്നതയ്ക്കും കാരണം.
Source:keralapsc.gov website
ക്യുലക്‌സ് കൊതുകുകളിലൂടെ പകരുന്ന രോഗം ?
a) മലമ്പനി
b) ഡെങ്കിപ്പനി
c) മന്ത്
d) ചിക്കൻഗുനിയ
Correct Answer: Option C, മന്ത്
Explanation
കൊതുകിന്റെ ഒരു ജീനസ് ആണ് ക്യുലക്സ്. ആയിരത്തിൽപ്പരം സ്പീഷീസുകൾ ഉള്ള വളരെ വലിയൊരു വിഭാഗമാണിത്
മനുഷ്യൻ, പക്ഷികൾ, മൃഗങ്ങൾ എന്നിവയെയെല്ലാം ബാധിക്കുന്ന രോഗകാരികളെ ഇവ പരത്തുന്നു.
വെസ്റ്റ് നൈൽ വൈറസ്, ജപ്പാൻ ജ്വരം തുടങ്ങിയവയെക്കൂടാതെ, മന്ത്, ഏവിയൻ മലേറിയ തുടങ്ങിയവയും പരത്തുന്നു.
Source: Wikipedia
ഇന്ത്യ ചൈന യുദ്ധം നടന്ന വർഷം?
a) 1961
b) 1963
c) 1962
d) 1960
Correct Answer: Option C, 1962
Explanation
ഇന്ത്യയും ചൈനയും തമ്മിൽ 1962 ൽ നടന്ന അതിർത്തി തർക്കത്തെ തുടർന്നുള്ള യുദ്ധമാണ് ഇന്ത്യ-ചൈന യുദ്ധം.
ഹിമാലയൻ അതിർത്തി തർക്കമാണ് ഈ യുദ്ധത്തിന് പ്രധാന കാരണം.
1962 ഒക്ടോബർ 20- ന് തുടങ്ങിയ യുദ്ധം നവംബർ 21ന് ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ അവസാനിച്ചു.
Source: Wikipedia
ഗാന്ധിജി നിസ്സഹകരണ സമരം നിർത്തി വയ്ക്കാൻ കാരണം ?
a) ജാലിയൻവാലാബാഗ്
b) മലബാർ കലാപം
c) രണ്ടാം ലോകമഹായുദ്ധം
d) ചൗരി ചൗരാ സംഭവം
Correct Answer: Option D, ചൗരി ചൗരാ സംഭവം
Explanation
1922 ഫെബ്രുവരി 5-ന് ഉത്തർപ്രദേശിലെ ചൗരി ചൗരായിൽ വച്ച് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പോലീസ് വെടിവെക്കുകയും തുടർന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ് ചൗരി ചൗരാ സംഭവം എന്ന പേരിൽ ഇന്ത്യൻ ചരിത്രത്തിൽ അറിയപ്പെടുന്നത്
ഈ സംഭവത്തോടെ നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കുന്നതായി ഗാന്ധിജി ജനങ്ങളെ അറിയിച്ചു
Source: psc website
മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബ് കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകണമാരംഭിച്ച പത്രം ഏത് ?
a) അൽ അമീൻ
b) മുസ്ലിം
c) അൽ ഇസ്സാം
d) സ്വാദേശാഭിമാനി
Correct Answer: Option A, അൽ അമീൻ
Explanation
1924-ൽ മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബ് കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകണമാരംഭിച്ച പത്രമായിരുന്നു അൽ അമീൻ.
1931 വരെ ‘അൽ അമീൻ’ത്രൈദിന പത്രവും 1936 വരെ ദിനപത്രവുമായിരുന്നു
കോണ്ഗ്രസ് നേതാക്കളുടെ പ്രസ്താവനകളും ലഘുലേഖകളും അടിച്ചു കൊടുക്കാൻ പോലും ഒരു പ്രസ്സും തയ്യാറായിരുന്നില്ല. ഈ സന്ദർഭത്തിലാണ് കോഴിക്കോട്ടെ രബ്ദാമത്തെ പത്രമായി അൽ അമീൻ പ്രസിദ്ധീകരണമാരംഭിക്കുന്നത്.
Source: Web india
കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിന് എതിരെ നടന്ന ആദ്യ സംഘടിത കലാപം?
a) അഞ്ചുതെങ്ങ് കലാപം
b) കുറിച്യ കലാപം
c) മലബാർ കലാപം
d) ആറ്റിങ്ങൽ കലാപം
Correct Answer: Option D, ആറ്റിങ്ങൽ കലാപം
Explanation
1721ലെ ആറ്റിങ്ങൽ കലാപം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമായി കണക്കാക്കുന്നു.
ആറ്റിങ്ങൽ റാണിയുടെ അനുവാദത്തോടെ അഞ്ചുതെങ്ങിൽ ഇംഗ്ലീഷുകാർ നിർമ്മിച്ച കോട്ടയിൽ മേധാവിയായി എത്തിയ ഗിഫോർട്ടിന്റെ ധാർഷ്ട്യമാണ് കലാപത്തിന് കാരണമായി പറയുന്നത്.
ഈ പ്രദേശത്തെ ആളുകൾ 1697 -ൽത്തന്നെ വൈദേശിക ശക്തിയെ ചോദ്യം ചെയ്തു തുടങ്ങിയെങ്കിലും അത് വിജയത്തിൽ കലാശിച്ചത് 1721-ലെ ആറ്റിങ്ങൽ കലാപത്തിലാണ്
Source: keralapsc.gov website
ചട്ടമ്പി സ്വാമികൾ രചിച്ച കൃതിയേത് ?
a) ആത്മോപദേശശതകം
b) പ്രാചീന മലയാളം
c) ദൈവദശകം
d) ദർശനമാല
Correct Answer: Option B, പ്രാചീന മലയാളം
Explanation
ചട്ടമ്പിസ്വാമികള്‍ രചിച്ച ഗ്രന്ഥങ്ങളില്‍ ഏറ്റവും ബൃഹത്തായത് എന്ന ഒരു സവിശേഷത പ്രാചീനമലയാളം എന്ന കൃതിയ്ക്കുണ്ട്.
കേരളത്തിന്റെ പ്രാചീനചരിത്രമാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യം.
Source:vikaspedia
താഴെ പറയുന്നവയിൽ പാരമ്പര്യതര ഊർജ്ജ സ്രോതസ്സ് ഏത് ?
a) ജലവൈദ്യുതി
b) സൗരോർജം
c) താപവൈദ്യുതി
d) ആണവവൈദ്യുതി
Correct Answer: Option B, സൗരോർജം
Explanation
സൂര്യനിൽ നിന്നുള്ള പ്രകാശവും ചൂടുമാണ് സൗരോർജ്ജം.
സൗരോർജ്ജം ഉപയോഗിച്ച് നമുക്ക് വൈദ്യുതി ഉല്പാദനം സാധ്യമാണ്.
സൗരവികിരണവും അതിന്റെ ഫലമായുള്ള കാറ്റ്, തിരമാല, ജലവൈദ്യുതി, ജൈവാവശിഷ്ടം തുടങ്ങിയവയെല്ലം പാരമ്പര്യതര ഊർജ്ജ സ്രോതസ്സുകളിൽപ്പെടുന്നു.
Source:keralapsc.gov website
ആര്യസമാജ സ്ഥാപകൻ ആര് ?
a) ശ്രീകൃഷ്‌ണ പരമഹംസർ
b) ദയാനന്ദ സരസ്വതി
c) വിവേകാനന്ദ സ്വാമികൾ
d) രാമാനന്ദ സ്വാമികൾ
Correct Answer: Option B, ദയാനന്ദ സരസ്വതി
Explanation
സ്വാമി ദയാനന്ദ സരസ്വതി 1875 ഏപ്രിൽ 10 നു സ്ഥാപിച്ച ഒരു നവോത്ഥാന സംഘടനയാണ് ആര്യസമാജം.
പ്രധാനമായും ഹിന്ദുമതത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ പ്രസ്ഥാനമായാണ് ഇതു വളർന്നുവന്നത്.
ജാതി ഇല്ലാത്ത ഹൈന്ദവരുടെ ഒരു സംഘടന ആയും ഇത് മാറി.
Source:keralapsc.gov website
ഭൂമിയെ ഉത്തരാർദ്ധവും ദക്ഷിണാർദ്ധവുമായി വിഭജിക്കുന്ന രേഖ ?
a) ഉത്തരായന രേഖ
b) ദക്ഷിണായന രേഖ
c) ആർട്ടിക് വൃത്തം
d) ഭൂമദ്ധ്യരേഖ
Correct Answer: Option D,ഭൂമദ്ധ്യരേഖ
Explanation
ഭൂമിയുടെ പ്രതലത്തിൽ, ദക്ഷിണധ്രുവത്തിൽനിന്നും ഉത്തരധ്രുവത്തിൽനിന്നും തുല്യ അകലത്തിലായി രേഖപ്പെടുത്താവുന്ന ഒരു സാങ്കൽപിക രേഖയാണ് ഭൂമദ്ധ്യരേഖ
ഇത് ഭൂമിയെ ഉത്തരാർദ്ധവും ദക്ഷിണാർദ്ധവുമായി വിഭജിക്കുന്നു.
40,075 കിലോമീറ്ററാണ് (24,901 മൈൽ) ഭൂമദ്ധ്യരേഖയുടെ ആകെ ദൈർഘ്യം. ഇതിന്റെ 78.7% കടലിലൂടെയും 21.3% കരയിലൂടെയും കടന്നുപോകുന്നു.
Source: Wikiwand
ആനി ബസന്റ് സ്ഥാപിച്ച സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം ?
a) തിയോസഫിക്കൽ സൊസൈറ്റി
b) അലിഗഡ് പ്രസ്ഥാനം
c) സ്വാഭിമാന പ്രസ്ഥാനം
d) ഹിതകാരിണി സമാജം
Correct Answer: Option A, തിയോസഫിക്കൽ സൊസൈറ്റി
Explanation
1875 ൽ ആണ് തിയോസഫിക്കൽ സൊസൈറ്റി ന്യൂയോർക്ക് സിറ്റിയിൽ രൂപം കൊണ്ടത്.
ഹെലെനാ ബ്ളാവാത് സ്കി,ഹെൻട്രി ഓൾകോട്ട്, വില്ല്യം ജഡ്ജ് എന്നിവരാണ് രൂപീകരണത്തിനു നേതൃത്വം വഹിച്ചത്.
സ്ഥാപിതമായി കുറച്ചു വർഷങ്ങൾക്കു ശേഷം ഭാരതത്തിൽ ചെന്നൈയ്ക്കടുത്ത അഡയാറിൽ തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രധാന കേന്ദ്രം തുറക്കപ്പെട്ടു.
ആനി ബസന്റ് ആണ് ഇതിന്റെ സ്ഥാപക.
Source:keralapsc.gov website
ലോക ജലദിനം എന്ന് ?
a) ജൂൺ 7
b) ഫെബ്രുവരി 3
c) ഡിസംബർ 5
d) മാർച്ച് 22
Correct Answer: Option D,മാർച്ച് 22
Explanation
എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്.
ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.
ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ്
ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു
Source: keralapsc.gov website
മഹാത്മാഗാന്ധിയെ കുറിച് എന്റെ ഗുരുനാഥൻ എന്ന കവിത എഴുതിയത് ആര് ?
a) കുമാരനാശാൻ
b) ഉള്ളൂർ
c) വള്ളത്തോൾ
d) അംശി നാരായണപിള്ള
Correct Answer: Option C, വള്ളത്തോൾ
Explanation
മഹാത്മാഗാന്ധിയെ തന്റെ ഗുരുവായി കണക്കാക്കിയ കവിയായിരുന്നു വള്ളത്തോൾ നാരായണമേനോൻ.
അദ്ദേഹം ഗാന്ധിജിയെക്കുറിച്ചെഴുതിയ കവിത ആണ് എന്റെ ഗുരുനാഥൻ.
മഹാത്മാഗാന്ധിയുടെ ജീവിതദർശനങ്ങളും വിശ്വമാനവികതയും മാതൃകാപരമായിരുന്നു.
ആ യുഗപുരുഷനോടുള്ള ആദരവും ആരാധനയും ‘എന്റെ ഗുരുനാഥൻ’ എന്ന കവിതയിലൂടെ അടയാളപ്പെടുത്തിയ കവിയാണ് വള്ളത്തോൾ നാരായണമേനോൻ
Source: keralapsc.gov website
ഇന്ത്യൻ തീരസംരക്ഷണസേന രൂപികരിച്ചത് ഏത് വർഷം ?
a) 1977 ആഗസ്റ്റ് 18
b) 1976 ആഗസ്റ്റ് 18
c) 1979 ആഗസ്റ്റ് 18
d) 1978 ആഗസ്റ്റ് 18
Correct Answer: Option D,1978 ആഗസ്റ്റ് 18
Explanation
ഇന്ത്യൻ തീരസംരക്ഷണസേന ഇന്ത്യൻ സൈന്യത്തിലെ നാലാമത്തെ വിഭാഗമാണ്.
“തീരസംരക്ഷണസേന ആക്റ്റ്” എന്ന ആക്റ്റിന്റെ അടിസ്ഥാനത്തിൽ 1978 ആഗസ്റ്റ് 18-ആം തീയതിയിലാണ് ഇന്ത്യൻ തീരസംരക്ഷണസേന രൂപികരിച്ചത്.
ഭാരതീയ നാവികസേന, ഭാരതീയ മത്സ്യബന്ധന മന്ത്രാലയം, ഭാരതീയ റവന്യൂ മന്ത്രാലയം എന്നീ വിഭാഗങ്ങളോടും അതതു സംസ്ഥാന പോലീസ് സേനകളോടും സഹകരിച്ചാണ് തീരസംരക്ഷണസേന പ്രവർത്തിക്കുന്നത്.
Source: keralapsc.gov website
വടക്കുകിഴക്കൻ മൺസൂണിന്റെ കേരളത്തിലെ പേര് ?
a) തുലാവർഷം
b) ഇടവപ്പാതി
c) വേനൽമഴ
d) മാംഗോ ഷവർ
Correct Answer: Option A,തുലാവർഷം
Explanation
കേരളത്തിൽ കൊല്ലവർഷത്തിലെ തുലാമാസം മുതൽ ലഭിക്കുന്ന മഴയാണ് തുലാവർഷം.
വടക്ക് കിഴക്കൻ മൺസൂൺ കാറ്റിലൂടെയാണു തുലാവർഷം പെയ്യുന്നത്.
പശ്ചിമഘട്ടത്തിലെ പാലക്കാടുചുരം വഴിയും ഉയരം കുറഞ്ഞ മറ്റ് പ്രദേശങ്ങളും മറികടന്നുമാണ് വടക്ക് കിഴക്കൻ മൺസൂൺ കേരളത്തിൽ പ്രവേശിച്ച് മഴ പെയ്യിക്കുന്നത്.
Source: keralapsc.gov website