1. ലോകത്ത് ഏറ്റവും കൂടുതൽ ശുദ്ധജലം വഹിച്ചു കൊണ്ട് ഒഴുകുന്ന നദി ?
    a) നൈൽ
    b) തെംസ്
    c) ഡാന്യൂബ്
    d) ആമസോൺ
    Correct Answer: Option D, ആമസോൺ
    Explanation
    ലോകത്ത് ഏറ്റവും കൂടുതൽ ശുദ്ധജലം വഹിച്ചു കൊണ്ട് ഒഴുകുന്ന നദി ആണ് ആമസോൺ നദി . തെക്കെ അമേരിക്കൻ ഭൂഖണ്ഡത്തിലെ നദിയാണ്‌ ആമസോൺ. ലോകത്ത് സമുദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്ന ശുദ്ധജലത്തിന്റെ അഞ്ചിലൊന്നും ആമാസോണിൽ നിന്നാണ്‌. കരയിൽ നിന്ന് അഞ്ഞൂറ് കിലോ മീറ്റർ അകലെ വരെയുള്ള സമുദ്രജലത്തിന്റെ ലവണാംശം താഴ്ന്ന നിലയിലാകാൻ ഇതിൽ നിന്നുള്ള ശുദ്ധജലത്തിന്റെ ഒഴുക്ക് കാരണമാകുകയും ചെയ്യുന്നു.
    Source: wikipedia
  2. 1924 ലെ ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി ?
    a) പി ടി ഉഷ
    b) സി കെ ലക്ഷ്‌മണൻ
    c) ഷൈനി വിൽ‌സൺ
    d) പി ആർ ശ്രീജേഷ്
    Correct Answer: Option B, സി കെ ലക്ഷ്‌മണൻ
    Explanation
    ഒളിംപിക്സിൽ ബ്രിട്ടീഷ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഫ്രാൻസിൽ നടന്ന 1924 ലെ സമ്മർ ഒളിംപിക്സിൽ പങ്കെടുത്ത കേരളീയനായ അത്‍ലറ്റാണ് സി.കെ. ലക്ഷ്മണൻ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ആദ്യ മലയാളി എന്ന ഖ്യാതി ഇദ്ദേഹത്തിനാണ്. 1924 ൽ ഡൽഹിയിൽ നടന്ന ആദ്യ ദേശീയ അത്‌ലറ്റിക് മീറ്റിൽ 120 യാർഡ് ഹർഡിൽസ് ഇനത്തിൽ സ്വർണ്ണം നേടി
    Source:keralapsc.gov website
  3. ഏറ്റവും വലിയ ശ്വേതരക്താണു?
    a) ന്യൂട്രോഫിൽ
    b) മോണോസൈറ്റ്
    c) ലിംഫോസൈറ്റ്
    d) ബേസോഫിൽ
    Correct Answer: Option B, മോണോസൈറ്റ്
    Explanation
    മോണോസൈറ്റുകൾ Monocytes വെളുത്ത രക്താണുക്കളുടെ (ലുക്കോസൈറ്റുകൾ) ഒരു വിഭാഗമാണ് ലൂക്കോസൈറ്റുകളിൽ ഏറ്റവും വലിപ്പമുള്ളവയാണ് ഇവ. അവയെ മാക്രോഫേജുകൾ എന്നും ഡെൻഡ്രിക് കോശങ്ങൾ എന്നും വേർതിരിക്കാം. കശേരുകികളുടെ ആന്തര പ്രതിരോധസംവിധാനത്തിൽ മോണോസൈറ്റുകൾ അനുഗുണമായ പ്രതിരോധത്തെ സ്വാധീനിക്കുന്നുണ്ട്.
    Source:keralapsc.gov website
  4. റഷ്യൻ സഹായത്തോടെ നിർമാണം പൂർത്തിയാക്കിയ ഇന്ത്യയിലെ ആണവ നിലയം ഏത് ?
    a) കാൽപാക്കം
    b) കൂടംകുളം
    c) താരാപൂർ
    d) നാറോറ
    Correct Answer: Option B, കൂടംകുളം
    Explanation
    തമിഴ്‌നാട്ടിലെ തിരുനെൽ‌വേലി ജില്ലയിലുള്ള ആണവനിലയമാണ് കൂടംകുളം ആണവനിലയം. 1988 ൽ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചോവും തമ്മിൽ നടന്ന കരാറിലാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ നയരേഖ രൂപപ്പെടുന്നത്. റഷ്യൻ സാങ്കേതിക സഹായത്തോടെയാണ് 13,000 കോടി രൂപ ചെലവിൽ കൂടംകുളത്ത് ആണവോർജ നിലയം പണിയുന്നത്.
    Source:keralapsc.gov website
  5. ഓഷ്യാനിയ എന്നറിയപ്പെടുന്ന വൻകര ഏത് ?
    a) യൂറോപ്പ്
    b) അന്റാർട്ടിക്ക
    c) ഓസ്ട്രേലിയ
    d) ഏഷ്യ
    Correct Answer: Option C,ഓസ്ട്രേലിയ
    Explanation
    ഓസ്ട്രേലിയ, ന്യൂസിലൻഡ്, ന്യൂ‍ഗിനിയ എന്നീ സ്ഥലങ്ങളെയും ശാന്തമഹാസമുദ്രത്തിലും സമീപത്തുമായി സ്ഥിതിചെയ്യുന്ന ദ്വീപുകളേയും ചേർത്താണു ഓഷ്യാനിയ അഥവാ ഓഷി‌യാനിയ എന്നു പൊതുവേ വിളിച്ചുവരുന്നത്‌. ഫ്രഞ്ച് പര്യവേക്ഷകനായ ഡൂമോൺഡ് ഡുർവ്വിൽ ( Dumont d’Urville ) ആണ്‌ 1831 ഓഷ്യാനിയ എന്ന പേരു നിർദ്ദേശിച്ചത്‌. ഓസ്ട്രേലിയയും ന്യൂസിലാൻഡും ഇവയ്ക്കു തൊട്ടടുത്തായ ശാന്തമഹാസമുദ്രത്തിലെ ദ്വീപുകളും ഓസ്ട്രലേഷ്യയിൽ ഉൾപ്പെടുന്നു.
    Source: wikipedia
  6. നോബൽ സമ്മാനം കൊടുക്കുന്നത് ആരുടെ ഓർമ്മക്ക് ആണ് ?
    a) ആൽഫ്രഡ്
    b) കൽപ്പന ചൗള
    c) മേരി ക്യൂറി
    d) രാജീവ് ഗാന്ധി
    Correct Answer: Option A, ആൽഫ്രഡ്
    Explanation
    വിവിധമേഖലകളിലെ ഏറ്റവും ഉന്നതപുരസ്കാരം എന്നു വിശേഷിപ്പിക്കപ്പെടുന്ന നോബൽ സമ്മാനത്തിന്റെ ഉപജ്ഞാതാവാണ് ആൽഫ്രഡ് നോബൽ ഡൈനാമിറ്റിന്റെ കണ്ടുപിടിത്തം നോബലിനെ കോടീശ്വരനാക്കി. അദ്ദേഹം തന്റെ വിൽപ്പത്രത്തിൽ പറഞ്ഞിരിക്കുന്നതു പ്രകാരം അദ്ദേഹത്തിന്റെ സമ്പാദ്യത്തിൽ നിന്നുമാണ് ഇന്ന് നോബൽ സമ്മാനങ്ങൾ നൽകപ്പെടുന്നത്.
    Source:keralapsc.gov website
  7. പൂജ്യം കണ്ടുപിടിച്ചത് ഏത് രാജ്യക്കാരാണ് ?
    a) ഇന്ത്യ
    b) റഷ്യ
    c) ചൈന
    d) അമേരിക്ക
    Correct Answer: Option A,ഇന്ത്യ
    Explanation
    ശൂന്യം എന്നതിനെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഒരു എണ്ണൽ സംഖ്യയാണ് പൂജ്യം. (-)1 നും (+)1 നും ഇടയിലുള്ള ഒരു പൂർണ്ണസംഖ്യയാണിത് വൃത്താകൃതിയിലോ, അണ്ഡാകൃതിയിലോ, വൃത്താകാരത്തിലുള്ള ദീർഘചതുരമായോ സാധാരണയായി പൂജ്യം എഴുതുന്നു. പൂജ്യം കണ്ടുപിടിച്ചത് ഭാരതീയരാണെന്ന് അവകാശപ്പെടുന്നു
    Source: keralapsc.gov website
  8. മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെട്ട ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞ ?
    a) റാണി ലക്ഷ്മി
    b) കല്പന ചൗള
    c) ശകുന്തള ദേവി
    d) ഇന്ദിരാഗാന്ധി
    Correct Answer: Option C, ശകുന്തള ദേവി
    Explanation
    ഭാരതത്തിൽ ജനിച്ച ഗണിതശാസ്ത്രപ്രതിഭയായ വനിതയാണ് ശകുന്തളാ ദേവി. “മനുഷ്യ കമ്പ്യൂട്ടർ” എന്ന പേരിലാണ് ശകുന്തളാദേവി അറിയപ്പെടുന്നത്. 1977-ൽ അമേരിക്കയിലെ ഡള്ളാസിൽ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേർപ്പെട്ട ശകുന്തളാദേവി അമ്പതു സെക്കൻഡിനകമാണ് ഉത്തരം നൽകിയത്. 201 അക്ക സംഖ്യയുടെ 23-ആം വർഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി
    Source: wikiwand
  9. ഹോക്കി കളിയിലെ മാന്ത്രികൻ ആയി കണക്കാക്കുന്നത് ആരെ ?
    a) വിവേക് സാഗർ പ്രസാദ്
    b) ആകാശ്ദീപ് സിംഗ്
    c) ഹാർദിക് സിംഗ്
    d) ധ്യാൻചന്ദ്
    Correct Answer: Option D, ധ്യാൻചന്ദ്
    Explanation
    ഇന്ത്യക്ക്‌ തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സ് ഹോക്കിയിൽ സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാൻചന്ദ് ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികൾ അദ്ദേഹത്തെ കണക്കാക്കിയത്‌. ധ്യാൻ ചന്ദ് യുഗം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു.
    Source: web india
  10. ജലീയ ലായനി എന്നറിയപ്പെടുന്നത് ഏത് ?
    a) വെള്ളം
    b) ഉപ്പുവെള്ളം
    c) പഞ്ചസാര വെള്ളം
    d) വെളിച്ചെണ്ണ
    Correct Answer: Option A, വെള്ളം
    Explanation
    ജലം ലായകമായി ഉപയോഗിക്കുന്ന ലായനിയാണ് ജലീയ ലായനി അഥവാ അക്വേയസ് സൊല്യൂഷൻ. വെള്ളത്തിൽ സോഡിയം ക്ലോറൈഡ് ലയിക്കുമ്പോൾ Na+ (aq) + Cl−(aq) എന്ന് എഴുതുന്നതിൽ, അർത്ഥം വെള്ളവുമായി ബന്ധപ്പെട്ടതോ അലിഞ്ഞുചേർന്നതോ എന്നാണ്. വെള്ളം ഒരു മികച്ച ലായകവും സ്വാഭാവികമായും സമൃദ്ധവുമാണ് എന്നതിനാൽ ഇത് രസതന്ത്രത്തിലെ സർവ്വിക ലായകമാണ്.
    Source: wikipedia
  11. ബീഹാർ ഗവർണ്ണർ പദവിയിൽ ഇരുന്ന ശേഷം 1962ൽ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ?
    a) വി വി ഗിരി
    b) ഗ്യാനി സെയിൽ സിംഗ്
    c) നീലം സഞ്ജീവ റെഡ്‌ഡി
    d) സക്കീർ ഹുസൈൻ
    Correct Answer: Option D, സക്കീർ ഹുസൈൻ
    Explanation
    1948-1956 കാലഘട്ടത്തിൽ അലിഗഢ് സർവ്വകലാശാലയുടെ വൈസ് ചാൻസിലർ പദവിയിൽ തുടർന്ന അദ്ദേഹത്തിന് 1956 ൽ ഇന്ത്യൻ പാർലമെന്റിലേക്ക് ക്ഷണം ലഭിച്ചു. 1957 ൽ അദ്ദേഹം ബീഹാർ ഗവർണ്ണർ പദവിയിലേക്ക് എത്തുകയും ചെയ്തു 1957 മുതൽ 1962 വരെ ബീഹാർ ഗവർണ്ണർ പദവിയിൽ ഇരുന്ന ശേഷം അദ്ദേഹം പിന്നീട് 1962ൽ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.
    Source: wikipedia
  12. കാർഗിൽ യുദ്ധം നടന്ന വർഷം ?
    a) 1998
    b) 1999
    c) 1997
    d) 1996
    Correct Answer: Option B,1999
    Explanation
    കശ്മീരിലെ കാർഗിൽ പ്രദേശത്ത് 1999 മെയ് മുതൽ ജൂലൈ വരെ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സായുധപോരാട്ടത്തെയാണ് കാർഗിൽ യുദ്ധം അഥവാ കാർഗിൽ പോരാട്ടം എന്നു വിളിക്കുന്നത്. കാശ്മീരിൽ ഇന്ത്യയും പാകിസ്താനും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്താനി പട്ടാളവും കാശ്മീർ തീവ്രവാ‍ദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്.
    Source:keralapsc.gov website
  13. ഫെഡറൽ ബാങ്ക് എം ഡി ആയി ഏറ്റവും കൂടുതൽ കാലം ചുമതല വഹിച്ചത് ആരാണ് ?
    a) കെ പി ഹോർമിസ്
    b) ശ്യാം ശ്രീനിവാസൻ
    c) ഹർകിഷൻ സിങ് സോധി
    d) ഇവരാരുമല്ല
    Correct Answer: Option B, ശ്യാം ശ്രീനിവാസൻ
    Explanation
    ശ്യാം ശ്രീനിവാസൻ 2010 സെപ്റ്റംബർ 23-ന് ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വാണിജ്യ ബാങ്കായ ഫെഡറൽ ബാങ്ക് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ആയി ചുമതലയേറ്റു. ഇന്ത്യ, മിഡിൽ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലെ പ്രമുഖ ബഹുരാഷ്ട്ര ബാങ്കുകളുമായി അദ്ദേഹം 20 വർഷത്തിലേറെ ചെലവഴിച്ചു, പ്രധാനമായും റീട്ടെയിൽ ലെൻഡിംഗ്, വെൽത്ത് മാനേജ്‌മെന്റ്, എസ്എംഇ ബാങ്കിംഗ് എന്നിവയിൽ പ്രവർത്തിക്കുന്നു.
    Source:keralapsc.gov website
  14. വാറങ്കൽ ഏതു സംസ്ഥാനത്തെ ജില്ലയാണ് ?
    a) ആന്ധ്രാപ്രദേശ്
    b) തെലങ്കാന
    c) മഹാരാഷ്ട്ര
    d) തമിഴ്നാട്
    Correct Answer: Option B, തെലങ്കാന
    Explanation
    തെലങ്കാന സംസ്ഥാനത്തിലെ വാറങ്കൽ ജില്ലയിലെ ഒരു നഗരമാണ് വാറങ്കൽ. ഹൈദരാബാദിനു ഏകദേശം 145 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. തെലങ്കാനയിലെ രണ്ടാമത്തെ വലിയ നഗരമാണ് വാറങ്കൽ. 2001 സെൻസസ് പ്രകാരം 13,562,98 ജനങ്ങൾ വാറങ്കൽ നഗരത്തിൽ വസിക്കുന്നു.
    Source:keralapsc.gov website
  15. റൈറ്റ് സഹോദരന്മാർ ആദ്യ വിമാനം പറത്തിയ വർഷം ?
    a) 1902 ഡിസംബർ 17
    b) 1904 ഡിസംബർ 17
    c) 1903 ഡിസംബർ 17
    d) 1905 ഡിസംബർ 17
    Correct Answer: Option C,1903 ഡിസംബർ 17
    Explanation
    ലോകത്താദ്യമായി വായുവിൽ വച്ച് നിയന്ത്രിക്കാവുന്ന വിമാനം നിർമ്മിച്ചത് റൈറ്റ് സഹോദരന്മാർ എന്നറിയപ്പെടുന്ന വിൽബർ റൈറ്റും ഓർവിൽ‍ റൈറ്റുമാണ്‌. 1903 ഡിസംബർ 17ന്‌ ഉച്ചയ്ക്ക് 12 മണിയ്ക്ക് അവരിരുവരും ചേർന്ന് നിർമ്മിച്ച വിമാനം 52 സെക്കന്റ് നേരം വായുവിൽ പറന്നു.ഏകദേശം 852 അടി ദൂരമാണ്‌ ആ വിമാനം സഞ്ചരിച്ചത്.
    Source: wikipedia
  16. 2004 ഫെബ്രുവരി 2 മുതൽ 2008 ഓഗസ്റ്റ് 17 വരെ 237 ആഴ്ചകൾ തുടർച്ചയായി ലോകത്തെ ഒന്നാം നമ്പർ ടെന്നീസ് താരം ആര് ?
    a) റോജർ ഫെഡറർ
    b) റാഫേൽ നദാൽ
    c) നൊവാക് ജോക്കോവിച്ച്
    d) ഇവരാരുമല്ല
    Correct Answer: Option A, റോജർ ഫെഡറർ
    Explanation
    ഒരു സ്വിസ്സ് ടെന്നീസ് കളിക്കാരനാണ്‌ റോജർ ഫെഡറർ 2004 ഫെബ്രുവരി 2 മുതൽ 2008 ഓഗസ്റ്റ് 17 വരെ 237 ആഴ്ചകൾ തുടർച്ചയായി ലോകത്തെ ഒന്നാം നമ്പർ ടെന്നീസ് താരം എന്ന നേട്ടം ഫെഡറർ കൈവരിച്ചിരുന്നു. പല പ്രമുഖ ടെന്നീസ് നിരൂപകരും, പഴയ തലമുറയിലെ ടെന്നീസ് പ്രതിഭകളും, മറ്റും ടെന്നീസ് ലോകത്തെ ഏറ്റവും പ്രതിഭാധനനായ കളിക്കാരനായി ഫെഡററെ വിലയിരുത്തിയിട്ടുണ്ട്.
    Source:keralapsc.gov website
  17. ചോളത്തിന്റെ ജന്മനാട് എന്ന് അറിയപ്പെടുന്ന രാജ്യം ?
    a) അമേരിക്ക
    b) ബ്രസീൽ
    c) റഷ്യ
    d) ഓസ്‌ട്രേലിയ
    Correct Answer: Option A,അമേരിക്ക
    Explanation
    ചോളം, Maize അഥവാ corn എന്നറിയപ്പെടുന്നു. “പൊയേസീ“ കുടുംബത്തിൽ പെട്ട ചോളത്തിൽ മക്കച്ചോളവും മണിച്ചോളവും ഉൾപ്പെടുന്നു. ഏറ്റവും അധികം കൃഷി ചെയ്യുന്നത് അമേരിക്കൻ ഐക്യനാടുകളിൽ ആണ്‌‍. ഇന്ത്യയിൽ പഞ്ചാബ്, ഹരിയാന, ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലും കൃഷി ചെയ്യുന്നു.
    Source: keralapsc.gov website
  18. സബർമതി ആശ്രമം സ്ഥിതി ചെയ്യുന്നത് എവിടെ ?
    a) പോർബന്തർ
    b) ദണ്ഡി കടപ്പുറം
    c) അഹമ്മദാബാദ്
    d) അലഹബാദ്
    Correct Answer: Option C, അഹമ്മദാബാദ്
    Explanation
    ഗുജറാത്തിലെ സബർമതി നദീതീരത്ത് ഗാന്ധിജി സ്ഥാപിച്ച ആശ്രമമാണ് സബർമതി ആശ്രമം. ഗാന്ധി ആശ്രമം, ഹരിജൻ ആശ്രമം, സത്യാഗ്രഹ ആശ്രമം എന്നീ പേരുകളിലെല്ലാം ഈ ആശ്രമം അറിയപ്പെടുന്നു. അഹമ്മദാബാദ് നഗരത്തിൽ നിന്ന് വടക്കുമാറി പ്രശാന്ത സുന്ദരമായ സ്ഥലത്താണ് സബർമതി ആശ്രമം.
    Source: wikiwand
  19. ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ?
    a) ഗൗരിയമ്മ
    b) സോണിയ ഗാന്ധി
    c) വി സുജാത
    d) സുചേത കൃപലാനി
    Correct Answer: Option D, സുചേത കൃപലാനി
    Explanation
    ഇന്ത്യയിലെ ഒരു സ്വാതന്ത്ര്യ സമര സേനാനിയും സ്വാതാന്ത്ര്യാനന്തര ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയുമാണു സുചേതാ കൃപലാനി. 1908 ജൂൺ 25നു പ‍ഞ്ചാബിലെ അംബാലയിലാണു ജനിച്ചത്. 1952-ൽ ഉത്തർ പ്രദേശിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ലോകസഭാംഗമായി. ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായ സി.ബി ഗുപ്ത 1962ൽ രാജിവച്ചതിനെ തുടർന്നു മുഖ്യമന്ത്രിയായി.
    Source: web india
  20. ഇന്ത്യയിലെ ആദ്യ വനിത അംബാസിഡർ ?
    a) വിജയലക്ഷ്മി പണ്ഡിറ്റ്
    b) റാണി ലക്ഷ്മി
    c) താരാ ചെറിയാൻ
    d) സുനിത കുമാരി
    Correct Answer: Option A, വിജയലക്ഷ്മി പണ്ഡിറ്റ്
    Explanation
    നയതന്ത്ര രംഗത്ത് ഇന്ത്യ ഇന്നു കൈവരിച്ച എല്ലാ നേട്ടങ്ങളുടെയും തുടക്കവും അവിടെനിന്നായിരുന്നു.റഷ്യയിലെ അംബാസഡർ (1947-1949), അമേരിക്കയിലെ അംബാസഡർ (1949-1951), ബ്രിട്ടനിലെ ഹൈകമ്മീഷണർ (1954-1961) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. യുണൈറ്റഡ് പ്രോവിൻസിലെ ആരോഗ്യമന്ത്രി, യു എൻലെ ഇന്ത്യൻ പ്രതിനിധി സംഘ നേതാവ്, അഖിലേന്ത്യാ വിമൻസ് കോൺഫറൻസിന്റെ അധ്യക്ഷ, യു എൻ ചാർട്ടർ കോൺഫറൻസിലെ ഇന്ത്യൻ അംബാസഡർ, ലണ്ടനിലെ ഹൈക്കമ്മീഷണർ, മഹാരാഷ്ട്ര ഗവർണർ, ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധിസംഘത്തിന്റെ നേതാവ്,
    Source: wikipedia

Loading