1. ദുവാധര്‍ വെള്ളച്ചാട്ടം ഏത് നദിയിൽ ആണ് ?
    a) പെരിയാർ
    b) കൃഷ്‌ണ
    c) ഗംഗ
    d) നർമദ
    Correct Answer: Option D, നർമദ
    Explanation
    ജബല്‍പൂരിലെ മാത്രമല്ല മധ്യപ്രദേശിലെത്തന്നെ ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ് ദുവാധര്‍ വെള്ളച്ചാട്ടം. നര്‍മ്മദാനദിയിലെ ഈ വെള്ളച്ചാട്ടം പത്തുമീറ്റര്‍ ഉയരമുള്ളതാണ്. മാര്‍ബിള്‍ പാറകള്‍ക്കിടയിലൂടെ ഒഴുകി ശക്തിയോടെ താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടത്തിന്‍റെ സ്വരം ഏറെ ദൂരെനിന്ന് തന്നെ കേള്‍ക്കാനാവും. ഈ ജലപാതത്തില്‍ നിന്നുയരുന്ന മഞ്ഞ് അഥവാ ദുവാധറില്‍ നിന്നാണ് ഈ വെള്ളച്ചാട്ടത്തിന് ദുവാധര്‍ എന്ന പേര് ലഭിച്ചത്.
    Source: keralapsc.gov website
  2. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ദക്ഷിണേന്ത്യയിലെ ആദ്യ രക്ത സാക്ഷി ?
    a) മംഗൾ പാണ്ഡ
    b) വാഞ്ചി അയ്യർ
    c) ലാലാ ലജ്പത് റായി
    d) ചിദംബരം പിള്ള
    Correct Answer: Option B, വാഞ്ചി അയ്യർ
    Explanation
    രക്തസാക്ഷിത്വം വരിച്ച ധീര ദേശാഭിമാനിയായിരുന്നു വാഞ്ചിനാഥൻ. പുനലൂരിലെ വനംവകുപ്പ് ജീവനക്കാരനായ വാഞ്ചിനാഥൻ തിരുനെൽവേലി കളക്ടറായിരുന്ന ആഷിനെ വെടിവച്ചുകൊന്നശേഷം ആത്മഹത്യ ചെയ്തു. ഒന്നാം ക്ലാസ് കംപാർട്മെന്റിൽ സിലോൺ ബോട്ട് മെയിൽ കാത്തിരുന്ന ആഷിനെ ബൽജിയൻ നിർമ്മിത ബ്രൗണിംഗ് പിസ്റ്റൾ ഉപയോഗിച്ച് അടുത്തു നിന്ന് വാഞ്ചി വെടിയുതിർക്കുകയായിരുന്നു. അടുത്തുള്ള ശൗചാലയത്തിലേക്ക് ഓടിക്കയറിയ വാഞ്ചിയെ വായ്ക്കുള്ളിൽ വെടി വച്ച് മരിച്ച നിലയിൽ കണ്ടെത്തി. ഭാരത് മാതാ അസോസിയേഷൻ സംഘടനാംഗമായിരുന്നു വാഞ്ചി
    Source:Wikipedia
  3. ജവാഹർലാൽ നെഹ്‌റുവിന്റെ ജന്മശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച ട്രെയിൻ സർവീസ് ചുവടെ പറയുന്നവയിൽ ഏതാണ് ?
    a) വിവേക് എക്സ്പ്രസ്സ്
    b) ശതാബ്‌ദി എക്സ്പ്രസ്സ്
    c) സംസ്‌കൃതി എക്സ്പ്രസ്സ്
    d) രാജധാനി എക്സ്പ്രസ്സ്
    Correct Answer: Option B, ശതാബ്‌ദി എക്സ്പ്രസ്സ്
    Explanation
    ടൂറിസം, തീർത്ഥാടനം, ബിസിനസ്സ് എന്നിവയ്ക്ക് പ്രധാനപ്പെട്ട മറ്റ് നഗരങ്ങളുമായി മെട്രോ നഗരങ്ങളെ ബന്ധിപ്പിക്കുന്നതിന് ഇന്ത്യൻ റെയിൽ‌വേ നടത്തുന്ന അതിവേഗ (ഇന്ത്യയിലെ സൂപ്പർഫാസ്റ്റ് എന്ന് വിളിക്കപ്പെടുന്ന) പാസഞ്ചർ ട്രെയിനുകളുടെ ഒരു പരമ്പരയാണ് ശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾ. ജവാഹർലാൽ നെഹ്‌റുവിന്റെ ജന്മശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച ട്രെയിനുകൾ ആണ് ശതാബ്‌ദി എക്സ്പ്രസ്സ്
    Source:Web india
  4. ശുദ്ധജലത്തിന്റെ പി.എച്ച്.മൂല്യം എത്ര ?
    a) 6
    b) 7
    c) 5
    d) 4
    Correct Answer: Option B,7
    Explanation
    മനുഷ്യശരീരത്തിന്റെ 95% ജലമായതിനാൽ ശുദ്ധജലം മനുഷ്യജീവന് അത്യന്താപേക്ഷിതമാണ്. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന് ദൗർലഭ്യം നേരിടുന്നു. ശുദ്ധമായ ജലത്തിന് നിറമോ, മണമോ, രുചിയോ എന്നിവ ഉണ്ടാകുവാൻ പാടില്ല.ശുദ്ധജലത്തിന്റെ പി.എച്ച്.മൂല്യം 7 ആണ്‌
    Source:psc website
  5. റോക്കറ്റ് വുമൻ ഓഫ് ഇന്ത്യ എന്നറിയപെടുന്നത് ആരെ ?
    a) ടെസ്സി തോമസ്
    b) വനിതാ മുത്തയ്യ
    c) റിതു കരിധൽ
    d) ഇവരാരുമല്ല
    Correct Answer: Option C,റിതു കരിധൽ
    Explanation
    2013 നവംബർ 5 ൽ ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ ദൗത്യമായ മാർസ് ഓർബിറ്റർ മിഷൻ (മംഗൾയാൻ) ഡയറക്ടർ ആയിരുന്നു അവർ ആദ്യ ചന്ദ്രയാൻ ദൗത്യത്തിൽ ഡെപ്യൂട്ടി ഓപറേഷൻസ് ഡയറക്ടറായി പ്രവർത്തിച്ച റിതു ചന്ദ്രയാൻ-2 മിഷൻ ഡയറക്ടർ ആയിരുന്നു റോക്കറ്റ് വുമൻ ഓഫ് ഇന്ത്യ എന്നാണ് റിതു അറിയപ്പെടുന്നത്
    Source: keralapsc.gov website
  6. സർദാ ആക്റ്റിലൂടെ ഉന്മൂലനം ചെയ്യാൻ ലക്ഷ്യമിട്ട സാമൂഹിക വിപത്ത് ?
    a) ശിശുവിവാഹം
    b) സതി സമ്പ്രദായം
    c) അഴിമതി
    d) സ്ത്രീധന സമ്പ്രദായം
    Correct Answer: Option A, ശിശുവിവാഹം
    Explanation
    1929 സെപ്തംബർ 28-ന് ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ ഓഫ് ഇന്ത്യ പാസാക്കിയ ശൈശവ വിവാഹ നിയന്ത്രണ നിയമം, പെൺകുട്ടികളുടെ വിവാഹപ്രായം 14 വയസും ആൺകുട്ടികളുടെ വിവാഹപ്രായം 18 വയസുമായി നിജപ്പെടുത്തി. 1949-ൽ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം, ഇത് പെൺകുട്ടികൾക്ക് 15 ആയും 1978-ൽ പെൺകുട്ടികൾക്ക് 18 ആയും ആൺകുട്ടികൾക്ക് 21 ആയും ഭേദഗതി വരുത്തി. അതിന്റെ സ്പോൺസർ ഹർബിലാസ് ശാരദയുടെ പേരിൽ ഇത് സർദാ ആക്റ്റ് എന്നറിയപ്പെടുന്നു. ഇത് ആറുമാസത്തിനുശേഷം 1930 ഏപ്രിൽ 1-ന് പ്രാബല്യത്തിൽ വരികയും ബ്രിട്ടീഷ് ഇന്ത്യയിലാകമാനം ബാധകമാവുകയും ചെയ്തു.
    Source:keralapsc.gov website
  7. ‘ബാസൽ മിഷൻ’ എന്ന അന്തർദ്ദേശീയമത സംഘടനയുടെ ഇന്ത്യയിലെ സെക്രട്ടറിയായത് ആര് ?
    a) ബെഞ്ചമിൻ ബെയ്‌ലി
    b) അർണോസ് പാതിരി
    c) ഹെർമൻ ഗുണ്ടർട്ട്
    d) ക്ലമന്റ് പിയാനോസ്
    Correct Answer: Option C, ഹെർമൻ ഗുണ്ടർട്ട്
    Explanation
    കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജർമൻ ഭാഷാ പണ്ഡിതനായിരുന്നു റെവ്. ഡോ. ഹെർമൻ ഗുണ്ടർട്ട് ‘ബാസൽ മിഷൻ’ എന്ന അന്തർദ്ദേശീയമത സംഘടനയുടെ ഇന്ത്യയിലെ സെക്രട്ടറിയായും സ്കൂൾ ഇൻസ്പെക്ടറായും പ്രവർത്തിച്ചു. ഇക്കാലഘട്ടത്തിൽ സ്കൂളുകളിൽ പഠിപ്പിക്കാനായി മലയാളം, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പുസ്തകങ്ങൾ എഴുതി അച്ചടിച്ചു പ്രസിദ്ധീകരിച്ചു.
    Source: Wikipedia
  8. കുട്ടികളിൽ ശാസ്ത്ര ബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ KDISc ആരംഭിച്ച പദ്ധതി ?
    a) ലൂക്ക
    b) ശാസ്ത്ര
    c) മഴവില്ല്
    d) യൂറിക
    Correct Answer: Option C, മഴവില്ല്
    Explanation
    പ്രായോഗിക പ്രവർത്തനത്തിലൂടെയും വിശകലനത്തിലൂടെയും കുട്ടികളിൽ ശാസ്ത്രബോധം വർധിപ്പിക്കുക എന്നത് ലക്ഷ്യമിട്ടുള്ള പദ്ധതി ആണ് ‘മഴവില്ല്’ ഗണിതശാസ്ത്രത്തിൽ കുട്ടികളുടെ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനായി കെ-ഡിസ്‌ക് ആരംഭിച്ച ‘മഞ്ചാടി’ പദ്ധതിയുടെ തുടർച്ചയായാണ് സംയോജിത ശാസ്ത്രപഠനം എന്ന ആശയം മുൻനിർത്തി ‘മഴവില്ല്’ പദ്ധതി ആവിഷ്‌കരിച്ചത്. ശാസ്ത്ര പരിശീലനത്തിൽ ശാസ്ത്ര ചരിത്രത്തിന്റെ ഘടകങ്ങൾ ഏകോപിപ്പിക്കുക, കുട്ടികളിൽ അന്വേഷണാത്മകതയും വിമർശനാത്മക ചിന്തയും അപഗ്രഥനശേഷിയും വളർത്തുക, സമൂഹത്തിൽ ശാസ്ത്ര ഉപയോഗത്തെക്കുറിച്ചുള്ള തിരിച്ചറിവ് ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് പദ്ധതി മുന്നോട്ടുവെക്കുന്ന പ്രധാന ലക്ഷ്യങ്ങൾ.
    Source: Wikipedia
  9. സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നത് ഏതു വർഷം ?
    a) 1958
    b) 1959
    c) 1960
    d) 1961
    Correct Answer: Option D, 1961
    Explanation
    1961ലാണ് സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നത്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും മാത്രമല്ലകുറ്റകരം, സ്ത്രീധനം ആവശ്യപ്പെടുന്നതോ താല്പര്യങ്ങള്‍ വിജ്ഞാപനം ചെയ്യുന്നതോ പോലും സ്ത്രീധന നിരോധന നിയമ പ്രകാരം ശിക്ഷാര്‍ഹമാണ്. സ്ത്രീധനം വാങ്ങുന്നതിനോ കൊടുക്കുന്നതിനോ വേണ്ടിയുള്ള കരാറുകള്‍ അസാധുവാണ്.
    Source: psc website
  10. ലോകത്ത് ഏറ്റവുമധികം കരിമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം ഏത് ?
    a) ബ്രസീൽ
    b) ബ്രിട്ടൻ
    c) ചൈന
    d) ഇന്ത്യ
    Correct Answer: Option A, ബ്രസീൽ
    Explanation
    ലോകത്ത് ഏറ്റവുമധികം കരിമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം ബ്രസീലാണ്‌. ഇതിനു പുറകിൽ രണ്ടാമതാണ്‌ ഇന്ത്യയുടെ സ്ഥാനം ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും കരിമ്പ് കൃഷി ചെയ്യുന്നുണ്ടെങ്കിലും ഉത്തർപ്രദേശ് ആണ്‌ ഇതിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത് കരിമ്പ് കർഷകരുടെ ഒരു നാണ്യവിളയാണ്‌.
    Source: Web india
  11. ഇന്ത്യൻ കറൻസിയായ രൂപയുടെ ചിഹ്നം രൂപകൽപ്പന ചെയ്‌തതാര് ?
    a) ഷാരൂഖ് ഇറാനി
    b) ഹിതേഷ് പത്മാശലി
    c) കെ ഷിബിൻ
    d) ഡി ഉദയകുമാർ
    Correct Answer: Option D, ഡി ഉദയകുമാർ
    Explanation
    ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകൽപ്പന ചെയ്ത ആൾ എന്ന നിലയിൽ ശ്രദ്ധേയനായ വ്യക്തിയാണ് ഡി. ഉദയകുമാർ. .രൂപയുടെ ചിഹ്നങ്ങളിൽ നിന്ന്‌ ലിസ്റ്റ്‌ ചെയ്യപ്പെട്ട അഞ്ചെണ്ണത്തിൽ നിന്നാണ്‌ ഇദ്ദേഹം തയ്യാറാക്കിയ ചിഹ്നം തിരഞ്ഞെടുത്തത്‌. ബോംബെ ഐഐടിയിലെ ഇൻഡസ്‌ട്രിയൽ ഡിസൈൻ സെന്ററിലാണ്‌ ഇദ്ദേഹം ഗവേഷണം നടത്തിയത്‌.
    Source: keralapsc.gov website
  12. ആവർത്തനപ്പട്ടികയുടെ പിതാവ് ?
    a) ഹെൻട്രിമോസ്ലി
    b) ദിമിത്രി മെൻഡലിയേവ്
    c) റോബർട്ട് ബോയിൽ
    d) ഹെൻട്രികാവൻഡിഷ്
    Correct Answer: Option B, ദിമിത്രി മെൻഡലിയേവ്
    Explanation
    ആദ്യത്തെ ആവർത്തനപ്പട്ടിക അവതരിപ്പിച്ച റഷ്യക്കാരനായ ശാസ്ത്രജ്ഞനാണ്‌ ദിമിത്രി മെൻഡലിയേവ്. രസതന്ത്രജ്ഞൻ, ഗവേഷകൻ, കണ്ടുപിടിത്തക്കാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു. ആവർത്തനപ്പട്ടികയിലേക്ക് സംഭാവന നൽകിയ മറ്റു ശാസ്ത്രജ്ഞരിൽ നിന്നു വ്യത്യസ്തമായി കണ്ടുപിടിക്കാനിരിക്കുന്ന മൂലകങ്ങളൂടെ സ്വഭാവസവിശേഷതകൾ അദ്ദേഹം പ്രവചിച്ചു
    Source:vikaspedia
  13. താഴെ പറയുന്നവയിൽ ഏതു പ്രസ്ഥാനം ആണ്‌ പിൽക്കാലത്ത് കോസ്മോ പൊളിറ്റൺ ഡിന്നർ എന്ന പേരിൽ അറിയപ്പെട്ടത് ?
    a) പന്തിഭോജനം
    b) മിശ്രഭോജനം
    c) സമപന്തിഭോജനം
    d) പ്രീതി ഭോജനം
    Correct Answer: Option B, മിശ്രഭോജനം
    Explanation
    ചെറായിയിൽ 1917 മേയ് 29-ന് വിവിധ ജാതികളിലെ വ്യക്തികളെ ഒരുമിപ്പിച്ച് സഹോദരൻ അയ്യപ്പൻ മിശ്രഭോജനം നടത്തുകയുണ്ടായി. ഈഴവരും പുലയരും ഇതിൽ പങ്കെടുക്കുകയുണ്ടായി. പന്ത്രണ്ടുപേർ ഒപ്പു വെച്ച ഒരു നോട്ടീസ് ഇതിന്റെ ഭാഗമായി പുറത്തിറക്കി. തീരുമാനിച്ച ദിവസം, അവിടെ ഒരു സമ്മേളനം നടത്തിയശേഷമാണ് പരിപാടി നടന്നത്
    Source:keralapsc.gov website
  14. ട്രാൻസ് ഫോമറിന്റെ പ്രവർത്തന തത്വം ?
    a) വൈദ്യുത കാന്തിക പ്രേരണം
    b) മ്യൂച്ചൽ ഇൻഡക്ഷൻ
    c) സെൽഫ് ഇൻഡക്ഷൻ
    d) ഇവയൊന്നുമല്ല
    Correct Answer: Option B, മ്യൂച്ചൽ ഇൻഡക്ഷൻ
    Explanation
    ഒരു സര്‍ക്കീട്ടിലെ വൈദ്യുതപ്രവാഹം വ്യത്യാസപ്പെടുന്നതനുസരിച്ച് തൊട്ടടുത്ത സര്‍ക്കീട്ടില്‍ വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്നു. വൈദ്യുതകാന്തികപ്രേരണം വഴിയാണ് ഇത് സംഭവിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കിയാണ് ട്രാന്‍സ്ഫോര്‍മര്‍ പ്രവര്‍ത്തിക്കുന്നത്.
    Source:keralapsc.gov website
  15. ഖേഡ സത്യാഗ്രഹം നടന്ന വർഷം ?
    a) 1915
    b) 1916
    c) 1917
    d) 1918
    Correct Answer: Option D,1918
    Explanation
    ബ്രിട്ടീഷ് രാജ്യത്തിന്റെ ഭരണകാലത്ത് ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി ഇന്ത്യയിലെ ഗുജറാത്തിലെ ഖേഡ ജില്ലയിൽ 1918 ൽ നടന്ന സത്യാഗ്രഹമാണ് ഖേഡ സത്യാഗ്രഹം. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന രണ്ടാമത്തെ സത്യാഗ്രഹമാണ് ഖേഡ സത്യാഗ്രഹം. ചമ്പാരൻ സത്യാഗ്രഹത്തിനു ശേഷം മഹാത്മാഗാന്ധി ഇന്ത്യയിൽ നടത്തിയ സത്യാഗ്രഹമാണിത്.
    Source: Wikiwand
  16. നർമ്മദ ബചാവോ ആന്ദോളൻ സമരത്തിന് നേതൃത്വം നൽകിയത് ആര് ?
    a) മേധാ പട്ക്കർ
    b) ഇറോം ഷാനു ശർമിള
    c) നന്ദകുമാർ
    d) നവാബ് രാജേന്ദ്രൻ
    Correct Answer: Option A, മേധാ പട്ക്കർ
    Explanation
    ഇന്ത്യയിലെ പ്രശസ്തയായ ഒരു സാമൂഹ്യപ്രവർത്തകയാണ്‌ മേധ പട്കർ. നർമ്മദാ നദിയെ രക്ഷിക്കാൻ വേണ്ടി ഉണ്ടാക്കിയ കൂട്ടായ്മയായ നർമ്മദ ബചാവോ ആന്ദോളൻ എന്ന സംഘടനയുടെ സ്ഥാപകനേതാവും, പുരോഗമനവാദികളുടെ ദേശീയ സംഘടനയായ നാഷണൽ അലയൻസ് ഓഫ് പ്യൂപ്പിൾ മൂവ്മെന്റ് എന്ന സംഘടനയുടെ ദേശീയ കൺവീനറുമാണ് മേധാ പട്കർ.
    Source:keralapsc.gov website
  17. ഭൂകമ്പ തീവ്രത അളക്കുന്ന റിക്ടർ സ്കെയിൽ രൂപകല്പന ചെയ്ത ശാസ്ത്രജ്ഞൻ ?
    a) റോമർ
    b) ആൽഫ്രഥഡ് വെഗ്നർ
    c) ലിവിങ്സ്റ്റൺ
    d) ചാൾസ് എഫ്. റിക്ടർ
    Correct Answer: Option D, ചാൾസ് എഫ്. റിക്ടർ
    Explanation
    ഭൂകമ്പ തീവ്രത അളക്കുന്ന മാനകമാണ് റിക്ടർ മാനകം. 1935-ൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ചാൾസ് എഫ്. റിക്ടർ എന്ന ശാസ്ത്രജ്ഞനാണ് ഈ സ്കെയിൽ രൂപകല്പന ചെയ്തത്. അദ്ദേഹത്തോടുളള ബഹുമാനസൂചകമായി ഈ സംവിധാനത്തെ റിക്ടർ സ്കെയിൽ എന്നുവിളിക്കുന്നു.
    Source: keralapsc.gov website
  18. വടക്കൻ കേരളത്തിലെ കൈപാട്ട നിലങ്ങളിലെ ഉപ്പുരസത്തെ അതിജീവിക്കാൻ കഴിവുള്ള നെല്ലിനം ?
    a) ഓർക്കയമ
    b) കുതിര്
    c) ഏഴോം
    d) രോഹിണി
    Correct Answer: Option C, ഏഴോം
    Explanation
    കേരളത്തിലെ ഉപ്പുവെള്ള നിറഞ്ഞ കൈപ്പാട് പ്രദേശങ്ങളിലും തെക്കൻ കേരളത്തിലെ പൊക്കാളി നിലങ്ങളിലും കൃഷി ചെയ്ത് വിളവുകൊയ്യാൻ സഹായിക്കുന്ന പ്രത്യകയിനം വിത്തിനമാണിത് ഇല്ലാതായിക്കൊണ്ടിരിക്കുന്ന പാടശേഖരങ്ങളെ തിരിച്ചു പിടിക്കാനുള്ള ആത്മവിശ്വാസവും ഇത്തരം പുതിയ കണ്ടെത്തലുകളിലൂടെ ലഭിക്കുന്നു ഗവേഷണ ലാബുകളിലല്ല, പാടത്ത് തന്നെയായിരുന്നു ഇതിന്റെ പരീക്ഷണം നടന്നത് എന്നതും പ്രാധാന്യമർഹിക്കുന്നു.
    Source: keralapsc.gov website
  19. ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരി ?
    a) ബചേന്ദ്രി പാൽ
    b) ഷൈനി വിൽസൺ
    c) പി ടി ഉഷ
    d) കർണ്ണം മല്ലേശ്വരി
    Correct Answer: Option D,കർണ്ണം മല്ലേശ്വരി
    Explanation
    ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് കർണം മല്ലേശ്വരി. 2000ത്തിലെ സിഡ്നി ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെങ്കലമെഡൽ നേടുകയിണ്ടായി. 1995-1996-ലെ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം , 1994ലെ അർജുന അവാർഡ്, 1999-ൽ പത്മശ്രീ എന്നീ ബഹുമതികൾ അവർക്ക് ലഭിച്ചിട്ടുണ്ട്.
    Source: keralapsc.gov website
  20. ഭീകര മൽസ്യം എന്നറിയപ്പെടുന്നത് ?
    a) പിരാന
    b) തിമിംഗലം
    c) കണവ
    d) സ്രാവ്
    Correct Answer: Option A,പിരാന
    Explanation
    ആക്രമണകാരിയായ ഭീകര മത്സ്യമാണ് പിരാന. ആംഗലേയത്തിൽ Piranha എന്ന് ഉച്ചരിക്കുന്നു .ശുദ്ധ ജല മത്സ്യമായ ഇവയെ ആമസോൺ നദിയിലാണ് കണ്ട് വരുന്നത്. കൂർത്ത പല്ലുകളും, മാംസത്തോടുള്ള ആർത്തിയും ഇവയുടെ കുപ്രസിദ്ധിക്ക് കാരണമാണ്. രക്തത്തെ പെട്ടെന്നാകർഷിക്കുന്ന ഇവ, വേനൽ കാലത്താണ് കൂടുതലും അക്രമികളാകാറുള്ളത്
    Source: keralapsc.gov website

Loading