1. ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ അഭിഭാഷക ആര് ?
    a) പിങ്കി ആനന്ദ്
    b) സീമ സമൃദ്ധി
    c) ഗീത ലുദ്ര
    d) കോർണേലിയ സൊറാബ്ജി
    Correct Answer: Option D, കോർണേലിയ സൊറാബ്ജി
    Explanation
    ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ അഭിഭാഷകയാണ് കോർണീലിയ സൊറാബ്ജി. ഉത്തർ‌പ്രദേശിലെ അലഹബാദ് ഹൈകോടതിയിലാണ് കോർണീലിയ സൊറാബ്ജി അഭിഭാഷകയായി പ്രവേശിച്ചത്. ബോംബെ സർവ്വകലാശാലയിൽ നിന്നും ആദ്യമായി ബിരുദം നേടിയ വനിത, ഓക്സ്ഫഡ് സർവകലാശാല നിയമ പഠനത്തിനായി പ്രവേശിച്ച ആദ്യ വനിതയാണ് കോർണീലിയ സൊറാബ്ജി.
    Source: keralapsc.gov website
  2. പോക്സോ നിയമം നിലവിൽ വന്ന വർഷം ?
    a) 2011
    b) 2012
    c) 2010
    d) 2009
    Correct Answer: Option B, 2012
    Explanation
    ലൈംഗിക ആക്രമണം, ലൈംഗിക പീഡനം, അശ്ലീലത തുടങ്ങിയ കുറ്റകൃത്യങ്ങളില്‍നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിലും അങ്ങനെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കുവേണ്ടി സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ക്കുംവേണ്ടിയാണ് ഈ നിയമം. ഇതേവരെ നിലവിലുള്ള നിയമങ്ങളെ പരിശോധിച്ച് വിലയിരുത്തി മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ സമഗ്രമായ ഒരു നിയമം 2012 വര്‍ഷം സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയത്.
    Source:Wikipedia
  3. 1947 നു ശേഷം തിരുവിതാംകൂറിലെ ആദ്യത്തെ പ്രധാനമന്ത്രി ?
    a) കെ കേശവമേനോൻ
    b) പട്ടം താണുപിള്ള
    c) ടി കെ നാരായണപിള്ള
    d) ഗോവിന്ദമേനോൻ
    Correct Answer: Option B, പട്ടം താണുപിള്ള
    Explanation
    കേരളത്തിലെ പ്രഗല്ഭനായ ഒരു രാഷ്ട്രീയനേതാവും തിരുവിതാംകൂർ പ്രധാനമന്ത്രി, തിരു-കൊച്ചിയുടെയും ഐക്യകേരളത്തിന്റെയും മുഖ്യമന്ത്രി, പഞ്ചാബിന്റെയും ആന്ധ്രാപ്രദേശിന്റെയും ഗവർണർ തുടങ്ങി നിരവധി പദവികൾ വഹിച്ച വ്യക്തിയുമായിരുന്നു പട്ടം താണുപിള്ള 1949 ജൂലൈ 1നു തിരുവിതാംകൂറും കൊച്ചി രാജ്യവും ഒന്നിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപവത്കരിച്ചു. രണ്ടാമത്തെ തിരു-കൊച്ചി തിരഞ്ഞെടുപ്പിനുശേഷം പട്ടം തിരു-കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.
    Source:Web india
  4. മൂന്ന് ലിസ്റ്റുകളെ പറ്റി പ്രതിപാദ്യമുള്ള ഭരണഘടനയിലെ പട്ടിക ഏത്‌ ?
    a) മൂന്നാം പട്ടിക
    b) ഏഴാം പട്ടിക
    c) ഒന്നാം പട്ടിക
    d) ആറാം പട്ടിക
    Correct Answer: Option B,ഏഴാം പട്ടിക
    Explanation
    ഒരു ഫെഡറൽ ഭരണവ്യവസ്ഥ നിലനിൽക്കുന്ന രാഷ്ട്രമെന്ന രീതിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വ്യത്യസ്ത വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ള അധികാരം ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. അനുഛേദങ്ങൾ 245, 246 എന്നിവ പ്രകാരമാണ് ഈ അധികാരവിതരണം സാധ്യമാക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടികയിൽ യൂണിയൻ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, സമവർത്തി ലിസ്റ്റ് എന്നിങ്ങനെ 3 വിഭാഗങ്ങളായി ഈ അധികാരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.
    Source:psc website
  5. സാമവേദത്തിൽ വിവരിക്കുന്നത് ?
    a) രാഷ്ടമീമാംസ
    b) നൃത്തം
    c) സംഗീതം
    d) ബ്രാഹ്മണ്യം
    Correct Answer: Option C,സംഗീതം
    Explanation
    ഗാനാത്മകമാണ് സാമവേദം. യജ്ഞാവസരത്തിൽ പാടാനുള്ള സാമവേദം അധികവും ഋഗ്വേദമന്ത്രങ്ങൾ തന്നെയാണ്. കൂടാതെ നൂറോളം പ്രത്യേകമന്ത്രങ്ങൾ ഉണ്ട്. സംഗീതകലയുടെ മൂലഗ്രന്ഥമാണ് സാമം. സ്വരങ്ങൾ, മാത്രകൾ, ഉച്ചാരണലായങ്ങൾ എന്നിവയാണ് പ്രധാനപ്രതിപാദ്യം. ഋഗ്വേദത്തിന്റെ ഗാനരൂപമാണ് സാമവേദമെന്നു പറയാറുണ്ട്
    Source: keralapsc.gov website
  6. ആഗ്ര നഗരം സ്ഥാപിച്ചത് ആര് ?
    a) സിക്കന്ദർ ലോധി
    b) ബാബർ
    c) അക്ബർ
    d) ഇബ്രാഹിം ലോധി
    Correct Answer: Option A, സിക്കന്ദർ ലോധി
    Explanation
    1489 നും 1517 നുമിടയിൽ ഡൽഹി സുൽത്താനായിരുന്നു സിക്കന്ദർ ലോധി. ലോധി രാജ വംശത്തിലെ രണ്ടാമനായിരുന്നു. ലോധി രാജ വംശത്തിലെ വിജയിയും കാര്യ പ്രാപ്തിയുമുള്ള ഭരണാധിപനായിരുന്നു അദ്ദേഹം. 1503ൽ ഇന്നത്തെ ആഗ്ര സിറ്റി കമ്മീഷൻ ചെയ്തു. ഗാസ്-ഇ-സിക്കന്ദരി എന്ന പേരിൽ കൃഷി ഭൂമികൾ അളക്കാനുള്ള 32 ഡിജിറ്റ് സംവിധാനം കൊണ്ടു വന്നു. സിക്കന്ദർ ലോധി നല്ലൊരു പോരാളിയായിരുന്നു.
    Source:keralapsc.gov website
  7. കൊണാർക് സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
    a) കേരളം
    b) പഞ്ചാബ്
    c) ഒറീസ്സ
    d) തമിഴ്നാട്
    Correct Answer: Option C, ഒറീസ്സ
    Explanation
    പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് കൊണാർക്ക്‌. സൂര്യദേവൻ ആരാധനാ മൂർത്തിയായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒറിസ്സാ സംസ്ഥാനത്തിലെ പുരി ജില്ലയിലാണ്. ക്രിസ്തുവിനു ശേഷം 1236 നും 1264 നും ഇടയിൽ ജീവിച്ചിരുന്ന നരസിംഹദേവൻ ഒന്നാമൻ എന്ന ഗാംഗേയ രാജാവാണ് ഇത് പണി കഴിപ്പിച്ചത്.
    Source: Wikipedia
  8. 2019 ൽ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരം നേടിയത് ആര് ?
    a) ജോർജ് സാൻഡേർസ്
    b) മെർലിൻ ജെയിംസ്
    c) ജോഖ അൽഹാർത്തി
    d) അന്ന ബേൺസ്
    Correct Answer: Option C, ജോഖ അൽഹാർത്തി
    Explanation
    സെലസ്റ്റിയൽ ബോഡീസ് എന്ന പേരിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച സയ്യിദത്ത് അൽ-ഖമർ എന്ന നോവലിന് 2019 ലെ മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ് നേടിയ പ്രശസ്തയായ ഒമാനി എഴുത്തുകാരിയും അക്കാദമിക് വിദഗ്ധയുമാണ് ജോഖ അൽഹാർത്തി. അവർ അറബിയിൽ നാല് നോവലുകൾ എഴുതിയിട്ടുണ്ട്, അതിൽ രണ്ടെണ്ണം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
    Source: Wikipedia
  9. ഭൂമിയുടെ വൃക്കകൾ എന്ന് വിശേഷിപ്പിക്കുന്നത് ?
    a) മലകൾ
    b) കണ്ടൽക്കാടുകൾ
    c) കാവുകൾ
    d) തണ്ണീർത്തടങ്ങൾ
    Correct Answer: Option D, തണ്ണീർത്തടങ്ങൾ
    Explanation
    വർഷത്തിൽ ആറുമാസമെങ്കിലും ജലത്താൽ ആവൃതമോ ജലനിർഭരമോ ജലനിമഗ്നമോ ആയതും തനതായ പാരിസ്ഥിതികസവിശേഷതകൾ ഉള്ളതുമായ ഭൂപ്രദേശമാണ് തണ്ണീർത്തടം തണ്ണീർത്തടങ്ങളിൽ ജലം ഉപരിതലത്തിലോ അല്ലെങ്കിൽ ഉപരിതലത്തിനു തൊട്ടുതാഴെയോ ആണ് കാണപ്പെടുക. നിരവധിയായ സസ്യ-ജന്തുജാതികളുടെ വാസസ്ഥലമാണ് തണ്ണീർത്തടങ്ങൾ. ശാസ്ത്രജ്ഞർ തണ്ണീർത്തടങ്ങളെ ഭൂമിയുടെ വൃക്കകൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
    Source: psc website
  10. ഡൽഹിയുടെ കശാപ്പുകാരൻ എന്നറിയപ്പെട്ട ബ്രിട്ടീഷ് ഭരണാധികാരി ?
    a) ജോൺ നിക്കോൾസൺ
    b) ഹ്യൂജ് റോസ്
    c) വിൽ‌സൺ
    d) കാനിങ് പ്രഭു
    Correct Answer: Option A, ജോൺ നിക്കോൾസൺ
    Explanation
    ബ്രിട്ടീഷ് ഇന്ത്യയിലെ പ്രശസ്തനായ ഒരു സൈനികനും ഭരണകർത്താവുമായിരുന്നു ജോൺ നിക്കോൾസൺ. 1857-ലെ ഇന്ത്യൻ ലഹളയിൽ ദില്ലി തിരിച്ചുപിടിക്കാൻ പഞ്ചാബിൽ നിന്നെത്തിയ ബ്രിട്ടീഷ് സംഘത്തിന്റെ നായകരിലൊരാളുമായിരുന്നു. വളരെ നേതൃഗുണവും, ധൈര്യവും, കൊടിയ ക്രൂരതകൾ കാണിക്കാൻ പോലും യാതൊരു മടിയുമില്ലാത്ത വ്യക്തിയായിരുന്നു നിക്കോൾസൻ. ഡൽഹിയുടെ കശാപ്പുകാരൻ എന്നാണ് അറിയപ്പെട്ടിരുന്നത് .
    Source: Web india
  11. മാമാങ്ക വേദിയായിരുന്ന സ്ഥലം ?
    a) തിരുവല്ല
    b) തിരൂർ
    c) വടകര
    d) തിരുനാവായ
    Correct Answer: Option D, തിരുനാവായ
    Explanation
    കേരളത്തിൽ അറിയപ്പെടുന്ന ചരിത്രകാലത്തിനും മുൻപു മുതൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് ഏഴു കിലോമീറ്റർ തെക്കുമാറിയുള്ള തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്‌. മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കം
    Source: keralapsc.gov website
  12. ബെനഡിക്റ്റ് ടെസ്റ്റിലൂടെ നിർണയിക്കുന്ന രോഗം ?
    a) എയ്ഡ്സ്
    b) പ്രമേഹം
    c) മഞ്ഞപിത്തം
    d) മലേറിയ
    Correct Answer: Option B, പ്രമേഹം
    Explanation
    രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുകയും കുറയുകയും ചെയ്യുന്നതാണ്‌ പലപ്പോഴും പ്രമേഹത്തെ അപകടകാരിയാക്കുന്നത്. ബനഡിക്ട് ലായനി ഉപയോഗിച്ച് ഈ രോഗം കണ്ടുപിടിക്കാൻ സാധിക്കും .
    Source:vikaspedia
  13. ഗാന്ധിസാഗർ അണക്കെട്ട് ഏതു നദിയിൽ ആണ് ?
    a) തുങ്കഭദ്ര
    b) ചംബൽ
    c) ഗോദാവരി
    d) ബിയാസ്
    Correct Answer: Option B, ചംബൽ
    Explanation
    മന്ദ്‌സൗറിലാണ് ഗാന്ധിസാഗര്‍ ഡാം സ്ഥിതിചെയ്യുന്നത്. ചംബല്‍ നദിയിലാണ് ഈ മനോഹരമായ ഡാം പണിതീര്‍ത്തിരിക്കുന്നത്. 1954 മാര്‍ച്ച് 7 നായിരുന്നു അണക്കെട്ടിന്റെ പണി പൂര്‍ത്തിയായത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവായിരുന്നു ഉദ്ഘാടകന്‍. ദേശാടനപക്ഷികളടക്കമുള്ള നിരവധഇ പക്ഷിവര്‍ഗങ്ങളെ ഇവിടെ കാണാന്‍ കഴിയും. 204 മീറ്റര്‍ ഉയരവും 514 മീറ്റര്‍ നീളവുമുണ്ട് ഈ കൂറ്റന്‍ ഡാമിന്.
    Source:keralapsc.gov website
  14. കൈഗ ആണവനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
    a) തമിഴ്നാട്
    b) കർണാടക
    c) മഹാരാഷ്ട്ര
    d) ഗുജറാത്ത്
    Correct Answer: Option B, കർണാടക
    Explanation
    കർണാടക സംസ്ഥാനത്തെ , ഉത്തര കന്നട ജില്ലയിലെ കാളി നദിക്കു സമീപം കൈഗ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആണവനിലയമാണ് കൈഗ ആണവനിലയം. ഇന്ത്യ യിൽ പ്രവർത്തനസജ്ജമായ ഇരുപതാമത്തെ ആണവ റിയാക്ടർ ആണിത്. ഇതോടെ, ആണവ ഊർജ രംഗത്ത് ഇന്ത്യ ലോകത്തിലെ ആറാമത്തെ വലിയ ശക്തി ആയി തീർന്നിരിക്കുക ആണ്.
    Source:keralapsc.gov website
  15. പഞ്ചാബിലെ പഞ്ച നദികൾ ഏതു നദിയുടെ പോഷക നദികൾ ആണ് ?
    a) യമുന
    b) ബ്രഹ്മപുത്ര
    c) ഗംഗ
    d) സിന്ധു
    Correct Answer: Option D,സിന്ധു
    Explanation
    പുരാതന കാലത്ത് പഞ്ചാബ് സപ്തസിന്ധു എന്ന പ്രദേശത്തിന്റെ ഭാഗമായിരുന്നു. സിന്ധു, ഝലം, ചെനാബ്, റാവി, ബിയാസ്, സത്‌ലജ്, സരസ്വതി എന്നീ നദികളാണ് അവ. സിന്ധുനദിയിലേക്ക് പഞ്ചാബില്‍വച്ചാണ് ഝലം, ചെനാബ്, റാവി, ബിയാസ്, സത്‌ലജ് എന്നീ നദികള്‍ കൂടിച്ചേരുന്നത്. ഈ നദികളെ പഞ്ചാബിന്റെ ജീവനാഡികള്‍ എന്ന് വിളിക്കാറുണ്ട്. ഇവയാണ് പഞ്ചാബിലെ കാര്‍ഷിക പുരോഗതിക്ക് സഹായകമാകുന്നത്
    Source: Wikiwand
  16. പ്രാചീന തമിഴ് കൃതിയായ തൊൽകാപ്പിയം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    a) വ്യാകരണം
    b) കുടുംബ ബന്ധങ്ങൾ
    c) സംഘകാല ചരിത്രം
    d) ഗ്രാമ ഭരണ വ്യവസ്ഥ
    Correct Answer: Option A, വ്യാകരണം
    Explanation
    സംഘംകൃതികളിൽ പ്രധാനമർഹിക്കുന്നതും തമിഴ്ഭാഷയിലെ ഏറ്റവും പഴയ വ്യാകരണഗ്രന്ഥവുമാണ്‌ തൊൽകാപ്പിയം ദ്രാവിഡത്തിന്റെ തനിമ നിലനിർത്തുന്ന ഈ വ്യാകരണ ഗ്രന്ഥത്തിന് സംസ്കൃതവുമായി ബന്ധമില്ല. സുപ്രസിദ്ധമായ ഈ വ്യാകരണഗ്രന്ഥത്തിൽ എഴുത്തതികാരം, ചൊല്ലതികാരം, പൊരുളതികാരം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളിലായി 1603 സൂത്രങ്ങൾ അടങ്ങിയിരിക്കുന്നു.
    Source:keralapsc.gov website
  17. കോലാർസ്വർണ്ണഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
    a) ഒഡീഷ്യ
    b) ഛത്തീസ്‌ഗഡ്‌
    c) ബീഹാർ
    d) കർണാടക
    Correct Answer: Option D, കർണാടക
    Explanation
    കർണാടക സംസ്ഥാനത്ത് കോലാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോലാർസ്വർണ്ണഖനി. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സ്വർണ്ണഖനികളിൽ ഒന്നായിരുന്നു. കുറഞ്ഞുവരുന്ന ധാതുനിക്ഷേപം മൂലവും, വർദ്ധിച്ച് ഉല്പാദനച്ചെലവും മൂലം 2004-ആമാണ്ടിൽ ഈ ഖനി പ്രവർത്തനം നിർത്തി ലോകത്തെ രണ്ടാമത്തെ ആഴമേറിയ ഖനിയായി ഇതിനെ വിലയിരുത്തുന്നു.
    Source: keralapsc.gov website
  18. ദേശാടന പക്ഷികളുടെ പറുദീസയായ പാതിരാമണൽ സ്ഥിതി ചെയ്യുന്നതെവിടെ ?
    a) മാനാഞ്ചിറ കായൽ
    b) അഷ്ടമുടിക്കായൽ
    c) വേമ്പനാട് കായൽ
    d) ശാസ്താംകോട്ട കായൽ
    Correct Answer: Option C, വേമ്പനാട് കായൽ
    Explanation
    വേമ്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് പാതിരാമണൽ. നൂറുകണക്കിന് ദേശാടനപ്പക്ഷികളുടെ വാസസ്ഥലം കൂടിയാണ്‌ ഈ ദ്വീപ്. പക്ഷിനിരീക്ഷകർക്ക് ഒരു പറുദീസയാണ് കുമരകം പക്ഷിസങ്കേതവും പാതിരാമണലും ധാരാളം തെങ്ങുകളും സസ്യങ്ങളും നിറഞ്ഞതാണ് മനോഹരമായ ഈ ദ്വീപ്.
    Source: keralapsc.gov website
  19. ഉമിയാം തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
    a) മിസോറാം
    b) കർണാടക
    c) ഉത്തരാഖണ്ഡ്
    d) മേഘാലയ
    Correct Answer: Option D,മേഘാലയ
    Explanation
    മേഘാലയ സംസ്ഥാനത്തിൽ ഷില്ലോങ്ങിൽ നിന്ന് 15 കി മീ അകലെയുള്ള ഒരു ജലസംഭരണിയാണ് ഉമിയം തടാകം. തടാകത്തെ തടഞ്ഞുനിർത്തുന്ന ഉമിയം ഡാം 1960-കളുടെ ആദ്യത്തിൽ അസം സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡാണ് നിർമ്മിച്ചത്. മേഘാലയ സംസ്ഥാനത്തെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഈ തടാകം
    Source: keralapsc.gov website
  20. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമി?
    a) സിയാച്ചിൻ
    b) ലഡാക്ക്
    c) ദ്രാസ്
    d) ലേ
    Correct Answer: Option A,സിയാച്ചിൻ
    Explanation
    ഹിമാലയൻ മലനിരകളിലെ കിഴക്കൻ കാരക്കോറത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഹിമാനിയാണ്‌ സിയാചിൻ ഹിമാനി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണിത് എഴുപത് കിലോമീറ്റർ നീളമുള്ള സിയാചിൻ ഹിമാനി കാരക്കോറത്തിലെ ഏറ്റവും നീളം കൂടിയതും ധ്രുവേതര മേഖലയിൽ ലോകത്തിൽ രണ്ടാമത്തേതുമാണ്‌
    Source: keralapsc.gov website

Loading