1. രാജ്യസഭയെ നയിക്കുന്ന ആദ്യത്തെ വനിത ആരായിരുന്നു ?
    a) ആരതി പ്രധാൻ
    b) താരാ ചെറിയാൻ
    c) കെ ജമീല
    d) വയലറ്റ് ഹരി ആൽവ
    Correct Answer: Option D, വയലറ്റ് ഹരി ആൽവ
    Explanation
    മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷയും, അഭിഭാഷകയും ആയിരുന്നു വയലറ്റ് ഹരി ആൽവ. 1957 ലെ പൊതു തിരഞ്ഞെടുപ്പിനുശേഷം, വയലറ്റ് ജവഹർലാൽ നെഹ്രു മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായി ചുമതലേയറ്റു. 1962 ൽ രാജ്യസഭാ ഉപാദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭയെ നയിക്കുന്ന ആദ്യത്തെ വനിതയായിരുന്നു വയലറ്റ് ആൽവ.
    Source: keralapsc.gov website
  2. സുപ്രിം കോടതിയിലെ ആദ്യ വനിതാ ജഡ്‌ജി ?
    a) ബി വി നാഗരത്ന
    b) ഫാത്തിമ ബീവി
    c) ത്രിവേദി
    d) ഗ്യാൻ സുധ
    Correct Answer: Option B, ഫാത്തിമ ബീവി
    Explanation
    ഇന്ത്യയിലെ, പരമോന്നതകോടതിയായ സുപ്രീം കോടതിയിലെ ആദ്യത്തെ വനിത ജഡ്ജിയാണ് ജസ്റ്റിസ്. എം.ഫാത്തിമ ബീവി 1989 ലാണ് ഫാത്തിമ ബീവി അധികാരമേറ്റത് ഇത് കൂടാതെ ഇന്ത്യയുടെ ന്യായാധിപ സ്ഥാനങ്ങളിൽ ഏറ്റവും ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആദ്യത്തെ മുസ്ലീം വനിത എന്ന ബഹുമതിയും ഫാത്തിമ ബീവിക്ക് സ്വന്തമാണ്.
    Source:Wikipedia
  3. ഇന്ത്യയുടെ ദേശിയ ശാസ്ത്ര ദിനം എന്നാണ് ?
    a) നവംബർ 20
    b) ഫെബ്രുവരി 28
    c) മെയ് 30
    d) ജനുവരി 18
    Correct Answer: Option B, ഫെബ്രുവരി 28
    Explanation
    1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ , നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുന്നു 1986ൽ, ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിർദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമിതി (NCSTC) ആവശ്യപ്പെട്ടതിനെ തുടർന്ന് 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്നു
    Source:Web india
  4. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്നതാര് ?
    a) സ്വാമി വിവേകാനന്ദൻ
    b) സർദാർ വല്ലഭായി പട്ടേൽ
    c) സുഭാഷ് ചന്ദ്രബോസ്
    d) ലാലാ ലജ്പത് റോയ്
    Correct Answer: Option B,സർദാർ വല്ലഭായി പട്ടേൽ
    Explanation
    ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രാഷ്ട്രീയ നേതാവുമായിരുന്നു സർദാർ വല്ലഭായി പട്ടേൽ ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട പട്ടേൽ ആയിരുന്നു ആധുനിക അഖിലേന്ത്യാ സിവിൽ സർവ്വീസസ് സ്ഥാപിച്ചത്. ഇന്ത്യൻ സിവിൽ സർവ്വീസിന്റെ തലതൊട്ടപ്പനായും പട്ടേൽ അറിയപ്പെടുന്നു.
    Source:psc website
  5. ‘ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ’ എന്ന് വിശേഷിപ്പിക്കുന്നതാരെ ?
    a) വിക്രം സാരാഭായിപട്ടേൽ
    b) ആര്യഭട്ട
    c) എ പി ജെ അബ്ദുൾകലാം
    d) സത്യേന്ദ്രനാഥാ ബോസ്
    Correct Answer: Option C,എ പി ജെ അബ്ദുൾകലാം
    Explanation
    ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007) അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന എ.പി.ജെ. അബ്ദുൽ കലാം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് ‘ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ’ എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്.
    Source: keralapsc.gov website
  6. പിഎസ്എൽവി- എക്സ് എൽ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന പേടകം ?
    a) ആസ്ട്രോസാറ്റ്
    b) ചന്ദ്രയാൻ
    c) ആര്യഭട്ട
    d) മംഗൾയാൻ
    Correct Answer: Option A, ആസ്ട്രോസാറ്റ്
    Explanation
    ജ്യോതിശാസ്ത്ര പഠനത്തിന് മാത്രമായി രൂപകൽപന ചെയ്ത ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമാണ് ആസ്ട്രോസാറ്റ്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ റോക്കറ്റ് വിക്ഷേപണ കേന്ദത്തിൽ നിന്നാണ് ആസ്ട്രോസാറ്റ് വിക്ഷേപിക്കുന്നത്. പിഎസ്എൽവി- എക്സ് എൽ റോക്കറ്റ് ഉപയോഗിച്ചാണ് പേടകം വിക്ഷേപിക്കുന്നത്.
    Source:keralapsc.gov website
  7. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ ഏത് ?
    a) കൊങ്കൺ റെയിൽവേ
    b) കല്യാൺ ജംഗ്ഷൻ
    c) ഖും ഡാർജിലിംഗ്
    d) എറണാകുളം ടൗൺ
    Correct Answer: Option C, ഖും ഡാർജിലിംഗ്
    Explanation
    ഇന്ത്യയിലെ പശ്ചിമബംഗാൾ സംസ്ഥാനത്തിലെ പട്ടണങ്ങളായ സിൽഗുടി , ഡാർജീലിങ് എന്നിവയെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത . ഉയരത്തിലെ അപൂർവത കൊണ്ടും നിർമ്മാണ വൈഭവം കൊണ്ടും ലോക പൈതൃക പട്ടികയിൽ ഇടം തേടിയ റെയിൽ പാതയാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റെയിൽവേ സ്റ്റേഷൻ ആയ ഖും (khoom) ഈ റെയിൽവേ ലൈനിൽ ആണ് ഉള്ളത്.
    Source: Wikipedia
  8. ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സംരക്ഷണ കേന്ദ്രം ഏത് ?
    a) സൈലന്റ് വാലി നാഷണൽ പാർക്ക്
    b) കൻഹ ടൈഗർ റിസർവ്
    c) നാഗാർജുന സാഗർ ശ്രീശൈലം
    d) ഇരവികുളം ദേശീയോദ്യാനം
    Correct Answer: Option C, നാഗാർജുന സാഗർ ശ്രീശൈലം
    Explanation
    നാഗാർജുൻസാഗർ-ശ്രീശൈലം ടൈഗർ റിസർവ് ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സങ്കേതമാണ്. കർണൂൽ ജില്ല, പ്രകാശം ജില്ല, ഗുണ്ടൂർ ജില്ല, നൽഗൊണ്ട ജില്ല, മഹബൂബ് നഗർ ജില്ല എന്നിങ്ങനെ അഞ്ച് ജില്ലകളിലായി റിസർവ് വ്യാപിച്ചുകിടക്കുന്നു. നിരവധി വിനോദസഞ്ചാരികൾക്കും തീർഥാടകരുടെയും പ്രധാന ആകർഷണമാണ് ശ്രീശൈലത്തിലെ റിസർവോയറുകളും ക്ഷേത്രങ്ങളും. ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സംരക്ഷണ വനമായ ഇത് നല്ലമല വനമേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.
    Source: Wikipedia
  9. അന്തർദേശീയ ബാലവേല വിരുദ്ധദിനം എന്നാണ് ?
    a) ജൂൺ 9
    b) ജൂൺ 10
    c) ജൂൺ 11
    d) ജൂൺ 12
    Correct Answer: Option D, ജൂൺ 12
    Explanation
    അന്തർദേശീയ തൊഴിൽ സംഘടനയുടെ ആഹ്വാനം പ്രകാരം 2002 മുതൽ ജൂൺ 12 ന് അന്തർദേശീയ ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു. ബാലവേലയ്‌ക്കെതിരായ ലോകവ്യാപക പ്രസ്ഥാനത്തെ വളർത്തിയെടുക്കാനാണ് ഇത് ഉദ്ദേശിക്കുന്നത്. കുട്ടികളെ ശാരീരികവും മാനസികവും സാമൂഹികവുമായി വേദനിപ്പിക്കുന്ന തൊഴിലുകളെയാണ് ബാലവേലയായി നിര്‍വചിച്ചിരിക്കുന്നത്.
    Source: psc website
  10. കോവിഡ് നിരീക്ഷണത്തിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷൻ ഏത് ?
    a) ആരോഗ്യ സേതു
    b) മേരാ ആപ്പ്
    c) അപ്പനി ഹെൽത്ത്
    d) ജീവൻ രക്ഷ
    Correct Answer: Option A, ആരോഗ്യ സേതു
    Explanation
    ആരോഗ്യ സേതു ഒരു ഇന്ത്യൻ COVID-19 “കോൺടാക്റ്റ് ട്രെയ്‌സിംഗ്, സിൻഡ്രോമിക് മാപ്പിംഗ്, സെൽഫ് അസസ്‌മെന്റ്” ഡിജിറ്റൽ സേവനമാണ്, പ്രാഥമികമായി ഒരു മൊബൈൽ ആപ്പ്, ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ വികസിപ്പിച്ചെടുത്തു. 40 ദിവസത്തിനുള്ളിൽ ആപ്പ് 100 ദശലക്ഷത്തിലധികം ഇൻസ്റ്റാളുകളിൽ എത്തി. ഈ ആപ്പിന്റെ പ്രഖ്യാപിത ഉദ്ദേശം, COVID-19 നെ കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുകയും ഇന്ത്യയിലെ ജനങ്ങളുമായി അവശ്യമായ COVID-19-മായി ബന്ധപ്പെട്ട ആരോഗ്യ സേവനങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യുക എന്നതാണ്.
    Source: Web india
  11. ഡൽഹിയിലെ സിഗ്നേച്ചർ പാലം ഏതു നദിക്ക് കുറുകെയാണ് സ്ഥിതി ചെയ്യുന്നത് ?
    a) ഗംഗ
    b) കാവേരി
    c) ചാണക്യ നദി
    d) യമുന
    Correct Answer: Option D, യമുന
    Explanation
    വസീറാബാദിനെ കിഴക്കൻ ദില്ലിയുമായി ബന്ധിപ്പിക്കുന്നതിന് യമുന നദിക്ക് കുറുകെയുള്ള കാന്റിലിവർ സ്പാർ കേബിൾ-സ്റ്റേയ്ഡ് പാലമാണ് സിഗ്നേച്ചർ ബ്രിഡ്ജ്. ഇന്ത്യയിലെ ആദ്യത്തെ അസമമായ കേബിൾ-സ്റ്റേയ്ഡ് പാലമാണിത്. വടക്കൻ ദില്ലിയും വടക്കുകിഴക്കൻ ദില്ലിയും തമ്മിലുള്ള യാത്രാ സമയം കുറയ്ക്കുന്നതിന് ഈ പാലം സഹായിക്കുന്നു.
    Source: keralapsc.gov website
  12. പാകിസ്താനെയും അഫ്ഗാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന ചുരം ഏത് ?
    a) ബോലാൻ ചുരം
    b) ഖൈബർ ചുരം
    c) നാഥുല ചുരം
    d) ഇവയൊന്നുമല്ല
    Correct Answer: Option B, ഖൈബർ ചുരം
    Explanation
    പാകിസ്താനെയും അഫ്ഗാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന ചുരമാണ് ഖൈബർ ചുരം. ചരിത്രത്തിലുടനീളം ഖൈബർ ചുരം മദ്ധ്യേഷ്യയും തെക്കേ ഏഷ്യയുമായുള്ള ഒരു പ്രധാന വാണിജ്യ പാതയും ഒരു തന്ത്രപ്രധാന സൈനിക സ്ഥാനവും ആയിരുന്നു. ഖൈബർ ചുരത്തിലെ ഏറ്റവും ഉയർന്ന ഭാഗം പാകിസ്താന് 5 കിലോമീറ്റർ ഉള്ളിൽ ലണ്ടി കോട്ടാൽ എന്ന സ്ഥലത്താണ്.
    Source:vikaspedia
  13. തൊട്ടുകൂടായ്മ തീണ്ടൽ തുടങ്ങിയ അയിത്താചാരങ്ങൾക്കു എതിരായി നടത്തിയ സമരം ഏത് ?
    a) ഖേദ സത്യാഗ്രഹം
    b) ഗുരുവായൂർ സത്യാഗ്രഹം
    c) ചമ്പാരൻ സത്യാഗ്രഹം
    d) വൈക്കം സത്യഗ്രഹം
    Correct Answer: Option B, ഗുരുവായൂർ സത്യാഗ്രഹം
    Explanation
    1931-32 – ൽ തൊട്ടുകൂടായ്മ തീണ്ടൽ തുടങ്ങിയ അയിത്താചാരങ്ങൾക്കു എതിരായി നടത്തിയ സമരമാണ് ഗുരുവായൂർ സത്യാഗ്രഹം കേരള നവോത്ഥാന ചരിത്രത്തിലെ ഒരു നാഴികകല്ലാണ് ഈ സമരം വടകരയിൽ വച്ചു നടന്ന കെ.പി.സി.സി യോഗം ഹൈന്ദവക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകണം എന്ന പ്രമേയം പാസ്സാക്കിയിരുന്നു. ഈ പ്രമേയത്തിൻ പ്രകാരമാണ് ഗുരുവായൂർ സത്യാഗ്രഹം നടത്താൻ പദ്ധതി തയ്യാറാക്കിയത്.
    Source:keralapsc.gov website
  14. ഗാന്ധി-ഇർവ്വിൻ ഉടമ്പടി നടന്ന വർഷം ?
    a) 1930
    b) 1931
    c) 1932
    d) 1933
    Correct Answer: Option B, 1931
    Explanation
    1931 മാർച്ച് 5ന് ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ഗാന്ധിയും ബ്രിട്ടീഷ് വൈസ്രോയ് ആയിരുന്ന ഇർവ്വിൻ പ്രഭുവും തമ്മിൽ ഒപ്പു വച്ച ഉടമ്പടി ആണ് ഗാന്ധി-ഇർവ്വിൻ ഉടമ്പടി എന്നറിയപ്പെടുന്നത് രണ്ടാം വട്ടമേശ സമ്മേളനത്തിനു മുമ്പായിട്ടാണ് ഈ ഉടമ്പടി ഒപ്പു വെച്ചത്. ഇന്ത്യക്ക് സ്വയംഭരണ പദവി നൽകുമെന്ന് 1929 ൽ ഇർവ്വിൻ പ്രഭു പ്രഖ്യാപിച്ചിരുന്നു. ഗാന്ധിയും, ഇർവ്വിനും എട്ടു തവണ ചർച്ചകൾ നടത്തിയതിനുശേഷമാണ് ഉടമ്പടി ഒപ്പു വെക്കുന്നത്.
    Source:keralapsc.gov website
  15. കൃഷ്ണരാജ സാഗർ ഡാമിന്റെ മറ്റൊരു പേര് ?
    a) പോങ് ഡാം
    b) മഹാറാണാ പ്രതാപ്
    c) ഗോവിന്ദ് സാഗർ ഡാം
    d) വിശേശ്വരയ്യ ഡാം
    Correct Answer: Option D,വിശേശ്വരയ്യ ഡാം
    Explanation
    KRS എന്നും അറിയപ്പെടുന്ന കൃഷ്ണ രാജ സാഗര ഒരു തടാകവും അത് സൃഷ്ടിക്കുന്ന അണക്കെട്ടുമാണ്. ഇന്ത്യൻ സംസ്ഥാനമായ കർണാടകയിലെ കൃഷ്ണ രാജ സാഗരയുടെ വാസസ്ഥലത്തിന് സമീപമാണ് അവ. മൈസൂരിലെ കൃഷ്ണരാജ വാഡിയാർ നാലാമൻ മഹാരാജ് ക്ഷാമകാലത്ത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമായിരുന്നെങ്കിലും അണക്കെട്ട് നിർമ്മിച്ചു. അദ്ദേഹത്തിന്റെ പേരിലാണ് അണക്കെട്ടിന് ആ പേര് ലഭിച്ചത്. കൃഷ്ണരാജ സാഗർ ഡാമിന്റെ മറ്റൊരു പേര് ആണ് വിശേശ്വരയ്യ ഡാം.
    Source: Wikiwand
  16. ബ്രഹ്മപുത്ര നദി ബംഗ്ലാദേശിൽ അറിയപ്പെടുന്ന പേരെന്ത് ?
    a) ജമുന
    b) സാങ്‌പോ
    c) ദിഹാങ്
    d) ഇവയൊന്നുമല്ല
    Correct Answer: Option A, ജമുന
    Explanation
    ബംഗ്ലാദേശിലെ മൂന്ന് പ്രധാന നദികളിൽ ഒന്നാണ് ജമുന നദി. ഇന്ത്യയിലേക്കും പിന്നീട് തെക്കുപടിഞ്ഞാറായി ബംഗ്ലാദേശിലേക്കും ഒഴുകുന്നതിനുമുമ്പ് ടിബറ്റിലെ യാർലംഗ് സാങ്‌പോ നദിയിൽ നിന്ന് ഉത്ഭവിക്കുന്ന ബ്രഹ്മപുത്ര നദിയുടെ ചെറിയ അരുവിയാണിത്
    Source:keralapsc.gov website
  17. സിന്ധു നദീജല ഉടമ്പടി ഒപ്പുവെച്ച വർഷം ?
    a) 1957
    b) 1958
    c) 1959
    d) 1960
    Correct Answer: Option D, 1960
    Explanation
    ഇന്ത്യയും പാകിസ്താനും തമ്മിൽ ലോകബാങ്കിന്റെ (International Bank for Reconstruction and Development) മധ്യസ്ഥതയിൽ ഉണ്ടാക്കിയ ഒരു ജലവിതരണ കരാറാണ് സിന്ധു നദീജല ഉടമ്പടി 1960 സെപ്തംബർ 19 -ന് കറാച്ചിയിൽ വച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്രുവും പാകിസ്താൻ പ്രസിഡണ്ട് അയൂബ് ഖാനും ഈ ഉടമ്പടിയിൽ ഒപ്പുവച്ചു. ഈ കരാർ പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, രാവി, സത്ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്താനും ലഭിച്ചു.
    Source: keralapsc.gov website
  18. ബി സി ജി വാക്‌സിൻ ഏത് രോഗപ്രതിരോധത്തിന് വേണ്ടിയുള്ളതാണ് ?
    a) ഡിഫ്‌തീരിയ
    b) മെനിൻജൈറ്റിസ്
    c) ക്ഷയം
    d) വില്ലൻ ചുമ
    Correct Answer: Option C, ക്ഷയം
    Explanation
    ക്ഷയരോഗത്തിനെതിരെ പ്രാഥമികമായി ഉപയോഗിക്കുന്ന ഒരു വാക്സിനാണ് ബി.സി.ജി. ക്ഷയരോഗം സാധാരണയായി കാണപ്പെടുന്ന രാജ്യങ്ങളിൽ ആരോഗ്യമുള്ള കുട്ടികൾ ജനനസമയത്തോടനുബന്ധിച്ച് തന്നെ അനുവദനീയമായ അളവായ ഒരു ഡോസ് ബി.സി.ജി വാക്സിൻ നൽകേണ്ടതുണ്ട് ക്ഷയരോഗം സാധാരണ ഇല്ലാത്ത പ്രദേശങ്ങളിൽ രോഗബാധയുണ്ടാകാൻ സാദ്ധ്യതയുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കി ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ഈ പ്രതിരോധക്കുത്തിവയ്പ്പിന് വിധേയരാക്കാറുള്ളൂ.
    Source: keralapsc.gov website
  19. ശിവഗിരി മഠം സ്ഥീപിക്കപ്പെട്ടത് ഏതു വർഷം ?
    a) 1901
    b) 1902
    c) 1903
    d) 1904
    Correct Answer: Option D,1904
    Explanation
    വർക്കലയിൽ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു തീർഥാടനകേന്ദ്രമാണ് ശിവഗിരി. ശ്രീനാരായണഗുരുവിന്റെ സമാധിമന്ദിരം സ്ഥിതി ചെയ്യന്ന സ്ഥലമാണിത്. വർക്കലയ്ക്കടുത്തുള്ള ശിവഗിരിക്കുന്നിന്റെ മുകളിൽ 1904 ൽ ആണ് ശിവഗിരി മഠം സ്ഥീപിക്കപ്പെട്ടത്. ശ്രീനാരായണ ഗുരു സ്ഥാപിച്ച ശ്രീനാരായണ ധർമ്മ സംഘത്തിന്റെ ആസ്ഥാനം കൂടിയാണിത്.
    Source: keralapsc.gov website
  20. ഒരു മൂലക ആറ്റത്തിന്റെ അറ്റോമിക മാസ് എത്രയാണോ അത്രയും ഗ്രാമിനെ വിളിക്കുന്നതാണ് ?
    a) ഗ്രാം അറ്റോമിക മാസ്
    b) മോളാർ വ്യാപ്‌തം
    c) മോളിക്കുലാർ മാസ്
    d) ഇവയൊന്നുമല്ല
    Correct Answer: Option A,ഗ്രാം അറ്റോമിക മാസ്
    Explanation
    ഗ്രാം അറ്റോമിക് മാസ്സ് എന്നത് ഏകാറ്റോമിക മൂലകത്തിലെ ഒരു മോൾ ആറ്റങ്ങളുടെ ഗ്രാമിലുള്ള പിണ്ഡമാണ്. ഒരു മൂലകത്തിന്റെ അറ്റോമിക മാസ് ഗ്രാമിൽ സൂചിപ്പിക്കുന്നതിനെ ഗ്രാം അറ്റോമിക് മാസ്സ് എന്നു പറയുന്നു. ഉദാഹരണത്തിന്, ഓക്സിജൻ 16 ഗ്രാം ആണ്. ഒരു മൂലകത്തിന്റെ അളവ് അതിന്റെ ഗ്രാം അറ്റോമിക് മാസ്സിന് തുല്യമാണെങ്കിൽ അതിനെ ആ മൂലകത്തിന്റെ ഒരു ഗ്രാം അറ്റം എന്നു പറയുന്നു.
    Source: keralapsc.gov website

Loading