1. ശുഭാനന്ദ ആശ്രമം സ്ഥാപിച്ചത് എവിടെ ?
    a) കണ്ണൂർ
    b) പത്തനംതിട്ട
    c) കൊല്ലം
    d) ആലപ്പുഴ
    Correct Answer: Option D, ആലപ്പുഴ
    Explanation
    ശാന്തിയുടെയും സമാധാനത്തിന്റെയും, ആനന്ദത്തിന്റെയും സ്ഥാനമായ ശ്രീ ശുഭാനന്ദ ആശ്രമം 1918 ല്‍ ഇന്ത്യയിലെ കേരള സംസ്ഥാനത്തില്‍ ആലപ്പുഴ ജില്ലയില്‍ മാവേലിക്കര ചെറുകോല്‍ പ്രദേശത്ത് ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവനാല്‍ സ്ഥാപിതമായി. ഒരു ഓല മേഞ്ഞ ഷെഡില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ ആശ്രമമായിരുന്നു ആത്മബോധോദയ സംഘത്തിന്‍റെ കേന്ദ്ര സ്ഥാപനം. ആത്മബോധോദയ സംഘം എന്ന ആത്മീയ പ്രസ്ഥാനം അദ്വൈദ വേദാന്തത്തി ലധിഷ്ട്ടിതമായതും ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന തത്വം ഉള്‍ക്കൊള്ളുന്നതുമാണ്.
    Source: keralapsc.gov website
  2. ഗോരഖ്പൂർ റെയിൽവേ സ്റ്റേഷൻ എവിടെ ആണ് സ്ഥിതി ചെയ്യുന്നത് ?
    a) നാഗാലാ‌ൻഡ്
    b) ഉത്തർപ്രദേശ്
    c) ആസാം
    d) അരുണാചൽ
    Correct Answer: Option B, ഉത്തർപ്രദേശ്
    Explanation
    ഗോരഖ്പൂർ റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലെ ഉത്തർപ്രദേശിലെ ഗോരഖ്പൂർ നഗരത്തിലാണ് സ്ഥിതിചെയ്യുന്നത് ലോകത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ പ്ലാറ്റ്ഫോം എന്ന ബഹുമതി ഇതിനുണ്ട് ഇന്ത്യൻ റെയിൽവേയിലെ 100 ബുക്കിംഗ് സ്റ്റേഷനുകളുടെ കൂട്ടത്തിൽ മുകളിലാണ് ഗോരഖ്പൂർ റെയിൽവേ സ്റ്റേഷൻ
    Source:Wikipedia
  3. സ്വച്ഛ് ഭാരത് മിഷൻ ആരംഭിച്ച വർഷം ?
    a) 2010
    b) 2014
    c) 2012
    d) 2000
    Correct Answer: Option B, 2014
    Explanation
    2014 ഗാന്ധിജയന്തി ദിനത്തിൽ ‘വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ’യെന്ന സന്ദേശവുമായി ഭാരത സർക്കാർ നടപ്പാക്കുന്ന പഞ്ചവത്സര പദ്ധതിയാണ് ‘സ്വച്ഛ്ഭാരത് മിഷൻ’. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും വിവിധ സംഘടനകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി ഈ പരിപാടിയുടെ ഭാഗമായി ആദ്യമായി ഗാന്ധിജയന്തി ദിനം പ്രവൃത്തിദിവസമായി മാറി
    Source:Web india
  4. 2021 ൽ നിലവിൽ വന്ന ശ്രീവല്ലി പുത്തൂർ മേഘമലൈ ഏതു സംസ്ഥാനത്ത് ആണ് ?
    a) തെലുങ്കാന
    b) തമിഴ്നാട്
    c) ആന്ധ്രാപ്രദേശ്
    d) കർണാടക
    Correct Answer: Option B,തമിഴ്നാട്
    Explanation
    പെരിയാർ കടുവ സങ്കേതത്തോട് ചേർന്നുകിടക്കുന്ന തമിഴ്​നാട്​ തേനി ജില്ലയിൽ ആണ് മേഘമല വന്യജീവി സങ്കേതം. മേഘമല വന്യജീവി സങ്കേതവും ഇതിനോട് ചേർന്ന ശ്രീവല്ലിപുത്തൂർ ചാമ്പൽ അണ്ണാൻ സംരക്ഷണ കേന്ദ്രവും ചേർത്താണ് പുതിയ കടുവ സംരക്ഷണ കേന്ദ്രം നിലവിൽ വന്നത് 626 ചതുരശ്രകിലോമീറ്ററാണ് വിസ്തൃതി.
    Source:psc website
  5. കാറക്കോറം ഏതു നദി തീരത്ത് ആണ് സ്ഥിതി ചെയ്യുന്നത് ?
    a) ടൈഗ്രീസ്
    b) തേംസ്
    c) ഒനോൺ
    d) ഇവയൊന്നുമല്ല
    Correct Answer: Option C,ഒനോൺ
    Explanation
    പാകിസ്താൻ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളുടെ അതിർത്തിയിൽ ജിൽജിത്, ലഡാക്ക്,ബാൽതിസ്ഥാൻ എന്നീ മേഖലകളിൽ വ്യാപിച്ച് കിടക്കുന്ന പർവ്വതനിരയാണ്‌ കാറക്കോറം. ഒനോൺ നദി തീരത്ത് ആണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ പർവ്വതനിരകളിൽപ്പെട്ടതാണ്‌ ഇത്. ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ കെ2 (K2) ഉൾപ്പെടെ അറുപതിൽ കൂടുതൽ കൊടുമുടികൾ കാറക്കോറത്തിൽ സ്ഥിതിചെയ്യുന്നുണ്ട്.
    Source: keralapsc.gov website
  6. ഹോട്ട് മെയിലിന്റെ സ്ഥാപകൻ ആര് ?
    a) സബീർ ഭാട്ടിയ
    b) മാത്യു ഗ്ര
    c) വിൻഡ് സർഫ്
    d) ജിമ്മി വെയ്ൽസ്
    Correct Answer: Option A, സബീർ ഭാട്ടിയ
    Explanation
    ഒരു ഇന്ത്യൻ വിവരസാങ്കേതികവിദ്യാ വിദഗ്ദ്ധനാണ് സബീർ ഭാട്ടിയ. പ്രശസ്തമായ ഇ മെയിൽ സം‌വിധാനമായ ഹോട്ട് മെയിലിന്റെ ഉപജ്ഞാതാവാണ്‌ ഇദ്ദേഹം. സൗജന്യ ഇ-മെയിൽ സേവനം എന്ന ആശയം ലോകത്തിന് പരിചയപ്പെടുത്തിയത് ഹോട്ട് മെയിൽ ആയിരുന്നു. വെറും മൂന്ന് ലക്ഷം ഡോളർ മാത്രം മുടക്കി ജാക്ക് സ്മിത്തും ഭാട്ടിയയും കൂടി തുടങ്ങിയ ഹോട്ട്മെയിൽ 400 ദശലക്ഷം ഡോളറിനാണ് ഭാട്ടിയ മൈക്രോസോഫ്റ്റിന്‌ വിറ്റത്
    Source:keralapsc.gov website
  7. ഇoപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം ?
    a) 1918
    b) 1919
    c) 1921
    d) 1922
    Correct Answer: Option C, 1921
    Explanation
    ബാങ്ക് ഓഫ് ബംഗാൾ, ബാങ്ക് ഓഫ് ബോംബെ, ബാങ്ക് ഓഫ് മദ്രാസ് എന്നിവ ചേർന്നാണ് 1921 ജനുവരി 27ന് ഇംപീരിയൽ ബാങ്ക് നിലവിൽ വന്നത്. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ഇംപീരിയൽ ബാങ്കിന് 172 ബ്രാഞ്ചും ഇരുനൂറിലധികം സബ് ഓഫിസും ഉണ്ടായിരുന്നു. ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായി.
    Source: Wikipedia
  8. അയ്യാവഴി എന്ന ചിന്താപദ്ധതിയുമായി ബന്ധപ്പെട്ട വൈകുണ്ഠസ്വാമികളുടെ ഗ്രന്ഥമേത് ?
    a) അരുൾ നൂൽ
    b) നിഴൽ തങ്കൾ
    c) അഖിലത്തിരട്ട് അമ്മാനെ അയ്യാ
    d) ബാലകണം
    Correct Answer: Option C, അഖിലത്തിരട്ട് അമ്മാനെ അയ്യാ
    Explanation
    തിരുവിതാംകൂറിൽ രൂക്ഷമായി നിലനിന്നിരുന്ന ജാതിവ്യവസ്ഥയ്ക്ക് ഒരു മറുപടിയായിരുന്നു ജാതി വ്യവസ്ഥയെ നിരാകരിച്ച അയ്യാ വൈകുണ്ഡരുടെ പ്രവർത്തികൾ. ഈ മതവിഭാഗത്തിന്റെ ഗ്രന്ഥസംഹിതകൾ അഖിലതിരട്ടു അമ്മാനെ അയ്യാ വൈകുണ്ട നാരായണരുടെ അവതാരമായി പറയുന്നു. അയ്യാവഴിയുടെ മുഖ്യഗ്രന്ഥങ്ങൾ അകിലതിരട്ടു അമ്മാനൈയും, അരുൾ നൂലുമാണ്.
    Source: Wikipedia
  9. ഒരു ലോഹത്തിന്റെ അയിരിൽ നിന്നും ശുദ്ധമായ ലോഹത്തെ വേർതിരിച്ചെടുക്കുന്ന പ്രക്രിയ ഏത് ?
    a) റോസ്റ്റിങ്
    b) ഗാൽവനൈസേഷൻ
    c) ഇലക്ട്രോപ്ലേറ്റിങ്
    d) ലോഹകർമ്മം
    Correct Answer: Option D, ലോഹകർമ്മം
    Explanation
    ഒരു ലോഹത്തിന്റെ അയിരിൽ നിന്നും ശുദ്ധമായ ലോഹത്തെ വേർതിരിച്ചെടുക്കുന്ന പ്രക്രിയയാണ് ലോഹകർമ്മം അഥവാ ലോഹനിഷ്ക്കർഷണം എന്നറിയപ്പെടുന്നത്. അയിരിൽ നിന്നും വേർതിരിച്ച ലോഹത്തിൽ പല അപദ്രവ്യങ്ങളും അടങ്ങിയിരിക്കും. ഈ മാലിന്യങ്ങളെ നീക്കം ചെയ്ത് ശുദ്ധമായ ലോഹത്തെ വേർതിരിക്കുന്ന പ്രക്രിയയാണ് ലോഹസംസ്കരണം
    Source: psc website
  10. മുസ്‌ലിം നവോത്ഥാനത്തിന്റെ പിതാവ് ആര് ?
    a) വക്കം മൗലവി
    b) അബ്ദുൽ സാഹേബ്
    c) മക്തി തങ്ങ
    d) ഇവരാരുമല്ല
    Correct Answer: Option A, വക്കം മൗലവി
    Explanation
    കേരളത്തിലെ മുസ്‌ലിംകൾക്കിടയിലെ സാമൂഹികപരിഷ്കർത്താവും സ്വാതന്ത്ര്യസമര പോരാളിയും പത്രപ്രവർത്തകനും പണ്ഡിതനുമായിരുന്നു വക്കം മൗലവി കേരള മുസ്‌ലിം സമുദായത്തിലെ പരിഷ്കർത്താക്കളിൽ ഒരാളായി മൗലവി കണക്കാക്കപ്പെടുന്നു മുസ്‌ലിം നവോത്ഥാനത്തിന്റെ പിതാവ് എന്നും അദ്ദേഹം അറിയപ്പെട്ടു
    Source: Web india
  11. സോളാർ കുക്കറിൽ ഉപയോഗിക്കുന്ന ദർപ്പണം ?
    a) കോൺവെക്സ് ദർപ്പണം
    b) ബൈഫോക്കൽ ദർപ്പണം
    c) സിലിണ്ടിക്കൽ ദർപ്പണം
    d) കോൺകേവ് ദർപ്പണം
    Correct Answer: Option D, കോൺകേവ് ദർപ്പണം
    Explanation
    ഭക്ഷണം പാകം ചെയ്യാനോ ചൂടാക്കാനോ സൂര്യന്റെ ഊർജ്ജം ഉപയോഗിക്കുന്ന ഉപകരണമാണ് സോളാർ കുക്കർ. ബോക്സ് കുക്കറുകൾ, പാനൽ കുക്കറുകൾ, പാരാബോളിക് കുക്കറുകൾ എന്നിവയുൾപ്പെടെ വ്യത്യസ്ത തരം സോളാർ കുക്കറുകൾ ഉണ്ട്. പാനൽ കുക്കറുകൾ ഒരു പാചക പാത്രത്തിലേക്ക് സൂര്യപ്രകാശം എത്തിക്കുന്നതിന് ഒരു കൂട്ടം പ്രതിഫലന പാനലുകൾ ഉപയോഗിക്കുന്നു, അതേസമയം പരാബോളിക് കുക്കറുകൾ സൂര്യപ്രകാശം ഒരൊറ്റ ബിന്ദുവിലേക്ക് ഫോക്കസ് ചെയ്യുന്നതിന് കോൺകേവ് റിഫ്ലക്ടർ ഉപയോഗിക്കുന്നു.
    Source: keralapsc.gov website
  12. നേത്ര ലെൻസിന്റെ വക്രത മൂലം വസ്തുവിനെ ശരിയായ പ്രതിബിംബം രൂപപ്പെടാത്ത അവസ്ഥ ?
    a) ഗ്ലോക്കോമ
    b) വിഷമദൃഷ്ടി
    c) ദീർഘദൃഷ്ടി
    d) വർണാന്ധത
    Correct Answer: Option B, വിഷമദൃഷ്ടി
    Explanation
    കോർണിയയുടെയോ ലെൻസിന്റെയോ വക്രത മൂലം ഉണ്ടാകുന്ന ഒരു സാധാരണ കാഴ്ചത്തകരാറാണ് അസ്റ്റിഗ്മാറ്റിസം അഥവാ വിഷമദൃഷ്ടി കോർണിയ വീണ്ടും രൂപപ്പെടുത്തുന്നതിനായി കട്ടിയുള്ള കോണ്ടാക്ടുലെൻസുകൾ ഉപയോഗിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. കുട്ടികളുടെ ഒരു കണ്ണിനു മാത്രം അസ്റ്റിഗ്മാറ്റിസം ബാധിക്കുകയും ചികിത്സ നൽകാതിരിക്കുകയും ചെയ്യുന്നത് ലേസി ഐ അഥവാ ആംബ്ളിയോപിയയ്ക്ക് കാരണമാവും.
    Source:vikaspedia
  13. ഒരു വെർജീനിയൻ വെയിൽകാലംഎന്ന കൃതി ആരുടേത് ?
    a) ആനന്ദ്
    b) ഏഴാച്ചേരി രാമചന്ദ്രൻ
    c) എം മുകുന്ദൻ
    d) പോൾ സക്കറിയ
    Correct Answer: Option B, ഏഴാച്ചേരി രാമചന്ദ്രൻ
    Explanation
    കേരളത്തിലെ ഒരു പ്രമുഖ കവിയും പത്രപ്രവർത്തകനുമാണ് ഏഴാച്ചേരി രാമചന്ദ്രൻ. വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് 2020 ൽ ഒരു വെർജീനിയൻ വെയിൽകാലം എന്ന കാവ്യസമാഹാരത്തിന് വയലാർ അവാർഡ് ലഭിച്ചു
    Source:keralapsc.gov website
  14. നീതി ആയോഗിന്റെ ഉപാദ്ധ്യക്ഷൻ ?
    a) അമിത് വർമ്മ
    b) സുമൻ ബെറി
    c) സഞ്ജയ് വാസ്‌നിക്
    d) ഗീതു മഖിജ
    Correct Answer: Option B, സുമൻ ബെറി
    Explanation
    586 / 5,000 Translation results Translation result നീതി ആയോഗിന്റെ വൈസ് ചെയർമാനായി നിയമിതനായ ഒരു ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും അക്കാദമിക് വിദഗ്ധനും എഴുത്തുകാരനുമാണ് സുമൻ ബെറി. 28 വർഷം ലോകബാങ്കിൽ സേവനമനുഷ്ഠിച്ച ശേഷം, നെതർലൻഡ്‌സിലെ ഹേഗ് ആസ്ഥാനമായുള്ള ഓയിൽ ആൻഡ് ഗ്യാസ് സൂപ്പർമേജർ റോയൽ ഡച്ച് ഷെല്ലിന്റെ ചീഫ് ഇക്കണോമിസ്റ്റായി ബെറി സേവനമനുഷ്ഠിച്ചു. നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്റെ മുൻ ഡയറക്ടർ ജനറലും ഇന്റർനാഷണൽ ഗ്രോത്ത് സെന്ററിന്റെ മുൻ ഇന്ത്യൻ കൺട്രി ഡയറക്ടറുമായിരുന്നു അദ്ദേഹം.
    Source:keralapsc.gov website
  15. ഒന്നാം ധനകാര്യ കമ്മീഷൻ നിലവിൽ വന്നത് ?
    a) 1948
    b) 1949
    c) 1950
    d) 1951
    Correct Answer: Option D,1951
    Explanation
    ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 280 പ്രകാരം നിർദ്ദേശിയ്ക്കപ്പെട്ടിട്ടുള്ളതാണ് ഇന്ത്യൻ ധനകാര്യ കമ്മീഷൻ 1951 ൽ തന്നെ ഒരു ധനകാര്യകമ്മീഷനു രൂപം നൽകപ്പെടുകയുണ്ടായി. കേന്ദ്ര-സംസ്ഥാനങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെ വിശകലനം ചെയ്യുകയും ധനകാര്യ ഇടപാടുകൾക്കു മേൽനോട്ടം വഹിയ്ക്കുകയുമാണ് പ്രധാന കർത്തവ്യം.
    Source: Wikiwand
  16. അന്തഃസ്രാവി ഗ്രന്ഥിയായും ദഹനഗ്രന്ഥിയായും പ്രവർത്തിക്കുന്ന അവയവം ഏത് ?
    a) പാൻക്രിയാസ് ഗ്രന്ഥി
    b) അഡ്രിനൽ ഗ്രന്ഥി
    c) തൈറോയിഡ് ഗ്രന്ഥി
    d) പീയുഷ ഗ്രന്ഥി
    Correct Answer: Option A, പാൻക്രിയാസ് ഗ്രന്ഥി
    Explanation
    അന്തഃസ്രാവി ഗ്രന്ഥിയായും ദഹനഗ്രന്ഥിയായും പ്രവർത്തിക്കുന്ന അവയവമാണ് ആഗ്നേയഗ്രന്ഥി അഥവാ പാൻക്രിയാസ്. അന്തഃസ്രാവിയായി പ്രവർത്തിക്കുന്ന ഭാഗം ഇൻസുലിൻ, ഗ്ലൂക്കഗോൺ, സൊമാറ്റോസ്റ്റാറ്റിൻ, പാൻക്രിയാറ്റിക് പോളിപെപ്റ്റൈഡ്, അമൈലിൻ എന്നിവ ഉത്പാദിപ്പിക്കുന്നു. ദഹനഗ്രന്ഥിയായി പ്രവർത്തിക്കുന്ന ഭാഗം ആഗ്നേയരസം അഥവാ പാൻക്രിയാറ്റിക് ജ്യൂസിനെ ഉത്പാദിപ്പിക്കുന്നു.
    Source:keralapsc.gov website
  17. ബോൾഷെവിക്കുകൾ അധികാരം പിടിച്ച വിപ്ലവം അറിയപ്പെടുന്നത് ?
    a) ഫെബ്രുവരി വിപ്ലവം
    b) വാട്ടർലൂ യുദ്ധം
    c) ഒക്ടോബർ വിപ്ലവം
    d) ഇവയൊന്നുമല്ല
    Correct Answer: Option C, ഒക്ടോബർ വിപ്ലവം
    Explanation
    റഷ്യൻ വിപ്ലവത്തിൻ്റെ രണ്ടാം ഘട്ടമാണ് ഒക്ടോബർ വിപ്ലവം. 1917 നവംബറിൽ അലക്സാണ്ടർ കെറൻസ്കിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന താത്കാലിക ഗവണ്മെൻ്റിൽ നിന്ന് അധികാരം പിടിച്ചെടുക്കുവാനായി ബോൾഷെവിക്കുകൾ റഷ്യയിൽ സംഘടിപ്പിച്ച വിപ്ലവമാണിത്. പഴയ റഷ്യൻ കലണ്ടർ പ്രകാരം ഒക്ടോബർ മാസത്തിൽ 25-നു നടന്നതിനാൽ ഇത് ഒക്ടോബർ വിപ്ലവം എന്ന പേരിൽ അറിയപ്പെടുന്നു
    Source: keralapsc.gov website
  18. ആധുനിക ആന്ധ്രയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ ?
    a) ജ്യോതിറാവു ഫുലെ
    b) ആത്മാറാം പാണ്ഡുരംഗ്
    c) വീരേശലിംഗം പന്തുല
    d) ദയാനന്ദ സരസ്വതി
    Correct Answer: Option C, വീരേശലിംഗം പന്തുല
    Explanation
    ആധുനിക തെലുങ്ക് സാഹിത്യത്തിന്റെ വളർച്ചയെ സഹായിച്ച വീരേശലിംഗത്തെ ‘ആധുനിക ആന്ധ്രയുടെ പിതാവ്’ എന്നാണ് അറിയപ്പെടുന്നത്. പൊതുജീവിതത്തിലെ അഴിമതിക്കും അസത്യത്തിനും അധാർമ്മികതയ്ക്കുമെതിരെ അദ്ദേഹം ജനങ്ങളുടെ മുന്നിൽ നിന്ന് പ്രവർത്തിച്ചു. വിധവാലയങ്ങൾ, അഗതിമന്ദിരങ്ങൾ എന്നിവ സ്ഥാപിക്കുകയും അവയുടെ നടത്തിപ്പിനുള്ള സൗകര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു.
    Source: keralapsc.gov website
  19. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ ?
    a) ഐ ൻ എസ് ശാരദ
    b) ഐ ൻ എസ് തരംഗിണി
    c) ഐ ൻ എസ് ശ്രാവ
    d) ഐ ൻ എസ് വിക്രാന്ത്
    Correct Answer: Option D,ഐ ൻ എസ് വിക്രാന്ത്
    Explanation
    ഇന്ത്യ തദ്ദേശീയമായി ആദ്യമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലാണ് ഐ.എൻ.എസ്. വിക്രാന്ത്. കൊച്ചി നഗരത്തിലെ കൊച്ചിൻ ഷിപ്പ്‌യാർഡിലാണ് കപ്പൽ നിർമ്മിച്ചത്. ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ്. വിക്രാന്തിന്റെ തന്നെ പേരാണ് തദ്ദേശീയമായ ഈ വിമാനവാഹിനിക്കും നൽകിയിരിക്കുന്നത്.
    Source: keralapsc.gov website
  20. വെള്ളരിമല സ്ഥിതി ചെയ്യുന്ന ജില്ല ?
    a) കോഴിക്കോട്
    b) കണ്ണൂർ
    c) വയനാട്
    d) മലപ്പുറം
    Correct Answer: Option A,കോഴിക്കോട്
    Explanation
    കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു മലമ്പ്രദേശമാണ് വെള്ളരിമല. പശ്ചിമഘട്ടത്തിന്റെ ഭാഗമായി നിലകൊള്ളുന്നതാണ് വെള്ളരിമല കാമൽ‌സ് ഹമ്പ് മൌണ്ടൻസ് എന്നും അറിയപ്പെടുന്നു. വനം വകുപ്പിന്റെ തെക്കേ വയനാട് റേഞ്ചിനു കീഴിലാണ് ഈ മേഖല.
    Source: keralapsc.gov website

Loading