1. തുരിശിന്റെ രാസനാമം ?
    a) പൊട്ടാസ്യം നൈട്രേറ്റ്
    b) അലുമിനിയമം ക്ലോറൈഡ്
    c) സോഡിയം ക്ലോറൈഡ്
    d) കോപ്പർ സൾഫേറ്റ്
    Correct Answer: Option D, കോപ്പർ സൾഫേറ്റ്
    Explanation
    ചെമ്പ് ഓക്സിജനുമായി ചേർന്നുണ്ടാകുന്ന ഒരു പദാർത്ഥം. ശാസ്ത്രനാമം കോപ്പർ സൾഫേറ്റ്. കുപ്രിക്ക് സൾഫേറ്റ് എന്നും അറിയപ്പെടുന്നു. രാസസൂത്രം CuSO4. നീലനിറത്തിലാണ് ഇത് സാധാരണ കണ്ടുവരുന്നത്. ഒരു കീടനാശിനികൂടിയായ ഇത് ബോർഡോ മിശ്രിതത്തിലെ പ്രധാന ചേരുവയാണ്.
    Source: keralapsc.gov website
  2. മിനി കോണ്സ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടന ഭേദഗതി ?
    a) എൺപത്തി ആറാം ഭേദഗതി
    b) നാൽപ്പത്തിരണ്ടാം ഭേദഗതി
    c) എഴുപത്തി മൂന്നാം ഭേദഗതി
    d) നാൽപ്പത്തിഒന്നാം ഭേദഗതി
    Correct Answer: Option B, നാൽപ്പത്തിരണ്ടാം ഭേദഗതി
    Explanation
    ഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതി മിനി കോണ്സ്റ്റിറ്റ്യൂഷൻ എന്നും ഇന്ദിരയുടെ കോൺസ്റ്റിറ്റ്യൂഷൻ എന്നുമാണ് അറിയപ്പെടുന്നത് 1976 നവംബർ 2-ന് അടിയന്തരാവസ്ഥക്കാലത്താണ് ഈ നിയമം പാർലമെന്റ് പാസ്സാക്കിയത്. ‘ദി കോൺസ്റ്റിറ്റ്യൂഷൻ (ഫോർട്ടിസെക്കന്റ് അമെൻഡ്മെന്റ്) ആക്റ്റ് 1976 എന്നാണ് നിയമത്തിന്റെ മുഴുവൻ പേര്.
    Source:Wikipedia
  3. സത്യമേവ ജയതേ എവിടെ നിന്നാണ് എടുത്തിട്ടുള്ളത് ?
    a) ഭഗവത്ഗീത
    b) മുണ്ഡക ഉപനിഷത്ത്
    c) ഋഗ്വേദം
    d) ഛന്ദോഗ്യ ഉപനിഷത്ത്
    Correct Answer: Option B, മുണ്ഡക ഉപനിഷത്ത്
    Explanation
    ഏറ്റവും പ്രധാനപ്പെട്ടവയായി കരുതപ്പെടുന്ന 10 ഉപനിഷത്തുകളിൽ ഒന്നാണ്‌ മുണ്ഡകോപനിഷദ്. ഇത് അഥർവവേദത്തിന്റെ ശൗനകശാഖയിൽ ഉൾപ്പെട്ടതാണ്. സ്വതന്ത്രഭാരതത്തിന്റെ പ്രമാണമുദ്രയിൽ ചേർത്തിരിക്കുന്ന “സത്യമേവ ജയതേ’ എന്ന മഹാവാക്യം, ഈ ഉപനിഷത്തിന്റെ മൂന്നാം അദ്ധ്യായത്തിലൊരിടത്ത്, “സത്യമേവ ജയതേ നാനൃതം” എന്നാരംഭിക്കുന്ന മന്ത്രത്തെ ആശ്രയിച്ചാണ്
    Source:Web india
  4. രാജസ്ഥാനിലെ പുഷ്‌കർ മേളയുടെ പ്രത്യേകത ?
    a) തുകൽ ഉൽപന്നങ്ങളുടെ വിൽപ്പന
    b) ഒട്ടക വിൽപ്പന
    c) ആഭരണങ്ങളുടെ വിൽപ്പന
    d) കമ്പിളിയുടെ വിൽപന
    Correct Answer: Option B,ഒട്ടക വിൽപ്പന
    Explanation
    ഇന്ത്യയിലെ ഏറ്റവും വലിയ ഒട്ടകച്ചന്തയാണ് രാജസ്ഥാനിലെ പുഷ്കറിൽ നടക്കുന്ന പുഷ്കർ മേള. ഒരു ഗോത്ര ആഘോഷമായ പുഷ്കർ മേള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒട്ടക മേളയായാണ് കണക്കാക്കപ്പെടുന്നത്. രാജസ്ഥാന്റെ സാംസാകാരിക പൈതൃകം എടുത്തുകാണിക്കുന്ന ഈ മേള, ഹിന്ദുകലണ്ടർ പ്രകാരം കാർത്തിക ഏകാദേശി മുതൽ പൗർണമി നാൾ വരെയാണ് ആഘോഷിക്കുന്നത്.
    Source:psc website
  5. ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ ലഭിച്ച മലയാളി ?
    a) ത്യാഗരാജൻ
    b) സന്തോഷ് ശിവൻ
    c) റസൂൽ പൂക്കുട്ടി
    d) എ ആർ റഹ്‌മാൻ
    Correct Answer: Option C,റസൂൽ പൂക്കുട്ടി
    Explanation
    ഒരു ഇന്ത്യൻ ചലച്ചിത്ര സൗണ്ട് ഡിസൈനറും, സൗണ്ട് എഡിറ്ററും, സൗണ്ട് മിക്സറുമാണു് റസൂൽ പൂക്കുട്ടി. മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ പുരസ്കാരവും,ബാഫ്റ്റ പുരസ്കാരവും ഇദ്ദേഹം നേടിയിട്ടുണ്ട്. ഹോളിവുഡ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം ശബ്ദ മിശ്രണം നിർ‌വ്വഹിച്ചിട്ടുണ്ട്.
    Source: keralapsc.gov website
  6. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി?
    a) നെയ്യാർ
    b) കുറ്റിയാടിപ്പുഴ
    c) മഞ്ചേശ്വരം പുഴ
    d) അച്ചൻകോവിലാർ
    Correct Answer: Option A, നെയ്യാർ
    Explanation
    കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദിയാണ് നെയ്യാർ. 56 കിലോമീറ്ററാണ് ഇതിന്റെ നീളം അഗസ്ത്യാർകൂടത്തിൽ നിന്നാണ് നദിയുടെ ഉദ്ഭവം. തിരുവനന്തപുരം ജില്ലയിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്നു. .കല്ലാർ, മുല്ലയാർ, കരവലിയാർ എന്നീ നദികളാണ് ഇതിന്റെ പോഷക നദികൾ.
    Source:keralapsc.gov website
  7. അടൽ ടണൽ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?
    a) ശ്രീനഗർ ലഡാക്ക്
    b) ലെ ലഡാക്ക്
    c) മണാലി ലെ
    d) ബാരാമുള്ള ധർമശാല
    Correct Answer: Option C, മണാലി ലെ
    Explanation
    ഹിമാചൽ പ്രദേശിലെ ലേ-മണാലി ഹൈവേയിൽ നിർമ്മിച്ചിരിക്കുന്ന തുരങ്കപാതയാണ് അടൽ ടണൽ എന്ന അടൽ തുരങ്കം. ഉയരത്തിന് മുകളിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കമാണ്. ലേ, മനാലി എന്നിവ തമ്മിലുള്ള യാത്രാ ദൂരവും സമയവും ഈ തുരങ്കപാതയിലൂടെ ഗണ്യമായി കുറയുന്നു.
    Source: Wikipedia
  8. ഇന്ത്യയുടെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആരായിരുന്നു ?
    a) വി ആർ കൃഷ്ണയ്യർ
    b) വി പി മേനോൻ
    c) റ്റി എൻ ശേഷൻ
    d) വി കെ കൃഷ്ണമേനോൻ
    Correct Answer: Option C, റ്റി എൻ ശേഷൻ
    Explanation
    ഇന്ത്യയുടെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു തിരുനെല്ലായി നാരാ‍യണയ്യർ ശേഷൻ. 1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെയാണ് അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പദവി വഹിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷണറാവുന്നതിനുമുൻപ് 1989 ൽ ഇന്ത്യയുടെ പതിനെട്ടാമത്തെ ക്യാബിനറ്റ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
    Source: Wikipedia
  9. മാർത്താണ്ഡവർമ്മ പാലം സ്ഥിതി ചെയ്യുന്നതെവിടെ ?
    a) തൃശൂർ
    b) പാലക്കാട്
    c) നിലമ്പൂർ
    d) ആലുവ
    Correct Answer: Option D, ആലുവ
    Explanation
    ദേശീയപാത 47-ൽ ആലുവായിൽ സ്ഥിതി ചെയ്യുന്ന ഇരട്ടപ്പാലങ്ങളാണ് മാർത്താണ്ഡവർമ്മപ്പാലം 1940-ൽ മാർത്താണ്ഡവർമ ഇളയരാജയാണു ആദ്യ പാലം നിർമിച്ചത്. പഴയപാലത്തിന്റെ മാതൃകയിൽ 8 കോടി രൂപ ചെലവിൽ 2002-ലാണ് രണ്ടാമതു പാലം കേരളസർക്കാർ നിർമ്മിച്ചത്.
    Source: psc website
  10. ബിസി റോയ് ദേശീയ അവാർഡ് സ്ഥാപിക്കപ്പെട്ട വർഷം ?
    a) 1962
    b) 1963
    c) 1964
    d) 1965
    Correct Answer: Option A, 1962
    Explanation
    ബിസി റോയ് ദേശീയ അവാർഡ് 1962 ൽ സ്ഥാപിക്കപ്പെട്ടു. റോയിയുടെ സ്മരണയ്ക്കായി 1976 മുതൽ എല്ലാ വർഷവും അവാർഡ് നൽകുന്നു. വൈദ്യം, രാഷ്ട്രീയം, ശാസ്ത്രം, തത്ത്വചിന്ത, സാഹിത്യം, കല എന്നീ മേഖലകളിലെ മികച്ച സംഭാവനകളെ അവാർഡ് അംഗീകരിക്കുന്നു.
    Source: Web india
  11. ചിത്തരഞ്ജൻ സേവാ സദാൻ ആരംഭിച്ചത് ആര് ?
    a) സുരേന്ദ്രനാഥ ബാനർജി
    b) സി ആർ ദാസ്
    c) പി സി മഹലനോബിസ്
    d) ബി സി റോയ്
    Correct Answer: Option D, ബി സി റോയ്
    Explanation
    മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ സംഘടനയിൽ അദ്ദേഹം സംഭാവനകൾ നൽകി. ജാദവ്പൂർ ടിബി ഹോസ്പിറ്റൽ, ചിത്തരഞ്ജൻ സേവാ സദാൻ, കമല നെഹ്‌റു മെമ്മോറിയൽ ഹോസ്പിറ്റൽ, വിക്ടോറിയ ഇൻസ്റ്റിറ്റ്യൂഷൻ (കോളേജ്), ചിത്തരഞ്ജൻ കാൻസർ ഹോസ്പിറ്റൽ എന്നിവ സ്ഥാപിക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമായി ചിത്തരഞ്ജൻ സേവാ സദാൻ 1926 ൽ ആരംഭിച്ചു.
    Source: keralapsc.gov website
  12. 1523-ൽ പോർട്ടുഗീസുകാർ നിർമ്മിച്ച കോട്ട ഏത് ?
    a) ചേറ്റവാ കോട്ട
    b) കൊടുങ്ങല്ലൂർ കോട്ട
    c) നെടുങ്കോട്ട
    d) ബേക്കൽ കോട്ട
    Correct Answer: Option B, കൊടുങ്ങല്ലൂർ കോട്ട
    Explanation
    1523-ൽ പോർട്ടുഗീസുകാർ നിർമ്മിച്ച കോട്ടയാണ് കൊടുങ്ങല്ലൂർ കോട്ട തൃശൂർ കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം എന്ന സ്ഥലത്താണിത്. കോട്ടപ്പുറം കോട്ട എന്നും അറിയപ്പെടുന്നു. കൊച്ചിയിൽ പോർച്ചുഗീസ്‌ മേധാവിത്വത്തിന്റെ മൂന്നു നെടും തൂണുകളിലൊന്നാണിത്‌. ഒരു ചെറിയ കുന്നിൻ പുറം ഉൾപ്പെടുന്ന തരത്തിലാണ്‌ ഇതിന്റെ നിർമ്മാണം.
    Source:vikaspedia
  13. കോട്ടുക്കൽ ഗുഹാ ക്ഷേത്രം ഏതു ജില്ലയിൽ ആണ് ?
    a) ആലപ്പുഴ
    b) കൊല്ലം
    c) കണ്ണൂർ
    d) എറണാകുളം
    Correct Answer: Option B, കൊല്ലം
    Explanation
    കൊല്ലം ജില്ലയിലെ കടയ്ക്കലിനടുത്തുള്ള ഇട്ടിവ ഗ്രാമപഞ്ചായത്തിൽ കോട്ടുക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക ശിലയിൽ കൊത്തിയെടുത്ത ക്ഷേത്രമാണ് കോട്ടുക്കൽ ഗുഹാ ക്ഷേത്രം. കേരളസർക്കാരിന്റെ സംരക്ഷണയിലാണ് ഈ ക്ഷേത്രം. ശിവന്റെ ഭൂതഗണങ്ങൾ ചുമന്നുകൊണ്ടുവന്ന പാറയായ ഇതിനെക്കുറിച്ച് ശിവഭക്തനായ സന്യാസിക്ക് സ്വപ്നദർശനം ലഭിക്കുകയും അദ്ദേഹം ഈ പാറയിൽ ശിവക്ഷേത്രം നിർമ്മിച്ചു; എന്നതാണ് ഒരൈതീഹ്യം.
    Source:keralapsc.gov website
  14. 2022 ലെ ഹരിവരാസനം പുരസ്ക്കാരം ലഭിച്ചതാർക്ക് ?
    a) യേശുദാസ്
    b) ആലപ്പി രംഗനാഥ്‌
    c) കെ എസ് ചിത്ര
    d) എം ജയചന്ദ്രൻ
    Correct Answer: Option B, ആലപ്പി രംഗനാഥ്‌
    Explanation
    സിനിമ, നാടകം, ലളിതഗാനം, ഭക്തിഗാനം എന്നിങ്ങനെ വിവിധ മേഖലകളിലായി നിരവധി മലയാളി ഗാനങ്ങൾ ചിട്ടപ്പെടുത്തിയ സംഗീത പ്രതിഭയും ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനുമായിരുന്ന കലാകാരനാണ് ആലപ്പി രംഗനാഥ് മലയാളത്തിലും തമിഴിലുമായി 1500 -ലേറെ ഗാനങ്ങൾ ചിട്ടപ്പെടുത്തി. 2022 ജനുവരി മാസം ആദ്യവാരത്തിലാണ് ഹരിവരാസനം പുരസ്കാരം ലഭിച്ചത് മികച്ച സംഗീതസംവിധായകനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡും നേടിയിട്ടുണ്ട്.
    Source:keralapsc.gov website
  15. രക്തത്തിൽ ശ്വേതരക്താണുക്കൾ ക്രമാതീതമായി വർദ്ധിക്കുന്ന രോഗം ?
    a) ലുക്കോപീനിയ
    b) ഹീമോഫീലിയ
    c) ഒഡീവ
    d) രക്താർബുദം
    Correct Answer: Option D,രക്താർബുദം
    Explanation
    രക്തത്തെയും മജ്ജയെയും കഴലകളെയും ബാധിക്കുന്ന തരം അർബുദങ്ങളെയാണ് രക്താർബുദം എന്നു വിളിക്കുന്നത്. ശ്വേതരക്താണുക്കളുടെ അമിതവും അസാ ധാരണവും അനിയന്ത്രിതവുമായ വർദ്ധനയാ ണ് രക്താർബുദം എന്നു ചുരുക്കത്തിൽ പറയാം. എന്നാൽ മാതൃകോശത്തിലോ തായ്‌കോശത്തിലോ വരുന്ന തകരാറുമൂലം യാതൊരു നിയന്ത്രണവുമില്ലാതെ ശ്വേതാണുക്കൾ ഉൽപാദിപ്പിക്കപ്പെടുന്നു. അസാധാരണ കോശങ്ങൾ രക്തത്തിൽ കടക്കുകയും ചെയ്യുന്നു. ഇത്തരം ശ്വേതാണുക്കൾക്ക് തങ്ങളുടെ കടമകൾ നിർവഹിക്കാനാവാതെ വരുകയും രോഗിക്ക് പലവിധത്തിലുള്ള അണുബാധയുണ്ടാകുകയും ചെ യ്യുന്നു.
    Source: Wikiwand
  16. “കേരളത്തിന്റെ ജീവരേഖ” എന്നറിയപ്പെടുന്ന നദി ?
    a) പെരിയാർ
    b) ഭാരതപ്പുഴ
    c) പമ്പ
    d) കൃഷ്‌ണ
    Correct Answer: Option A, പെരിയാർ
    Explanation
    കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ. കേരളത്തിലെ 44 നദികളിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് ഈ നദിയായതിനാലും ഒരുകാലത്തും വറ്റാറില്ലെന്നതിനാലും “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടി പെരിയാർ അറിയപ്പെടുന്നു കേരളത്തിന്റെ വൈദ്യുതോർജ്ജത്തിന്റെ നല്ലൊരു പങ്ക് പെരിയാറിൽ നിർമിച്ച ജലവൈദ്യുതപദ്ധതികളിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്നു
    Source:keralapsc.gov website
  17. കയ്യൂർ സമര ചരിത്രത്തെ ആസ്പദമാക്കി ചിരസ്മരണ എന്ന കൃതി രചിച്ചത് ആര് ?
    a) കുഞ്ഞമ്പു
    b) നയനാർ
    c) നിരഞ്ജന
    d) സീമ റാം
    Correct Answer: Option C, നിരഞ്ജന
    Explanation
    കയ്യൂർ സമരത്തെ പ്രമേയമാക്കി കന്നട എഴുത്തുകാരനായ നിരഞ്ജന എഴുതിയ നോവലാണ് ചിരസ്മരണ. ഈ നോവൽ, കയ്യൂർ സമരത്തിന്റെ ചരിത്രം പറയുന്നതിലൂടെ കേരളത്തിലെ സ്വാതന്ത്ര്യസമരചരിത്രത്തിന്റേയും ജന്മിത്തത്തിനെതിരെയുള്ള കർഷകതൊഴിലാളിസമരത്തിന്റേയും പശ്ചാത്തലം വിവരിക്കുന്നു.
    Source: keralapsc.gov website
  18. താഴെ പറയുന്നവയിൽ പോസിറ്റീവ് ചാർജ്ജുള്ളത് ഏത് ?
    a) ബീറ്റാ കണം
    b) ന്യൂട്രോൺ
    c) ആൽഫാ കണം
    d) ഗാമാ വികിരണം
    Correct Answer: Option C, ആൽഫാ കണം
    Explanation
    ഒരു റേഡിയോ ആക്റ്റീവ് മൂലകം പുറപ്പെടുവിക്കുന്ന രണ്ടു പ്രോട്ടോണുകളും, രണ്ടു ന്യൂട്രോണുകളും അടങ്ങിയ കണമാണ് ആൽഫാ കണം ഒരു റേഡിയോ ആക്റ്റീവ് അണു നശീകരണത്തിനു വിധേയമാകുമ്പോഴാണ് അതിന്റെ അണുകേന്ദ്രത്തിൽ നിന്നും ആൽഫാ കണം ഉത്സർജ്ജിക്കപ്പെടുന്നത്. ആൽഫാകണങ്ങളിൽ രണ്ട് പ്രോട്ടോണുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇവ പോസിറ്റീവ് ചാർജ് വഹിക്കുന്ന കണങ്ങളാണ്‌.
    Source: keralapsc.gov website
  19. മലങ്കര ഡാം സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിൽ ആണ് ?
    a) പാലക്കാട്
    b) കോട്ടയം
    c) എറണാകുളം
    d) ഇടുക്കി
    Correct Answer: Option D,ഇടുക്കി
    Explanation
    കേരളത്തിലെ ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപം മുട്ടം ഗ്രാമപഞ്ചായത്തിലെ മുട്ടത്തു തൊടുപുഴയാറിനു കുറുകെ നിർമിച്ച ഒരു ചെറിയ അണക്കെട്ടാണ് മലങ്കര അണക്കെട്ട് മൂവാറ്റുപുഴ ജലസേചന പദ്ധതിയുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത് മലങ്കര പവർ ഹൗസ് യിൽ 3.5 മെഗാവാട്ടിന്റെ 3 ടർബൈനുകൾ ഉപയോഗിച്ച് 10.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു
    Source: keralapsc.gov website
  20. ഉറുമ്പുകളെ കുറിച്ചുള്ള പഠനത്തെ എന്ത് പറയുന്നു ?
    a) മിർമിക്കോളജി
    b) മൈക്കോളജി
    c) ഫൈക്കോളജി
    d) ടാക്സോണമി
    Correct Answer: Option A,മിർമിക്കോളജി
    Explanation
    ഉറുമ്പുകളുടെ ജീവശാസ്ത്രം, സ്വഭാവം, പരിസ്ഥിതിശാസ്ത്രം, വർഗ്ഗീകരണം, പരിണാമം എന്നിവയുൾപ്പെടെ അവയുടെ ശാസ്ത്രീയ പഠനമാണ് മിർമിക്കോളജി. ഉറുമ്പുകളെക്കുറിച്ചുള്ള പഠനത്തിൽ വൈദഗ്ദ്ധ്യം നേടിയ ശാസ്ത്രജ്ഞർ, ഉറുമ്പുകളുടെ കോളനികളുടെ സങ്കീർണ്ണമായ സാമൂഹിക സംവിധാനങ്ങൾ, ആശയവിനിമയ ശൃംഖലകൾ, കൂട്ടായ പെരുമാറ്റങ്ങൾ എന്നിവയെക്കുറിച്ച് അന്വേഷിക്കാൻ ഫീൽഡ് നിരീക്ഷണങ്ങൾ, പരീക്ഷണാത്മക കൃത്രിമങ്ങൾ, ജനിതക വിശകലനം, ഇമേജിംഗ് സാങ്കേതികവിദ്യകൾ എന്നിങ്ങനെ വിവിധ ഗവേഷണ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു. പരിസ്ഥിതിശാസ്ത്രം, പരിണാമം, പെരുമാറ്റം, സംരക്ഷണം, കൃഷി, വൈദ്യശാസ്ത്രം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ മൈർമക്കോളജി സംഭാവന ചെയ്തിട്ടുണ്ട്
    Source: keralapsc.gov website

Loading