Kerala PSC Question Bank | Previous Questions: 044
by Admin
No Comments
ഗുരുവായൂർ മണി അടിച്ച ആദ്യ അബ്രാഹ്മണൻ ?
a) പി കൃഷ്ണപിള്ള
b) എ കെ ഗോപാലൻ
c) കെ കേളപ്പൻ
d) ഇവരാരുമല്ല
Correct Answer: Option A, പി കൃഷ്ണപിള്ള
Explanation
ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ പോലീസ് അറസ്റ്റു ചെയ്തു ജയിലലടച്ചു. ജയിലിൽ നിന്നും മോചിതനായ കൃഷ്ണപിള്ള നേരെ പോയത് ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുക്കാനാണ്
അവർണ്ണർ എന്നു മുദ്രകുത്തി ക്ഷേത്രപ്രവേശനം നിരോധിച്ചിരുന്ന മറ്റു ജാതിയിലുള്ളവർക്കു കൂടി ക്ഷേത്രപ്രവേശനം സാധ്യമാക്കണമെന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ആവശ്യം.
സമരത്തിന് ശ്രദ്ധകിട്ടണമെന്ന ഉദ്ദേശത്തോടെ, സവർണ്ണമേധാവിത്വത്തെ പ്രകോപിച്ചുകൊണ്ട് അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ കയറി മണിമുഴക്കി.
Source: keralapsc.gov website
കേരളത്തിലെ “ആദ്യത്തെ കമ്മ്യൂണിസ്റ്റ്” എന്നു വിശേഷിപ്പിക്കപ്പെടുന്നത് ആരെ ?
a) കെ കേളപ്പൻ
b) പി കൃഷ്ണപിള്ള
c) എ കെ ഗോപാലൻ
d) ഇവരാരുമല്ല
Correct Answer: Option B, പി കൃഷ്ണപിള്ള
Explanation
കമ്യൂണിസ്റ്റ് നേതാവും കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപകാംഗവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു പി. കൃഷ്ണപിള്ള
കമ്മ്യൂണിസ്റ്റ് പ്രവർത്തകർക്കിടയിൽ “സഖാവ്” എന്ന് ബഹുമാനപുരസ്സരം അറിയപ്പെട്ടിരുന്ന പി. കൃഷ്ണപിള്ള കേരളത്തിലെ “ആദ്യത്തെ കമ്മ്യൂണിസ്റ്റ്” എന്നു വിശേഷിപ്പിക്കപ്പെടുന്നു.
Source:Wikipedia
ആധുനിക ഭിലായ് നഗരത്തിന് അടിത്തറയിട്ടത് ഏതു വർഷം ?
a) 1954
b) 1955
c) 1956
d) 1957
Correct Answer: Option B, 1955
Explanation
കിഴക്കൻ മദ്ധ്യേന്ത്യയിലെ ഇന്ത്യൻ സംസ്ഥാനമായ ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലെ ഒരു നഗരമാണ് ഭിലായ്.
1 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഇത് റായ്പൂരിന് ശേഷം ഛത്തീസ്ഗഡിലെ രണ്ടാമത്തെ വലിയ നഗരപ്രദേശമാണ്.
1955-ൽ സോവിയറ്റ് യൂണിയനുമായി മാഗ്നിറ്റോഗോർസ്കിൽ വെച്ച് ഗ്രാമത്തിന് സമീപം ഒരു സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കുന്നതിന് ഇന്ത്യൻ സർക്കാർ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ചതോടെയാണ് ആധുനിക ഭിലായ് നഗരത്തിന് അടിത്തറയിട്ടത്.
Source:Web india
ദർസർജി എന്നപേരിൽ അറിയപ്പെട്ടിരുന്നത് ആര് ?
a) പൊയ്‌കയിൽ യോഹന്നാൻ
b) അയ്യത്താൻ ഗോപാലൻ
c) ആറാട്ടുപുഴ വേലായുധ പണിക്കർ
d) ഇവരാരുമല്ല
Correct Answer: Option B,അയ്യത്താൻ ഗോപാലൻ
Explanation
കേരളത്തിലെ സാമൂഹ്യനവോത്ഥാന നായകരിലൊരാളായിരുന്നു റാവുസാഹിബ് ഡോ. അയ്യത്താൻ ഗോപാലൻ
“ദർസർജി” എന്നും “ദർസർസാഹിബ്” എന്നും അറിയപ്പെടുന്ന നവോത്ഥാനനായകൻ.
ഇന്ത്യൻ ഡോക്ടർ, സർജൻ, മെഡിക്കൽ സ്കൂൾ പ്രൊഫസർ, എഴുത്തുകാരൻ, മനുഷ്യസ്നേഹി, സാമൂഹ്യപരിഷ്കർത്താവ്, നവോത്ഥാന നായകൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു അദ്ദേഹം.
Source:psc website
ബോൾഗാട്ടി പാലസ് പണിതതാര് ?
a) ബ്രിട്ടീഷുകാർ
b) പോർച്ചുഗീസുകാർ
c) ഡച്ചുകാർ
d) ഫ്രഞ്ചുകാർ
Correct Answer: Option C,ഡച്ചുകാർ
Explanation
കൊച്ചിയിൽ ഡച്ചുകാർ നിർമ്മിച്ച ഒരു കൊട്ടാരമാണ് ബോൾഗാട്ടി പാലസ്.
ഹോളണ്ടിനു പുറത്ത് ഡച്ചുകാർ പണികഴിപ്പിച്ചതിൽ ഏറ്റവും പഴക്കമുള്ള കൊട്ടാരമാണ് ഇത്.
1744-ൽ ഒരു ഡച്ച് വ്യാപാരിയാണ് ഈ കൊട്ടാരം നിർമ്മിച്ചത്.
Source: keralapsc.gov website
ജാവയുടെ ഉപജ്ഞാതാവ് ?
a) ജെയിംസ് ഗോസ്‌ലിങ്
b) ടിം ബർണേഴ്‌സ് ലീ
c) കെൻ തോംസൺ
d) ജോൺ മക്കാർത്തി
Correct Answer: Option A, ജെയിംസ് ഗോസ്‌ലിങ്
Explanation
ജെയിംസ് ആർതർ ഗോസ്ലിംഗ്, “ഡോ. ജാവ”, OC എന്ന് വിളിക്കപ്പെടുന്ന ഒരു കനേഡിയൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ്.
ജാവ പ്രോഗ്രാമിംഗ് ഭാഷയുടെ സ്ഥാപകനും പ്രധാന ഡിസൈനറുമായി അറിയപ്പെടുന്നു
ജാവ പ്രോഗ്രാമിംഗ് ഭാഷയ്ക്കായുള്ള ആർക്കിടെക്ട്റ്റ് സങ്കൽപ്പത്തിനും വികസനത്തിനും വിൻഡോ സിസ്റ്റങ്ങൾക്കുള്ള സംഭാവനകൾക്കുമായി 2004 ൽ നാഷണൽ അക്കാദമി ഓഫ് എൻജിനീയറിംഗിൽ ഗോസ്ലിംഗ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
Source:keralapsc.gov website
താഴെ പറയുന്നവയിൽ ഗംഗ നദിയെ സംരക്ഷിക്കാൻ ഇന്ത്യ ഗവൺമെന്റ് ആവിഷ്കരിച്ച പദ്ധതി ?
a) സേവ് ഗംഗ
b) ഗംഗ ബചാവോ
c) നമാമി ഗംഗേ
d) ഗംഗ ഉത്ബോധൻ
Correct Answer: Option C, നമാമി ഗംഗേ
Explanation
ഗംഗ ശുചിയാക്കുക എന്നത് ഒരു സാമ്പത്തിക അജണ്ടയാണ്.’
ഈ കാഴ്ചപ്പാട് യാഥാര്‍ഥ്യമാക്കുന്നതിനായി ഗവണ്‍മെന്റ് ‘നമാമി ഗംഗേ’ എന്ന പേരില്‍ സമഗ്ര ഗംഗ സംരക്ഷണപദ്ധതി നടപ്പാക്കി.
ഗംഗ കൂടുതല്‍ മലിനമാകുന്നതു തടയുകയും നദിയെ പുനരുജ്ജീവിപ്പിക്കുകയുമാണു ലക്ഷ്യം.
Source: Wikipedia
കാർബോറാണ്ടം രാസപരമായി എന്താണ് ?
a) ടൈറ്റാനിയം കാർബൈഡ്
b) സാംസൺ കാർബൈഡ്
c) സിലിക്കൺ കാർബൈഡ്
d) വനേഡിയം കാർബൈഡ്
Correct Answer: Option C, സിലിക്കൺ കാർബൈഡ്
Explanation
സിലിക്കണും കാർബണും ചേർന്ന സംയുക്തമാണ് സിലിക്കൺ കാർബൈഡ്. കാർബോറാണ്ടം എന്നും ഇത് അറിയപ്പെടുന്നു.
ഈ സംയുക്തത്തിന്റെ രാസസൂത്രമാണ് SiC. ഇത് പ്രകൃതിദത്തമായി സ്ഥിതി ചെയ്യുന്നത് വളരെ അപൂർവ്വമായി കാണുന്ന മൊഇസ്സനൈറ്റ് എന്ന ധാതുവിലാണ്.
Source: Wikipedia
ഫ്രീഡം സിംഫണി എന്ന പേരിൽ റേഡിയോ ചാനൽ ആരംഭിച്ച സ്ഥാപനം ?
a) കേരള പോലീസ്
b) ഇന്ത്യൻ റെയിൽവേ
c) എം ജി സർവകലാശാല
d) പൂജപ്പുര സെൻട്രൽ ജയിൽ
Correct Answer: Option D, പൂജപ്പുര സെൻട്രൽ ജയിൽ
Explanation
ഫ്രീഡം സിംഫണി എന്ന ചാനൽ ജയിലിലെ അന്തേവാസികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും അവരോട് സംവദിക്കാനുള്ള കൂടുതൽ മാർഗങ്ങൾ കണ്ടെത്തുകയുമാണ് ലക്ഷ്യം.
അഞ്ച് അന്തേവാസികളെ നിരന്തരം പരിശീലിപ്പിച്ചും സ്വകാര്യ എഫ്.എം. ചാനലുകൾ ചാനലുകൾ കേൾപ്പിച്ചുമാണ് വാർത്തെടുത്തത്.
Source: psc website
മറഞ്ഞിരിക്കുന്ന വാതകം എന്നറിയപ്പെടുന്നത് ?
a) ക്രിപ്റ്റോൺ
b) സെനോൺ
c) റഡോൺ
d) നിയോൺ
Correct Answer: Option A, ക്രിപ്റ്റോൺ
Explanation
അണുസംഖ്യ 36 ആയ ഒരു മൂലകമാണ് ക്രിപ്റ്റോൺ. Kr ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.
മറഞ്ഞിരിക്കുന്ന വാതകം എന്നും ക്രിപ്റ്റോണിനെ അറിയപ്പെടുന്നു
വർണരാജിയിൽ കടും പച്ചയും ഓറഞ്ചും നിറങ്ങളിലുള്ള രേഖകൾ ക്രിപ്റ്റോണിന്റെ മാത്രം പ്രത്യേകതയാണ്.
ക്രിപ്റ്റോണിന്റെ ദ്രവണാങ്കം-157.2 ഡിഗ്രീ സെൽഷ്യസും ക്വഥനാങ്കം-153.4 ഡിഗ്രി സെൽഷ്യസുമാണ്.
Source: Web india
മികച്ച കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം 2020 ൽ ലഭിച്ചതാർക്ക് ?
a) വി എം ഗിരിജ
b) എൻ പ്രഭാകരൻ
c) വീരാൻകുട്ടി
d) ഒ പി സുരേഷ്
Correct Answer: Option D, ഒ പി സുരേഷ്
Explanation
ഒരു മലയാള കവിയും, ഗാനരചയിതാവും, വിവർത്തകനും ആണ് ഒ.പി. സുരേഷ്.
2020-ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം താജ്മഹൽ എന്ന കൃതിക്കു ലഭിച്ചു
കവിതകൾ ഹിന്ദി, തമിഴ്, ബംഗാളി, ആസാമീസ്, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്
Source: keralapsc.gov website
സർവ്വരാജ്യസഖ്യം നിലവിൽ വന്ന വർഷം ?
a) 1919
b) 1920
c) 1921
d) 1922
Correct Answer: Option B, 1920
Explanation
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം 1919-1920 -ൽ നടന്ന് പാരിസ് സമാധാന സമ്മേളനത്തിന്റെ ഫലമായി രൂപം കൊണ്ട രാജ്യാന്തര സംഘടനയാണ് ലീഗ് ഓഫ് നേഷൻസ്.
ഒന്നാം ലോകമഹായുദ്ധം പോലൊരു മഹാവിപത്ത് ആവർത്തിക്കപ്പെടാതിരിക്കുക എന്നുള്ളതായിരുന്നു ലീഗിന്റെ മുഖ്യലക്ഷ്യം.
1920 ജനുവരി 10 ന് സർവ്വരാജ്യസഖ്യം നിലവിൽ വന്നു.
Source:vikaspedia
ഇന്താങ്കി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
a) ആസാം
b) നാഗാലാന്റ്
c) ബീഹാർ
d) ത്രിപുര
Correct Answer: Option B, നാഗാലാന്റ്
Explanation
നാഗാലാന്റ് സംസ്ഥാനത്തിലെ കോഹിമ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഇന്താങ്കി ദേശീയോദ്യാനം. 1993-ലാണ് ഇത് നിലവിൽ വന്നത്.
202 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. മോംഗ്ലു (കിഴക്ക്), ധൻസിരി (വടക്കും പടിഞ്ഞാറും), തുയിലോങ് (തെക്ക്) എന്നീ നദികൾ ഉദ്യാനത്തിന് ചുറ്റുമായി ഒഴുകുന്നു.
Source:keralapsc.gov website
ആചാര്യ കൃപലാനി കോൺഗ്രസ് വിട്ട് സ്ഥാപിച്ച പാർട്ടി ഏതു ?
a) കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി
b) കിസാൻ മസ്ദൂർ പ്രജാ പാർട്ടി
c) കിസാൻ സോഷ്യലിസ്റ്റ് പാർട്ടി
d) നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി
Correct Answer: Option B, കിസാൻ മസ്ദൂർ പ്രജാ പാർട്ടി
Explanation
1952 മുതൽ 1972 വരെ ഇന്ത്യയിൽ ഉണ്ടായിരുന്ന രാഷ്ട്രീയ കക്ഷിയാണ് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
ജയപ്രകാശ് നാരായൺ, നരേന്ദ്ര ദേവ ബസാവൻ സിങ് എന്നിവർ നയിച്ച സോഷ്യലിസ്റ്റ് പാർട്ടി , ജെ.ബി. കൃപലാനി നയിച്ച കിസാൻ മസ്ദൂർ പ്രജ പാർട്ടിയുമായി ലയിച്ചാണ് “പ്രജാ സോഷ്യലിസ്റ്റ് പാർട്ടി” രൂപം കൊള്ളുന്നത്.
Source:keralapsc.gov website
പതറാതെ മുന്നോട്ട് ആരുടെ ആത്മകഥ ആണ് ?
a) സി അച്യുതമേനോൻ
b) ഇ എം എസ്
c) പട്ടം താണുപിള്ള
d) കെ കരുണാകരൻ
Correct Answer: Option D,കെ കരുണാകരൻ
Explanation
പൊതുപ്രവർത്തകനും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്നു കെ. കരുണാകരൻ.
നാലു തവണ കേരള മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ഐക്യ ജനാധിപത്യ മുന്നണിയുടെ മുഖ്യ ശില്പിയുമായിരുന്നു.
ലീഡർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തിട്ടുണ്ട്.
പതറാതെ മുന്നോട്ട് ഇദ്ദേഹത്തിന്റെ ആത്മകഥ ആണ് .
Source: Wikiwand
കേരളത്തിലെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്ന പ്രദേശം?
a) നൂറനാട്
b) തട്ടേക്കാട്
c) കുമരകം
d) പാതിരാമണൽ
Correct Answer: Option A, നൂറനാട്
Explanation
കേരളത്തിന്റെ പക്ഷി ഗ്രാമം എന്ന വിശേഷണം നൂറനാടിന് ലഭിക്കുന്നതിൽ മുഖ്യ കാരണമാണ് വിശാലമായ കരിങ്ങാലിച്ചാൽ തണ്ണീർത്തടം.
ഏകദേശം 13 ചതുരശ്ര കിലോമീറ്ററിന് മുകളിൽ വിസ്തീർണ്ണം ഉള്ള, നെൽപ്പാടങ്ങളും നീർച്ചാലുകളും ആഴമുള്ള വെള്ളക്കെട്ടുകളും ചതുപ്പുകളും നിറഞ്ഞ മനോഹരമായ പ്രദേശമാണിത്.
പക്ഷി നിരീക്ഷകരുടെ പറുദീസയാണ് നൂറനാട്. ദേശാടനപ്പക്ഷികൾ ഉൾപ്പടെ അനവധി ഇനം പക്ഷികളെ ഇവിടെ കാണാനാകും.
Source:keralapsc.gov website
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ?
a) സ്റ്റേപിസ്
b) റേഡിയസ്
c) മല്ലിയസ്
d) അൾന
Correct Answer: Option C, മല്ലിയസ്
Explanation
ചുറ്റികയുടെ ആകൃതിയിലുള്ള അസ്ഥി അല്ലെങ്കിൽ ചെവിയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ചെറിയ അസ്ഥി ആയതിനാൽ ഇതിനെ അനൗപചാരികമായി മല്ലിയസ് എന്ന് വിളിക്കുന്നു.
ഇതിൽ തല, കഴുത്ത്, മുൻഭാഗം, ലാറ്ററൽ പ്രക്രിയ, മാനുബ്രിയം എന്നിവ അടങ്ങിയിരിക്കുന്നു.
Source: keralapsc.gov website
മഴവിൽ ലോഹം എന്നറിയപ്പെടുന്നത് ?
a) ലിഥിയം
b) സീസിയം
c) ഇറിഡിയം
d) ഇരുമ്പ്
Correct Answer: Option C, ഇറിഡിയം
Explanation
അണുസംഖ്യ 77-ഉം, പ്രതീകം Ir-ഉമായ മൂലകമാണ് ഇറിഡിയം.
ഉയർന്ന താപനിലകൾ താങ്ങുവാനാകുന്ന ലോഹസങ്കരങ്ങൾ ഉണ്ടാക്കുവാൻ ഇറിഡിയം ഉപയോഗിക്കുന്നു.
.പ്രകൃതിദത്തമായ പ്ലാറ്റിനത്തിൽ ഇഴപിരിഞ്ഞു കൂടെനിന്നിരുന്ന 6 ലോഹങ്ങളിൽ ഒന്നാണ് ഇത്.
ലവണ ലായിനികളുടെ വൈവിദ്യമാർന്ന നിറങ്ങൾ കണ്ടാണ് മഴവില്ല് എന്നർത്ഥമുള്ള ഇറിഡിയം എന്ന പേർ നൽകിയത്.
Source: keralapsc.gov website
സർവന്റ്സ് ഓഫ് ഇൻഡ്യാ സൊസൈറ്റി എന്ന സംഘടന സ്ഥാപിച്ചത് ആര് ?
a) ജവാഹർലാൽ നെഹ്‌റു
b) മഹാത്മാഗാന്ധി
c) സർദാർ വല്ലഭായി പട്ടേൽ
d) ഗോപാല കൃഷ്ണ ഗോഖലെ
Correct Answer: Option D,ഗോപാല കൃഷ്ണ ഗോഖലെ
Explanation
ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവും മഹാത്മാഗാന്ധിയുടെ രാഷ്ട്രീയഗുരുവുമാണ് ഗോപാലകൃഷ്ണ ഗോഖലെ.
സർവന്റ്സ് ഓഫ് ഇൻഡ്യാ സൊസൈറ്റി എന്ന സംഘടന അദ്ദേഹം സ്ഥാപിയ്ക്കുകയുണ്ടായി.
ലക്ഷ്യം നേടാനുള്ള പ്രയാണത്തിൽ അഹിംസ എന്ന തത്ത്വത്തേയാണ് അദ്ദേഹം മുറുകെ പിടിച്ചിരുന്നത്.
Source: keralapsc.gov website
2022 ൽ വൈദ്യ ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചതാർക്ക് ?
a) സ്വാന്റേ പാബോ
b) ബാരി ഷാർപ്ലെസ്
c) ജോൺ എഫ് ക്ലൗസർ
d) ഡഗ്ലസ് ഡയമണ്ട്
Correct Answer: Option A,സ്വാന്റേ പാബോ
Explanation
2022 നോബൽ സമ്മാന ജേതാവായ പരിണാമ ജനിതകശാസ്ത്ര മേഖലയിൽ വിദഗ്ധനുമായ ഒരു സ്വീഡിഷ് ജനിതകശാസ്ത്രജ്ഞനാണ് സ്വാന്റേ പാബോ
“വംശനാശം സംഭവിച്ച ഹോമിനിനുകളുടെ ജീനോമുകളെയും മനുഷ്യ പരിണാമത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകൾക്ക്” 2022 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം അദ്ദേഹത്തിന് ലഭിച്ചു
Source: keralapsc.gov website